ഓര്‍മ്മകള്‍ ചിതലരിച്ച പുസ്തകം !!
പുറംതാള്‍ പല വര്‍ണങ്ങളാല്‍ !!
അകമോ പൊള്ളുന്ന ജീവിത സമസ്യ!!
കിനാവുറഞ്ഞ വഴിത്താരകള്‍ !!
മറക്കാന്‍ ശ്രമിക്കുന്ന കഥകള്‍ !!
ഒരു ജീവബിന്ദുവിന്റെ വിലാപം !!
അസ്വസ്ഥതകളുടെ നിഴല്പ്പാടിനൊരു ചെപ്പ് !
എഴുതാന്‍ ബാക്കി വച്ച കഥ തന്‍ അപൂര്‍ണ ചിത്രം!!
എഴുതി തീര്‍ക്കാന്‍ ഓരോ ചുവടും
ചന്ദന ഗന്ധമുയരും എന്‍ പ്രിയ നായകന്‍!
പ്രഭാത കിരണം തിലകം ചാര്‍ത്തി നില്‍പ്പൂ
നിന്‍ ചാരെ ഞാന്‍ അണയുമ്പോള്‍
ചന്ദനക്കാട്ടില്‍ നിന്നുയരും വേണു ഗാനം
കേട്ടെന്‍ നെഞ്ചകം ആര്‍ദ്രമാകവേ !
ഒരു കൈ തലോടലിനാല്‍ ഞാന്‍ കണ്ട
കിനാക്കളെ പുഷ്പിതമാക്കിയല്ലോ നീ !!
ചേക്കേറിയ ആയിരം ഗതകാല സ്മരണകള്‍
നിന്നിന്ദ്രജാലതാല്‍ ഉരുകിയൊലിച്ചു പോയ്!
നീയെന്‍റെ സ്വന്തം ! എന്‍റെ മാത്രം!
ചിരി തൂകും താരകമേ!
ഹൃദയത്തിന്‍ താളമേ!
ചേക്കേറിയ ഗതകാല സ്മരണകള്‍ നിന്റെ ഇന്ദ്രജാലത്തോടെ ഉരുകിയൊലിച്ചു പോയി.
ReplyDeleteനന്നായി.
ആശംസകൾ....
ReplyDeleteആശംസകള്‍
ReplyDeleteനിന്റെ ഓർമ്മകൾക്ക് മുന്നിൽ നമിക്കുന്നു,,,
ReplyDeleteജീവബിന്ദുവിന്റെ വിലാപം... അസ്സലായി.. വൈകി വന്ന വായനക്കാരനാണ്.. ഇനിയും ബ്ലോഗ് സന്ദര്‍ശിക്കാം.. ആശംസകള്‍ ..
ReplyDeleteറക്കാന്‍ ശ്രമിക്കുന്ന കഥകള്‍ !!
ReplyDeleteഒരു ജീവബിന്ദുവിന്റെ വിലാപം !!
അസ്വസ്ഥതകളുടെ നിഴല്പ്പാടിനൊരു ചെപ്പ് !
എഴുതാന്‍ ബാക്കി വച്ച കഥ തന്‍ അപൂര്‍ണ ചിത്രം!!
ആദ്യം വായിച്ചു വരുമ്പോള്‍ ഞാന്‍ തന്നെ ആകെ വിലപിച്ചു പോയി..പിന്നെ ആ ചന്ദന ഗന്ധം ഒക്കെ വന്നപ്പോള്‍ വിഷമം ഒക്കെ പോയി..ഞാന്‍ ആകെ അങ്ങ് ഉഷാറായി ...ഇപ്പൊ ഞാന്‍ ചിരി തൂകി കൊണ്ടിരിക്കുന്നു...ഹി ഹി..നന്നായിരിക്കുന്നു ട്ടോ..ആശംസകള്‍
ReplyDeleteദേവൂട്ടീ ദേവൂട്ടീ സുഖം തന്നെയല്ലേ?
ReplyDeleteനല്ല പദ്യം. ചിന്തിപ്പിക്കുന്ന വരികൾ..
ReplyDeleteആശംസകൾ...
കുറെനാളുകളായല്ലോ ഇതുവഴി നന്നിട്ട് ? Welcome back to ബൂലോകം... :)
സുപ്രഭാതം....
ReplyDeleteനല്ല വരികള്‍...!
തുടക്കം ശക്തമായൊരു കവിത പോലെ
ReplyDeleteപിന്നെ ഈണത്തില്‍ പാടാവുന്നൊരു
ലളിത ഗാനത്തിന്‍ വരികള്‍ പോലെ....
ഒടുക്കം... കേട്ട് മടുത്ത ആല്‍ബം
ഗാനങ്ങളുടെ ആവര്‍ത്തനം പോലെ....
(എന്റെയൊരു തോന്നലാണ് കേട്ടോ..) ഇനിയും എഴുതുക ആശംസകളോടെ......
ബ്ലോഗ് എഴുതുന്നു എന്ന
ReplyDeleteധിക്കാരത്തിന്, ബ്ലോഗര്‍
എന്നെന്നെ പുച്ഛിച്ചുതാണ്,
ഈ ലോകം.................
http://velliricapattanam.blogspot.in/
ചേക്കേറിയ ആയിരം ഗതകാല സ്മരണകള്‍
ReplyDeleteനിന്നിന്ദ്രജാലതാല്‍ ഉരുകിയൊലിച്ചു പോയ്!
ഈ വരികളാണിഷ്ടമായത് ശെരിക്ക്...
അതങ്ങനെയാണു, ചില ഇന്ദ്രജാലങ്ങൾ ഗതകാലസ്മരണകളെ കരിച്ച് വീണ്ടുമൊരു പുഷ്പവസന്തം തീർക്കും
നല്ല വരികള്‍.,
ReplyDelete