Saturday, December 11, 2010

ചതിക്കുഴി

ആരിഫിനോട് സംസാരിക്കാതിരിക്കാന്‍ 'പ്രശ്ന'ക്ക് കഴിയുമായിരുന്നില്ല.തോല്‍ക്കുന്നത് അവള്‍ക്കിഷ്ടമല്ലെങ്കിലും തര്‍ക്കിച്ചു ജയിക്കാന്‍ ശ്രമിക്കാറുണ്ട്. ഒരിക്കലും കാണാത്ത ഒരു അജ്ഞാത സുഹൃത്തിനോട്  എന്നും സംസാരിക്കാന്‍ അവര്‍ തമ്മില്‍ എന്താണ് ബന്ധം എന്ന് പലരും ചോദിച്ചിട്ടുണ്ട് .അതിനു മറുപടി എന്നോണം ഒരു നേര്‍ത്ത മന്ദഹാസം ആ മുഖത്തൂറുന്നത് കാണാം .'പ്രശ്ന',അച്ഛനും അമ്മയ്ക്കും ഏക സന്തതി ,അക്കരെ നിന്നും അവര്‍ വിളിക്കും അവളുടെ മൊബൈലില്‍ .ഇങ്ങിവിടെ ബോര്‍ഡിങ്ങില്‍ ഏകാന്തതയെ കൂട്ടിരുത്തി  അവള്‍ പറയും--ഞാന്‍ സന്തോഷവതി ആണ്!!!പ്രശ്നക്ക് ഒരു പരാതിയുമില്ല.....

ഒരു ചാറ്റിങ്ങിലൂടെ ആണ് അവള്‍ ആരിഫിനെ പരിചയപ്പെടുന്നത് .എന്തോ ഒരു വല്ലാത്ത ഇഷ്ടം.എവിടെയോ നഷ്ടമായോരിഷ്ടം.വരണ്ട മരുഭൂമിയില്‍ ഒരു മഴതുള്ളി പോല്‍ അവന്റെ സാമീപ്യം ആശ്വാസം പകര്‍ന്നു.പിന്നീട് അത് മഴയായ് പെയ്തിറങ്ങി.അവള്‍ക്ക് എകാന്തതക്ക് കൂട്ട്  ചിത്രങ്ങള്‍ ആയിരുന്നു.ഒരിക്കലും വരച്ചു മുഴുമിക്കാത്ത ചിത്രങ്ങള്‍ ആയിരുന്നു അവളുടേത്‌.,പലതരം ചായങ്ങള്‍ തേച്ചു വികൃതമാക്കിയ ചിത്രങ്ങള്‍ .അവന്റെതോ ചിറകുമുളച്ച ഒരപൂര്‍വ്വ വര്‍ണ്ണങ്ങളുടെ സൃഷ്ടി.ഏകാന്തവും നിശബ്ദവുമായ അവന്റെ ഗാനങ്ങള്‍ക്ക് പിന്നില്‍ പ്രശ്ന തന്റെ ഹൃദയം നിറയെ ഇഷ്ടം സൂക്ഷിച്ചു .ആ ഭാവത്തെ ആനന്ദത്താലും ലജ്ജയാലും വീക്ഷിച്ചു .അകലത്തില്‍ മൗനത്താലും  വേദനയാലും തന്നെ തളച്ചിട്ടു.

മെല്ലെ മെല്ലെ ഫോണ്‍ വിളിയായി മാറി.എന്നും വിളിക്കും. എസ് എം എസ്  അവള്‍ക്ക് ഒരു ദൌര്‍ബല്യം ആയിരുന്നു.പ്രണയം ചാലിച്ച വരികളിലൂടെ അവന്റെ ഇഷ്ടം അവള്‍ തിരിച്ചറിഞ്ഞു.പക്ഷെ അവള്‍ തിരിച്ചു വിളിക്കുമ്പോള്‍ ഒക്കെ 'നിങ്ങള്‍ വിളിക്കുന്ന ആള്‍ മറ്റൊരു കോളിലാണ് ' എന്ന  മറുപടി.അവള്‍ കാത്തിരുന്നു ആ വിളി വന്നില്ല.പിന്നീട് എപ്പോളോ വിളിച്ചു "പ്രച്ചൂ.....വലിയ തിരക്കാണ് ....." എന്തെ ഇത്രമാത്രം തിരക്ക്? ഹാ...മൂന്നോ നാലോ കമ്പനിയുടെ  മാനേജര്‍ അല്ലെ ...തിരക്കില്ലാതെ വരുമോ?

പ്രശ്ന കാത്തിരുന്നു. പക്ഷെ പറയപ്പെടാത്ത മൊഴിയുടെ അകലത്തില്‍ തനിക്കവനെ നഷ്ടപ്പെട്ടു എന്ന് തിരിച്ചറിഞ്ഞു.അവള്‍ ഉറപ്പിച്ചു "പ്രണയം ഒരു നോവാണ് ഉള്ളില്‍ കടല് പോലെ ഇളകി മറിയുന്ന നൊമ്പരം...... വിലയില്ലാത്ത വാഗ്ദാനങ്ങളും നിറമില്ലാത്ത  പ്രതീക്ഷയും തനിക്കേകിയ മഹാ  മടയത്തരം...     ഇനി ഞാന്‍ പ്രണയിക്കില്ല ...."

വെറുതെ പത്രത്താളുകളില്‍ കണ്ണോടിച്ചപ്പോള്‍  "ഇന്റര്‍നെറ്റ്‌ വഴി പെണ്‍കുട്ടിയെ   പ്രലോഭിപ്പിച്ച്  വശത്താക്കാന്‍ ശ്രമിച്ച യുവാവ്‌ അറസ്റ്റില്‍ .." താഴെ ചിരിച്ചു കൊണ്ടുള്ള ഒരു സുമുഖന്‍ ....ഓ ...ഇവനൊന്നും വേറെ പണിയില്ലേ എന്ന് ചിന്തിച്ചു പത്രം വലിച്ചെറിഞ്ഞു അവള്‍ ....

ആ ചിരിക്കുന്ന മുഖം അവള്‍ക്ക്  അപ്പോളും അജ്ഞാതമായിരുന്നു ......................


34 comments:

  1. വളരെ നന്നായിട്ടുണ്ട്. ഭാഷയുടെ ലാളിത്യതിലും മികവ് തെളിഞ്ഞ് കാണുന്നു

    ReplyDelete
  2. "ഇന്റര്‍നെറ്റ്‌ വഴി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വശത്താക്കാന്‍ ശ്രമിച്ച യുവാവ്‌ അറസ്റ്റില്‍"
    ഇതില്‍ കുറ്റവാളി യുവാവ് മാത്രമാണോ...പ്രശ്നയും, അവളുടെ മാതാപിതാക്കളും ഇതില്‍ കൂട്ടുപ്രതികളല്ലേ...
    ഒരു കൈ കൊണ്ടടിച്ചാ ശബ്ദമുണ്ടാകില്ലല്ലോ...

    ചിന്തിപ്പിക്കുന്ന പോസ്റ്റ്‌...അഭിനന്ദനങ്ങള്‍...

    ReplyDelete
  3. ലളിതം സുന്ദരം! ഈ യുഗത്തില്‍ സംഭവിക്കാവുന്നവ തന്നെ. ചുരുങ്ങിയ വരികളില്‍ വലിയൊരു സത്യം വെളിപ്പെടുത്തിയിരിക്കുന്നു. ആശംസകള്‍

    ചിത്രകാരികൂടിയാണല്ലേ?

    ReplyDelete
  4. ദേവൂട്ടി.. തികച്ചും ലളിതമായ ഭാഷയും അവതരണവും. .. സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ചതികുഴികളുടെ നേര്‍ കാഴ്ച ലളിതമായി വരച്ചു കാണിച്ചിരിക്കുന്നു. ആശംസകളോടെ ഇനിയും പ്രതീക്ഷിക്കുന്നു..

    ReplyDelete
  5. കഥക്കൊത്ത ചിത്രവും. നല്ല വര, പറയാതെ വയ്യല്ലോ

    ReplyDelete
  6. കഥാപാത്രങ്ങള്‍ പ്രസന്നനും ഹാരിഫയും ആകതിരുന്നത് എന്ത് കൊണ്ട് ?

    ReplyDelete
  7. ദുര്‍മേദസ്സില്ലാത്ത, ഋജുവായ എഴുത്ത്.
    കാലികമായ വിഷയം.
    നന്നായിരിക്കുന്നു. ഭാവുകങ്ങള്‍!

    ReplyDelete
  8. പ്രശ്ന എന്ന പേര് കണ്ടപ്പോള്‍ തന്നെ കരുതി ഇവള്‍ പ്രശ്നത്തില്‍ ചെന്ന് ചാടുമെന്ന്.അപ്പൊ പേരാണ് പ്രശ്നം. പ്രശ്നയെന്ന പേര് കണ്ടാല്‍ തന്നെ പലരും പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിക്കും..

    കഥയിലും അവതരണത്തിലും പുതുമയില്ലെങ്കിലും താഴെയുള്ള ചിത്രം വളരെ ഇഷ്ടപ്പെട്ടു. കഥയേക്കാള്‍ വാചാലമാണ് അത്!
    എഴുത്ത് തുടരുക, ഒപ്പം വരയും...
    ആശംസകള്‍

    ReplyDelete
  9. കൊള്ളാം കഥ കലക്കി. ലവ് ജിഹാദ് ആണല്ലോ സംഭവം.

    ReplyDelete
  10. ചാണ്ടിച്ചായന്‍ പറഞ്ഞത് കറക്റ്റ്. നല്ല കഥ.
    നര്‍മം അടുത്ത് തന്നെ പ്രതീക്ഷിക്കാമോ?

    ReplyDelete
  11. വളരെ ലളിതമായ ഭാഷ. നന്നായിട്ടുണ്ട്.

    ഇങ്ങനെ അല്ലാത്ത അടുപ്പങ്ങളും ഉണ്ട്. ഇതൊന്നു നോക്കു ....

    ReplyDelete
  12. സാമൂഹ്യ പ്രസക്തമായ കഥ...
    മാതാപിതാക്കളുടെ, വീട്ടിലെ സ്നേഹം ലഭിക്കാത്തവരാന് പെട്ടെന്ന് വഞ്ചനകളില്‍ അകപ്പെടുകയെന്നത് എത്ര സത്യം...ചാറ്റിങ്ങും മൊബൈലും അതിനു മാറ്റിയ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
    ആശംസകള്‍..!

    ReplyDelete
  13. ലളിതമായ വരികളും...
    മനോഹരമായ ചിത്രവും...
    കൊള്ളാം

    ReplyDelete
  14. ഈ പ്രശ്ന ഒടുവില്‍ പ്രശ്നത്തില്‍ കുരുങ്ങാതെ രക്ഷപെട്ടല്ലോ .അത് പ്രശ്നമില്ല ..പ്രശ്നമാര്‍ക്ക് പ്രശ്നമുണ്ടാക്കാന്‍ കമ്പ്യുട്ടറും ഇന്റര്‍ നെറ്റും ഒക്കെ പ്രശ്നമൊന്നും ഇല്ലാതെ കിടക്കുകയല്ലേ .ഈ പ്രശ്നം ഒരു പ്രശ്നം ആക്കണ്ട പ്രശ്നെ...:)

    ReplyDelete
  15. ഇസ്മായില്‍ പറഞ്ഞ പോലെ പ്രശ്ന എന്നാ പേര് തന്നെ പ്രശ്നം.
    കിട്ടാത്ത സ്നേഹം തേടി അലയുമ്പോള്‍ ചാതിക്കുഴികലെക്കാള്‍ സ്നേഹത്തിലെക്ക് ഓടി അണയാനാണ് മുന്‍തൂക്കം നല്‍കുക.
    കൊച്ചു കഥയെങ്കിലും കാര്യം നന്നായി മനസ്സിലാകുന്നു.
    ചിത്രം ഇഷ്ടപ്പെട്ടു.

    ReplyDelete
  16. നല്ല പോസ്റ്റ്‌..

    ReplyDelete
  17. സമകാലിക ഇന്റര്‍നെറ്റ് exploitations ലേക്ക് വിരല്‍ ചൂണ്ടുന്നു. നല്ല പോസ്റ്റ്‌..

    ReplyDelete
  18. മുറിക്കകത്തിരുന്നു കൊണ്ട് തന്നെ ലോകത്തെവിടെയുള്ള കാമുകനുമായി ശൊള്ളികൊണ്ടിരിക്കാം എന്നത് കൊണ്ട് ഈ ഇന്‍റര്‍നെറ്റ് യുഗത്തില്‍ പെണ്‍കുട്ടികള്‍ പ്രണയക്കുരുക്കില്‍ പെടുന്നത് കൂടുതലാണ്.. മാതാപിതാക്കളുടെ അശ്രദ്ധയും അതിനു വളം വെച്ച് കൊടുക്കുന്നു.

    കഥയുടെ വിഷയത്തിനു പുതുമ ഇല്ലാ എങ്കിലും .. പറയേണ്ടുന്ന കഥ തന്നെയാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവം വളരേ ചുരുങ്ങിയ ഒരു കഥയിലൂടെ നന്നായി റാണിപ്രിയ പറയാന്‍ ശ്രമിച്ചിട്ടുണ്ട് അത് വിജയിച്ചിട്ടും ഉണ്ട്.

    ദേവൂട്ടി അങ്ങനെ പറഞ്ഞു കൊണ്ടിരിക്കട്ടെ...... അഭിനന്ദനങ്ങള്‍ :)

    ReplyDelete
  19. ഒരു കാര്യം പറയാന്‍ മറന്നു...

    ബ്ലോഗ് ഒരു മൊഞ്ചത്തിയായിട്ടുണ്ട് .... :)

    ReplyDelete
  20. എല്ലാര്‍ക്കും നന്ദി....

    ReplyDelete
  21. ചിന്തിക്കേണ്ട വിഷയം തന്നെ

    ReplyDelete
  22. പ്രശനയുടെ പ്രശ്നങ്ങള്‍ മറ്റുള്ള പ്രശ്നക്കാര്‍ക്ക്
    മാര്‍ഗ ദര്‍ശനം ആവട്ടെ.തീമില്‍ പുതുമ ഇല്ലെങ്കിലും
    അവതരണം നന്നായി.പക്ഷെ ഇത് നര്‍മം ആക്കിയിരുന്നെങ്കില്‍
    കുറേകൂടി എഫ്ഫക്റ്റ്‌ വന്നേനെ എന്ന് തോന്നുന്നു..ആശംസകള്‍.

    ReplyDelete
  23. കാര്യമാത്ര പ്രസക്തമായ പോസ്റ്റ്‌

    ReplyDelete
  24. പ്രശ്ന അയാളുമായി അടുത്ത്‌ കൂടുതല്‍ പ്രശ്നത്തില്‍ ചെന്നു ചാടാതിരുന്നത്‌ എത്ര നന്നായി...
    ഈ ചതിക്കുഴികളെ കുറിച്ചു പറഞ്ഞപ്പോഴാണ്. സമാനമായ ഒരു പ്രശ്നത്തിലാണ്‌ ഇപ്പോള്‍ എന്റെ ഒരു സുഹൃത്തും...
    http://rithumaarumpol.blogspot.com/2010/11/blog-post_29.html

    ReplyDelete
  25. കൊള്ളാമല്ലോ കഥ, കാലത്തിന്റെ കഥ അല്ലെ?, ആശംസകള്‍.

    ReplyDelete
  26. വിഷയം ഈ തലമുറയ്ക്ക് അനുയോജ്യമായത്.ഒപ്പം മക്കളെ ബോര്‍ഡിങ്ങിലാക്കി അകലത്തിരിക്കുന്ന മാതാപിതാക്കള്‍ക്കൊരു മുന്നറിയിപ്പും.
    "എവിടെയോ നഷ്ടമായൊരിഷ്ടം.."ഈ വാക്കുകള്‍ പെരുത്തിഷ്ടമായി കേട്ടോ..

    ReplyDelete
  27. ഇരകൾ സ്വയം ചാടി കൊടുത്താൽ ....വേട്ടക്കാരനെ കുറ്റപ്പെടുത്തിയെട്ടെന്തു കാര്യം......?

    ReplyDelete
  28. its very interesting rani....i believe in PUNARJANMAM....and all the best for your new work and new stories....

    with best wishes...ramya menon

    ReplyDelete
  29. oh... this comment is for ur punarjanmam story...

    ReplyDelete
  30. ഒരു maturity ഒക്കെ ആയാല്‍ നമുക്ക് തന്നെ ചിന്ധിക്കാം, ഇതിന്റെ പിന്നില്‍ പല ചതിക്കുഴികളും ഉണ്ടെന്നു , ഇങ്ങനെയുള്ള സ്നേഹവും പ്രണയവും താല്‍കാലിക ആശ്വാസം മാത്രമാണ് എന്ന് മനസ്സിലാക്കാവുന്നതെ ഉള്ളൂ

    ReplyDelete
  31. ആദ്യമായിട്ടാണ് ഇവിടെ… നന്നായിട്ടുണ്ട്. അഭിനന്ദനം.

    ‘അനോനിയെ പ്രണയിക്കില്ല‘ എന്നാണെങ്കിൽ വാക്കുകൾ കൂടുതൽ കരുത്തുറ്റതാകുമെന്നൊരൂ തോന്നൽ. ആരേയും പ്രണയിക്കാതെ ജീവിക്കാനാർക്കാ സാധിക്കുക? ഞാൻ ഒരു അനോനിയാണേ… :)

    ReplyDelete