നേര്‍ത്ത ഒരു ചാറ്റല്‍ മഴ !!!! മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തില്‍ അവള്‍ എഴുതാന്‍ ഒരുങ്ങി "അവളുടെ ആത്മകഥ " നൂറു വട്ടം ചിന്തിച്ചു പിന്നെയുറപ്പിച്ചു എഴുതുക തന്നെ!!!!!! ജനലിന്നഭിമുഖമായി ആണ് അവള്‍ ഇരുന്നത് .ദൂരെ നിന്നും അങ്ങോട്ടും ഇങ്ങോട്ടും വാഹനങ്ങള്‍ ചീറിപ്പായുന്നു. ഒരുനിമിഷം അങ്ങനെ ഇരുന്നു .അതിനിടയില്‍ ആംബുലന്‍സിന്റെ അരോചകമായ ഗാനം.അതവളെ അസ്വസ്ഥയാക്കി.രാത്രിയിലെ ഖനീഭവിച്ച നിശബ്ദതയില്‍ ഇടയ്ക്കിടെ മരണത്തിന്റെ സൈറണ്‍ മുഴങ്ങുന്നത് പോലെ തോന്നി.ചതി,കളവു,വഞ്ചന എന്നത് ജീവിതത്തില്‍ മാത്രം ചെയ്യാന്‍ കഴിയുന്നത് ,എന്നാല്‍ മരണത്തില്‍ അസാധ്യം അല്ലെ..? അഴിഞ്ഞ തലമുടിയും നീറുന്ന മനസ്സുമായ് നിദ്രയില്ലാതെ സഹസ്ര രാത്രികള്‍ കഴിച്ചുകൂട്ടിയ വളെ ഓര്‍ത്തു ഒരു നിമിഷം.
നക്ഷത്രങ്ങള്‍ അങ്ങകലെ പരിഹാസച്ചിരി തൂകി അവളെത്തന്നെ നോക്കിയിരിക്കുകയാണ്.എങ്ങിനെ തുടങ്ങും എന്നവള്‍ക്ക് അറിയില്ല.
എന്തോ ഒരു ശബ്ദം! ജനലിലൂടെ വെളിയിലേക്ക് നോക്കി .അപ്പുറത്തെ തോമസ് ചേട്ടന്‍ ! "നീ വരുന്നോ വെളിമാനത്ത് ...1000 ഷാപ്പുകള്‍ തുറന്നിട്ടുണ്ട്..." നല്ല ഈണത്തോടെ പാടുന്നു .നിലത്ത് കാലുകള്‍ ഉറക്കുന്നില്ല.ഹോ ! ഇന്ന് കോള് തന്നെ! തോമസ് ചേട്ടന്‍ ആരെന്നറിയുമോ? പ്രശസ്ത കമ്പനിയുടെ എക്സികുട്ടിവ് ഡയറക്ടര്‍ .രാവിലെ കണ്ടാല്‍ എക്സികുട്ടിവ് വൈകീട്ട് ഈ കോലം.
ചേട്ടാ..എന്തിനാ ഇങ്ങനെ കുടിക്കണേ എന്ന് ചോദിച്ചാല്‍ പറയും ..."മക്കളേ ഒഴിവാക്കാന്‍ പറ്റാത്ത കമ്പനി ആണെങ്കില്‍ മാത്രം ! എന്റെ മക്കള്‍ ആണേ സത്യം! പാര്‍ട്ടിക്കോ മറ്റോ ...1 - 2 പെഗ്
...ഹേയ് ...പക്ഷെ കക്ഷിക്ക് എന്നും പാര്‍ട്ടിയാ ....."ഇതിയാന്നിതെന്നാത്തിന്റെ സൂക്കേടാ...@# കുടിച്ചാ വയറ്റി കിടക്കണം ഞാന്‍ വലിഞ്ഞു കേറി വന്നവള് ഒന്നുമല്ല ..." തുടങ്ങി, മറിയാമ്മ ചേച്ചീടെ പ്രകടനം !! ഇനി ചെവിയില്‍ ഒരു പഞ്ഞി തിരുകാം ...ഹാ...ലോകത്തിന്റെ ഒരു പോക്കേ....
പിന്നെയും കൈകള്‍ക്കിടയില്‍ പേന എഴുതുവാന്‍ വെമ്പലോടെ കാത്തിരുന്നു.ശ്രദ്ധ മാറുന്നു.മെഴുകുതിരിരുടെ നാളം നിഷ്പµമായ് നിന്നു.കൈകള്‍ ചലിക്കാന്‍ തുടങ്ങി. "ഇന്നലെകള്‍ ഉണ്ടായിരുന്നു അതൊന്നും എന്റെതായിരുന്നില്ല.ഇന്ന് ...അത് എന്റെതാണോ ? നാളെ അത് ഉണ്ടാകുമോ എന്തോ ? ചിറകറ്റ പക്ഷി.. ചിറകുകള്‍ തളര്‍ന്ന പക്ഷി ഇനി എങ്ങിനെ പറക്കും ?"ശരിക്കും തെറ്റിനും ഇടയില്‍ ....സുഖത്തിനും ദുഖത്തിന് ഇടയില്‍ ഹിതത്തിനും അഹിതത്തിനും അപ്പുറം.കേവലം ശൂന്യത മാത്രം!!!!!ഓര്‍മ്മയില്‍ ഒരു മുഖം !!! .പെട്ടെന്ന് ഒരു നിശ്വാസത്തോടെ അവള്‍ തന്റെ ഇരിപ്പിടത്തിലേക്ക് ചാരി ഇരുന്നു .വേണ്ട...ഇങ്ങിനെ തുടങ്ങണ്ട... ആ എഴുതിയ പേപ്പര്‍ ആരെയോക്കെയോടോ ഉള്ള ദേഷ്യം പോലെ ചുരുട്ടി ചവറ്റു വീപ്പ ലക്ഷ്യമായ് എറിഞ്ഞു .
പിന്നെയും മനസ്സും ശരീരവും പേനയും ഒരുങ്ങി .എന്താണ് എഴുതേണ്ടത്?
ചതിയുടെയും,വഞ്ചനയുടെയും,കഥ.ദുഖത്തിന്റെയും,ത്യാഗത്തിന്റെയും കഥ.കപടമായ സ്നേഹത്തിന്റെ കഥ.ഇനി ഒരു പെണ്‍കുട്ടിക്കും സംഭവിച്ചു കൂടാ.വര്‍ഷങ്ങള്‍ ഭീകരമായ കാഴ്ചകള്‍ കണ്ട് താന്‍ കഴിഞ്ഞു.ജാഗ്രത്തിലും ,നിദ്രയിലും,വ്യക്തമല്ലാത്ത പേടി സ്വപ്നം തന്നെ ഭയപ്പെടുത്തി..ചര്യകളില്‍, വിചാരങ്ങളില്‍ ,സ്വപ്നങ്ങളില്‍ എല്ലാം അത് കരിനിഴല്‍ വീഴ്ത്തി.ഭീകരമായ ഒരു ദുര്‍വിധിയായ് അവന്‍ ജീവിതത്തിലേക്ക് അന്ന്‍ കടന്നു വന്നു.ഇപ്പോള്‍ എല്ലാത്തിനും ഒടുവില്‍ അവശിഷ്ട ജീവിതത്തിന്റെ പുറന്തോടിനെപ്പോലും ഭസ്മീകരിക്കുന്ന ഓര്‍മ്മകളായ് മാറിയിരിക്കുന്നു.ആ ഓര്‍മകളുടെ ചിത ഇപ്പോള്‍ എരിഞ്ഞടങ്ങി. തന്റെ ഹൃദയം ഒന്ന് പിടഞ്ഞു.നെറ്റിയില്‍ ഒരു തുള്ളി വിയര്‍പ്പു പൊടിഞ്ഞു .തന്റെ നീണ്ട 5 വര്‍ഷങ്ങള്‍ !!!!എങ്ങിനെ കഴിച്ചു കൂട്ടി എന്നറിയില്ല.ജീവിതത്തിലെ ചില നഷ്ടങ്ങള്‍ ലാഭമായ് മാറാം.മനസ്സില്‍ ചോദ്യങ്ങളുടെ ശരവര്‍ഷം!!!ഇതിനെല്ലാം ഒരു ഉത്തരം മാത്രം!ജീവിക്കുക...ജീവിച്ചേ മതിയാകൂ ......സൌഭാഗ്യങ്ങളെപ്പറ്റിയുള്ള സ്വപ്‌നങ്ങള്‍ തനിക്കിനി സാധ്യമാണോ?എഴുതാന്‍ ഒരുങ്ങിയ കൈകള്‍ തണുത്തു വിറങ്ങലിച്ചിരിക്കുന്നു.തന്റെ ശ്വാസത്തിന്റെ ഗതി അറിയാന്‍ കഴിയുന്നു.ഹൃദയം പട പടാന്ന്‍ മിടിക്കാന്‍ തുടങ്ങി.
"കൊഞ്ചി ...കരയല്ലേ..മിഴികള്‍ നനയല്ലേ"..ഓ ...തന്റെ മൊബൈലില്‍ സന്ദേശം വന്നതാണ് .നോക്കി,തന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ .. സുപ്രഭാതവും ശുഭരാത്രിയും നേരുന്നവര്‍ ..അങ്ങനെ ഒരു ആശ്വാസം എങ്കിലും ഉണ്ടല്ലോ തനിക്ക്..തികച്ചും ദൈവികം തന്നെ.!!!കൂടെ ടിന്റുമോന്റെ മെസ്സേജും ....വായിച്ചിട്ട് ചിരിക്കാനല്ല തോന്നിയത്,വന്ന്‍ വന്ന്‍ അവന് സഭ്യത തീരെ ഇല്ലാതായിരിക്കുന്നു.
വെളിച്ചത്തിന്റെ വ്യാസത്തിന് വെളിയില്‍ അരണ്ട വെളിച്ചത്തില്‍ ഗാVനിദ്രയില്‍ ലയിച്ച ദീപയെ നോക്കി.മനുഷ്യന് വേണ്ടി ഉറക്കം സൃഷ്ടിച്ച ദൈവം എത്ര കരുണാമയനാണ്! താന്‍ മതിമറന്നുറങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി,എന്ന് വേദനയോടെ അവള്‍ ഓര്‍ത്തു.ദീപയുടെ കല്യാണം ആണ് ,4 വര്‍ഷത്തെ പ്രണയത്തിന്റെ സാക്ഷാത്കാരം.തന്റെ പ്രാണപ്രിയന് വേണ്ടി യുള്ള കാത്തിരിപ്പിന്റെ പരിസമാപ്തി.6 നു ആണ് വിവാഹം,തനിക്കും കൂടണം.അവള്‍ മധുരസ്വപ്നത്തിലാണെന്ന് തോന്നുന്നു.പെട്ടെന്നൊരു ശബ്ദം.പിന്നില്‍ അശ്വതി,കോട്ടയം കാരി കുറുമ്പി..പാവം ആണ് കേട്ടോ ...
"എന്താ ദേവൂ ഇത്? കൊച്ചിന് ഉറക്കമൊന്നുമില്ലേ? ഒരു ആത്മകഥ!!!,ആളുകള്‍ 50 വയസ്സ് കഴിയുമ്പോള്‍ എഴുതുന്നത് ആണിത്.നേരെ ചൊവ്വേ വല്ലതും എഴുതൂ ...ഇതൊക്കെ പകല്‍ എഴുതിക്കൂടെ ? മനുഷ്യര്‍ ഉറങ്ങുന്ന സമയത്താ,അതാ..!!!"കുപ്പിയിലെ വെള്ളവും കുടിച്ച് തിരിഞ്ഞു കിടന്നു ഉറക്കം പിടിച്ചു.ഒന്നോര്‍ത്താല്‍ അവള്‍ പറയുന്നതിലും കാര്യം ഉണ്ട്.10 മണിക്ക് ലൈറ്റ് ഓഫ് ചെയ്ത് കിടക്കണം എന്നാണ് ഹോസ്റ്റല്‍ നിയമം(താന്‍ മെഴുകുതിരിയും കത്തിച്ച് കുത്തിയിരിക്കുന്നു.).പിന്നെയും മണിക്കൂറുകള്‍ പിന്നിട്ടിരിക്കുന്നു.കോറിഡോറില്‍ ചെരുപ്പടി ശബ്ദം കേള്‍ക്കാം.കാവല്‍ക്കാരന്‍ ആയിരിക്കും.
മെഴുകുതിരി പകുതിയില്‍ അധികം കത്തി തീര്‍ന്നിരിക്കുന്നു..തനിക്കു വേണ്ടി സ്വയം എരിഞ്ഞു തീര്‍ന്നിരിക്കുന്നു. മഴയുടെ കനം കുറഞ്ഞു.അതിന്റെ ഗന്ധം,താളാത്മകത,ശ്രുതിമാധുര്യം ഇതെല്ലം തനിക്കു പ്രിയം.തനിക്കു വേണ്ടി കണ്ണീര്‍ പൊഴിക്കുകയാണോ??അവള്‍ ഓര്‍ത്തു . മെല്ലെ ജനല്‍ പാളികള്‍ അടച്ചു.വിയര്‍പ്പിനാല്‍ നനഞ്ഞ കടലാസ്സുകള്‍ മടക്കി,പേന അടച്ചു.വേണ്ട അശ്വതി പറഞ്ഞ പോലെ 50 ആവട്ടെ.മെല്ലെ കൊതുവലക്കുള്ളില്‍ കിടക്കയിലേക്ക് ചാഞ്ഞു .തൊട്ടടുത്ത് ചിരിച്ചു,പരിഭവം പറഞ്ഞും പിരിഞ്ഞു കിടക്കുന്ന ദീപ, അപ്പുറം കൂര്‍ക്കം വലിച്ച്ച്ചുറങ്ങുന്ന അശ്വതി.നിശ്വാസത്തിന്റെ ശബ്ദം പോലും ഇല്ലാതെ അവള്‍ കിടന്നു.ഹെഡ് ഫോണ്‍ ചെവിയില്‍ തിരുകി.റേഡിയോ മാന്ഗോ 91.9 നാട്ടിലെങ്ങും പാട്ടായി..."നിറമാര്‍ന്നോരെന്‍ നിനവിന്നിതാ....പ്രണയശലഭങ്ങ ..."മെല്ലെ അവളുടെ കണ്‍ പീലികള്‍ ചുംബനത്തില്‍ അമര്‍ന്നു.....
ഗാഡമായ നിദ്രയിലെക്കവള്‍ വഴുതി വീണു...പുതിയ കഥ (സന്തോഷത്തിന്റെ) ജനിക്കും വരെ.........
*******************************************************************************
പറയാന്‍ ചിലതൊക്കെ മനസ്സിലുണ്ടെന്ന് ഉറപ്പിക്കുന്ന എഴുത്ത്. പക്ഷെ, ഒരപ്ലം കൂടെ സീരിയസ്സ് അപ്രോച്ച് കാട്ടൂ. വിജയിക്കും. തീര്‍ച്ച.
ReplyDeleteExcellent work. have a nice day!
ReplyDeleteദേവൂട്ടി മുഴുവന്‍ പറഞ്ഞില്ലല്ലോ......
ReplyDeletenannaayittundu.........do moreeeeeeeeeeee
ReplyDeletenannayittundu.... aashamsakal....
ReplyDeleteകഥയില്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു ... ദേവൂട്ടിക്ക് നല്ല ഒരു തുടക്കം കിട്ടിയാല്‍ ഒരു നോവല്‍ എഴുതാം .....
ReplyDeleteകഥ രസകരമായി അവതരിപ്പിച്ചു... ആശംസകള്‍
@manoraj നന്ദി.... ഇനി ഇത്തിരി കൂടി സീരിയസ് ആകാം.മനസ്സിലുള്ളത് വാക്കുകളിലൂടെ പ്രതിധ്വനിക്കുന്നു .....
ReplyDelete@David Thank U for visiting and making comment .
@nidhisha ദേവുട്ടി പിന്നെ പറയാം മുഴുവനും ok .....
@jayaraj എന്റെ ബ്ലോഗ് വായിച്ചതിനു നന്ദി.......
@ഹംസ ഇക്ക...വളരെ നന്ദി....നിങ്ങളുടെ ഒക്കെ പ്രോത്സാഹനം എന്നെ പിന്നെയും എഴുതാന്‍ പ്രേരിപ്പിക്കുന്നു........ഒരിക്കല്‍ കൂടി നന്ദി......
raani superb!!!!!!!!!! akshara pisachu ozhichaal superb
ReplyDeleteആദ്യായാ ഈ വഴി വരവ് നഷ്ട്ടം ആയില്ല കേട്ടോ
ReplyDeleteഅപ്പൊ ദേവൂട്ടി നേരത്തെ ആല്‍മ കഥ തുടങ്ങിയത് ആണ്
ReplyDeleteഅല്ലെ ...ഒരു നോവലിന്റെ തുടക്കം പോലെ തോന്നി..പിന്നെ
ഒന്നുംപറയാതെ അങ്ങ് നിര്‍ത്തി...ശരിക്കും കഥ പാത്രം ആയിട്ട്
തന്നെ നില്കുന്നു കഥയും..ഒരു കഥാ തന്തു കൊടുകാം ആയിരുന്നു..
പക്ഷെ ഒത്തിരി എഴുതാന്‍ ഉള്ള വിങ്ങല്‍ വരികളില്‍ കാണാം.ഉടനെ
വീണ്ടും കാണാം ആയിരിക്കും അല്ലെ?
പ്രൊഫൈലില്‍ പൂച്ചകളെ കണ്ടു..എന്‍റെ ബ്രൂണിയുടെ കൂട്ടുകാര്‍
ആണോ എന്ന് നോക്കു...
"തന്റെ മൊബൈലില്‍ സന്ദേശം വന്നതാണ്. നോക്കി,തന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ .. സുപ്രഭാതവും ശുഭരാത്രിയും നേരുന്നവര്‍ .."
ReplyDeleteഇപ്പൊ വായിക്കാം ആത്മകഥ എന്നു കരുതി അവസാനം വരെ വായിച്ചെത്തി. അവസാനം എത്തിപ്പോള്‍ പറയുന്നു സന്തോഷത്തിന്റെ പുതിയ കഥ വരെ കാത്തിരിക്കുന്നു എന്ന്. അത് ചതിയാണ് കെട്ടൊ. സംഭവങ്ങള്‍ ഒന്നും പറയാതെ ഒരു ആമുഖം കൊണ്ട് അവസാനിപ്പിച്ചത് പൊലെ തോന്നി. പുതിയത് പ്രതീക്ഷിക്കാം അല്ലെ?
ആശംസകള്‍.
ദേവുട്ടി...
ReplyDeleteManassu thurannu ezhuthiyathukodakaam devoottiyude aathmakadhakku kurachu varikalil thanne valiyoru chithram varakkan kazhinjathu... ini 50 vayassil aathmakadha ezhuthan orupadu santhoshangal undakatte... athakatte prachodanam ennu aashamsikkunnu
@priyag അക്ഷരത്തെറ്റ് വരുത്താതിരിക്കാന്‍ ഇനി ശ്രദ്ധിക്കാം ..
ReplyDelete@ഒഴാക്കാന് ഇനിയും ഈ വഴി വരൂ സ്വാഗതം ......
@ente lokam മാഷോട് പറയാം ബ്രുനിയുടെ കാര്യം പക്ഷെ ബ്രോക്കര്‍ കാശ് വേണം.ചക്കുടൂനെ പോന്നു പോലെ നോക്കുന്നതാ മാഷ്.പട്ടിണിക്ക് ഇടല്ലേ...
@പട്ടേപ്പാടം റാംജി : വായനക്കാരെ മുള്‍മുനയില്‍ നിര്‍ത്തുക എന്നത് എഴുത്ത് കാരുടെ ഒരു സ്റ്റൈല്‍ ......ശരിക്കും ആത്മകഥ വായിച്ചല്ലോ അതിനു നന്ദി ...ചതി അല്ല കേട്ടോ.... ദേവൂട്ടി പറയും 50 ആവട്ടെ...
@Anoop ഈ വഴി വന്നു .....ആത്മകഥ വായിച്ചു അഭിപ്രായം തന്നതിന് നന്ദി..ഇനിയും വരൂ ......പുതിയത് പ്രതീക്ഷിക്കാം ...........................
ആത്മാവിന്റെ ഭാഷണം മനസ്സില്‍ത്തട്ടുന്ന വിധം എഴുതിയിട്ടുണ്ട്.
ReplyDeleteഭാവുകങ്ങള്‍..
രസകരമായി അവതരിപ്പിച്ചു...
ReplyDelete'ആത്മീയ' ശൈലിയിലുള്ള ആത്മകഥ ആത്മാര്‍ഥമായി അവതരിപ്പിച്ചു . ബാക്കി കൂടി പോരട്ടെ.
ReplyDeleteആദ്യമായിട്ടാണ് നിങ്ങളുടെ ബ്ലോഗ് കാണുന്നത്. രസകരമായ അവതരണം
ReplyDeleteഒരു ആത്മകഥയുടെ ജനനം ഇഷ്ടപ്പെട്ടു........
ReplyDeleteവൈകി, അല്ലേ? ഇപ്പോള്‍ സ്ഥിരമായി ബ്ലോഗിംഗ് ഇല്ല. സത്യം. അതിനാല്‍ പലതും നോക്കറില്ല. എഴുത്ത് തുടരുക, നന്നായി വരട്ടെ.
ReplyDeleteകൊള്ളാം...ആശംസകള്‍
ReplyDeleteഞാന്‍ ഇതിലൂടെ കടന്നു പോയി.
ReplyDeleteചില പോസ്റ്റുകള്‍ വളരെ മനോഹരമായിട്ടുണ്ട്.
("ഭാരതം എന്ന് കേട്ടാലഭിമാനപൂരിതം ആകണം അന്തരംഗം ...കേരളം എന്നുകേട്ടാലോ........."എന്നതുപോലെ കണ്ണൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരു പ്രത്യേക അടുപ്പം തോന്നുന്നു.
ReplyDeleteഎവിടെയാ?ഉറക്കെ പറയേണ്ട...ചെവിയില്‍ പറഞ്ഞാല്‍ മതി.)
തുടക്കം ആയതല്ലേ ഉള്ളു...പോരട്ടെ പോരട്ടെ....ആശംസകള്‍...എന്നേയ്ക്കും...
@mayflowers ,@ജിഷാദ് ,@ഇസ്മായില്‍ കുറുമ്പടി,@റിയാസ്,@സുജിത് കയ്യൂര്‍ നന്ദി ........
ReplyDelete@elayoden.com ഇനിയും വരൂ സ്വാഗതം
@ലീല എം ചന്ദ്രന്‍.. കണ്ണൂര്‍ കാരിയാ .....സ്ഥലം ചെവിയില്‍ പിന്നെ പറയാം.......ഹാ ...തുടങ്ങിയിട്ടേ ഉള്ളു .നന്ദി ...എന്റെ ബ്ലോഗ് വായിച്ചതിനു ......
നന്നായി എഴുതാനുള്ള ടാലന്റ് കാണുന്നല്ലോ..
ReplyDeleteഎഴുതി എഴുതി തെളിയൂ...ബൂലോകത്തില്‍ സജീവമാകൂ..
ആശംസകളോടെ!
കൃഷ്ണ പ്രിയേ ധൈര്യമായി എഴുത്ത് ...ആത്മാശം ഉള്ള കഥകള്‍ ..എല്ലാം കൂട്ടി വച്ച് വായിക്കുമ്പോള്‍ ആത്മ കഥയാകും
ReplyDeleteആത്മകഥയാണെന്ന് പറഞ്ഞ് എഴുതണ്ട ചുമ്മാ കഥകള്‍ക്കിടയില്‍ "ആത്മാ"വിനെ കൊരുത്തിട്ടാല്‍ മതി.. അതാ എന്റെ പോളിസി ;)
ReplyDeleteവായിച്ചു ...പക്ഷെ എന്തോ അങ്ങോട്ട് മനസ്സിലാകുന്നില്ല ..ഒരു ദുരൂഹതയുടെ ശൈലി ... വീണ്ടും എഴുതുക
ReplyDeleteകഥ ഒരിക്കല്‍ വായിച്ചു പോയതാണ് ഇന്ന് വെറുതെ ഒന്നു കൂടി കണ്ണോടിച്ചു. വായിക്കും തോറും ചില കഥകള്‍ക്ക് നമ്മള്‍ പല അര്‍ത്ഥങ്ങള്‍ കാണും എന്ന് പറയുന്നത് എത്ര ശരിയാണെന്ന് തോന്നിപോയി..
ReplyDeleteജീവിതത്തിലെ ചില നഷ്ടങ്ങള്‍ ലാഭമായ് മാറാം.മനസ്സില്‍ ചോദ്യങ്ങളുടെ ശരവര്‍ഷം!!!ഇതിനെല്ലാം ഒരു ഉത്തരം മാത്രം!ജീവിക്കുക...ജീവിച്ചേ മതിയാകൂ
അതെ പരാജയങ്ങളെ അതിജീവിച്ച് മുന്നേറാനുള്ള തീരുമാനമാണ് വിജയത്തിന്‍റെ തുടക്കം ...
നല്ല കഥയാ റാണീ ഇത് ... അഭിനന്ദനങ്ങള്‍ :)
RANI....
ReplyDeleteVERY IMPRESSIVE ...BUT TO WRITE AN AUTOBIOGRAPHY...I THINK NOW ITS TOO EARLY...BUT GO ON...U CAN WRITE....
RAMYA
ആത്മകഥ ജനിച്ചു: ശരി
ReplyDeleteഅത് വളര്‍ന്നുവോ? ബാക്കിയും പറയുക.
ദേവൂട്ടി പറയട്ടെ എന്നല്ല, ദേവൂട്ടി പറയണം. ദേവൂട്ടിക്ക് പറയാന്‍ ധാരാളമുണ്ടെന്ന് ഇത് വായിക്കുമ്പോള്‍ മനസ്സിലാകുന്നു. എന്തൊക്കെയോ പറയാന്‍ ബാക്കി വെച്ചത് പോലെ...ഉചിതമായ സമയത്ത് അത് പറയുമെന്ന് കരുതട്ടെ..!!
ReplyDeleteനന്നായി ആശംസകൾ
ReplyDeleteഞാനും ആദ്യായിട്ടാ ഈ വഴി..
ReplyDeleteആദ്യ രണ്ട് പാരഗ്രാഫ് വായിച്ചപ്പോൾ പറഞ്ഞു പഴകി മടുത്ത ശൈലി എന്നാൽ പിന്നീടാണ് മികച്ച എഴുത്തിലേക്ക് എത്തിച്ചേർന്നത്...
അഭിനന്ദനങ്ങൾ
hai devootty njanu Devu anu peril matramalla ninte varikalilum njanundu. Vayicha ella postukalilum njan enne kandu.....................
ReplyDeletenjan adyamayi vayikkunna blog chechiyudethanu
ReplyDeletevayikkunnavante manassileku ozhukiyiranjunna avishkaram.............
eniyum orupadu ezhuthan kazhiyatte ....................
aasamsakalodeeeeeeeee