Saturday, January 15, 2011

ഭൂലോകം VS ബൂലോകം

ഒരുതരത്തില്‍ പറഞ്ഞാല്‍ നമ്മുടെ ഓരോ പോസ്റ്റും ഓരോ സൃഷ്ടിയാണ് .അതിന്റെ വേദന പറഞ്ഞറിയിക്കാനാവാത്തതും.

ഭൂലോകം -- ഈ പ്രപഞ്ചത്തില്‍ കാണുന്നവയെല്ലാം ബ്രഹ്മദേവന്റെ  സൃഷ്ടി എന്നാണല്ലോ പറയപ്പെടുന്നത്........ബ്രഹ്മത്തെ പുരുഷനെന്നും പ്രകൃതിയെ സ്ത്രീ എന്നും വിളിക്കാം ....
ഇത് കേള്‍ക്കുമ്പോള്‍ എന്തോ ആത്മീയത പറയാന്‍ പോകുവാ എന്ന് വച്ച് പലരും ഓടാന്‍ തുടങ്ങി എന്ന് എനിക്കറിയാം...എന്നാല്‍ ഒരു കഥ പറയട്ടെ .......

ബ്രഹ്മാവ്‌ കര്‍മം ചെയ്യാന്‍ തുടങ്ങി.....സൃഷ്ടി കര്‍മം ....തന്റെ സാധനയിലൂടെ തനിക്ക് ആര്‍ജ്ജിച്ച സ്വത്തുക്കള്‍ ആരെയെങ്കിലും ഏല്‍പ്പിക്കണമല്ലോ..അങ്ങിനെ ആദ്യം സൃഷ്ടിച്ചു മലകള്‍ ,കരിമ്പാറകള്‍ .പക്ഷെ ചലനമില്ലാത്ത വസ്തുക്കള്‍ ആയതുകൊണ്ട് തന്റെ ലക്ഷ്യപ്രാപ്തിക്ക് ഉതകില്ല എന്ന് തോന്നി..രണ്ടാമത് സൃഷ്ടിച്ചു വൃക്ഷങ്ങളെ ....അവക്ക് ചലനമുണ്ട്,പക്ഷെ അതിലും കക്ഷി തൃപ്തനായില്ല  കാരണം അവയെ സംരക്ഷിക്കാന്‍ അവക്ക് കഴിയില്ല എന്നത് തന്നെ...പിന്നെ പാമ്പുകള്‍ ,പ്രാവുകള്‍ ,കുയില്‍ ,കാക്ക ,മയില്‍ എന്നിങ്ങനെ പലതും...പക്ഷെ ബ്രഹ്മാവ്‌ തൃപ്തനായില്ല .നാല്‍ക്കാലികളെ സൃഷ്ടിക്കാന്‍  തുടങ്ങി ....സിംഹത്തിനെ സൃഷ്ടിച്ചു ..രാജാവാണ് പക്ഷെ നട്ടെല്ല്  ഭൂമിക്കു സമാന്തരം ..എന്തുകൊണ്ടോ ബ്രഹ്മാവ്‌ സംതൃപ്തനായില്ല.

അങ്ങിനെ അവസാനം മനുഷ്യനെ സൃഷ്ടിച്ചു...ബ്രഹ്മാവിന്റെ ഇളയ മകന്‍ .... എല്ലാം തികഞ്ഞവന്‍ .ദേവന്‍ സന്തോഷവാനായി തന്റെ സകല സ്വത്തും അവനെ ഏല്‍പ്പിച്ചു......അതില്‍ തനിക്ക് ഏറെ കാലമായി തപസ്സിന്റെ ഫലമായി കിട്ടിയ "വിവേകം" എന്നാ ധനവും ഉണ്ടായിരുന്നു.. ബ്രഹ്മാവിറെ ലക്‌ഷ്യം തന്റെ സ്വത്തുക്കള്‍ ഭദ്രമായ്‌  സൂക്ഷിക്കുന്ന ഒരു മകനെ ആയിരുന്നു .....   ദേവന് ചതി പറ്റി....ആ വിവേകം കിട്ടിയതോടെ മനുഷ്യന്‍ അഹങ്കാരി ആയി.....അതിനെ ദുരുപയോഗം ചെയ്തു....മനുഷ്യനെ സൃഷ്ടിച്ചു 7 ദിവസം കഴിഞ്ഞപ്പോളെക്കും അയാള്‍ തിരിച്ചു വന്നു ദേവനോട് ആവശ്യപ്പെട്ടു..."ദേവാ....എനിക്കെല്ലാം തന്നു...പക്ഷെ ഒരു കൂട്ടുകാരിയെ വേണം '"എന്ന്.....പക്ഷെ തന്റെ അവസാന സൃഷ്ടിയായ മനുജനെ സൃഷ്ടിച്ചതിനു ശേഷം തന്റെ കൈയ്യിലുള്ള സാമഗ്രികള്‍ തീര്‍ന്നിരിക്കുന്നു....എന്ത് ചെയ്യും ?അങ്ങിനെ കുയിലിനോട് സ്വരമാധുരി,മയിലിനോട്‌  ഗര്‍വ്വ്,പ്രാവിനോട് നിഷ്കളങ്കത ഇത്യാദി വാങ്ങിച്ച് ഒരു കൂട്ടുകാരിയെ സൃഷ്ടിച്ചു .....പക്ഷെ 7 ദിവസം പിന്നിട്ടപ്പോള്‍ വീണ്ടും മനുഷ്യന്‍ തിരിച്ചു വന്നിരിക്കുന്നു..."ദേവാ...ഇവള്‍ എപ്പോളും പ്രശ്നക്കാരിയാണ് ..എന്നെ അനുസരിക്കുന്നില്ല അഹംഭാവമാണ് .എന്നെ ഗൗനിക്കുന്നില്ല ഇവളെ തിരിച്ചെടുത്താലും.." ശരി ദേവന്‍ സമ്മതിച്ചു ....അങ്ങിനെ 7 ദിവസം പിന്നിട്ടപ്പോള്‍ പിന്നെയും മനുഷ്യന്‍ വന്നു...ഇത്തവണ "ദേവാ.....അവള്‍ എന്റെ കൂടെ ഉണ്ടായപ്പോള്‍ എനിക്ക് വിഷമങ്ങള്‍ തന്നു എങ്കിലും അവള്‍ എന്നില്‍ നിന്നും വേര്പിരിഞ്ഞപ്പോള്‍ ദുഃഖം ഉണ്ടായി...അതുകൊണ്ട് അവളെ തിരിച്ചു നല്‍കിയാലും ..." ദേവന്‍ എല്ലാം തന്റെ മകനെ ഏല്‍പ്പിച് തപസ്സിനു പോകാന്‍ തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നു പക്ഷെ പിന്നെയും പ്രശ്നങ്ങള്‍ .....പിന്നെയും കഴിഞ്ഞു ദിനങ്ങള്‍ മനുഷ്യന്‍ വന്നു വീണ്ടും......"ദേവാ.....ഇവളുടെ സാന്നിധ്യം അനിവാര്യമാണ് പക്ഷെ ഇവളില്ലാതെ എനിക്ക് ജീവിതം ഇല്ല" ദേവന്‍ പറഞ്ഞു.....ഇനി എന്നോട് ഇവളെ തിരിച്ച് എടുക്കാന്‍ പറയരുത്..നിന്റെ പ്രശ്നം നീ തന്നെ തീര്‍ക്കുക........അന്നുമുതല്‍ മനുഷ്യന്‍ ഇതിനു പരിഹാരം തേടുന്നു
                                             
                                        "ശ്രീ ശിവ-ശക്തി ഐക്യ സ്വരൂപിന്യേ നമ: "

                                           Ardhanareeswaran(My Drawing)


ബൂലോകം : ബ്ലോഗ്ഗര്‍ ഉലകം ഞാന്‍ അതില്‍ പിച്ചവച്ചു നടക്കുന്ന പിഞ്ചു കുഞ്ഞ്(6 മാസം പ്രായം)
ഈ ലോകത്ത് 3 ഉം 4 ഉം വയസ്സുള്ളവര്‍ ഉണ്ട് .എല്ലാവരും നന്നായി എഴുതുന്നവര്‍ .സൃഷ്ടി കര്‍മം
നടത്തി വിജയിച്ചവര്‍ . ഞാന്‍  Facebook  ഇല്‍ ബ്ലോഗേഴ്സ് ഗ്രൂപ്പിലെ("മ"യിലെ ) ഒരംഗം.

Admin   :Noushad Vadakkel (http://malayalambloghelp.blogspot.com/)
              :Mohamad Imthiyaz (http://aacharyan-imthi.blogspot.com/)
              :Noushad Akampadam( http://entevara.blogspot.com/)

എന്നോട് ()നടത്തിയ ഒരു ഇന്റര്‍വ്യൂ
നമുക്ക് ശ്രദ്ധിക്കാം ......
Noushad Vp Vadakkel

പ്രിയ റാണി ചേച്ചി , എന്താണ് സ്ത്രീകള്‍ പൊതുവില്‍ സ്വന്തം മായിക ലോകത്തെ കുറിച്ച് ബ്ലോഗ്‌ എഴുതുന്നത്‌ ..അവര്‍ യാഥാര്‍ത്യ ലോകത്തെ നോക്കിക്കാണുന്നത് അപ്രകാരമാണോ ...?എന്താണ് അഭിപ്രായം ?
Rani Priya 

ആദ്യം തന്നെ എന്നെ ബഹുമാനിച്ചതില്‍ നന്ദി പറയട്ടെ.സ്ത്രീകള്‍ പൊതുവേ മായിക ലോകത്തെ കുറിച്ച് ആണ് എന്ന് എനിക്ക് തോന്നിയിട്ടില്ല.ഭാവനയുടെ ഉന്നതങ്ങളില്‍ വിഹരിച്ച പഴയ തലമുറ ഇപ്പോള്‍ അത് പരസ്യമായ ഗോഷ്ടികളിലും വിവാദങ്ങളിലും മാത്രം എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന സത്യം ഞാന്‍ അറിയിക്കട്ടെ..ഇവിടെ bloggers സ്ത്രീജനങ്ങള്‍ കുറവാണ് എന്ന പരമിതിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ എനിക്ക് പറയാന്‍ കഴിയും പുതിയ തലമുറ ഒറ്റപ്പെട്ട സാഹിത്യ സൃഷ്ടികളിലൂടെ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കും.സ്ത്രീകള്‍ ,പുരുഷന്മാര്‍ എന്ന തലത്തില്‍ ചിന്തിക്കുന്നത് തന്നെ നമ്മുടെ സംസ്കൃതിയെ ചോദ്യം ചെയ്യുന്നത് പോലെ ആണ്.........

Mohamad Imthiyaztk  

പ്രിയ സുഹുര്‍ത്തെ ..മറ്റു എഴുത്തുകള്‍ പോലെ ബ്ലോഗിങ് രംഗത്ത് സ്ത്രീകള്‍ വളരെ കുറവാണ് എന്തായിരിക്കും താങ്കളുടെ കാഴ്ചപ്പാടില്‍ ഇതിനു കാരണം?..ചില ബ്ലോഗര്‍മാര്‍ സ്ത്രീ എഴുത്തുകാരെ പ്രകോപിപ്പിക്കാന്‍ എന്നോണം കമന്റുകള്‍ എഴുതുന്നു ഇതിനെക്കുറിച്ച്‌ എന്ത് പറയുന്നു?
RaniPriya

ഞാന്‍ vadekkel Sir നോട്‌ പറഞ്ഞത് തന്നെ പറയുന്നു..സമൂഹത്തില്‍ സ്ത്രീകളെ ഒറ്റപ്പെടുത്തുന്നു പുരുഷന്മാര്‍ സ്ത്രീ യുടെ വില അറിയുന്നില്ല.പക്ഷെ നിങ്ങള്‍ ഒന്ന് ചിന്തിക്കൂ സ്ത്രീ പുരുഷന്റെ ശക്തിയാണ് ..അവര്‍ ഇല്ലാതെ ലോകം പോലും ഇല്ല.പിന്നെ... comment അത് natural ....എല്ലാ അഭിപ്രായങ്ങളും ഉള്‍ക്കൊള്ളുക.....
 
Hafeez Kt  

പെണ്ണെഴുത്ത് എന്ന് കുറെ കേള്‍ക്കുന്നു . യഥാര്‍ത്ഥത്തില്‍ അങ്ങനൊന്നുണ്ടോ?
ഇത് വരെ എഴുതിയതില്‍ നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ട പോസ്റ്റ്‌ ?
ശരിക്കും ആരാ ഈ ദേവൂട്ടി ?
Rani Priya

പെണ്ണെഴുത്ത്-- അങ്ങിനെയൊന്നില്ല...
നമ്മുടെ കമല ദാസ്‌ ,ലളിതാംബിക അന്തര്‍ജ്ജനം , സരസ്വതി അമ്മ , സുഗത കുമാരി എന്നിവര്‍വളരെ ശക്തമായ വാക്കുകളിലൂടെ പ്രതിഭ തെളിയിച്ചവര്‍ ...booker prize നേടിയ അരുന്ധതി റോയ് നമ്മുടെ അഭിമാനം ആണ് ,ഇവരൊക്കെ ഒരു... ഉദാഹരണം മാത്രം.
ഇതുവരെ എഴുതിയതില്‍ ഇഷ്ടം "പുനര്‍ജ്ജന്മം"........
ശരിക്കും ദേവൂട്ടി ഞാന്‍ തന്നെയാണ് ......
KombanMoosa  

എയുത്തും കുടുംബ ജീവിതവും ഒന്നിച്ചു കൊണ്ട് പോകാന്‍ സമയം അനുവദിക്കുന്നുണ്ടോ?
Rani Priya ‎ 

കുടുംബ ജീവിതം എന്ന് വച്ചാല്‍ എന്റെ അച്ഛന്‍ ,അമ്മ,അനിയന്മാര്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം എനിക്ക് എഴുതാന്‍ ഒരു തടസ്സങ്ങളും ഇല്ല...സമയം ഒരു പാട്......ബാക്കി സമയം പോലെ എയുതാം കേട്ടോ... 
Anju Aneesh

ബ്ലോഗില്‍ ഏറ്റവും അടുപ്പമുള്ള സുഹൃത്ത്?
Rani Priya

ബ്ലോഗില്‍ ഇഷ്ടപ്പെടുന്ന സുഹൃത്ത് എന്ന് പറഞ്ഞാല്‍ വ്യക്തികളെ അല്ലെല്ലോ നാം ഇഷ്ടപ്പെടുന്നത്? അവരുടെ എഴുത്തുകള്‍ ആണ്....... ...എല്ലാരുടെ എഴുത്തും ഇഷ്ടമാണ്  
Ismail Chemmad  
 
‎1;ഈ ഗ്രൂപ്പ്‌ കൊണ്ടു നിങ്ങള്‍ക്കുണ്ടായ എന്തെങ്കിലും അനുഭവങ്ങള്‍ ?
2;ഈ ഗ്രൂപ്പ്‌ നിങ്ങളുടെ ബ്ലോഗിനെ എങ്ങിനെ സഹായകരമാവുന്നു ?
3;ബ്ലോഗിന് പുറത്തു നിങ്ങളുടെ വായന ?
4;നിങ്ങളിഷ്ടപ്പെടുന്ന എഴുത്തുകാരന്‍ /എഴുത്തുകാരി ? ഇഷ്ടപ്പെട്ട കൃതി ?
5;നിങ്ങള്‍ വായിച്ച ഏറ്റവും മികച്ച ബ്ലോഗ്‌ പോസ്റ്റ്‌ ?
6;നിങ്ങളിഷ്ട പ്പെടുന്ന 5 മികച്ച ബ്ലോഗുകള്‍ ?
7;നിങ്ങളുടെ എഴുത്തും , നിങ്ങളുടെ കുടുംബവും , ഒന്ന് വിശധമാക്കാമോ?
1 & 2 ) ഇതുതന്നെ ഒരു അനുഭവം എനിക്ക് നിങ്ങളെപ്പോലെ ഒരുപാട് സുഹൃത്തുക്കളെ കിട്ടി.
സുഹൃത്തുകള്‍ എന്നതിലുപരി എല്ലാവരും നന്നായി എഴുതുന്നവര്‍ .മനസ്സിന് നല്ല ഒരു ഉന്മേഷം ലഭിക്കുന്നുണ്ട് ..ഞാന്‍ ജൂലൈ 23 2010 നു ആദ്യ പോസ്റ്റ്‌ ആയ എന്റെ വര ... ഇത് തുടങ്ങുമ്പോള്‍ ഞാന്‍ ഈ ഫീല്‍ഡില്‍ ആണെങ്കില്‍ കൂടി ഇങ്ങിനെ ഒരു ബൂലോകത്തെ കുറിച്ച് ബോധവാനായിരുന്നില്ല...
പിന്നെ 2 മാസം കഴിഞ്ഞാണ് ആക്റ്റീവ് ആയത്...ഇപ്പോള്‍ ഇതാ പുതിയ '' .ഒരിക്കലും പുറം ലോകം അറിയണ്ട എന്ന് കരുതിയാണ് ബ്ലോഗ്‌ തുടങ്ങുന്നത് തന്നെ..പക്ഷെ ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ മനസ്സ് തുറക്കുമ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു ഇതായിരുന്നു എന്റെ ലോകം ഞാന്‍ ആഗ്രഹിച്ച എന്റെ ലോകം...പക്ഷെ ഗ്രൂപ്പില്‍ എല്ലാരും കുറച്ചുകൂടി സീരിയസ് ആകേണ്ടതുണ്ട് എന്ന് ഞാന്‍ 'vadakkel Sir ' നെ ഇതിനാല്‍ അറിയിക്കട്ടെ...ഗ്രൂപ്പ്‌ വന്നത് കൂടി പഴയ വായനകള്‍ നഷ്ടമായോന്നു ഒരു സംശയം. എല്ലാവരും ഒരു ഉത്സവം പോലെ കൊണ്ടാടുന്നു
3 ) ബ്ലോഗിന് പുറത്ത് വായന ഉണ്ട് ...കൂടുതല്‍ autobiography & Spiritual ബുക്സ്,ഓഷോ പിന്നെ കിട്ടുന്നത് എന്തും...
4 )പെട്ടെന്ന് ഓര്‍ക്കുന്നത് തേജസ്‌ ബൈ മനോരാജ് (ബ്ലോഗ്‌ വായിക്കാന്‍ തിരക്കിനിടെ സമയം കിട്ടുന്നില്ല എന്നത് സത്യം )
5 ) 1 തേജസ്‌ 2 കായംകുളം Superfast 3 പട്ടേപാടം റാംജി യുടെ കഥകള്‍ 4 നാമൂസിന്റെ
തൌദാരം 5 ഹംസയുടെ കൂട്ടുകാരന്‍
6) ആദ്യം കുഞ്ഞുണ്ണി മാഷ്‌ (നേരിട്ടറിയാം ആയിരുന്നു) പിന്നെ maadavikutty ,ONV ,മാടമ്പ്,ചുള്ളിക്കാട് എല്ലാരും ഇഷ്ടപ്പെട്ടവര്‍ തന്നെ
7 )എഴുത്തും കുടുംബവും ഞാന്‍ പറഞ്ഞു കൊമ്പന്‍ മൂസയുടെ ഉത്തരം ശ്രദ്ടിക്കുമല്ലോ

 
Zaheer Malabari ചില പോസ്റ്റുകള്‍ വായിച്ചു, നമ്മള്‍ അറിയാതെ എഴുതിയ ആളെ സമ്മതിച്ചുപോകും.. (ഉദാ: Oh!!! adipoli !!!) അങ്ങിനെ ഇതാണ്.. ആദ്യം മനസ്സില്‍ വരുന്ന പോസ്റ്റ്‌..?
Rani Priya അങ്ങനെ തോന്നിയ പോസ്റ്റ് എന്ന് പറയുമ്പോള്‍ അത് സ്വയം എഴുതി പോസ്റ്റുന്നത തന്നെയാണെന്ന് പറയേണ്ടി വരും.അതില്‍ ചിലത് (പുനര്‍ജ്ജന്മം,ആത്മകഥ ജനിക്കുന്നു) 
പിന്നെ ഈ അടുത്ത് കാലത്ത് വായിച്ചതില്‍ ഹംസയുടെ സുഖമുള്ള നോവ് ,പിന്നെ നാമൂസിന്റെ അടയാളങ്ങള്‍ എന്ന പോസ്റ്റും

 Shanavas Elayoden
‎1. താങ്കളുടെ ഒരു പോസ്റ്റില്‍ 'പ്രശ്ന' എന്നാ കഥാപാത്രം ചില പ്രശ്നങ്ങള്‍ ഉണ്ടാക്കിയതായി കണ്ടു. കഥകളെ, കഥകളായി കാണാത്ത ഇത്തരം പേര് വെളിപ്പെടുത്താത്ത പ്രശ്നക്കാരോട് എന്താണ് പറയാനുള്ളത്?
2.. നൌഷാദ് അകംബാടത്തിന്റെ 2010 ലെ തല്ലിപ്പൊളി സൂപ്പര്‍ ബ...്ലോഗ്‌ അവാര്‍ഡില്‍ 'തല്ലിപ്പൊളികള്‍ ആയ ഞങ്ങളുടെകൂടെ താങ്കളുടെ ബ്ലോഗും കണ്ടു.' ഞങ്ങളുടെ അന്നം മുടക്കാന്‍ ഇറങ്ങി പുറപ്പെട്ടതില്‍ ഖേദമുണ്ടോ?
3. ഈ പൂച്ചകളോട് എന്താണിത്ര പ്രിയം?
4. നല്ലൊരു ചിത്രകാരിയായ താങ്കള്‍ ചിത്രങ്ങള്‍ക്ക് വേണ്ടത്ര പ്രാധ്യാന്യം കൊടുക്കാത്തത് എന്തുകൊണ്ടാണ്?
ഇനി ദേവൂട്ടി പറഞ്നോള്ളൂ ..
RaniPriya പ്രശ്ന ഒരു പ്രശ്നം ആക്കിയിരുന്നു ചിലവര്‍ക്ക് .ഒന്നും അറിഞ്ഞുകൊണ്ട് എഴുതുന്നതല്ല..ഇത്തരം പേര് വെളിപ്പെടുത്താത്ത സൃഹൃത്തുക്കളേ ഒളിച്ചിരിക്കുന്നതെന്തിനു? മറ നീക്കി പുറത്തു വരൂ

2 )അതൊക്കെ അകംബാടതിന്റെ ഓരോ തമാശകള്‍ .......ഞാന്‍ അതില്‍ ...ഉള്‍പ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷിച്ചു
3 ) പൂച്ചകള്‍ അവയെ എനിക്കിഷ്ടമാണ് ...സ്നേഹം കൊടുത്താല്‍ വളരെ പെട്ടെന്ന് തിരിച്ചു തരും...വേറെ ഒരു മൃഗത്തിനെയും നമുക്ക് ഇത്ര സ്നേഹിക്കാന്‍ പറ്റില്ല എന്ന് തോന്നുന്നു...എനിക്ക് കുറെ കൂട്ടുകാര്‍ ഉണ്ട് അതില്‍ അവശേഷിക്കുന്നത് 'ചക്കുടു' മാത്രം......
4 )ചിത്രങ്ങള്‍ എന്നില്‍ കുറെയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട് ...... ഇന്ന് മാത്രമല്ല എന്നും ...എനിക്ക് ചിത്രത്തിനായ് ഒരു ബ്ലോഗ്‌ കൂടി തുടങ്ങണം എന്നുണ്ട്.......'പ്രാധാന്യം ' ഇല്ല എന്ന് മാത്രം പറയരുത്...പിന്നെ എന്നെ ഈ ഗ്രൂപ്പില്‍ ചേര്‍ത്തത് ഷാനവാസ് ആണ്....അതിനു ഹൃദയം നിറയെ നന്ദി...'ഉണ്ണി നമ്പൂരിയുടെ വേളി' ഷാനവാസിന്റെ മാസ്റ്റര്‍ പീസ് ആണ് കേട്ടോ.....
Usman Iringattiri റാണി യാണ് , പ്രിയയുമാണ് ജീവിതത്തില്‍ ഈ രണ്ടു പേരുകളോടും എത്രമാത്രം നീതി പുലര്‍ത്താന്‍ സാധിച്ചിരിക്കുന്നു താങ്കള്‍ക്ക്?
സ്ത്രീകള്‍ക്ക് എഴുത്തിനു പരിമിതികളുണ്ടെന്ന് തോന്നിയിട്ടുണ്ടോ?
എഴുത്ത് രംഗത്തേക്ക് വനിതകള്‍ കൂടുതല്‍ കടന്നു വരുന്നില്ല ; കാരണമെന്താവും ?
ബ്ലോഗെഴുത്തും പ്രിന്റ്‌ മീഡിയകളിലെ എഴുത്തും താരതമ്യം ചെയ്തിട്ടുണ്ടോ? എന്ത് തോന്നി?
കമ്മന്റ് മുഴുവനും സത്യസന്ധമാണ് എന്ന് കരുതുന്നുണ്ടോ?
കൂടുതല്‍ കമന്റ് കണ്ടാല്‍ എന്താണ് തോന്നുക?
വിമര്‍ശനങ്ങളെ എങ്ങിനെ സമീപിക്കാറാണ് പതിവ്?
എഴുതുന്നത്‌ എന്തിനാണ്? എപ്പോഴെങ്കിലും അങ്ങിനെ ചിന്തിച്ചിട്ടുണ്ടോ?
എഴുത്തിലെ റാണി യും വായനക്കാരുടെ പ്രിയയും ആവട്ടെ എന്ന ആശംസയോടെ..




Rani Priya പേരിനോട് എത്ര നീതി പുലര്‍ത്തി എന്ന് എനിക്കറിയില്ല അച്ഛനമ്മമാര്‍ തന്ന സമ്മാനം അല്ലെ ..എല്ലായിടത്തും റാണിയും പ്രിയയും ആകാന്‍ ഇഷ്ടം ..പിന്നെ ഒരു പേരിലെന്തിരിക്കുന്നു..? സ്ത്രീകള്‍ക്ക് എന്താണ് പ്രത്യേകത? ഒരിക്കലും പരിമിതിയില്ല...ഇതിനെക്കുറിച്ച്‌ ഞാന്‍മുന്നേ സൂചിപ്പിച്ചിരുന്നു ....ഒരിക്കലും കൈ കൊണ്ടുള്ള എഴുത്തും ബ്ലോഗും തുലനം ചെയ്യാന്‍ ആവില്ല..

മുന്നിട്ടു നില്‍ക്കുന്നത് കൈയെഴുത് തന്നെ.പക്ഷെ യുഗം മാറി.ബ്ലോഗിലൂടെ നല്ല നല്ല എഴുത്തുകാരെ തിരിച്ചറിയാനും അവരെ പ്രോത്സാഹിപ്പിക്കുവാനും കഴിയുന്നുണ്ട്.പണ്ട് ഒരു എഴുത്ത് പബ്ലിഷ് ചെയ്യാന്‍ വളരെ വിഷമതകള്‍ ആണ്.ഇന്ന് അത് ഒരു enter കീ യുടെ സഹായം മാത്രം മതി
അത് ഒരു അനുഗ്രഹം തന്നെയാണ് ....

കമന്റ്‌ മുഴുവനും സത്യസന്ധമാണെന്നു പറയാന്‍ കഴിയില്ല...വിമര്‍ശനങ്ങളെ ധൈര്യമായ് നേരിടുക.....അതാണ്‌ നമ്മുടെ ഉയര്‍ച്ചക്ക് വഴി തെളിക്കുന്നത് എന്നറിയുക...ഓരോ വിമര്‍ശനങ്ങളും നമ്മളെ കുറച്ചുകൂടി ഉത്തേജിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.....
"വിമര്‍ശനങ്ങളെ... നിങ്ങള്ക്ക് സ്വാഗതം എന്നിലെ കഴിവുകളെ പുറത്തേക്കു കൊണ്ട് വരൂ ...നിങ്ങള്‍ക്കെ അത് സാധിക്കൂ..."
Kannan Arunkumar PrabhakaranPillai
‎1.ബ്ലോഗും അതിലെ കമന്റുകളും ഒരു ലഹരി ആവാറുണ്ടോ?
2.ബ്ലോഗു എഴുതാന്‍ തുടങ്ങിയതില്‍ പിന്നെ നഷ്ടമായെന്ന് കരുതുന്ന കാര്യങ്ങള്‍? നേട്ടങ്ങള്‍?
3.പ്രശസ്തരായ ബ്ലോഗേഴ്സ് (പലരും)പ്രശസ്തരായത്തിനു ശേഷം ഇവിടം(blog world) വിടുന്നത് എന്ത് കൊണ്ടായിരിക്കും ചേച...്ചി?
4.ചേച്ചി എന്നെ പോലുള്ള കുട്ടി ബ്ലോഗേഴ്സ് നെ പറ്റി ഉള്ള സത്യസന്തമായ അഭിപ്രായം എന്താണ്?
5.എന്തൊക്കെ ആണ് ഞങ്ങളുടെ തെറ്റ് കുറ്റങ്ങള്‍?
6.അടുത്ത ജന്മത്തില്‍ ഒരു ബ്ലോഗ്ഗര്‍ ആവാന്‍ അവസരം കിട്ടി എന്ന് കരുതുക, റാണി പ്രിയ ആയിട്ടോ ദേവൂട്ടി ആയിട്ടോ ജനിക്കാന്‍ പറ്റില്ല, ഇപ്പൊ നിലവിലുള്ള ഒരു ബ്ലോഗ്ഗെറിന്റെ രൂപത്തിലും ഭാവത്തിലും ആയിരിക്കും പുനര്‍ജ്ജന്മം, അങ്ങനെ എങ്കില്‍ ഏതു ബ്ലോഗ്ഗെരിനെ തിരഞ്ഞെടുക്കും?
Rani Priya  ബ്ലോഗ്ഗും കമന്റും ലഹരി ആയിട്ട ഇതുവരെ അനുഭവപ്പെട്ടില്ല
നമ്മുടെ എഴുത്തിന്റെ വിജയം അല്ലെങ്കില്‍ പരാജയം വളരെ പെട്ടെന്ന് തന്നെ അറിയാന്‍കഴിയുന്നു . അതാണ്‌ മേന്മ നമ്മെ തന്നെ വിലയിരുത്താന്‍ സഹായകം ആകുന്നു...ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയതിനു ശേഷം നഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല നേട്ടങ്ങള്‍ മാത്രം......കൂടുതല്‍ വായനക്കാര്‍ ,പ്രോത്സാഹനങ്ങള്‍ ഇതെല്ലം നേട്ടങ്ങള്‍ തന്നെയല്ലേ....മുന്നേ എന്റെ ഡയറി കളില്‍ മാത്രം എഴുതി, ഞാന്‍ മാത്രം ആസ്വദിച്ച എഴുത്തുകള്‍നിങ്ങള്‍(ബൂലോകം) അംഗീകരിക്കുന്നു എന്നറിയുന്നത് തന്നെ എന്റെ വലിയ നേട്ടമായ്‌ ഞാന്‍ കരുതുന്നു...
പ്രശസ്തരാവുക എന്നത് എളുപ്പമുള്ള കാര്യം അല്ല...എന്നിരുന്നാലും അവര്‍ ബ്ലോഗ്‌ വിട്ടു പോകുക എന്നത്,വന്ന വഴി മറക്കുക എന്നതാണ്...പക്ഷെ പ്രശസ്തരായാല്‍ തിരക്കും കൂടും .......അവരുടെ സാന്നിധ്യം നമ്മെപ്പോലുള്ളവര്‍ക്ക് അഭിമാനം ആകട്ടെ...ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയിട്ട് 6 മാസം ആയെ ഉള്ളു...കുട്ടി ബ്ലോഗേഴ്സ് വലിയ ബ്ലോഗേഴ്സ് എന്നൊക്കെയുണ്ടോ...?തെറ്റ് കുറ്റങ്ങള്‍ മനുഷ്യസഹജം ...അതൊന്നും പറയാന്‍ ഞാന്‍ ആരും അല്ല എന്ന് തോന്നുന്നു...
അടുത്ത ജന്മം കിട്ടിയാല്‍ 'ദേവൂട്ടി ' ആയി തന്നെ തുടരും ...ഞാന്‍ ആയി മാത്രം ....
Rakesh Rose
നിങ്ങള്‍ സ്ത്രീ ബ്ലോഗേഴ്സ് (പ്രത്യേകിച്ച് ഫോട്ടോ ഉണ്ടെങ്കിൽ) ബ്ലോഗ് തുടങ്ങി നേരം പുലരും മുന്‍പ് 100ലധികം ഫോളോവേഴ്സിനെ ലഭിക്കുന്ന ആ പ്രതിഭാസത്തേക്കുറിച്ച് എന്താണു അഭിപ്രായം..?


കമന്റുകള്‍ മിക്കതും ഒരു പെണ്ണെന്ന സോഫ്ട് കോണറില്‍ കിട്ടുന്നതാണെന്ന് ഉറപ...്പുള്ളപ്പോഴും അതിനെ എങ്ങനെ നോക്കിക്കാണുന്നു..?

ഇതേ ബ്ലോഗ് ഒരു അനോണിയായി ആണിന്റെ പേരി
ല്‍ തുടങ്ങീയാല്‍ എന്തായിരിക്കും അവസ്ഥ എന്ന് ചിന്തിച്ചിട്ടുണ്ടോ..?

എന്താണ് ഈ സ്ത്രീക
ള്‍ ബോള്‍ഡ് ആകാന്‍ മടിക്കുന്നത്..?...പൂവും പ്രണയവും പൂച്ചക്കുട്ടിയും പോലുള്ള ക്ലിഷേകളോട് എന്താണ് ഇത്ര താത്പര്യം..?

ബൈ ദ വേ വായിക്കാ
ന്‍ സുഖമുള്ള പോസ്റ്റാണ് റോസ് മേരി ബസ്..തുടർന്നും ആ ലൈന്‍ തന്നെ എഴുതുമോ അതോ പ്രണയത്തിലും മഴയിലും മഞ്ഞിലുമാണോ താത്പര്യം..?
Rani Priya പെണ്ണ് എന്നു കാണുമ്പോഴെക്കും ഫോളോ ചെയ്യുന്നത് പുരുഷ ബ്ലൊഗര്‍മാരാണു മറ്റൊരു സ്ത്രീ ആയ ഞാന്‍ അല്ല
എഴുത്ത് നോക്കി കമന്‍റാതെ എഴുത്താണി നോക്കി കമന്‍റുന്നതില്‍ അര്‍ത്ഥമില്ല എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍
ആണായാലും പെണ്ണായാലും അനോണി ആയാലും എഴുത്ത് ഇഷ്ടപ്പെട്ടാല്‍ അതു പറയാം അല്ലങ്കില്‍ അല്ല എന്നും. ബ്ലോഗ്‌ ഒരു കമ്മ്യൂണിറ്റി മാത്രമല്ല നമ്മുടെ കഴിവുകള്‍ തെളിയിക്കാന്‍ അല്ലെങ്കില്‍ പുതിയ അറിവുകള്‍ ശേഖരിക്കാന്‍ .....പറ്റിയ വിധത്തില്‍ ആകണം.. സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് കുറെ പരിമിതികള്‍ ഉള്ളവരാണ് പലതും തുറന്നെഴുതാന്‍ നമ്മുടെ സമൂഹം സമ്മതിക്കുന്നില്ല എന്നു വേണമെങ്കില്‍ പറയാം .. പുരുഷന്‍ അവന്‍റെ പ്രണയവും . രഹസ്യ ബന്ധവും എഴുതിയാല്‍ അത് വെറും എഴുത്തായും പെണ്ണ് എഴുതിയാല്‍ അത് അവളുടെ ജീവിതമായും കാണാനാണ് വായനക്കാര്‍ അധികം ശ്രമിക്കുന്നത്

അത് കൊണ്ട് സ്ത്രീകള്‍ പരിമിതമായി എഴുതുന്നു.. പിന്നെ പോസ്റ്റിനെ പറ്റി നല്ല വാക്കിനു നന്ദി
Rakesh Rose ഠാങ്ക്സ് ഫോര്‍ ദ റിപ്ലേ....പിന്നെ @Rakesh Rose പെണ്ണ് എന്നു കാണുമ്പോഴെക്കും ഫോളോ ചെയ്യുന്നത് പുരുഷ ബ്ലൊഗര്‍മാരാണു...മറ്റൊരു സ്ത്രീ ആയ ഞാന്‍ അല്ല ...അപ്പോള്‍ താങ്കളുടെ ഫോളോവേഴ്സിനെ വെറും പെണ്‍കോന്തന്മാരായിട്ടാണോ കാണുന്നത്....?
 
RaniPriya എന്നെ ഫോളോ ചെയ്യുന്നവരോ മറ്റ് ബ്ലോഗൈണിമാരെ ഫോളോ ചെയ്യുന്നവരെപെണ്‍കോന്തന്മാര്‍ എന്ന് ഞാന്‍ പറഞ്ഞിട്ടില്ല അങ്ങനെ പറയുകയും ഇല്ല താങ്കളുടെ ചോദ്യത്തില്‍: ഒരു ദിവസം കൊണ്ട് പെണ്ണെന്ന് കാണുമ്പോഴെക്കും ഫോളോ ചെയ്യുന്നവരെ കുറിച്ചായിരുന്നു അല്ലാതെ എഴുത്തിനെയോ ബ്ലോഗിനേയോ സ്നേഹിച്ച്  ഫൊള്ളോ ചെയ്യുന്നവരെകുറിച്ചായിരുന്നില്ല അതു കൊണ്ടാണ് അത് ഫോളോ ചെയ്യുന്ന ആണുങ്ങളോട്ചോദിക്കണം എന്നോട്  ചോദിച്ചിട്ടെന്താ കാര്യം എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ
 RakeshRose  ഇതില്‍ പ്രധിഷേധിച്ച് എന്റെ ഫോളോവര്‍ സ്ഥാനം രാജിവയ്ക്കില്ല എന്ന് പ്രതീക്ഷിക്കുന്നു....ചുമ്മാ പ്രൊവോക്ക് ചെയ്യണം എന്നേ ഉദ്ദേശിച്ചുള്ളൂ...



ഇനി സത്യത്തില്‍ പറഞ്ഞാ ഈ കമന്റുകള്‍ ആണ് ഒരു സാധാരണ ബ്ലോഗറെ വീണ്ടും വീണ്ടും എഴുതിക്കുന്നത്..അത് ആത്മാര്‍ഥതയുള്ളത് കണ്ടാലറീയാം..സ്മൈലിയും കോമൺ ഡയലോഗും എഴുതുന്നതും കണ്ടാല്‍ മനസ്സിലാക്കാം...സാഹിത്യത്തിന്റെ ഉന്നമനത്തേക്കാള്‍ ബ്ലോഗറുടെ മാനസിക സംത്രിപ്തിക്കാണ് ഇമ്പോര്‍ട്ടന്‍സ്..മ്യൂച്ചൽ പുറം ചൊറിയലുകള്‍ കൊണ്ട് താത്കാലിക ശാന്തിയുണ്ടാകുമെങ്കിലും ഒരു ആൺബ്ലോഗര്‍ക്ക് അത് കൊണ്ടുനടക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്..

എന്നാ
ല്‍ ഒരു ബ്ലോഗിണി ഒന്ന് വീണാല്‍ താങ്ങാന്‍ ആയിരം പേര്‍ വരും..ഒരു ന്യൂ ബ്ലോഗര്‍ ചത്തുകിടന്നാലും ആരും തിരിഞ്ഞുനോക്കില്ല ...ലോകത്തിന്റെ അവസ്ഥ അങ്ങനെയാണ്.....പൂവും മഞ്ഞും മഴയും വായിക്കുന്നവര്‍ കണ്ടേക്കാം എന്നാലും വഴങ്ങുന്ന നര്‍മ്മത്തില്‍ തന്നെ തുടരുക...ഒരായിരം പിന്‍ഗാമികള്‍ ഉള്ള ബ്ലോഗറായി തീരട്ടേ..
Rani Priya ‎ ഒരിക്കലും ഇല്ല രാകേഷ് ....പ്രതിഷേധം ഒന്നുമല്ല,സത്യം പറഞ്ഞു എന്നേയുള്ളു... follower സ്ഥാനം രാജി വെക്കില്ല....ഞാന്‍ followers ന്റെ എണ്ണത്തിലും പ്രാധാന്യം എഴുത്തില്‍ ആണ് കൊടുക്കാറ് നന്ദി ....
 
Shaju Ath ഞാന്‍ ഇവിടെ ഈ ഗ്രൂപില്‍ വന്നിട്ട് വളരെ ചേറിയ സംമയം ആയിടുള്ളു, വന്ന ദിവസം കണ്ട ബ്ലോഗുകളില്‍ നിങ്ങളും ഉള്‍പെട്ടു, വായിച്ചു, എല്ലാ നല്ല വരികള്‍ എലാവരിലും ഞാന്‍ പുതുമ കാണുന്നു അതുപോലെ നിങ്ങളിലും ഉണ്ട് പുതുമ ....



മഴ മേഖ പ്രാവിന് മനസ്സില്‍ ഇന്നും ക...ാത്തിരിപ്പിന്റെ സ്വരം.........
മനസ്സിന്റെ ദുഖ ഭാരം ഇറക്കി വെക്കാന്‍ ഇനിയും അരെങ്കിലും വരാന്‍ ഉണ്ടോ ഈ ഭാവ കാവ്യതിന്ന്?
Rani Priya ‎ നന്ദി ഷാജു ....എന്റെ ബ്ലൊഗ് സന്ദര്‍ഷിച്ചതിനു....
 
Muhammed Rafeeque Vk ചേച്ചി താങ്കളുടെ ബ്ലോഗിനെ ആദ്യമായി ഫോളോ ചെയ്തത് ആരാ? ആദ്യത്തെ ഫോല്ലോവേര്‍ നെ കിട്ടിയപ്പോള്‍ എന്ത് തോന്നി?
Rani Priya ‎ആദ്യം ഫോളോ ചെയ്തത് ആരാന്നു അറിയില്ല പക്ഷെ വളരെ സന്തോഷം തോന്നി
 
Mohamad Imthiyaztk മലയാളം ബ്ലോഗിങ്ങിലേക്ക് വരുന്ന പുതിയ ആള്‍ക്കരോടുള്ള താങ്കളുടെ ഉപദേശം..
Rani Priya ‎പുതിയ ബ്ലോഗ്ഗേര്‍സിനോട്‌ :എഴുതുക ആത്മാര്‍ഥമായി .... നിങ്ങളെ പ്രോത്സാഹിപ്പിക്കാനും നിങ്ങളുടെ എഴുത്തിനെ ഒന്നുകൂടി ഉഷാര്‍ ആക്കാനും നമ്മള്‍ തയ്യാര്‍ ...കൂടെ മലയാളത്തിന്റെ '' യും മലയാളത്തിന്റെ പുതു ’’....
 
Naamoos Peruvalloor റാണിയിലെ ചീത്ത ഗുണങ്ങള്‍..??
Rani Priya ‎ എന്റെ ചീത്ത ഗുണങ്ങള്‍
1 ) വായിക്കുമ്പോള്‍ പരിസരബോധമന്യേ, വായനയില്‍ മുഴുകി എന്റെ സമയത്തെ കുറിച്ച് പോലും ബോധവതി ആകാതെ നിഷ്കരുണം വായനയുടെ അഗാധതയില്‍ പോകുന്നു...
2 ) നാമൂസിന്റെ ബ്ലൊഗ് വായിക്കുന്നത്(തൌദാരം) ..................

 

Sundar Raj Sundar പെണ്‍ ബ്ലോഗര്‍മാരുടെയും വിഷയങ്ങള്‍ പ്രണയം, മാതൃത്വം , വിരഹം ,കണ്ണന്‍ ,കായാമ്പൂ എന്നിന്ഗ്നനെ ചുറ്റി തിരിയുന്നതു റാണി കാണുന്നുണ്ടോ? എന്ത് കൊണ്ടാവാം ഇത്?
 
Rani Priya പ്രണയം,വിരഹം എന്നിവയൊക്കെ സ്ത്രീകള്‍ക്ക് മാത്രമുള്ളതല്ല എന്ന് തെളിയിക്കണ്ട കാര്യം ഇല്ലപക്ഷെ മാതൃത്വം എന്നത് ഒരു വാക്കില്‍ ഒതുങ്ങുന്നതല്ല...അത് പുരുഷന്മാരെകൊണ്ട് സാധിക്കുകയും ഇല്ല...അത് സ്ത്രീകള്‍ക്ക് മാത്രം ഉള്ളതാണ്...ലോകത...്തെ ഏറ്റവും മധുരമായ ,പരിശുദ്ധമായ ഒന്ന് അതാണ്‌ മാതൃത്വം,പക്ഷെ അതാണ്‌ ഇപ്പോള്‍ ഈ യുഗത്തില്‍ മലിനമായിക്കൊണ്ടിരിക്കുന്നതും ...എന്തുകൊണ്ട് സ്ത്രീകള്‍ ഇത് എഴുതുന്നു എന്നതിന്റെ answer ഇത് തന്നെ പുരുഷന്മാര്‍ക്ക് അത് സാധിക്കില്ല..


ഇത് ഒന്ന് നോക്കൂ http://ranipriyaa.blogspot.com/2010/12/blog-post_16.html


Noushad Koodaranhi
 അട്മിന്‍സ് കോപിക്കരുത്...ഒരല്പം വയ്കിപ്പോയി...ചോദ്യവും ഒരു സര്‍ഗ്ഗ പ്രക്രിയ തന്നെ അല്ലെ...?അതും ചോദിക്കപ്പെടെണ്ട ആള്‍ ( ദേവൂടി ശ്രദ്ധിക്കുമല്ലോ) സാധാരണക്കാരി അല്ലാതിരിക്കുമ്പോള്‍... ഇന്ന് ഏറെ സോപിട്ടതിനു ശേഷമാണ് മറുപടി എഴ...ുതാമെന്ന് ദേവൂടി സമ്മതിച്ചത്...(അതോ അതെന്റെ തോന്നലും വ്യാമോഹവും മാത്രമാണോ...? തരുവിന് ലത, ഉമക്ക് ശശാങ്കന്‍ എന്ന പോലെ വ്യമോഹിക്ക് വ്യാമോഹം.....ഇല്ലന്നെ.. ദേവൂടിക്കു മനസ്സിലാകും...) 1 . താങ്കള്‍ എന്തിനാണ് എഴുത്തുകാരി ആയിരികുന്നത്..? 2 . ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച സമയം ഏതായിരുന്നു? അതെങ്ങിനെ അതിജീവിച്ചു..? 3 . ജീവിതത്തിന്റെ പച്ച തുരുതുകളെ കുറിച്ചുള്ള ഏറ്റവും വലിയ പ്രത്യാശ എന്താണ്..? 4 . താങ്കളുടെ ചിത്രങ്ങളിലെ ദേവീ,ദേവ സ്പര്‍ശം സ്വന്തം സ്വഭാവ ഗുണത്തിലെ സൃഷ്ടി,സംഹാര വിശേഷങ്ങളെയാണോ സൂചിപ്പിക്കുന്നത്? 5 . കൂടുമ്പോള്‍ ഇമ്പം നല്‍കുന്നതല്ലേ കുടുംബം.എങ്കില്‍, കുടുംബത്തിന്റെ അച്ചടക്കം (എല്ലാ അര്‍ത്ഥത്തിലും ) സ്ത്രീ പക്ഷ വാദികളുടെ എതിര്‍പ്പിനു കാരണമാകുന്നതില്‍ കഴമ്പുണ്ടോ? 6 . ഭാരതീയ സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി വീണ്ടെടുക്കാന്‍ എന്ത് ചെയ്യണമെന്നാണ് താങ്കളുടെ അഭിപ്രായം..? 7 . ഇറോം ശര്മ്മിളയും അരുന്ധതീ റോയിയും തന്നെ അല്ലെ ശരി ? തസ്ലീമ നസ്രീന്‍ തെറ്റും..? 8 . താങ്കള്‍ ലോക പ്രധാന മന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യം എടുക്കുന്ന തീരുമാനം? 9 . ഈ അറബ് രാജ്യങ്ങളൊക്കെ ഒന്ന് കാണണം എന്ന് തോന്നീട്ടുണ്ടോ ? എന്ത് കൊണ്ട്..? 10 . നാളെയുടെ രാഷ്ട്രീയം ആരുടെതായിരിക്കും..?

ചോദ്യം ഒരു സര്‍ഗ്ഗപ്രക്രിയ തന്നെയാണ് .കൂടരഞ്ഞി ദേവൂട്ടിയെ കളിയാക്കുകയാണോ എന്ന് ഒരു നിമിഷം തോന്നിപ്പോയി.ഇങ്ങനെ ചോദ്യ പ്രക്രിയ തുടര്‍ന്നാല്‍ "ചോദിക്കൂ ....പറയാം " എന്നാ പംക്തി തുടങ്ങിയാലോ  എന്ന ചിന്ത ഇല്ലാതില്ല...എന്നെ കളിയാക്കുകയാണോ എന്ന തോന്നല്‍ വന്നത് എന്തുകൊണ്ടാണെന്ന് പറയാം...ചോദിക്കപ്പെടെണ്ട ആള്‍ "സാധാരണക്കാരി അല്ല" എന്ന വാക്ക്...എല്ലാ മനുഷ്യരിലും അസാധാരണത്വം  ഉണ്ടാകും.അതിനെ അങ്ങിനെ പറയുന്നതിലും ഉചിതം - ഓരോ മനുഷ്യരും വ്യത്യസ്തരാണ് എന്നാണ് . വെളുത്ത പൂഴി മണലും ഉപ്പും കാണുമ്പോള്‍ ഒരുപോലെ തോന്നുമെങ്കിലും ഉപ്പിനു ഉപ്പിന്റെതായ ധര്‍മം ഉണ്ട്..രണ്ടും കര്‍മ്മത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നു.എന്നില്‍ "അസാധാരണത്വം " ദര്‍ശിച്ച കൂടരഞ്ഞിക്ക് നന്ദി...കൂടരഞ്ഞിയുടെ വ്യാമോഹം ദേവൂട്ടി മനസ്സിലാക്കിയിരിക്കണൂ

1 നിങ്ങളെന്നെ എഴുതുകാരിയാക്കി...ഓരോ മനുഷ്യരിലും ഒരു കവി,തത്വചിന്തകന്‍ ,എഴുത്തുകാരന്‍ എല്ലാം ഉണ്ട്...പക്ഷെ ജീവിതവും പ്രോത്സാഹനങ്ങളും മറ്റും ആണ് അതിനെ സമ്പുഷ്ടമാക്കുന്നത്...2 വിത്ത് നട്ടാല്‍ ഏതിനാണോ വെള്ളവും വളവും നാം കൊടുക്കുന്നത്, അത് തഴച്ചു വളരുന്നത് കണ്ടിട്ടില്ലേ? പക്ഷെ "ജന്മവാസന" ഒരു  ഘടകം തന്നെയാണ്.ഇനിയും എനിക്ക് എഴുത്തുകാരിയായി തുടരണം.ഞാന്‍ കലയെ സ്നേഹിക്കുന്നു.അതിലുപരി സമൂഹത്തെയും....അതിന്റെ ഉന്നമനത്തിനായ് നിലകൊള്ളണം...
2 . ജീവിതത്തില്‍ വിഷമം പിടിച്ച സംഭവം 'മ'യുടെ അഭിമുഖം എന്ന് പറഞ്ഞാല്‍ അല്ല ,ഉണ്ടായിട്ടുണ്ട് വലിയ വിഷമങ്ങള്‍ ...പക്ഷെ തികച്ചും വ്യക്തിപരം ആയതിനാല്‍ തല്ക്കാലം പറയുന്നില്ല.പക്ഷെ അതിനെ അതിജീവിക്കാന്‍ കഴിഞ്ഞു .എന്റെ വിശ്വാസമാണ് - എന്റെ ഗുരുവിന്റെ രൂപത്തില്‍ ഈശ്വരന്‍ വന്നു .നിങ്ങള്‍ക്ക് അത് എത്രത്തോളം ഉള്‍ക്കൊള്ളാന്‍ കഴിയും എന്നറിയില്ല.
3 പ്രതീക്ഷകളാണ് നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്
4 .നമ്മുടെ എഴുതിലായാലും ,വരയില്‍ ആയാലും നമ്മുടെ എന്തെങ്കിലും സാമ്യതകള്‍ അല്ലെങ്കില്‍ ഗുണഗണങ്ങള്‍ ഉണ്ടായിരിക്കും.ഒരു പ്രത്യേക രീതിയില്‍ "keen observe " ചെയ്‌താല്‍ മനസ്സിലാക്കാവുന്നതെ ഉള്ളു..പിന്നെ സംഹാരം --  ദുഷ്ട ശക്തികളെ സംഹരിച്ചേ മതിയാകൂ.......അത്  പ്രകൃതി നിയമം
5 . കൂടുമ്പോള്‍ ഇമ്പം -കുടുമ്പം ഇപ്പോള്‍ അത് കൂടുമ്പോള്‍ "ഭൂകമ്പം" ആയി മാറി....
പിന്നെ ഒന്ന് കൂടിയുണ്ട് കൂടുമ്പോള്‍ അരഞ്ഞു പോകുന്നത് "കൂടരഞ്ഞി"(ദേവൂട്ടി യുടെ നര്‍മം ആണേ )
6 . ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി നഷ്ടപ്പെട്ടു എന്ന് ആര് പറഞ്ഞു?നഷ്ടപ്പെട്ടതിനെ മാത്രമേ വീണ്ടെടുക്കാന്‍ സാധിക്കൂ...
7 .എനിക്ക് ശരിയായി തോന്നിയത് ഇറാം ശര്മിളയെയാണ്.
8 .ലോകത്തിനു പ്രധാനമന്ത്രിയില്ല
9 അറബ് രാജ്യങ്ങള്‍ കണ്ടിട്ടില്ലാന്നു ദേവൂട്ടി പറഞ്ഞില്ലാ ....ഇതിനകം 2 അറബ് രാജ്യങ്ങളില്‍   ജോലി ചെയ്തിട്ടുമുണ്ട് കല്ലിവല്ലി എന്ന് പറഞ്ഞിട്ടുമുണ്ട്...
10 .ഇന്നിന്റെ രാഷ്ട്രീയം നമ്മുക്ക് തരുന്നത് പരസ്യമായ ഉള്പ്പോരും ചതി,വഞ്ചന etc ....അറിയാമല്ലോ
നാളെ ദേവൂട്ടീടെ ഭാവനയില്‍   "പട്ടാള ഭരണം " വരണം എന്നാലെ നമ്മള്‍ പഠിക്കൂ ...........


Ajeesh Kumar എഴുത്താണോ വര ആണോ കൂടുതല്‍ ഇഷ്ട്ടം?

Rani Priya  രണ്ടും ഒരുപോലെ ഇഷ്ടം .......



Rani Priya
എന്നെ ചോദ്യം ചോദിച്ച് രണ്ട് ദിവസം ഉറക്കം കെടുത്തിയ
എന്‍റെ എല്ലാം സുഹൃത്തുക്കള്‍ക്കും നന്ദി..പത്താം ക്ലാസ് പരീക്ഷക്ക് പോലും ഞാന്‍ ഇത്ര ടെന്‍ഷന്‍ അടിച്ചിട്ടില്ല.എന്നെ ഞാന്‍ ആക്കിയ ബൂലോകത്തിനു നന്ദി ....'മ' ക്ക് പ്രത്യേക നന്ദി ....നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു!!!
 
ചോദ്യങ്ങള്‍ ചോദിച്ച സുഹൃത്തുക്കള്‍ Noushad Vp Vadakkel,Mohamad Imthiyaztk,Hafeez Kt,Komban Moosa,Anju Aneesh ,Ismail Chemmad,Zaheer Malabari ,Sundar Raj Sundar ,Shanavas Elayoden,Usman Iringattiri,Kannan Arunkumar PrabhakaranPillai,Rakesh Rose,Shaju Ath,Naamoos നന്ദി......


ഇനിയും സൃഷ്ടികള്‍ പിറക്കട്ടെ........... എന്നാശംസിച്ചു കൊണ്ട്
























































































55 comments:

  1. വളരെ ഗൌരവതരമായി ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് അതെ തലത്തില്‍ നിന്ന് കൊണ്ട് തന്നെ മറുപടി നല്‍കിയ പ്രിയ സുഹൃത്തിന് അഭിനന്ദനം.

    ReplyDelete
  2. ആദ്യമായുള്ള തെങ്ങ...
    ((((((O)))))
    ആകെ കത്തി വച്ച് കൊന്നു കളഞ്ഞല്ലോ സുഹൃത്തേ.. ആദ്യത്തെ പാര്‍ട്ട് കൊള്ളാമായിരുന്നു... :)

    ReplyDelete
  3. ഞാന്‍ ഇതുവരെ ഈ പരമ്പരയില്‍ ആരോടും ചോദ്യങ്ങള്‍ ഉന്നയിക്കുകയൊ, ചര്ച്ചയില്‍ പങ്കെടുക്കുകയൊ ചെയ്തിട്ടില്ല..... എന്നാലും തങ്കളടക്കമുള്ളവരുടെ പോസ്റ്റുകള്‍ വളരെ താല്‍പ്പര്യത്തോടെ വായിക്കറുണ്ട്.......
    എല്ലാ വിജയാശംസകളും നേരുന്നു

    ReplyDelete
  4. 'ബ്ലോഗേഴ്സ് ചാറ്റ് 'എന്ന പരിപാടി എല്ലാവരും തങ്ങളുടെ ബ്ലോഗില്‍ ഇടുന്നു എങ്കിലും, എല്ലാം അവരുടെ ഭാവന കൂടി കൂട്ടിച്ചേര്‍ത്തു മനോഹരമായി അവതരിപ്പിക്കുന്നു എന്നതില്‍ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ ...ഈ സജീവത നല്‍കുന്ന ആത്മ സംതൃപ്തി പറഞ്ഞറിയിക്കുവാന്‍ എനിക്ക് വാക്കുകള്‍ ഇല്ല ..നന്ദി ..:)

    ഇനിയും ചോദ്യങ്ങള്‍ ചോടിക്കെണ്ടാവര്‍ക്ക് ആകാം കേട്ടോ അതിനുള്ള സംവിധാനം ക്ലോസ് ചെയ്തിട്ടില്ല .... ഇവിടെയാണ്‌ ചോദ്യങ്ങള്‍ ചോദിക്കേണ്ടത്‌

    ReplyDelete
  5. പോസ്റ്റ്‌ നന്നായിട്ടുണ്ട് ദേവൂട്ടി
    ആശംസകള്‍

    ReplyDelete
  6. റാണി പ്രിയ: നന്നായിരിക്കുന്നു, വത്യസ്തമായ രീതിയില്‍ , നല്ലൊരു പോസ്റ്റാക്കി അവതരിപ്പിച്ചു. ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരങ്ങള്‍ നല്‍കി ചാറ്റ് ഷോ സജീവമാക്കിയതിനു ആശംസകള്‍.

    പിന്നെ ഇതിലെ ബ്രഹ്മദേവന്റെ സൃഷ്ടി കഥകള്‍, ചില പുതിയ അറിവുകള്‍ നല്‍കി, ശിവ-പാര്‍വതി ചിത്രം അടിപൊളി

    ReplyDelete
  7. പിന്നെ ഓരോരുത്തരുടെയും ലിങ്ക് കൊടുത്തെഴുതിയതിനു പ്രത്യേക നന്ദി....

    ReplyDelete
  8. എല്ലാ അംഗങ്ങള്‍ക്കും എന്റെ മനം നിറഞ്ഞ നന്ദി.

    ReplyDelete
  9. ശിവന്റെ പൈതി മീശ കണ്ടിറ്റ് ചിരി ബന്നിറ്റ് ശരണോല്ല!!

    മ്മക്കൂഷ്ടം ഓറത്തന്നെ!

    ReplyDelete
  10. very nice! utharangalil ellam pooranna thripthi, ente oduvile chodyathil ninnu vazhuthi maryath enik pidichilla... ;-)

    ReplyDelete
  11. കലക്കി ദേവൂട്ടി , അല്ല റാണീ..

    ReplyDelete
  12. നല്ല ചോദ്യങ്ങളും നല്ല ഉത്തരങ്ങളും. ആന്റീ, ആശംസകള്‍.

    ReplyDelete
  13. അട്മിന്‍സ് കോപിക്കരുത്...ഒരല്പം വയ്കിപ്പോയി...ചോദ്യവും ഒരു സര്‍ഗ്ഗ പ്രക്രിയ തന്നെ അല്ലെ...?അതും ചോദിക്കപ്പെടെണ്ട ആള്‍ ( ദേവൂടി ശ്രദ്ധിക്കുമല്ലോ) സാധാരണക്കാരി അല്ലാതിരിക്കുമ്പോള്‍... ഇന്ന് ഏറെ സോപിട്ടതിനു ശേഷമാണ് മറുപടി എഴുതാമെന്ന് ദേവൂടി സമ്മതിച്ചത്...(അതോ അതെന്റെ തോന്നലും വ്യാമോഹവും മാത്രമാണോ...? തരുവിന് ലത, ഉമക്ക് ശശാങ്കന്‍ എന്ന പോലെ വ്യമോഹിക്ക് വ്യാമോഹം.....ഇല്ലന്നെ.. ദേവൂടിക്കു മനസ്സിലാകും...) 1 . താങ്കള്‍ എന്തിനാണ് എഴുത്തുകാരി ആയിരികുന്നത്..? 2 . ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച സമയം ഏതായിരുന്നു? അതെങ്ങിനെ അതിജീവിച്ചു..? 3 . ജീവിതത്തിന്റെ പച്ച തുരുതുകളെ കുറിച്ചുള്ള ഏറ്റവും വലിയ പ്രത്യാശ എന്താണ്..? 4 . താങ്കളുടെ ചിത്രങ്ങളിലെ ദേവീ,ദേവ സ്പര്‍ശം സ്വന്തം സ്വഭാവ ഗുണത്തിലെ സൃഷ്ടി,സംഹാര വിശേഷങ്ങളെയാണോ സൂചിപ്പിക്കുന്നത്? 5 . കൂടുമ്പോള്‍ ഇമ്പം നല്‍കുന്നതല്ലേ കുടുംബം.എങ്കില്‍, കുടുംബത്തിന്റെ അച്ചടക്കം (എല്ലാ അര്‍ത്ഥത്തിലും ) സ്ത്രീ പക്ഷ വാദികളുടെ എതിര്‍പ്പിനു കാരണമാകുന്നതില്‍ കഴമ്പുണ്ടോ? 6 . ഭാരതീയ സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി വീണ്ടെടുക്കാന്‍ എന്ത് ചെയ്യണമെന്നാണ് താങ്കളുടെ അഭിപ്രായം..? 7 . ഇറോം ശര്മ്മിളയും അരുന്ധതീ റോയിയും തന്നെ അല്ലെ ശരി ? തസ്ലീമ നസ്രീന്‍ തെറ്റും..? 8 . താങ്കള്‍ ലോക പ്രധാന മന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യം എടുക്കുന്ന തീരുമാനം? 9 . ഈ അറബ് രാജ്യങ്ങളൊക്കെ ഒന്ന് കാണണം എന്ന് തോന്നീട്ടുണ്ടോ ? എന്ത് കൊണ്ട്..? 10 . നാളെയുടെ രാഷ്ട്രീയം ആരുടെതായിരിക്കും..?

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. നന്നാക്കിയല്ലോ...അല്ലെ ..അഭിനന്ദനങള്‍...കഥയും ഇഷ്ട്ടപ്പെട്ടൂ

    ReplyDelete
  18. അല്പം കാര്യഗൗരവത്തോട് കൂടിയ ചോദ്യങ്ങളും അവക്കുള്ള മറുപടിയും നന്നായിരിക്കുന്നു.
    പെന്നെഴുതുമ്പോള്‍ ജീവിതവും ആണെഴുതുംപോള്‍ ഭാവനയും എന്ന ചിത്രീകരിക്കല്‍...നാളുകളായി നിലനില്‍ക്കുന്ന ആ ഭാവത്തിന് ഇന്നും മാറ്റം ഇല്ല അല്ലെ? അതാണ്‌ കൂടുതല്‍ ഇഷ്ടപ്പെട്ട ഉത്തരം.
    Ardhanareeswaranന്റെ ചിത്രം വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  19. ദേവൂട്ട്യേ കലക്കി കേട്ടോ പോസ്റ്റും പിന്നെ ആ ചിത്രവും നന്നായിട്ടുണ്ട്.... പിന്നെ എനിക്കും ഉണ്ടായിരുന്നു ഒരു ചോദ്യം .. ശരിയാണോ എന്നു ആധികാരികമായി പറയാന്‍ അറിയില്ല പൊതുവേ പെണ്‍ബ്ലോഗ്ഗേര്‍സ് പൊതു പ്രശ്നങ്ങളെ കുറിച്ചു എഴുതാതെ അല്ല എങ്കില്‍ പ്രതികരിക്കാതെ ഇരിക്കുന്നതായി തോന്നിയിട്ടുണ്ടോ എന്നായിരുന്നു... ഇനി ഒരിക്കല്‍ എഴുതിയാല്‍ ഇതും കൂടി ഉല്‍പ്പെടുത്തണേ....

    ReplyDelete
  20. ജീവിതം, കുറെ ഏറെ ചോദ്യങ്ങളാൽ സമ്പന്നമാണ്.
    ചിലത് വെറും ചോദ്യചിഹ്നങ്ങൾ മാത്രം അവശേഷിപ്പിക്കും.
    അപ്പോഴും നമ്മൾ നിരന്തരം ചോദ്യങ്ങൾ ചോദിച്ച് കൊണ്ടെയിരിക്കും.
    ആവശ്യങ്ങളും………….
    നല്ല രചന
    നല്ല ചിത്രം

    ReplyDelete
  21. ഉയര്‍ച്ചയുടെ വഴിയില്‍ എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  22. ഭൂലോകജന്മങ്ങൾ ഉടലെടൂത്ത കഥയും ,അർദ്ധനാരീശ്വരചിത്രവും അസ്സലായിട്ടുണ്ട്...
    രണ്ടാം ഭാഗം ഗ്രൂപ്പിനെ ഒന്ന് സുഖിപ്പിക്കുകയും ബൂലോഗത്തേക്ക് ഒന്ന് എത്തിനോക്കുകയും ചെയ്തിരിക്കുന്നു കേട്ടൊ റാണി

    ReplyDelete
  23. റാണീ നല്ല പോസ്റ്റ് ..
    ഭൂലോകത്ത് നിന്നും ബൂലോകത്തിലേക്ക് അനായാസേന ദേവൂട്ടി ഒഴുകിയെത്തിയത് എഴുത്തിന്‍റെ മാസ്മരികത തന്നെയാണ്....

    മനുഷ്യനെ വട്ടം കറക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറാതെ പക്വമായ മറുപടി പറഞ്ഞ് നല്ല ഒരു എഴുത്തുകാരിയെന്ന് തെളിയിക്കുകയും ചെയ്തു..

    ആ ചിത്രം .. അതി മനോഹരമായിരിക്കുന്നു. ശരിക്കും .. അതില്‍ കുറെ നോക്കിയിരുന്നു പോയി .. അതിന്‍റെ ഒരു കോപി ഫ്രൈം ചെയ്ത് വെച്ചിട്ടുണ്ടാവും അല്ലെ... നല്ല വര. നല്ല എഴുത്ത്.




    അഭിനന്ദനങ്ങള്‍ :)

    ReplyDelete
  24. സമയം ഉള്ളവര്‍ ഭാഗ്യവതികള്‍ ..അവര്‍ക്ക് കൂടുതല്‍ എഴുതാന്‍ സമയം കിട്ടട്ടെ ..ഞാന്‍ മ യില്‍ കൂടിയിരുന്നു..പക്ഷെ കൂടുതല്‍ മാറി നില്ക്ക ആണ്...ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക്
    ഒന്നും സൂക്ഷിക്കാനില്ല.പക്ഷെ മറുപടി പറയുന്നവര്‍ ഒത്തിരി സൂക്ഷിക്കണം.
    റാണി പ്രിയ നന്നായി മറുപടി പറഞ്ഞിരിക്കുന്നു.അഭിനന്ദനങ്ങള്‍.
    മനുഷ്യനെ സൃഷ്ടിച്ച കഥ.ബൈബിളും ഇങ്ങനെ ഒക്കെ തന്നെ..പറയുന്നു.
    ആണിന്റെ വാരിയെല്ല് ഒന്ന് ഊരി എടുത്തു ദൈവം അവസാനം..പെണ്ണിനെ
    സൃഷ്ടിക്കാന്‍..രണ്ടും ഒന്നായാലേ പൂര്‍ണത ഉള്ളൂ എന്ന്.അതാ ഇപ്പോഴും
    ആണുങ്ങള്‍ക് ഒരു വളവു പെന്നിലേക്ക് ..തന്റെ വാരിയെല്ല് തപ്പി
    നടക്കുന്നതാണ്..ആശംസകള്‍...

    ReplyDelete
  25. ഇന്റെര്‍വ്യു ഒക്കെ വന്ന സ്ഥിതിക്ക് ഇനി ജ്ഞാനപീഠം പോലുള്ള അവാര്‍ഡുകള്‍ക്ക് ശ്രമിക്കാം :)

    ReplyDelete
  26. ഈ ദേവൂട്ടി ആള് ചില്ലറയല്ലല്ലോ..
    ഇന്റര്‍വ്യൂ മുഴുവന്‍ വായിച്ചു.ഉത്തരങ്ങളൊക്കെ എത്ര കൂളായിട്ടാ കൊടുത്തിരിക്കുന്നത്‌..
    അഭിനന്ദങ്ങള്‍..
    പിന്നെ,ഈ "മ"ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ് കേട്ടോ.

    ReplyDelete
  27. ഏതു ബ്ളോഗില്‍ ചെന്നാലും ഇന്റര്‍വ്യൂ തന്നെ ആണല്ലോ...എന്താ ഇങ്ങനെ?

    അര്‍ദ്ധനാരീശ്വര ചിത്രം കൊള്ളാം

    ReplyDelete
  28. ദേവൂട്ടി,, ഇപ്പൊ പിടി കിട്ടി ഈ മ അംഗങ്ങളെ :)
    കുറിക്കു കൊള്ളുന്ന ചോദ്യങ്ങളും അതിനോട് നീതി പുലര്‍ത്തുന്ന ഉത്തരങ്ങളും..

    എങ്കിലും പല ചോദ്യങ്ങളും ഒരു ക്ലീഷേ ആയിരുന്നില്ലേ എന്നൊരു തോന്നല്‍...

    ReplyDelete
  29. പടം കൊള്ളാം. സത്യം പറയാല്ലോ ഇന്റര്‍വ്യൂസ് വായന കുറവാണ്.

    ReplyDelete
  30. അര്‍ദ്ധനാരീശ്വര ചിത്രം എനിക്കിഷ്ടമായി...

    ReplyDelete
  31. ഇത് രസിച്ചു കേട്ടോ.

    ReplyDelete
  32. @ നാമൂസ് അഭിനന്ദനങ്ങള്‍ക്ക് നന്ദി...
    @വേണുഗോപാല്‍ തേങ്ങ ഉടക്കല്‍ കര്‍മം ആദ്യമായ് കിട്ടിയതാ....സന്തോഷം ..നന്ദി..
    @മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ വായിക്കാറുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം...വീണ്ടും വരൂ സ്വാഗതം
    @Noushad വടക്കേല്‍ വളരെ നന്ദിയുണ്ട്... ഈ പ്രോത്സാഹനത്തിനും അഭിപ്രായത്തിനും...
    @ചെമ്മാട് നന്ദി..
    @elayodan നന്ദി സജീവമായി എന്നറിഞ്ഞതില്‍ സന്തോഷം
    @mulla ,kurumpadi ,നിശാസുരഭി,siddique നന്ദി...
    @ കണ്ണന്‍ ഇത് ചോദ്യംമാണ് ഞാന്‍ ഉത്തരം തരാത്തത്? അടുത്ത ജന്മം "ദേവുട്ടി" തന്നെയാണ് സംശയമില്ല ...
    @കൊലുസ്സ് : എന്നെ ആന്റീ എന്നൊന്നും വിളിക്കല്ലേ....ദേവൂട്ടിക്ക് അത്ര വലിയ പ്രായം ഒന്നും ഇല്ലാട്ടോ....നന്ദി....വിസിറ്റ് ചെയ്തതിനു...
    @കൂടരഞ്ഞി ഉത്തരം ഇട്ടു കേട്ടോ.. നന്ദി ...
    @ആചാര്യന്‍ നന്ദി...
    @റാംജി : നന്ദി....
    @A point of thoughts ചോദ്യം ശരിയാണ് ... സ്ത്രീ ബ്ലോഗേഴ്സ് കുറച്ചു കൂടി ഉഷാര്‍ ആവാനുണ്ട്....
    നന്ദി വിസിറ്റ് ചെയ്തതിനു ..
    @റിയാസ് ,ex -pravaasini ,സാം സിദ്ധിക് ,(saBEen* കാവതിയോടന്‍) ,മുരളീമുകുന്ദൻ ബിലാത്തിപട്ടണം നന്ദി....
    @ഹംസ : കൂട്ടുകാരന്‍ എന്റെ മനസ്സ് തൊട്ടറിഞ്ഞു പറഞ്ഞ പോലെ ഈ ചിത്രം ഫ്രെയിം ചെയ്തു അമ്പലത്തില്‍ സമര്‍പ്പിച്ചതാണ്
    നന്ദി കൂട്ടുകാരാ....
    @entelokam നന്ദി....അപ്പോം അത് ഇല്ല അല്ലെ? പുരുഷന്മാരുടെ നട്ടെല്ല് നമ്മുടെ കൈയ്യില്‍ ആണെന്ന് പറയുന്നതിലും ഒരു അഭിമാനം ഉണ്ട് അല്ലെ??
    @രമേശ്‌ അരൂര്‍ : ഇത്രയ്ക്കു വേണോ ? നന്ദി വിസിറ്റ് ചെയ്തതിനു...
    @Mayflower നന്ദി...."മ" യിലേക്ക് സ്വാഗതം......
    @സ്വപ്ന സഖി : നന്ദി "മ" യിലേക്ക് സ്വാഗതം
    @ഒഴാക്കാന് : നന്ദി വരുന്നോ "മ"യിലേക്ക്?
    @കാര്‍ന്നോര്‍ : നന്ദി .....വായിക്കണം
    @ജിഷാദ്,സലാം നന്ദി

    എല്ലാര്ക്കും നന്ദി.....എന്റെ പോസ്റ്റും ,ചിത്രവും അഭിമുഖവും ഇസ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം .................

    ReplyDelete
  33. ദേവൂട്ടിക്ക് നന്ദി, വൈകി എത്തിയ ചോദ്യങ്ങളുടെ മറുപടിക്ക്...'അസാധാരണ പ്രയോഗം കളിയാക്കലായിരുന്നില്ലെന്നും മുന്‍ ചോദ്യങ്ങള്‍ക്ക് താങ്കള്‍ നല്‍കിയ മറുപടിയിലൂടെ വ്യക്തമായി ഞങ്ങള്‍ അനുഭവിച്ച ആ അസാധാരണത്തം എടുത്തു പറഞ്ഞത് എന്റെ ആദരവും സ്നേഹവും അറിയിക്കാനായിരുന്നു എന്നും ദയവായി പ്രിയ സഹോദരി മനസ്സിലാക്കുക. ഉത്തരങ്ങള്‍ നന്നായിരുന്നു...കൂടരഞ്ഞി ഫലിതം നിക്ക് ക്ഷ ങ്ങട്ട് പിടിച്ചു..ഇരിങ്ങാട്ടിരി കവി കേള്‍ക്കാതിരുന്നാല്‍ ഭാഗ്യം. എന്തായാലും ദേവൂട്ടി സന്തോഷം കേട്ടോ...എല്ലാ ഭാവുകങ്ങളും....

    ReplyDelete
  34. ചിത്രം നന്നായി..അത്രെയേ പറയുന്നുള്ളൂ :)

    ReplyDelete
  35. എനിക്ക് ഈ പോസ്റ്റിൽ ഇഷ്ടമായ 2 കാര്യങ്ങൾ.
    1. അർത്ഥനാരീശ്വര ചിത്രം. നന്നായിട്ടുണ്ട്. ക്രയോൺസ് ആണോ?
    2. കുയിലിനോട് സ്വരമാധുരി, മയിലിനോട്‌ ഗര്‍വ്വ്, പ്രാവിനോട് നിഷ്കളങ്കത ഇത്യാദി വാങ്ങിച്ച് ഒരു കൂട്ടുകാരിയെ സൃഷ്ടിച്ചു

    പ്രാവിനോട് വാങ്ങിയ സാധനം കേട്ടിട്ട് ചിരിച്ച് ഒരു വഴിക്കായി :) :)

    ReplyDelete
  36. റാണി സ്ത്രീ യെ ഉണ്ടാക്കിയപ്പോള്‍ മയിലിന്റെ പങ്ക് എടുത്തതാ പ്രശ്നം ആയത്

    ReplyDelete
  37. അര്‍ദ്ധനാരീശ്വരന്റെ പെയിന്റിങ്ങ് മനോഹരമായിട്ടുണ്ട്. അതാണ് കുറെ സമയം നോക്കിയത്. മറുപടികളില്‍ പക്വതയും പ്രത്യുല്പന്നമതിത്വവും ആകര്‍ഷകമായി തോന്നി.

    അഭിനന്ദനങ്ങളോടെ,

    ReplyDelete
  38. കൂറെ നിലവാരമുള്ള ചോദ്യങ്ങളും ശരിക്ക് പ്രിപ്പെയര്‍ ചെയ്ത ഉത്തരങ്ങളും കണ്ടു. എനിക് ഏറെ ഇഷ്ടപ്പെട്ട ഒരു ഉത്തരം ഇതായിരുന്നു. “ബ്ലോഗില്‍ ഇഷ്ടപ്പെടുന്ന സുഹൃത്ത് എന്ന് പറഞ്ഞാല്‍ വ്യക്തികളെ അല്ലെല്ലോ നാം ഇഷ്ടപ്പെടുന്നത്? അവരുടെ എഴുത്തുകള്‍ ആണ്....... ...എല്ലാരുടെ എഴുത്തും ഇഷ്ടമാണ്“.

    പിന്നെ ഇഷ്ടബ്ലോഗിന്റെ കൂട്ടത്തില്‍ എന്റെ ബ്ലോഗും പരാമര്‍ശിച്ചു കണ്ടതില്‍ സന്തോഷം. ആദ്യ ഭാഗത്ത് സ്ത്രീയെ സൃഷ്ടിക്കാന്‍ ദൈവം പ്രാവില്‍ നിന്നും എന്തോ ഒന്ന് കടമെടുത്തു എന്ന് കേട്ടു.. എന്താ അത്.. അത് വായിച്ചിട്ട് ഞാന്‍ ചിരിച്ചു മരിച്ചു :)

    ReplyDelete
  39. @കൂടരഞ്ഞി നന്ദി ആ വാക്കുകള്‍ പറഞ്ഞതിന്
    @villegeman നന്ദി...
    @നിരക്ഷരന്‍ അതെ crayons ആണ് use ചെയ്തത് ..
    പിന്നെ എന്താ ഇത്ര ചിരിക്കാന്‍ അത് സത്യം അല്ലെ? ഒരിക്കലും പുരുഷന്മാര്‍ സ്ത്രീകളെ അങ്ങീകരിക്കില്ല അല്ലെ....
    നന്ദി...
    @ilaserikkaran മയിലിന്റെ ഗര്‍വ്വു എടുത്തതാ പ്രശ്നം ......ഏതായാലും നന്ദി..
    @sukumaran sir നന്ദി വിലയേറിയ അഭിപ്രായത്തിനും..എന്റെ ചിത്രത്തിനെ ishtappettathinum
    @Manoraj നന്ദി....താങ്കളുടെ ബ്ലോഗ്‌ സ്ഥിരം വായനയുണ്ട് .....സത്യം പറഞ്ഞാല്‍ പ്രിപയര്‍ ചെയ്തിട്ടില്ല...എനിക്ക് മനസ്സില്‍ തോന്നിയത് എഴുതിയതാണ്

    പിന്നെ പ്രാവ് ഒരു പ്രശ്നം ആയല്ലോ....പുരുഷന്മാര്‍ ഒന്ന് മനസ്സിലാക്കൂ..പ്രാവിന്റെ നിഷ്കളങ്കത യുള്ളവരെ ആണ് നിങ്ങള്‍ പുലി ആക്കി മാറ്റുന്നത്....
    വളരെ നന്ദി ടെവൂട്ടിയെ സന്ദര്‍ശിച്ചതിനു ...

    ReplyDelete
  40. അഭിമുഖം കലക്കി..
    അതിലെ ചില ഉത്തരങ്ങള്‍ ഉരുളക്ക് ഉപ്പേരി പോലെ രസകരമായിരുന്നു..
    പൂച്ചകളെ ഇഷ്ടമാണെന്നോ, ദാ ഇവിടെ വന്നു നോക്കൂ.. ഒരു പൂച്ചരാജ്യം തന്നെ കാണാം

    ReplyDelete
  41. ദേവൂട്ടി.....
    ഞാന്‍ നേരത്തെ വായിച്ചിരുന്നു കേട്ടോ ... കമെന്റാന്‍ വൈകി .....
    പിന്നെ അഭിമുഖം ഞാന്‍ അപ്പോള്‍ തന്നെ ഗ്രൂപ്പ്‌ ഇല്‍ വായിച്ചിരുന്നു...
    തുടക്കവും, ചിത്രവും കലക്കി...

    ദേവൂട്ടി ഒരു നല്ല കലാകാരി ആണു... ഇനിയും പോരട്ടെ സൃഷ്ടികള്‍ ....

    ReplyDelete
  42. എനിക്ക് ദേവൂട്ടി എന്നൊരു ഗേള്‍ ഫ്രണ്ട് ഉണ്ട് ഇവിടെ എന്റെ വീട്ടിന്നടുത്ത്. ഒരിക്കല്‍ അവളെപ്പറ്റി നാലു വരി ഞാന്‍ എന്റെ മറ്റൊരു ബ്ലൊഗില്‍ എഴുതിയിരുന്നു.

    ഈ ദേവൂട്ടി മറ്റവളേക്കാളും പ്രായമുള്ളവളാണ്. നിന്നെ ഞാന്‍ ടോള്‍ ദേവൂട്ടീ എന്ന് വിളിക്കാം. നിന്റെ വരികള്‍ പെട്ടെന്ന് എനിക്ക് ഗ്രഹിക്കാനാകുന്നില്ല. അതിനാല്‍ പിന്നിടൊരിക്കല്‍ വീണ്ടും വായിച്ച് എന്തെങ്കിലും കുത്തിക്കുറിക്കാം.

    ReplyDelete
  43. റാണി,
    ഏല്ലാം വായിയ്ക്കണം എന്നുണ്ട്‌. സമയം തന്നെ പ്രതിബന്ധം. വരകളും വാക്കുകളും കാണാതിരിക്കാനാവില്ല. എല്ലാം ഒന്നിനൊന്നു മെച്ചം.. !വരകളില്‍ ഭംഗിയും, വാക്കുകളില്‍ ലാളിത്യവുമുണ്ടെന്നറിയുന്നു.. നന്നായി.. !

    ഇനിയും ധാരാളം എഴുതുക.. മനസിലുള്ളത്‌ പകര്‍ന്നെടുക്കാന്‍ കഴിഞ്ഞാല്‍ മധുരം.. അത്‌ സഹൃദയങ്ങളില്‍ കുടിയേറിയാല്‍ അതിമധുരം.. !

    -- രമേശ്‌.

    ReplyDelete
  44. ഗംഭീരം. ഓരോ ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം, പെണ്ണുങ്ങള്‍ക്ക്‌ നര്‍മം വഴങ്ങില്ല എന്നിനി ആരും പറയില്ല. അഭിനന്ദനങ്ങള്‍. ഈ ബ്ലോഗിന് ആറുമാസമേ പ്രായമുള്ളൂ എന്നും പറയില്ല.

    ReplyDelete
  45. നന്നായി... നല്ല അഭിമുഖം... നല്ല മറുപടി........!!!

    ReplyDelete
  46. പോസ്റ്റിന്റെ ആദ്യ ഭാഗത്തിന്റെ ആ ഒരു രസം പോകെ പോകെ കൈവിട്ടു. ചിത്രം നല്ലത്.

    ReplyDelete
  47. പെയിന്റിംഗ്സ് എല്ലാം ഇഷ്ടപ്പെട്ടു.
    പിന്നെ ഈ ചോദ്യങ്ങളൊന്നും എന്നോടാരും ചോദിച്ചിട്ടില്ല.
    ടീച്ചറായതു കൊണ്ടായിരിക്കാം.
    എന്നാലും പലർക്കും സംശയം മാറിയിട്ടില്ല.
    നർമ്മത്തിനു പിന്നിൽ, ബ്ലോഗിനു പിന്നിൽ ആരാണുള്ളതെന്ന്?
    ഇനിയും കാണാം,,, കാണണം,,, കാണും.

    ReplyDelete
  48. അപ്പൊ കഴിഞ്ഞോ ഇന്റെര്‍വ്യു , ദേവുട്ടി പറഞ്ഞല്ലോ എല്ലാം

    ReplyDelete
  49. ദേവൂട്ടി, ചോദ്യങ്ങൾക്കൊക്കെ വളരെ നന്നായി പ്രതികരിച്ചിരിക്കുന്നു. ബ്ലോഗിനികൾ നോർമലായി അവരുടെ മായിക ലോകത്തെപ്പറ്റി മാത്രമേ എഴുതികണ്ടിട്ടുള്ളൂ, അടുത്തിടെയായി അതിനു മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. പോസ്റ്റ് നന്നായി. എഴുതു തുടരൂ!!

    ReplyDelete
  50. പുരുഷന്‍ അവന്‍റെ പ്രണയവും . രഹസ്യ ബന്ധവും എഴുതിയാല്‍ അത് വെറും എഴുത്തായും പെണ്ണ് എഴുതിയാല്‍ അത് അവളുടെ ജീവിതമായും കാണാനാണ് വായനക്കാര്‍ അധികം ശ്രമിക്കുന്നത്

    ithinu njan nooril nooru markkum tharum.

    ReplyDelete