Monday, November 15, 2010

കുമാരന്‍ മാഷ്‌

"കൌസല്യ സുപ്രജ രാമ .....സന്ധ്യാ ..... "
മെല്ലെ കുമാരന്‍ മാഷുടെ കൈകള്‍ മൊബൈലിന്റെ red button ഇല്‍ അമര്‍ന്നു.
പിന്നെയും മാഷ്‌ ചുരുണ്ട് കൂടി കിടന്നു."ഹോ ...അലാറം കേട്ടതിനു ശേഷം ഉള്ള ഈ കിടത്തം!! അതിന്റെ സുഖം പറഞ്ഞറിയിക്കാന്‍ വയ്യ!!! ഒന്നുകൂടി ആ   മധുര സ്വപ്നത്തിന്റെ climax ഊഹിച്ചെടുക്കാന്‍ ശ്രമിക്കവേ ഞെട്ടി എണീറ്റ് നോക്കി സമയം പിന്നെയും 30 മിനുറ്റ് കഴിഞ്ഞിരിക്കുന്നു.


എന്ത് പറ്റി എനിക്ക് ??? മാഷ്‌ ഓര്‍ത്തു...എന്തായിരുന്നു ആ സ്വപ്നം?? സ്വപ്നമോ മിഥ്യയോ?? അറിയില്ല .എന്തോ തന്നെ അലട്ടുന്നു.എന്താദ് ?ആ ...എന്തോ ആവട്ടെ . ഒരു മൂളി പ്പാട്ട് പാടി ..."ഇഷ്ടമല്ലേ ..ഇഷ്ടമല്ലേ "ഒരു വമ്പന്‍ കൊതുക് മൂക്കിനു കടിച്ചു പിടിക്കുന്നു...ഒറ്റ  അടി!! ഹോ A +ve  രക്തം.കൊച്ചിയിലെ കൊതുകിനെ കുറിച്ച പറയാത്തതാ ഭേദം ....കൊതുവല ഇട്ടിട്ട ഒരു കാര്യവുമില്ല
എന്നാലും മനസ്സിന് ഒരു വെപ്രാളം .ഒരു എത്തും  പിടിയും കിട്ടനില്ല്യാലോ ?ഏതായാലും ഇന്നത്തെ പ്രോഗ്രാം തുടങ്ങാം ..പൈപ്പ് തുറന്നപ്പോള്‍ വെള്ളമില്ല .corparation കാരെ ശപിച്ചുകൊണ്ട് പിറുപിറുത്തു .ഹാ ഇന്നലെ പിടിച്ചു വച്ച 2 ബക്കറ്റ്‌ വെള്ളം ഉണ്ട് അതില്‍ ഒതുക്കാം .മനസ്സിന് എന്താ ഒരു ഉന്മേഷക്കുറവു?
ഉമ ടീച്ചറെ ഒന്ന് വിളിച്ചാലോ? വേണ്ട ഒരാഴ്ച മുന്നേ വന്നു ജോയിന്‍ ചെയ്തതാണ് പക്ഷെ എന്തോ ഒരു ആത്മബന്ധം എന്താണെന്നു മനസ്സിലാവുന്നില്ല.എന്ത് കൊണ്ടാണ് ഉമ ടീച്ചറെ പോലെ ഒരാളെ ജീവിതത്തിലേക്ക് ക്ഷണിക്കാഞ്ഞത്?ഉത്തരം ഇല്ലാത്ത ചോദ്യം !!! കണ്ണാടിയില്‍ നോക്കി തലമുടി ചീകി .ഒന്ന് തിരിഞ്ഞു നോക്കി .യൌവ്വനം കഴിഞ്ഞിരിക്കുന്നു ചില വെളുത്ത തലമുടിയിഴകള്‍ അസ്വസ്ഥനാക്കി .കുഴപ്പമില്ല സുന്ദരനാണ് . എന്താണ് ഈ സൗന്ദര്യം?ബാഹ്യമായ സൗന്ദര്യത്തെക്കാളും ആന്തരിക സൗന്ദര്യം ആണ് വേണ്ടതെന്നു പ്രസംഗിക്കുന്ന   എനിക്ക്  ഇന്ന് എന്ത് പറ്റി ?"ഗ്യാവൂ ...." ഹി എന്റെ ചക്കുടൂ ....നിനക്കെന്ത പറയാനുള്ളത്? ചക്കുടു മാഷുടെ സ്വന്തം പൂച്ച. "നിനക്ക് വിശക്കുന്നോ?"  അവനെ മാറോട് ചേര്‍ത്തുപിടിച്ചു.

എല്ലാം കഴിഞ്ഞ് ഉമ്മറ വാതില്‍ പൂട്ടിയപ്പോള്‍ മണി  7.30 .ബാലന്‍ ചേട്ടന്റെ കടയില്‍ നിന്നും പുട്ടും കടലയും കഴിക്കുമ്പോള്‍ ബാര്‍ബര്‍  ശശി ചോദിച്ചു "മാഷ്ക്ക് ഇന്ന് എന്ത് പറ്റി ?" ഇതേ ചോദ്യം തന്നെ രാവിലെ മുതല്‍ തന്നോട് തന്നെ ചോദിക്കുകയാണ് ..ഉത്തരം ഇനിയും കിട്ടിയില്ല ....മാഷ്‌ ബസ്‌ സ്റ്റോപ്പില്‍ എത്തി. നേരെ നോക്കിയാല്‍ YWCA  ഹോസ്റ്റല്‍ കാണാം.മാഷുടെ കണ്ണുകള്‍ മാത്രമല്ല മനസ്സും അങ്ങോട്ടാണ്.ഉമ ടീച്ചര്‍ ഇറങ്ങിയോ ആവോ? ഒരു മിസ്സ്‌ കാള്‍ കൊടുത്താലോ? ഹേയ്‌...വേണ്ട !! ടീച്ചര്‍ എന്ത് വിചാരിക്കും ? മനസ്സിന്റെ കോണില്‍ എവിടെയോ ഉണ്ട് ..മാഷ്‌ ചിന്തിച്ചു!! എന്തിനു ഓര്‍ക്കണം? അഥവാ ടീച്ചറുടെ സ്വരമാധുരിയാണോ തന്നിലേക്ക് ആ വ്യക്തിത്വത്തെ തന്നിലേക്ക് അടുപ്പിക്കുന്നത്? മനസ്സില്‍ പ്രണയമോ? ഛെ ..അല്ല...ഓര്‍ത്തപ്പോള്‍ തന്നോടു തന്നെ ദേഷ്യം തോന്നി ...അടുത്ത് നിന്ന പയ്യന്‍ തന്നെ നോക്കുന്നു മാഷെ എന്ത് പറ്റി ?

വേഗം അടുത്ത ബസ്‌ പിടിച്ചു സ്കൂളില്‍ എത്തി..മനസ്സിനെ ശാന്തമാക്കി.ആദ്യത്തെ പീരീഡ്‌  കണക്ക് .എങ്ങിനെയോ അത് കഴിഞ്ഞ് .മനസ്സിന് വീണ്ടും അസ്വസ്ഥത.തിരിച്ചു സ്റ്റാഫ്‌ റൂമിലേക്ക് നടക്കുമ്പോള്‍ ഒരു ആള്‍ ക്കൂട്ടം.വേഗം അങ്ങോട്ട്‌ പാഞ്ഞു. ഉമ ടീച്ചര്‍ ബോധം ഇല്ലാതെ കിടക്കുന്നു .ഒരു ഫോണ്‍ വന്നതാണ്‌ അത്രേ ...വീണ്ടും ആ ഫോണ്‍ റിംഗ് ചെയ്യുന്നു.മാഷ്‌ എടുത്തു,ടീച്ചറുടെ അച്ഛന്‍ പറഞ്ഞു . "സന്തോഷിനു സുഖമില്ല സിറ്റി ഹോസ്പിറ്റലില്‍ ...വേഗം വരൂ എന്ന് "ടീച്ചറെയും കൂട്ടി ബാക്കിയുള്ള ടീചെര്സ്‌  ഹോസ്പിറ്റലില്‍ ...ഡോക്ടര്‍ പറഞ്ഞു എത്രയും വേഗം A + ബ്ലഡ്‌ വേണം..ഒന്ന് ആലോചിച്ചില്ല ..കുറച്ചു മണിക്കൂറുകള്‍ ദൈവത്തിന്റെ കൈയ്യില്‍ ....

മാഷ്‌ പഞ്ഞി കൊണ്ട് കൈയ്യില്‍ ഉരസി ICU വില്‍ നിന്നും പുറത്തിറങ്ങി .....ടീച്ചറുടെ മുഖം നോക്കാന്‍ വയ്യ....ടീച്ചര്‍ ഓടി വന്നു മാഷിന്റെ കാല്‍ക്കല്‍ വീണു ..."മാഷേ എന്റെ മോന്‍... ... മാഷ്‌ അവന്റെ ജീവന്‍ രക്ഷിച്ചു .....ഞാന്‍ കടപ്പെട്ടിരിക്കുന്നു....."മെല്ലെ മാഷ്‌ ടീച്ചറെ ഉയര്‍ത്തി കണ്ണുനീര്‍ തുടച്ചു ........
എല്ലാം ശരിയാകും ..... തിരിഞ്ഞു നടക്കുമ്പോള്‍ മാഷുടെ കണ്ണില്‍ നിന്നും ഒരിറ്റ് കണ്ണുനീര്‍ ഹോ..മാഷുടെ ചോദ്യത്തിന് ഉത്തരം കിട്ടി ...മനസ്സ് നിറഞ്ഞു........

*********************************************************************************

31 comments:

 1. കുമാരന്‍ മാഷ്‌ കലക്കി

  ReplyDelete
 2. kidilan anu kumaran mashu..........

  ReplyDelete
 3. ക്ലൈമാക്സ്‌ നന്നായിട്ടുണ്ട് ...നല്ല ഒഴുക്കുള്ള എഴുത്ത് :)

  And plz remove word verification for comments ;)

  ReplyDelete
 4. @Nidisha,@Swapna, @Abhi....For your valuable comments!!!!!

  ReplyDelete
 5. കുമാരന്‍ മാഷ്‌ കൊള്ളാം ...പിന്നെ,ദേവൂട്ടി ഇങ്ങിനെ പറഞ്ഞുകൊണ്ടിരിക്കട്ടെ..ആശംസകള്‍.

  ReplyDelete
 6. katha kollam...........english words ozhivakkan nokkane devootty

  ReplyDelete
 7. റാണി പ്രിയാ കഥ നന്നായിരിക്കുന്നു.

  വായനാ സുഖമുണ്ട്. എഴുത്തിനു ഒഴുക്കും ..

  അഭിനന്ദനങ്ങള്‍ :)

  ReplyDelete
 8. @sidique ,aju,hamsa Thank u all ....
  english vaakukal ozhivaakam...

  ReplyDelete
 9. Hai devu...
  Nannayittundu...ini angottu ottum time waste aakathe..ezhuthan thudangikko..

  ReplyDelete
 10. ദേവുട്ടീ..ഇനിയും പറഞ്ഞോളൂ...വായിക്കാന്‍ നല്ല സുഖമുണ്ട്. പെട്ടെന്നു തീര്‍ന്നുപോയി :( ഇനിയും നല്ല രചനകള്‍ പിറക്കട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 11. valare nannayittundu..... aashamsakal.........

  ReplyDelete
 12. നല്ല കഥ.ദേവൂട്ടി അടുത്ത കഥ പറയുന്നതിനായി കാതോര്‍ക്കുന്നു

  ReplyDelete
 13. @priyag,test,swapnasakhi,jayaraj,Rosappookkal...
  Thank u.....adutha katha orungi....

  ReplyDelete
 14. ദേവ്വൂട്ടി...കഥ കൊള്ളാട്ടോ...അലാറം അടിച്ചു കഴിഞ്ഞു കിടന്നുറങ്ങുന്നതിന്റെ ഒരു സുഖമുണ്ടല്ലോ...ഈ കാര്യത്തില്‍ ഞാനും മാഷിന്റെ ശിഷ്യനാ... അതുപോലെ നല്ല എണ്ടിംഗ്...ഇനിം ഒരുപാട് എഴുതണേ...

  ReplyDelete
 15. ചക്കുടു ആണ് എങ്കില്‍ കുമാരന്‍ മാഷിനോട്
  പറഞ്ഞു എന്‍റെ ബ്രുനിടക്ക് ഒന്ന് ആലോചിക്ക് ..ഹ ..
  കഥാ നന്നായി ..മാഷിന്റെ കാര്യം ..??? ഉത്തരം
  കിട്ടി അല്ലെ..
  മാഷ്‌ ടീച്ചറെ കൈ പിടിച്ച്‌ ഉയര്‍ത്തി കണ്ണ് നീര് തുടച്ചു എന്നല്ലേ ?
  അല്പം കൂടി ശരി? ടീച്ചറെ ഉയര്തിയോ അപ്പോഴേ ?

  ReplyDelete
 16. നന്നായിരിക്കുന്നു :)

  ReplyDelete
 17. "കൌസല്യ സുപ്രജ രാമ .....സന്ധ്യാ"

  കുമാരന്‍ മാഷ്‌: തുടക്കവും ഒടുക്കവും കലക്കിട്ടോ.. നല്ല ഒഴുക്കുള്ള എഴുത്താണ്.. ദേവൂട്ടി ഇനിയും പറഞ്ഞു കൊണ്ടിരിക്കട്ടെ ഒരായിരം കഥകള്‍.. അഭിനന്ദനങ്ങള്‍..

  ReplyDelete
 18. super....this story... is really touching....expecting more from u...
  ramya menon

  ReplyDelete
 19. ദേവുട്ടീ....കഥ നന്നായിരിക്കുന്നു. :)

  ReplyDelete
 20. പാവം കുമാരന്‍ മാഷു.... മനസ്സിന്‍റെ ഐശ്വര്യവും വച്ചു വീണ്ടും കാത്തിരുന്നോളൂ....

  ReplyDelete
 21. ശ്രദ്ധിക്കപ്പെടാതെ പോകുന്ന സത്യം. സത്യമായും, ഉത്തമമായ പുതുവത്സര സമ്മാനം തന്നെ. നന്ദി പുര്‍വ്വം സ്വികരിക്കുന്നു. ഓര്‍മ്മയുടെ ചെപ്പില്‍ സുക്ഷിച്ച് വയ്ക്കാന്‍. നല്ല ശൈലി.

  ReplyDelete
 22. കഥ നന്നായി പറഞ്ഞു.പുതുവത്സരാശംസകള്‍

  ReplyDelete
 23. Nannayittund... Kumaran maash kalakki...

  ReplyDelete
 24. ഇനിയും ദേവൂട്ടി പറയട്ടേ..

  ആശംസകൾ

  ReplyDelete