Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Wednesday, January 23, 2013

കണ്ണാ നീ എന്നെ മറന്നിടൊല്ലേ !


കണ്ണാ നീ എന്നെ മറന്നിടൊല്ലേ !
എന്നെ പിരിഞ്ഞു നീ പോയിടൊല്ലേ!

നിന്നാത്മ രൂപമതെന്‍ മനസ്സില്‍
എന്നെന്നുമുള്ളില്‍ വിടര്‍ന്നു നില്‍പ്പൂ!

എന്നെ തിരഞ്ഞു ഞാന്‍ നിന്നിലെത്തീ..
അന്ന് ഞാന്‍ ആത്മ നിര്‍വൃതി അടഞ്ഞു ..

എന്നുള്ളിലുല്ലൊരു ശോകമെല്ലാം
ഏതോ വിസ്മൃതിയിലലിഞ്ഞു പോയീ..

ആ രാഗദീപ്തിയില്‍ ഞാനലിഞ്ഞൂ..
നിന്നെയോരോമല്‍ പ്രതീക്ഷയാക്കീ..

ഉള്ളിലുള്ളോരനുരാഗമെന്തേ
എഴയായ്  കേഴുമീ ഞാന്‍ അറിഞ്ഞീല !

ഇന്നെന്‍ മാനസവീണയില്‍ നിന്നോമല്‍
വേണുഗാനം ഉയര്‍ന്നു പൊങ്ങീ...

കാളിന്ദിയില്‍ ഞാന്‍ കുളിച്ച പോലെ !
നിന്നധരമധുരം നുകര്‍ന്ന പോലെ!

എന്നും കിനാവിന്‍റെ ചില്ലയില്‍ ഞാനൊരു
കുഞ്ഞു കിളിക്കൂട്‌ വയ്ക്കും...

രണ്ടു പൂത്തുംബിയായ് നാം രണ്ടു പേരും..
കല്‍പ്പാന്ത കാലം പറന്നുയരും..

താരാട്ടിന്‍ ഗീതമായ് നീ ചാരെവന്നെന്‍
പൂങ്കവിള്‍ നുകരാറണ്ടല്ലോ  !

എന്നും  ഉഷസ്സിന്റെ  വാതിലില്‍
വന്നു നീ എന്നെ ഉണര്‍ത്തുന്ന കള്ളനല്ലേ!

നീളും ദിനങ്ങളില്‍ നിന്നാത്മ സൗഹൃദം..
നല്‍കുമീ കാലടിപ്പാട്  മാത്രം!

കണ്ണാ നീ എന്നെ മറന്നിടൊല്ലേ !
എന്നെ പിരിഞ്ഞു നീ പോയിടൊല്ലേ!

Thursday, July 12, 2012

നീ.............



ഓര്‍മ്മകള്‍ ചിതലരിച്ച പുസ്തകം !!
പുറംതാള്‍ പല വര്‍ണങ്ങളാല്‍ !!
അകമോ പൊള്ളുന്ന ജീവിത സമസ്യ!!
കിനാവുറഞ്ഞ വഴിത്താരകള്‍ !!

മറക്കാന്‍ ശ്രമിക്കുന്ന കഥകള്‍ !!
ഒരു ജീവബിന്ദുവിന്റെ വിലാപം !!
അസ്വസ്ഥതകളുടെ നിഴല്പ്പാടിനൊരു ചെപ്പ് !
എഴുതാന്‍ ബാക്കി വച്ച കഥ തന്‍ അപൂര്‍ണ ചിത്രം!!


എഴുതി തീര്‍ക്കാന്‍ ഓരോ ചുവടും
ചന്ദന ഗന്ധമുയരും എന്‍ പ്രിയ നായകന്‍!
പ്രഭാത കിരണം തിലകം ചാര്‍ത്തി നില്‍പ്പൂ
നിന്‍ ചാരെ ഞാന്‍ അണയുമ്പോള്‍

ചന്ദനക്കാട്ടില്‍ നിന്നുയരും  വേണു ഗാനം
കേട്ടെന്‍ നെഞ്ചകം ആര്‍ദ്രമാകവേ !
ഒരു കൈ  തലോടലിനാല്‍ ഞാന്‍ കണ്ട
കിനാക്കളെ പുഷ്പിതമാക്കിയല്ലോ  നീ !!

ചേക്കേറിയ ആയിരം ഗതകാല സ്മരണകള്‍
നിന്നിന്ദ്രജാലതാല്‍ ഉരുകിയൊലിച്ചു പോയ്‌!
നീയെന്‍റെ സ്വന്തം ! എന്‍റെ മാത്രം!
ചിരി തൂകും താരകമേ!
ഹൃദയത്തിന്‍ താളമേ!








Monday, January 10, 2011

ഞാനും വരട്ടെ?

നീയെവിടെക്കാ ?ഞാനും വരട്ടെ ?
നീയെവിടുന്നാ ? നീയാരാ ?
നിന്നെയാരാ എന്റെടുത്തെക്ക്  പറഞ്ഞുവിട്ടത് ?
ശാന്തിയും സമാധാനവും എവിടെ കിട്ടും ?
നിന്റെ കൂടെ അതൊക്കെയുണ്ടോ ?
എങ്കില്‍ ഞാനും വരാം നിന്റെ കൂടെ ......

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് 
പകച്ചു നില്‍ക്കരുതേ !!!
മോഹം മരണം വരെ !!
അതിന്റെ വേലിയേറ്റത്താല്‍
ജീവിതം തുടരട്ടെ !!
'ആത്മീയ മനുഷ്യന്‍ ' വിവേചനാത്മന്‍  !!


ജീവിതയാത്രയില്‍ എത്ര വണ്ടി മാറി -
ക്കയറണം  !! ലഭിക്കുമോ 'ശാന്തി,സമാധാനം '
യൗവ്വനവും ധനവും ഉണ്ടെന്നോര്‍ത്ത്  അഹങ്കരിക്കല്ലേ !
സുഹൃത്തേ മരണം അതെല്ലാം തട്ടിയെടുക്കും ...
എന്നിലെ എന്നെ തിരിച്ചറിഞ്ഞു ഞാന്‍
ലഭിച്ചൂ 'ശാന്തി യും സമാധാനവും '

സ്നേഹത്തിന്റെ ഭാഷയല്ലോ  ആത്മാവിന്‍ ഭാഷ
ആ ഭാഷയല്ലോ മൌനം,
നിശബ്ദതയില്‍ മൌനിയായ് ഞാനും
ഭാഷ മനുജന്റെ സൃഷ്ടിയല്ലോ,
സത്യം മനുജന്റെ കണ്ടെത്തലും
ജ്ഞാനചക്ഷു സ്സു തുറക്കൂ ..
തിരയൂ നിന്നിലെ നിന്നെ !!!

നിദ്രവിട്ടുണരൂ സുഹൃത്തെ ...
ഞാനിതാ നിന്‍ പാഥേയ മാര്‍ഗേ....
ജന്മാന്തര സുകൃതം ഉണ്ണാന്‍
മോചന മാര്‍ഗം തേടി......
"ഈ വഴിയില്‍ ഇനിയെത്ര ദൂരം !!!"

Friday, December 31, 2010

പുതുമയുമായ്‌ പുതുവര്‍ഷ പുലരി ....

വേദനകള്‍ തേങ്ങലായ് മാറുമ്പോ-
ളെന്‍ മോഹം കടിഞ്ഞാണിടുമ്പോള്‍
പറയാന്‍ കഴിയാത്തോരെന്‍ കദനം
ഇന്നെന്‍ അക്ഷരമായ് മാറിടുന്നു

എന്തിനെന്‍ മോഹങ്ങളേ നീയ-
ന്നുടച്ചു തകര്‍ത്തു കളഞ്ഞു ?
എന്തിനെന്‍ സ്വപ്നങ്ങളില്‍
കരിനിഴല്‍ വീഴ്ത്തി നീ?

ആശ്വാസമായെത്തെണ്ട  മാരുതന്‍
പക വീട്ടാന്‍ ഒരുങ്ങി നില്‍ക്കയോ?
ഹൃത്തെ തലോടാനെത്തെണ്ട കുളിര്‍മഴ
പെരുഴയായ്  ആര്‍ത്തലക്കുന്നുവോ ?

സ്വാഗതം പുതു വര്‍ഷമേ ,സ്വാഗതം ....
എന്‍ - ഹൃത്തെ  തഴുകി  തലോടാന്‍
എന്‍ - മാനസവീണയില്‍ ആനന്ദരാഗം ഉണര്‍ത്താന്‍
എന്‍ - സപ്തസ്വരങ്ങളെ ഗാനമായ് മാറ്റാന്‍

പൊലിഞ്ഞ വസന്തമെന്നിനി വന്നണയും ?
ല്‍ പ്രതീക്ഷയെ പുല്കീടുവാന്‍ !!!
യാങ്ങള്‍ കൊഴിയുമ്പോള്‍ ഏകയായ്
ശൂന്യതയില്‍ നോക്കി നിന്നു ഞാന്‍

എന്‍ മോഹങ്ങള്‍ക്ക് ചിറകു മുളപ്പിക്കാന്‍
പുതുവര്‍ഷമിങ്ങെത്തിയല്ലോ!!!!!!!
ലയാളികളുടെ പുതുയായ് ......
സ്വാഗതം പുതുവര്‍ഷമേ സ്വാഗതം

Friday, December 17, 2010

തേനൂറും മാതൃഭാവം......

പിറവിയുടെ വേദന തൊട്ടറിഞ്ഞവളെ !!
എന്‍ കരച്ചില്‍ കേട്ടാദ്യമായ് സന്തോഷിച്ചവളെ !!
പിന്നെന്‍ കണ്ണുനീരിന്‍ വേദന
തന്റേതാക്കി തീര്‍ത്തവളെ !! അമ്മേ !!!

മാധുര്യമേറും പാല്‍ ചുരത്തി
എന്‍ അധരത്തെ കുളിരണിയിച്ചു നീ !!!
എന്‍ മിഴി തുറന്നപ്പോള്‍ ആദ്യമായ്
ചിരി തൂകി ചുംബനം തന്നു നീ !!!!

വാസന്ത ശയ്യാഗൃഹത്തില്‍ നിന്‍ -
മടിയില്‍ ഞാന്‍ ചായവേ
നെഞ്ചകം തുടിക്കുന്നതറിഞ്ഞു ഞാന്‍ !!!
നിന്‍ തലോടലിന്‍ സുഖവുമറിഞ്ഞു ഞാന്‍ !!!

തേനൂറും അമ്മിഞ്ഞ പ്പാലിന്‍ മാധുര്യം
മറക്കില്ലൊരിക്കലും ഞാന്‍ മരിച്ചാലും , അമ്മേ !!!!!


                                           My Drawing.......
ദേവൂട്ടി പറഞ്ഞ കഥകള്‍
കുമാരന്‍ മാഷ്‌ 
പുനര്‍ജ്ജന്മം
ആത്മകഥ ജനിക്കുന്നു.. 
ചതിക്കുഴി

 

 

Saturday, October 16, 2010

പൂവ്

നിന്നെയിങ്ങനെ ദൂരത്തു നിന്നും നോക്കി കാണാന്‍ എന്ത് ചന്തം !!!!!!
അടുക്കുവാന്‍ ഞാനില്ല ......
അടുത്താല്‍ അകലുവാന്‍ തോന്നില്ല .....
അരുണ കിരണങ്ങള്‍ ഏറ്റു നീ വാടീടിലും
ദളങ്ങള്‍ ഓരോന്നായ് പൊഴിഞ്ഞു പോയീടിലും
മധുരം തേടി ചെല്ലാന്‍ ഭ്രമരം അല്ലല്ലോ ഞാന്‍ ............


Tuesday, October 12, 2010

മഴ മേഘ പ്രാവ്

ഓര്‍മ്മകള്‍ ഇന്നെന്നെ കുത്തി നോവിക്കുന്നു .....
നീറുന്ന നൊമ്പരം എന്നുള്ളില്‍ പടര്‍ത്തുന്നു....
എന്തിനായ് അന്നു നീ എന്‍ മുന്നില്‍ വന്നു ....?
പാവമാം എന്നെ അഹല്യയായ് മാറ്റി നീ ........

ഒരു ചെറു കാറ്റിന്‍ തലോടലായ് മാറവേ ......
എന്‍ മനസ്സിന്‍ ജാലക വാതിലില്‍ ..........
ചെറു പുഞ്ചിരി തൂകി വന്നണഞ്ഞു .......
ഇന്ന് നീ എങ്ങു പോയ്‌ മറഞ്ഞു ...???

ദുഖ ഭാരത്താല്‍ തളരുന്നോരെന്നെ നീ........
ആശ്വസിപ്പിക്കാന്‍ വരില്ലേ.........???
എന്‍ കണ്ണീര്‍ മുത്തായ്‌ മാറുമോ .....
മുത്തെ....നിന്നെ ഓര്‍ക്കുന്നു ഞാന്‍ .........

ചില്ല തേടി അലയുന്ന മഴ മേഘ പ്രാവ് ഞാന്‍ ...
തളരുന്ന ചിറകുമായ് നിന്മുന്നില്‍ നില്‍പ്പൂ.............
എല്ലാം വ്യര്‍ത്ഥം ആണെന്നറിഞ്ഞിട്ടും ..........
നീ എന്നില്‍ ഒരു തേങ്ങലായ് ശേഷിപ്പൂ ........

Saturday, July 24, 2010

ഏകാന്തത ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി

                             


നിന്‍റെ കണ്ണുകളില്‍ കാണുന്നു ഞാന്‍ ................


ഒറ്റപ്പെടലിന്‍റെ വേദന..................


പങ്കുവയ്ക്കാന്‍ ആരുമില്ലാത്ത അവസ്ഥ ............


ഉള്ളില്‍ കാടുകയറുന്ന ചിന്തകള്‍ ....................


അര്‍ത്ഥമില്ലാത്ത മരണത്തിന്‍റെ ലോല ഭാവം .....


സ്നേഹത്തിന്‍റെ കരിനിഴല്‍ വീണ നാളുകള്‍ ......


കൂടെ വാര്‍ക്കാന്‍ ഇല്ലാത്ത കണ്ണുനീര്‍...............


കൈ വിട്ട സുഹൃത്തുക്കളുടെ പകരം വീട്ടല്‍........


ഇരുട്ടിന്‍റെ ആരും കാണാത്ത മൂലയില്‍ ഇരുന്നു അവള്‍....


വീണ്ടും തനിച്ചെന്ന ഓര്മപ്പെടുത്തലുമായി !!!!