Monday, December 6, 2010

പുനര്‍ജ്ജന്മം

കൈകള്‍ കൂപ്പി കണ്ണുകള്‍ അടച്ച് അവള്‍ നിന്നു!!! തന്റെ ദൈവത്തിനു മുന്നില്‍ !!! മെല്ലെ കണ്ണുകള്‍ തുറന്നു നിര്‍ന്നിമേഷനായ് നോക്കി നില്‍ക്കുകയാണ് ദൈവം .തന്റെ കൈകള്‍ കൊണ്ട് തീര്‍ത്ത കൂവള മാലയും അണിഞ്ഞിരിക്കുന്നു. തന്റെ എല്ലാം എല്ലാം ആണ് ആ കണ്ണുകള്‍ ,ചിമ്മുകയാണോ? അമ്പലത്തിന്റെ നടയില്‍ നിന്നും അവളുടെ മനസ്സ് വിഗ്രഹത്തിലേക്ക് ലയിക്കും പോലെ...ചുണ്ടില്‍ വിരിഞ്ഞ മന്ദഹാസം സ്വയം മാഞ്ഞുപോകാന്‍ കൂട്ടാക്കാതെ ,കണ്ണുകള്‍ ഇറുങ്ങനെ അടച്ചു.കണ്ണില്‍ നിന്നും സന്തോഷത്തിന്റെ നീര്‍ത്തുള്ളികള്‍ അടര്‍ന്നു വീണു. പിറകില്‍ നിന്നും നാദസ്വരത്തിന്റെ നാദം വീണ്ടും മനസ്സിനെ ഉദ്ദീപിപ്പിച്ചു.ഏതോ ഒരു ആനന്ദം അനുഭവിക്കുന്നത് പോലെ അതാ! ഒരു വെളിച്ചം വിഗ്രഹത്തില്‍ നിന്നും തന്നിലേക്ക്! ഒരു ശാന്തി അനുഭവിച്ചു കൊണ്ട് മിന്നായം പോലെ ഒരു ദൃശ്യം എന്താദ്? ഒരു വലിയ നാലുകെട്ട് ! എവിടെ നിന്നോ പഞ്ചാക്ഷരി മന്ത്രം !! പെട്ടെന്ന്‍ അവള്‍ കണ്ണ് തുറന്നു.

അമ്പരപ്പോടെ ചുറ്റും നോക്കി ഇല്ല! എല്ലാം പഴയ പോലെ! താന്‍ നടയ്ക്കലുണ്ട്.ആളുകള്‍ വന്നും പൊയ്കൊണ്ടിരിക്കുന്നു.കാലിലെന്തോ ഉടക്കിയോ? മെല്ലെ പ്രദക്ഷിണം വെക്കാന്‍ തുടങ്ങി.ശനീശ്വരന്റെ നടയില്‍ എത്തുമ്പോള്‍ കിരണ്‍ നമ്പൂതിരി വിളിച്ചു പറയണൂ "വാരരെ പൂവ് .." പൂജക്കുള്ള പുഷ്പത്തിനാണ്!വാരരു പൂക്കള്‍ കൊട്ടയിലാക്കി തന്റെ നേരെ " ദേവൂട്ടി ...ഇതൊന്നു ദക്ഷിണ മൂര്‍ത്തിയുടെ നടയില്‍ വക്ക്യ..."പുഞ്ചിരിച്ചു കൊണ്ട് അത് വാങ്ങി നടയില്‍ വച്ചു."ദേവൂട്ടി ..ന്ന്‍ ത്തിരി ..വൈകീലോ ..."തിരുമേനി പറഞ്ഞു.ശരിയാണ് സാധാരണ തന്റെ മൂന്നാമത്തെ പ്രദക്ഷിണത്തിനാണ്  വാരരു പൂവ് തരുന്നത് .ഇന്ന് ഇത്തിരി വൈകി.ദേവന് പൂവ് സമര്‍പ്പിക്കുന്നത് ഒരു ശീലമായല്ലോ! ഒത്തിരി ഇഷ്ടമായതുകൊണ്ടാവാം തന്റെ കൈയ്യില്‍ നിന്നും പ്രാണനാഥന്‍ പുഷ്പം ആഗ്രഹിക്കുന്നത്!

എന്തോ മനസ്സിനെ അലട്ടുന്നു.ആ നാലുകെട്ട് ! വിഗ്രഹത്തില്‍ നിന്നും വന്ന രശ്മി! ചിന്തകള്‍ കൊണ്ട് താന്‍ മൂടപ്പെട്ടിരിക്കുന്നു.ദേവിയുടെ നട തൊഴുത് ഓവിന്റെ അരികിലൂടെ തിരിച്ചു നടക്കുമ്പോള്‍ ലക്ഷ്മിയേടത്തി തിരുമേനിയോട് എന്തോ ചോദിക്ക ണൂ .കക്ഷി ആകെ മൂഡ്‌  ഓഫിലാണ് .എന്താണെന്ന് കേള്‍ക്കാന്‍ ചെവി വട്ടം പിടിച്ചു."തിരുമേനി അവനു ഇത്തവണയും എന്ട്രന്‍സ് കിട്ടിയില്ല,എത്ര പൂജ ചെയ്തതാണ് .ഇനി എന്തെങ്കിലും ഏലസ്സ് ജപിച്ചു കെട്ടിയാലോ" തിരുമേനി എന്തൊക്കെയോ പറയുന്നുണ്ട് .തനിക്ക് ഈ വക കാര്യങ്ങളോടൊന്നും അത്ര താല്പര്യം ഇല്ല.അമ്പലത്തിലും ഇപ്പോള്‍ വ്യവഹാരം നടക്കുന്നു.ഈ ലോകം തന്നെ അങ്ങിനെയാണ്.ആളുകള്‍ തന്റെ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ അമ്പലദര്‍ശനം വിനിയോഗിക്കുന്നു.ആവശ്യപ്പെടുന്നതിലൂടെ ഒരുവന് ദുഖമാല്ലാതെ മറ്റൊന്നും കിട്ടുന്നില്ല .നന്ദി രേഖപ്പെടുത്തുവാന്‍ വേണ്ടി പോകുന്നവന്‍ മാത്രമേ അമ്പലത്തില്‍ എത്തി ചേരുന്നുള്ളൂ.പറഞ്ഞിട്ടെന്താ കാര്യം! പ്രസാദം വാങ്ങുമ്പോള്‍ 'കൂവളത്തില' ചോദിച്ചു വാങ്ങാന്‍ മറന്നില്ല."തിരുമേനി...ദേവൂട്ടി ക്ക് കൂവളത്തില കൊടുക്കണം എന്നറിയില്ലേ.." വാരരുടെ കമന്റ് .

 ഓഫീസില്‍ ഇരിക്കുമ്പോള്‍ പോലും  നാലുകെട്ട് തന്നെ മനസ്സില്‍ ! ദീപാരാധന തൊഴാന്‍ നിന്നപ്പോള്‍ വീണ്ടും വിഗ്രഹത്തില്‍ നിന്നും ഒരു മിന്നായം! പിന്നെ നാലുകെട്ട്!നടുമുറ്റം!കൂവളത്തില!പഞ്ചാക്ഷരി മന്ത്രം!ഒരു വശത്തായ് നാഗത്തറ !!നടുമുറ്റത്ത് അമ്പലം! ഒക്കെ കാണാം തനിക്ക്...പെട്ടെന്ന് മണി നാദം നട തുറക്കുകയാണ് .വലിയ ആരവത്തോടെ...ദേവന്‍ 'കൂവളത്തില'യാല്‍ മൂടപ്പെട്ടിരിക്കുന്നു.ദീപങ്ങള്‍ ജ്വലിക്കുന്നു!  താന്‍ കോരിത്തരിച്ച് ദേവനെ നോക്കിയിരിക്കുകയ്യാണ് കണ്ണുകള്‍ മഴ പെയ്ത തോര്‍ന്ന പോലെ! ഹോ എന്തോരനുഭവം!നീണ്ട നെടുവീര്‍പ്പുകള്‍ക്കിടയിലെ വാചാലമായ മൗനം.പുറത്തു വരാനാകാതെ തൊണ്ടയില്‍ കുടുങ്ങി ശ്വാസം കിട്ടാതെ പിടയുന്ന വാക്കുകള്‍ !!

അവള്‍ മെല്ലെ നാലുകെട്ടിലെക്ക് നീങ്ങുകയാണ് ...മുറ്റത് കുട്ടികള്‍ കളിക്കുന്നു .അപ്പോളും കേള്‍ക്കാം മന്ത്രം ...അകത്തേക്ക് നീങ്ങുമ്പോള്‍ ഉച്ചത്തില്‍ കേള്‍ക്കുമാറായി .പൂജാമുറിയിലേക്കാണ് യാത്ര.അവിടെ കൂവളത്തില ഉണ്ട്.നിലത് ചമ്രം പടിഞ്ഞിരിക്കുന്നു ഒരു തമ്പുരാട്ടി.മുലക്കച്ച കെട്ടി,ഭസ്മം തേച്ച് ,മുടി ഒരു വശത്തേക്ക് കെട്ടി ,പഞ്ചാക്ഷരി മന്ത്രം ജപിച്ചു കൊണ്ട് കൂവളമാല കെട്ടുന്നു."താത്രി ക്കുട്ടി ...വിളക്ക് വൃത്തിയാക്കി  ഇങ്ങട്ട്  കൊണ്ട് വരൂ...ദേവന് പൂജക്ക്‌ സമയം ആയി..." പിന്നെയും ആ ചുണ്ടില്‍ മന്ത്രം തത്തി കളിച്ചു.മെല്ലെ കൈ കുത്തി എഴുനേറ്റ്  'ദേവാ ...' എന്ന് വിളിച്ച്  എഴുനേല്‍ക്കുന്നു..ആ തേജസ്സുറ്റ മുഖം..പിന്നെയും പിന്നെയും കാണുവാന്‍ തോന്നി...
പിന്നെ നടുമുറ്റത്തെ അമ്പലത്തിലേക്ക്.താത്രിക്കുട്ടിയും എത്തി...ഇത്തിരി നേരം പൂജ..തന്റെ കൈകൊണ്ട് കോര്‍ത്ത 'കൂവള മാല' ദേവന് ചാര്‍ത്തിയപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം ആ മുഖത്ത് കാണാം.സ്വയം അലിഞ്ഞു പ്രാര്‍ഥിക്കുന്നു..."ദേവു തമ്പുരാട്ടി..." അപ്പുറത്തെ ജാനു ആണ്..... "ജാനു....ജോലി കഴിഞ്ഞോ? നാളെ കാവ് ഒന്ന്  വൃത്തിയാക്കണം ട്ടോ .... കാട് പിടിച്ചിരിക്ക ണൂ....കാവില്‍ വിളക്ക്   വച്ചിട്ട് നാം ഇപ്പോം എത്താം .."കാവിലേക്ക് നടക്കുന്നു.ഇരുട്ട് മൂടിയിട്ടുണ്ട്..നമ: ശിവായ എന്ന് ചൊല്ലി കൊണ്ടേ ഇരിക്കുന്നു.....നാഗത്തറയില്‍ മഞ്ഞള്‍ വിതറിയ കല്ലുകളും ചുകന്ന പട്ടും ഉള്ളില്‍ ഒരു വിറയല്‍ ഉണ്ടാക്കി...പെട്ടെന്ന് ഒരു കാറ്റ് ... കൈയിലെ ദീപം അണഞ്ഞു ...ദേവാ...എന്ന് ഉറക്കെ  വിളിച്ചു തമ്പുരാട്ടി ......പെട്ടെന്നൊരു ശീല്‍ക്കാരം..പിന്തിരിഞ്ഞു നോക്കിയപ്പോള്‍ ....ഫണം വിരിച്ചു നില്‍ക്കുന്ന ഒരു നാഗം.......

പെട്ടെന്ന്‍ അവള്‍ ഉച്ചത്തില്‍ അലറി...സ്വപ്നത്തില്‍ നിന്നും ഞെട്ടി എഴുനേറ്റു .....കവിളിണയില്‍ വിയര്‍പ്പു കണങ്ങള്‍ !! പിന്നെ കണ്ണ് തുറന്നപ്പോള്‍ അവള്‍ ആശുപത്രി കിടക്കയില്‍ !!രാത്രി പകലിന്റെ നിഴലാണ് അത് പകലിനെ പിന്തുടരുകയും ചെയ്യും..നേരം പുലരുന്നു ഉഷസ്സിന്റെ വരവ് കാത്തിരുന്ന ക്ഷമ കെട്ട രാത്രി ...മനസ്സില്‍ സ്വപ്നത്തിന്റെ ചിറകുകള്‍ ശേഷിപ്പിച്ചു കൊണ്ട് മെല്ലെ ഉണര്‍ന്നു...

അച്ഛന്‍ ,അമ്മ, സുഹൃത്തുക്കള്‍ എല്ലാരും ഉണ്ട്.....ഹേ...ഈ വാരര് എന്താ ഇവിടെ?കിതച്ചുകൊണ്ട്.. അച്ഛനോട് ചോദിക്കുന്നു..."ദേവൂട്ടി ക്ക് എങ്ങിനുണ്ട്?അച്ഛന്‍ :"ദേവൂട്ടി യോ അതാരാ??...." വാരര്‍ ഒന്ന്  പതറി  ...തന്റെ നേരെ നോക്കി .ഒരു നേഴ്സ് വന്നു പറഞ്ഞു ശിവബാലയുടെ കൂടെയുള്ളവരെ ഡോക്ടര്‍ വിളിക്കുന്നു.അച്ഛന്‍ അങ്ങോട്ട്‌  പോയി.ഡോക്ടര്‍ പറഞ്ഞു:"കുട്ടി എന്തോ കണ്ട് പേടിച്ചതാ !!"
ഓഫീസില്‍ ഒന്ന് രണ്ടു ദിവസം ലീവ് എടുത്ത് വീട്ടില്‍ ,കൂടെ കുറെ മരുന്നും.തിരികെ ദേവന്റെ അടുത്ത എത്താനുള്ള ത്വര!തന്റെ വിരഹ ദുഃഖം ആരോടും പറയാന്‍ വയ്യ!!! വഴിമധ്യേ ...ഓര്‍ക്കുകയായിരുന്നു തനിക്ക് ദേവന്‍ എന്താണ് കാണിച്ചു തന്നത്? പൂര്‍വ്വജന്മം തന്നെ!!! ഇടയ്ക്കിടെ തന്നെ തേടി വന്നതും അവ തന്നെ!!!ആണോ? മനസ്സില്‍ ഒരു ദ്വന്ദ യുദ്ധം നടക്കുന്നു.ഒന്നും പറയാന്‍ വയ്യ....

ധൃതിപ്പെട്ട്  പുസ്തകത്താളുകളിലേക്ക്  കണ്ണോടിക്കുകയാണ്.ഒന്നും പഠിച്ചില്ല .ദീപ കാത്തു നില്‍ക്കുമോ എന്തോ?  മൊബൈല്‍ റിംഗ് ചെയ്യുന്നു ദീപയാണ് .."ശിവാ... തൃക്കാക്കര ഇറങ്ങൂ ഞാന്‍ അവിടുണ്ട്..." അപ്പോളേക്കും ഇറങ്ങാനായിരിക്കുന്നു .ബസ്സിലെ ഉന്തും തള്ളും കണക്കാക്കാതെ അവള്‍ ഇറങ്ങി .
ദീപ അവിടെത്തന്നെയുണ്ട്...വേഗം നടക്കാം ഇത്തിരി ദൂരമുണ്ട്..ഈ വഴിക്ക് ഇത് ആദ്യമാ......ഈ പരീക്ഷ എഴുതിയിട്ട വേണം പ്രമോഷന് അപേക്ഷിക്കാന്‍ .കാലുകള്‍ക്ക് വേഗം കൂടി..പെട്ടെന്ന് ഞെട്ടിത്തരിച്ചു  നിന്നു.."എന്ത് പറ്റി ശിവാ.."അവള്‍ അത്ഭുതപരതന്ത്രയായി കാണപ്പെട്ടു ."എനിക്കറിയാം.......എനിക്കറിയാം......ഈ സ്ഥലം.........."കൈതലങ്ങളിലെ സന്ധി ബന്ധങ്ങള്‍ ഞെരിയുമാര് സ്വയം എഴ മുറുകി,ചുണ്ടുകള്‍ വിറച്ചു .ജീവസ്സുറ്റ മുഖത്തെ മാംസ പേശികള്‍ ഉരുകി കവിളുകളില്‍ വിയര്‍പ്പണിയിച്ചു.കഴിഞ്ഞു പോയ കാലത്തിന്റെ ഒരു ബിന്ദുവില്‍ കുമിഞ്ഞ കുമിള- മനസ്സില്‍ ഓര്‍മയുടെ ചിത്രങ്ങള്‍ ശേഷിപ്പിച്ചു കൊണ്ട് ആ കുമിള പൊളിയാന്‍ തുടങ്ങി..ഇടറുന്ന സ്വരം!!!!"വരൂ ശിവാ...പരീക്ഷ തുടങ്ങാറായി..."ദീപ.... നീ പോയി എഴുതൂ ഞാന്‍ ഇത്തിരി ഇവിടെ നില്‍ക്കട്ടെ...അവള്‍ തേങ്ങി

ഒരു വിറയലോടെ ആ സ്ഥലം താന്‍ കണ്ടു....വലിയ മതില്‍ -ഒരു പടിപ്പുര -അതിന്റെ ഒരു വശത്ത്  അടര്‍ന്നു വീഴാന്‍ ഒരുങ്ങുന്ന മരചീള്....അതില്‍ അവള്‍ കണ്ടു "ആടാട്ടില്ലം" - താഴിട്ടു പൂട്ടിയ വാതിലിനടുത്തെക്ക്  അവള്‍ വിറച്ച കാലടികളോടെ മെല്ലെ നടന്നു. പൊളിഞ്ഞ വാതിലിനിടയിലൂടെ അവള്‍ നോക്കി..തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല ..പൊട്ടി പൊളിഞ്ഞ ആ നാലുകെട്ട് .ഇടിഞ്ഞു  വീഴാറായിരിക്കുന്നു

പെട്ടെന്ന് പുറകില്‍ നിന്നൊരു ശബ്ദം .വഴിയെ പോകുന്ന ഒരു ചേട്ടന്‍ --"കുട്ടീ ....വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന ഒരു ഇല്ലമാണ് ഇത്.ഇപ്പോള്‍ ആള്‍പ്പാര്‍പ്പില്ല ..അടുത്തെങ്ങും പോകേണ്ട...സര്‍പ്പ ദംശനം ഏറ്റ്ഒരു തമ്പുരാട്ടി മരിച്ചിട്ടുണ്ടത്രെ.ആരും അതിനടുത് പോകാറില്ല...വെറുതെ നമുക്ക് പണി ഉണ്ടാക്കല്ലേ...." പൊട്ടിക്കരയാന്‍ തോന്നി അവള്‍ക്ക്.നിരാശയോടെ തന്റെ നാലുകെട്ട് ഒന്ന് കൂടി നോക്കി തിരിഞ്ഞു നടക്കവേ മനസ്സിലോര്‍ത്തു...ദേവു തമ്പുരാട്ടി ....എനിക്കറിയാം എല്ലാം... മരുന്ന് കഴിചില്ലലോ എന്ന് അപ്പോളാണ് ഓര്‍ത്തത് ...എന്തിനു കഴിക്കണം തനിക്ക് ഒരു രോഗവും ഇല്ലെന്നു തിരിച്ചറിഞ്ഞു ദൂരെ ആ കാട്ടിലേക്ക് അത് വലിച്ചെറിഞ്ഞു...വേഗം ദേവന്റെ അടുത്തെത്തണം.
ബസ്സിറങ്ങി അമ്പലത്തിലേക്ക് അവള്‍  പാഞ്ഞു .നടയില്‍ നിന്നു തന്റെ ദേവനെ നോക്കി.....ഒരു കള്ള ചിരിയോടെ കൂവള മാലയും ചാര്‍ത്തി നില്‍ക്കുന്നു.....എങ്കിലും എന്റെ ദേവാ.............
പെട്ടെന്ന്    "നമ്മുടെ ദേവൂട്ടി എത്തീലോ.........പൂജക്കുള്ള പുഷ്പം നടയില്‍ വക്ക്യ....." വാരരാണ്. ദേവൂട്ടിയുടെ ലോകം അവള്‍ക്ക് തിരിച്ചു കിട്ടിയിരിക്കുന്നു.

17 comments:

  1. ശരിക്കും പുനര്‍ജ്ജന്മം ഉണ്ടോ?

    ReplyDelete
  2. ഇത് പോലെ ചില അനുഭവങ്ങള്‍ പാലക്കാടന്‍ ഗ്രാമങ്ങളിലൂടെയും ,ബനാറസിലൂടെയും (പഴയ കാശി) നടക്കുമ്പോള്‍ എനിക്കും undaayittundu .munpu ചിരപരിചിതമായ sthalangal veendum kaanunnathu പോലെ.!
    pinneed vasishta naadi grandham parishodhichappol mujjnma soochanakalum kitti .
    sathyamo ? atho midhyayo? ariyeela .ariyeela..

    ReplyDelete
  3. മനസ്സിന്റെ ശങ്കകള്‍ ദുരീകരിക്കാനാകാതെ പല അനുഭവങ്ങളും നമ്മള്‍ക്കിടയിലൂടെ കടന്നു പോകുന്നു. ഇവിടെയും ഈ കഥയിലെ നായികയിലും മനോവിഭ്രാന്തി നിറയുന്ന മനസ്സിന് ഉടമയായ ഒരു സ്ത്രീ ആയേ വായിക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത്. അതൊരുപക്ഷേ എന്റെ തോന്നലായിരിക്കാം. എഴുത്തില്‍ അല്പം കൂടി തെളിച്ചം വരുത്തിയാല്‍ ഒന്നുകൂടി നന്നായേനെ എന്നൊരഭിപ്രായം ഉണ്ട്.
    ആശംസകള്‍.

    ReplyDelete
  4. കഥ വായിച്ചു പുനര്‍ജന്മ കഥകള്‍ പറയുന്ന സിനിമകള്‍ കണ്ടിട്ടുണ്ട്. കഥ നന്നായിരിക്കുന്നു.

    മനസ്സിന്‍റെ ഓരോ തോന്നലുകള്‍. ഒരിക്കലും കാണാത്ത സ്ഥലങ്ങള്‍ നമ്മള്‍ സ്വപ്നത്തില്‍ കാണും പിന്നീട് എന്നെങ്കിലുമൊരിക്കല്‍ സ്വപ്നത്തില്‍ കണ്ട സ്ഥലത്തിനോട് രൂപ സാദൃശ്യമുള്ള സ്ഥലങ്ങളും മുഖങ്ങളും നമ്മള്‍ നേരില്‍ കാണും ( അനുഭവം ഉണ്ട് ) ഇതും പുനര്‍ജന്മമായി കാണാന്‍ പറ്റുമോ?

    ReplyDelete
  5. ഇത് ഞാന്‍ രാവിലെ തന്നെ വായിച്ചിരുന്നു.. എന്നാല്‍ കമന്റിടല്‍ വൈകിട്ട് ഒന്നൂടെ വായിചിട്ടാക്കം എന്ന് കരുതി. സ്വപ്നങ്ങളും യാഥാര്‍ത്യങ്ങളും ഇടകലര്‍ത്തിയുള്ള അവതരണം ഇഷ്ട്ടപെട്ടു. പിന്നെ ഈ 'കൂവള മാലയും കൂവള ഇലയും' എന്താന്നു മനസ്സിലായില്ല..എന്താണത്?

    ReplyDelete
  6. റാംജീ പറഞ്ഞതു പോലെ ഒരു വിഭ്രാന്തി പരത്തുന്നുണ്ട് . മുന്‍പിന്‍ ജന്മങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളിലൂടെ വഴിപിഴക്കാതെ കൈമുതലായ ഈ ജന്മത്തിന്റെ കര്‍മ്മം ചെയ്യുകയല്ലേ വേണ്ടത് .ഇനി നിയോഗം അതാണെങ്കില്‍ അന്വേഷിച്ചേ തീരൂ .പിന്നെ ജാനു എന്തിനാ പടിഞ്ഞാറ്റയിലേക്ക് ഭക്ഷണവുമായി പോകുന്നത് ? പടിഞ്ഞാറ്റ പൂജാമുറി തന്നെയല്ലേ ? അതോ ജാനു തിരിച്ചു പോകുമ്പോള്‍ ഭക്ഷണം എടുക്കണമെന്നാണോ ? എന്തോ, എന്റെ വായനയുടെതായിരിക്കും ഒരു പിശക് . എവിടെയൊക്കെയോ അവ്യക്തതകള്‍ .

    ReplyDelete
  7. സത്യം. ഹംസ പറഞ്ഞതുപോലെയുളള അനുഭവമെനിക്കുമുണ്ടായിട്ടുണ്ട്. ഞാന്‍ വിചാരിച്ചു എന്റെ മാത്രം തോന്നലായിരിക്കുമെന്നു.

    എഴുത്തിനു ആശംസകള്‍

    ReplyDelete
  8. എന്റമ്മോ...ഒരു ഫാന്റസി ലൈനാണല്ലോ...നന്നായി...
    എന്റെ പൂര്‍വജന്മത്തെപ്പറ്റി ഞാന്‍ ആലോചിക്കാറില്ല...ഇപ്പോഴത്തെ സ്വഭാവം വെച്ച് മിക്കവാറും വല്ല പട്ടിയോ, കുറുക്കനോ ആയിരിക്കാനാണ്‌ സാധ്യത...

    ReplyDelete
  9. @രമേശ്‌അരൂര്‍ സത്യം ആണ്........പുനര്‍ജ്ജന്മം ഉണ്ട് .പക്ഷെ എല്ലാര്ക്കും അത് ഓര്‍ക്കാന്‍ പറ്റില്ല....നാഡീ ജ്യോതിഷം ഒരു പരിധി വരെ ശരിയാണ് എന്ന് എന്റെ മതം.നന്ദിയുണ്ട് വായിച്ചു അഭിപ്രായം പറഞ്ഞതിന് ......

    @പട്ടേപ്പാടം റാംജി ശരിയായിരിക്കാം വിഭ്രാന്തി കാണിക്കുന്നുണ്ട് കഥാപാത്രം ..പക്ഷെ തിരിച്ചറിയുന്നു യാഥാര്‍ത്ഥ്യം ..... അല്പം കൂടി ശ്രദ്ധിക്കാം എഴുത്തില്‍ ......നന്ദിയുണ്ട് വായിച്ചു അഭിപ്രായം പറഞ്ഞതിന് ......
    @ഹംസ ഇക്ക ഇത് അനുഭവം തന്നെ ആണ് ...... കഥ ആക്കി എന്നേയുള്ളു .....
    സത്യത്തില്‍ ആത്മാക്കള്‍ നമ്മുടെ ചുറ്റും ഉണ്ട്. ഭ്രൂണം ഉണ്ടാകുന്ന സമയത്ത് ഇത് ആത്മാവാണോ അടുത്ത് ഉള്ളത് അതായിരിക്കും ജന്മം കൊള്ളുന്നത്...എന്ന് പറയപ്പെടുന്നു ........
    @elayoden നന്ദി...കൂവളത്തിലയും കൂവള മാലയും ശിവന് പ്രിയം....കേട്ടിട്ടില്ലേ കൂവളം
    വരൂ ....ഇനിയും സ്വാഗതം
    @ജീവി കരിവെള്ളൂര്‍ കഥയില്‍ അല്‍പ്പം മാറ്റം വരുത്തിയിട്ടുണ്ട്. നന്ദി ..... അഭിപ്രായം പറഞ്ഞതിന്...തുടക്കക്കാരി ആണ് .....
    @സ്വപ്നസഖി Thank u!!!!!! to visit me......
    @ചാണ്ടിക്കുഞ്ഞ് ....നന്ദി ........

    ReplyDelete
  10. sixth sense എന്നൊക്കെ പറയുന്നത് ഇങ്ങനെ ആണോ ?പക്ഷെ ജനന സമയത്ത് ഉള്ള ആല്‍മാക്കള്‍ ഒക്കെ ......അത് ഒരു വിശ്വാസം അല്ലെ ? കൂടുതല്‍ അവിടെ കറങ്ങി വീണ്ടും കൂവള മാല കെട്ടാന്‍ നില്‍കാത്തത്
    നന്നായി.ഞങ്ങള്ക് ഇനിയും വല്ലതുമൊക്കെ വായിക്കാന്‍ ഉള്ളത് ആണ് കേട്ടോ..
    നന്നാവുന്നുണ്ട്...മനസ്സില്‍ ഉള്ളത് ഒന്ന് കൂടി ഡ്രാഫ്റ്റ്‌ ആകിയിട്ടു വീണ്ടും വീണ്ടും വായിച്ചു നോക്കുക..കുറച്ചു conjusted ആണ് വാചകങ്ങള്‍..ചിന്തകള്‍ അതില്‍ വല്ലാതെ
    സമ്മര്‍ദ്ദം ചെലുത്തുന്നു..ആശംസകള്‍...

    ReplyDelete
  11. ജീവിച്ചിരിക്കുന്നവരുടെ ജന്മരഹസ്യങ്ങൾ

    ReplyDelete
  12. Hi i am Purushothaman.Thank you for your Comments.Your Article also nice

    ReplyDelete
  13. പല രീതികളില്‍ ഏതു കാലത്തും അവതരിപ്പിയ്ക്കാന്‍ പറ്റുന്ന വിഷയം.

    കഥ നന്നായിട്ടുണ്ട്. ആശംസകള്‍!

    ReplyDelete
  14. കണ്ണുമൂന്നും മുടിയിലാറുമായിരിക്കുനവര്‍ക്കുചുറ്റിലേക്കും കൂടി നോക്കൂ ദേവീ.
    ദേവനും അമ്പലോമൊക്കെ മനുഷ്യന്‌ ആശ്വാസം കിട്ടാന്‍ വേണ്ടി ആരോ ഉണ്ടാക്കിയതാണ്‌ എന്ന്
    ദേവൂട്ടൊയോട് പറയണ്ട. പുനര്‍ജന്മാദി വിഷയങ്ങള്‍ കഥകളില്‍ ശോഭ തന്നെ.
    ഭാവുകങ്ങള്‍.

    ReplyDelete
  15. കഥയുടെ ക്രാഫ്റ്റ് നന്നായി വഴങ്ങുന്നുണ്ട്...എഴുതിത്തെളിയുക എന്ന ആശംസകളോടെ,

    (OT: ബേക്ക്ഗ്രൌണ്ട് കളര്‍ കറുപ്പ് ആകുമ്പോള്‍ അത്ര വായനാസുഖം കിട്ടുന്നില്ല. വെള്ള പ്രതലത്തില്‍ വായിക്കാന്‍ തന്നെയാണ് സുഖം.)

    ReplyDelete
  16. really nice...nostalgic feelings...write more...

    ReplyDelete
  17. ആഗ്രഹിക്കാം.
    ഇനിയൊരു ജന്മമുടെങ്കില്‍ .....
    കുറെ കാര്യങ്ങള്‍ ഉണ്ട്.അതൊന്നും ഇപ്പോള്‍ പറയില്ല.

    ReplyDelete