Thursday, October 20, 2011

കിഴക്കിന്‍റെ കാശ്മീരിലേക്ക് നോര്‍ടെക്കിനൊപ്പം!!


October 14-2011
റാണി  ട്രാവെല്‍സ് മൂന്നാര്‍ യാത്രക്ക് ഒരുങ്ങിനില്ക്കുന്നു.ഞങ്ങള്‍‍ യാത്ര പുറപ്പെടുകയാണ് മുന്നാറിലേക്ക്..... "കിഴക്കിന്‍റെ കാശ്മീരിലേക്ക് !!"



Nortech Infonet Pvt Ltd ..ദേവൂട്ടീടെ ഓഫീസ്  ടൂര്‍ ....
സോഫ്റ്റ്‌വെയര്‍ department ലെ 50 പേര്ഉണ്ടായിരുന്നെങ്കിലും 37 പേര്അടങ്ങുന്ന കൊച്ചു ടീം ആണ് യാത്ര പുറപ്പെട്ടത്.എല്ലാരുടെയും  മുഖത്ത്സന്തോഷം തിരതല്ലുന്നത് എനിക്ക്  കാണാന്‍ കഴിഞ്ഞിരുന്നു.ജോലിയുടെ എല്ലാ ഭാരങ്ങളും ഒരു ദിവസത്തേക്ക് മാറ്റി വച്ച് നമ്മുടെ ടീം പുറപ്പെട്ടു..

ടൂറിന്റെ ഉത്തരവാദിത്വങ്ങളില്‍ ചിലത് എന്നില്‍ നിക്ഷിപ്തമായിരുന്നു .എങ്കിലും എല്ലാ നിമിഷങ്ങളും ഞാന്‍ ആസ്വദിച്ചു..

'നാളെ'യെന്നുള്ള ചിന്തയില്‍ കാണാതെ പോകുന്ന 'ഇന്നു'കളെ,ഈ 'നിമിഷ'ത്തെ ആസ്വദിക്കാം ....ജീവിതമാകുന്ന പുസ്തകത്തിന്റെ ഏടുകളില്‍ സന്തോഷത്തിന്റെ നിമിഷങ്ങള്‍ കോറിയിട്ട താളുകള്‍ മറിക്കുമ്പോള്‍ അതിന്റെ ഒരു താളില്‍ തുന്നി ചേര്‍ക്കുന്നു ഞാനീ 'മൂന്നാര്‍ യാത്ര'



പച്ച വിരിച്ച തെയിലതോട്ടങ്ങളെ  ,ചുറ്റും പാറി പറക്കുന്ന കിളികളെ,പുഞ്ചിരിക്കുന്ന പൂക്കളെ,തലോടുന്ന കാറ്റിനെ തെളിഞ്ഞ സൂര്യനെ ഒന്ന് കാണൂ ..................... 
ജീവിതത്തില്‍ സന്തോഷിക്കാനുള്ള മുഹൂര്‍ത്തങ്ങള്‍ ആഘോഷിക്കാം ..
ഒരു യാത്ര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വെറും ഒരു സ്ഥലം സന്ദര്‍ശി ക്കുകയല്ല മറിച്ച് ഒരു കൂട്ടായ്മ ആണ്..നോര്‍ടെക് കുടുംബം ....
വലിപ്പചെറുപ്പമില്ലാതെ  നമ്മുടെ സ്റാഫിന്റെ കൂടെ മാനേജിംഗ് ഡയറക്ടെര്‍ ക്രിക്കറ്റും  ഫുട്ബാളും കളിക്കുന്നത്  എന്നില്‍ അത്ഭുതം ഉളവാക്കി ..






ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.......ഹരിത വര്‍ണ്ണങ്ങള്‍ എന്റെ മനസ്സിന് കുളിമയേകി....ബസ്സിനുള്ളിലെ പാട്ടും ഡാന്‍സും എന്നെ എന്തെന്നില്ലാത്ത ഒരു സന്തോഷത്തിലേക്ക് നയിച്ചു........ഒരിക്കലും ഇങ്ങനെയുള്ള നിമിഷങ്ങള്‍ ഉണ്ടാകില്ല എന്ന്‍ ഒരിക്കല്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നു . കാടിനുള്ളിലെ  കയറ്റങ്ങളും ഇറക്കങ്ങളും  പോലെ ആ ഓര്‍മ്മകള്‍ എന്നെ  കുത്തി നോവിച്ചുവോ?!!




മൂന്നാറില്‍ നിന്നും 13 കിലോമീറ്റെര്‍ സഞ്ചരിച്ചിട്ടുണ്ടാവണം നമ്മള്‍ എക്കോ പൊയന്റില്‍ എത്തി....അവിടെ എല്ലാവരും ഒച്ചത്തില്‍ കൂകി വിളിക്കുന്നു..
പ്രതിദ്ധ്വനി യുടെ  മാസ്മരികത നമ്മെ ആകര്‍ഷിച്ചു..കൂകി മടുത്തപ്പോള്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കാം എന്ന് വച്ചു...

                                          നമ്മുടെ Group Leaders(Praveen,Sreenath and Rinson)




ഇതാണ് മാട്ടുപ്പെട്ടി ഡാം ..... മനോഹര ദൃശ്യങ്ങള്‍ .....നമ്മള്‍ പ്രകൃതിയെ കാണുകയാണ്...അല്ല അനുഭവിക്കുകയാണ്....മുന്നാറിലെ തണുത്ത കാറ്റിനു  പോലും എന്തൊക്കെയോ പറയാനുണ്ടെന്ന് തോന്നുന്നു ...

താഴേക്ക് നോക്കാന്‍ സാധിക്കുന്നില്ല... പ്രകൃതി എന്നെ ആകര്‍ഷിക്കുകയാണ്.... അതിന്റെ ചലനം താളാത്മകമായ് അനുഭവിച്ചു ഞാന്‍  !!തല കറങ്ങും പോലെ ..താഴേക്ക് ചാടിയാലോ എന്ന് ഒരു നിമിഷം ശങ്കിച്ചു .... മരണമെന്ന സത്യത്തെ പുല്‍കാന്‍!! ആ പ്രകൃതിയില്‍ ലയിക്കാന്‍ !! ഒരു നിമിഷം ഞാന്‍ എന്റേതായ ലോകത്ത് ആയിരുന്നു....





യൂക്കാലിപ്സ് മരങ്ങള്‍ കാണാം.കഷ്ടം! അതിന്റെ തോലിയെല്ലാം ഉരിഞ്ഞു നഗ്നരായി കാണപ്പെട്ടു. മനുഷ്യവേദനയെക്കാള്‍ പ്രകൃതിയുടെതായ വേദനകള്‍ തന്നെയാണ് ശക്തം എന്ന് എനിക്ക് ബോധ്യമായി. പ്രകൃതിക്ക് ഒരു താളമുണ്ട്.മൂന്നാറില്‍ ആ താളം നഷ്ടമായില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു..ദൈവത്തിന്റെ സ്വന്തം നാട് - ഇവിടം തന്നെ!




ഇത് കുണ്ടള ഡാം..ഇവിടെ എത്തിയപ്പോള്‍ സമയം 6.30..ഇരുട്ട് മൂടപ്പെട്ടിരുന്നു.ഈ നിലാവ്,ഈ ഓര്‍മ്മകളുടെ ഇളം കാറ്റ്,നമ്മുടെ മനസ്സിന്റെ അഗാധതയില്‍ ഉണരുന്ന സുഗന്ധം ..ഹാ..മനോഹരം !
ഈ ഇരുട്ടിന്റെ അഗാധതയിലും എന്റെയുള്ളില്‍ വെളിച്ചം പടരുകയാണ്.  


അങ്ങ് ദൂരെ മഞ്ഞു മൂടപ്പെട്ടിരിക്കുന്നു.മഞ്ഞു താഴ്ന്നു മലനിരകളെ ചുംബിക്കുന്നതായ്‌ കാണപ്പെട്ടു.അവര്‍ പ്രണയത്തിലാണോ ? ആ മഞ്ഞുമലകള്‍ ഉന്മാദത്തിന്റെ ചൂടിലാണോ? മുകളില്‍ നിന്നും താഴേക്ക് നോക്കി ഞാന്‍ എല്ലാം മുഴുകി നില്‍ക്കുകയാണ്.വെള്ളത്തുള്ളികള്‍ മുകളിലേക്ക് ചിതറിവീഴുമ്പോള്‍ ,അത് ശരീരത്തെ തണുപ്പിക്കുമ്പോള്‍,എല്ലാരുടെയും കൂട്ടത്തില്‍ ആയിട്ട് പോലും ഞാന്‍ ഒറ്റക്കായിരുന്നു..ആ ഏകാന്തതയുടെ മേച്ചില്‍ പുറം തേടി ഞാന്‍ അലഞ്ഞു. 

തിരിച്ച് റിസോര്‍ട്ടിലേക്ക് ....

വീണ്ടും കളിയും,ചിരിയും വിവിധ തരം മത്സരങ്ങളും നടന്നു..
മ്യുസിക്കല്‍  ചെയര്‍ ,പാസ്സിംഗ് ബോള്‍,ബിന്ഗോ എല്ലാത്തിനും സമ്മാനങ്ങളും...


iuioui




തീറ്റ മത്സരം തുടങ്ങി...ഭക്ഷണം കഴിഞ്ഞപ്പോള്‍ രാത്രി 11 മണി..
ആരാണാവോ ഈ പാതിരാത്രി ഫോണ്‍ ചെയ്യണത്? 



ഏതായാലും ടൂര്‍ ഗംഭീരം ആയി.ഈ അവസരത്തില്‍ ഞാന്‍ ഈ യാത്ര മിസ്സ്‌ ആയവരെ ഓര്‍ത്തു പോവുകയാണ്.അവര്‍ക്ക് മിസ്സ്‌ ആയത് വെറും ഒരു യാത്ര അല്ല,ഒരു കൂട്ടായ്മയാണ്,അനുഭവമാണ്.. 



ദേവൂട്ടി നോര്‍ടെക്കിനൊപ്പം വീണ്ടും  യാത്ര തുടരട്ടെ!!


42 comments:

  1. ദേവൂട്ടി നോര്‍ടെക്കിനൊപ്പം വീണ്ടും യാത്ര തുടരട്ടെ!!

    ReplyDelete
  2. അപ്പൊ ടോപ്‌ സ്റെഷനില്‍ പോയില്ലേ ? എങ്കില്‍ അതൊരു വലിയ നഷ്ട്ടം തന്നെ ..

    എന്റെ യാത്രയിലെ ചില ചിത്രങ്ങള്‍ ഇതാ..ഒരു മൂന്നാര്‍ യാത്ര...http://villagemaan.blogspot.com/2010/01/blog-post_26.html

    ReplyDelete
  3. സ്വന്തം ബസ്‌ ??? ആണോ പേര് കണ്ടു ചോദിച്ചതാ.... :)

    ReplyDelete
  4. പൂച്ച ചേച്ചി നിങ്ങള്‍ക്ക് സ്വന്തമായി ബസ്സൊക്കെ ഉണ്ടല്ലേ കൊച്ചു ഗള്ളീ

    യാത്ര വിവരണം കലക്കി ചിത്രങ്ങളും
    മാട്ടുപെട്ടി ഡാമിന്റെ മുകളില്‍ നിന്ന് ചാടാന്‍ തോന്നി ചടാത്തത് നന്നായി ഹഹഹ

    ReplyDelete
  5. സ്വന്തം ബസ്‌ ആണോ.....?
    ഏതായാലും ചിത്രങ്ങളും വിവരണവും കലക്കി.....
    ഭാവുകങ്ങള്‍....

    ReplyDelete
  6. ദൈവത്തിന്റെ സ്വന്തം നാട് എന്ന് നമുക്ക് തോന്നുക
    ഇങ്ങനെ ഒക്കെ പോകുമ്പോള്‍ ആണ്‌..ഞങ്ങള് കഴിഞ്ഞ അവധിക്കു പോയിരുന്നു..ഇന്ന് കേരളത്തിന്റെ വശ്യതയെപ്പറ്റി
    ഇവിടെ ഗള്‍ഫ്‌ ന്യൂസ്‌ പത്രത്തിലും കുറെ വാര്‍ത്തകള്‍ വായിച്ചു..

    ഈ മനോഹര തീരത്ത് തരുമോ....ഇനിയൊരു ..??..ആശംസകള്‍
    ദേവൂട്ടി...

    ReplyDelete
  7. നല്ല യാത്രാ വിവരണം.
    ആശംസകള്‍.

    ReplyDelete
  8. മൂന്നാര്‍ ആരെയും കൊതിപ്പിക്കും. ഒരിക്കല്‍ പോയതാണ്, വീണ്ടും പോകാന്‍ എന്നും കൊതിക്കും, മനസ്സില്‍ കരുതും. പക്ഷെ അവധി വരുന്നത് മിക്കപ്പോഴും കനത്ത മഴക്കാലത്താണ്.

    ഇനി മൂന്നാറില്‍ പോകമ്പോള്‍ രാജഗിരിയും ടോപ്‌ സ്റ്റേഷനും ഒഴിവാക്കരുതെ...

    യാത്രകള്‍ എല്ലാം ഹരം തന്നെ. അത് പ്രക്രുതിയോടോപ്പമായാല്‍ അതി ഹരം..
    ആശംസകളോടെ...

    ReplyDelete
  9. കണ്ണ് തുറന്നൊന്നു നോക്കിയാല്‍ പുറംകാഴ്ചകള്‍ നമുക്കേകുന്ന ആനന്ദമൊന്നു വേറെ തന്നെ.. ഭാഷക്കതീതം.
    ഈ യാത്രയിലെ ദേവൂട്ടിയുടെ അനുഭവവും വ്യത്യസ്തമല്ല എന്ന് വരികള്‍ പറയുന്നു.

    {ങ്ങാ പിന്നെ.. വന സംരക്ഷണം എന്ന പേരില്‍ മരങ്ങള്‍ വെച്ച് പിടിപ്പിച്ചപ്പോള്‍ അതിലെണ്ണത്തില്‍ കൂടുതല്‍ തൈകള്‍ യൂക്കാലിയായിരുന്നു. അതത്രേ നമ്മുടെ മണ്ണിനു അപകടകാരിയും. മണ്ണിലെ ഈര്‍പ്പം മുഴുക്കെ വലിച്ചെടുക്കുന്ന ഒരു തരം 'അവനാന്‍ പോറ്റി' അതുകൊണ്ട് യൂക്കാലിയുടെ കാര്യത്തില്‍ സങ്കടം വേണ്ട..!!!}

    ReplyDelete
  10. ഞാനും പോയിട്ടുണ്ട് മൂന്നാറില്‍ പാവങ്ങളുടെ ഊട്ടിയില്‍ ..ഒരു പാട് ഓര്‍മ്മകള്‍ പറയാനുമുണ്ട് അവിടെ...വീണ്ടും അവിടേക്ക് കിണ്ട് പോയീ ഈ പോസ്റ്റ്‌ ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  11. superbb.. lucky enough to b a part of this tour.. enjoyed the tour and ur write up as well.. keep gng dear.. my wishes 4 the same..

    ReplyDelete
  12. ടെവുട്ടി കണ്ട മൂന്നാര്‍
    അതും സ്വന്തം ബസ്സില്‍
    മ്യാവൂ
    കൊള്ളാം

    ReplyDelete
  13. വിവരണം നന്നായിരിക്കുന്നു. യാത്രകൾ നടക്കട്ടെ..
    ഒരിക്കൽ പോയപ്പോൾ കരിമ്പൂച്ചകൾ പൊളിച്ചടുക്കിയ കെട്ടിടത്തിന്റെ അടുത്താണ്‌ താമസിക്കാൻ പറ്റിയത്.

    ReplyDelete
  14. “റാണി“യില്‍ കയറി റാണിപ്രിയ മൂന്നാറില്‍ അല്ലെ.. കൊള്ളാം ..

    ReplyDelete
  15. ദേവൂട്ടിയും ടീമും മൂന്നാറില്‍ പോയി അടിച്ചുപൊളിച്ചു അല്ലേ...?

    ReplyDelete
  16. മൂന്നാറിലെ മൂന്ന് ആറുകൾ കണ്ടില്ലേ...റാണിപ്രിയേ..?

    ReplyDelete
  17. യാത്രാവിവരണം അസ്സലായി..ചിത്രങ്ങളും..മൂന്നാര്‍ തെക്കിന്റെ കാശ്മീര്‍ തന്നെ..ആശംസകള്‍..

    ReplyDelete
  18. nnayitundu.....e tour mis ayavarkkum eni orikal koode oru avsaram undakkum ennuu paratheekshikkam....

    ReplyDelete
  19. പൂനെയില്‍ ഒക്കെ ഒരു യാത്ര തുടങ്ങാന്‍ വണ്ടി മുന്നോട്ടെടുക്കുമ്പോള്‍ ടയറിന് താഴെ ചെറുനാരങ്ങ ആണ് വെയ്ക്കുക. നാട്ടില്‍ അതിനും ആളുകളെ ആണോ പതിവ്? ഒന്നാമത്തെ ഫോട്ടോയില്‍ ടയറിന് അടുത്ത് രണ്ടു പിള്ളേരെ വച്ചത് കണ്ടു ചോദിച്ചതാ ട്ടോ. [ദിവാരേട്ടന്‍ ഓടി...]

    ReplyDelete
  20. ഹൊ...ഈ ദേവൂട്ടി ഒരു സംഭവം തന്നെ...

    ReplyDelete
  21. ഞാന്‍ ഇന്നലെ വന്നു വായിച്ചു പോയി ,,,, എന്റെ കൈ കൊള്ളാത്തതിനാല്‍ ആരെങ്കിലും തേങ്ങ അടിച്ചതിനു ശേഷം വരാം എന്ന് കരുതി .. വായിച്ചതിനു ശേഷം അടുത്ത വെക്കഷന്‍ ടൂര്‍ ഇങ്ങോട്ടാക്കിയാലോ എന്നൊരു ആലോചനയും ഉണ്ട് ,,,,,, നന്നായി വിവരണം .... ആശംസകള്‍

    ReplyDelete
  22. Rani chechi post kollam, munnar kari ayathu kondakum chithrangal kandappol oru kulirma.....

    ReplyDelete
  23. ഞാന്‍ കുറെ സ്ഥലങ്ങള്‍ പൊയട്ടുണ്ട് എങ്കിലും എപ്പോഴും പോകണം എന്ന് ആഗ്രഹിക്കുന്ന സ്ഥലം മൂന്നാര്‍ തന്നെ...ഹഹ ഒരു അനുഭവം തന്നെയാണ് മൂന്നാര്‍ അപ്പോള്‍ നിങ്ങളും പൊയ് അല്ലെ നിങ്ങളെ ബസ്സാ ഈ റാണി ബസ്സ് ഹ്മ്മ ..

    ReplyDelete
  24. അടിപൊളി ദേവൂട്ടി.
    മനോഹര ചിത്രങ്ങള്‍

    ReplyDelete
  25. അടിപൊളി ചിത്രംസ്‌..
    റാണി എന്നാണല്ലോ ബസ്സിന്റെ പേര്...
    അതാരുടെ വകയാ??

    ReplyDelete
  26. നല്ല വിവരണം...ചിത്രങ്ങൾ മോടി കൂട്ടി

    ReplyDelete
  27. എത്രവട്ടം കണ്ടാലും മതിവരാത്ത കാഴ്ചകളാണ് മൂന്നാര്‍ .....

    വിവരണങ്ങളും ചിത്രങ്ങളും നന്നായിട്ടുണ്ട്....
    അഭിനന്ദനങ്ങള്‍ ....

    ReplyDelete
  28. മൂന്നാറില്‍ ഒരിക്കല്‍ ടൂര്‍ പോയി ,ഇപ്പോഴും കരച്ചില്‍ വരും ,എത്തിയത് രാത്രി എട്ടു മണിക്ക് ,മടക്കം രാവിലെ ഒന്‍പതു മണിക്ക് ,കൂടെയുണ്ടായിരുന്നവര്‍ ഒക്കെ ഫ്ലാറ്റ് ആയിപ്പോയെന്നെ ,പിന്നെന്തു ചെയ്യാന്‍ ?

    ReplyDelete
  29. Superb and my heartly congradulation..

    ReplyDelete
  30. ഞാന്‍ മൂന്നാറില്‍ പോയിട്ടില്ല.
    പോയിട്ട് വേണം ഇതുപോലൊരെണ്ണം കാച്ചാന്‍.
    നന്നായെഴുതി ട്ടോ..
    ഫോട്ടോസ് മനോഹരം.
    ഫോട്ടോകളില്‍ ഞാന്‍ ദേവൂട്ടിയെ തിരഞ്ഞു.

    ReplyDelete
  31. നല്ല വിവരണം അതിനേക്കാള്‍ നല്ല ഫോട്ടോകളും യാത്രകള്‍ തുടരട്ടെ ആശംസകളോടെ

    ReplyDelete
  32. ചിത്രങ്ങളില്‍ പഴയ ഓര്‍മകള്‍ മണക്കുന്നു.. താങ്ക്സ്

    ReplyDelete
  33. നന്നായിട്ടുണ്ട്. ആശംസകള്‍...

    ReplyDelete
  34. കോളേജിൽ വച്ചുള്ള മൂന്നാർ യാത്രയെ അനുസ്മരിപ്പിച്ചു..മൂന്നാറിന്റെ പ്രകൃതിഭംഗി ഇനിയും കാണാമായിരിക്കും..കഴിഞ്ഞു പോയ ആ കാലം !!!

    സസ്നേഹം,
    പഥികൻ

    ReplyDelete
  35. അപ്പൊ ഇരവികുളം (രാജ മലയില്‍) പോയില്ലേ. മൂന്നാറിലെ പ്രകൃതി സൌന്ദര്യത്തിന്റെ ഏറ്റവും മനോഹരം മുഖം അവിടെയല്ലേ. യാത്ര എന്നും മനസ്സിന്‍ സന്തോഷം നല്‍കുന്നതാണ് അല്ലേ.

    ReplyDelete
  36. ചിത്രങ്ങള്‍ ഒട്ടേറെ ഇഷ്ടമായി. ആശംസകള്‍ .......സസ്നേഹം

    ReplyDelete
  37. യാത്രകളും യാത്രാവിവരണങ്ങളും എന്നും ഏറെ ഇഷ്ടമാണ്.. ഞാനൊരു ടൂറിസം വിദ്യാര്‍ത്ഥി ആയതു കൊണ്ടാവും..
    ചിത്രങ്ങളും വിവരണങ്ങളും വളരെ നന്നായി ട്ടോ.. ട്രിപ്പ്‌ ശരിക്കും ആഘോഷമാക്കി എന്ന് വാക്കുകളില്‍ നിന്നും ഫോട്ടോകളില്‍ നിന്നും വായിച്ചറിയുന്നു.. സന്തോഷം.. യാത്ര തുടരട്ടെ...

    ReplyDelete
  38. കൂട്ടം കൂടി പ്രകൃതിയെ കാണല്‍ ഒരു പ്രത്യക സുഖം നല്‍കുന്നു.
    ചിത്രങ്ങളിലെ പച്ചപ്പ്‌ മനസ്സില്‍ അള്ളിപ്പിടിച്ചു.

    ReplyDelete