ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10-ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ് ചെലവഴിച്ചത്. 1953ൽ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. 1982ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു.1987-ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.
ഞാന്‍ പിജിക്ക് പഠിക്കുമ്പോള്‍ ആണു മാഷിനെ കാണുന്നത്.....എത്രയോ ജനങ്ങള്‍ക്കിടയില്‍ ഒരു താരപരിവേഷമോ ,അഹങ്കാരമോ ലവലേശമില്ലാതെ ആള്‍ക്കൂട്ടത്തില്‍ തനിയേ...ഞാന്‍ പറഞ്ഞല്ലോ എന്റെ പഠനം മൂന്നു വര്ഷം വള്ളിക്കാവില്‍ ആയിരുന്നു...ആശ്രമത്തിന്റെ മുന്നില്‍ മാഷ് നില്‍ക്കുന്നു...'അമ്മ'യെ കാണാന്‍ വന്നതാണ്.മുട്ട് മറക്കും വരെ ഒരു മുണ്ട്,വെള്ള ബനിയന്‍ പിന്നെ തോളത്ത് ഒരു തോര്‍ത്ത്.മാഷിന്റെ മുന്നിലൂടെ എത്രയോ പേര്‍ നടന്നു പോകുന്നു...ആരും ശ്രദ്ധിക്കുന്നില്ല(സാധാരണ ആശ്രമത്തില്‍ ആരും ആരേയും ശ്രദ്ധിക്കാറില്ല) മാഷ് കൈ രണ്ടും നെഞ്ചോട് ചേര്‍ത്ത് ആശ്രമ കവാടത്തില്‍ നില്‍ക്കുന്നു. ഞാന്‍ ഓടി ചെന്നു.മാഷേ ...എന്ന് വിളിച്ചു..നല്ല ഒരു ചിരി സമ്മാനിച്ചു(കുഞ്ഞുകുട്ടികളോട് ചിരിക്കും പോലെ).എന്റെ സന്തോഷത്തിനു അതിരില്ല..ഞാന്‍ വേഗം ആ കൈകള്‍ പിടിച്ചു.മാഷ് എന്റെ കൈകളില്‍ ഊന്നി നിന്നു. ഞാനാണ് സംസാരിക്കാന്‍ തുടങ്ങിയത്.എന്നെ പരിചയപ്പെടുത്തി..ഞാന്‍ ഇവിടെ കമ്പ്യൂട്ടര്‍ പഠിക്കുവാ എന്നും നാട് കണ്ണൂര്‍ ആണെന്നും. മാഷിന്റെ കവിത വായിക്കാറ് ഉണ്ടെന്നും .ഒക്കെ.കുട്ട്യേ ....മോള്‍ ഭാഗ്യവതിയാണ്.ഈ സന്നിധിയില്‍ വരാന്‍ സാധിച്ചല്ലോ..എന്നും പിന്നെ 'വള്ളിക്കാവിലെ അമ്മയെ'കുറിച്ച് എന്തൊക്കെയോ പറഞ്ഞു..അമ്മ നാട്ടില്‍ വന്നു എന്നൊക്കെ..അമ്മയെ പറ്റി പറയുമ്പോള്‍ ആ കണ്ണുകള്‍ നനയുന്നുണ്ടായിരുന്നു..അപ്പോളേക്കും കൂടെ വന്നയാള്‍ എന്റെ കൈയ്യില്‍ നിന്നും ആ കൈകള്‍ അയാളുടെ കൈകളിലേക്ക് മാറ്റി ..മാഷ് പോകുന്നത് ഞാന്‍ നോക്കി നിന്നു...
പിന്നെ ഞാന്‍ മാഷുടെ ഒരു പടം വരച്ചു.അത് "കുഞ്ഞുണ്ണി മാഷ്,അതിയാരത്ത് ഹൗസ്,വലപ്പാട്(പി.ഒ)" എന്ന അഡ്രെസ്സില്‍ അയച്ചു കൊടുത്തു..ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.മാഷുടെ മറുപടി വരും എന്ന്.ഒരു പോസ്റ്റ് കാര്‍ഡ് എന്നെ തേടിയെത്തി. "മോളെ...വരച്ച ചിത്രം കിട്ടി.ഭംഗി ആയിരിക്കുന്നു...ഇനിയും കൂടുതല്‍ വരക്കണം.ദൈവാനുഗ്രഹം ഉണ്ട്"(കത്തിലെ വരികള്‍ ഓര്‍മ്മയില്ല എല്ലാം എന്റെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ടു..ഓര്‍മ്മകള്‍ മാത്രം.) എന്ന് കുഞ്ഞുണ്ണി (ഒപ്പ്) ഹോ ...എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ.
പിന്നെ ഒരിക്കല്‍ കൂടി കണ്ടു...അന്നും സംസാരിക്കാന്‍ കഴിഞ്ഞു.ഞാന്‍ കത്ത് അയച്ച കാര്യം പറഞ്ഞപ്പോള്‍ മാഷ് പറഞ്ഞു ...ഓര്‍മ്മ... ട്ടും ഇല്യാ ...കുട്ട്യേ.....മറുപടി അയച്ചില്യാന്നുണ്ടോ ?? ഞാന്‍ പറഞ്ഞു മാഷ് അയച്ചിരുന്നു എന്ന്.ഒരു കവിത ചൊല്ലി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്ന് അറിഞ്ഞതോടെ ഒരു ശങ്കയും ഇല്ലാതെ ചൊല്ലി ..
"ആയി...ഠായി...മിഠായി..
തിന്നുമ്പോളെന്തിഷ്ടായീ..
തിന്നു കഴിഞ്ഞാ കഷ്ടായി."
പിന്നെ എന്റെ കൂട്ടുകാരുടെ ഇടയില്‍ കുഞ്ഞുണ്ണി എന്ന പേരും എനിക്ക് വീണു..
"ആയി...ഠായി...മിഠായി..
തിന്നുമ്പോളെന്തിഷ്ടായീ..
തിന്നു കഴിഞ്ഞാ കഷ്ടായി."
പിന്നെ എന്റെ കൂട്ടുകാരുടെ ഇടയില്‍ കുഞ്ഞുണ്ണി എന്ന പേരും എനിക്ക് വീണു..
മാഷുടെ കവിതകള്‍ ഹ്രസ്വവും ചടുലവും ആണ്.കുട്ടികളുടെ കൂട്ടുകാരന്‍...
“കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാൻ“
എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാൻ“
“പൊക്കമില്ലാത്തതാണെന്റെ പൊക്കം“ എന്ന മാഷുടെ വരികള്‍ ,നമ്മെ എത്ര ചിന്തിപ്പിക്കുന്നു ..
“എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം“
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം“
ഒരു കാലത്ത് ഈ കവിത കമിതാക്കള്‍ പാടി നടന്നിരുന്നു....
“ശ്വാസം ഒന്ന് വിശ്വാസം പലത്“
“ശ്വാസമാവശ്യം ആശ്വാസമാവശ്യം വിശ്വാസമത്യാവശ്യം“
“കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണ്മതാണെൻ പരാജയം“
മാഷ് ഈ ലോകം വിട്ടു പോയി എന്നു തോന്നുന്നില്ല .....
മാഷിന്റെ സൃഷ്ടികള്‍
മാഷിന്റെ സൃഷ്ടികള്‍
കുഞ്ഞുണ്ണിയുടെ കവിതകൾ
ഊണുതൊട്ടുറക്കംവരെ
പഴമൊഴിപ്പത്തായം
വിത്തും മുത്തും
കുട്ടിപ്പെൻസിൽ
നമ്പൂതിരി ഫലിതങ്ങൾ
രാഷ്ട്രീയം
കുട്ടികൾ പാടുന്നു
ഉണ്ടനും ഉണ്ടിയും
കുട്ടിക്കവിതകൾ
കളിക്കോപ്പ്
പഴഞ്ചൊല്ലുകൾ
പതിനഞ്ചും പതിനഞ്ചും.
അക്ഷരത്തെറ്റ്
നോൺസെൻസ് കവിതകൾ
മുത്തുമണി
ചക്കരപ്പാവ
കുഞ്ഞുണ്ണി രാമായണം
കദളിപ്പഴം
നടത്തം
കലികാലം
ചെറിയ കുട്ടിക്കവിതകൾ
എന്നിലൂടെ (ആത്മകഥ)
വിത്തും മുത്തും
കുട്ടിപ്പെൻസിൽ
നമ്പൂതിരി ഫലിതങ്ങൾ
രാഷ്ട്രീയം
കുട്ടികൾ പാടുന്നു
ഉണ്ടനും ഉണ്ടിയും
കുട്ടിക്കവിതകൾ
കളിക്കോപ്പ്
പഴഞ്ചൊല്ലുകൾ
പതിനഞ്ചും പതിനഞ്ചും.
അക്ഷരത്തെറ്റ്
നോൺസെൻസ് കവിതകൾ
മുത്തുമണി
ചക്കരപ്പാവ
കുഞ്ഞുണ്ണി രാമായണം
കദളിപ്പഴം
നടത്തം
കലികാലം
ചെറിയ കുട്ടിക്കവിതകൾ
എന്നിലൂടെ (ആത്മകഥ)
കേരള സാഹിത്യ അക്കാദമി അവാർഡ് (1974, 1984),സംസ്ഥാന ബാലസാഹിത്യ അവാർഡ് (1982)വാഴക്കുന്നം അവാർഡ്(2002) വി.എ.കേശവൻ നായർ അവാർഡ് എന്നിവക്ക് അര്‍ഹനായമാഷ് ഇന്നും നമ്മളുടെ മനസ്സില്‍ ജീവിക്കുന്നു .......
മാഷുടെ ഓര്‍മ്മകള്‍ ഇന്നും എന്റെ മനസ്സിലുണ്ട് .....
ReplyDeleteഇല്ല ... മാഷ് മരിച്ചിട്ടില്ല ....
കുഞ്ഞുണ്ണി മാഷും കുട്ട്യോളും... നല്ല ഓര്‍മ്മകള്‍
ReplyDeleteറാണി . സന്തോഷം .... മാഷേക്കുറിച്ചുള്ള ഈ ഓര്‍മ്മകള്‍ വളരെ നന്നായി
ReplyDeleteഅധികം ഉയരമില്ലാത്ത ഞാന്‍ പലപ്പോഴും കൂട്ടുകാര്‍ക്കിടയില്‍ ഈ വരി ചൊല്ലിയിരുന്നു ..
"പൊക്കമില്ലാത്തതാണെന്റെ പൊക്കം“ ....
വാക്കുകള്‍ കൊണ്ട് അമ്മാനമാടിയ കവി ...വളരെ ഇഷ്ടമായിരുന്നു കുഞ്ഞുണ്ണി കവിതകളോട് ...നന്ദി ഈ അനുസ്മരണത്തിന് ...
ReplyDelete@ajith,vattapoyil,Vadakkel
ReplyDeleteനന്ദി ....
‘പൊക്കമില്ലാത്തതാണെന്റെ പൊക്കം’
"ആയി...ഠായി...മിഠായി..
ReplyDeleteതിന്നുമ്പോളെന്തിഷ്ടായീ..
തിന്നു കഴിഞ്ഞാ കഷ്ടായി."
എന്‍റെ സ്കൂള്‍ കാലഘട്ടത്തില്‍ ഇത് പാടി നടന്നിരുന്നു..!
പിന്നെ..
പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാലു വെച്ച പാത്രം
വൃത്തിയാക്കി വെച്ചു..!!
* സത്യമേ ചൊല്ലാവൂ
ധർമ്മമേ ചെയ്യാവൂ
നല്ലതേ നൽകാവൂ
വേണ്ടതേ വാങ്ങാവൂ
ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ
ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽ
വിരസ നിമിഷങ്ങൾ സരസമാക്കുവാ
നിവ ധാരാളമാണെനിക്കെന്നും.
ഒരുമയുണ്ടെങ്കിൽ ഉലക്കേലും കിടക്കാല്ലോ
ഒരുമയില്ല്ലെങ്കിൽ കിടക്കേയും ഉലയ്ക്കാലോ
കുഞ്ഞുണ്ണി മാഷ് എല്ലാവരുടെയും മനസ്സില്‍ ജീവിക്കുന്നു..!
വളരെ വളരെ നല്ല ഒരു ലേഖനം.. മനസ്സില്‍ തട്ടുന്നുണ്ട് .. എല്ലാ വിധ ആശംസകളും..
ReplyDelete@manu ....
ReplyDeleteവായിച്ചാല്‍ വളരും
വായിച്ചില്ലേലും വളരും
വായിച്ച് വളര്‍ന്നാല്‍ വിളയും
വായിച്ചില്ലെങ്കില്‍ വളയും
നന്ദി .... വായിക്കുക .....
വലിയ ൊരു കവിയെപ്പറ്റി എഴുതുവാന്‍ തോന്നിയല്ലോ. അഭിനന്ദനങ്ങള്‍
ReplyDeleteകുഞ്ഞുണ്ണിമാഷല്ലെ, എങ്ങനാ ഇഷ്ടപ്പെടാതിരിക്കുക.ഇഷ്ടമായി.
ReplyDeleteഅരുമ കവി
ReplyDeleteഞാന്‍ വിസിറ്റ് ചെയ്തൂട്ടോ ദേവൂട്ട്യെ..
ReplyDeleteഞങ്ങളുടെ സ്കൂളിലേക്ക് എന്റെ പ്രത്യേക താല്പര്യ പ്രകാരം ഒരിക്കല്‍ കൊണ്ടുവന്നിരുന്നു. വിശദമായി പറയാനുണ്ട്. അത് എഴുതി വെച്ചിട്ടുണ്ട്. പോസ്റ്റ് ചെയ്തിട്ടില്ല. 'പേര് ഇങ്ങനെയാണ്. നക്ഷത്രവും പുല്‍ക്കൊടിയും' പിന്നെ സൗകര്യം പോലെ പോസ്റ്റാം ..
ഇത് നന്നായി
----------
ഞാനൊരു മാഷ്
എന്നുണ്ണിയും ഒരു മാഷ്
എന്നിട്ടെന്തു?
കുഞ്ഞുണ്ണി മാഷാവില്ലല്ലോ...
കുട്ടികളുടെ കവിയും കൂട്ടുകാരനും...
ReplyDeleteആ വിടവ് ഇപ്പോഴും നികത്തപ്പെടാതെ കിടക്കുന്നു!
പേരും പൊക്കവും കവിതകളും എല്ലാം ഒന്നുപോലെ...
ReplyDeleteമാഷെ അറിയാത്ത വായിക്കാത്ത ആരെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല.
നല്ല ഓര്‍മ്മകള്‍
ReplyDeleteനല്ല ഓർമ്മക്കുറിപ്പ്.
ReplyDeleteപങ്കുവെച്ചതിനു നന്ദി :)
Kollaam...
ReplyDeletenannayittundu ranipriya ... :)
ReplyDeleteകുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
ReplyDeleteകവിയായിട്ടു മരിക്കാൻ“bhavukangal...
@കുസുമം ആര്‍ പുന്നപ്ര,@sreee,@sm sadique, kARNOr(കാര്‍ന്നോര്),@Sabu M H,@HarWare Labs,@ഹരിപ്രിയ
ReplyDeleteനന്ദി ....
@ഉസ്മാന്‍ ഇരിങ്ങാട്ടിരി :ആദ്യമായാ ദേവൂട്ടിക്ക് ഒരു കമന്റ് കിട്ടിയത്...
സന്തോഷമായി .... നന്ദി ...
@ഐക്കരപ്പടിയന്‍ : അതെ കുഞ്ഞാണു കുഞ്ഞുണ്ണി...
മാഷുടെ മുന്നില്‍ നമ്മളും കുഞ്ഞ് ... നന്ദി ദേവൂട്ടിയെ വിസിറ്റ് ചെയ്തതിനു..
@പട്ടേപ്പാടം റാംജി : അതെ റാംജി സര്‍..മാഷെ അറിയാത്തവരായി ആരും ഉണ്ടാകില്ല .... നന്ദി
കുഞ്ഞുണ്ണി മാഷല്ലേ
ReplyDeleteഓര്‍ക്കാതിരിക്കനാവുമോ?
This comment has been removed by the author.
ReplyDeleteകുഞ്ഞുണ്ണി മാഷെ ക്കുറിച്ചുള്ള ഈ കുറിപ്പിന് വളരെ നന്ദി ..മാഷെ നേരില്‍ കണ്ടു സംസാരിക്കാനും ആ കൈ പിടിച്ചു നടക്കാനും രണ്ടു മൂന്നു തവണ എനിക്കും ഭാഗ്യമുണ്ടായിട്ടുണ്ട് ..1987 ല്‍ പാലക്കാട് വിക്ടോറിയാ കോളേജില്‍ വച്ചായിരുന്നു ഓര്‍മയില്‍ ഇന്നും പൂത്തുലഞ്ഞു നില്‍ക്കുന്ന ആദ്യ കൂടിക്കാഴ്ച ..മലയാളത്തിന്റെ സാഹിത്യ നഭസ്സില്‍ ശോഭ ചൊരിഞ്ഞ എല്ലാ നക്ഷത്രങ്ങളെയും ഒരുമിച്ചു കാണാന്‍ കിട്ടിയ ആദ്യ അവസരം കൂടിയായിരുന്നു അത് ! കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച സാഹിത്യ ക്യാമ്പായിരുന്നു വേദി .ഞാനന്ന് കോളജു വിദ്യാര്‍ഥിയാണ് ..പിന്നീടും ഓര്മ പുതുക്കി ...പല കാലത്തില്‍ ,പല സന്ദര്‍ഭങ്ങളില്‍ ..എല്ലാം ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തിയ ഈ കുറിപ്പിന് ..നന്ദി !
ReplyDeleteമാഷ് 30 വര്‍ഷം മുമ്പ് എനിക്കയച്ച പോസ്റ്റ് കാര്‍ഡ് ഇപ്പോഴും എന്റെ മേശയിലെവിടെയോ കിടപ്പുണ്ട്...
ReplyDelete"അമ്മിയെന്നാലുരക്കല്ല്
അമ്മയെന്നാലമ്മിഞ്ഞപ്പാല്"
(ഇത് മാഷിന്റെതാണോ?)
പന്ത്രണ്ട് വര്‍ഷം മുമ്പ് സെക്രട്ടറിയായിരുന്ന ക്ലബ്ബിന്റെ വാര്‍ഷികത്തിന് ഞങ്ങള്‍ കുഞ്ഞുണ്ണിമാഷും കുട്ട്യോളും എന്ന പേരില്‍ത്തന്നെ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അന്ന് ഒരുപാട് സമയം ആ പതുപതുത്ത കൈ പിടിച്ച് നടക്കാനായി. ഇപ്പോള്‍ വീണ്ടുമോര്‍ക്കുമ്പോള്‍ ഓര്‍മ്മകള്‍ക്ക് കൂടുതല്‍ മാധുര്യം. നെല്ലിക്ക പോലെ.., മാഷുടെ കവിതകള്‍ പോലെ...
ReplyDeleteവളരെ നന്നായി പറഞ്ഞു ...അപ്പോള്‍ കണ്ടിട്ടുണ്ട് കൊണ്ടിട്ടുണ്ട് അല്ലെ ...
ReplyDeleteസ്വയം പൊക്കാനും മറ്റുള്ളവരെ പൊക്കാനും നടക്കുന്നവര്‍ക്കിടയില്‍ "പൊക്കമില്ലായ്മ യാണെന്‍റെ പൊക്കം,എന്നെ പൊക്കാതിരിക്കുവിന്‍"
ReplyDeleteഎന്ന് പറയാന്‍ ഒരു മാഷ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞുണ്ണി മാഷ് മലയാളിയുടെ ഒരു സ്വകാര്യ അഹങ്കാരമാണ്
ഭാഗ്യവതി കാണാന്‍ കഴിഞ്ഞല്ലോ
ReplyDeleteകുഞ്ഞുണ്ണിമാഷെ സ്കൂളിൽ ഒരു പ്രോഗ്രാമിന് അതിഥിയായി കൊണ്ടുവന്നിട്ടുണ്ട്..... അന്ന് അയാളെ നേരിൽ കാണാനും സംവദിക്കാനും കഴിഞ്ഞു.....
ReplyDeleteഎല്ലാ ആശംസകളും
കുഞ്ഞുണ്ണിമാഷും, കുഞ്ഞു കവിതകളും എല്ലാം പ്രിയങ്കരങ്ങള്‍ ആണ്.. മാഷിനെ ഇവിടെ അനുസ്മരിച്ചത് നന്നായി.. ആശംസകള്‍.. :)
ReplyDeleteറാണി,
ReplyDeleteഹൃദയഹാരിയായ കുറിപ്പ്. ഞാന്‍ പഠിച്ചിരുന്ന പോളിടെക്ക്നിക്കിന് അടുത്തായിരുന്നു മാഷിന്റെ വീട്. ഒരിക്കല്‍ പോളിടെക്നികില്‍ ഒരു പ്രോഗ്രാമിന് വന്നിട്ടുണ്ട്. പക്ഷെ സംസാരിക്കുവാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. വാക്കുകള്‍ കൊണ്ട് അമ്മാനമാടിയ കവി എന്ന് മുകളിലാരോ എഴുതി കണ്ടു.
കുഞ്ഞു കവിതകളുടെ തമ്പുരാന്‍ എന്ന് അദ്ദേഹത്തെ വിളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. കൊച്ചു വാക്കുകളാണെങ്കില്‍ പോലും അനര്‍ഗളം പ്രവഹിക്കുന്ന ആ പദസമ്പത്തിന് മുന്‍പില്‍ ശിരസ്സ് കുനിക്കാതെ വയ്യ..
കഴിഞ്ഞ ആഴ്ചയിൽ പോലും ഒരു പരിപാടിയിൽ കുഞ്ഞുണ്ണിമാഷിന്റെ കവിത എടുത്ത് സംസാരിക്കുന്നതു കേട്ടു.ആ കുഞ്ഞൻ വരികളുടെ ജന സമ്മതിയും സ്വാധീനവും എത്രയാണെന്നു വ്യക്തമാകുന്നു. നല്ല അനുസ്മരണം..
ReplyDeleteഓർമ്മകൾ നന്നായിട്ടുണ്ട്.
ReplyDeleteഭാഗ്യവതി, ആ മഹാനായ കവിയെ കാണാനും സംസാരിക്കാനും സാധിച്ചല്ലോ.ഞാനൊക്കെ കേട്ടിട്ടേ ഉള്ളു
ReplyDeleteThis comment has been removed by the author.
ReplyDeleteഎനിക്കും അദ്ദേഹത്തെ കാണാനൊരു ഭാഗ്യം കിട്ടിയില്ല...എങ്കിലും ഈ വായനയിലൂടെ അദ്ദേഹത്തെ കണ്ട പോലെ തന്നെയായി....
ReplyDelete>> എഴുതേണ്ടുന്നൊരു പുസ്തകമുണ്ടോ..
ReplyDeleteഎഴുതിത്തീര്‍ന്നൊരു പുസ്തകമുണ്ടോ..
മുഷിയാതുള്ളൊരു പുസ്തകമുണ്ടോ..
മഷിയെന്തിനു ഞാന്‍ പാഴാക്കുന്നു..<<
>> ഇത്തിരിയുള്ളൊരു കുന്നിക്കുരുവു-
ണ്ടത്തറയുള്ളൊരു കുന്നുണ്ടേ
എത്തറയുള്ളവനെന്നറിയാത്തൊരു
കുഞ്ഞുണ്ണിയുമുണ്ടീമണ്ണില്‍. <<
ദേവൂട്ടി ഭാഗ്യവതി തന്നെ.
ഞാനും ഒരുകാലത്ത് കാണാന്‍ കൊതിച്ചിരുന്നു
ഈ മഹാനെ.പിന്നെ മാധവിക്കുട്ടിയെയും,
രണ്ടാളെയും കാണാന്‍ പറ്റിയില്ല.
എന്നാലും കുഞ്ഞുണ്ണിമാഷുമായി അല്ലറ ചില്ലറ കത്തിടപാടൊക്കെ നടത്താന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്..കുഞ്ഞുപ്രായത്തിലാണ് കേട്ടോ.അതിവിടെ ഉണ്ട്.സമയം കിട്ടുമ്പോള്‍ നോക്കുമല്ലോ.
http://enikkumblogo.blogspot.com/2010/09/blog-post_19.html
പൊക്കമില്ലായ്മയായിരുന്നു കുഞ്ഞുണ്ണി മാഷിന്റെ പൊക്കം.
ReplyDeleteമാഷിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലി.
കുഞ്ഞുണ്ണി മാഷ് താമസിച്ചിരുന്ന വലപ്പാട് വീട്ടില്‍ പോയി അദ്ദേഹത്തെ നേരില്‍ക്കാണാനും നാട്ടിലെ ഒരു പ്രോഗ്രാമിനായി ക്ഷണിക്കാനും എനിക്കു ഭാഗ്യമുണ്ടായിട്ടുണ്ട്. അന്നദ്ദേഹം സഹോദരിയോടൊപ്പം സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്നു. വാര്‍ദ്ധ്യയ്ക്കക്കാലത്തു അവിവാഹിതനായ അദ്ദേഹത്തിനു ഏക ആശ്രയവും സഹോദരിയായിരുന്നു. മലയാളത്തിനു ഒരുപാടു കവിതകള്‍ സമ്മാനിച്ച വരാന്തയും ആ ചാരുകസേരയും കാണാനുള്ള ഭാഗ്യവും എനിക്കുണ്ടായി.
ReplyDeleteപോസ്റ്റ് വളരെ മികച്ചതായി. ആശംസകള്‍....
അദ്ദേഹം രാമകൃഷ്ണാശ്രമത്തിലായിരിക്കുമ്പോള്‍ ഈയുള്ളവന്‍ ചെറുവരികളെഴുതി തെറ്റ് തിരുത്താന്‍ അയച്ചുകൊടുത്തു, അവ ശരിയാക്കി ആരുമല്ലാത്ത എനിക്ക് മടക്കതപാലില്‍ അയച്ചുതന്നു. വിനയത്തിന്റെ മാഷിനെ ഓര്‍ത്തത് നന്നായി.
ReplyDeleteവലപ്പാട് മാഷ് നാട്ടിലുള്ള അവസരങ്ങളിൽ മൂന്നാലുതവണ ഞങ്ങൾ പിള്ളേരെയും കൊണ്ട് ഞങ്ങളുടെ മാമൻ മൂപ്പരുടെ വീട്ടിൽ കൊണ്ടുപ്പോയി കുട്ടിക്കവിതകൾ പാടി രസിച്ചിട്ടുണ്ട്...
ReplyDeleteനല്ല സ്മരണകൾ...കേട്ടൊ
:-)
ReplyDeleteറാണിപ്രിയ... കുഞ്ഞുണ്ണി മാഷെ ഓര്മ്മകളിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് ഈ പോസ്റ്റ് സഹായിക്കുന്നു. വര്ഷങ്ങള്ക്കു് മുന്പ് ഒരിക്കല്‍ ഞാനും മാഷെ കണ്ടിട്ടുണ്ട്. അന്ന് ചൊല്ലിയ ഒരു കവിത ഇപ്പോഴും ഓര്ക്കുന്നു.
ReplyDelete“പരത്തിപ്പറഞ്ഞാല്‍ പര്പ്പടകം
ഒതുക്കിപ്പറഞ്ഞാല്‍ പപ്പടം
വേഗം പറഞ്ഞാല്‍ പപ്പ്ടം
അത് ചുട്ടെടുത്തു തട്ടിപ്പോട്ടിച്ചാല്‍ പ്ടം. “
“കുഞ്ഞുണ്ണി മാഷും കുട്ട്യോളും..” എന്ന പല്ലവി ഇപ്പോള്‍ ഇല്ല. ഇപ്പോഴത്തെ കുട്ടികള്ക്ക് കുഞ്ഞുണ്ണി മാഷെ കുറിച്ചും മാഷുടെ കുഞ്ഞുകവിതകളെക്കുറിച്ചും അതിലെ അര്ത്ഥ ങ്ങളെക്കുറിച്ചും അറിയില്ല.
പ്രിയ.. എഴുതിയതു നന്നായിരിക്കുന്നു... താഴെകൊടുത്ത ചിത്രം പ്രിയതന്നെ വരച്ചതാണെന്നു കരുതുന്നു. മാഷുടെ ചിത്രവും നന്നായിരിക്കുന്നു.. കൂടുതല്‍ എഴുതാനും വരക്കാനും ഈശ്വരന്‍ അനുഗ്രഹിക്കട്ടെ..ആശംസകള്‍...
നല്ലൊരു ഓര്‍മ്മകുറിപ്പ്.
ReplyDeleteനന്നായി പങ്കുവെച്ചു .
നല്ല ഓര്‍മ്മകള്‍
ReplyDeleteപങ്കുവെച്ചതിന് നന്ദി
മലര്‍ വാടിയിലെ 'കുഞ്ഞുണ്ണിമാഷും കുട്ട്യോളും' എന്ന പംക്തിയിലേക്ക് ഞാന്‍ മൂന്നാല് കത്തുകള്‍ അയക്കുകയും അത് പ്രസിധീകരിക്കുകയും ചെയ്തിരുന്നു.എഴുതാനുള്ള താല്പര്യം എന്നില്‍ ജനിപ്പിച്ചത് അദ്ധേഹത്തിന്റെ മറുപടികള്‍ ആണെന്ന് തന്നെ പറയാം.
ReplyDeleteരാണിപ്രിയെ നന്നായിട്ടോ..
ReplyDeleteകുഞ്ഞുണ്ണി മാഷിന്റെ ഒരു കഥ ഇവിടെ കുറിക്കാം...
കേമന്‍
തണ്ടനും,മണ്ടനും കണ്ടുമുട്ടി.തണ്ടന് മണ്ടനെയൊന്നു തല്ലണമെന്ന് തോന്നി.തണ്ടന്‍ തന്നെ തല്ലുമെന്ന് മണ്ടന് തോന്നിയില്ല.എന്ന് വെച്ചു തണ്ടന് തല്ലാതിരിക്കാന്‍ ഒക്കുമോ?തണ്ടന്‍ തല്ലി;മണ്ടന്‍ കൊണ്ടു.അപ്പോഴും ഇവന്‍ തന്നെ തല്ലുമെന്ന് മുന്‍കൂട്ടി തോന്നാഞ്ഞതെന്തെന്തെന്നു മണ്ടന്‍ ദുഖിച്ചില്ല.അവന്‍ മണ്ടനായിരുന്നുവല്ലോ.അവന്‍ മണ്ടനായത് കൊണ്ടാണല്ലോ അവന്റെ മുന്‍പില്‍ തണ്ടന്‍ കേമന്‍ ആയത്.
മാഷെ ക്കുറിച്ചുള്ള ഈ കുറിപ്പിന് വളരെ നന്ദി .
ReplyDelete@Rajasree Narayanan,@ സിദ്ധീക്ക..,@ രമേശ് അരൂര്‍,@ mayflowers,@ നന്ദു | naNdu | നന്ദു,@ ആചാര്യന്‍
ReplyDelete@sundar raj sundar,@ ayyopavam,@ മുഹമ്മദ്കുഞ്ഞി വണ്ടൂര്‍,@ Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി,@ Manoraj,@ Jefu Jailaf,@ mini//മിനി,@ അരുണ്‍ കായംകുളം,@ചാണ്ടിക്കുഞ്ഞ്,@ ~ex-pravasini*,@moideen angadimugar,@ ഷമീര്‍ തളിക്കുളം,@ razakedavanakad,@ മുരളീമുകുന്ദൻ ബിലാത്തിപട്ടണം,@ ഉമേഷ് പിലിക്കൊട്,@ Anand Krishnan,@ ചെറുവാടി,@ ബെഞ്ചാലി,@ ഇസ്മായില്‍ കുറുമ്പടി (തണല്‍),@ Jazmikkutty,@ സാബിബാവ
വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയ എല്ലാര്‍ക്കും നന്ദി...
എല്ലാര്‍ക്കും ഉണ്ട് മാഷിന്റെ കൂടെയുള്ള അനുഭവങ്ങള്‍,സൗകര്യം പോലെ പോസ്റ്റുമെന്ന് കരുതട്ടെ ........നന്ദി
കുട്ടികളുടെയും മുതിര്‍ന്നവരുടെയും സ്വന്തക്കാരനായ കുഞ്ഞുണ്ണി മാഷെ ഓര്‍മ്മിച്ചത് വളരെ നന്നായി .
ReplyDeleteവായിച്ചപ്പോള്‍ മനസ്സില്‍ ബാല്യകാലം...
ഓര്‍മകളില്‍ മറവിയില്ലാത്ത കുറെ കവിതാ ശകലങ്ങളും ..
നല്ല പോസ്റ്റ് .
അഭിനന്ദനങ്ങള്‍ ........
മാഷേ കണ്ടിട്ടില്ല..കേട്ടിട്ടുണ്ട്...വായിച്ചിട്ടുണ്ട്....ഇപ്പോ കണ്ടപോലെയായി...
ReplyDeletenanni rani priya ee
ReplyDeletevivaranthinu..
മാഷെ പോലെ മരിക്കാത്ത ഓര്‍മ്മകള്‍,,നന്നായി പറഞ്ഞു..മാഷെ പല തവണ കണ്ടിട്ടുണ്ട്, ദൂരെ നിന്ന് മാത്രം,....
ReplyDeleteമാഷെ കുറിച്ചുള്ള ഈ കുറിപ്പിന് നന്ദി . ആശംസകള്‍
ReplyDeleterani u r lucky to see him....
ReplyDeleteramya
http://ienjoylifeingod.blogspot.com/
ReplyDeleteആദ്യമായാണ്‍ ഇവിടെ കൂട്ടു കൂടാമോ..?
കുറിപ്പ് വളരെ നന്നായി.....അഭിനന്ദനങ്ങള്‍!
ReplyDeleteമാഷിന്റെ ഒരു കവിത:
“ജനിക്കുംനിമിഷം തൊട്ടെന്‍മകനിംഗ്ലീഷ് പഠിക്കണം
അതിനാല്‍ ഭാര്യതന്‍പേറങ്ങിഗ്ലണ്ടില്‍ത്തന്നെയാക്കി ഞാന്‍”
മാഷേക്കുറിച്ചുള്ള ഓര്‍മ്മകള്‍ വളരെ നന്നായി.
ReplyDeleteമാഷിനെ കുറിച്ച് ഞാന്‍ ഇങ്ങനെ വിചാരിച്ചില്ല.പുള്ളിക്കാരനും അവസാനം മനുഷ്യ ദൈവങ്ങളുടെ പിന്നാലെ പോയി അല്ലെ
ReplyDeleteപൊക്കമില്ലായ്മയാണെന്റെ പൊക്കം ,,,,,,, മരിക്കാത്ത മാഷ് ,,,, പ്രണാമം ,,,,
ReplyDelete