Saturday, July 23, 2011

ദേവൂട്ടിക്ക് പിറന്നാള്‍!!2010 ജുലൈ 24 ദേവൂട്ടി ബൂലോകത്തില്‍ പിറന്നു..

ബ്ലോഗ് ഉണ്ടാക്കുന്നതെങ്ങിനെയെന്ന് അറിയുമോ? ഷാല്‍വിന്‍ സാര്‍ ചോദിച്ചു...മൈക്രോസോഫ്റ്റിന്റെ ഡോട്ട്നെറ്റ് സര്‍ട്ടിഫിക്കേഷന്‍ എടുക്കാന്‍ ഉള്ള തത്രപ്പാട്...ക്ലാസ്സില്‍ ഏകദേശം 10 പേരുണ്ടാകും..

നമുക്ക് ഒരു ബ്ലോഗ്ഗ് ക്രിയേറ്റ് ചെയ്തു നോക്കാം..എന്താണു പേര് ..പറയൂ..

റാണിപ്രിയ

ബ്ലോഗ്ഗ് എന്ന് കേട്ടിട്ടേ ഉള്ളൂ ... എന്തായാലും അറിയുക തന്നെ..അങ്ങിനെ എന്റെ ബ്ലോഗ്ഗ് ജനിച്ചു.ഷാല്‍വിന്‍,അദ്ദേഹം ഒരു ബ്ലോഗ്ഗര്‍ ആണ്.വിഷയം ഡോട്ട്നെറ്റ്.വിവരസാങ്കേതികവിദ്യയുടെ നൂതന അറിവുകള്‍ പകരുന്നു.. ഇതില്‍ നമുക്ക് എന്തും എഴുതാമോ? “എഴുതാം...ചിലര്‍ തങ്ങളുടെ പേഴ്സണല്‍ ഡയറിയായി ഉപയോഗിക്കുന്നു,മറ്റുചിലര്‍ പുതിയ വിവരങ്ങള്‍,ഫോട്ടോകള്‍,അഭിരുചികള്‍...എല്ലാം...”..സര്‍ പറഞ്ഞു.തന്നു..അറിവിന്റെ ആദ്യാക്ഷരങ്ങള്‍..സാറിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു..അന്ന് മുഴുവനും ചിന്തകള്‍ ആയിരുന്നു

എഴുതണം....എല്ലാം.....തീരുമാനിച്ചു.....സത്യം ഒളിച്ചു വച്ചു....അറിയപ്പെടേണ്ടതാണ്....സത്യത്തിന് മറയ്ക്കാന്‍ ഒന്നുമില്ല...പന്തീരാണ്ട് മനസ്സില്‍ കൊണ്ടുവച്ചതും....ഡയറിയില്‍ കുറിച്ചു വച്ചതും ...എല്ലാം..മൂടുപടമന്യേ .... ഒരു രാജകൊട്ടാരം...കൊട്ടാരത്തിലെ റാണി...വൃന്ദാവനം.. സുഗന്ധവാഹിനികളായ പുഷ്പങ്ങള്‍...പുഷ്പഗന്ധം - അന്തരീക്ഷം മുഴുവനും ... ആ കൊട്ടാരത്തില്‍ എത്ര മുറികള്‍ ഉണ്ടെന്ന് അറിയില്ല...വാതില്‍ തുറന്നില്ല..തുറക്കാന്‍ കഴിഞ്ഞില്ല..തുറന്നാലോ പിന്നെയും വാതില്‍..പിന്നേയും...എല്ലാം പൂട്ടി താക്കോല്‍കൂട്ടം കൈയിലുണ്ട്...ഇരുട്ടുമൂടിയ രാത്രി..ജീവിതത്തിന്റെ സര്‍വ്വപഴുതുകളും അടഞ്ഞു..ശ്വാസം മുട്ടി..ഇനി മാര്‍ഗ്ഗമില്ല..വഴി തുറന്നു..അതിലൂടെ...അതിലൂടെ.....

വര യില്‍ തുടങ്ങി ‘ഏകാന്തത ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി’ യായി ‘മഴമേഘപ്രാവ്’ ആയി ആ നീലവിഹായസ്സില്‍ ഏകയായി നീന്തിതുടിച്ചു, കടലിനേയും പൂവിനേയും സ്നേഹിച്ചു..പക്ഷേ അധികം ആരും വന്നില്ല..

“അതേയ് ...ഈ ബ്ലോഗ്ഗര്‍മ്മാര്‍ക്ക് ഒരു ലോകം... ണ്ട് ...ബൂലോകം” ഉണ്ണിമോളു വന്നു,പറഞ്ഞുതന്നു.
ദേവൂട്ടി ബൂലോകത്ത് പിച്ചവച്ചു...ബൂലോകത്തെ കാഴ്ച്ചകള്‍ കണ്ടു...ഒക്കെ ഇഷ്ടായി...ഇന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ 30 നു അടുത്ത് പോസ്റ്റ്...അങ്ങനെ വരയുടെ ബ്ലോഗ്ഗ് ആയ വരവീണയും പിറന്നു..........


ദേവൂട്ടി ഓര്‍ക്കുന്നു ,ജീവിതത്തിലെ പ്രതിസന്ധികളേയും,പരിമിതികളേയും അതിജീവിക്കാന്‍ സഹായിക്കുന്ന ഒറ്റമൂലിയാണ് പ്രോത്സാഹനം.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍.അക്ഷരങ്ങളെ സ്നേഹിക്കുന്ന ബ്ലോഗ്ഗേര്‍സ്സ് എന്റെ പ്രോത്സാഹനമായി...ദേവൂട്ടിയെ ഇതുവരെ വായിച്ചവര്‍ക്കും കമന്റ് ഇട്ട് പ്രോത്സാഹിപ്പിച്ചവര്‍ക്കും ഒരുപാട് നന്ദി....പിന്നെയും എടുത്തുപറയാന്‍ അര്‍ഹതയുള്ള എന്റെ മറ്റൊരു സുഹൃത്തിന് മൌനമായ് ഹൃദയത്തിന്റെ ഭാഷയില്‍ ..തുറന്നിട്ട വാതിലുകള്‍ വീണ്ടും കൊട്ടിയടക്കണം എന്ന മനസ്സിന്റെ ആശ.ഈ വഴിയില്‍ ഇനി ദൂരമില്ല.
ദേവൂട്ടി ചോദിക്കട്ടെ....ദേവൂട്ടി ഇനി പറയണോ??