Friday, March 11, 2011

എന്റെ അമ്മ !! എന്റെ ഗുരുവും ദൈവവും !!


അമ്മ എന്റെ ജീവനില്‍,ആത്മാവില്‍,രക്തത്തില്‍ നിറഞ്ഞു തുളുമ്പുന്നു.ദു:ഖഭാണ്ഡവുമേന്തിയുള്ള  എന്റെ ജീവിത യാത്രയില്‍ കണ്ടുമുട്ടിയ മഹാത്മാവ് !!സകല ദു:ഖത്തെയും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ എന്നരികിലേക്ക് അണഞ്ഞ എന്റെ വിളക്ക്!! നേത്രം ഇരുട്ടിനെ മാത്രമേ കണ്ടിരുന്നുള്ളൂ.....ഒരു പൊന്‍ വിളക്കായ് അണഞ്ഞു അമ്മ എന്നില്‍..ചവിട്ടേറ്റും,പ്രഹരമേറ്റും,അപമാനമേറ്റും മൗനിയായ് കിടന്ന ശിലയെ മഹാശക്തിയുള്ള ദേവതയായ് മാറ്റുന്ന ശില്പിയെ പോലെ !!!

ഗുരു കാണപ്പെട്ട ദൈവം! ഈശ്വരന്‍ നാമരൂപരഹിതന്‍ !! പക്ഷെ എല്ലാ രൂപവും ഈശ്വരന്റെത് !! ഗുരു ഈശ്വരനിലേക്കുള്ള വാതായനം !!! ഒരു മഹാന്‍ ഒരിക്കല്‍ പറഞ്ഞു "എനിക്ക് ഈശ്വരനെ കൈവിടാം പക്ഷെ എന്റെ ഗുരുവിനെ കൈവിടാന്‍ ആകില്ല.കാരണം ഈശ്വരന്‍ ഈ ജീവിതം നല്‍കി.പക്ഷെ ഗുരു ഈ മായാവലയത്തില്‍ നിന്നും മോചനമേകി."

ഒരു നിയോഗമായ് എന്റെ സ്വപ്ന ദര്‍ശനം.വായുവിലൂടെ ശുഭ്ര വസ്ത്രം ഉയരുന്നു.പടികള്‍ അവ മാര്‍ബിളില്‍ നിര്‍മ്മിതമായിരുന്നു.എല്ലാ ദിവസവും ഞാന്‍ കാണുന്ന സ്വപ്നം.എവിടെയോ എത്തിച്ചേരാനുള്ള തിടുക്കം,വെമ്പല്‍.ഒന്നുമറിയില്ലായിരുന്നു.ഡിഗ്രി കഴിഞ്ഞ് എന്ത്  എന്ന ചിന്തയാല്‍ വീര്‍പ്പുമുട്ടിയിരിക്കുന്ന സമയം.ചിരിക്കുന്ന മുഖവുമായ് അമ്മ പത്രത്താളുകളില്‍. എം.സി.എ എന്ന മോഹം,അതിന്റെ ആദ്യ കടമ്പ കഴിഞ്ഞ് അഡ്മിഷന്‍ കിട്ടി.'വള്ളിക്കാവ്',കൊല്ലം,ശ്രീ മാതാ അമൃതാനന്ദമയി മഠം .മൂന്ന് വര്ഷം,എന്റെ ജീവിതത്തില്‍ സ്വര്‍ണ്ണലിപികളാല്‍ എഴുതിയിട്ട ദിനങ്ങള്‍.ജീവിതത്തില്‍ മറക്കാനാവാത്ത സംഭവങ്ങള്‍, എന്നിലൂടെ കടന്നു പോയി. 

കായല്‍ കടക്കാന്‍ കടത്ത് തോണിയില്‍ ആദ്യമായ് കാലെടുത്തു വച്ച നിമിഷം മനസ്സില്‍ ഒരു കുളിര് അനുഭവപ്പെട്ടു.ആ സന്ധ്യാ സമയം കിളികളുടെ കൊഞ്ചലും ദൂരെ അസ്തമയത്തിനായ് വെമ്പുന്ന അര്‍ക്കനും,എന്നില്‍ പ്രകൃതിയുടെ ദൃശ്യാനുഭവങ്ങളായി ,ഒരിക്കലും മരിക്കാത്ത ഓര്‍മ്മകളായി.ആശ്രമത്തിന്റെ മുന്നിലെ " പടവുകള്‍ " ഞാന്‍ കണ്ടു,അല്ല അറിഞ്ഞു അല്ല അനുഭവിച്ചു,ആസ്വദിച്ചു.എന്നില്‍ സ്വപ്നങ്ങളായ് വന്നു ചേര്‍ന്ന -

കാരണം അറിയുമ്പോള്‍ കാര്യം വ്യക്തമാകുന്നു.ഭയം അകലുന്നു.അറിയാത്തതാണ്‌ ഭയം.മുന്‍പ് ഉണ്ടാകാത്തതാണ് അത്ഭുതം.അങ്ങനെ.. അത്ഭുതങ്ങള്‍ എന്റെ ജീവിതത്തിലേക്ക്  ഒന്നിന് പുറമേ മറ്റൊന്നായ് വന്നണയാന്‍ തുടങ്ങി.ഇന്നും അത് അനസ്യൂതം വന്നു ചേരുന്നു.എല്ലാം മായ.പക്ഷെ ഇന്നും ഞാന്‍ അമ്മയോട് കേണു പ്രാര്‍ഥിക്കുന്നു."അമ്മാ ..എന്നെ ശരിയിലേക്ക് മാത്രം നയിക്കണേ.. കരചരണം കൊണ്ടോ,ശരീരം കൊണ്ടോ,കര്‍മ്മം കൊണ്ടോ ശ്രവണം ,നയനം കൊണ്ടോ മനസ്സ് കൊണ്ടോ ഞാന്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന സര്‍വ്വ അപരാധങ്ങളും ക്ഷമിക്കണേ.."

ജന്മജന്മാന്തരങ്ങളുടെ പൊരുളറിയുന്ന മഹാസാഗരം.പ്രേമത്തിന്റെ പര്യായം.മനസ്സിന്റെ ഓരോ ഭാവത്തെയും സ്നേഹത്തില്‍ ചാലിക്കുന്ന ദിവ്യാനുഭൂതി.ചിലപ്പോള്‍ ആകാശം പോലെ,ചിലപ്പോള്‍ മേഘങ്ങള്‍ പോലെ,നിലാവ് പോലെ,മഞ്ഞു പോലെ,ചിലപ്പോള്‍ വെയില് പോലെ .....

അനന്തവും അനാദിയുമായ ഭാഷ... അത് സ്നേഹത്തിന്റെ ഭാഷ...മനസ്സിന്റെ തന്ത്രികളായ് മീട്ടുന്ന സ്വപ്‌നങ്ങള്‍ ...ഈശ്വരനോടല്ലാതെ  ആരോടാ പറയുക!!!എന്റെ മനസ്സിന്റെ പ്രാര്‍ത്ഥന ഒന്ന് മാത്രമാകുന്നു...ഒരു വേളകൂടി ആ ദിവ്യസ്നേഹത്തിന്റെ അഭയത്തില്‍ വിലയം പ്രാപിക്കാന്‍ .... ഒരു മാത്ര കൂടി ആ എരിയുന്ന കര്‍പ്പൂരദീപം ആയിത്തീരാന്‍ .......എന്റെ ജീവനില്‍ അലിഞ്ഞു ചേര്‍ന്ന ആ ദിവ്യ സന്നിധിയില്‍ എത്തി ചേരാന്‍ .....പ്രകാശത്തിന്റെ ചെറു കിരണം പോലും സ്വയം ഏറ്റു വാങ്ങി പ്രതിഭലിപ്പിക്കുന്ന സൂര്യനെ പോലെ എന്റെ ഹൃദയവും ആ അന്‍പിനു വേണ്ടി കൊതിക്കുന്നു.

എന്റെ പ്രാര്‍ഥനകളും പ്രതീക്ഷകളും എന്നും  എപ്പോളും തെളിഞ്ഞു നില്‍ക്കുവാനായി എന്റെ ഓരോ ശ്വാസവും ആരാധന പുണ്യം ആക്കി മാറ്റുവാനായി........................


ആ തൃപ്പാദങ്ങളില്‍ അര്‍പ്പിക്കുന്നു എന്റെ ജീവിതം !!
ഓം അമൃതേശ്വരൈ  നമ:


64 comments:

  1. ഓം അമൃതേശ്വരൈ നമ:

    ReplyDelete
    Replies
    1. മാതാ പിതാ ഗുരു ദൈബം എന്നതിൻ്റെ ആശയം ഇതാണോ ?

      Delete
  2. മാതാ പിതാ ഗുരു ദൈവം ..മറ്റൊന്നും പറയാനില്ല
    മനസ്സില്‍ വെളിച്ചം നിറയട്ടെ ,,ആശംസകള്‍

    ReplyDelete
  3. ദൈവം ആക്കുന്നതില്‍ താല്പര്യം ഇല്ല.. പക്ഷെ ഒരുപാട് നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്..

    ReplyDelete
  4. അമ്മയെക്കുറിച്ച് നല്ലൊരു ആര്‍ട്ടിക്കിള്‍ ..

    ReplyDelete
  5. അര്‍ജുനേട്ടന്റെ അഭിപ്രായം തന്നെ എനിക്കും

    ReplyDelete
  6. ഭയങ്കര ഡയലോഗ്സ് ആണല്ലോ റാണിച്ചേച്ചീ....
    ഇവർ മാത്രമല്ല...
    കരിസ്മാറ്റിക് പരമായി സംസാരിക്കാനറിയാത്ത, സ്വന്തമായി ചാനലില്ലാത്ത പാവങ്ങളായ എറണാകുളത്തെ ഓട്ടോഡ്രൈവർ മുരുകനും പത്തനംതിട്ട ഗാന്ധിഭവൻകാരും ഒക്കെ ദൈവങ്ങളാണ്..നൂറുകണക്കിന് അനാഥരെയും ഒക്കെ പോറ്റുന്ന ദൈവങ്ങൾ...

    പിന്നെ സ്പിരിച്യ്ലൽ സ്പീച്ചിലാണെങ്കിൽ ഓഷോയുടെ എഴയലത്ത് വരില്ലിവർ...നല്ല കാര്യങ്ങൾ ചെയ്യുനുണ്ടാകാം...പക്ഷേ അവരുടെ ട്രാസ്റ്റിന്റെ ഇൻകം ഒക്കെ എവിടുന്നാ എങ്ങനാ എന്നാലോചിച്ചിട്ടുണ്ടോ...

    1ബില്യൺ കിട്ടുമ്പോൾ അതിൽ നിന്ന്നും 2 കോടി ദാനം ചെയ്താൽ ആരും മഹാനാകും.ആൾദൈവങ്ങൾക്ക് അടിപ്പെടാതിരിക്കുക..ഒൺലി എ ഉപദേശം..

    ReplyDelete
  7. പെറ്റമ്മ തന്നെയാണ് കണ്‍കണ്ട ദൈവം.. പെറ്റമ്മയുടെ കാലടിപ്പാടില്‍ ആണ് സ്വര്‍ഗം കുടികൊള്ളുന്നത് എന്ന് മതഗ്രന്ധങ്ങളില്‍ പറയുന്നു. എന്നിട്ടും നമ്മുടെ നാട്ടില്‍ വൃദ്ധസദനങ്ങള്‍ അനുദിനം ഏറിവരുന്നു. അമ്മ ദൈവങ്ങളും.. :(

    ReplyDelete
  8. അമ്മയുടെ മുന്നിൽ ഒരു പിടി പൂക്കൾ.

    ReplyDelete
  9. അമ്മ അമ്മ മാത്രം ...
    അമ്മയില്‍ ഭക്തി കാണാം ..
    അമ്മയില്‍ ദൈവത്തെ കാണാം ..
    പക്ഷെ ദൈവം ദൈവം ആണ്
    അമ്മ അമ്മയും ......എല്ലാ
    മതങ്ങളും പറയുന്നത്
    ഒന്ന് തന്നെ ..നന്മ ..അത് മനസ്സിലാക്കാന്‍
    മല കയറണ്ട.വെള്ളത്തില്‍ ഇറങ്ങണ്ട..
    ഭൂമിയില്‍ കുഴിക്കണ്ട..സ്വന്തം മനസ്സിലേക്ക്
    നോക്കിയാല്‍ മതി...

    ReplyDelete
  10. ആള്‍ ദൈവങ്ങള്‍...ആള്‍ ദൈവങ്ങള്‍...ആള്‍ ദൈവങ്ങള്‍...
    മനുഷ്യന്‍ ചെയ്യുന്ന തിന്മകള്‍ കൂടുന്നതിനനുസരിച്ച് ആള്‍ ദൈവങ്ങളും കൂടിക്കൊണ്ടേയിരിക്കും..
    അമ്പലങ്ങളുടെയും പള്ളികളുടെയും വരുമാനവും കൂടും.. അവനവന്‍ ചെയ്ത പാപക്കറ കഴുകി കളയാന്‍ ദൈവത്തിനു കൈക്കൂലി..

    നന്മ മാത്രം ചെയ്യൂ കുട്ടീ..
    വേദനിക്കുന്നവന് അല്പം കരുണയും ആശ്വാസവും നല്‍കൂ..
    നന്മ മാത്രം ചെയ്യുന്നവന് ദൈവത്തെ അന്വേഷിച്ചു വേറെങ്ങും പോകേണ്ടതില്ല കാരണം ദൈവം അവനില്‍ തന്നെ ഉണ്ട്..

    കര്‍മ്മമാണ്‌ ഫലം.... ആള്‍ ദൈവങ്ങള് ‍ വാഴാതിരിക്കട്ടെ.. നന്മ മാത്രം വിജയിക്കട്ടെ..

    ReplyDelete
  11. വിശ്വാസം അതല്ലേ എല്ലാം

    ReplyDelete
  12. ഓരോ മനുഷ്യനിലും ദൈവികതയുടെ അംശം ഉണ്ട് ..അത് നിങ്ങളിലും ഉണ്ടാവും അത് കണ്ടു പിടിക്കൂ...

    ReplyDelete
  13. പ്രിയ ചിത്ര കാരീ നിങ്ങളുടെ അമ്മ ഒരു പാട് ജീവ കാരുന്ന്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു എന്നുള്ള നന്മയെ ഞാന്‍ അംഗീകരിക്കുന്നു
    അല്ലാതെ അവരില്‍ ദൈവീകതയെ ഞാന്‍ കാണുന്നില്ല
    (അഭിപ്രായം എന്‍റെ വെക്തിപരം )

    ReplyDelete
  14. എല്ലാം ഈശ്വരനോട് മാത്രം....
    അമ്മയിലെ നന്മയെ വാഴ്ത്തുന്നു.

    ReplyDelete
  15. അയ്യേ, ദൈവത്തെ ഇങ്ങനെ ചെറുതാക്കല്ലേ പെങ്ങളെ..അമ്മയും ഗുരുവും രക്ഷകയും ഒക്കെ ആയിക്കോട്ടെ ! നാളെ നമ്മള്‍ ഓരോരുത്തരെയും പോലെ മരണം കാത്തു കഴിയുന്ന അമൃതാനന്ദമയിയും ആയുസ്സിനായി ആശ്രയമര്‍പ്പിക്കുന്ന ഒരു ആദിപരാശക്തിയുണ്ട്, ആ അനശ്വരതേജസ്സിനെയല്ലേ നാം ദൈവം എന്ന് വിളിക്കേണ്ടത്..?

    ReplyDelete
  16. അഭിപ്രായം പറഞ്ഞ എല്ലാര്ക്കും നന്ദി....ഈശ്വരഗതി നിഗൂഡവും ആശ്ച്ചര്യകരവും ആണ്.അത് സ്ഥൂല ബുദ്ധികള്‍ക്ക് അഗമ്യമാണ്,സൂക്ഷ്മ ബുദ്ധികള്‍ക്ക് സുഗമമാണ്.അതുകൊണ്ട് മഹാത്മാക്കളെ അധികം പേര്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു മാനിക്കുക സാധാരണമല്ല.

    നമ്മുടെ ഉള്ളില്‍ ഈശ്വരന്‍ ഉണ്ട് .അത് തിരിച്ചറിയാനും അതിനെ വളര്‍ത്തി കൊണ്ടുവരാനും സാധന ആവശ്യമാണ്‌.

    ഞാന്‍ എന്റെ "അനുഭവങ്ങള്‍" ചുരുക്കം ചില വാക്കിലൂടെ നിങ്ങളോട് പങ്കു വച്ചു എന്ന് മാത്രം....

    വിമര്‍ശനങ്ങള്‍ക്ക് സ്വാഗതം... ....

    ReplyDelete
  17. അമ്മയെ കാണാനും ,അമ്മയും വിദ്യാര്‍ത്ഥികളും കൂടെയുള്ള സംഗമത്തില്‍ പങ്കെടുക്കാനും സാധിച്ചിട്ടുണ്ട് .അമ്മയുടെ പിറന്നാള്‍ ആഘോഷത്തിലും പങ്കെടുത്തു.ഏതു ചോദ്യത്തിനും അമ്മയുടെ നിഷ്കളങ്കമായ ശരിയായ ഉത്തരങ്ങള്‍ എന്നെ അതിശയപ്പെടുതിയിട്ടുണ്ട്.പിന്നെ അമ്മയുടെ ശിഷ്യന്മാരായ ഒരുപാട് വിദ്യാസമ്പന്നരെ പരിചയപ്പെടാന്‍ സാധിച്ചിട്ടുണ്ട് .അവരുടെ എളിമ, അവരുടെ ആ സംസ്ക്കാരം ...അതിലാണ് അമ്മയുടെ ദിവ്യത്വം തെളിയുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

    ആ അനുഭവങ്ങള്‍ എന്നെങ്കിലും ഞാനും എഴുതും ..

    ReplyDelete
  18. ആള്ദൈവങ്ങളില്‍ വിശ്വാസം ഇല്ല... വിമര്‍ശനങ്ങള്‍ക്ക് സ്വാഗതം പറഞ്ഞതില്‍ സന്തോഷം

    ReplyDelete
  19. റാണി,

    ആദ്യം പോസ്റ്റിലേക്ക് വന്നത് റാണിയുടെ സ്വന്തം അമ്മയെ പറ്റിയുള്ള എന്തെങ്കിലുമാവും എന്ന് കരുതിയാണ്. ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ ഉണ്ടെന്നിരിക്കെ റാണിയെ വിമര്‍ശിക്കുവാന്‍ എനിക്കും യോഗ്യതയില്ല. പക്ഷെ ആള്‍ദൈവങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് സത്യമെങ്കിലും അതിനൊന്നും ഒരു ദൈവീകമായ പരിവേഷം കൊടുക്കേണ്ടതുണ്ടോ എന്ന സംശയം ബാക്കി നില്‍ക്കുന്നു. ഇവിടെ റാണി അത് നല്‍കി എന്നല്ല ഉദ്ദേശിക്കുന്നത് എന്തോ അങ്ങിനെയാണ് സമൂഹം അത് കല്‍പ്പിച്ചുകൂട്ടുന്നത്. ആള്‍ദൈവങ്ങള്‍ എങ്ങിനെ ഉണ്ടാവുന്നു എന്നതേ കുറിച്ച് എന്റെ ഭാവനയില്‍ നിന്നും ഒരു കഥ എഴുതിയിരുന്നു. ഈയടുത്ത്. പോസ്റ്റില്‍ ഒട്ടേറെ മനോഹരമായ ഭാഷ ഉപയോഗിച്ചു. അതിന് കൈയടി.. അതിന് മാത്രം.. (എന്റെ വിശ്വാസങ്ങളാവാം എന്നെ കൊണ്ടിത് പറയിക്കുന്നത്)

    ReplyDelete
  20. ചാനൽ മാറിമറിയുമ്പോൾ ഞാനും കാണാറൂണ്ട് ഈ അമ്മയെ.
    “സംസാരം കേൾക്കുമ്പോൾ തോന്നും ഇവർക്ക് കാര്യമായി സംസാരിക്കാനുമറിയില്ലേ എന്ന് .“ പിന്നെ, പ്രിയത്തോട് റണിപ്രിയയോട് പറയട്ടെ: അന്വേഷിക്കുക …. വീണ്ടും വീണ്ടും അന്വേഷിക്കുക……… സത്യം കണ്ടെത്താതിരിക്കില്ല…. ഈ അമ്മ ഒരു അവസാനവാക്കല്ല.

    ReplyDelete
  21. അമ്മ, ജനകോടികളുടെ വിശ്വസ്തസ്ഥാപനം...
    പത്രക്കാരന്‍ ഉടന്‍ എഴുതുന്നുണ്ട് ഈ അമ്മനേം അച്ഛനേം പറ്റി . . .

    ReplyDelete
  22. പോണി ബോയ്‌ പറഞ്ഞതില്‍ കാര്യമുണ്ടെന്ന പക്ഷക്കാരനാണ് ഞാന്‍

    ReplyDelete
  23. പെറ്റമ്മ മാത്രം എന്നമ്മ.. മറ്റെല്ലാം അസത്യം.. ദൈവവും അതുപോലെ ഒറ്റ... എല്ലാം കാണുക , എല്ലാം കേൾക്കുക, പരിശോധിക്കുക, നല്ലതുമാത്രം മുറുകെ പിടിക്കുക.. അതിൽ തെറ്റുപറ്റാതിരിക്കാൻ ദൈവം സഹായിക്കട്ടെ..

    ReplyDelete
  24. ശ്രീജിത് കൊണ്ടോട്ടിയുടെ അഭിപ്രായത്തിൽ പങ്ക് ചേരുന്നു.

    ReplyDelete
  25. സ്ഥൂലബുദ്ധിയായതിനാൽ ഒന്നും പറയാനില്ല.നമോവാകം.

    ReplyDelete
  26. This comment has been removed by the author.

    ReplyDelete
  27. ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ . റാണിയുടെ കാഴ്ചപ്പാടില്‍ എഴുതിയ കാര്യങ്ങള്‍ എന്ന രീതിയില്‍ അംഗീകരിക്കുന്നു.
    ഒപ്പം വ്യക്തിപരമായ വിയോജിപ്പ് കൂടെ ചേര്‍ക്കുന്നു.

    ReplyDelete
  28. ഓരോരുത്തര്‍ക്കും അവരുടേതായ വിശ്വാസങ്ങള്‍....ആത്യന്തികമായി അത് നന്മ ജനിപ്പിക്കുന്നെങ്കില്‍, ഏതു വിശ്വാസമായാലെന്ത്....

    ReplyDelete
  29. നന്മവരട്ടെ എന്നുമാത്രം ആശംസിക്കുന്നു.....

    ReplyDelete
  30. @മനോരാജ്, നന്ദി എന്റെ എഴുത്തിലെ മനോഹര ഭാഷയെകുറിച് സൂചിപ്പിച്ചതിനു...

    കേവലം ഒരു മണിക്കൂര്‍ കൊണ്ട് എഴുതിയതാണ്...
    പിന്നെ പോസ്റ്റിനു ഇങ്ങനെയുള്ള പ്രതികരണം ഉറപ്പായിട്ടും പ്രതീക്ഷിച്ചതാണ്...
    എന്റെ അനുഭവങ്ങള്‍ എഴുതിയാല്‍ തീരില്ല.......
    ആള്‍ ദൈവങ്ങള്‍ ആര്‍ക്കും അംഗീകരിക്കാം പറ്റില്ല എന്നറിയാം...ഭഗവാന്‍ ശ്രീകൃഷ്ണനും മനുഷ്യന്‍ ആയിരുന്നു എന്ന് ഓര്‍ക്കുക.എന്റെ മൂന്ന് വര്‍ഷത്തെ അനുഭവങ്ങള്‍
    ശരിയാണ്... വിശ്വാസത്തെ മാറ്റാന്‍ കഴിയില്ല

    @സാം sidhique ...."മധുരം" എന്ന് എങ്ങിനെ പറയും...പക്ഷെ ഇത്തിരി പഞ്ചസാര കഴിച്ചാല്‍ പറയാം...
    ഹാ .....ഇതാണ് മധുരം എന്ന്.......രുചിചാലെ അറിയൂ....എനിക്ക് ഇത്രയേ പറയാന്‍ കഴിയൂ ......
    എല്ലാര്‍ക്കും നന്ദി ..............

    ReplyDelete
  31. നന്നായി എഴുത്ത്.

    ആള്‍ദൈവങ്ങള്‍,വ്യക്തി പൂജ ഇവ ഏതുമതത്തിലായാലും എനിക്ക് ഉള്‍ക്കൊള്ളാനാവില്ല.
    മുസ്ലിം വിശ്വാസപ്രകാരം ഈ ലോകത്ത് ഞാന്‍ എന്റെ മാതാപിതാ,ഭാര്യാ സന്താനങ്ങളെക്കാളും സ്നേഹിക്കേണ്‍ടത് അല്ലെങ്കില്‍ സ്നേഹിക്കുന്നത് ഞങ്ങളുടെ അന്ത്യ പ്രവാചകന്‍ മുഹമ്മദ് (സ) നെ ആണു.
    എന്നാല്‍ അദ്ദേഹത്തെ പോലും പരമാവധി ആദരവ് അല്ലാതെ ആരാധന നിഷേധിച്ചിരിക്കുന്നു.
    സാന്ദര്‍ഭികമായി പറഞ്ഞു എന്ന് മാത്രം.
    പക്ഷേ താങ്കളുടെ വിശ്വാസത്തെ വിമര്‍ശിക്കാനും ഞാനാളല്ല.

    "എനിക്ക് എന്റെ മതം താങ്കള്‍ക്ക് താങ്കളുടേതും.." (വിശുദ്ധ ഖുര്‍‌ആന്‍)

    കൂടുതല്‍ ചിന്തിക്കുക...
    അന്വേഷിച്ചറിയുക...
    സത്യം അതെത്ര ദൂരത്താനെങ്കിലും ഒരു നാള്‍ കണ്ടെത്തും!

    ആശംസകള്‍!...

    ReplyDelete
  32. ഭാഷ വളരെ personal ആണെന്ന് ഒരു സുഹൃത്ത് ഈയിടെ message അയച്ചത്‌ എത്ര യാഥാര്‍ത്ഥ്യം ആണെന്ന് ഈ പോസ്റ്റിന്റെ കമന്റുകള്‍ വായിച്ചപ്പോള്‍ മനസ്സിലായി.. :-)
    ഓരോ വാക്കിനും ഓരോരുത്തര്‍ക്കും അവരവരുടേതായ അര്‍ത്ഥങ്ങളും, സങ്കല്പങ്ങളും, വികാരങ്ങളും, ചിത്രങ്ങളും :-)

    ReplyDelete
  33. റാണിപ്രിയയുടെ വിശ്വാസ സ്വാതന്ത്ര്യത്തെ പരിപൂര്‍ണ്ണമായി
    അംഗീകരിച്ചുകൊണ്ടു തന്നെ ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ.
    വേദനിപ്പിക്കാനല്ല...ചിന്തിക്കുവാന്‍ മാത്രം!
    ശരിയെന്നു തനിക്കു തോന്നുന്നതാണല്ലോ ഓരോരുത്തരും വിശ്വസിക്കുക.

    ദൈവം സൃഷ്ടികളില്‍ നിന്നും തികച്ചും വിഭിന്നനാണെന്ന്
    മതങ്ങള്‍ അടിസ്ഥാനപരമായി നിര്‍വചിക്കുന്നുണ്ട്.
    അങ്ങിനെയാകുമ്പോള്‍ മാത്രമാണ് ദൈവം ദൈവമായി തീരുന്നതും.
    പ്രാര്‍ഥിക്കപ്പെടാനും അഭൌതിക മാര്‍ഗ്ഗേണ ഗുണമോ ദോഷമോ
    പ്രതീക്ഷിക്കപ്പെടാനും അര്‍ഹന്‍ ആ ശക്തി മാത്രമാകണം
    എന്നതല്ലേ ന്യായം?. ആദരവ് ആരാധനയോളം എത്തുമ്പോള്‍
    യഥാര്‍തത്തില്‍ ദൈവം പുറം തള്ളപ്പെടുന്നില്ലേ?
    ജനിക്കുകയും മരിക്കുകയും ചെയ്യാത്ത അമരനായ
    ഒരു മഹാ ശക്തിയിലുള്ള വിശ്വാസം എന്ത് മാത്രം അര്‍ത്ഥപൂര്‍ണ്ണമാണ്‌.ഗുരു ഒരിക്കലും ദൈവ പദവിയിലേക്ക് ഉയരുന്നില്ല.മാനുഷികമായ സകല ചാപല്യങ്ങളുമുള്ള (ഉറക്കം, ക്ഷീണം, ദാഹം,മയക്കം, രോഗം, ദു:ഖം, മറവി...) ഒന്ന് മുഴുസമയം നമുക്ക് കാവലായിരിക്കുന്നു എന്നത് എങ്ങിനെ അംഗീകരിക്കാനാവും. നോഹയുടെ മുന്‍പുള്ള വരും,
    യേശുവിനു മുന്നേ ജീവിച്ച വരും മുനിമാരും മഹര്‍ഷികളും പ്രവാചകന്മാരും പുണ്യവാളരും എല്ലാം ആരാധിച്ച അനശ്വരനായ
    പരമശക്തിയെ രക്ഷകനായി സ്വീകരിക്കുന്നതിലല്ലേ
    യുക്തിയും ബുദ്ധിയും. എല്ലാവരും മരണത്തിനു വിധേയരാകും;
    സൃഷ്ടി കര്‍ത്താവൊഴികെ. അവന്‍ അരൂപിയും
    ജനിമൃതികളില്‍ നിന്ന് മുക്തനു മാണല്ലോ!!

    ReplyDelete
  34. നാം ഇന്ന് കാണുന്ന ആള്‍ ദൈവങ്ങള്‍ അവരുടെ പ്രയാസങ്ങളില്‍ അവര്‍ പ്രാര്‍ഥിക്കുന്ന ഒരു യഥാര്‍ത്ഥ ദൈവം ആണ് സത്യം എന്നത് അവരും സമ്മതിക്കും ... അങ്ങിനെ എങ്കില്‍ ആ യഥാര്‍ത്ഥ ദൈവത്തെ അല്ലെ ദൈവമായി നാം കണ്ടെത്താന്‍ ശ്രമിക്കേണ്ടത് ?? പിന്നെ മാതാ അമൃതാനന്ദ മയി ഒരു ദേവി ആണെന്ന് അഭിപ്രായമില്ല .. അവരുടെ സദ്പ്രവര്‍ത്തനങ്ങള്‍ അര്‍ഹിക്കുന്ന ഉപകാരങ്ങള്‍ അവര്‍ ദൈവത്തില്‍ നിന്നായിരിക്കും പ്രതീക്ഷിക്കുന്നത് ... ദൈവം എന്നത് ആപേക്ഷികമായി നാം പലപ്പോഴും പലയിടത്തും അനാവശ്യമായി ഉപയോഗിക്കുന്നു ...

    നന്ദി ..

    ReplyDelete
  35. അമ്മ! എത്ര മനോഹരമാണ് ആ വാക്ക്..!!
    അമ്മ ആരായിരിക്കണം? മക്കളെ പെറ്റു പോറ്റുന്നവര്, അവരല്ലെ മക്കള്ക്ക് വേണ്ടി എല്ലാം ത്യജിക്കുന്നവര്?
    എന്നാല് അതിനൊന്നുമാകാതെ കഷ്ടപാടില് സ്വന്തം ശരീരം വിറ്റ് ജീവിച്ച ഒരു സ്ത്രീക്കെങ്ങിനെ ‘അമ്മ’ എന്ന ലേബല് ഞാന് കൊടുക്കും?

    സ്വന്തം അമ്മയെ സംരക്ഷിക്കാനാവാത്തവര് അമ്മ ദൈവങ്ങളെ പുണരാന് ക്യൂനില്ക്കുന്നു!!

    മാനുഷികമായ സ്നേഹം അത് മനുഷ്യരിലേക്കിറങ്ങികൊണ്ടാവട്ടെ… കിട്ടുന്നതിന്റെ തുച്ചം വിതരണം ചെയ്താല് സ്നേഹത്തിന്റെ പ്രതീകമാവുമൊ? ആ കെമിസ്ട്രി മനസ്സിലാകുന്നില്ല. മനുഷ്യത്വത്തോടുള്ള സ്നേഹം അത് തരേസയില് കണ്ടിട്ടുണ്ട്. പാവപെട്ടവരെ ശുശ്രൂഷിച്ച് അവരുടെ വേദനകളില് പങ്ക് ചേര്ന്ന ജീവിക്കുന്ന എത്രയോ ജനങ്ങള് ലോകത്തുണ്ട്. അത്തരം ആളുകളെ വാക്കുകളിലൂടെ സ്നേഹിക്കുന്നതിന് പകരം പ്രവര്ത്തികളിലൂടെ ഭാഗഭാക്കാകുക.

    ദൈവം! എല്ലാവരും ആശ്രയിക്കുന്നവന്, അവന് മരണമില്ല. വര്ഷങ്ങള്ക്ക് മുമ്പ് ജീവിച്ചവരും ഇന്ന് ജീവിക്കുന്നവരും നാളെ ജീവിക്കാനുള്ളവനും ആശ്രയമാകുന്നവന് പകരം വെക്കാന് ഇന്നലെകളില് ജനിച്ച്, ഇന്ന് ജനങ്ങള്ക്കിടയില് മനുഷ്യന് വേണ്ട എല്ലാം ഈ ഭൂമിയില് നിന്നും ആസ്വദിച്ച് നാളെ മരിച്ച് പൊകുന്ന ഒരു സൃഷ്ടിയെ ദൈവമാക്കാന് എന്ത് ന്യായമാണ് നമുക്കുള്ളത് ?

    ReplyDelete
  36. അവരവരുടെ വിശ്വാസ സ്വാതന്ത്രത്തെ ഉള്‍കൊണ്ട്തന്നെ എനിക്കു തോന്നിയ ചില വിയോചിപ്പുകളും ഇവിടെ കുറിക്കട്ടെ.
    ഗുരുവിനെ ദൈവമാണെന്നു പറയാന്‍ കഴിയില്ല. കാരണം ഗുരുവിനെ നാം ആരാധിക്കുന്നില്ല. അതുപോലെ ദൈവം എല്ലാത്തിലും ഉണ്ടെന്നും പറയാന്‍ പറ്റില്ല. കാരണം ഈശ്വരനെ നാം ആരാധിക്കുന്നു. അപ്പോള്‍ നാം ഇഷ്ടപ്പെടാത്ത നമ്മള്‍ വിസര്‍ജ്യമായിത്തള്ളുന്ന വസ്തുക്കലേയും നാം കൈകൂപ്പി നമസ്കരിക്കേണ്ടിവരുന്നു. കാരണം അതിലും ദൈവത്തിന്റെ അംശം അടങ്ങിയിരിക്കുമല്ലൊ.

    ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടാന്തമുണ്ട്, നമ്മെകുറിച്ച്, ഈ പ്രപഞ്ചത്തെ കുറിച്ച്, മലകളെ കുറിച്ച്, കടലിനെ കുറിച്ച്...... അങ്ങിനെ അങ്ങിനെ നാം കാണുന്ന ഓരോ കാര്യത്തെ കുറിച്ചും. അപ്പോള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും, അവയേയെല്ലാം സ്രിഷ്ടിക്കുകയും പിന്നെ അവയുടെ ക്രമപ്രകാരം അവയെ നിലനിര്‍ത്തുകയും ചെയ്യുന്ന ആ മഹാ ശക്തിയെ കുറിച്ച്!!!!!! നാം ഈശ്വരന്‍ എന്നോ അള്ളാഹൂ എന്നോ യഹോവാ എന്നോ എന്തുതന്നെ പേരിട്ടു വിളിച്ചാലും.

    ReplyDelete
  37. പോസ്റ്റിലെ സാഹിത്യത്തിനു മാത്രം ആശംസകള്‍ ... എനിക്ക് മനസ്സിലാവുന്നില്ല, ഇവിടെ ആള്‍ ദൈവങ്ങളോട് വിയോജിപ്പുള്ള ആള്‍ക്കാര്‍ കുറഞ്ഞു വരുന്നത് . ഇവിടെ എല്ലാവരുടെയും പ്രതികരണ ശേഷി കുറഞ്ഞു വരികയാണോ ?
    ദൈവം തന്നെ ഇല്ല എന്ന് , ശാസ്ത്രം ഇത്രയൊന്നും പുരോഗമിക്കാത്ത 80 കളില്‍ ജനം (കൂടുതല്‍ ) വിശ്വസിച്ചിരുന്നു. കണികാ പരീക്ഷണത്തിലൂടെ പ്രപഞ്ച സൃഷ്ടിയെ കൂടി വെളിപ്പെടുത്തുന്നതിനു ശാസ്ത്രം വികസിക്കുമ്പോള്‍ വിദ്യാസമ്പന്നരായ ആള്‍ക്കാര്‍ ദൈവങ്ങളുടെയും ആള്‍ദൈവങ്ങളുടെയും പിന്നാലെ പോകുന്നത് നാണക്കേടാണ് ....

    ReplyDelete
  38. പണ്ടും ഇന്നത്തെ പോലെ
    രണ്ടു കൂട്ടര്‍ ഉണ്ടായിരുന്നു
    നിഗൂഡതകളെ പിളര്‍ന്നു
    സത്യത്തെ അന്വേഷിക്കുന്നവരും
    മായയും മിഥ്യയും കൊണ്ട് കച്ചവടം നടത്തുന്നവരും

    ഞങ്ങളെങ്ങനെ ചിന്തിക്കുന്നു എന്നുള്ളതും
    ഞങ്ങളെതാല്‍ക്കാരെ വിലമതിക്കുന്നു എന്നുള്ളതും
    ആണ് കാതലായ കാര്യം
    അടിത്തട്ടുവരെ എത്തി
    യാധര്ത്യങ്ങളിന്മേല്‍ അടിസ്ഥാനം കെട്ടിപ്പടുത്തവരെ
    ഞങ്ങള്‍ ആദരിക്കുന്നു

    ചാര്‍വാകനെ , ഡാര്‍വിനെ ,
    ഗലീലിയോയെ, ബ്രൂണോയെ , മാര്‍ക്സിനെ
    ഇങ്ങേര്‍ സോളിനെ ഐന്‍സ്റീന്‍ നെ, രസ്സലിനെ

    അവര്‍ ആര്‍ക്കും വിഷം കൊടുത്തില്ല ആരെയും ജീവനോടെ ദഹിപ്പിച്ചില്ല
    അവര്‍ തടവറകള്‍ സൃഷ്ടിക്കുകയോ കഴുമരങ്ങള്‍ നാട്ടുകയോ ചെയ്തില്ല

    അവരാരും ദിവ്യ ശക്തി അവകാശ പെട്ടില്ല
    വിശുധന്മാരോ പ്രവാചകന്മാരോ ആണെന്ന് ഭാവിച്ചില്ല
    കാലഹരണപ്പെട്ട പഴഞ്ചന്‍ ദൈവങ്ങളുടെ പുനര്‍ ജന്മങ്ങലെന്നു അഭിനയിച്ചിട്ടില്ല

    അവര്‍ സത്യത്തെ മൂടിയിരിക്കുന്ന
    മിത്യയുടെയ്ടും മായയുടെയും സ്വര്‍ണ പാത്രങ്ങള്‍
    കാലത്ന്റെ കുപ്പ ക്കുഴിയില്‍ വലിച്ചെറിഞ്ഞു
    അവര്‍ കാലത്തിന്റെ മഹാരദ്യങ്ങളില്‍
    കൊളുത്തി വെച്ച വിളക്കുകള്‍
    യുഗങ്ങളായി കെടാതെ നില്‍ക്കുന്നു
    (പണ്ടാരോ പറഞ്ഞത് പോലെ )
    വഴി ഇനിയുമുണ്ട്
    രാത്രിയും ഇരുട്ടും ഇനിയുമുണ്ട്
    - പെരുമ്പടവം ശ്രീധരന്‍

    ReplyDelete
  39. വിശ്വാസം രക്ഷിക്കട്ടെ.അതാർക്കും ചോദ്യം ചെയ്യാൻ പാടില്ലാന്നു തോന്നുന്നു.
    ( @പോണിബോയ് : ഗാന്ധിഭവൻ പത്തനാപുരത്താണു.ഒരുപാടു കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനം)

    ReplyDelete
  40. പ്രിയപ്പെട്ട റാണിപ്രിയ,

    ഞങ്ങള്‍ എല്ലാവരും അമ്മയുടെ ഭക്തരാണ്!ആ കായല്‍ കടന്നു ഞങ്ങളും അമ്മയുടെ അടുത്ത് വന്നിരുന്നു.സമാധാനം,സന്തോഷം ലഭിക്കുന്ന അന്തരീക്ഷം!

    വിശ്വാസങ്ങള്‍ തികച്ചും വ്യകതിപരം!അനുഭവങ്ങളാണ് ഗുരു!

    നന്മയെ തിരിച്ചറിയുക..നന്മ ചെയ്യുക...കരുണയും ദയയും സ്നേഹവും ഇപ്പോഴും,എപ്പോഴുംഹൃദയം കീഴടക്കുന്നു...

    തൃശൂര്‍ ബ്രഹ്മസ്ഥാന്‍ ക്ഷേത്രം മനോഹരമാണ്!

    ഈ പോസ്റ്റ്‌ എഴുതിയതിനു വളരെ നന്ദി!



    ഒരു സുന്ദര സന്ധ്യ ആശംസിച്ചു കൊണ്ട്,

    സസ്നേഹം,

    അനു

    ReplyDelete
  41. This comment has been removed by the author.

    ReplyDelete
  42. ഈ പോസ്റ്റുമായി ബന്ധപെട്ട് ഇവിടെയും വായിക്കാം.

    ReplyDelete
  43. ഞാന്‍ അങ്ങനെ വിമര്‍ശനങ്ങള്‍ അഴിച്ചു വിടാന്‍ തയാറല്ല, എന്നാലും ചില കാര്യങ്ങള്‍ പറയട്ടെ, എന്താണ് ഇവര്‍ ചെയുന്ന മഹത്വം, നല്ല മനസുള്ള ഒരു സ്ത്രീ തന്നെ, എന്‍റെ അമ്മയെ സ്നേഹിക്കുന പോലെ ഇവരെയും ഞാന്‍ സ്നേഹിക്കുന്നു, പക്ഷെ ഇവര്‍ എന്താണ് ചെയുന്നത്?, സേവനം ചെയ്യാന്‍ ഇവര്‍ക്ക് പലരും കൊടുക്കുന്ന പണം ഇവര്‍ ചെലവാക്കുന്നു, എന്താനിതില്‍ സേവനം, സ്വന്തം ആയിട്ടു ചെലവാക്കുനത്തില്‍ അല്ലാലോ , she is just doing the duty of delivering the money to all, just like a logistics company, she has many strategies to do that, hospital, colleges, etc. ഇതാണ് ഞാന്‍ പറയുന്നത്, just my views. thats all, dont take it rationally

    ReplyDelete
  44. വിശ്വാസങ്ങള്‍ രക്ഷിക്കട്ടെ.. ആള്‍ ദൈവങ്ങളോട് യോജിപ്പില്ല....പലരും പറഞ്ഞതിന്നാല്‍ കൂടുതല്‍ പറയുന്നില്ല. എഴുത്തിലെ ഭംഗിക്ക് ആശംസകള്‍.

    ReplyDelete
  45. ആരാധനകള്‍ ഭഗവാന് മാത്രം അര്പ്പിക്കുക
    സൃഷ്ട്ടികളെ ആദരിക്കാം, ആരാധിക്കരുത്...അതല്ലേ സുരക്ഷിതം?
    എങ്കിലും നന്മയുടെ ആള്രൂപമായി അമ്മയെ കാണുന്നതിനു ഞാന്‍ എതിരല്ല കേട്ടോ..
    വിശ്വാസം നന്നായി പറഞ്ഞു....അറിവ് പകര്ന്നു....നന്ദി!

    ReplyDelete
  46. അമൃതാനന്ദമയിയെ ദൈവമായിക്കാണുന്നതിനോട് ഒട്ടുമേ യോജിക്കാനാവുന്നില്ലെങ്കിലും റാണിപ്രിയയുടെ എഴുത്തിന് ആശംസകള്‍. താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ.

    ReplyDelete
  47. അവിശ്വാസം, വിശ്വാസം, അന്ധവിശ്വാസം.
    ഇതില്‍ ആദ്യത്തേതും അവസാനത്തേതും വര്‍ജ്ജിക്കേണ്ടത് തന്നെ.
    'അമ്മക്ക്' ഒരിക്കലും അമ്മയാകാന്‍ കഴിയില്ല.ദൈവമാകാനും.

    ReplyDelete
  48. മനുഷ്യനെ ദൈവമായി കാണുന്നതിനോട് വിയോജിപ്പ് ഉള്ളപ്പോള്‍ തന്നെ അമ്മ സമൂഹത്തിനു വേണ്ടി ചെയ്യുന്ന ചില നല്ല കാര്യങ്ങളെ കാണാതെ ഇരിക്കാനും ആവുന്നില്ല.

    വിഗ്രഹത്തെ ആരാധിച്ച സമൂഹത്തിനോടുള്ള പ്രതിഷേധമായി കണ്ണാടി പ്രതിഷ്ടിച്ച ആ സാമൂഹ്യ പരിഷ്കര്‍ത്താവിനെ ചിലര്‍ ദൈവം ആയി പൂജിക്കുന്നില്ലേ ! അതാണ് നമ്മുടെ നാട് !

    ReplyDelete
  49. അമ്മയുടെ ദൈവീകത്വത്തില്‍ എനിക്കു വിശ്വാസം ഒട്ടുമില്ലെങ്കിലും, റാണിയുടെ വിശ്വാസം റാണിയെ രക്ഷിക്കുന്നെങ്കില്‍ നല്ല കാര്യം.

    ReplyDelete
  50. ജന്മാന്തരങ്ങള്‍ കണ്ടറിയുന്ന ഒരു ഗുരുവിനുമാത്രമേ നമ്മുടെ കര്‍മഗതി എന്താണെന്നും അതിനുള്ള പരിഹാരമാര്‍ഗവും നിര്‍ദേശിക്കാന്‍ കഴിയു .നിങ്ങളുടെ അമ്മയോട് ചോദിക്കു നിങ്ങളുടെ കര്‍മ്മഗതി എന്താണെന്ന് .ആരാധനാ സ്വഭാവത്തിലുള്ള വൈകൃതങ്ങള്‍ വരും തലമുറയെപ്പോലും ബാധിക്കും പിതൃക്കളുടെ ശുധികരണം ഗുരുപൂജയിലുടെ മാത്രമേ സാധിക്കു ഒരു കാലാന്തര ഗുരുവിനുമാത്രമേ ഇത് സാധ്യമാകു അന്വേഷിക്കു

    ReplyDelete
  51. മാധ്യമത്തില്‍ വിജു എഴുതിയതുകൂടി വായിക്കുന്നത് നന്നാകും.
    "വള്ളിക്കാവിലമ്മയോട് ഒമ്പത് സംശയങ്ങള്‍ "
    http://www.madhyamam.com/news/90600/110621

    എന്തിലും വിശ്വസിക്കാനുള്ള നിങ്ങളുടെ അവകാശത്തെ മാനിച്ചുകൊണ്ട് തന്നെ
    തിരിച്ച് പോകുന്നു

    ReplyDelete
  52. താന്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കണ്ണില്‍ ചോരയില്ലാതെ capitation ഫീസ്‌ പിടിച്ചു വാങ്ങുക , ആശുപത്രിയില്‍ ആക്രമ ഫീസ്‌ വാങ്ങുക , വലിയ തുകക്ക് ഒപ്പിട്ടു
    വാങ്ങിച്ചിട്ട് ചെറിയ ശന്പളം കൊടുക്കുക ഇത്തരം ഫ്രോഡ് ചെയ്യുന്ന ഒരാളെ ദൈവം എന്ന് വിളിച്ചാല്‍ സാക്ഷാല്‍ ദൈവം പൊറുക്കില്ല കേട്ടോ ! കോടി കണക്കിന് സമ്പാദ്യം
    donation കിട്ടുമ്പോള്‍ അതില്‍ ഒരല്പം നക്കാപ്പിച്ച സമൂഹത്തിനു വലിച്ചെറിഞ്ഞു കൊടുക്കുന്നത് ആണോ ദൈവത്വം ? വിചിത്രം !

    ReplyDelete
  53. അവര്‍ ചെയ്യുന്നത് എന്താണെന്ന് അവര്‍ അറിയുന്നില്ല...
    ആരൊക്കെയോ ചേര്‍ന്ന് എന്തിനോക്കെയോ വേണ്ടി ഉയര്തിക്കൊണ്ടുവന്ന് ലാഭം കൊയ്യുന്ന ഒരു ബിസിനസ് സ്ഥാപനത്തിന്റെ എംബ്ലം. അതാണ്‌ അവര്‍...

    ReplyDelete
  54. കൊല്ലം ജില്ലയിലെ പറയകടവ് കടപ്പുറത്തെ സുധാമണി എന്ന മുക്കുവ സ്ത്രീ ഇന്ത്യയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ജനകോടികളുടെ അമ്മയായി മാറിയ അത്ഭുത കഥയാണ്‌ മാതാ അമൃതാനന്തമയിയുടേത്. അമ്മയുടെ കരലാളനം കൊതിച്ചു കാലദേശഭേദമന്യേ ജനലക്ഷങ്ങള്‍ പ്രവഹിച്ചുകൊണ്ടേ ഇരിക്കുന്നു. യൌവനകാലം മുതല്‍ കെട്ടിപിടിച്ചും ഉമ്മവച്ചും നല്‍കിയിരുന്ന സ്വര്‍ഗീയസുഖവും ദിവ്യാനുഭൂതിയും ഈ പ്രായത്തിലും ഭക്തര്‍ക്ക് നല്കാനാകുന്നു എന്നത് മാത്രമല്ല സുധാമണിയുടെ വിജയ രഹസ്യം. സുനാമി ദുരിതാശ്വാസം അടക്കം കോടികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത്‌നടത്തി കൈയ്യടി നേടിയാണ്‌ ആ സ്ത്രീയുടെ പ്രസ്ഥാനം ഇന്ന് കാണുന്ന ഉയരങ്ങളില്‍ എത്തിയത്.ആളുകളെ പറ്റിച്ചു പെട്ടെന്നൊരു ആയിരം കോടി എന്റെ കൈയ്യില്‍ കിട്ടിയാലും അതില്‍ ഒരു നൂറു നൂറ്റമ്പതു കോടിക്കെങ്കിലും ജീവകാരുണ്യമോ മരണകാരുണ്യമോ നടത്തുന്നതില്‍ എനിക്കും സന്തോഷമേ ഉള്ളു.


    ഒന്നും തോന്നരുത്. ഓരോരുത്തര്‍ക്കും അവരുടെ അന്ധവിശ്വാസങ്ങള്‍ കൊണ്ട് നടക്കാന്‍ ഉള്ള അവകാശത്തെ മാനിക്കുന്നു. ഈ വിഷയത്തില്‍ ഞാന്‍ ഇട്ട പോസ്റ്റും ഒന്ന് നോക്കുമല്ലോ ?

    http://pathrakkaaran.blogspot.com/2011/06/blog-post_12.html

    ReplyDelete
  55. ഓം അമൃതെശ്വരിയെ നമ : . ആദ്യമായി അമ്മയെ കണ്ടത് ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നു..ഓരോ തവണ കാണുമ്പോളും എന്‍റെ മനസ്സില്‍ ഞാന്‍ അനുഭവിക്കുന്ന സന്തോഷം വേറെ ആരെ കാണുമ്പോളും എന്ത് കൊണ്ട് കിട്ടുന്നില്ല എന്നെനിക്കു അറിയില്ല. അമ്മയെ ദൈവമായല്ല , അമ്മയായി തന്നെ കാണാനാണ് എനിക്ക് ഇഷ്ടം. അമ്മ വെളിച്ചമാണ്..സ്നേഹത്തിന്റെ വെളിച്ചം..

    ReplyDelete
  56. നമുക്ക് എന്തെകിലും ഒരു ആവിശ്യമുണ്ടെകിൽ അല്ലെങ്കിൽ എന്തെകിലും നമ്മുടെ അച്ഛനോടോ അമ്മയോടോ പറയണമെന്ന് ഇരിക്കട്ടെ നമ്മൾ ഒരു ഇടനിലക്കാരനെ വെക്കുമോ അതു അവരോട് പറയാൻ ????അതുപോലെ ഈശ്വരനും നമ്മുടെ എല്ലാം പിതാവാണ് ഈശ്വരൻ അല്ലെ എന്തെകിലും അദ്ധേഹത്തോട് പറയാൻ ഇങ്ങനെ ഉള്ള ആളുകളുടെ ആവിശ്യം എന്താണ്???നമ്മളിൽ ഓരോരുത്തരിലും ഈശ്വര ചൈതന്യം ഉണ്ട് അതു തിരിച്ചറിയാൻ മറ്റൊരാളുടെ സഹായം ആവിശ്യം ആണോ ???സ്വയം അറിയണമെങ്കിൽ അതു അറിയുക തന്നെ ചെയ്യും.പക്ഷെ വേണം എന്ന ചിന്ത ഉള്ളിൽ ഉണ്ടാവണം. ഒരുവനിൽ ഉള്ള ഈശ്വര ചൈതന്യം അവൻ എപ്രകാരം പ്രയോജന പെടുത്തും എന്നതു അനുസരിച്ചിരിക്കും അവന്റെ ജീവിതവും.

    മാതാ അമൃതാനന്തമയിയും ഒരു മനുഷ്യ ജന്മമാണ് എന്നെയും നിങ്ങളെയും പോലെ.extra fittings വെല്ലതും ഉണ്ടോ??ദൈവത്തിന് എല്ലാരും ഒരുപോലെ ആണ് അതിൽ വലിയവനെന്നൊ ചെറിയവനെന്നോ ഇല്ല.എന്തൊക്കെ സംഭവിച്ചാലും ആരൊക്കെ ഉപേക്ഷിച്ചാലും ഈശ്വരൻ കൈവിടിയില്ല എന്നുള്ള സത്യം മനസിലാക്കണം.ദൈവത്തെ മറന്ന് ആർക്കും ജീവിക്കാൻ സാദ്യമല്ല.സർവേശ്വരന് ചെയ്യാൻ പറ്റാത്ത എന്തു കാര്യമാണ് ഇവരെപോലുള്ളവർക്ക് ചെയ്യാൻ സാധിക്കുന്നതു?

    നമ്മൾ ശ്വസിക്കുന്നു എന്നാൽ വായുവിനെ കണ്ടും തൊട്ടറിഞ്ഞും അല്ല നമ്മൾ ശ്വസിക്കുന്നതു അതുപോലെ ആകുന്നു ഈശ്വരനും.നേരിട്ട് കാണാനും സ്പർശിക്കാനും കഴിയില്ല എന്നാലോ കൂടെ തന്നെ ഉണ്ടാകും ..........അഹം ബ്രഹ്മാസ്മി !!!

    ReplyDelete