Saturday, September 17, 2011

പനി പിടിച്ച മീറ്റ്


ബ്ലോഗ്ഗേര്‍സ് മീറ്റ് ദേവൂട്ടീടെ അദമ്യമായ ഒരു ആഗ്രഹമായിരുന്നു.പരസ്പരം കാണാതെ അക്ഷരങ്ങള്‍ കൊണ്ട് ഗുസ്തി പിടിക്കുന്ന,അക്ഷരങ്ങളെ സ്നേഹിക്കുന്ന ഏറെ കൂട്ടുകാര്‍.തുഞ്ചന്‍ പറമ്പ് മീറ്റ് വന്നു,കൊച്ചി മീറ്റ് വന്നു,പിന്നെയും മീറ്റുകള്‍ പലതും കടന്നുപോയി.എന്തുകൊണ്ടോ കൊച്ചിയില്‍ ജോലി ചെയ്യുന്ന എനിക്ക് അവിടെയും പങ്കെടുക്കാന്‍ പറ്റിയില്ല എന്നത് അപലപനീയം തന്നെ..അങ്ങിനെ കണ്ണൂറ് മീറ്റ് വന്നു,എന്തായാലും പങ്കെടുക്കുക തന്നെ(ദേവൂട്ടി തീരുമാനിച്ചു).
അച്ചനും അമ്മയും എതിര്‍പ്പ് വലിയ പ്രകടിപ്പിച്ചില്ല(മനസ്സിലൊരു ലഡ്ഡു പൊട്ടി)
മണത്തണയില്‍ നിന്നും 7.45 ന്റെ പുലരിയില്‍(ബസ്സ്) കയറിപ്പറ്റിയാല്‍ 9.30 നു കണ്ണൂരെത്താം.ഏകയായ് ബസ്സ്റ്റോപ്പില്‍  പുലരിക്ക് കാത്തുനില്‍ക്കുമ്പോള്‍ അവള്‍ ബ്രേക്കിനു(ടെസ്റ്റ്) പോയതാണെന്ന സത്യം ദേവൂട്ടിയറിഞ്ഞില്ല.പിന്നെ രണ്ടുബസ്സ് മാറിക്കയറി അവിടെയെത്തുമ്പോളേക്കും മണി പത്താകും.ഹയ്യോ! റോഡിന്റെ ശോചനീയാവസ്ഥ,അതിഭീകരം തന്നെ.അമ്മച്ചിയാണെ,റോഡ് ടാറിട്ട കോണ്ട്രാക്ടറെ കിട്ടിയാല്‍ മുഖത്തടിക്കുമായിരുന്നു.
“ഓന്‍ സര്‍ക്കാരിനെ പറ്റിച്ചിറ്റ് ഓക്ക് മാലേം ബളേം ബാങ്ങീറ്റ്ണ്ടാവും..” ഞാന്‍ ചിന്തിച്ചു.ഓരോ കുഴിയും എനിക്ക് അസഹനീയമായ് തോന്നി.നേരം പത്തിനോടടുക്കുന്നു.രെജിസ്റ്റ്രേഷന്‍ ആരംഭിച്ചിരിക്കുമോ ആവോ?വേഗം മൊബീലെടുത്തു കുത്തി ‘കുമാരന്‍ ബ്ലോഗ്ഗറുടെ’ നംബര്‍ തപ്പിയെടുത്തു,റൂട്ട് കണ്‍ഫേം ആക്കി.
ഓ…മഴയില്ല ഭാഗ്യം!’ജവഹര്‍ ലൈബ്രറി.മുന്നില്‍ വലിയ ഫ്ലെക്സ് തൂക്കിയിട്ടിട്ടുണ്ടല്ലോ.കൊള്ളാം..സൈബറ്മീറ്റ്…പക്ഷേആളനക്കമൊന്നുമില്ലേ?.പെട്ടെന്ന് മുന്നിലൊരാള്‍ ആരാദ്? അദ്ദേഹം നല്ല ഒരു ചിരി ചിരിച്ചു.
“ബ്ലോഗ്ഗറാണോ?” “അതെ”(ഹാ…മനസ്സില്‍ ഒരു തണുപ്പ്)
വീണ്ടും ചോദ്യം “എന്താ പേര്‍? ഏതാ ബ്ലോഗ്ഗ്?“ “റാണിപ്രിയ,ദേവൂട്ടി പറയട്ടെ..”(മനസ്സില്‍ ഒരു വിഷമം .. എന്നെ അറിയില്ല എന്നു വല്ലോം പറഞ്ഞാല്‍ ദേവൂട്ടിക്ക് വിഷമമാകും).പക്ഷേ പ്രതീക്ഷക്ക് വിപരീതമായി അദ്ദേഹം പറഞ്ഞു…”അറിയാം ഞാന്‍ വായിക്കാറുണ്ട് കെട്ടോ” (ആര്‍ക്കറിയാം?)‍…അദ്ദേഹം സ്വയം പരിചയപ്പെടുത്തി…ഞാന്‍ സമദ് വക്കീല്‍..ഒരു അഭിഭാഷകന്റെ ഡയറി…(ആദ്യത്തേത് പേര്‍,രണ്ടമത്തേത് ബ്ലോഗ്) “ഹ….ഞാനും വായിക്കാറുണ്ട്…എനിക്കറിയാം….“(സത്യാട്ടോ).അദ്ദേഹത്തിനും സന്തോഷമായി.എല്ലാരും മുകളിലുണ്ട്.അങ്ങോട്ട് ചെല്ലൂ.റെജിസ്റ്ററ് ചെയ്യൂ…ആദ്യമായി ഒരു ബ്ലോഗ്ഗറെ മുഴുവനായും കണ്ട സന്തോഷം തീരും മുന്‍പേ….ഒരു വലിയ ക്യമറയും തൂക്കി തൊപ്പിയും വച്ച്….നമ്മുടെ അകമ്പാടത്തെപ്പോലെയുണ്ടല്ലോ….അടുത്തെത്തിയപ്പോള്‍ അകമ്പാടമല്ലേ എന്ന ചോദ്യത്തിന്‍ അതെ എന്ന് ഉത്തരം കിട്ടിയപ്പോള്‍ എതോപരീക്ഷക്ക് ജയിച്ച പോലെയുള്ള ഭാവം അകമ്പാടം മനസ്സിലാക്കിയിട്ടുണ്ടാകാം.ആ സന്തോഷത്തിന്റെ നിമിഷങ്ങളോര്‍ത്ത് പടികള്‍ കയറിയപ്പോള്‍………
റെജിസ്ട്രേഷനില്‍ കുമാരനും,വിധുചോപ്രയും,ബിന്‍സിയും ഇതേചോദ്യങ്ങള്‍ ആവര്‍ത്തിച്ചു.
റാണിപ്രിയ എന്നു പറഞ്ഞപ്പോള്‍ പലരുടെ മുഖത്തും “പരിചിതമായ ഒരു അപരിചിതത്വം” എനിക്ക് കാണാന്‍ കഴിഞ്ഞു.(പൂച്ചക്കുട്ടിയുടെതാണല്ലോ പ്രൊഫൈലിലെ ചിത്രം…പക്ഷേ പുലിക്കുട്ടിയെ കണ്ട ഭാവം)
ബൂലോകം എന്ന് പേരിട്ട ഇ-ലോകം,ഈ കൂട്ടായ്മ ശരിക്കും അത്ഭുതാവഹം തന്നെ.പേര്‍ റെജിസ്റ്റര്‍ ചെയ്ത് തിരിഞ്ഞപ്പോളേക്കും –തിരക്കേറിയ പരിചയപ്പെടല്‍..
കേട്ടിട്ടുള്ളവര്‍,വായിച്ചിട്ടുള്ളവര്‍,കമെന്റ് ഇട്ടിട്ടുള്ളവര്‍ അങ്ങിനെ നിരവധി പേര്‍.
ഞാനും ഹരിപ്രിയയും ഒരുമിച്ചായിരുന്നുരണ്ടു പ്രിയമാര്‍ എന്ന് ആരൊക്കെയോ പറഞ്ഞു.
അങ്ങിനെ ഷെരീഫിക്ക മൈക്ക് കൈയിലെടുത്തു..ഓരോരുത്തരും സ്വയം പരിചയപ്പെടുത്തല്‍ തുടങ്ങി..പഞ്ചാരഗുളിക,അരീക്കോടന്‍,സുകുമാരന്‍ മാഷ്,പട്ടേപാടം റാംജി,സമീര്‍ തിക്കോടി,വല്യേക്കാരന്‍,സ്പന്ദനം,ലോകമാനവികം,തോന്ന്യാക്ഷരം,തൌദാരം,ക്ലാരയുടെ കാമുകന്‍,ബിലാത്തിപ്പട്ടണം,അഭിഭാഷകന്‍,ചിത്രകാരന്‍,ഹംസ ആലുങ്ങല്‍,ശ്രീജിത് കൊണ്ടോട്ടി,എന്റെ ഒടുക്കത്തെ വര,മുക്താര്‍,കുമാരസംഭവം,പൊന്മളക്കാരന്‍..(വിട്ടു പോയവര്‍ ക്ഷമിക്കുമല്ലോ)
സ്ത്രീജനങ്ങളായി പ്രീതച്ചേച്ചി,ഹരിപ്രിയ,ശാന്താകാവുമ്പായി,ലീല എം ചന്ദ്രന്‍,മിനി ടീച്ചര്‍,ഷീബ,ബിന്‍സി പിന്നെ ഞാനും ആയിരുന്നു..ശാന്താ കാവുമ്പായി
ശാരീരികാസ്വാസ്ഥ്യങ്ങള്‍ പാടേ മറന്ന് വന്നിരിക്കുന്നു.ടീച്ചറുടെ ഓരോ വാക്കിലും ആത്മവിശ്വാസവും,ദൃഡനിശ്ചയവും ഞാന്‍ ദര്‍ശിച്ചു.പരാജയഭീതിയിലും,നിരാശയുടെ കരിനിഴലിലും കഴിയുന്നവര്‍ക്ക് പ്രത്യാശയും പ്രോത്സാഹനവും ചൊരിഞ്ഞുകൊണ്ട് സംസാരിച്ചു ആ അപൂര്‍വ്വ വ്യക്തിത്വം.നമുക്കേവര്‍ക്കും പ്രചോദനമാകട്ടെ ടീച്ചറുടെ ജീവിതം.

ഇനി ലീലടീച്ചര്‍..ആര്‍ക്കേലും സ്വന്തമായി പുസ്തകം പബ്ലിഷ് ചെയ്യണേല്‍ ടീച്ചര്‍ റെഡി.CL Publications എന്ന സ്ഥാപനവും,അതിന്റെ വിജയപ്രതീക്ഷയും പങ്കു വച്ചു ടീച്ചര്‍.അതിന്റെ ഇത്രയും കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച ടീച്ചര്‍ അവസാനം പ്രസിദ്ധീകരിച്ച പുസ്തകവും അതിന്റെ എഴുത്തുകാരനേയും പരിചയപ്പെടുത്തി.അങ്ങനെ പ്രസിദ്ധീകരണമേഖലയിലെ ആദ്യത്തെ ‘സ്ത്രീബ്ലോഗ്ഗറായി’ മാറി ലീലടീച്ചര്‍.ഇത് ഞാനടക്കമുള്ള സ്ത്രീബ്ലോഗ്ഗര്‍ക്ക് അഭിമാനിക്കാവുന്ന ഒന്നാണ്.

ഇനി ‘മിനി ടീച്ചര്‍’ .സൌമിനി,സ്വയം മിനിയെന്നു വിളിക്കുന്നു.കണ്ടാലും മിനി പക്ഷേ എഴുത്ത് ‘മാക്സ്’-സംഭവം തന്നെ.ഓറ് ഞമ്മള ബാഷ തന്നെയാ കത്തിച്ചത്...എഴുത്തിനെക്കുറിച്ച് വീട്ടുകാരുടെ അഭിപ്രായം ടീച്ചര്‍ ഇങ്ങിനെ പറഞ്ഞു...”നീ എഴുതീറ്റ് ... ബേണ്ടാത്ത പണിക്കൊന്നും പോണ്ടേ...അടി മേടിച്ചിറ്റ് ഇങ്ങോട്ട് കേരണ്ട..”(പൊടിപ്പും തൊങ്ങലും വച്ച് എഴുതിയതാ കെട്ടോ)
വളരെ സെന്‍സര്‍ ചെയ്യേണ്ട സംഗതികള്‍ ബ്ലോഗ്ഗില്‍ എഴുതീട്ടുണ്ടെന്നും താനൊരു ബയോളജി ടീച്ചര്‍ ആയതുകൊണ്ട് നന്നായി എഴുതീട്ടുണ്ടെന്നും പറഞ്ഞു..ഇങ്ങനെയൊക്കെ എഴുതണമെങ്കിലും ഒരു ഗട്ട്സ് വേണ്ടേ...അങ്ങനെ ഒരു “ബോള്‍ഡ് സ്ത്രീ ബ്ലോഗ്ഗറെ” കണ്ടതില്‍ “എനക്ക് സന്തോഷായി..”

പ്രീതച്ചേച്ചി(വളപ്പൊട്ടുകള്‍) തുടക്കക്കാരിയാണ്,നമ്മുടെയൊക്കെ പ്രോത്സാഹനം ആവശ്യം ആണ്.ഷീബയും,ബിന്‍സിയും അവരവരുടെ ബ്ലോഗ്ഗിനെക്കുറിച്ച് പറഞ്ഞു.
ഹരിപ്രിയ തന്റെ”അഷ്ടപദി”യുമായി വന്നു.എഴുതാന്‍ തീരെ സമയം കിട്ടുന്നില്ല എന്ന അവളുടെ പരാതി എന്റേതും കൂടി അല്ലേ എന്ന ചിന്ത എന്നിലും ഉയര്‍ന്നു...
എങ്കിലും മാസത്തില്‍ ഒന്നെങ്കിലും ഞാന്‍ എഴുതാന്‍ ശ്രമിക്കാറുണ്ട്.

ഇനി ദേവൂട്ടിയുടെ ഊഴം...ദേവൂട്ടി എന്താ പറയ്യ്യ?? എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു.മൈക്ക് കിട്ടിയപ്പോള്‍ എല്ലാം മറന്നു..എന്റെ വരവീണ പോലും.
പിന്നെ എന്നെ പരിചയപ്പെടുത്തി.”ദേവൂട്ടി പറയട്ടെ..” എന്നു പറഞ്ഞു തുടങ്ങിയപ്പോളേക്കും നിലക്കാത്ത കൈയ്യടി...(സ്വപ്നം മാത്രം).
ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയ പോസ്റ്റിനെക്കുറിച്ച് പറഞ്ഞു...

സമദ് വക്കീലിന്റെയും മുരളീമുകുന്ദന്‍ ബിലാത്തിപ്പട്ടണത്തിന്റേയും മാജിക് ഷോ(ഇവെര്‍ക്കെന്താ ലണ്ടനില്‍ മാജിക്കിന് ട്രെയിനിങ്ങ് ഉണ്ടോ?) ,പിന്നെ മുക്താറിന്റെ വക കണ്ണും ചെവിയും തൊടല്‍(ആളെ പറ്റിക്കല്‍ അല്ലാണ്ടെന്താ? ദേവൂട്ടി ജയിച്ചു പക്ഷേ സമ്മാനവും ഇല്ല..)

എല്ലാ കാര്യങ്ങളും എല്ലാരും എഴുതി....ദേവൂട്ടി ദേ..ഇങ്ങനേയും എഴുതി........

പിന്നെ......

“തൂശനിലയിട്ട്..... ,തുമ്പപ്പൂ ചോറു വിളമ്പി....” ഓണസദ്യ....ഗ്രൂപ്പ് ഫോട്ടോ...

ഹാ...ഹാ...നല്ല മീറ്റ്..... 

എല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോളേക്കും എന്റൊപ്പം ഒരാളും കൂടി പോന്നു.....

ആരാ??
പനിച്ചേട്ടന്‍....അങ്ങിനെ ഇ-മീറ്റ് പനിപിടിച്ച മീറ്റ് ആയി..........

51 comments:

  1. കണ്ണൂര്‍ മീറ്റ് വിശേഷങ്ങള്‍..........

    ReplyDelete
  2. കേട്ടിട്ടുള്ളവറ്,വായിച്ചിട്ടുള്ളവറ്,കമെന്റ് ഇട്ടിട്ടുള്ളവര്‍ അങ്ങിനെ നിരവധി പേറ്.
    ഇതെന്താണ് റ കൊണ്ടുള്ള ഒരു കളി ? റാ മീറ്റ് ആണോ ?

    ReplyDelete
  3. “തൂശനിലയിട്ട്..... ,തുമ്പപ്പൂ ചോറു വിളമ്പി....” ഓണസദ്യ......
    മീറ്റും ഈറ്റും ..കൊള്ളാം...

    ReplyDelete
  4. മീറ്റ് വിശേഷങ്ങളില്‍ പെണ്‍ സാന്നിദ്ധ്യമായി ആകെ ഒരു മിനി ടീച്ചറുടെ പോസ്റ്റായിരുന്നു കണ്ടത്. ഇപ്പോള്‍ റാണിയുടേയും. സന്തോഷം. ഒട്ടേറെ തെറ്റുകള്‍ പതിവില്ലാതെ കടന്ന് കൂടിയിരിക്കുന്നു. എല്ലാമൊന്ന് നോക്കി തിരുത്തുമല്ലോ. ഏതെങ്കിലും മീറ്റില്‍ കണ്ടുമുട്ടാന്‍ കഴിയട്ടെ.

    ReplyDelete
  5. ചെറിയൊരിടവേളക്ക് ശേഷം വീണ്ടും വന്നു.....
    കണ്ണൂർ മീറ്റിൽ പങ്കെടുക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു....
    പക്ഷെ അപ്പോഴേക്കും അവധികഴിഞ്ഞ് മടങ്ങേണ്ടിയിരുന്നു.....
    ആശംസകൾ!!

    ReplyDelete
  6. ഞാനും ഉണ്ടായിരുന്നു മീറ്റിനു..പക്ഷെ ഇപ്പോഴും ആളെ പിടികിട്ടിയില്ല..പൂച്ചയെ പോലെ ഇരിക്കുന്ന പുലിയോ??അതാരപ്പാ..എന്തായാലും പോസ്റ്റ്‌ ഇഷ്ടായി..ആശംസകള്‍..അരീക്കോടന്‍ മാഷ്‌ പറഞ്ഞത് അദ്ധേഹത്തിന്റെ അടുതിരുന്നാല്‍ പനി പിടിക്കും എന്നാണു..പക്ഷെ ഞാന്‍ രക്ഷപ്പെട്ടു..പൂച്ചക്കുട്ടി കുടുങ്ങി..ഹി..ഹി..

    ReplyDelete
  7. മീറ്റ് വിശേഷങ്ങൾ പലേടത്തും വായിച്ചു...
    ബട്ട് ബ്ലോഗ് ഫെസ്റ്റ്ക്വിശേഷമമാത്രം എവിടേയും കണ്ടില്ല.

    ReplyDelete
  8. എന്തായാലും മീറ്റ് കഴിഞ്ഞ് വെറും കയ്യോടെ പോരേണ്ടിവന്നില്ലാലോ
    :)

    ReplyDelete
  9. മീറ്റ് മിസ്സായി,ഈറ്റും...

    ReplyDelete
  10. അതെ എന്ന് ഉത്തരം കിട്ടിയപ്പോള്‍ എതോപരീക്ഷക്ക് ജയിച്ച പോലെയുള്ള ഭാവം

    അഹംഭാവം
    മീറ്റിനു കൂടിയതിന്റെ അഹങ്കാരം
    :) :)

    ReplyDelete
  11. ഇനിയുള്ള മീറ്റുകൾക്കി ഈ മീറ്റും ഒരു പ്രചോദനമാകട്ടെ.. :)

    ReplyDelete
  12. എനിക്ക് ആദ്യമെ പനി വന്നു. മീറ്റ് വന്നപ്പോൾ പനി പറന്നുപോയി; അല്ല മറന്നുപോയി.

    ReplyDelete
  13. മീറ്റിന്റെ പോസ്റ്റുകള്‍ വീണ്ടും വീണ്ടും വരുന്നത് വായിക്കുന്നത് കൊണ്ട് മീറ്റ് കഴിഞ്ഞിട്ട് ഒരാഴ്ച ആയത് അറിഞ്ഞില്ല.
    നല്ല പോസ്റ്റ്.

    ReplyDelete
  14. ഞാനാണല്ലോ അരിക്കോടന്‍ മാഷുടെ അടുത്തിരുന്നത്? എന്നിട്ട് റാണിപ്രിയ ആണല്ലോ പണി അടിച്ചു മാറ്റി കൊണ്ട് പോയത്... ഒട്ടും ശരിയായില്ലട്ടോ....ഇപ്പോള്‍ അത് മറ്റു വല്ലവര്‍ക്കും കൈമാറിയോ?....................

    ReplyDelete
  15. മീറ്റ്‌ പോസ്റ്റ്‌ വൈകി പോയല്ലോ. എല്ലാ ആശംസകളും.

    ReplyDelete
  16. അയ്യോ, പനി പിടിച്ചോ?

    ReplyDelete
  17. ഞങ്ങള്‍ ഇന്നലെ ഫോണ്‍ നമ്പര്‍ അറിയാവുന്നവരെ വിളിച്ചു ചേര്‍ത്ത്‌ തൃശ്ശൂരില്‍ ഒന്നുകൂടി കൂടി. പനി മാറി ആയിരിക്കും പോസ്റ്റ്‌ ഇട്ടത് അല്ലെ? അല്ലെങ്കില്‍ ചിലപ്പോള്‍ പോസ്റ്റ്‌ വായിക്കുന്നവര്‍ക്ക് കൂടി പനി പകര്ന്നാലോ....

    ReplyDelete
  18. മീറ്റുകള്‍ വീണ്ടും ഉണ്ടാവട്ടെ..

    ReplyDelete
  19. രമേശ്‌ അരൂര്‍: മാഷേ ട്രാന്‍സ്ലേറ്റര്‍ ചതിച്ചതാ...തെറ്റു തിരുത്തിയിട്ടുണ്ട്....നന്ദി
    Manoraj;മനോ....തെറ്റു തിരുത്തീറ്റ്ണ്ട്....നന്ദി
    khadu,മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ നന്ദി
    SHANAVAS : എന്നെ ഇനിയും മനസ്സിലായില്ലേ(മീറ്റിയിട്ടും)??കഷ്ടം!!
    Noushad Vadakkel:നന്ദി
    ബൈജുവചനം,ആചാര്യന്‍;നന്ദി....

    ജിത്തു:വിസിറ്റ് ചെയ്തതിന് നന്ദി..
    കണ്ണന്‍ | Kannan: കഷ്ടായി മീറ്റിനു വരാഞ്ഞത്...വായനക്കു നന്ദി
    റശീദ് പുന്നശ്ശേരി:ദേവൂട്ടി ഇത്തിരി അഹങ്കരിക്കട്ടെ....നന്ദി
    ഷാജു അത്താണിക്കല്‍,Jefu Jailaf,mini//മിനി,
    Ismail Chemmad,ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur
    എല്ലാര്‍ക്കും നന്ദി
    yemceepee:പനി ദേവൂട്ടി അടിച്ചു മാറ്റി....വായനക്ക് നന്ദി
    Varun Aroli,- സോണി –,Villagemaan/വില്ലേജ്മാന്‍: നന്ദി
    പട്ടേപ്പാടം റാംജി:പനി ഒരുവിധം മാറി...റാംജിസാറെ കണ്ടതില്‍ സന്തോഷം....നന്ദി വായനക്ക്

    ReplyDelete
  20. മീറ്റിനു പങ്കെടുത്ത് എന്നെ പരിചയപ്പെടുത്തി തിരിഞ്ഞപ്പോഴേക്കും പുറകിൽ നിന്നും ശ്രീജിത്തിന്റെ (കൊണ്ടോട്ടി) നിർദ്ദേശപ്രകാരം "ഈറ്റി"നുള്ള സാധനസാമഗ്രികൾ മലബാർ കോളേജിന്റെ (നാലാം നിലയിൽ) ക്ലാസ് റൂമിൽ എത്തിക്കേണ്ടതിനാൽ പലരുടെയും സംസാരം കേൾക്കാനായില്ല; മാജിക്കും..!!!

    എല്ലാവരെയും കാണുവാനും പരിചയപ്പെടാനും സാധിച്ചതിൽ വളരെയധികം സന്തോഷം....

    പോസ്റ്റിനു നന്ദി...

    ReplyDelete
  21. പനി പിടിച്ചെങ്കിലും മീറ്റിയല്ലോ.. നന്നായി വിവരണം ദേവൂട്ടീ....

    ReplyDelete
  22. പൂച്ച ചേച്ചി വായിച്ചു കൊതിയുണ്ടായിരുന്നു മീറ്റാന്‍ പക്ഷെ വിധി കൊമ്പന് അനുകൂലമായില്ല

    ReplyDelete
  23. മീറ്റുകള്‍ ഇനിയും ഉണ്ടാവട്ടെ

    ReplyDelete
  24. ശ്ശോ കുശുമ്പ് തോന്നണു..ഇങ്ങനെയുള്ള കൂടിച്ചേരലുകൾ മിസ്സുമ്പോ സങ്കടമാണു...ആശംസകൾ ദേവൂട്ടി

    ReplyDelete
  25. പനി പിടിച്ച മീറ്റ് എന്നാണ് അല്ലെ ഞാന്‍ വിചാരിച്ചു മീറ്റിനെ പന്നി പിടിച്ചെന്ന്

    ReplyDelete
  26. അങ്ങനെ കണ്ണൂര്‍ മീറ്റ്‌ ബ്ലും! ഇനി അടുത്തതിന് ഏതിനെങ്കിലും പങ്കെടുക്കാന്‍ നോക്കാം

    ReplyDelete
  27. തലക്കെട്ട് കണ്ട് ചെറുതല്ലാതൊന്ന് ഞെട്ടിയിരുന്നു.
    (മീറ്റിൽ വന്നവരിൽ ഏതോ ചിലരൊഴികെ സർവ്വയാളും നല്ലതു മാത്രം പറഞ്ഞ ഒരു മീറ്റായിരുന്നല്ലോ കണ്ണൂർ മീറ്റ്.)
    മീറ്റിനല്ല പനി പിടിച്ചതെന്ന് പോസ്റ്റ് വായിച്ചപ്പോൾ മനസ്സിലായി;സമാധാനവുമായി.
    പനി സാരമില്ല. നടുവൊടിഞ്ഞവരുമുണ്ട് കൂട്ടത്തിൽ എന്ന് സമാധാനിക്ക്...

    ReplyDelete
  28. ദേവൂട്ടിയ്ക്ക് മീറ്റ് പോസ്റ്റൊക്കെ എഴുതാനറിയാം.പോസ്റ്റ് എനിക്കിഷ്ടമായി. മീറ്റ് ഒരു അനുഭവവുമായി. നേരെ പരിചയപ്പെടാൻ കഴിഞ്ഞില്ല.സാരമില്ല. ഇനിയും മീറ്റുകളുണ്ടാകുമല്ലോ!

    നമ്മുടെ കണ്ണൂർ മീറ്റ് പോസ്റ്റ് ലിങ്ക്
    http://easajim.blogspot.com/2011/09/blog-post_09.html

    ReplyDelete
  29. വനിതാ ബ്ലോഗ്ഗെര്‍മാരൊക്കെ കവിതാ ബ്ലോഗ്ഗര്‍മാര്‍ ആയിരിക്കും എന്ന് കരുതി ആരെയും പരിചയപ്പെടാന്‍ പറ്റിയില്ല്ല. (ഈ കവിത മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നും എനിക്കില്ലേ, അത് കൊണ്ടാ) ശാന്ത ടീച്ചറെ മാത്രം പരിചയപ്പെട്ടു. പിന്നെ തിക്കൊടി പറഞ്ഞ പോലെ സദ്യ വിളമ്പല്‍ കാരണവും പരിചയപ്പെടല്‍ കുറഞ്ഞു. അടുത്ത തവണ ഇടിച്ചു കയറി പരിചയപ്പെടാന്‍ തന്നെ തീരുമാനിച്ചിട്ടുണ്ട്. പത്രക്കാരന്റെ മുഖം അവിടൊക്കെ കണ്ടതായി ഓര്‍ക്കുന്നുണ്ടാകുമല്ലോ?

    ReplyDelete
  30. ഞാന്‍ അല്‍പ്പം തിരക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ (കോലഞ്ചേരി യില്‍ പള്ളി പ്രശ്നം കാരണം അവിടെ ആയിരുന്നു.) അതാണ്‌ ഇവിടെ വരാന്‍ വൈകിയത്.
    ദേവൂട്ടി എന്താ "പറയാന്‍ " വൈകിയത്? ഗട്ടറില്‍ വീണു നടുവും പോയി ,
    പനിയും പിടിച്ചു. കണ്ണൂര്‍ മീറ്റിലെ രക്ത സാക്ഷി...
    മീറ്റില്‍ വച്ച് പരിജയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം. പോസ്റ്റ്‌ നന്നായിട്ടുണ്ട്.ആശംസകള്‍...

    ReplyDelete
  31. ആ കുമാരന്റെ അടുത്തേക്കെന്തിനാ പോയേ..
    അവനു പന്നിപ്പനി ആയിരുന്നു!

    ReplyDelete
  32. ദേവൂട്ടി....കണ്ണൂര് കാണാന്‍ ഒത്തില്ല..
    അതിനു മുന്നേ തിരിച്ചു പോന്നു...

    അപ്പോ മീറ്റി പനിച്ചു അല്ലെ....ഓ
    ബ്ലോഗ്‌ മീറ്റിന്റെ ഒരു ചൂട് അല്ലെ..!!

    ReplyDelete
  33. അപ്പൊ പോയി അല്ലേ. നന്നായി.പനിയങ്ങു പോകും.

    ReplyDelete
  34. കഷ്ടായി പോയി ട്ടോ.................

    ReplyDelete
  35. ക്ലോക്കിലെ സമയം ശരിയാക്കുമോ?

    ReplyDelete
  36. കണ്ണൂർ മീറ്റിൽ ഞാനും വന്നിരുന്നു..പക്ഷേ മടായിപ്പാറയിലെ മീറ്റിന്റെ ഹാങ്ങോവറിൽ പരിചയപ്പെടാനായില്ല.:))
    http://oliyampukal.blogspot.com/2011/09/2011.html

    ReplyDelete
  37. മീറ്റിനുപോയി പനിപിടിച്ച ആദ്യത്തെ ബ്ലോഗര്‍...എന്തായാലും വിവരണം കലക്കി

    ReplyDelete
  38. കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.. പരിചയപ്പെട്ടിരുന്നു.. പക്ഷെ കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ലാ ട്ടോ.. ക്ഷമിക്കുക.. വീണ്ടും ഏതെങ്കിലും മീറ്റില്‍ കാണുമ്പോ അപരിചിതത്വമില്ലാതെ പരിചയം പുതുക്കാം..

    ReplyDelete
  39. Very very nice blog!! valare lalitham, ee vachakam enikku valare ishtaayi..“ഓന്‍ സര്‍ക്കാരിനെ പറ്റിച്ചിറ്റ് ഓക്ക് മാലേം ബളേം ബാങ്ങീറ്റ്ണ്ടാവും..” ഞാന്‍ ചിന്തിച്ചു.

    ReplyDelete
  40. അങ്ങിനെ ദെവൂട്ടിയുടെ ആഗ്രഹം കണ്ണൂര്‍ മീറ്റിലൂടെ സാധിച്ചുവല്ലോ.

    പരസ്പരം കാണാതെ അക്ഷരങ്ങള്‍ കൊണ്ട് ഗുസ്തി പിടിക്കുന്ന,അക്ഷരങ്ങളെ സ്നേഹിക്കുന്ന ബ്ലോഗര്‍ മാര്‍ക്ക് പരസ്പരം കാണാനും നേരില്‍ പരിചയം പുതുക്കാനും മീറ്റുകള്‍ ഉപകരിക്കും.

    പൂച്ച പ്രൊഫൈല്‍ മാറ്റിയത് കൊണ്ട് ഇനി ബ്ലോഗ്‌ പുലിയെ തിരിച്ചറിയാല്ലോ...

    വൈകിയാണെങ്കിലും ആശംസകള്‍...

    ReplyDelete
  41. ഈ സൈബര്‍ മീറ്റിന്റെ സംഘാടകര്‍ക്കും ,വിലപ്പെട്ട സമയം പ്രശ്നമാക്കാതെ പരസ്പരം പരിചയപ്പെടുവാന്‍ ഈ അവസരം ഉപയോഗപ്പെടുത്തിയ എല്ലാ സ്നേഹിതര്‍ക്കും വീണ്ടും നന്ദി പറഞ്ഞു കൊണ്ട് ഇനിയും ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിര്ത്തുന്നു ഈ മധുര സ്മരണകള്‍ ...:)

    കണ്ണൂര്‍ മീറ്റിന്റെ മധുര സ്മരണകള്‍

    ReplyDelete
  42. ദേവൂട്ടീ...നേരില്‍ പരിചയപ്പെട്ടില്ല.ശോറി!!!എന്റെ പോസ്റ്റ് തുടങ്ങുന്നു!!!
    http://abidiba.blogspot.com/2011/10/blog-post_20.html

    ReplyDelete
  43. ദേവൂട്ടിയെ കണ്ടെങ്കിലും നേരിട്ട് പരിചയം പുതുക്കാത്തതിന്റെ വിഷമം മാത്രം ബാക്കിയായി കേട്ടൊ മോളെ

    ReplyDelete
  44. കണ്ണൂര്‍ മീറ്റിന്‍ നാട്ടില്‍ ഉണ്ടായിരുന്നു. പക്ഷെ വരാന്‍ കഴിഞ്ഞില്ല. മീറ്റ് വിശേഷങ്ങള്‍ അസ്സലായി അവതരിപ്പിച്ചു. ആശംസകള്‍.

    ReplyDelete
  45. Varan planundayirunnu, pakshe ente swantham koodapirappaya MADI karanam nadannilla, hmm saramilla iniyum varoollo appo povam :)

    ReplyDelete