Saturday, October 8, 2011

കണ്ണനെയും കാത്ത് !!
ബാഗില്‍ അലക്കി തേച്ച മുണ്ടും വെളുത്ത ഷര്‍ട്ടും,പിങ്ക് നിറമുള്ള സാരിയും വൃത്തിയായ് മടക്കി വയ്ക്കവേ,അലസനായ് കിടക്കയില്‍ കമിഴ്ന്നു കിടക്കുന്ന ശ്രീദേവനെ   കുലുക്കി വിളിച്ചു കൊണ്ട്  നന്ദ."ശ്രീയേട്ടാ ...വെള്ള ഷര്‍ട്ടിന്റെ കൂടെ ഈ നീല ഷര്‍ട്ടും കൂടി വയ്ക്കാം അല്ലേ?" "ഉം...." "സെറ്റ് സാരി അവിടെയെത്തി കുളി കഴിഞ്ഞശേഷം...ഈ സാരി എനിക്ക് ചേരുമോ ശ്രീയേട്ടാ..?" "ഉം..." "മതി..ഈ കള്ളഉറക്കം ..എഴുനേല്‍ക്ക്  നമുക്കിന്നു പോണ്ടേ ...?"

മെല്ലെ അവന്‍ തിരിഞ്ഞു കിടന്നു..മുറുക്കി അടച്ചു പിടിച്ച കണ്ണുകള്‍ പതിയെ തുറന്നു..
അത്ഭുതത്തോടെ "ഹാ! ഞാനെന്തായീ കാണുന്നത് ! നന്ദാ.. നീ പതിവിലും സുന്ദരി ആയിരിക്കുന്നു ..ദേ...നിന്നെ കണ്ണന്‍ എനിക്ക് വിട്ടു തരുമെന്ന് തോന്നുന്നില്ല...ഗുരുവായൂരില്‍ ...."
"ഹാ ..കണ്ണന്‍ പറഞ്ഞാ ഞാനവിടെ നില്‍ക്കും"

"ആഹാ...അത്രക്കായോ? നിനക്കീ കണ്ണനെ വേണ്ടേ നന്ദാ?" പെട്ടെന്നുള്ള ആക്രമണം അവള്‍ പ്രതീക്ഷിച്ചിരുന്നില്ല.കവിളത്ത് ഒരു നുള്ള് കൊടുത്ത് ബാഗില്‍ നിന്നും ഭദ്രമായ്‌ പൊതിഞ്ഞ ആ മൂന്ന് ഒടക്കുഴലുകളും മൂന്ന് മയില്‍പ്പീലികളും തുറന്നു കാണിച്ചു ചെവി പിടിച്ചു  കൊണ്ട് അവള്‍ പറഞ്ഞു "എന്റെ കണ്ണാ ...നിന്നെ സ്വന്തമാക്കാന്‍ വേണ്ടിയല്ലേ..ഞാന്‍.."
മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന്റെ ഒടുക്കം...ആ കണ്ണുകളിലെ സന്തോഷാശ്രു ഒരു നിമിഷത്തെ മൌനത്തിനു ശേഷം,അവന്റെ കണ്പീലികളാല്‍  അവന്‍ സ്വന്തമാക്കി..

ഒരു മുരളീഗാനം...തന്റെ മൊബൈല്‍ റിംഗ് ചെയ്യുന്നു..സമയം രാവിലെ അഞ്ച് മണി.സ്ക്രീനില്‍ തെളിഞ്ഞു "ശ്രീ..".എന്താണാവോ ഈ നേരത്ത്? തന്റെ സ്വപ്നം പറയാന്‍ വെമ്പി നന്ദ..അവന്‍ പറയട്ടെ ..
"നന്ദാ ...ഞാന്‍ വെളുപ്പിനെ ഒരു സ്വപ്നം കണ്ടു..." അവള്‍ക്ക് ആകാംക്ഷയായി ..(എനിക്കും പറയാനുണ്ട് എന്നവള്‍ പറഞ്ഞത് അവന്‍ കേട്ടുവോ?)
"നമ്മള്‍ ഗുരുവായൂര് പോകുന്നു..മൂന്നു വര്‍ഷമായ് നാം തീര്‍ത്ത നമ്മുടെ ഓടക്കുഴലും മയില്‍പ്പീലിയും കണ്ണന് സമര്‍പ്പിക്കാന്‍ ...പിന്നെ നിന്റെ സീമന്തരേഖയില്‍ കുങ്കുമം !!കഴുത്തില്‍ താലി...വാവേ(സ്നേഹം കൂടുമ്പോള്‍ വിളിക്കുന്നത്)  പറഞ്ഞാന്‍ സ്വപ്നം ഫലിക്കാതെ വരുമോ? ഇന്നലെ അമ്മ വിളിച്ചിരുന്നു..നമ്മുടെ കാര്യം വേഗം തീരുമാനിക്കണം എന്ന്..എന്താ ഇപ്പോം അങ്ങനെ തോന്നാന്‍!! ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഈ മാറ്റം..പിന്നെ നിനക്കെന്തോ പറയാനുണ്ട് എന്ന് പറഞ്ഞല്ലോ ..."
"നന്ദാ...നീ എന്താ ഒന്നും മിണ്ടാതിരിക്കുന്നത്...സന്തോഷമായില്ലേ...? നന്ദാ..."
"............................"
അവള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.....വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിനില്‍ക്കുന്നു...
തന്റെ അലമാരയില്‍ സൂക്ഷിച്ച ഈട്ടിയാല്‍ തീര്‍ത്ത ആ ഒടക്കുഴലുകള്‍ എടുത്ത് കെട്ടിപ്പിടിച്ച് കിടന്നു നന്ദ.....നനഞ്ഞ കണ്പീലികള്‍ മയില്‍പീലിയില്‍ മുട്ടി നിന്നു...


അടിമലരിണ തന്നെ.. കൃഷ്ണാ
അടിയനൊരവലംബം.. കൃഷ്ണാ...

അറിയരുതടിയന് ഗുണവും ദോഷവും
അരുളുക ശുഭമാര്‍ഗ്ഗം കൃഷ്ണാ.... (2)

പരമ ദയാംബുനിധേ... (3)
പരമ ദയാംബുനിധേ... കൃഷ്ണാ..
പാലിക്കേണം കൃഷ്ണാ...
തിരുവുടലതിനുടെ വടിവെപ്പോഴും
എന്നുടെ ചിത്തേ തോന്നേണം കൃഷ്ണാ...

സ്വപ്നത്തിന്റെ ആലസ്യത്തില്‍ അവള്‍ ആ ഓടക്കുഴല്‍ കെട്ടിപ്പിടിച്ച് കിടന്നു ....... 
കണ്ണനെയും കാത്ത് !!47 comments:

 1. ചിത്രം മനോഹരമായിരിക്കുന്നു ,സ്വപ്നം ആയത് കൊണ്ടാവാം കഥയില്‍ എന്തോ വിട്ടു പോയതുപോലെ ...

  ReplyDelete
 2. അപ്പോള്‍ സ്വപ്നമായിരുന്നു അല്ലേ.. കൊള്ളാം

  ReplyDelete
 3. തന്റെ അലമാരയില്‍ സൂക്ഷിച്ച ഈട്ടിയാല്‍ തീര്‍ത്ത ആ ഒടക്കുഴലുകള്‍ എടുത്ത് കെട്ടിപ്പിടിച്ച് കിടന്നു നന്ദ.....നനഞ്ഞ കണ്പീലികള്‍ മയില്‍പീലിയില്‍ മുട്ടി നിന്നു...
  ഇഷ്ടപ്പെട്ടു ........ഇനിയും എഴുതുക ......എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 4. സ്വപ്നമാകയാല്‍ അപൂര്‍ണ്ണതയില്‍ ആലോചനയില്ല.
  ചിത്രം ദേവൂട്ടി വരച്ചത് തന്നെയാണോ..?
  ദേവൂട്ടി തന്നെ പറയട്ടെ..!!!

  ReplyDelete
 5. ദേവൂട്ടി വരച്ചതാണ് ഈ ചിത്രം!!...........

  @മയില്‍പീലി നന്ദി വീണ്ടും വരിക..

  എല്ലാര്‍ക്കും നന്ദി ദെവൂട്ടിയെ വിസിറ്റ് ചെയ്തതിനു

  ReplyDelete
 6. ചിത്രവും സ്വപ്നവും മനോഹരമായിരിക്കുന്നു..

  ReplyDelete
 7. ഇത് പോലെ ചില സ്വപ്‌നങ്ങള്‍ കണ്ണന്‍ എനിക്കും യാഥാര്‍ത്ത്യമാക്കി തന്നിട്ടുണ്ട് ... ആയതിനാല്‍ സംഭവം റൊമാന്‍സ് ആണെങ്കിലും നിറഞ്ഞ ഭക്തിയോടെ തന്നെയാണ് വായിച്ചത് .. ചെറുപ്പം മുതലേ ഞാനും അദ്ദേഹവും വളരെ കൂട്ടുകാരാണ് ... ആശംസകള്‍

  ReplyDelete
 8. "............................"
  അവള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.

  സ്വപ്‌നങ്ങള്‍ എന്നും മായ തന്നെയാണ്
  നല്ല സ്വപ്‌നങ്ങള്‍ മാത്രം പുലരട്ടെയെന്നു
  ആശിക്കുന്നു ആശംസിക്കുന്നു

  ReplyDelete
 9. സംഭവം റൊമാന്റിക് ആയിട്ടുണ്ട്‌... പക്ഷെ എന്തോ ഒരു അപൂര്‍ണത... വര നന്നായിട്ടുണ്ട്... ഇഷ്ടപ്പെട്ടു...ആശംസകള്‍..

  ReplyDelete
 10. വര കൊള്ളാം. എന്നല്ല, വളരേ നന്ന്. സ്വപ്നം കാണാൻ ഇനിയും പഠിച്ചില്ലേ?

  ReplyDelete
 11. "അടിമലരിണ തന്നെ.. കൃഷ്ണാ
  അടിയനൊരവലംബം.. കൃഷ്ണാ...

  അറിയരുതടിയന് ഗുണവും ദോഷവും
  അരുളുക ശുഭമാര്‍ഗ്ഗം കൃഷ്ണാ"


  സ്വപ്‌നങ്ങള്‍ പൂവണിയട്ടെ മോളൂ

  ReplyDelete
 12. കണ്ണനേയും കാത്ത്!!!
  ഈ കണ്ണനെത്തി ചേച്ചി....
  ആ ചിത്രം ഇഷ്ടമായി,സ്വപ്നവും.

  ReplyDelete
 13. ദേവൂട്ടിയിലെ എഴുത്തുകാരിയെക്കാള്‍ ചിത്രകാരിയെ ആണ് എനിക്കിഷ്ടപെട്ടത്.( എഴുത്തു മോശമെന്ന് ഞാന്‍ പറഞ്ഞില്ല കേട്ടോ )ആശംസകള്‍.

  ReplyDelete
 14. ചിത്രം അതിമനോഹരം. പക്ഷേ ചേച്ചി. സത്യം പറഞ്ഞാൽ എനിക്ക് ഇഷ്ടായില്ല എഴുത്ത്. ഏയിടെ ചേച്ചിടെ എഴുത്തിലെല്ലാം ഒരു പൈങ്കിളി ടച്ച്. പഴയ പോലത്തെ രചനകൾ പ്രതീക്ഷിക്കുന്നു

  ReplyDelete
 15. വരക്കാണു കൂടുതല്‍ പ്രാധാന്യം കൊടുത്തത്‌ അല്ലെ? വളരെ മനോഹരമാക്കിയിരിക്കുന്നു വര. ഒരു പ്രത്യേക കളര്‍ പോലെ തോന്നി.
  സ്വപ്നമല്ലേ, സ്വപ്നം എപ്പോഴും പൂര്‍ണ്ണമാകാറില്ലല്ലോ..അപ്പോള്‍ കഥയും...

  ReplyDelete
 16. ഉം...

  സ്വപ്നങ്ങൾ സഫലമാവാൻ ആശംസകൾ!

  ReplyDelete
 17. നല്ല ചിത്രം, നല്ല സ്വപ്നം, നല്ല കഥ

  ReplyDelete
 18. റാണിപ്രിയ..

  പ്രണയം ഏതു കാലത്തും പൈങ്കിളി തന്നെയാവുമ്പോള്‍ ഇവിടെയും സ്ഥിതി മറ്റൊന്നല്ല എന്ന് മനസ്സിലാകുന്നു... എഴുത്ത് ഇഷ്ടായില്ല.. ചിത്രം മനോഹരം.. ഏതു മീഡിയ ആണ് ഉപയോഗിച്ചിരിക്കുന്നെ..??

  പെണ്‍കുട്ടികളുടെ അന്ധമായ കൃഷ്ണപ്രണയത്തെ അല്‍പ്പം അസൂയയോടെയെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളൂ... ആരോ പറഞ്ഞു വെച്ച കള്ളകഥകള്‍ വിശ്വസിച്ചു പിന്നെയും പ്രണയിക്കുകയല്ലേ ആ കള്ളകണ്ണനെ ഈ പാവം പെണ്‍കുട്ടികള്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. :) നടക്കട്ടെ..

  ReplyDelete
 19. ദേവൂട്ടി ഇനിയും സ്വപ്നം കണ്ടു കഥകള്‍ എഴുതിക്കോ...പക്ഷെ ഇത്ര ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരച്ചാല്‍ ആരും സ്വപ്നത്തില്‍ നിന്നും ഞെട്ടി ഉണരും.

  ആശംസകള്‍, സ്വപ്ന കഥക്കും, ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ക്കും...

  ReplyDelete
 20. ചിത്രം മനോഹരം..

  നല്ല സ്വപ്‌നങ്ങള്‍ മാത്രം കാണാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..

  ReplyDelete
 21. സ്വപ്നാ...? നടക്കട്ടെ..

  ReplyDelete
 22. ആശംസകള്‍.. ചിത്രവും മോശമില്ലാട്ടോ..

  ReplyDelete
 23. ചിത്രം ഇഷ്ടപ്പെട്ടു. എഴുത്തില്‍ എന്തൊക്കെയോ കുറവുകള്‍.. അതുകൊണ്ട് തന്നെ റാണിയുടെ പതിവ് നിലവാരം വന്നില്ല എന്ന് നിസ്സംശയം പറയും ഞാന്‍.

  ഓഫ് : അനുഭവമൊന്നുമല്ലല്ലോ അല്ലെ :)

  ReplyDelete
 24. ഈ കണ്ണന്റെ ഒരു കാര്യം!!! വല്ലതും നടക്കോ???

  ReplyDelete
 25. ചിത്രം സൂപര്‍ സ്വപ്നവും സൂപര്‍

  ReplyDelete
 26. ചിത്രം സൂപ്പർ പ്രിയാ... കഥയും..

  ReplyDelete
 27. ഞാന്‍ പറഞ്ഞ പടങ്ങള്‍ എവിടെ?...നന്നായി വരക്കുന്നല്ലോ എന്നിട്ടും ..

  ReplyDelete
 28. രമേശ്‌ ചേട്ടന്‍ പറഞ്ഞത് പോലെ എവിടെയോ ഒരു പോരായ്മ ..അതോ
  എന്റെ തോന്നലോ ????

  ReplyDelete
 29. നന്നായിട്ടുണ്ട്. ഇനിയും എഴുതൂ

  ReplyDelete
 30. വരയുഗ്രനായെങ്കിലും,വരികൾ മെച്ചമായില്ല കേട്ടൊ ദേവൂട്ടി

  ReplyDelete
 31. പൈങ്കിളി ആയോ എഴുത്ത്... എന്റെ സുഹൃത്തിന്റെ അനുഭവം ആണ് ..
  എഴുത്തില്‍ ശ്രദ്ധിച്ചില്ല എന്ന എനിക്കും തോന്നി....

  ചിത്രം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.......

  നന്ദി സുഹൃത്തുക്കളെ ദേവൂട്ടിയെ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും....

  ReplyDelete
 32. നന്നായി വരച്ചാൽ മാത്രം പോര, നന്നായി “വരിക്കാനും” പഠിക്കണം.ആശംസകൾ
  സ്നേഹപൂർവ്വം വിധു

  ReplyDelete
 33. ആദ്യം കരുതി കഥ ആണെന്ന്, പിന്നെ സ്വപ്നം ആണെന്ന് തിരിച്ചറിഞ്ഞു.എനിക്ക് ഒരുപാട് ഇഷ്ടായി.സ്വപ്‌നങ്ങള്‍ എപ്പോളും ഇങ്ങനെ തന്നെയാണ്. പൂര്‍ണത ഉണ്ടാവില്ല. ഇതില്‍ പക്ഷെ സാധാരണ കാണുന്ന സ്വാപ്നതിനെക്കാള്‍ പൂര്‍ണത ഉണ്ട്. വളരെ നന്നായിട്ടുണ്ട്. ഒരു നല്ല സ്വപ്നം കണ്ടത് പോലെ തന്നെ.

  സ്നേഹത്തോടെ
  രമ്യ.

  ReplyDelete
 34. nice work!
  welcome to my blog
  nilaambari.blogspot.com
  if u like it join and support me

  ReplyDelete
 35. ചിത്രം നന്നായി

  ReplyDelete
 36. സ്വപ്നമനോഹരമായിരിക്കുന്നു....

  എന്‍റെ പുതിയ കഥ ഞാന്‍ പബ്ലിഷ് ചെയ്യ്തിട്ടുണ്ട്. വായിക്കുവാനുള്ള സൌകര്യത്തിനു വേണ്ടി ഓരോ അദ്ധ്യായങ്ങളായിട്ടാണ് പബ്ലിഷ് ചെയ്യുന്നത്. ഓരോ അധ്യായത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സമയം പോലെ അറിയിക്കുമല്ലോ.

  സ്നേഹത്തോടെ

  അശോക്‌ സദന്‍

  ReplyDelete
 37. റാണി, എന്താണ് പറയേണ്ടത് ? പറഞ്ഞാല്‍ റാണിക്ക് ഫീല്‍ ചെയ്യും...
  അടുത്ത പോസ്റ്റില്‍ ഇതിലെ കുറവുകള്‍ നികത്തുമെന്ന് കരുതട്ടെ...
  ആശംസകള്‍....

  എന്നാ പിന്നെ, പറഞ്ഞപോലെ...

  ReplyDelete
 38. നല്ല സ്വപ്നം..
  നല്ല ചിത്രം.
  എന്താ അങ്ങനെയല്ലേ..?
  ദേവൂട്ടി പറയട്ടെ..

  ReplyDelete
 39. @മഹേഷ്‌ വിജയന്‍ : പറയാനുള്ളത് പറയാനാണ് കമെന്റ് ബോക്സ്‌ അവിടെ ബ്ലോഗ്ഗെറുടെ ഫീലിങ്ങ്സ്‌ നോക്കാന്‍ പാടില്ല..പിന്നെ മഹേഷ്‌ എഴുതിയത് വായിച്ചാല്‍ മറ്റുള്ളവര്‍ക്ക് തോന്നാം ഞാന്‍ ഫീല്‍ ചെയ്യുന്ന ആളാണെന്ന്,പക്ഷെ അതിനു നമ്മള്‍ പരിചിതരല്ലല്ലോ?
  മഹേഷിനെപോലെ ഉള്ള വലിയ കലാകാരന്മാര്‍ ഇങ്ങനെ പറഞ്ഞത് മോശം ആയി...ഒരു അര്‍ദോക്തിയില്‍ നിര്‍ത്തി യുള്ള ഇങ്ങനെയുള്ള കമെന്റിനെക്കള്‍ കമെന്റാതിരിക്കുന്നതല്ലേ ഉചിതം?
  തെറ്റുകള്‍ പറഞ്ഞുതരുന്നത് ഫീലിങ്ങ്സ്‌ ആയി ഞാന്‍ കരുതുന്നില്ല

  ReplyDelete
 40. "ഒരു അര്‍ദോക്തിയില്‍ നിര്‍ത്തി യുള്ള"

  ഇവിടെ, അതായത് എനിക്കുള്ള മറുപടിയിലെ 'അര്‍ദോക്തി' ശരിയല്ല; വേണ്ടത് 'അര്‍ദ്ധോക്തി' എന്നാണ്.
  റാണിയുടെ മറ്റു പോസ്റ്റുകളുടെ നിലവാരം വെച്ച് നോക്കുമ്പോള്‍, ഈ പോസ്റ്റ് എന്റെ സമയം വെയിസ്റ്റ് ആക്കി എന്നു മാത്രമേ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നുള്ളൂ...

  ReplyDelete
 41. ഒരുപാടു ഇഷ്ടായി അഭിനന്തനങ്ങള്‍ സ്നേഹപൂര്‍വ്വം വിനയന്‍ ...

  ReplyDelete
 42. ചിത്രം മനോഹരം. സ്വപ്നവും മനോഹരം. പക്ഷെ അവതരണത്തില്‍ കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു.

  ReplyDelete
 43. ചിത്രവും സ്വപ്നവും മനോഹരമായിരിക്കുന്നു..ആശംസകള്‍ റാണി ...

  ReplyDelete
 44. Kannane kaathu nilkkunnavaril oraal... kallakkannan

  ReplyDelete