Monday, January 31, 2011

എന്റെ കൊല്ലൂര്‍(മൂകാംബിക) യാത്ര !!!

അപ്രതീക്ഷിതമായിരുന്നു എന്റെ മൂകാംബിക ദര്‍ശനം.വളരെക്കാലമായി ആ സന്നിധിയില്‍ എത്തിച്ചേരണം എന്നും ദര്‍ശനഭാഗ്യം ലഭിക്കണം എന്നും കൊതിക്കുന്നു.പക്ഷെ നമ്മള്‍ മനുഷ്യര്‍ മാത്രം വിചാരിച്ചാല്‍ പോര !! ദേവിയും സങ്കല്പ്പിക്കണം എന്നതിന്റെ ഉത്തമോദ്ധാഹരണം ആണ്  23 നു പുറപ്പെട്ട എന്റെ ഈ യാത്ര! 21 നു ആയിരുന്നു എന്റെ സുഹൃത്ത് എന്നെ വിളിക്കുന്നത് "പറ്റുമെങ്കില്‍ നാളെത്തന്നെ ദേവിയെ ദര്‍ശിക്കുക ! പറ്റുമെങ്കില്‍ എന്നല്ല-പോകണം പോയെ തീരൂ " അതെ ...ഞാന്‍ അനുസരിക്കുകയായിരുന്നു.ദേവിയുടെ വാക്കാണ്‌ ..

അങ്ങിനെ അന്നേ ദിവസം രാവിലെ പുറപ്പെട്ടു.അച്ഛനും അമ്മയും ഞാനും! ഞാന്‍ ഏറെ ഇഷ്ടപ്പെട്ട മുഹൂര്‍ത്തം.അനിയന്‍ ആണ് കാര്‍ ഓടിച്ചത്(റെയില്‍വേ സ്റെഷനിലെക്ക്) .കുളി കഴിഞ്ഞു നനഞ്ഞ മുടിയും ചുണ്ടില്‍ മന്ത്രവുമായി ദേവിയുടെ തിരുനടയും മനനം ചെയ്ത് യാത്ര ആരംഭിച്ചു.അവന്‍ CD ഇട്ടിട്ടുണ്ട്.തമിള്‍ ഗാനങ്ങളുടെ തട്ട് പൊളിയന്‍ ഗാനങ്ങള്‍ എനിക്ക് അരോചകമായ് തോന്നി. ഞാന്‍ പറഞ്ഞു "റാണാ..ഗായത്രീ മന്ത്രം വക്കൂ "ഗായത്രിയോ? അപ്പുറത്തെ ഗായത്രിയാണോ യേച്ചി ....." അവന്‍ എന്നെ കളിയാക്കിയതാണ്.നീരസം ഉള്ളില്‍ ഉണ്ടെങ്കിലും അത് പുറത്ത് കാട്ടാതെ മന്ത്രം ഉരുവിടുകയായിരുന്നു...എന്തോ ...എന്റെ മനസ്സ് കണ്ട മാതിരി അവന്‍ ഗണപതി സ്തുതി വച്ചു.എനിക്ക് സന്തോഷമായി."വിഘ്നേശ്വര.......വിഘ്നം  വരുത്തല്ലേ.."

 അങ്ങിനെ റെയില്‍വേ സ്റെഷനില്‍ അവന്‍ നമ്മളെ ഇറക്കി.ഒന്നര മണിക്കൂര്‍ യാത്ര കഴിഞ്ഞു ഇറങ്ങിയപ്പോള്‍  പുറത്തെ തണുത്ത മഞ്ഞിന്റെ നനുത്ത സ്പര്‍ശം മനസ്സിനെ കുളിര്‍പ്പിച്ചു.കാറിനുള്ളിലെ കൃത്രിമ തണുപ്പ് അനുഭവിച്ച എന്നില്‍ ,മനുഷ്യര്‍ എന്തിനു ഇത്തരം കൃത്രിമങ്ങളുടെ പുറകെ പോകുന്നു എന്ന തോന്നല്‍ ഉളവായി. ഇത്തിരി നേരം അതിനെകുറിച്ച്  ചിന്തിച്ചു. ചായയും വടയും കഴിച്ചതോടെ ട്രെയിനിന്റെ ചൂളം വിളി കേള്‍ക്കാനായി ഒപ്പം അറിയിപ്പിന്റെ കുയില്‍ നാദവും...സീറ്റ് ഒട്ടുമിക്കതും ഒഴിഞ്ഞ അവസ്ഥയില്‍ ആയിരുന്നു.റെയില്‍വേ സ്റെഷനില്‍ നിന്നും വാങ്ങിയ എം ടി  യുടെ "വാനപ്രസ്ഥം" വായിക്കാനുള്ള തിരക്കിലായിരുന്നു ഞാന്‍ .തൊട്ടടുത്ത സീറ്റില്‍ തെലുങ്ക്‌ പറയുന്ന മലയാളി ദമ്പതികള്‍ .ഇത്തിരി പ്രായം ചെന്നവര്‍ .ആ സ്ത്രീ അദ്ദേഹത്തോട് പറയുകയാ...ദേ ...നോക്കിയേ... എം ടി  യുടേതാ...നോക്കിക്കോട്ടേ എന്ന് എന്നോട് അനുവാദം വാങ്ങി അദ്ദേഹം പുസ്തകത്തിന്റെ പേര് നോക്കി.അത് വായിച്ചതാണെന്ന ഭാവം ആ മുഖത്ത് അനുഭവവേദ്യമായി.1993 ഇല്‍ എം.ടി വാസുദേവന്‍ നായര്‍ക്ക്  ഓടക്കുഴല്‍ അവാര്‍ഡ് നേടിക്കൊടുത്ത കഥ.നാല് ശ്രേഷ്ടങ്ങളായ കഥകളാണ് ഈ സമാഹാരത്തില്‍ .അത് ഞാന്‍ ഇപ്പോഴേ വായിക്കുന്നുള്ളൂ  എന്ന അപകര്‍ഷതാ ബോധം എന്നില്‍ ലജ്ജയുണര്‍ത്തി.എങ്കിലും വായന തുടങ്ങി.അമ്മ പിറുപിറുക്കുന്നുണ്ട് ."അവള് തുടങ്ങി വായന" എനിക്കമ്മയോടുള്ള എതിര്‍പ്പ്  ഇതിനു മാത്രമാണ് ..


വാനപ്രസ്ഥം ഹൃദ്യമായ ഒരു വായന സമ്മാനിച്ചു.അതിലും കൊല്ലൂര്‍ മൂകാംബികാ ദര്‍ശനം ആണ് പ്രമേയം എന്നത് കണ്ട ഞാന്‍ സ്തബ്ദയായി.പഴയകാലത്തെ ഒരു മാഷും ശിഷ്യയും.അവരുടെ അനുരാഗമഴ വളരെ നന്നായി എം.ടി അവതരിപ്പിച്ചിരിക്കുന്നു.വയസ്സുകാലത്ത് ഈ തീര്‍ഥാടനത്തിന്  അവര്‍  ഒന്നിച്ചിരിക്കുന്നു.കുടജാദ്രിയിലും പോകുന്നുണ്ട്.അത് വായിച്ച മുതല്‍ അവിടെയും പോകണം എന്ന ആഗ്രഹം മുള പൊട്ടി.അങ്ങനെ മൂന്നു മണിക്കൂറില്‍ കൂടുതല്‍ യാത്ര,മംഗലാപുരം എത്തി.ഇനി ബസ്സില്‍ ഒരു നാലര മണിക്കൂര്‍ യാത്രയും കൂടി യുണ്ട് ...കൊല്ലൂരിലെക്കുള്ള ബസ്സ്‌ പെട്ടെന്ന് കിട്ടുക എന്നത് ഒരു ഭാഗ്യം തന്നെയാണ്.ഞങ്ങള്‍ എത്തിയപ്പോളെക്കും പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന ഒരു ബസ്സ്‌.ഭക്ഷണം കഴിക്കണ്ടേ എന്ന് അമ്മ പറയുന്നുണ്ട്.പക്ഷെ അതൊന്നു കൂട്ടാക്കാതെ അച്ഛന്‍ കയറി.കൃത്യം 3 സീറ്റ് ഒഴിച്ചിട്ട മാതിരി! നമ്മുക്കുവേണ്ടി ആ ബസ്സ്‌  സീറ്റും ഒഴിച്ചിട്ടു കാത്തുനില്‍ക്കുന്നു!ദേവീ ..മൂകാംബികേ ....ദേവിയുടെ സാമീപ്യം അറിഞ്ഞമാതിരി.എന്തായാലും ഇതുവരെ ഒരു കുഴപ്പം ഒന്നും ഉണ്ടായില്ല.അടുത്തിരിക്കുന്നവര്‍ ഒക്കെ എത്രയോ മുന്നേ വന്നവര്‍ ! ആരും ഭക്ഷണം കഴിച്ചില്ല എന്ന് കേട്ടതോടെ അമ്മക്ക് ആശ്വാസമായി.ബസ്സ് എവിടെയെങ്കിലും നിര്തുമല്ലോ. പക്ഷെ ഞാന്‍ ആഗ്രഹിച്ചത് ഇത് തന്നെയായിരുന്നു...അങ്ങനെ ബസ്സ്‌ നീങ്ങിത്തുടങ്ങി...മടുപ്പ് തീരെ ഉണ്ടായിരുന്നില്ല..industrial ഏരിയ ആയ മംഗലാപുരം ടൌണ്‍ കഴിഞ്ഞതോടെ കാടുകള്‍ ആണ്...ഉഡുപ്പി ഒരു മെയിന്‍ സ്റൊപ്പാണ്.ആളുകള്‍ കയറുന്നുണ്ട്....ഇരിക്കുന്നവരില്‍ മിക്കവാറും ആളുകള്‍ കൊല്ലൂരില്‍ ഇറങ്ങേണ്ടവര്‍ ആണ്..കന്നഡ ഭാഷയില്‍ പറയുന്നതൊന്നും മനസ്സിലാകുന്നില്ല.പക്ഷെ അപ്പ,അമ്മ എന്ന് മനസ്സിലായി..എല്ലാ ഭാഷയിലും അപ്പയും അമ്മയും തന്നെ ആശ്വാസം !!!

കുന്താപുരത്ത് എത്തിയപ്പോള്‍ കുറച്ചു സമയം നിര്‍ത്തി .ഡ്രൈവര്‍ പറഞ്ഞു "എയിട്ട് മിനുട്ട് " എന്ന്...ഇതെന്താപ്പാ...ഒരു എട്ടു മിനുട്ടിന്റെ കണക്ക് ?? അപ്പോളേക്കും അമ്മ അടുത്ത് ഉള്ളവരോട് കമ്പനി തുടങ്ങിക്കഴിഞ്ഞു.. പൂരം വര്ത്തമാനമാണ്..ഞാന്‍ സഹസ്രനാമം ഒരുവിട്ടുകൊണ്ടെയിരിക്കുന്നു.എന്റെ അടുത്തിരുന്നു ഒരു പെണ്‍കുട്ടി എന്നെ നോക്കി ചിരിക്കുന്നു ആ ഓമനത്വമാര്‍ന്ന മുഖം,ഞാന്‍ നോക്കി നില്‍ക്കെ എന്നെ കണ്ണില്‍ നിന്നും ഒരുതുള്ളി  അശ്രു അടര്ന്നുവീനു.അവള്‍ എന്റെ കൈവിരല്‍ പിടിച്ചിരിക്കുന്നു(മുറുക്കി...മുറുക്കി)നൊണ്ണ്‍കാട്ടി ചിരിക്കുന്നു.വല്ലാത്ത ഒരാകര്‍ഷണം!ദൈവത്തെപ്പോലെയാണ്‌ കുഞ്ഞുങ്ങള്‍ നിഷ്കളങ്കര്‍ !! ബുദ്ധി വച്ച് കഴിയുംപോലെക്കും ഇവര്‍ ഈ ലോകത്തെ കപടത മുഴുവന്‍ പഠിച്ചിരിക്കും എന്തായാലും നാമം പൂര്‍ത്തിയാക്കി അവളുടെ കുസൃതികള്‍ കണ്ടു മനം കുളിര്‍ത്തു.അവിടെ നിന്നും കരിക്ക് കുടിച്ചു നല്ല ആശ്വാസം തോന്നി...ശരീരത്തിനും മനസ്സിനും നല്ല ഉന്മേഷം.പിന്നെയും കാടും മലകളും നിറഞ്ഞ സ്ഥലങ്ങളിലൂടെയുള്ള യാത്ര.റോഡിന്റെ വീതി കുറഞ്ഞു വരികയാണ്.ബസ്സിന്റെ ഇരമ്പല്‍ ചെവിയില്‍ കേട്ടുകൊണ്ടേ ഇരിക്കുന്നു..സ്വര്‍ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതാണെന്ന് ഞാന്‍ ഓര്‍ത്തു. അപ്പോളേക്കും അഞ്ചര ആയി..നമ്മള്‍ ആ പുണ്യസ്ഥലമായ ദേവിയുടെ സന്നിധിയിലേക്ക് അടുക്കാറായി.വൈകുന്നേരം ആയിട്ട് കൂടി മുന്നോട്ടു പോകുന്തോറും ഒരു കുളിര്‍മ അനുഭവിച്ചു.ആറു മണിയോടെ ഞങ്ങള്‍ കൊല്ലൂരില്‍ എത്തി ... ഒരു വശം നിറയെ കച്ചവടങ്ങള്‍ നടക്കുന്നു..ഒരാള്‍ ഞങ്ങളെ സമീപിച്ചു താമസസ്ഥലം പറഞ്ഞു തന്നു...ദേവിയുടെ നടയിലൂടെ നീങ്ങിയപ്പോള്‍ ദേവി..എന്നെ ഇത്ര പെട്ടെന്ന്  അവിടുത്തെ നടയില്‍ എത്തിച്ചല്ലോ എന്ന മനസ്സിന്റെ വിളിയുയര്‍ന്നു!!

റൂമില്‍ പോയി ലഗേജ് വച്ച്,ചായയും കുടിച്ച് ,കുളിച്ച് സെറ്റുമുണ്ടും ധരിച്ച്, ഒരു താലത്തില്‍ പൂക്കളും(തെച്ചി,മുല്ല,ചുകന്ന റോസാ ഇത്യാദി)എടുത്ത്  ക്യുവില്‍ നിന്നു.അത്യാവശ്യം പുറകിലായിരുന്നു.അമ്മേ മഹാമായേ ..എന്ന ഒറ്റധ്യാനം..മുന്നില്‍ ഒന്നും കാണുന്നില്ല ദേവി മാത്രം മനസ്സില്‍ ! വലിയൊരു ആരവതോട് കൂടി നട തുറക്കുന്ന  ശബ്ദം  കേള്‍ക്കാം!ഇടതടവില്ലാതെ മണി അടിച്ചുകൊണ്ടെയിരിക്കുന്നു.ക്യു നീങ്ങിത്തുടങ്ങി.അനേകമനേകം ദുഖഭാരങ്ങളും ഏന്തി  ഭക്തജനങ്ങള്‍ ദേവിയോട് സങ്കടം ഉണര്തിക്കാന്‍ വേണ്ടി നില്‍ക്കുന്നു.ക്യുവില്‍ നീങ്ങുമ്പോള്‍ ചുവര്‍ചിത്രങ്ങള്‍ കാണാം.അങ്ങിനെ നടയുടെ വാതില്‍ക്കല്‍ എത്തി.ക്യു രണ്ടായി പിരിഞ്ഞു.ദേവീ..മഹാമായേ എന്ന വിളി മാത്രം.ഇത്തിരികൂടി നടന്നപ്പോള്‍ കാണുമാറായി എന്റെ ദേവിയെ!!പച്ച സാരിയും ഉടുത്ത് സര്‍വ്വാലന്കാര വിഭൂഷിതയായി ദേവി..മൂകാംബിക.എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല.കണ്ണ് ഇത്തിരി കൂടി വിടര്‍ത്തി ഇമ വെട്ടാതെ നിര്‍ന്നിമേഷിതയായി നോക്കി നിന്നു.കണ്ണുനീര്‍ കുടുകുടാ ഒഴുകിക്കൊണ്ടിരുന്നു.ഏകാന്തതയില്‍ എത്ര കണ്ണുനീര്‍ ഒഴുക്കിയിട്ടുണ്ട്! അജ്ഞാതയായ എന്നെ ദേവി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടാകണം!കുളിര്‍ത്തെന്നലായ് എന്റെ കണ്ണുനീര്‍ ഒപ്പിയത് അദൃശ്യയായ് ഈ കൈകള്‍ കൊണ്ടായിരുന്നില്ലേ!!ദേവീ!കരച്ചിലിനെക്കള്‍ വലിയൊരു പ്രാര്‍ത്ഥന മറ്റെന്താണ്!ഈശ്വരനുവേണ്ടി  കരയാന്‍ സാധിച്ചാല്‍ ഭൗതിക ദുഖങ്ങളില്‍ നിന്നും കരകേറുവാന്‍  മറ്റു മാര്‍ഗങ്ങളൊന്നും ആവശ്യമില്ല.അപ്പോളേക്കും ഞാന്‍ ക്യുവില്‍ നിന്നും പുറത്തായി..ഇനിയും കാണണം എന്ന ആഗ്രഹം.. അന്ന് 3 - 4 തവണ ദര്‍ശനം നടത്തി.

നമ്മുടെ നാട്ടുകാരിയായ ഒരു കാര്‍ത്യായനി അമ്മ-- ടീച്ചര്‍ ആയിരുന്നു.30 വര്‍ഷമായി ദേവിയുടെ അടുക്കല്‍ സന്യാസിനി ആണ്.എത്ര പുണ്യങ്ങള്‍ ചെയ്തവരായിരിക്കും ആ സ്ത്രീ !!അവര്‍ പിന്നെയും നമ്മളെ കൂട്ടി പ്രത്യേക സ്ഥലത്തുനിര്‍ത്തി ദര്‍ശനം നേടിത്തന്നു.ദേവിക്ക് ആഭരണം ചാര്‍ത്താന്‍ നേര്‍ച്ചയുണ്ടായിരുന്നു അതും വളരെ ഭംഗിയോടെ സാധിച്ചു.പ്രസാദ ഊട്ടിനു പോയി...നേദ്യ ചോറും കറിയും കഴിച്ചപ്പോള്‍ മനസ്സിനും ശരീരത്തിനും ഉണ്ടായ ഉന്മേഷം പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല..മൂകാംബികയിലെ പ്രധാന പ്രസാദം ആയ കഷായ തീര്‍ത്ഥം വാങ്ങാനുള്ള ക്യുവില്‍ നിന്നു...ശങ്കരാചാര്യര്‍ക്ക് ദേവി പച്ചിലകള്‍ കൊണ്ട് ഉണ്ടാക്കിയ മരുന്നാണ് എന്ന് പറയപ്പെടുന്നു..ഇത് സേവിച്ചാല്‍ സര്‍വ്വ രോഗവും ശമിക്കും എന്ന്  സങ്കല്പം..



പിറ്റേന്ന് കാലത്ത് നാല് മണിക്ക് എഴുനേറ്റ് കുളിച്ച് നടക്കല്‍ എത്തി വീണ്ടും തൊഴുതു..അപ്പോളും കിട്ടി 2 - 3 തവണ ദര്‍ശനം .....എന്തോ നല്ല തിരക്കില്ലാത്ത ദിവസം തന്നെ....ദേവീടെ അനുഗ്രഹം എന്നല്ലാതെ എന്ത് പറയാന്‍ ! അപ്പോളേക്കും കാര്‍ത്യായനി അമ്മ നമ്മള്‍ വഴിപാടു ചെയ്തു കിട്ടിയ പ്രസാദത്തിനു  പുറമേ ദേവിക്ക് ചാര്‍ത്തിയ ഉടയാടകളും ആഭരണങ്ങളും കൊണ്ടുതരുന്നു....ഇതിലേറെ സന്തോഷിക്കാന്‍ എന്ത് വേണം!!!! സൌപര്‍ണികയില്‍ എത്തിയപ്പോള്‍ ചിന്തിച്ചു,അവസരം കിട്ടിയാല്‍ കുടജാദ്രിയില്‍ പോകണം പിന്നെയാവട്ടെ.. യാത്ര പറഞ്ഞു തിരിച്ചു പോരുമ്പോള്‍ മനസ്സില്‍ ഒരു നൊമ്പരം .ഇനി എന്ന് കാണും  ദേവീ മഹാമായേ!!! ഈ യാത്രക്ക് ഹേതുവായ എന്റെ സുഹൃത്തിനും നന്ദി...

                                                            

64 comments:

  1. നന്നായി വിവരണം.
    മൂകാംബികയില്‍ പോകാന്‍ പറ്റിയിട്ടില്ല ഇന്നേവരെ...റാണിപ്രിയ പറഞ്ഞതുപോലെ അമ്മ വിളിക്കുമായിരിക്കും..എന്നെങ്കിലും..

    ReplyDelete
  2. ദേവി മഹാ മായേ അങ്ങനെ ഞങ്ങളെ ദേവൂ നെ നീ അങ്ങെത്തിച്ചല്ലോ നീ കൊടുത്ത പ്രസാദം ദേവു ഇങ്ങും എത്തിച്ചു

    ReplyDelete
  3. നന്നായി ആസ്വദിച്ചു .വിവരണവും യാത്രയും.
    അല്പം കഷായ തീര്‍ത്ഥം പകര്‍ന്നു തന്ന പ്രതീതി..
    പക്ഷെ ബസില്‍ വെച്ചു വേറെ ആരും ആഹാരം
    കഴിച്ചില്ല എന്ന് അറിഞ്ഞപ്പോള്‍ ആശ്വാസം ആയി
    എന്ന് പറഞ്ഞത് മനസ്സിലായില്ല..ഞാന്‍ കഴിച്ചില്ലെങ്കിലും
    വേണ്ടില്ല മറ്റുള്ളവര്‍ കഴിക്കാതിരുന്നാല്‍ മതി എന്നോ?
    എന്‍റെ ദേവി...!!!...നന്ദി ഈ പോസ്റ്റിനു..ഞാന്‍ ഉടനെ
    എങ്ങും പോകാന്‍ പ്ലാനില്ല..അവസരം ഉള്ളവര്‍ക്ക് ഒരു
    പ്രചോദനം ആകട്ടെ...

    ReplyDelete
  4. എഴുത്തുകാരും കലാകാരന്മാരും മൂകാംബിക ദര്‍ശനം കഴിച്ചാല്‍ പേരും പെരുമയും നേടും എന്നാണു വിശ്വാസം ..റാണിക്കും
    ഈ ഐശ്വര്യം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു ...നന്നായി എഴുതി ,

    ReplyDelete
  5. നല്ല വിവരണം ..ഫോട്ടോ വലുതാക്കി കൊടുക്കാമായിരുന്നു

    ReplyDelete
  6. പ്രിയ റാണി,
    ധൃതി വെച്ച് പോസ്റ്റു ചെയ്തപോലെ തോന്നുന്നു..
    അല്പം ചുരുക്കി നല്ല രീതിയില്‍ എഡിറ്റിംഗ് ചെയ്തിരുന്നെങ്കില്‍ വളരെ നല്ല ഒരു പോസ്റ്റ് ആയേനെ..
    5 മണി എന്നതിന് പകരം അഞ്ചു മണി എന്നെഴുതിയാല്‍ വായനാ സുഖം കൂടും.
    അഭിപ്രായങ്ങളെ പോസിറ്റീവ് ആയി എടുക്കുക...
    സസ്നേഹം

    ReplyDelete
  7. ചേച്ചി വിവരണം അത്യുഗ്രന്‍.. ഫോട്ടോസ് സ്ലൈഡ് ഷോ ആക്കി ഇട്ടാല്‍ മതിയായിരുന്നു..
    ഒരിക്കല്‍ എനിക്കൂടി അവിടെ പോകണം.. ചേച്ചി എം ടി യുടെ ആ ടെക്സ്റ്റ് എങ്ങനെ ഉണ്ട്.. ഞാന്‍ വായിച്ചിട്ടില്ല..

    ReplyDelete
  8. റാണി
    4 വര്‍ഷങ്ങള്ലായി ഞാന്‍ മൂകാംബികയില്‍ ദര്‍ശനം നടത്തിയിട്ട്. ഈ യാത്ര വിവരണം വായിച്ചപ്പോള്‍ ഞാനവിടെ വരെ പോയി ദേവിയെ കണ്ടതു പോലെയായി. ഒരുപാട് സന്തോഷമായി. നന്ദി റാണി ഈ പോസ്റ്റ്‌ ഇട്ടതിനു.

    may go bless you....
    ramya.

    ReplyDelete
  9. ചിത്രങ്ങളുടെ കൂടെ വിശധമായ വിവരണം
    നന്നായിട്ടുണ്ട് ,ദേവൂട്ടി

    ReplyDelete
  10. യാത്രാവിവരണം നന്നായിട്ടുണ്ട്.......!! മൂകാം‍ബികയില്‍ പോകണമെന്നാഗ്രഹമുണ്ട്.. പോകണം.. രമേശേട്ടന്‍ പറഞ്ഞതു പോലെ എന്തെങ്കിലുമൊക്കെ സംഭവിച്ചാലോ.......?
    അഭിനന്ദനങ്ങള്‍ ........!!

    ReplyDelete
  11. ഇനിയും ഒരു പാടു തവണ പോകാന്‍ കഴിയട്ടെ!!

    ReplyDelete
  12. ദൈവാനുഗ്രഹമുണ്ടാവട്ടെ..!

    ReplyDelete
  13. പെട്ടെന്നെഴുതി തീർത്തോ
    അതോ ഞാൻ വായിച്ചു തീർത്തോ ?
    അറിയില്ല
    കൂടുതൽ വായിക്കനിഷ്ടപ്പെടുന്നു.
    പ്രത്യേകിച്ച് കൊല്ലിരിനേപ്പറ്റിയാവുമ്പോൾ..

    ReplyDelete
  14. 8 മാസം മുന്‍പേ മൂകാംബികയില്‍ ഏട്ടനും ഞാനും ജിത്തുവുമൊക്കെ പോയപ്പോള്‍ എച്ചിയെ കൂടണം എന്നുണ്ടായിരുന്നു വരാന്‍ വേണ്ടി അടി കൂടിയിരുന്നു .പക്ഷെ പറ്റിയില്ല...അതിനു പകരം അച്ഛന്‍റെ ഉം അമ്മ ഉം കൂടെ പോയല്ലോ ...സന്തോഷമായല്ലോ സമാധാനം ആയല്ലോ ..എനിക്കും വരണം എന്നുണ്ടായിരുന്നു ..ഇത് വായിച്ചപ്പോ കൂടെ വന്നതായ് തോന്നി ...

    ReplyDelete
  15. കൊള്ളാം, നന്നായിരിക്കുന്നു ദേവൂട്ടീ...

    ReplyDelete
  16. യാത്രാ വിവരണം നന്നായിട്ടുണ്ടു.
    ചിത്രങ്ങളും

    എല്ലാ ആശംസകളും നേരുന്നു

    ReplyDelete
  17. ഞാനും പോകും ദേവൂട്ടീ.....ആശംസകള്‍

    ReplyDelete
  18. മൂകാംബിക ദേവിയുടെ അടുത്ത് പോയിട്ട് അവനവന്റെ കാര്യങ്ങൾ മാത്രം പറഞ്ഞ് പോന്നിട്ടുണ്ടാവും.ബാക്കിയുള്ളവരുടെ കാര്യം വല്ലതും പറഞ്ഞാ...

    ReplyDelete
  19. നല്ല വിവരണം. ഞാനും രണ്ടു മൂന്ന് തവണ പോയിട്ടുട് മുകംബികയില്‍ എനിക്ക് നല്ല വിശ്വാസം ആന്നു

    ReplyDelete
  20. @Villagemaan ദേവി സങ്കല്പ്പിക്കട്ടെ ...നന്ദി വായിച്ചതിനു

    @ayyopavam അങ്ങനെ ദേവൂട്ടി കൊണ്ടുവന്ന പ്രസാദം സ്വീകരിച്ചില്ലെ...നല്ലോണം എഴുതാന്‍ കഴിയട്ടെ ..മൂസക്ക് ...നന്ദി ..

    @ente lokam : ആസ്വദിച്ചല്ലോ നന്നായി...നന്ദിയുണ്ട് ..പിന്നെ മനുഷ്യരല്ലേ ..വിശപ്പിനുമില്ലേ ഒരു പരിധി ... നെഗറ്റീവ് ആയി പറഞ്ഞതല്ല ക്ഷമി...

    @രമേശ്‌അരൂര്‍ : അങ്ങിനെ പറയുന്നു ദേവി എല്ലാരേയും അനുഗ്രഹിക്കട്ടെ ....നന്ദി വായിച്ചതിനു

    @hafeez : ഫോട്ടോ മനപൂര്‍വ്വം ചെറുതാക്കിയതാ ...പിന്നെ മൊബൈലില്‍ എടുത്തതിനു clarity ഉണ്ടാവില്ല...നന്ദി വിസിറ്റ് ചെയ്തതിനു,അഭിപ്രായത്തിനും

    @മഹേഷ്‌ വിജയന്‍ : മഹേഷ്‌ അഭിപ്രായങ്ങളെ പോസിറ്റീവ് ആയിട്ടേ കാണാറുള്ളു ...അതുകൊണ്ട് തുറന്നു പറയാം.....എന്നാലേ നാം അടുത്ത തവണ
    ശ്രദ്ധിക്കുക ഉള്ളൂ .....നന്ദി വായിച്ചതിനും അഭിപ്രായത്തിനും....തിരുത്താം kto....

    @കണ്ണന്‍ | Kannan : കണ്ണാ .... ഫോട്ടോ മൊബൈലില്‍ എടുതതായത് കൊണ്ട് ചെറുതാണ്...അതാണ്‌ ഇങ്ങനെ ഇട്ടത്.വാനപ്രസ്ഥം നല്ലതാണ്..കിട്ടിയാല്‍ വായിക്കുക .നന്ദി....ബ്ലോഗ്‌ വിസിറ്റ് ചെയ്തതിനു...മൂകാംബികയില്‍ പോകാന്‍ കഴിയട്ടെ ...ദേവിയുടെ അനുഗ്രഹം വാങ്ങാന്‍ കഴിയട്ടെ

    @Remya :വളരെ സന്തോഷം ....വായിച്ചതിനും ഈ വാക്കുകള്‍ പറഞ്ഞതിനും നന്ദി..

    @ismail chemmad ,@മനു കുന്നത്ത് ,@ഹാഷിക്ക്,@moideen angadimugar , നന്ദി എല്ലാര്ക്കും...

    @rinu : നീയും ആഗ്രഹിച്ചു കാണും അല്ലെ എന്റെ അനിയാ

    @Harshan ,മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ,നന്ദി...

    @sreee :ദേവിയുടെ അടുക്കല്‍ പോകാന്‍ സാധിക്കട്ടെ...നന്ദി വായിച്ചതിനു

    @nikukechery :എല്ലാരുടെ കാര്യവും പറഞ്ഞിട്ടുണ്ട് കേട്ടോ ......നന്ദി വായിച്ചതിനു

    ReplyDelete
  21. നന്നായിട്ടുണ്ട്..ദേവൂട്ടിയെ...പിന്നെ പടങ്ങള്‍ കുറച്ചു വലുതാക്കാംആയിരുന്നു....പിന്നെ എന്റെ അമ്മാവന്റെ ഒരു മൂകാംബികാ യാത്രയാണ് ഓര്മ വന്നത്...
    എന്തെന്നാല്‍ അവിടെ പേര് ചോദിക്കുമല്ലോ...ബാക്കി പറയാം..

    ReplyDelete
  22. ആദ്യമാണിവിടെ.
    ചിത്രങ്ങള്‍ വേര്‍ തിരിച്ചു കൊടുക്കാമായിരുന്നു.
    നല്ല വിവരണം.

    ReplyDelete
  23. ഞങ്ങള്‍ കഴിഞ്ഞ ആഗസ്റ്റ് മാസം പോയിരുന്നു. കണ്ണൂരില്‍ നിന്ന് രാവിലെ കാറില്‍ പുറപ്പെട്ട് അവിടെ എത്തുമ്പോഴേക്കും വൈകുന്നേരം ആയിരുന്നു. അല്പാല്പം മഴ ഉണ്ടായിരുന്നതിനാല്‍ യാത്ര അത്ര സുഖകരമായിരുന്നില്ല. കുടജാദ്രിയിലും പോകാന്‍ പറ്റിയില്ല. ഇനി വീണ്ടും ഒരിക്കല്‍ കൂടി പോകണം. പോസ്റ്റ് നന്നായിട്ടുണ്ട്. ഫോട്ടോകള്‍ ആല്‍ബമായോ സ്ലൈഡ്ഷോ ആയോ പോസ്റ്റ് ചെയ്യാമായിരുന്നു.

    ആശംസകളോടെ,

    ReplyDelete
  24. Rani valara valare nannayittund....ella ashamsakalum..

    ReplyDelete
  25. ആശംസകള്‍.നന്നായിട്ടുണ്ട്.
    പിന്നെ ഇടക്കെന്തിനാ ഇങ്ങനെ ബോള്‍ഡ് ലെറ്റേര്‍സ്..? ഉറക്കെ ചിന്തിച്ചതാ...?
    എന്റെ ഒരു ആഗ്രഹമാണു കുടജാദ്രി.ഏറ്റവും മുകളില്‍ കയറി ആകാശം തൊടണം.

    ReplyDelete
  26. ദേവൂട്ടിയുടെ മുകാംബിക ദര്‍ശനം ദേവിയുടെ അനുഗ്രഹത്താല്‍ നടന്നല്ലോ.. ഇനിയും ദേവീ ദര്‍ശനം സാധിക്കട്ടെ.. ഭക്തി സാന്ദ്രമായ വിവരണം.. ദേവീ അനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ..

    ReplyDelete
  27. പുണ്യസ്ഥലങ്ങളിലേക്കുള്ള യാത്ര അതിന്റെ വിശുദ്ധിയോടെ വിവിവരിച്ചു... ചിത്രങ്ങളെ കുറച്ചുകൂടി പരിഗണിക്കാമായിരുന്നു... അഭിനന്ദനങ്ങള്‍

    ReplyDelete
  28. എം ടി യുടെ പുസ്തകവുമായി ബന്ധപ്പെട്ടുത്തി എഴുതിയത് നന്നായി. ചിത്രങ്ങള്‍ കുറച്ച് കൂടി ആകാമായിരുന്നു എന്ന് തോന്നി.

    ReplyDelete
  29. വിവരണം നന്നായി

    ReplyDelete
  30. നല്ല വിവരണം. പിന്നെ എങ്ങിനെയുണ്ട്
    രണ്ടാം പാണ്ഡവന്‍

    ReplyDelete
  31. കുടജാദ്രിയും മൂകാംബികയും വായിച്ചറിഞ്ഞിട്ടേയുള്ളു. വിവരണം നന്നായീട്ടോ...

    ReplyDelete
  32. ഞാനും ഒരിക്കല്‍ പോയിട്ടുണ്ട് മൂകാംബികയില്‍, നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌.. ദേവൂട്ടിയുടെ യാത്രാവിവരണം നന്നായിട്ടുണ്ട്.. ആശംസകള്‍...!

    ReplyDelete
  33. യാത്രാ വിവരണവും ദൈവീകതയും ഉള്ള പോസ്റ്റ്‌ നല്ല പോസ്റ്റ്‌

    ReplyDelete
  34. വെര്‍ച്ച്വല്‍ ടൂര്‍ ആസ്വദിച്ച് പരലോകം പൂകാനാണ് എന്റെയൊക്കെ യോഗമെന്ന് തോന്നുന്നു ഹിഹിഹിഹ്!!

    ദേവൂട്ടി ദേവീടെ അനുഗ്രഹക്കൊ കിട്ടീല്ലെ??

    ReplyDelete
  35. നല്ല വിവരണം, ഇഷ്ടപ്പെട്ടു

    ReplyDelete
  36. കലയുടേയും-വിദ്യയുടേയും ഉപാസനാമൂർത്തിയെ നേരിട്ടുകണ്ട അനുഭൂതികൾ വളരെ തന്മയത്വമായി വർണിച്ചിരിക്കുന്നൂ...
    ഒപ്പം എം.ടി യുടെകഥാപാത്രങ്ങളേയും ഈ യാത്രയിൽ പങ്ക് ചേർപ്പിച്ചതും നന്നാ‍യി... കേട്ടൊ റാണി

    ReplyDelete
  37. വിവരണം നന്നായി

    ReplyDelete
  38. റാണി മൂകാംബിക യാത്ര ഒന്ന്‍ ഓടിച്ചു വായിച്ചു വിശദമായ വായനക്ക് ഇപ്പോള്‍ സമയം കിട്ടിയില്ല .. പിന്നെ വന്നു വായിക്കുന്നതായിരിക്കും . എന്ന അറിയിക്കുന്നു.
    --

    ReplyDelete
  39. @ആചാര്യന്‍ :നന്ദി..... ചിത്രങ്ങള്‍ വലുതാക്കിയാല്‍ ബ്ലോഗ്ഗ് കവിഞ്ഞുനില്‍ക്കും...പിന്നെ എന്നോട് ആ കഥപറയില്ലേ?.അല്ല അടുത്ത പോസ്റ്റ്‌ അതായിരിക്കുമോ?കാത്തിരിക്കുന്നു..

    @താന്തോന്നി/താന്തോന്നി :നന്ദി വീന്ദും വരിക ....

    @കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി :നന്ദി മാഷെ വായിചതിനു. അമ്പലത്തില്‍ പോകുമ്പോള്‍ കഷ്ടപ്പെട്ട് പോകണം എന്നാ ....

    @സുജിത് കയ്യൂര്‍,bobby :നന്ദി

    @മുല്ല : ഉറക്കെ ചിന്തിച്ചതാ......നന്ദി വായിച്ചതിനു അഭിപ്രായം പറഞ്ഞതിനും

    @elayoden :നന്ദി ഷാന്‍ ...ദേവി അനുഗ്രഹിക്കട്ടെ

    @thalayambalath , @ശ്രീ :നന്ദി വായിച്ചതിനു അഭിപ്രായം പറഞ്ഞതിനും

    @പട്ടേപ്പാടം റാംജി ,@മുരളീമുകുന്ദൻ ബിലാത്തിപട്ടണം :വായിച്ച പുസ്തകത്തെ കുറിച്ച് പരാമര്‍ശിച്ചത് എടുത്തു പറഞ്ഞപ്പോള്‍ സന്തോഷം ഉണ്ടായി....നന്ദി ദേവൂട്ടിയെ സന്ദര്‍ശിച്ചതിനും വിലയേറിയ അഭിപ്രായത്തിനും

    @ജയിംസ് സണ്ണി പാറ്റൂര്‍ , @ajith ,@Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി ,സാബിബാവ ,നിശാസുരഭി ,സലാം,Naushu .നന്ദി വായിച്ചതിനു അഭിപ്രായം പറഞ്ഞതിനും

    @ഹംസ :ഇക്കാ ....തിരക്കാണ് എന്നറിയാം ...എന്നിട്ടും ഇതുവഴി വന്നല്ലോ ....അത് പോലെ -വായിക്കാതെ കമെന്റ് ഇടുക എന്ന ശീലം ഇക്കാക്ക് ഇല്ല എന്ന് തെളിയിച്ചിരിക്കുന്നു ...സന്തോഷമായി ....സമയം കിട്ടുമ്പോള്‍ വായിച്ചു അഭിപ്രായം എഴുതുമെന്നു കരുതട്ടെ ...നന്ദി....

    ReplyDelete
  40. യാത്രാ വിവരണം നന്നായി.
    ദര്‍ശനഭാഗ്യം ലഭിക്കാന്‍ നമ്മള്‍ മനുഷ്യര്‍ മാത്രം വിചാരിച്ചാല്‍ പോര ദേവിയും സങ്കല്പ്പിക്കണം എന്ന് പറഞ്ഞത് വളരെ ശരിയാണ്.
    ----
    കണ്ണൂരില്‍ എവിടെയാ വീട്...? ഞാനും ഒരു കണ്ണൂര്‍കാരനാണ്.

    ReplyDelete
  41. Ipola samayam kittiyath vaayikkan! Nannayi ezhuthiyittund. Pand mookambikayil poyathellam ormma vannu. Pinne chechi adupich kure post bhakthi aanallo. Nammal vayanakkaral Label cheyapettal paniyakum tto(anubhavam guru!)

    ReplyDelete
  42. തീര്‍ത്ഥാടന വിവരണം നന്നായി.
    ഐശ്വര്യം ആശംസിക്കുന്നു.

    ReplyDelete
  43. എഴുതാന്‍ ഉള്ള ആഗ്രഹം മനസിലാക്കുന്നു . എന്നാല്‍ എഴുതാന്‍ വേണ്ടി എഴുതാതിരിക്കാന്‍ ശ്രമിക്കുക . എല്ലാ വിധ ഭാവുകങ്ങളും !

    ReplyDelete
  44. ഭക്തിനിര്‍ഭരമായ ഒരു തീര്‍ഥാടനം!
    യാത്രാവിവരണം നന്നായി.
    എം ടി യുടെ ഈ പുസ്തകം ഞാനും വായിച്ചില്ല.
    വാങ്ങണം, വായിക്കണം.
    ദൈവാനുഗ്രഹമുണ്ടാകട്ടെ,,,
    ദേവൂട്ടി പറയട്ടേ..,ഇനിയും ഒരുപാടൊരുപാട്.

    ReplyDelete
  45. wow..beautiful...felt like I was also there...

    ReplyDelete
  46. കഷായ തീര്‍ത്ഥം enikkentha tharanjathu?

    ReplyDelete
  47. hai...valare hridyamaaya yaathra vivaranam..manoharamaayirikkunnu...vaayichhu kazhinjappol oru mookambika theerthadanam cheythathupole...mookambika devi anugrahikkatte...kooduthal kooduthal ezhuthuka..aashamsakal...

    ReplyDelete
  48. വിവരണം ഇഷ്ടപ്പെട്ടു. ഒന്നൂടെ പോകാൻ തോന്നുന്നു.

    ReplyDelete
  49. ഭക്തി നിറഞ്ഞു തുളുമ്പിയ യാത്രാവിവരണം നന്നായിരിക്കുന്നു.... ആശംസകൾ... (ഒരു പ്രാവശ്യം തൊഴുത് നിൽക്കുമ്പോൾ കിട്ടുന്ന സംതൃപ്തിയും സന്തോഷവും അനുഗ്രഹവും, ക്യൂ തെറ്റിച്ച് അവിടത്തെ രീതികളെ പാടെ അവഗണിച്ച് വീണ്ടും വീണ്ടും കാണുമ്പോൾ കിട്ടുമോ...? വാസ്തവത്തിൽ അവിടെ നടക്കൽ തിരക്കുണ്ടാക്കാനല്ലെ അതു കാരണമാകൂ...)

    ReplyDelete
  50. റാണിയുടെ പോസ്റ്റില്‍ ഭക്തി വളരെയധികം നിറഞ്ഞ് നില്‍ക്കുന്നു. ഒരു യാത്രാവിവരണം എന്നതിനേക്കാള്‍ അധികം മൂകാംബികയോടുള്ള പരമമായ ഭക്തി വെളിപ്പെടുത്തുന്നതായി പോസ്റ്റ്. ചിത്രങ്ങള്‍ അല്പം കൂടെ വലുതാക്കിയിരുന്നെങ്കില്‍ വിവരണം അത് കുറച്ച് കൂടെ മനോഹരമായേനേ. ചിലയിടങ്ങളില്‍ അക്ഷരതെറ്റുകള്‍ കണ്ടു. ഒരു പക്ഷെ മൂകാംബികയില്‍ പോയപ്പോള്‍ ഉണ്ടായ ആ ഭക്തസാന്ദ്രമായ കണ്ണീര്‍ കണങ്ങള്‍ പോസ്റ്റ് എഴുതുമ്പോഴും നിറഞ്ഞ് നിന്നതിനാലാവാം അല്ലേ?
    എം.ടിയുടെ വാനപ്രസ്ഥത്തെ പറ്റി. മൂകാംബിക ദര്‍ശന വേളയില്‍ തന്നെ അത് വായിച്ചത് നന്നായി. വാനപ്രസ്ഥത്തെ ഒരു കഥ എന്ന ലേബലില്‍ ഒതുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അത്രക്ക് തീവ്രമാണ് അതിലെ ഒരോ മുഹൂര്‍ത്തവും. ജയരാജ് അത് ജയറാമിനെയും സുഹാസിനിയെയും വെച്ച് സിനിമയാക്കിയപ്പോഴും അതിലെ തീവ്രത നഷ്ടമാവാതെ സൂക്ഷിച്ചു. ചിത്രങ്ങളുടെ വലിപ്പകുറവ് എന്നില്‍ ഒരു പരാതി തന്നെയായി അവശേഷിക്കുന്നു.

    ReplyDelete
  51. യാത്രാവിവരണം നന്നായിട്ടുണ്ട്...

    ReplyDelete
  52. മനോഹരമായ വിവരണം.എല്ലാ കാഴ്ചയും അക്കമിട്ടു നിരത്തിയ മാതിരി.വായിക്കുന്തോറും മിന്നിമറയുന്ന സഹസ്രനാമങ്ങളുടെ ശബ്ദത്തോടു കൂടിയുള്ള ദേവീ ദര്‍ശനം പോലെ ഈ വായന.കുറച്ചു ഫോട്ടോസ്‌ കൂടി ചേര്‍ക്കാമായിരുന്നു.എങ്കില്‍ ഒന്നു കൂടി ചിത്രങ്ങള്‍ മനസ്സില്‍ തെളിഞ്ഞേനെ..

    ReplyDelete
  53. വളരെ ഇഷ്ടമായി..മനോഹരം..ഭക്തിസാന്ദ്രം.
    ഇനിയും ദേവി വിളിക്കാത്ത ഒരു ഭക്തനാണ് ഞാന്‍ . യാത്രക്കിരങ്ങുന്നതിനു മുന്നേ തന്നെ തടസ്സം വരും.

    ReplyDelete
  54. ഒരിക്കൽ മാത്രമോ പോകാനായിട്ടുള്ളൂ. ദേവി വിളിക്കുമ്പോൾ ചെന്നല്ലേ പറ്റൂ. കുടജാന്ദ്രിയിൽ പോകാനുമായിട്ടില്ല :( ഈ യാത്രാവിവരണം ഓർമ്മകൾ തിരിച്ച് തന്നു.

    വിരോധമില്ലെങ്കിൽ ഈ യാത്രാവിവരണം http://yathrakal.com/ സൈറ്റിലേക്ക് തരൂ. 76 ബ്ലോഗേഴ്സ് ഇതിനകം അവിടെ സഹകരിക്കുന്നുണ്ട്.

    ReplyDelete
  55. എം ടി യുടെ വാനപ്രസ്ടം വായിച്ചിട്ടും കുടജാദ്രിയില്‍ പോകാന്‍ ശ്രമിക്കാത്തത് വളരെ മോശം ആയിപ്പോയി. കാട്ടിലൂടെ നടന്നു പോകുന്നതിനു പകരം ജീപ്പിലെങ്കിലും പോകാമായിരുന്നില്ലേ ? സൌപര്‍ണിക നദിയുടെ തുടക്കം അവിടെയുള്ള ഗുഹക്കുള്ളിലാണ്. അത് കാണുക ഒരു അനുഭവം തന്നെയാണ് . ഞാന്‍ നടത്തിയ യാത്രകളില്‍ വീണ്ടും വീണ്ടും പോകണം എന്ന് തോന്നിപ്പിച്ച സ്ടലം കുടജാദ്രി മാത്രമാണ് .

    ReplyDelete
  56. ഒരുവട്ടംകൂടി മൂകാംബിക യാത്ര നടത്തണം എന്നുള്ള തീരുമാനത്തിലായിരുന്നു ഞാന്‍, സ്വപ്നം ഭൂമി ആയ കുടജാദ്രിയിലെക്കും. അങ്ങനെ വെറുതെ ബ്ലോഗ്‌ വായിക്കാം എന്ന് തോന്നി സെര്‍ച്ച് ചെയ്തപ്പോള്‍ ആദൃയം കിട്ടിയ ബ്ലോഗാണ് ദേവൂട്ടിയുടെത്. ബ്ലോഗ്‌ നന്നായിട്ടുണ്ട് . മധു മാമന്‍ പറഞ്ഞതുപോലെ ഒരുതവണ പോയാല്‍ വീണ്ടും വീണ്ടും പോകണം എന്നുതോന്നുന്ന കുടജാദ്രിയില്‍ പോകാതിരുന്നത് വളരെ വലിയ നഷ്ടം ആയിപോയി എന്ന് എനിക്ക് തോന്നുന്നു. ദേവിയുടെ അനുഗ്രഹം ഉണ്ടാകെട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

    ReplyDelete
  57. റാണി വായിച്ചപ്പോള്‍ സന്തോഷം തോന്നി മൂകാംബികയില്‍ പോയി ദിവസങ്ങളോളം താമസിച്ചി-ട്ടുണ്ട് അവസാനം പോയത് രനനും കൂടിയാണ് വിവരണം വളരെ നന്നായി

    ReplyDelete
  58. വീണ്ടും മൂകാംബികയില്‍ പോകുവാന്‍ തയ്യാരെടുത്തുകൊണ്ടിരിക്കുന്പോഴാണ് ഈ ബ്ലോഗ് കാണുന്നത് . ഉള്ളി ല്‍ നിറയുന്ന ഭക്തി മനസ്സു തുറന്നെഴുതിയിരിക്കുന്നു റാണി.അത് ഭക്തരെ ദേവിയുടെ മുന്നില്‍ എത്തിക്കുക തന്നെ ചെയ്യുന്നു.
    വാനപ്രസ്ഥം- ലെ സ്ഥലകാലങ്ങള്‍ അനുഭവിക്കുവാന്‍ സുഹ്രുത്തുക്കളോടൊപ്പം കുടജാദ്രിയിലേക്കു ഒരിക്ക ല്‍ കാല്‍നടയായിപ്പോകുകയുണ്ടായി .അവിടെ ഇപ്പോള്‍ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലെ തിക്കും തിരക്കുമാണു.ഭട്ടിന്റെ ദാരിദ്ര്യമൊക്കെ മാറി. ഇപ്പോള്‍ അവര്‍ നല്ലൊരു വീടൊക്കെ വച്ചിട്ടുണ്ടു. അടുത്ത് വലിയൊരു PWD Guest House ഉയര്‍ന്നു വന്നിട്ടുണ്ടു. ബാംഗ്ലൂരില്‍ നിന്നു വന്നു അവിടെ തങ്ങിയിരിക്കുന്ന ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ മദ്യപിച്ചു ആര്‍ത്തുല്ലസിക്കുന്നു.പിന്നെയും മല കയറി ശ്രീചക്ര പീഠത്തിലേക്കു പോകുന്ന മലയാളികളെ നോക്കി അവരിലൊരുവന്‍ പരിഹസിച്ചു ചൊദിച്ചു - നിങ്ങള്‍ മലയാളികള്‍ക്കു ശങ്കരാചാര്യരോടു എന്താണിത്ര ആരാധന? ഞാന്‍ തിരിഞ്ഞു നിന്നു.എന്റെ നേരെ തിരിയുന്ന സുഹ്രുത്തുക്കളുടെ ശാസന കണ്ണുകളെ അവഗണിച്ച് ഞാന്‍ അവരോടു, ആരാണു ശങ്കരാചാര്യര്‍? , അദ്ദേഹത്തിന്റെ സംഭാവന എന്താണു? എന്തുകൊണ്ടു മലയാളികള്‍ അദ്ദേഹത്തെ ആരാധിക്കുന്നു ? എന്നതിനെക്കുറിച്ചു ഒരു ലഘു ഭാഷണം നടത്തി. ഞാന്‍ അവരോടെന്തൊ ഗ്രീക്കു ഭാഷയില്‍ സംസാരിച്ചതുപോലെ അവര്‍ എന്നെ നോക്കി നിശബ്ദരായി നിന്നു.

    ReplyDelete