Sunday, May 29, 2011

കൊട്ടിയൂര്‍ - ഉത്തരകേരളത്തിലെ ദക്ഷിണകാശി


അന്ധകാരത്തിനുമീതെ പ്രകാശമാകാന്‍ ഭഗവാന്‍ സര്‍വ്വ സംഹാരത്തിന്റെ തൃക്കണ്ണ് തുറന്ന കഥയില്‍ കൊട്ടിയൂരിന്റെ കഥ തുടങ്ങുന്നു.മൂല പ്രകൃതിയെ ആരാധിച്ചിരുന്ന ഗോത്ര സംസ്കൃതിയുടെ നേര്‍ക്കാഴ്ച്ചയാണു കൊട്ടിയൂര്‍ വൈശാഖോത്സവം.’തൃച്ചെറുമന്ന’എന്ന മറ്റൊരു പേരു കൂടിയുണ്ട് കൊട്ടിയൂരിന്.മദം പൂണ്ടു കണ്ണു കാണാതായ ദക്ഷ പ്രജാപതിയുടെ യാഗം മുടക്കാന്‍ വിശ്വനാഥന്റെ ഭൂതഗണങ്ങള്‍ കലിയടങ്ങാതെ താണ്ഡവമാടിയ മണ്ണിന് പില്‍ക്കാലത്ത് പുരാണങ്ങള്‍ നല്‍കിയ പേരാണ് ‘ദക്ഷിണ കാശി’ എന്ന സ്ഥാനം.-ഉത്തര കേരളത്തിലെ ദക്ഷിണകാശി-

സഹ്യസാനുക്കളാല്‍ സമൃദ്ധമായ ഈ കാനനക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ക്ക്  തുടക്കവും ഒടുക്കവും കല്‍പ്പിച്ചാല്‍ അതില്‍ പ്രകൃതിയുടെ കഥയുണ്ട്,മനുഷ്യന്റെ കഥയുണ്ട്,പ്രണയ-പ്രതികാരങ്ങളുടെ,തീഷ്ണ വിരഹത്തിന്റെ കഥയുണ്ട്,എല്ലാം പൊറുക്കുന്ന പരാശക്തിയുടെ നിലക്കാത്ത കാരുണ്യ പ്രവാഹത്തിന്റെ അത്ഭുത കഥയുണ്ട്.പ്രകൃതിയുമായി താദാത്മ്യം പ്രാപിച്ചു കിടക്കുന്നു എന്നതിന് ഉത്തമോദ്ധാഹരണമാണ് വേനലിന്റെ അന്ത്യവും വര്‍ഷത്തിന്റെ ആരംഭവും ആയ വൈശാഖ കാലം എന്ന് നമുക്ക് കാണാം.കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കില്‍ കൊട്ടിയൂര്‍ അമ്പലം സ്ഥിതി ചെയ്യുന്നു.തലശ്ശേരിയില്‍ നിന്നും ഏകദേശം 60 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വനങ്ങളാല്‍ നിബിഡമായ ഈ പുണ്യക്ഷേത്രത്തില്‍ എത്തിച്ചേരാം.

മറ്റേത് അമ്പലങ്ങളില്‍ നിന്നും വ്യത്യസ്തമാണ് കൊട്ടിയൂര്‍.മറ്റു ശിവക്ഷേത്രങ്ങളില്‍ ഉള്ള പോലെ ഇവിടെ നന്ദികേശനില്ല അതുപോലെ തിരുഞ്ചിറ എന്ന ജലാശയത്തിലൂടെ പ്രദക്ഷിണം അനിവാര്യം.ഇവിടുത്തെ തൊഴല്‍ ‘കുളിച്ചു തൊഴല്‍’ ആണ്.വാവലിപ്പുഴയില്‍ മുങ്ങി ഈറനോടെ വേണം ദേവനെ തൊഴാന്‍.കൊട്ടിയൂരില്‍ ‘സ്വയഭൂ‘ ഇരിക്കുന്ന മണിത്തറയടക്കം അവകാസികള്‍ക്കായുള്ള പ്രത്യേകം കയ്യാലകളും താത്കാലികം എന്നതാണ് മറ്റൊരു സവിശേഷത.ചുറ്റമ്പലത്തിന്റെ അതിര് നാലു സമുദ്രങ്ങളെന്നു സങ്കല്‍പ്പിക്കുന്ന അക്കരെക്ഷേത്രം അങ്ങിനെ ക്ഷേത്രമില്ലാക്ഷേത്രമായി.ഹിന്ദുസമുദായത്തിലെ മുഴുവന്‍ അവാന്തര വിഭാഗങ്ങള്‍ക്കും പ്രത്യേകം സ്ഥാനങ്ങളും അവകാശങ്ങളും ഉണ്ട്.വര്‍ണ്ണവ്യവസ്ഥ നിലനില്‍ക്കുമ്പോളും ജാതീയ ഉച്ചനീചത്വങ്ങള്‍ വൈശാഖോത്സവത്തില്‍ ഒരു തരിമ്പും സ്പര്‍ശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഇത് ദക്ഷയാഗത്തിന്റെ പുണ്യഭൂമി.ദക്ഷന്റെ ശിരസ്സ് “കൊത്തിയ ഊര്“ ലോപിച്ചത്രേ  കൊട്ടിയൂര്‍ ആയി എന്നു പറയുന്നു.എല്ലാ വര്‍ഷവും 27 ദിവസം നീണ്ടുനില്‍ക്കുന്നു വൈശാഖ മഹോത്സവം.അക്കരെ-ഇക്കരെ കൊട്ടിയൂരായി വിഭജിക്കപ്പെട്ടിരിക്കുന്ന ഇവിടെ വൈശാഖമാസത്തില്‍ ആണ് അക്കരെ കൊട്ടിയൂരില്‍ ആരാധന.ആ ദിവങ്ങളില്‍ ഇക്കരെ കൊട്ടിയൂരില്‍ പൂജ ഉണ്ടായിരിക്കില്ല.മാത്രമല്ല സകല ദൈവങ്ങളും യാഗത്തിന് പങ്കെടുക്കുന്നു എന്ന സങ്കല്‍പ്പത്തില്‍ കൊട്ടിയൂരിനോട് ബന്ധപ്പെട്ട ഒരു ക്ഷേത്രത്തിലും ഈ 27 ദിവസം പൂജ നടക്കില്ലത്രേ!




മേട മാസം വിശാഖം നാളില്‍ പ്രക്കൂഴം എന്ന ചടങ്ങോടുകൂടി ഉത്സവാരംഭം.നീരെഴുന്നള്ളത്ത്,വാളും തീയും,നെയ്യഭിഷേകം എന്നിവ കഴിഞ്ഞ് ഭണ്ഡാരം എഴുന്നള്ളത്ത് അതിനു ശേഷം മാത്രമേ സ്ത്രീ ഭക്തര്‍ക്ക് പ്രവേശനം ഉള്ളൂ..കൊട്ടിയൂരില്‍ പ്രധാനമായും നാല് ആരാധനകള്‍ ആണ് നടക്കുന്നത്.
[ഹിന്ദു വിശ്വ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച എന്റെ ലേഖനത്തില്‍ വായിക്കാം]













To download the magazine click here ഡൌണ്‍ലോഡ് ചെയ്യൂ

മണത്തണയെക്കുറിച്ച്

കൊട്ടിയൂര്‍ വൈശാഖോത്സവവുമായി അഭേദ്യമായ ബന്ധമുണ്ട് മണത്തണക്ക്.ഉത്സവാരംഭവും അവസാനവും മണത്തണയില്‍ തന്നെ.‘മനനം ചെയ്യുന്ന തണ’ -മണത്തണ-
ഏതൊരു ചരിത്രകാരനേയും ചരിത്ര വിദ്യാര്‍ത്ഥിയേയുംഅത്ഭുതപ്പെടുത്തുന്ന വിധം ഒട്ടേറെ ദൃശ്യാനുഭവങ്ങള്‍ പകര്‍ന്നു തരാന്‍ കഴിയുന്നു മണത്തണക്ക്.ഇവിടെനിന്നും കൊട്ടിയൂര്‍ വരെയുള്ള മിക്ക സ്ഥല നാമങ്ങളും കൊട്ടിയൂര്‍ ക്ഷേത്രത്തോട് ബന്ധപ്പെട്ടു കിടക്കുന്നു.സതീദേവി യാഗത്തിനു പോകും വഴി ക്ഷീണം കൊണ്ട് വിശ്രമിച്ച പാറയാണത്രേ ക്ഷീണപ്പാറ അത് ലോപിച്ച് ‘ചാണപ്പാറ‘ ആയി എന്നും കണ്ണീര്‍ചാല്‍(ദേവി ഓര്‍ത്ത് കണ്ണീര്‍ പൊഴിച്ച സ്ഥലം) ‘കണിച്ചാര്‍ ‘ആയെന്നും ,കാളകളെ പൂട്ടിയ സ്ഥലം ‘കേളകം ‘എന്നും യാഗസ്ഥലം എത്തിയോ എന്നറിയാന്‍ നീണ്ടുനോക്കിയ സ്ഥലം ‘നീണ്ടുനോക്കി‘ ആയി എന്നും ദേവി മന്ദം മന്ദം നടന്ന സ്ഥലം ‘മന്ദഞ്ചേരി’ ആയെന്നും പറയപ്പെടുന്നു.ഇതിലൂടെ നമുക്ക് ദേവി മണത്തണയില്‍ നിന്നും പുറപ്പെട്ട് കൊട്ടിയൂര്‍ എത്തി എന്നും മനസ്സിലാക്കാം.കൊട്ടിയൂരിലേക്കു പോകുന്ന ഓരോ ചടങ്ങും മണത്തണ ചപ്പാരക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയേ പോകാറുള്ളൂ.

‘സപ്തമാതൃപുരം’ എന്ന ചപ്പാരം ഭഗവതീ ക്ഷേത്രം ഏഴ് ദേവതകള്‍ കുടിയിരിക്കുന്ന വളരെ ശക്തിയാര്‍ജ്ജിച്ച ക്ഷേത്രം.പ്രൊഫ.പ്രിയദര്‍ശന്‍ലാല്‍ തന്റെ റിസേര്‍ച്ചിന്റെ ഭാഗമായി ചപ്പാരം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പഠനം നടത്തി.കേരളത്തില്‍ ഇത്രയധികം ദേവീസങ്കല്‍പ്പമുള്ള മറ്റൊരു ക്ഷേത്രമില്ല എന്നും ഏഴ് ദേവതകള്‍ അല്ല പത്ത് ദേവതകള്‍ ആണ് കുടിയിരിക്കുന്നത് എന്നും വിധിയെഴുതി(ബ്രഹ്മാണി,മഹേശ്വരി,കൌമാരി,വൈഷ്ണവി,വാരാഹി,ഇന്ദ്രാണി,ചാമുണ്ഡി,
മഹാലക്ഷ്മി,സരസ്വതി,ഭദ്രകാളി)

നമ്മുടെ പുഴകള്‍ സാധാരണ പടിഞ്ഞാറോട്ടാണ് ഒഴുകുക. ഇവിടം കിഴക്കോട്ട് ഒഴുകുന്ന പുഴകള്‍ ധാരാളം.ദേവീസ്പര്‍ശഭൂമിയില്‍ മാത്രമേ പുഴകള്‍ കിഴക്കോട്ട് ഒഴുകാറുള്ളൂ.ഇവിടെ സ്ത്രീകള്‍ വളരെ ഭക്തിയുള്ളവരും ദീക്ഷ വാങ്ങാനും പൂജ നടത്താനും കെല്‍പ്പുള്ളവരുമാണ്.മണത്തണയിലെ കുണ്ടേന്‍ ക്ഷേത്രത്തിലെ കുണ്ടേന്‍ ഗുഹയില്‍ ആദിശങ്കരന്‍  ധ്യാനനിരതനായിരുന്നു  എന്നു പറയപ്പെടുന്നു.ശ്രീവിദ്യാമന്ത്രോപദേശം നേടിയതും ഈ പുണ്യഭൂമിയില്‍ വച്ചാണ്.

ചരിത്രത്തിന് വളരെ പ്രാധാന്യമേറിയ മണത്തണയില്‍ ചപ്പാരക്ഷേത്രത്തിനു മുന്നില്‍ മൂന്നു യുദ്ധങ്ങള്‍ നടന്നതായി പറയപ്പെടുന്നു.’പുലിയങ്കം’ നടന്നതും ടിപ്പുവിന്റെ പടയോട്ടം നടന്നതും ഇവിടെത്തന്നെ.നഗരേശ്വരക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും കരിമ്പന ഗോപുരത്തിന്റെ തകര്‍ന്നു വീണ ഭാഗങ്ങളും ഇവിടം ആക്രമിക്കപ്പെട്ടു എന്നതിന്റെ സൂചനയാണ്.നഗരേസ്വരക്ഷേത്രതിന്റെ സമീപത്തായുള്ള കൂലോം കുളവും ഭീമന്‍ പടവുകളും ഭിത്തിയുമെല്ലാം പഴയകാല നിര്‍മ്മാണചാരുതയെ വെളിപ്പെടുത്തുന്നു.

മറ്റൊരു ചരിത്രകാരനായ തച്ചോളി ഒതേനന് മണത്തണയുമായി ബന്ധമുണ്ടെന്നതിന്റെ തെളിവാണ്,കൊട്ടിയൂര്‍ ഉത്സവത്തിന് മണത്തണയില്‍ നിന്നും എഴുനള്ളിക്കുന്ന ഭണ്ഡാരത്തിലൊന്നില്‍ ‘തച്ചോളി ഒതേനന്‍ വക’ എന്ന മുദ്രണം.

സ്ത്രീകള്‍ പൂജാദികര്‍മ്മങ്ങള്‍ നടത്തിയിരുന്ന ക്ഷേത്രങ്ങളും ഇവിടെ ഉണ്ടായിരുന്നു എന്നതും തീര്‍ത്തും അത്ഭുതാവഹം തന്നെ!! ചരിത്ര നായകന്മാരുടെ സാന്നിധ്യം കൊണ്ട് പൂജനീയമായതും ദേവീ ദേവസ്പര്‍ശഭൂമിയിലാണ് താന്‍ ജനിച്ചത് എന്നതും ഈ ഗ്രാമവാസികള്‍ക്ക് അഭിമാനിക്കാം..



-റാണിപ്രിയ മണത്തണ -


45 comments:

  1. കൊട്ടിയൂര്‍ വൈശാഖോത്സവം തുടങ്ങി ...
    ജൂണ്‍ 8 ന് അവസാനിക്കും ....
    എന്റെ പെരുമാളെ ദര്‍ശിക്കാന്‍ ഞാനും പോകുന്നു..അവകാശികള്‍ക്കുള്ള ചടങ്ങിനു പങ്കെടുക്കാന്‍!!!

    ReplyDelete
  2. മണത്തണയുടെ പുത്രീ നിന്നില്‍ നിന്നും ഇനിയുമധികം പ്രതീക്ഷിക്കുന്നു.
    ഭാവുകങ്ങള്‍.!!
    {‘മനനം ചെയ്യുന്ന തണ’ -മണത്തണ-}
    അച്ചടിപുരണ്ടതും വായനക്കായി നല്‍കിയതില്‍ സന്തോഷം അറിയിക്കുന്നു.

    ReplyDelete
  3. സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഞാനും നാലഞ്ചു തവണ കൊട്ടിയൂരില്‍ പോയിട്ടുണ്ട്. അന്നവിടെ നിന്ന് വാങ്ങിയ ഒരു ഓഡിയോ കാസറ്റില്‍ യേശുദാസ്‌ പാടിയ.. ദക്ഷിണ കാശിയാം കൊട്ടിയൂര്‍ വാണിടും... എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും ഓര്‍മ്മയുണ്ട്. ഇപ്പോള്‍ ദൈവങ്ങളെ ശല്യപ്പെടുത്താനായി എവിടെയും പോകാറുമില്ല. അച്ഛനും അമ്മയും എല്ലാ വര്‍ഷവും കൊട്ടിയൂരില്‍ പോകാറുണ്ട്, രണ്ടു ദിവസം മുന്‍പ്‌ പോയി തിരിച്ചു വന്നു എന്ന് പറഞ്ഞു. ഈ പോസ്റ്റിന്റെ തലക്കെട്ട്‌ കണ്ടപ്പോള്‍ പഴയ ആ ഓര്‍മ്മ അയവിറക്കി. എല്ലാവരുടെയും ദൈവങ്ങള്‍ എല്ലാവരെയും രക്ഷിക്കട്ടെ എന്നാശംസിക്കുന്നു.. പോസ്റ്റ്‌ നന്നായിട്ടുണ്ട്..!

    ReplyDelete
  4. ചേച്ചി പൂർണ്ണമായും ഭക്തിയിലേക്കും ആത്മീയതയിലേക്കും തിരിഞ്ഞോ? സന്യസിക്കാൻ പോവുകയാണോ?!!!!!

    ReplyDelete
  5. കൊട്ടിയൂരിനെയും വൈശാഘോല്സവത്തെയും കുറിച്ച് വിവരിചെഴുതിയ പോസ്റ്റ്‌ നന്നായി.......

    ReplyDelete
  6. ആശംസകൾ.. ഭക്തി നിർഭരമായിരിക്കുന്നു..

    ReplyDelete
  7. മണത്തണയും മാറ്റ് സ്ഥല നാമങ്ങളും ലോപിച്ച് വന്ന വഴികളും എല്ലാം നന്നായിരിക്കുന്നു. വളരെ വ്യക്തമായി അമ്പലത്തെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങള്‍ വളരെ വിശദമായി തന്നെ പറഞ്ഞത്‌ ഇവിടം സന്ദര്‍ശിക്കാന്‍ പ്രചോദനമാകുകയുംപോകാന്‍ തീരുമാനിച്ഛവര്‍ക്ക് വഴികാട്ടിയും ആകുന്നു.
    അച്ചടിയും ഇവിടെ കണ്ടതില്‍ അഭിനന്ദനങ്ങള്‍.
    പോസ്റ്റിന്റെ തുടക്കത്തിലെ ചിത്രം വളരെ മനോഹരം എന്നതിനേക്കാള്‍ എന്തോ ഒരാകര്‍ഷണം ഉണ്ടാക്കുന്നുണ്ട്.

    ReplyDelete
  8. ഭക്തിയും വിഭക്തിയും

    ReplyDelete
  9. നല്ല പോസ്റ്റാണ്.ആശംസകള്‍

    ReplyDelete
  10. ഓർമ്മകളുടെ പശ്ചിമഘട്ടത്തിലേയ്ക്ക് കൂട്ടു കൊണ്ടു പോയതിനു നന്ദി...
    വാവലിപ്പുഴയുടെ തണുപ്പു നുകർന്ന കുളിയും, മലങ്കാടു കയറി കാട്ടുചോലയിലൂടൊഴുകി വരുന്ന ഔഷദഗുണമുള്ള വെള്ളച്ചാട്ടത്തിൽ മണിക്കൂറുകളോളം കുളിർന്നിരുന്നതുമായ ഓർമ്മയുടെ ബാല്യം....
    ഓടപ്പൂവും പൊരിയും വാങ്ങി തിരിച്ചു പോകുന്ന മലനാടിന്റെ കാട്ടു വഴികളും.....

    വർഷങ്ങളോളം കൊട്ടിയൂരിലെ വൈശാഖോൽസവത്തിൽ പങ്കെടുക്കാൻ പോകാറുണ്ടായിരുന്ന കാലത്തെ ഓർമ്മിപ്പിച്ചു ഈ പോസ്റ്റ്... നന്ദി..

    ReplyDelete
  11. പണ്ട്, നാട്ടിടവഴിയിലൂടെ തോര്‍ത്തും തേങ്ങയുമായി കൊട്ടിയൂരമ്പലത്തിലേക്ക് പ്രത്യേക ശബ്ദത്തോടെ കറുത്തു മെലിഞ്ഞ മനുഷ്യര്‍ പോവുന്നതോര്‍ക്കുന്നു.
    വല്ലാത്ത നിറപ്പകിട്ടായിരുന്നു അതിന്. കറുപ്പും വെള്ളയും കുരുത്തോലയുശട ഇളം പച്ചയും തേങ്ങയുടെ കടും പച്ചയും നിറങ്ങള്‍ ചെമ്പരത്തിപ്പൂക്കള്‍ കടും ചുവപ്പിട്ടുനില്‍ക്കുന്ന ഇടവഴികളുടെ മണ്ണുനിറത്തിലൂടെ നടന്നു പോവുന്ന ദൃശ്യചാരുത. അവര്‍ കൊട്ടിയൂരെത്തുമ്പോഴേക്കും മഴ പെയ്തു തുടങ്ങും.
    അതെങ്ങിനെയെന്ന് കുഞ്ഞുകൌതുകം തലനീട്ടുമ്പോഴേക്കും
    മഴ വന്നു ചിന്നിയിട്ടുണ്ടാവും ജാലകത്തില്‍. ജനിച്ച നാടും കാലവും മാറിയിട്ടും മാറാതെ നില്‍ക്കുന്നുണ്ട് മനസ്സില്‍ പല നിറങ്ങളുടെ കോണ്‍ട്രാസ്റ്റ് തീര്‍ത്ത ആ ഫോട്ടോഗ്രാഫിക് ഓര്‍മ്മ...

    ReplyDelete
  12. എന്ന "ഗംഗാതീര്‍ത്ഥം" എന്ന ആല്‍ബത്തിലെ ദക്ഷിണ കാശിയാം പാട്ടിലൂടെയാണ് ആദ്യമായി ഈ ക്ഷേത്രത്തെ പറ്റി കേള്‍ക്കുന്നത്.ഈ പാട്ടും ആ കാസറ്റിലെ എല്ലാ ശിവ സ്തുതികളും ഇഷ്ട്ടമാണ്. ക്ഷിപ്ര പ്രസാദിയും ക്ഷിപ്ര കോപിയുമായ കൈലാസ നാഥന്‍ തന്നെ എന്റെ ഇഷ്ട ദൈവം..

    ഈ ക്ഷേത്രത്തെ കുറിച്ച് വലിയ അറിവില്ലായിരുന്നു. വിശദമായ പോസ്റ്റിനും ,നല്ല ചിത്രങ്ങള്‍ക്കും അഭിനന്ദനങ്ങള്‍..

    ReplyDelete
  13. മനത്തണയെ കുറിച്ച് ചരിത്രവും വിശകലനങ്ങളുമായി കൊട്ടിയൂർ ഉത്സവം കൊട്ടിഘോഷിച്ച് ഈ അറിവ് പകർന്നതിൽ സന്തോഷം കേട്ടൊ റാണിപ്രിയേ

    ReplyDelete
  14. ദക്ഷിണ കാശിയെപ്പറ്റിയുള്ള
    പോസ്റ്റ്‌ പുതിയ അറിവുകളും പങ്കു വച്ചു..ഭക്തിയും പക്വതയും നിറഞ്ഞ എഴുത്തിനു സലാം ..

    ReplyDelete
  15. ഒരു സുഹൃത്ത് കൊട്ടിയൂരിനെക്കുറിച്ച് പറഞ്ഞു തന്നിരുന്നു. ഇതുവരെ ഒന്ന് പോകാന്‍ പറ്റിയില്ല. നല്ല എഴുത്ത്. ആശംസകള്‍ .

    ReplyDelete
  16. റാണിപ്രിയേ... കൊട്ടിയൂരിനെക്കുറിച്ചു എഴുതിയത് വളരെ അധികം നന്നായിട്ടുണ്ട്. ദക്ഷയാഗത്തിലൂടെ പ്രസിദ്ധമായ ദക്ഷന്റെ യാഗഭൂമി.. മുന്പ്ര കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ പോകാന്‍ കഴിഞ്ഞിട്ടില്ല. ശ്രീ കൊട്ടിയൂര്‍ പെരുമാള്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ...

    ReplyDelete
  17. കേട്ടറിവുകൾ മാത്രമുള്ള കാര്യത്തെപ്പറ്റി നല്ലൊരു വിവരണം തന്നുല്ലോ റാണിപ്രിയാ...ഒരുപാട് നന്ദി ..

    ReplyDelete
  18. നസ്രാണിയായി ജനിച്ച കാരണം കൊട്ടിയൂരിനെപ്പറ്റി കേട്ടറിവ് പോലുമുണ്ടായിരുന്നില്ല...ഇനിയിപ്പോ അങ്ങനെ പറയേണ്ടല്ലോ....

    ReplyDelete
  19. കൊട്ടിയൂരിന്റെ ഹൃദയത്തിലൂടെ ഒരു ആത്മീയ യാത്ര. പുണ്യം പകര്‍ന്നു നല്‍കിയ അവതരണം.

    ReplyDelete
  20. ദേവൂട്ടി ..പറഞ്ഞോളു ...
    ഇനി ഇങ്ങോട്ട അടുത്ത
    യാത്ര ?...ദേവി , kaathone
    ഈ റാണി പ്രിയയെ ..
    ഈ വിവരങ്ങള്‍ക്ക് നന്ദി ..
    എന്ത് മനോഹരം ആയ കാഴ്ച..

    ReplyDelete
  21. തമസോമ ജ്യോതിര്‍ഗമയ !

    ReplyDelete
  22. വളരെ നല്ല ഒരു പോസ്റ്റ്‌....
    കൊട്ടിയൂര്‍ പെരുമാള്‍ അനുഗ്രഹിക്കട്ടെ......

    ReplyDelete
  23. കൊട്ടിയൂര്‍ മഹാത്മ്യം ,നല്ല വിവരണം..

    ReplyDelete
  24. എല്ലാര്‍ക്കും നന്ദി .... കൊട്ടിയൂര്‍ ദര്‍ശനം കഴിഞ്ഞു എന്റെ തറവാട്ടു ചടങ്ങ് ഭംഗിയായി കഴിഞ്ഞു,,,
    വലിയ തിരക്കായിരുന്നു ... ആ പുണ്യ ഭൂമിയില്‍ സ്പര്‍ശിച്ചവര്‍ ഏറെ ഉണ്ട് എന്ന് ഈ കമെന്റ് കണ്ടപ്പോള്‍ മനസ്സിലായി....
    ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ സാധിക്കട്ടെ....

    “ലോകാ: സമസ്താ സുഖിനോ ഭവന്തു”

    ReplyDelete
  25. നിറ ഭക്തി ....നിറ പുണ്യം .!!

    ReplyDelete
  26. മറുനാട്ടുകാർക്ക് ഈ പോസ്റ്റ് വളരെ ഉപകാരപ്പെടും.

    ReplyDelete
  27. മനോഹരമായ വിവരണം..ഭക്തിയില്‍ മുങ്ങിക്കുളിച്ചതുപോലെ...

    കൊട്ടിയൂരപ്പാ .......

    ReplyDelete
  28. നന്നായി.. കൊട്ടിയൂരെക്കുറിച്ച് ഒരുപാടു കാര്യങ്ങള്‍ മനസ്സിലാക്കാനായി.. പെരുമാളിന്റെ സവിധത്തില്‍ ഞാനും പോയിരുന്നു...
    വിശേഷങ്ങള്‍ ഇവിടെ വായിക്കാം...
    http://www.snehapoorvamsree.blogspot.com/2011/06/blog-post.html

    ReplyDelete
  29. വെരി ഇൻഫർമേറ്റീവ്. നന്ദി.

    ReplyDelete
  30. പോസ്റ്റ് വായിച്ചപ്പോള്‍ കൊട്ടിയൂര്‍ ഒന്ന് പോകണം എന്ന് തോന്നി...
    തൊഴാന്‍ അല്ല...ചുമ്മാ കാണാന്‍..ദൈവ വിശ്വാസം പണ്ടേ കുറവാണല്ലോ...

    പിന്നെ, "സഹ്യസാനുക്കളാല്‍ സമൃദ്ധമായ ഈ കാനനക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ക്ക് തുടക്കവും കല്‍പ്പിച്ചാല്‍ "
    ഈ വാക്യത്തില്‍ എന്തോ ഒരു കുറവു പോലെ തോന്നുന്നു...ഒരു വാക്ക് മിസ്സ്‌ ആയ പോലെ... തുടക്കവും ഒടുക്കവും എന്നാണോ ഉദ്ദേശിച്ചത്?

    ReplyDelete
  31. @മഹേഷ് .. തിരുത്തി ...സന്തോഷം തെറ്റ് ചൂണ്ടിക്കാണിച്ചതിന്

    ReplyDelete
  32. റാണീ.. ഇതെന്ത് മൊത്തം ഭക്തി സാന്ദ്രമാണല്ലോ.. പോസ്റ്റ് മനോഹരമായിട്ടുണ്ട്. കൊട്ടിയൂര്‍ പോകാന്‍ പ്രേരിപ്പിക്കുന്നു

    ReplyDelete
  33. നല്ല പോസ്റ്റ്‌ട്ടോ..ആശംസകള്‍

    ReplyDelete
  34. നന്നായിക്ക്ണൂട്ടോ
    കൊട്ടിയൂരെ പ്പറ്റി വല്ല അസൈന്‍മെന്റോ പ്രോജെക്ടോ എഴുതാണ്ടെങ്കി ഇനിയും വരണ്ട്..

    ReplyDelete
  35. ഇത്തവണത്തെ കൊട്ടിയൂരുത്സവത്തിനു ഞാനും പോയിരുന്നു...!!
    മറ്റുള്ള ക്ഷേത്രങ്ങളില്‍ നിന്നും വിഭിന്നമായിരുന്നു അവിടുത്തെ കാഴ്ച,,!!
    എന്നെ അതിശയിപ്പിച്ചത്.. ഒരുപാട് വരവുള്ള അമ്പലമായിട്ടും.. യാഗം ചെയ്യുന്ന സ്ഥലം വെറും ഓലകൊണ്ട് മാത്രമായിരുന്നു മേഞ്ഞിരുന്നത്..
    അതുകൊണ്ടു തന്നെ ആ ഒരു അമ്പലത്തോടും.. യാഗസ്ഥലത്തോടുമൊക്കെ
    ഒരുപാട് ഇഷ്ടം തോന്നി..!ഇനിയും അവിടെ പോകാന്‍ കൊതി തോന്നുന്നുണ്ട്..!!

    നല്ലൊരു റൈറ്റ് അപ്പ്...!

    ReplyDelete
  36. റാണി, വായിച്ചിട്ടും വായിച്ചിട്ടും മതിയാകുന്നില്ല. നമ്മുടെ നാടിനെ കുറിച്ച് ഇത്ര ഭംഗിയായി, പ്രാധാന്യത്തോടെ എഴുതാന്‍ ഒരാളുണ്ടല്ലോ.ഒരുപാട് സന്തോഷം.കൊട്ടിയൂരിലെ നല്ല ഭക്തിസാന്ദ്രമായ നിമിഷങ്ങള്‍ ഓര്‍ത്തുകൊണ്ട്‌ ഒരിക്കല്‍ കൂടി, അഭിനന്ദനങ്ങള്‍.

    ramya.

    ReplyDelete
  37. Really great raniechi... All the best...

    ReplyDelete
  38. Enikkum pokanam kottiyooru... njanum varatte chechy Kannur kk

    ReplyDelete
  39. ഞാനും ഒരു അവകാശി തന്നെ. പക്ഷെ ഇത്രയും വിശദമായി മനത്തനയെ പറ്റിയും കൊട്ടിയുരിനെ അറിയുന്നത് ഇതാദ്യം.. നന്ദി രനിപ്രിയ. 2011 കൊട്ടിയൂര്‍ ഉത്സവത്തിന്‌ പോകാന്‍ പറ്റിയിരുന്നു. ഇത്തവണ ഒരുപാടു ദൂരെയാണ് ഉള്ളത്. ഏതായാലും വളരെ സന്തോഷം..

    ReplyDelete
  40. കൊട്ടിയൂരിനെ പറ്റി കേട്ടിട്ടുണ്ട് .പലപ്രാവശ്യം വായിച്ചിട്ടുമുണ്ട് .അച്ചടിച്ച്‌ വന്നല്ലോ .അഭിനന്ദനങ്ങള്‍ .

    ReplyDelete
  41. കൊട്ടിയൂരില്‍ ഒരു തവണ പോയിട്ടുണ്ട് ...മഴ കൊണ്ട് തൊഴുതു പ്രദക്ഷിണം വയ്ക്കുന്ന ഒരു സുഖം അനുഭവിച്ചറിയാന്‍ സാധിച്ചു. കൊട്ടിയൂരിനെ സംബന്ധിച്ചുള്ള കഥകള്‍ ചെറുതായി മാത്രമേ കേട്ടിട്ടുണ്ടായിരുന്നുള്ളൂ. നല്ല ഒരു വിശദീകരണം ഇതേ കുറിച്ച് അറിയാന്‍ സാധിച്ചതില്‍ സന്തോഷം. വളരെ നന്നായി എഴുതി. അച്ചടിച്ച്‌ വന്നതിനു പ്രത്യേക ആശംസകള്‍..,..

    ReplyDelete
  42. റാണിപ്രിയേ, പ്രവീണിന്റെ പോസ്റ്റ് വഴിയാ കണ്ടത്..

    ഞാൻ പയ്യാവൂർ ഇരിട്ടിക്കടുത്ത്, ഉളിക്കൽകാരനാ..

    ഞാൻ ചെറുപ്പത്തിലേ കൊട്ടിയൂരു പോയിട്ടുള്ളു.. പക്ഷേ നല്ല വിശ്വാസമാ...
    കഴിഞ്ഞാഴ്ച വീട്ടിൽ നിന്ന് പോയ വിവരം പറഞ്ഞിരുന്നു അമ്മ വിളിച്ചപ്പോൾ.
    മുടിപ്പൂ ( അങ്ങനല്ലേ ) കൊണ്ടുവന്നത്രേ...

    എഴുത്ത് ഇഷ്ടപ്പെട്ടു

    ReplyDelete
  43. സഹോദരി ഞാന്‍ തനി കൊട്ടിയൂര്‍കാരനാണ് അമ്പലത്തിന്റെ അടുത്തു തന്നെ വീട്.നിങ്ങള്‍ അകലങ്ങളില്‍ നിന്നു വരുന്നവര്‍ കാണുന്ന കാഴ്ചയല്ല കൊട്ടിയൂര്‍.അത്രമാത്രം പറയുന്നു.എഴുത്ത് കൊള്ളാം..സ്ഥലങ്ങളും പേരുകളും വിശദികരണങ്ങളും യോജിക്കാന്‍ കഴിയുന്നതല്ല...ചരിത്രവും ഭക്തിയും ഇടകലരുമ്പോള്‍ ഇങ്ങനെയേ വരൂ...ഓടപ്പൂവും ചൂരല്‍ വടിയും,മലരുമൊന്നും പരാമര്‍ശിച്ചുകണ്ടില്ല...ഏതായാലും കൊട്ടിയൂര്‍ നിവാസികളെ സംബന്ധിച്ഛടത്തോളം ഉത്സവം ഒരു ചാകര തന്നെയാണ്.മാത്രമല്ല കൊട്ടിയൂര്‍ പ്രകൃതി രമണിയമായ ഒരു സ്ഥലവുമാണ്‌.അതിനെക്കാള്‍ മനോഹരമാണ് പാല്‍ച്ചുരം...പറയട്ടെ പാലുമായി അതിനൊരു ബന്ധവുമില്ല...ആശംസകളോടെ.

    ReplyDelete