Tuesday, June 28, 2011

സപ്തതിയുടെ നിറവില്‍ - മാടമ്പ് കുഞ്ഞുകുട്ടന്‍


ഇന്നേക്ക് എഴുപത് ആണ്ട് പിന്നോട്ട് പോയാല്‍ തൃശ്ശൂര്‍ ജില്ലയില്‍ കിരാലൂരിലെ മാടമ്പ് മനയില്‍ മിഥുനമാസത്തിലെ ഭരണി നക്ഷത്രം ഉദിച്ചു.ഇന്നത് മലയാള സാഹിത്യത്തിലെ അതിഭീമനക്ഷത്രമായ് ശോഭിക്കുന്നു.അടുക്കുന്തോറും പ്രഭയേറുന്ന വ്യക്തിത്വം. മാടമ്പ് കുഞ്ഞുകുട്ടന്‍ എന്ന ആ നക്ഷത്രം  മലയാളസാഹിത്യ ചരിത്ര വനത്തിലെ ഒറ്റയാനായി ഇന്നും തുടരുന്നു.ഇത്തിരിപ്പോന്ന എന്റെ വായനാലോകത്തെയും  മദിച്ചു ഈ ഒറ്റയാന്‍.

മാടമ്പിന്റെ തൂലിക ചലിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് നാല് പതിറ്റാണ്ട്.നോവലിസ്റ്റ്,തിരക്കഥാകൃത്ത്,നടന്‍ എന്നീ നിലയില്‍ പ്രശസ്തന്‍.കൂടാതെ ആനക്കമ്പം മൂത്ത് ആനപ്പണിയും ചെയ്തിട്ടുണ്ട്.കൈരളി ടി.വി യില്‍ ‘ഇ ഫോര്‍ എലിഫന്റ്’ എന്ന സീരിയലിലൂടെ മലയാളത്തിന് പരിചിതന്‍ ആണ്.അദ്ദേഹത്തിന്റെ പ്രധാന രചനകള്‍ ആണ് അശ്വത്ഥാമാവ്,ഭ്രഷ്ട്,മരാരാശ്രീ,അവിഘ്നമസ്തു,എന്തരോ മഹാനു ഭാവലു,മഹാപ്രസ്ഥാനം,ഓംശാന്തിഓം,അമൃതസ്യപുത്ര:,സാധനാലഹരി,ചക്കരക്കുട്ടിപ്പാറു,സാവിത്രി ദേ-ഒരു വിലാപം.ഇതില്‍ മഹാപ്രസ്ത്ഥാനത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുക ഉണ്ടായി.

സിനിമാതിരക്കഥയും അഭിനയവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.അശ്വത്ഥാമാവ് സിനിമയായപ്പോള്‍ തിരക്കഥയും നായക വേഷവും അദ്ദേഹം തന്നെ ചെയ്തു.ദേശാടനം എന്ന ഒരൊറ്റ സിനിമ തന്നെ കേരള ജനതയുടെ ഹൃദയം കീഴടക്കിയിരുന്നു എന്ന് പറഞ്ഞാല്‍ അത് തെറ്റാവില്ല.ദേശീയ അംഗീകാരം നേടിയ പരിണാമം മറ്റൊരു ഉദാഹരണം.ഏഷ്യയിലെ ഏറ്റവും നല്ല തിരക്കഥക്കുള്ള പുരസ്കാരം നേടിയ ‘കരുണം’ മാടമ്പിന്റെ കിരീടത്തിലെ മറ്റൊരു പൊന്‍ തൂവലായി.ശാന്തം,ഗൌരീശങ്കരം,സഫലം എന്നിങ്ങനെ നീളുന്നു..


മാടമ്പിന്റെ ‘സാധനാലഹരി’ യാണു ഞാന്‍ ആദ്യം വായിക്കുന്നത്.അതും മാടമ്പിനോട് ഏറ്റവും അടുപ്പമുള്ള എന്റെ സുഹൃത്ത് വഴി.ശരിക്കും അത് ഒരു ലഹരി തന്നെ.ആത്മീയ ലഹരി.പിന്നെ സാവിത്രി ദേ-ഒരു വിലാപം- തന്റെ ഭാര്യയുടെ അകാലമരണം അദ്ദേഹത്തില്‍ ഏല്‍പ്പിച്ച ദുഖം-മലയാളത്തിന്റെ വിലാപ നോവല്‍.’ചക്കരക്കുട്ടിപ്പാറു’-ഇതില്‍ അസാധാരണമായ ഒരു പ്രണയാനുഭവം പറയുന്നു മാടമ്പ്.അദ്ദേഹത്തിന്റെ ഓരോ കഥയും വായിക്കാന്‍ ഞാന്‍ കൊതിക്കുന്നു.
എന്റെ ആദ്യാനുഭവമായ ‘സാധനാലഹരി’ എന്ന പുസ്തകം ഞാനിവിടെ പരിചയപ്പെടുത്തട്ടെ.

ഇത് ഒരു കൗളസാധകന്റെ കഥ.-സാധനാലഹരി-ദീക്ഷാഗുരുവിന്റെ അനുഗ്രഹത്താല്‍ കൗളം പഠിക്കാന്‍ ശ്രമിക്കുകയും സാധന ചെയ്യാന്‍ മോഹിക്കുകയും ചെയ്തതിന്റെ സാരമാണ് ഈ കഥ.ശങ്കരാചാര്യരുടെ സൌന്ദര്യലഹരിയുടെ ഒരേട്.ആ മന്ത്രകാവ്യത്തിന്റെആദ്യത്തെ നാല്‍പ്പത്തൊന്ന് ശ്ലോകമാണ് ഈ ലഹരി.പ്രസിദ്ധമായ കഥാസരിത് സാഗരത്തിലെ വിദ്യാസാഗര ചരിത്രം ചട്ടക്കൂടായി സ്വീകരിച്ചു.കൗളസാധകന്മാരുടെ വേദമാണ് സൌന്ദര്യലഹരി.

കഥ തുടങ്ങുന്നത് വിദ്യാസാഗര്‍ എന്ന മഹാബ്രാഹ്മണനായ സാധകനില്‍ നിന്ന്.കൗളവിധിപ്രകാരമുള്ള പ്രാര്‍ത്ഥനയും നമസ്ക്കാരവും കഴിഞ്ഞ് ചെറുനീര്‍ച്ചാലില്‍ മണല്‍ പരപ്പില്‍ ഇരുന്നു,ഇരുന്നപ്പോള്‍ കിടന്നു,കിടന്നപ്പോള്‍ ഉറങ്ങി.അസ്തമയസൂര്യന്‍ ചുവന്നുതുടുത്തു.ഗ്രാമദേവതയെ പ്രദക്ഷിണം വച്ച് തൊഴുത് തോഴിമാരോടു കൂടി ചിരിച്ചുല്ലസിച്ചു വന്ന മന്ദാകിനി മണല്‍ത്തിട്ടയില്‍ ബോധം വിട്ടുറങ്ങുന്ന പുരുഷയൌവ്വനം കാണുന്നു.ഉറങ്ങുംബോളും പ്രസരിക്കുന്ന തീഷ്ണ പുരുഷഗന്ധം അവളെ തടുത്തു നിര്‍ത്തി.എന്താണെന്നറിയില്ല അന്നേവരെ അനുഭവിക്കാത്ത എന്തോ ഒരു അസ്വസ്ഥത.പോയ ജന്മങ്ങളില്‍ എവിടെയോ ഒപ്പം നടന്ന ഓര്‍മ്മ.അനാദിയായ ഈ ചാര്‍ച്ച വഴി ആത്മാവറിയുന്നു.വാക്കുകളാവാതെ അനുഭവിക്കുന്നു.

മന്ദാകിനി വൈദ്യനെയും പല്ലക്കും വിളിച്ചു വരുത്തി.വൈദ്യന്‍ കല്‍പ്പിക്കുന്നു.ഇത് മഹാനിദ്രയാകുന്നു.ആറുമാസമോ അതിലധികമോ ഉറങ്ങാതിരുന്ന ഒരാളുടെ നിദ്ര.നാഡിമിടിപ്പ് മൃദുലം,പരിക്ഷീണം എങ്കിലും കിറുകൃത്യം.മഹായോഗിയുടെ പ്രാണായാമം പോലെ.വൈദ്യന്‍ സംശയിച്ചു,ധ്യാനനിരതനായ ഏതെങ്കിലും സിദ്ധനാകുമോ?പുരുഷന്‍ ഉറങ്ങിക്കിടന്നു.പ്രകൃതിയുണര്‍ന്നു.ഏഴുപകലും ഏഴുരാത്രിയും മന്ദാകിനി ശുശ്രൂഷിച്ചു.ക്രമം തെറ്റാതെ ശ്വാസം വീക്ഷിച്ചു.ഏതോ ദിവ്യസാന്നിധ്യമായ് ഉറങ്ങുന്ന പുരുഷനെ കണ്ടറിഞ്ഞു.

മന്ദാകിനി കുസുമപുരത്തെ നഗരശ്രീ ആയി വാഴേണ്ടവള്‍.പുരുഷന്‍ ഉണര്‍ന്നപ്പോള്‍ ദേവി..ഭവതി ആരാണ്? ദേവിയാണോ നിദ്രയില്‍ നിന്നുന്നുണര്‍ത്തിയത് എന്ന് വിദ്യാസാഗര്‍ ആരായുന്നു.തന്റെ ഗുരുവിന്റെ വാക്ക് ഒരു നിമിഷം വിസ്മരിച്ച് ജലത്തെ സ്പര്‍ശിച്ചപ്പോളാണ് താന്‍ നിദ്രയിലായതെന്നും മന്ദാകിനിയാണ് തനിക്ക് ജീവരക്ഷ ചെയ്തതെന്നും വിദ്യാസാഗര്‍ അറിയിക്കുന്നു.തുടര്‍ന്ന് തന്റെ കഥ പറയുന്നു.

എന്തുകൊണ്ടാണ് താന്‍ അപ്രകാരം ഗുരുവാക്യം മറന്നത്? മന്ദാകിനിക്ക് സൌഹൃദത്തിലും കവിഞ്ഞ ബന്ധം എങ്ങിനെ ഉണ്ടായി? എന്താണ് തന്റെ ജീവരക്ഷക്ക് പകരം വേണ്ടത് എന്ന വിദ്യാസാഗറിന്റെ ചോദ്യത്തിന് ‘അവിടുന്ന് ഈയുള്ളവളെ സ്വീകരിക്കണം’ എന്ന് ആവശ്യപ്പേടുന്നു.
ബ്രാഹ്മണനായ വിദ്യാസാഗര്‍ ശൂദ്രസ്ത്രീയായ മന്ദാകിനിയെ സ്വീകരിക്കണമെങ്കില്‍ ആദ്യം സ്വജാതിയില്‍ നിന്നും,പിന്നെ ക്ഷത്രിയ കുലത്തില്‍ നിന്നും തുടര്‍ന്ന് വൈശ്യകുലത്തില്‍ നിന്നും ഭാര്യമാരെ സ്വീകരിക്കണം.മഹാഗുരു അരുളുന്നു.”ഒരുറക്കത്തില്‍ അറിയപ്പെടാത്ത ഒരു നിയോഗമായി അവളെത്തി.അവള്‍ക്കായി മൂനു പേരും..ചാതുര്‍വര്‍ണ്ണ്യവും ഒന്നായി ചേരണമെന്ന് നിയോഗം.കാലം വിഭജിച്ച വര്‍ണ്ണത്തെ കാലപ്രചോദിതനായ താന്‍ ഒന്നാക്കണം എന്ന് പ്രകൃതി നിയോഗം”.

കൗളമാര്‍ഗമറിയുന്നവന് സൃഷ്ടിരഹസ്യം വെളിവാകുന്നു.മന്ദാകിനി - പൂര്‍വ്വജന്മത്തില്‍ വിദ്യാസാഗര്‍ പ്രത്യക്ഷനമസ്കാരം ചെയ്ത നമസ്കാരകല്ല്. നമസ്കാര ക്രിയയില്‍ എട്ടംഗവും മുട്ടെ   എട്ട് പതിറ്റാണ്ട്  കിടന്ന കരിങ്കല്ലിന്റെ ആത്മാവ് തുടിച്ചു.ഇതാണ് പ്രപഞ്ചസ്വഭാവം.മറ്റു മൂന്നു പേരും യഥാക്രമം പോയജന്മം പൂജാപാത്രം,,ശംഖുകാല്‍,വലമ്പിരി ശംഖ് എന്നിങ്ങനെ ആയിരുന്നു എന്ന് വിദ്യാസാഗര്‍ അനുഭവിക്കുന്നു.വിദ്യാസാഗറിന്റെ കഥ അങ്ങനെ നീളുകയാണ്.
ഇതിലൂടെ അവനവനെ തന്നെ അറിയാത്തവര്‍ ഒന്നും അറിയാത്തവനാണെന്നും,ഗാര്‍ഹപത്യത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും മനസ്സിലാക്കാനാണ് ദീക്ഷ എന്നും ഏറ്റവും ദുര്‍ഘടമായ ആശ്രമം ഗൃഹസ്ഥാശ്രമം ആണെന്നും മനസ്സിലാക്കിത്തരാന്‍ കഥാകൃത്ത് ശ്രമിക്കുകയാണ്.

മാടമ്പിന് എഴുത്ത് ജീവിതമാണ്,ഉപാസനയാണ്.എഴുത്തിന്റെ ആത്മീയലഹരിയിലാണ് ജീവിതം.വൈദിക പാരമ്പര്യത്തിന്റെ വഴികളിലൂടെ വളര്‍ന്നു വന്നിട്ടും പുരോഗമന ആശയങ്ങളോട് അനുഭാവം പുലര്‍ത്തിയിരുന്നു,അതോടൊപ്പം താന്ത്രികം പോലുള്ള സമ്പ്രദായങ്ങളോടുള്ള താത്പര്യവും.എല്ലാ എഴുത്തുകാരില്‍ നിന്നും വിഭിന്നമായ മാടമ്പ് വേണ്ടത്ര പരിഗണിക്കാതെ പോയോ എന്ന ചിന്ത എന്നില്‍ ഉയരുന്നു.മാടമ്പിന്റെ നോവല്‍ ഇന്നു നാല് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ‘ആര്യാവര്‍ത്തം’ എന്ന  നോവലില്‍ എത്തി നില്‍ക്കുന്നു,അതിന്റെ ആദ്യ പതിപ്പ് അദ്ദേഹത്തിന്റെ ജന്മദിനമായ 2011 ജൂണ്‍ 27  നു മാടമ്പ് മനയില്‍ വച്ചു പ്രകാശനം ചെയ്യപ്പെട്ടു.അദ്ദേഹത്തിന്റെ  ആയുരാരോഗ്യസൌഖ്യത്തിനു വേണ്ടി എന്റെ പ്രാര്‍ത്ഥിക്കുന്നു.ഇനിയും മാനവരാശിക്കു വേണ്ടി തൂലിക ചലിപ്പിക്കാന്‍ കഴിയട്ടെ എന്നും പ്രാര്‍ത്ഥിക്കട്ടെ......
34 comments:

 1. വിശദമായ് നല്ല രീതിയില്‍ തന്നെ എഴുതി..
  പലതും ഞാന്‍ കാണാത്തതും വായിക്കത്തതും.
  ഈ ലേഖനം എന്നെ മാടമ്പിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍
  ഇടവരുത്തി..
  നന്ദി..
  പലതും തേടിപ്പിടിച്ച് വായിക്കാം..

  ReplyDelete
 2. വളരെ കുറച്ചു അറിയാമായിരുന്നു ..

  ഈ പരിചയപ്പെടുതലിനു നന്ദി ...

  ReplyDelete
 3. അറിയണം അദ്ദേഹത്തെ...വായിക്കപ്പേടണം ആ പ്രതിഭയെ....
  നന്ദി ..... ഈ വായനക്ക് ...

  ReplyDelete
 4. അറിഞ്ഞതിലും കൂടുതല്‍ അറിയാന്‍ കിടക്കുന്നു.ഒരു മഹാപ്രതിഭ എന്നതില്‍ രണ്ടുപക്ഷമില്ല.

  ReplyDelete
 5. മലയാളത്തിലെ ബഹുമുഖ പ്രതിഭ എന്ന് വിശേഷിപ്പിക്കാവുന്ന ശ്രീ. മാടമ്പ്‌ കുഞ്ഞുക്കുട്ടനെ അനുസ്മരിച്ചത് നന്നായി. ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, അദ്ധ്യാപകനകന്‍, അഭിനനേതാവ്, അവതാരകന്‍, സംഘാടകന്‍ തുടങ്ങി അദ്ദേഹം കൈവക്കാത്ത മേഘലകള്‍ ഒന്നും തന്നെ ഇല്ല എന്ന് തോന്നുന്നു. ഭൗതികതയുടെയും ആധ്യാത്മികതയുടെയും സമന്വയം അദ്ദേഹത്തിന്റെ ജീവിതം. കൈരളി ചാനലില്‍ ഉണ്ടായിരുന്ന ആനപ്രേമികള്‍ക്ക് പ്രിയപ്പെട്ട പരിപാടിയായ ഇ-ഫോര്‍ എലിഫന്‍റ്-ന്‍റെ നിരവധി ഭാഗങ്ങള്‍ കണ്ടിട്ടുണ്ട്. ദേശാടനംത്തിന്റെ തിരക്കഥ എഴുതിയ അദ്ദേഹം അതില്‍ നല്ല രീതിയിലുള്ള അഭിനയം കാഴ്ച്ചവെക്കുകയും ചെയ്തു എന്നുതോന്നി. ആധ്യാതമികത പോലെ "ലഹരി"യും അദ്ധേഹത്തിന് ജീവിത ലഹരിയായിരുന്നു. മുറുക്കി ചുവപ്പിച്ച്, മലയാള തറവാടിന്റെ ഉമ്മറത്ത് ഇരിക്കുന്ന ആ കാരണവര്‍ക്ക് സപ്തതി ആഘോഷിക്കുന്ന ഈ വേളയില്‍ എല്ലാ നന്മകളും ആശംസിക്കുന്നു..

  (മാടമ്പ്‌ ജനിച്ചത്‌ "കിനാലൂര്‍" ആണോ? "കിരലൂര്‍" ആണെന്നാണ്‌ തോന്നുന്നത്. കിനാലൂര്‍ കോഴിക്കോട് ജില്ലയില്‍ ആണ്. വ്യക്തമായി അറിയില്ല കേട്ടോ. )

  ReplyDelete
 6. കിനാലൂരല്ല..കിരലൂരുമല്ലാ...കിരാലൂർ....

  :))

  ReplyDelete
 7. നന്ദിയുണ്ട്,
  ഈ മഹാ വ്യക്തിത്വത്തെകുറിച്ചുള്ള പരിചയപ്പെടുത്തലിന്.

  ReplyDelete
 8. മാടാമ്പിന്റെ ലേഖനങ്ങളെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. ഇതുവരെ വായിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല.റാണിയുടെ ഈ വിവരണം വായിച്ചപ്പോള്‍ തീര്‍ച്ചപ്പെടുത്തി, എന്തായാലും വായിക്കണം എന്ന്. ശക്തമാണ് എഴുത്തെന്നു കേട്ടിട്ടുണ്ട്.ഈ വിവരണം വളരെ നന്നായി. റാണിയുടെ കൂടെ ഞാനും അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

  ramya

  ReplyDelete
 9. നല്ല ലേഖനം !!!

  ReplyDelete
 10. കൊള്ളാം..എനിക്കൊന്നും മനസ്സിലായില്ല...

  ReplyDelete
 11. ഞാനേറെ അറിയാൻ ആഗ്രഹിച്ചിരുന്ന വ്യക്തിത്വം...അദ്ദേഹത്തിന്റെ ആയുരാരോഗ്യ സൌഖ്യങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു

  ReplyDelete
 12. മാടമ്പ് കുഞ്ഞുകുട്ടന്‍ എന്ന അതുല്യപ്രതിഭയെക്കുറിച്ച് എഴുതിയ റാണിക്ക് അഭിനന്ദനങ്ങള്‍....

  ReplyDelete
 13. സപ്തതി നിറവില്‍ എത്തിയ മാടംപിന്റെ ജീവിത രേഖ വരച്ചിട്ടതിനു റാണി പ്രിയയ്ക്ക് അഭിനന്ദനങ്ങള്‍ ...അദ്ദേഹത്തിനും ആ തൂലികയ്ക്കും ആയുരാരോഗ്യ സൌഖ്യം ഉണ്ടാകട്ടെ ..:)

  ReplyDelete
 14. മാടമ്പ് സ്വയം പ്രമോട്ട് ചെയ്യാത്ത ഒരു പ്രത്യേകവ്യക്തിത്വമാണ്. ഈ സപ്തതി ആഘോഷം പോലും സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണേന്നറിഞ്ഞു.

  നല്ല ഒരവലോകനം റാണിപ്രിയാ..ആശംസകള്‍

  ReplyDelete
 15. വായിക്കപ്പെടേണ്ടത് തന്നെയാണ് അദ്ദേഹത്തെ.. റാണി മാടമ്പിന്റെ അഭിനയത്തെ പറ്റി പറയുമ്പോള്‍ വിസ്മരിക്കാന്‍ പാടില്ലാത്ത ഒരു സീരിയല്‍ ഉണ്ട്. കോവിലന്റെ തോറ്റങ്ങള്‍. അതിന്റെ ഹൈലറ്റ് തന്നെ മാടമ്പും മുരുകനും ആയിരുന്നു. പിന്നെ കുറേ ടപ്പ് ചെയ്യപ്പെട്ടു അദ്ദേഹം. അദ്ദേഹത്തിന്റെ വളരെക്കുറച്ച് കൃതികളേ വായിച്ചിട്ടുള്ളൂ. അശ്വത്ഥാമാവ് , ഭ്രഷ്ട് എന്നീ രണ്ട് നോവലുകള്‍ മാത്രം മതി റേഞ്ചളക്കാന്‍. നന്നായി എഴുതി.

  ReplyDelete
 16. നൗഷാദ് അകമ്പാടം, ente lokam,പട്ടേപ്പാടം റാംജി,ശ്രീജിത് കൊണ്ടോട്ടി.,ABDULLA JASIM IBRAHIM ,നികു കേച്ചേരി,Ashraf Ambalathu,Remya ,ചാണ്ടിച്ചന്‍ ,Naushu ,HarWare Labs. ,സീത*,സന്ദീപ്‌ പാമ്പള്ളി (Sandeep Pampally),രമേശ്‌ അരൂര്‍,ajith നന്ദി....ഈ വായനക്ക് ...
  @മനോരാജ്... ഞാന്‍ കൂടുതല്‍ അറിയുകയാണ് .....അദ്ദേഹത്തെ....നന്ദി അറിയാവുന്ന കാര്യങ്ങള്‍ പങ്കുവച്ചതിന്......

  ReplyDelete
 17. @ശ്രീജിത് കൊണ്ടോട്ടി. ,നന്ദി...തെറ്റ് ചൂണ്ടിക്കാട്ടിയതിന്...

  ReplyDelete
 18. പരിചയപ്പെടുത്തിയതിന് നന്ദി. നല്ല ലേഖനം.

  ReplyDelete
 19. മാടമ്പിന്റെ തിടമ്പുകൾ നന്നാ‍യി പൊലിമയോടെ എടുത്തുകാണിച്ചിരിക്കുന്നൂ...!

  ReplyDelete
 20. അറിയുന്നു. ഞാനദ്ദേഹത്തെ.....
  ദേവൂട്ടിക്കഭിനന്ദനം. ഈ പരിചയപ്പെടുത്തലിന്.

  ReplyDelete
 21. വളരെ നല്ല ലേഖനം. കൂടുതൽ അറിയാൻ താത്പര്യമുണ്ട്‌. ഒരു രണ്ടാം ഭാഗം കൂടി ഉണ്ടായിരുന്നെങ്കിൽ..

  ReplyDelete
 22. ഇന്ന് വരെ ഈ കലാകാരന്റെ സൃഷ്ടികള്‍ വായിക്കാന്‍ സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഭ്രഷ്ട് എന്ന കൃതി വാങ്ങണന്നും വായിക്കണം എന്നും ഉണ്ട്..

  ReplyDelete
 23. വളരെ വിശദമായ നല്ലൊരു ലേഖനം.

  ReplyDelete
 24. ഈ പരിചയപ്പെടുത്തല്‍ നന്നായി ഇഷ്ടായി.

  ReplyDelete
 25. ee post avassarochithamayi..... bhavukangal......

  ReplyDelete
 26. മാടമ്പ് എന്നാ മഹാസാഗരത്തെ ഒരു കിണ്ടിയിലെ വെള്ളമാക്കി ഞങ്ങള്‍ക്ക് തന്ന ദേവൂട്ടിക്കു അഭിനന്ദനങള്‍ .അറിയണം ആ ഒറ്റകൊമ്പനെ അദ്ധേഹത്തിന്റെ പുസ്ത്തകങ്ങളിലൂടെ

  ReplyDelete
 27. വളരെ നല്ല ലേഖനം..അഭിനന്ദനങള്‍

  ReplyDelete
 28. മാടംബിനെ അറിയാന്‍ കാര്യമായി ശ്രമിച്ചില്ല. ഒക്കെ പുതിയ വിവരങ്ങള്‍. നന്നായി.....സസ്നേഹം

  ReplyDelete
 29. റാണിപ്രിയാ.. ഇപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞത്... വളരെ നല്ല പോസ്റ്റ്‌.. :)

  ReplyDelete
 30. നല്ല ലേഖനം....നന്ദി റാണി പ്രിയാ...ഏറെ നാളായല്ലോ കണ്ടിട്ട്...തിരക്കിലാണോ..?

  ReplyDelete
 31. നല്ലൊരു ലേഖനം ..അപ്പോള്‍ ഇങ്ങനെയും എഴുതാം അല്ലെ..ഇത്രയും എഴുതിയ ആള്‍ ആണ് ഇദ്ദേഹം എന്ന് ഇപ്പോഴാണ് അറിയുന്നത്...ആശംസകള്‍ കേട്ടാ അതെന്നെ..

  ReplyDelete
 32. സത്യമായും ഈ പുസ്തകങ്ങള്‍ ഒന്നും ഞാന്‍ വായിചിടില്ലാ
  ഇനി ശ്രമിക്കാം ഇത് കിട്ടാന്‍
  നല്ല വിവരണം, ശ്രീ മാടമ്പിനെകുറിച്ച് കേട്ടറിവുണ്ട് അതു കുറച്ചുകൂടി കൂട്ടാന്‍ ഈ നോട്ട് സഹായിച്ചു
  ആശംസകള്‍

  ReplyDelete