Friday, December 2, 2011

എം ടി യുടെ മഞ്ഞ്


വളരെ മുന്നേ വായിക്കപ്പെടേണ്ട എം ടി യുടെ സുന്ദര പ്രണയകാവ്യം.മഞ്ഞ് എന്ന നോവലിന്റെ  മധുരസംഗീതം എന്റെ സിരകളില്‍ ചലനം സൃഷ്ടിച്ചിരുന്നു എന്ന് പറയുന്നതാവും ശരി.അതിലെ കഥാപാത്രങ്ങളും ചിലവരികളും ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

മഞ്ഞിലുടനീളം ഒരു മൌനം,ഒരു നിശബ്ദത...അതാണ്‌ ഞാന്‍ അനുഭവിച്ചത്...
നിശബ്ദതയുടെ നീക്കിയിരിപ്പ്.വാചാലമായ മൌനം.പ്രണയത്തിന്റെ ഹൃദയ ഭാഷ..

വായിച്ചു തീര്‍ന്നപ്പോളെക്കും മഞ്ഞിലെ വിമലാദേവിയെ ഞാന്‍ ആവാഹിച്ചു കഴിഞ്ഞിരുന്നു.ശരിക്കും കാത്തിരിപ്പിന്റെ ആന്തരാര്‍ത്ഥം എന്താണ്? വിമലയുടെ മനസ്സിന്റെ ആഴത്തില്‍ നിന്ന് ഉയരുന്ന സ്മൃതിയുടെ ഓളങ്ങള്‍ വളരെ സൂക്ഷ്മമായി എം ടി വിവക്ഷിച്ചിരിക്കുന്നു. " വരും...വരാതിരിക്കില്ല" ഈ വാക്കുകള്‍ ആണ് നോവലില്‍ അലയടിക്കുന്ന മന്ത്രം... പ്രണയത്തിന്റെ മാധുര്യവും,വിരഹത്തിന്റെ വേദനയും ഒരുപോലെ മലയാളികള്‍ക്ക് അനുഭവവേദ്യമാക്കുന്നു മഞ്ഞ് ..........

വരാതിരിക്കില്ല വിമലയുടെ സുധീര്‍ മിശ്ര ! പ്രണയത്തിന്റെ നനുത്ത സ്പര്‍ശം അവളുടെ ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന മരണമില്ലാത്ത ഓര്‍മ്മകള്‍ ! ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പ് ! യഥാര്‍ത്ഥ സ്നേഹം തേടിയുള്ള യാത്ര ! അതാണ്‌ വിമല...

വളരെ സുന്ദരിയാണ് അവള്‍.മേല്‍ച്ചുണ്ടിനു മീതെ ഉള്ള നീല നനുത്ത രോമങ്ങള്‍ ആണ് വിമലയുടെ ആകര്‍ഷകത്വം.സുധീറിന്റെ പ്രതീക്ഷയില്‍ ഇരിക്കാറുള്ള കല്‍ മണ്ഡപത്തിലും പരുക്കന്‍ ബഞ്ചുകളിലും ഒരു കിനാവുപോലെ ഞാനും ഇരുന്നു....

ഒരു സ്ത്രീയുടെ വിലപ്പെട്ടെതെല്ലാം കവര്‍ന്ന് എവിടെക്കോ മറഞ്ഞു പോകുന്ന സുധീര്‍മിശ്ര യെ അനീതി,വഞ്ചന,ചതി  എന്നൊക്കെ പറയാമെങ്കിലും വിമല അങ്ങിനെ കരുതുന്നില്ല.ഒരിക്കലും മുഴുമിക്കാത്ത ചിത്രം പോലെ ലൌവേര്‍സ് ട്രാക്കിലെ ശിലാഫലകങ്ങളില്‍ തങ്ങളുടെ പേര് കൊത്തിവച്ച് ഒരു ദിനം അപ്രത്യക്ഷനാകുന്ന സുധീര്‍ മിശ്ര.എന്നിട്ട് പോലും അവള്‍ അയാളെ സ്നേഹിക്കുകകയായിരുന്നു,പ്രതീക്ഷിക്കുക ആയിരുന്നു.

തടാകത്തിലെ ജലം പോലെ കെട്ടിക്കിടക്കുന്നത് അവളുടെ മനസ്സാണ്.ഓര്‍മ്മയുടെ താളുകള്‍ മറിക്കപ്പെടുമ്പോള്‍ വിമലയുടെ ശിഥിലമായ കുടുംബ പാശ്ചാത്തലവും വരച്ചുകാട്ടുന്നു ലേഖകന്‍.

സുധീര്‍ മിശ്ര സഞ്ചാരിയും സഹൃദയനുമാനെന്നു കാണാം.ബസ്സില്‍ വച്ചുള്ള പരിചയം പ്രണയമായ് പടരുന്നു.നൈനിതാളിലെ ലൌവേര്‍സ് ട്രാക്കിലൂടെ സഞ്ചരിച്ച് കാപ്പിറ്റോളില്‍ വച്ച് ആത്മാവും ശരീരവും ഒന്നാകുന്നു."സ്ത്രീത്വത്തിന്റെ മൂടുപടം ചീന്തുന്ന..ആദ്യ വേദന,ആദ്യ പാപം,ആദ്യ നിര്‍വൃതി.."

ഒരിക്കലും കാണാത്ത തന്റെ പിതാവിനെ തേടുന്ന ബുദ്ദു എന്ന തോണിക്കാരന്‍  ഇവിടെ കാത്തിരിപ്പിന്റെ മറ്റൊരു മുഖവുമായ് എത്തുന്നു...സ്വന്തം പിതാവിന്റെ മരണത്തില്‍ ഒന്ന് പൊട്ടിക്കരയാന്‍ പോലും ആകാത്ത വിമല...സീസണില്‍ വന്നണഞ്ഞ ആ സര്‍ദാര്‍ജി ... എന്തിനായിരുന്നു അവളോട് അടുപ്പം കാട്ടിയത്? എന്തിനായിരുന്നു ആ വരവ്? എന്തിനായിരുന്നു പിതാവിന്റെ മരണത്തില്‍ ആശ്വാസം പകര്‍ന്നത്? തന്റെ സുഹൃത്തിന്റെ മരണത്തിന്റെ സൂചനയായിരുന്നോ അയാള്‍ വിമലക്ക് നല്‍കിയിരുന്നത് ?കടം വാങ്ങിയ ആ സായാഹ്നം ഓര്‍മ്മിപ്പിച്ചത് എന്തിനായിരുന്നു? ശ്വാസകോശ അര്‍ബുദത്തിനു ഇരയായ് അയാളും മരണത്തിനു കീഴടങ്ങുകയാണെന്ന സത്യം വിളിച്ചു പറയാനോ? അറിയില്ല..സിഗരറ്റിന്റെ ഗന്ധമുള്ള ശ്വാസം അവളുടെ കവിളില്‍ സ്പര്‍ശിച്ചു എന്ന്‍ സുധീര്‍ മിശ്രയുടെ ഓര്‍മകളില്‍ അവള്‍ അയവിറക്കുന്നത് ലേഖകള്‍ പറയുന്നുണ്ടല്ലോ..

വിമല ഇന്നും കാത്തിരിക്കുന്നു...ആ വയലെറ്റ് നിറമുള്ള അക്ഷരത്തിന്റെ ഉടമസ്ഥനെ ...
നീല കണ്ണുള്ള ആ കാമുകനെ....കാത്തിരിപ്പ് അവസാനിക്കുന്നില്ല..അടുത്ത സീസണില്‍ വരുമെന്ന പ്രതീക്ഷയോടെ ബുദ്ദു, ഗോരാസഹിബിനു വേണ്ടി .... വിമല,  സുധീര്‍ മിശ്രക്ക് വേണ്ടി...

"കഥകള്‍ ആത്മാവില്‍ നിന്നൊഴുകുമ്പോള്‍ കവിതയാണ്" അതെ...മഞ്ഞ് മികച്ച ഭാവഗാനം തന്നെ..."ആരും വന്നില്ല " എന്നറിഞ്ഞിട്ടും , ബോട്ട് നീങ്ങിയപ്പോള്‍ ജലപ്പരപ്പിലേക്ക് നോക്കി നിന്ന് കൊണ്ട് വിമല നിശബ്ദമായ് പറയുന്നത് നമുക്ക് കേള്‍ക്കാം .... "വരാതിരിക്കില്ല...."

നൈനിത്താള്‍ കാത്തിരിക്കുന്നു...പുതിയ സഞ്ചാരികള്‍ക്കായി..


52 comments:

  1. സുധീറിന്റെ അപൂര്‍ണചിത്രം ഹൃദയത്തില്‍ വരച്ചുകൊണ്ട്...വിമലാദേവി കാത്തിരിക്കുകയാണ്...
    വിരഹത്തിന്റെ ചൂടും,കാത്തിരിപ്പിന്റെ സുഖവും പേറി..

    എം ടി യുടെ മഞ്ഞ് ഇനിയും വായിക്കാത്തവര്‍ വായിക്കൂ...

    ReplyDelete
  2. പണ്ടൊരിക്കൽ വായിച്ചതാണ് മഞ്ഞ്...മഞ്ഞു പെയ്യുന്ന ഈ പ്രഭാതത്തിലെ ഓർമ്മപ്പെടുത്തലിനു നന്ദി...

    ReplyDelete
  3. നന്നായി മഞ്ഞിന്റെ ആസ്വാദനം

    ReplyDelete
  4. എം ടി യുടെ മഞ്ഞ് ഇനിയും വായിക്കാത്തവര്‍ വായിക്കൂ...
    മഞ്ഞിനെ അറിഞ്ഞുള്ള പരിചയപ്പെടുത്തലിനു നന്ദി

    ReplyDelete
  5. എം,ടി .എഴുതിയ കൃതികളില്‍ ഒരു പക്ഷെ കാലത്തെയും ദേശങ്ങളെയും അതിജീവിക്കും എന്നുറപ്പിച്ചു പറയാവുന്ന ഒരു കൃതി മഞ്ഞു ആണ് .വള്ളുവനാടന്‍ ഉപചാരങ്ങളും തിരുത്തിയെഴുതിന്റെ ചെടിപ്പും ഒന്നും ഇല്ലാതെ എഴുതപ്പെട്ട ഒരു വാക്ക് പോലും കളയാനില്ലാത്ത (എം.ടി .തന്നെ പറയുന്നത്അച്ഛന് ഉരുളക്കിഴങ്ങ് കൃഷിയാണ് എന്നാ ഒരു പരാമര്‍ശം അല്ലാതെ ഒരു വാക്കും അനാവശ്യമായി ചേര്‍ന്നിട്ടില്ല എന്നാണു )ഒരു ക്ലീന്‍ നോവല്‍ .പക്ഷെ റാണി പ്രിയ ,എം.ടി യൊക്കെ പരിചയപ്പെടുത്തെണ്ടാതുണ്ടോ ?

    ReplyDelete
  6. 'മഞ്ഞ്', കാത്തിരിപ്പിനു പകരംവെക്കാവുന്ന ഒരു വാക്ക് ................

    ReplyDelete
  7. മഞ്ഞിന്റെ വായന...
    വായിച്ചിരുന്നു.

    ReplyDelete
  8. ഞാന്‍ വായിച്ച ഇഷ്ട കൃതികളില്‍ മഞ്ഞു എന്നും ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു ....ഓരോ കഥാപാത്രങ്ങളും മനസ്സില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്നു എം ടി യുടെ ഏറ്റവും ഇഷ്ട രചനയും ഇത് തന്നെ .......വിമല ,ബുനധു,,സര്‍ദാര്‍ജി ...കാത്തിരിപ്പിന്റെ ഒരു ലോകം ......പ്രീയ മിത്രമേ ഇപ്പോള്‍ നിങ്ങളുടെ ആസ്വാദന കുറിപ്പ് വായിച്ചപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി ....ഒരു പാടു നിരൂപണങ്ങളും ആസ്വാദനവും ഈ പുസ്തകത്തെ പറ്റി വായിച്ചിരുന്നു ...എന്ഗ്ഗിലും ഇതും ഒരു പാടു ഇഷ്ടമായി ....ആശംസകള്‍

    സമയം അനുവദിക്കുമ്പോള്‍ ഇതൊന്നു സമയം ശ്രദ്ദിക്കുമല്ലോ http://pradeep-ak.blogspot.com/2011/11/blog-post.html

    ReplyDelete
  9. എന്റെ പ്രിയപ്പെട്ട പുസ്തകമാണത്. കാത്തിരിപ്പ് അതുമൊരു സുഖം തന്നെ. വിഷാദം തുളുമ്പുന്ന സുഖം...

    ReplyDelete
  10. പുസ്തക പരിചയത്തെക്കാളേറെ വായനക്കാരിയുടെ വായിച്ച സുഖം എഴുത്തില്‍ അനുഭവപ്പെട്ടു.

    ReplyDelete
  11. .... "വരാതിരിക്കില്ല...."

    പ്രതീക്ഷയുടെയും കാത്തിരിപ്പിന്റെയും 'മഞ്ഞു' പുതച്ച സുഖം. എംടിയുടെ മനോഹര പുസ്തകം നന്നായി പരിചയപ്പെടുത്തി. ആശംസകള്‍..

    ReplyDelete
  12. 'വിമല ഇന്നും കാത്തിരിക്കുന്നു...ആ വയലെറ്റ് നിറമുള്ള അക്ഷരത്തിന്റെ ഉടമസ്ഥനെ ...
    നീല കണ്ണുള്ള ആ കാമുകനെ....കാത്തിരിപ്പ് അവസാനിക്കുന്നില്ല..അടുത്ത സീസണില്‍ വരുമെന്ന പ്രതീക്ഷയോടെ ബുദ്ദു, ഗോരാസഹിബിനു വേണ്ടി .... വിമല, സുധീര്‍ മിശ്രക്ക് വേണ്ടി...'
    ഒരിക്കലും മറക്കാത്ത ഒരു കഥാപാത്രമായി കാലങ്ങൾക്ക് മുമ്പ് തൊട്ടറിഞ്ഞ വിമലയിതാ വീണ്ടുമെന്റെ മുമ്പിൽ അതേയിരുപ്പിരിക്കുന്നു..കാത്തിരിപ്പ്..!

    ReplyDelete
  13. "മഞ്ഞ്" മനോഹരമായ ഒരു 'കവിത'....
    ഇവിടെ ആദ്യമാണ് ഞാന്‍.

    ReplyDelete
  14. മഞ്ഞ് പലതവണ വായിക്കുകയും അതും പോരാഞ്ഞ് പുസ്തകം സ്വന്തമാക്കുകയും ചെയ്തവനാണ് ഞാന്‍.......

    ReplyDelete
  15. "മഞ്ഞ്" ആദ്യമായി വായിച്ചത് എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍. പിന്നീട് ഡിഗ്രിക്ക് അതിന്‍റെ ഇംഗ്ലീഷ്‌ പരിഭാഷ പഠിക്കാന്‍ ഉണ്ടായിരുന്നു. ഇത് കണ്ടപ്പോള്‍ ഒന്നുകൂടി വായിക്കാന്‍ തോന്നുന്നു.

    ReplyDelete
  16. manju mumbe vaayichittundu ....ormapedithiyathinu nandhi ivide nalla thanuppaanu.....uchakku polumm manju orkkal koodi vaayikkaan thonnunnu :) ellaa nanmakalum nerunnu ee kunju mayilpeely

    ReplyDelete
  17. പഥികൻ :വായിച്ചവരാണ് കൂടുതലും...എം ടി യുടെ ആ മനോഹര സൃഷ്ടി വായിക്കാത്തവര്‍ വിരളം..
    നന്ദി ദേവൂട്ടിയെ വായിച്ചതിനു...
    രമേശ്‌ അരൂര്‍,റശീദ് പുന്നശ്ശേരി :നന്ദി ദേവൂട്ടിയെ വായിച്ചതിനു...
    സിയാഫ് അബ്ദുള്‍ഖാദര്‍ :എം ടി യെ പരിചയപ്പെടുതണ്ട ആവശ്യം ഉണ്ടോ ?നന്ദി ദേവൂട്ടിയെ വായിച്ചതിനു...
    അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ,Web Design Training Coimbatore, പട്ടേപ്പാടം റാംജി ,പ്രദീപ്‌ കുറ്റിയാട്ടൂര്‍,
    മുല്ല,സാബിബാവ,elayoden
    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.,
    Mohammedkutty irimbiliyam ,Vinayan Idea,thalayambalath ,ശ്രീജിത് കൊണ്ടോട്ടി.,ഒരു കുഞ്ഞുമയില്‍പീലി :വായിച്ചവരാണ് കൂടുതലും...എം ടി യുടെ ആ മനോഹര സൃഷ്ടി വായിക്കാത്തവര്‍ വിരളം..
    നന്ദി ദേവൂട്ടിയെ വായിച്ചതിനു...

    ReplyDelete
  18. "കാത്തിരുപ്പിന്റെ സുഖം"..നന്നായിടുണ്ട്..മഞ്ഞ്.വായിച്ചതിലും സുഖം തോന്നി ..ഈ വിവരണം വായിച്ചപ്പോള്‍..

    ReplyDelete
  19. മഞ്ഞ് അന്നും എന്നും ഒരു പക്ഷെ എന്നും ഒരു വായനാനുഭവം തന്നെയായിരിക്കും. എം.ടിയുടെ രചനകളില്‍ വ്യത്യസ്തമായ പ്രമേയ പരിസരത്താലും പരിചരണത്താലും മഞ്ഞ് വേറിട്ടു നില്‍ക്കുന്നു.

    പരിചയം നന്നായിട്ടുണ്ട്.

    ReplyDelete
  20. അക്ഷി :നന്ദി ആദ്യമായ വരവിനും വായനക്കും...

    Manoraj :നന്ദി മനോ...സത്യമാണ് ...
    നല്ല വായനാനുഭവം തന്നെ ..മഞ്ഞ് മനസ്സിന്റെ കോണില്‍ എന്നെന്നും തെളിഞ്ഞു നില്‍ക്കും ...

    ReplyDelete
  21. ഇന്ന് വായിച്ച {പുസ്തക പരിചയം} പോസ്റ്റുകളില്‍ രണ്ടാമത്തേത്.
    നേരത്തെ വായിച്ചിട്ടുള്ളതാണ്. ഒരിക്കല്‍ കൂടെ വിമലയിലൂടെ യാത്ര ചെയ്യാന്‍ ദേവൂട്ടിയുടെ ഈ എഴുത്ത് കാരണമായി.

    ReplyDelete
  22. ഇതുവരെ ഞാന്‍ ഇത് വായിച്ചിട്ടില്ല

    ReplyDelete
  23. നല്ല വിവരണം
    അതുപോലെ ഓറാന്‍ പാമുക്ക് എന്ന തുര്‍ക്കിഷ് എഴുത്തുകാരന്റെ ഒരു മലയാള വിവര്‍ത്തനമുണ്ട് മഞ്ഞ എന്ന നോവല്‍
    മറ്റൊരു രീതിയിലുള്ള നോവലാണെങ്കില്‍ നല്ല ഒരു അനുഭവാണ്

    ReplyDelete
  24. മഞ്ഞു ഞാന്‍ വായിച്ചിട്ടില്ല
    അത് കൊണ്ട് തന്നെ ഒന്നും പറയാനും ഇല്ല
    റാണിയുടെ വായന പങ്കു വെക്ക ലില്‍ വായിക്ക പെടേണ്ട ഒന്നാണ് അതെന് തോന്നുന്നു

    ReplyDelete
  25. @നാമൂസ് :നന്ദി...നാമൂസ്...

    @thripurasundari :താങ്കളുടെ വായനയുടെ വിശാലതയാകാം ഇങ്ങിനെ പറഞ്ഞത്...എം ടി യുടെ എല്ലാ നോവലുകളും വായിച്ച ആളല്ല ഞാന്‍...പക്ഷേ മഞ്ഞ് എനിക്ക് നല്ല വായന സമ്മാനിച്ചു... ഇനിയും ഏറെ വായിക്കാന്‍ ഇരിക്കുന്നു...വായനാലോകത്ത് പിച്ച വെക്കുന്നവളാണ് ദേവൂട്ടി...
    മഞ്ഞിനെ കുറിച്ച് ഒരുപാട് നിരൂപണങ്ങളും ആസ്വാദനങ്ങളും ഉണ്ടായിട്ടുണ്ട്....നന്ദി...ദേവൂട്ടിയെ വിസിറ്റ് ചെയ്തതിന്...

    @ഷാജു അത്താണിക്കല്‍ : ഷാജൂ...വായിക്കണം....ശ്രമിക്കാം.നന്ദി ദേവൂട്ടിയെ വിസിറ്റ് ചെയ്തതിനും അറിവു പങ്കു വച്ചതിനും...

    @കൊമ്പന്‍ :മൂസാ....കിട്ടിയാല്‍ മിസ്സ് ആക്കണ്ട....നന്ദി,വായനക്ക്..

    ReplyDelete
  26. ഇതുവരെ വായിച്ചിട്ടില്ല... ഈ പരിച്ചയപെടുതലിനു നന്ദി....

    ReplyDelete
  27. വായിച്ച കഥയാണ്...വിമലയും സുധീർമിശ്രയുമൊക്കെ ഇപ്പോഴും മനസ്സിലുണ്ടെങ്കിലും ഈ ആസ്വാദനം അവർക്ക് പുനർജ്ജീവനേകി...നന്ദി

    ReplyDelete
  28. "വരും വരാതിരിക്കില്ല"... ഒരൊറ്റ വാചകം കൊണ്ട് ഒരു നോവലിനെ അടയാളപ്പെടുത്താം. അത്ര മാത്രം ശക്തമാണ് എം ടി യുടെ ചില വാക്കുകള്‍ സൃഷ്ടിക്കുന്ന വികാര പ്രപഞ്ചം. മറ്റൊരു ഉദാഹരണം പറയാം "സേതൂന് എന്നും ഒരാളോടേ ഇഷ്ടംണ്ടായിരുന്നുള്ളൂ, സേതൂനോട് മാത്രം"

    ReplyDelete
  29. @ശാന്തകുമാര്‍ കൃഷ്ണന്‍ :നന്ദി ...ദേവൂട്ടിയെ വിസിറ്റ് ചെയ്തതിന്
    @ബഷീര്‍ Vallikkunnu : നന്ദി ബഷീര്‍ക്കാ....

    ReplyDelete
  30. ഈ മഞ്ഞ് പോസ്റ്റ്‌ വായിച്ചപ്പോള്‍ എം ടീ യുടെ മഞ്ഞു കൊള്ളാന്‍ ആഗ്രഹം.
    നല്ല പരിചയപ്പെടുത്തല്‍..
    ആ പുസ്തകം എന്റെ കയ്യില്‍ വരും വരാതിരിക്കില്ല.

    ReplyDelete
  31. അപ്പോള്‍ ഞാനും വായിച്ചു കേട്ടാ...ഇനിയും ഇങ്ങനെ പലരെയും ഉള്‍പ്പെടുത്തൂ..

    ReplyDelete
  32. പുസ്തകത്തെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. പ്രിയയുടെ ആസ്വാദനം മനോഹരം.പ്രണയത്തിന്റെ മാധുര്യവും,വിരഹത്തിന്റെ വേദനയും "ഒരിക്കല്‍ കൂടി" അറിയുവാനായി ഉടനെ തന്നെ ഞാനും വായിക്കും.

    ReplyDelete
  33. എംടി യുടെ ..എല്ലാ കഥകളും എനിക്കിഷ്ട്ടമാണ് ..മഞ്ഞു വായിച്ചിട്ടില്ല ..
    ആശംസകള്‍ ..

    ReplyDelete
  34. ആസ്വാദനം നന്നായിരിക്കുന്നു. ആസ്വദിച്ചു..

    ReplyDelete
  35. മഞ്ഞ് വായിച്ചിട്ടില്ല. വായിക്കട്ടെ.

    ReplyDelete
  36. നന്നായി ഈ പുസ്തക പരിചയം ...
    ആശംസകള്‍

    ReplyDelete
  37. ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com,

    ആചാര്യന്‍,

    Reji Puthenpurackal,

    Pradeep paima,

    Jefu Jailaf,Fousia R ,

    വേണുഗോപാല്‍ : എല്ലാര്‍ക്കും നന്ദി......

    ReplyDelete
  38. മഞ്ഞ് ഒത്തിരി വട്ടം വായിച്ച നോവലാണ്..

    അഭിനന്ദനങ്ങള്‍

    ReplyDelete
  39. റാണിപ്രിയ ...ആദ്യമേ നന്ദി പറയട്ടെ ഇങ്ങിനെ ഒരു നല്ല നോവല്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ചതില്‍! എനിക്കും അത് വായിക്കാന്‍ ആഗ്രഹമായി

    ReplyDelete
  40. മഞ്ഞു നമ്മള്‍ ഒരുമിച്ചു വായിച്ച പുസ്തകം .... .......ഈ എഴുത്ത് ഹൃദ്യം ..........

    ReplyDelete
  41. പണ്ട് വായിച്ചതാണ്. നനുത്ത മഞ്ഞുപോലെ തന്നെ അത് മനസ്സിൽ തങ്ങി നിൽക്കുന്നു. റാണിപ്രിയയുടെ ആസ്വാദനം നന്നായിട്ടുണ്ട്.

    ReplyDelete
  42. വളരെ മുന്പ് വായിച്ചതില്‍ ഇന്നും ഓര്‍മയില്‍ നില്‍ക്കുന്ന ഒരു നോവല്‍ മഞ്ഞാണ്..
    ഞാന്‍ എം ടി യെ വായിച്ചു തുടങ്ങിയ്ജതും മഞ്ഞിലൂടെയാണ്..
    ഈ പോസ്റ്റിനു ആശംസകള്‍

    ReplyDelete
  43. ഒരു നല്ല വായനാനുഭവം നല്‍കിയ പ്രിയപ്പെട്ട ദേവൂട്ടി നിനക്ക് നന്ദി ........ ഈ ആസ്വാദനക്കുറിപ്പ് ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് നഷ്ടം ഒരു നല്ല നോവല്‍ അല്ല ഒരു നല്ല ഭാവഗീതം വായിച്ചു ആസ്വദിക്കാനുള്ള അവസരമായിരുന്നു ........ .പ്രണയത്തിന്റെ മാധുര്യവും,വിരഹത്തിന്റെ വേദനയും ഉള്ളിലേക്ക് ഒഴുകി വരുന്ന പോലെയുള്ള ഈ വായനാനുഭവം നല്‍കിയ ദേവൂട്ടി നന്ദി ............ നന്ദി ഈ കുറിപ്പിന് മാത്രമല്ല വായനക്കായി തന്ന "മഞ്ഞിനും" കൂടിയാണ് .............

    ReplyDelete
  44. വൈകിയാണീ ബ്ലോഗ്ഗിലെത്തിയത്. എം ടി, ഒ വി വിജയന്‍, എം മുകുന്ദന്‍, പുത്തൂര്‍ എന്നിവരുടെ നോവലുകളെ പുനര്‍വായിക്കുകായാണിപ്പോള്‍ - നാലുകെട്ട്, ഖസാക്കിന്റെ ഇതിഹാസം, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ആനപ്പക എന്നിവ തീര്‍ത്തു. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള വായന തികച്ചും പുതിയ അനുഭവം തരുന്നു! മഞ്ഞു വായിച്ചിട്ടില്ല, പക്ഷെ സിനിമ കണ്ടിരുന്നു. വായനയുടെ സുഖം മറ്റൊന്നിനും നല്‍കാനാവില്ല. നൂറു പേര്‍ വായിക്കുമ്പോള്‍ നൂറു തരത്തിലുള്ള ആവിഷ്കാരവും കഥാപാത്ര ഘടനയും പശ്ചാതല്വുമാണല്ലോ ഓരോരുത്തരുടെയും മനസ്സിലുണ്ടാവുക.

    ആസ്വാദനം മികച്ചതായി. ഭാവുകങ്ങള്‍...

    ReplyDelete
  45. njaan vaayichittilla ithu ,,aarude enkilum kayyil ithinte PDF copy undenkil dayavu cheythu onnu mail cheyyuuu javadkply@gmail.com ithaaanu ID

    ReplyDelete
  46. മഞ്ഞ് - പുസ്തക പരിചയം വളരെ നന്നായി. മലയാള സാഹിത്യത്തിന്റെ മാത്രമല്ല, ഭാരത സാഹിത്യത്തിന്റെ തന്നെ അഭിമാനമാണ് ശ്രീ എം. ടി. ജീവിതഗന്ധിയായ കഥകള്‍ - അതാണ്‌ അദ്ദേഹത്തിന്‍റെ കഥകളുടെ പ്രത്യേകത. ഒരു കഥയായി തോന്നില്ല - നിത്യജീവിതത്തില്‍ നാം ചുറ്റും കാണുന്ന കാര്യങ്ങള്‍. അത്രതെന്നെ. അത് എന്തുകൊണ്ട്, അതിനു പോംവഴി എന്ത് എന്ന് വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്നു എന്നതാണ് സത്യം. ഒരിക്കല്‍ അദ്ദേഹത്തിന്‍റെ വസതിയിലേക്ക് എഴുത്തച്ഛന് എന്ന് സ്ഥാനപ്പേരുള്ള ഒരു ദേഹം കടന്നു ചെന്നു. ‍ എംടിയെ അദ്ദേഹത്തിന്‍റെ കഥകളിലെ ഡയലോഗുകള്‍ പലതും അതേപോലെ പറഞ്ഞു കേള്‍പ്പിച്ചു! ആ അസാമാന്യനായ വായനക്കാരനെ സാഹിത്യകാരന്‍ സ്വീകരി ച്ചിരുത്തി. യാത്രപറഞ്ഞു പോകുമ്പോള്‍ ചില പുസ്തകങ്ങളുടെ കോപ്പികളും സമ്മാനമായി കൊടുത്തയച്ചു! അതാണ്‌ ജീവിതഗന്ധിയായ കഥകള്‍ മനസ്സിരുത്തി വായിക്കുന്ന ഒരാളുടെ അവസ്ഥ. ഞാന്‍ ''അസുരവിത്ത്‌'' പല ആവര്‍ത്തി വായിച്ചിട്ടുണ്ട്.

    ReplyDelete