Wednesday, December 22, 2010

ഓര്‍മ്മകളേ ..വിട.....

ഒരു വഴിത്തിരിവ്.ഒരുപാട് കാര്യങ്ങളുടെ തുടക്കം..കുറെ കാര്യങ്ങളുടെ ഒടുക്കം ജീവിതശൈലി മാറുകയാണ്‌ .അവള്‍ ഓര്‍ക്കുക ആയിരുന്നു...ആ സ്നേഹത്തിന്റെ തൂവല്‍ സ്പര്‍ശം.പ്രകൃതി അവളോട് സംസാരിക്കുകയാണ്.പച്ചപ്പിന്റെ കുളിര്‍മയുമായി താഴ്വരകള്‍ ,നീലാംബരത്തോട് കഥ പറയുന്ന ഗിരി ശ്രിന്ഖങ്ങള്‍ .പൂക്കള്‍ ,പൂമ്പാറ്റകള്‍ ആ മനോഹരങ്ങളായ  ദൃശ്യങ്ങള്‍ ആസ്വദിക്കുമ്പോള്‍ എന്നെന്നും ഓര്‍മയില്‍ സൂക്ഷിച്ച ഏതാനും അപൂര്‍വ നിമിഷങ്ങള്‍ ,സുന്ദര ദിനങ്ങള്‍ അവളെ തേടിയെത്തി...

കടലില്‍ നിന്നും തണുത്ത കാറ്റ് അവളുടെ ദേഹം തണുപ്പിച്ചു .എണ്ണ പുരളാത്ത പാറിപറക്കുന്ന മുടി അവള്‍ മാടിയൊതുക്കി .അവളുടെ കണ്ണുകള്‍ ദൂരെ അസ്തമിക്കുന്ന സൂര്യനിലായിരുന്നു .തന്റെ പൂര്‍വകാല സ്മരണകള്‍ ഉണര്‍ത്തുന്ന ആ തീരത്ത് നിന്നും അവള്‍ക്ക് പിന്മാറാന്‍ കഴിയുന്നില്ല ചേക്കേറാന്‍ കൊതിക്കുന്ന പ്രാവുകള്‍ .തീരത്ത് അണയാന്‍ കുതിക്കുന്ന വള്ളങ്ങള്‍ ,ബോട്ടുകള്‍ .അവളെ കൂടാതെ പലരും ആ തീരം ആസ്വദിക്കുന്നുണ്ടായിരുന്നു .കണ്ണില്‍ കവിതയും കരളില്‍ പ്രണയവുമായി സല്ലപിക്കുന്ന പ്രണയ ജോഡികള്‍ ഹണിമൂണ്‍ ത്രില്ലുമായി നവദമ്പതികള്‍ ...സൗഹൃദം പങ്കുവെക്കുന്ന കോളേജ് കുമാരന്‍മാരും കുമാരിമാരും തിരമാല ആര്‍ത്തിരമ്പി വരുമ്പോള്‍ ഓടുന്ന കുഞ്ഞു കുട്ടികള്‍ .... പൂഴി  മണലില്‍ കടലമ്മയുടെ പേര് എഴുതുന്നു ചിലര്‍ ...ഒരു നിമിഷം നിശബ്ദയായ് ...മൂകയായ്‌ അവള്‍ നിന്നു .

വെറുതെ  നിലത്തു വീണു കിടക്കുന്ന ചിപ്പികള്‍ പെറുക്കിയെടുത്തു .ഈ ചിപ്പികളില്‍ ആണല്ലോ അപൂര്‍വ്വങ്ങളായ മുത്തുകള്‍ ..ഓര്‍മ്മകളാകുന്ന മണി മുത്തുകള്‍ ശേഖരിച്ചു അവള്‍കാത്തു വച്ച ആ പേടകം.....മെല്ലെ തുറന്നു.....പിന്നെയും പ്രണയ സാഗര തീരത്തെ മണല്‍ പരപ്പില്‍ തിരമാലകള്‍ സുവര്‍ണ ലിപികളാല്‍ കവിത രചിക്കുന്നത് അവള്‍ കണ്‍കുളിരെ നോക്കി നിന്നു.വാക്കുകള്‍ക്ക് നിര്‍വചനാതീതമായ  പ്രകൃതി സൗന്ദര്യം അവളെ വികാര നിര്ഭരിതയാക്കി. സൂര്യന്‍ താഴേക്ക്‌ പോകുന്നു.അങ്ങനെ നോക്കി നിന്നപ്പോള്‍ പോകല്ലേ എന്ന് പറയാന്‍ വെമ്പി .പക്ഷെ പോയല്ലേ മതിയാകൂ....ഇത്രയും നേരം തന്നെ ഓര്‍മയുടെ പുസ്തകത്താള്‍ പകുത്തു നല്‍കിയ,ചാരം മൂടിയ ഓര്‍മയുടെ ചില്ല് തുടച്ചു തന്ന സൂര്യനും അവളെ വിട്ടകലുകയാണ് .....

നിലാവ് പുതച്ച തീരം...അവളോര്‍ത്തു...ഈ കടപ്പുറത്തിനു എന്നും യൌവ്വനം ആണ്... ഓര്‍മകളെ തൊട്ടുണര്‍ത്തുന്ന അനുപമ സുഭഗമായ ഈ തീരം എന്ത് ഭംഗിയാണ് !!അപ്പോളേക്കും "ഗംഗേ....പോകാം "എന്ന വിളി പുറകില്‍ നിന്നും കേട്ടു.....കൊറിക്കാന്‍ കപ്പലണ്ടി വാങ്ങാന്‍ പോയ തന്റെ ഭര്‍ത്താവു തിരിച്ചു വന്നിരിക്കുന്നു...... "ദത്തേട്ടാ ...ഒരിത്തിരി നേരം കൂടി നമ്മുക്കിവിടെ ഇരിക്കാം..."ഉം.... 5 മിനിട്ടും കൂടി....നമ്മുടെ മക്കള്‍ കാത്തിരിക്കില്ലേ? ആ കല്ലില്‍ അയാളും  ഇരുന്നു....മെല്ലെ ആ നെഞ്ചിലേക്ക് ചാഞ്ഞു അവള്‍ ...ദൂരെ അസ്തമയ സൂര്യനെയും നോക്കി......തിരിഞ്ഞു നടക്കുമ്പോള്‍ ഒരിക്കല്‍ കൂടി ആ തീരം തിരിഞ്ഞു നോക്കി.... ഓര്‍മ്മകളേ....വിട.....

ഓര്‍മകളെ..വിട രണ്ടാം ഭാഗം ഇവിടെ വായിക്കാം                                                ((തുടരും......)) 

26 comments:

  1. നന്നായി എഴുതിയിട്ടുണ്ട്....
    ഇഷ്ട്ടപ്പെട്ടു...

    ReplyDelete
  2. ഓര്‍മ്മകള്‍ക്ക് താല്‍കാലിക വിട നല്‍കാനേ കഴിയൂ. അവ പിന്നെയും നമ്മെ തേടി വന്നു കൊണ്ടിരിക്കും. നാം ആശിചില്ലെന്കില്‍ കൂടി.
    സുന്ദരമായ എഴുത്തിന് ഭാവുകങ്ങള്‍ ..
    shaisma.co.cc

    ReplyDelete
  3. നല്ല എഴുത്ത് ...ഇഷ്ട്ടപ്പെട്ടു ...

    ReplyDelete
  4. എന്തായിരുന്നു അവളുടെ ആ "പൂര്‍വകാല ഓര്‍മ്മകള്‍"?..കണ്ണില്‍ കവിതയും കരളില്‍ പ്രണയവുമായി സല്ലപിച്ച ആ ദിനങ്ങളോ..സൗഹൃദം പങ്കു വെച്ച് കൊണ്ട് തീരത്തിലൂടെ നടന്ന ആ കോളേജ് കാലമോ..അതോ..ഒന്നും അറിയാതെ..ആര്‍ത്തിരമ്പി വരുന്ന തിരമാലകളോട് മത്സരിച്ചു ഓടിയകന്ന ആ കുട്ടിക്കാലമോ??

    ReplyDelete
  5. ആഹാ...നന്നായിട്ടുണ്ട്
    ഓര്‍മകളും പിന്നെ കപ്പലണ്ടിയും

    ReplyDelete
  6. ഓര്‍മ്മകള്‍ മരിക്കുന്നില്ല. മയങ്ങിക്കിടന്നാലും അത് പലപ്പോഴും തിരിച്ചെത്തി തഴുകികൊണ്ട് കടന്നുപോകും.
    സൌന്ദര്യമുള്ള എഴുത്ത്‌.

    ReplyDelete
  7. കുറുമ്പടിയും റാംജിയും പറഞ്ഞ പോലെ, നാളെ വീണ്ടും ആ തീരത്തെത്തുമ്പോള്‍, ഓര്‍മ്മകള്‍ വീണ്ടും വരും....
    കാരണം, ഓര്‍മ്മകള്‍ മരിക്കുന്നത് നമ്മുടെ കൂടെയാണല്ലോ....

    ReplyDelete
  8. ഈ ഓര്‍മകളുടെ ഒരു കാര്യം

    ReplyDelete
  9. കടപ്പുറത്തിന്റെ യൌവ്വനം പോലെ, ഓര്‍മ്മകള്‍ക്കും യൌവ്വനം തന്നെ. എന്നുമെന്നും പഴയ ഓര്‍മകളെ നമുക്ക് താലോലിക്കാമല്ലോ..

    "നിലാവ് പുതച്ച തീരം...അവളോര്‍ത്തു...ഈ കടപ്പുറത്തിനു എന്നും യൌവ്വനം ആണ്... ഓര്‍മകളെ തൊട്ടുണര്‍ത്തുന്ന അനുപമ സുഭഗമായ ഈ തീരം എന്ത് ഭംഗിയാണ്"
    ആശംസകള്‍..

    ReplyDelete
  10. ഓർമ്മകൾ ഹൃദയത്തിലൊളിച്ചു വെച്ചിരിക്കുന്ന സ്വർണ്ണവാളാണ്. അതനങ്ങുമ്പോൾ മുറിവുകളുണ്ടാക്കും.. വായിച്ചപ്പോൾ മനസ്സിലേക്കോടി വന്ന വരികളാണ്. പൂച്ചപ്രിയ, നന്നായിരിക്കുന്നു. ഒത്തിരി ഇഷ്ടമായി

    ReplyDelete
  11. മെല്ലെ ആ നെഞ്ചിലേക്ക് ചാഞ്ഞു അവള്‍ ...ദൂരെ അസ്തമയ സൂര്യനെയും നോക്കി......തിരിഞ്ഞു നടക്കുമ്പോള്‍ ഒരിക്കല്‍ കൂടി ആ തീരം തിരിഞ്ഞു നോക്കി....

    ഓര്‍മ്മകള്‍...മരിക്കാത്ത ഓര്‍മ്മകള്‍..ഉള്ളില്‍ ഇപ്പോഴും കുത്തി നോവിച്ചു കൊണ്ടിരിക്കുന്ന ഓര്‍മ്മകള്‍..ഓര്‍മ്മകള്‍ മരിക്കണം എങ്കില്‍..ഒര്മിക്കാതിരിക്കണം..അതിനു കഴിയുമോ?

    ReplyDelete
  12. ഓര്‍മകളേ കൈവള ചാര്‍ത്തീ....

    നല്ല രസകരമായ എഴുത്ത് .... അഭിനന്ദനങ്ങള്‍ :)

    ക്രിസ്മസ് പുതുവത്സരാശംസകള്‍ :)

    ReplyDelete
  13. @naushu നന്ദി സന്ദര്‍ശിച്ചതിനു
    @ഇസ്മായില്‍ കുറുമ്പടി (തണല്‍) ഓര്‍മ്മകള്‍ക്ക് താല്‍കാലിക വിട നല്‍കാനേ കഴിയൂ.സത്യം ആണ് ... പക്ഷെ അത് തികട്ടി വരും നമ്മുടെ ഏകാന്തതയില്‍ . നന്ദി അഭിപ്രായത്തിനു...
    @faisu madeena,@Sabu M H,@ismail chemmad,@ മുല്ല ,
    @ഒഴാക്കന്‍ നന്ദി
    ABHI ഏതും ആകാം ..... അഭി ... കടല്‍ തീരത്ത് പോയാല്‍ ആ ഏകാന്തതയില്‍ എന്തെല്ലാം ഓര്‍മ്മകള്‍ ആയിരിക്കും!!! നമ്മെ തേടി വരിക...
    നന്ദി

    @പട്ടേപ്പാടം റാംജി നന്ദി കടലിനെ കുറിച്ചും മഴയെകുറിച്ചും എഴുതിയാല്‍ തീരില്ല അല്ലെ??

    @ചാണ്ടിക്കുഞ്ഞ് നന്ദി

    @elayoden ഓര്‍മകളെ താലോലിക്കാം....പക്ഷെ എല്ലാ ഓര്‍മകളെയും താലോലിക്കാന്‍ പറ്റുമോ?
    @Anju Aneesh ഓർമ്മകൾ ഹൃദയത്തിലൊളിച്ചു വെച്ചിരിക്കുന്ന സ്വർണ്ണവാളാണ്. അതനങ്ങുമ്പോൾ മുറിവുകളുണ്ടാക്കും.. സത്യം ആണ് ...മനസ്സിലെ നല്ല വരികള്‍ കോറിയിട്ടതിനു നന്ദി ...മനോഹരം
    @ആചാര്യന്‍ ഉള്ളില്‍ ഇപ്പോഴും കുത്തി നോവിച്ചു കൊണ്ടിരിക്കുന്ന ഓര്‍മ്മകള്‍ മറന്നേ പറ്റൂ ..... അതിനു ഓര്‍ക്കാതിരിക്കാം...
    @ഹംസ ഓര്‍മ്മകള്‍ മരിക്കില്ല ഓളങ്ങള്‍ നിലക്കില്ല ...വളരെ സത്യം അല്ലെ.... പക്ഷെ അത് തികട്ടി വരും നമ്മുടെ ഏകാന്തതയില്‍ ..ക്രിസ്മസ് പുതുവത്സരാശംസകള്‍

    ReplyDelete
  14. "ഓര്‍മ്മകള്‍..ഓര്‍മ്മകള്‍..ഓലോലം തഴുകുമീ തീരങ്ങളില്‍..."
    കടപ്പുറവും,അവിടുത്തെ കാഴ്ചകളും ഒരിക്കലും നമുക്ക് മടുക്കില്ല.

    ReplyDelete
  15. നന്നായീട്ടോ...
    അഭിന്ദനങ്ങള്‍

    ReplyDelete
  16. ഓര്‍മ്മകള്‍ മരിക്കുന്നില്ല. അത് ഓളങ്ങളായി മനസ്സില്‍ അലയടിക്കുന്നു.

    ReplyDelete
  17. റാണീ, കഥയായില്ല ഇത് അതിന്റെ രൂപരേഖ മാത്രമേ ആയുള്ളൂ. എന്താണ് ആ ഓർമ്മകൾ.? എന്തെങ്കിലും അപൂർവ്വതകൾ. ഇപ്പോഴത്തെ ജീവിവ്തത്തിൽ നിന്നും ഒളിച്ചു വയ്ക്കേണ്ടത്?

    കഥയിൽ പൂരിപ്പിക്കാൻ ഒരുപാട് സ്പേസ് ഉണ്ട്. അതൊന്നും പൂരിപ്പിച്ചില്ല.

    പിന്നെ കഥയുടെ പേരടക്കം ക്ലീഷേ ആണ്.

    നമുക്ക് പറയാനുള്ള്ത് മറ്റുള്ളവർ പറഞ്ഞ് പഴകിയതാണെങ്കിൽ,
    അതിനെ വേറൊരു രീതിയിൽ പറയാൻ കഴിയുമോ എന്ന് അന്വേഷിക്കുക.
    അല്ലങ്കിൽ വിട്ടുകളയുക.

    നമ്മുടെ അനുഭവം നമ്മുടേതായ ഒരു ഭാഷയിൽ പറയുക.

    അതിനായി മനസ്സിനെ, എഴുത്തിനെ, പാകപ്പെടുത്തുക.

    ReplyDelete
  18. നന്നായിരുന്നു റാണിപ്രിയാ....

    ReplyDelete
  19. raanipriyee ഇതു വായിക്കുമ്പോള്‍ സുഖമുള്ളൊരു അപൂര്‍ണ്ണത തോന്നുന്നുണ്ട്.എന്തോ ഒന്ന് പറയാതെ പറഞ്ഞത് പോലെ....

    ReplyDelete
  20. ഇതു കഥ യായി തോന്നിയില്ല കഥയിലേക്കുള്ള വഴിതുറന്നിട്ടതു പോലെയാ എനിക്കു തോന്നിയത്... പൂർവ്വ കാല സ്മരണകളെങ്കിലും അതിൽ ചേർക്കാമായിരുന്നു.. വായനക്കാർ മനസ്സിലാക്കാനെങ്കിലും...ഭർത്താവുമായി അവിടെ വന്നു പോയി.. ... ഓർമ്മകൾ പങ്കിട്ടിരുന്നെങ്കിൽ കഥയെന്നു പറയാമായിരുന്നു..(എന്റെ അറിവില്ലായ്മയിൽ നിന്നും ഉരുത്തിരിഞ്ഞത്)

    ReplyDelete
  21. ഓര്‍മ്മകള്‍ നന്നായി പറഞ്ഞു.....

    ReplyDelete
  22. കൊള്ളാം നല്ല നൊസ്റ്റാൾജിക്ക് ആയിട്ടുള്ള വരികൾ. ചാണ്ടിക്കുഞ്ഞിന്റെ അഭിപ്രായത്തോട് നൂറുശതമാനം യോജിക്കുന്നു. തുടരും എന്നതിനാൽ ബാക്കി കൂടി വായിക്കട്ടെ.

    ReplyDelete
  23. ഭഗം രണ്ടും പിന്നെ ഒന്നും വയിച്ചു...
    സുരേഷ് മാഷുടെയഭിപ്രായം തന്നെയാണെനിക്കും കേട്ടൊ റാണി

    ReplyDelete
  24. rani...interesting....very nice...waiting for the rest...

    ramya

    ReplyDelete