Friday, December 31, 2010

പുതുമയുമായ്‌ പുതുവര്‍ഷ പുലരി ....

വേദനകള്‍ തേങ്ങലായ് മാറുമ്പോ-
ളെന്‍ മോഹം കടിഞ്ഞാണിടുമ്പോള്‍
പറയാന്‍ കഴിയാത്തോരെന്‍ കദനം
ഇന്നെന്‍ അക്ഷരമായ് മാറിടുന്നു

എന്തിനെന്‍ മോഹങ്ങളേ നീയ-
ന്നുടച്ചു തകര്‍ത്തു കളഞ്ഞു ?
എന്തിനെന്‍ സ്വപ്നങ്ങളില്‍
കരിനിഴല്‍ വീഴ്ത്തി നീ?

ആശ്വാസമായെത്തെണ്ട  മാരുതന്‍
പക വീട്ടാന്‍ ഒരുങ്ങി നില്‍ക്കയോ?
ഹൃത്തെ തലോടാനെത്തെണ്ട കുളിര്‍മഴ
പെരുഴയായ്  ആര്‍ത്തലക്കുന്നുവോ ?

സ്വാഗതം പുതു വര്‍ഷമേ ,സ്വാഗതം ....
എന്‍ - ഹൃത്തെ  തഴുകി  തലോടാന്‍
എന്‍ - മാനസവീണയില്‍ ആനന്ദരാഗം ഉണര്‍ത്താന്‍
എന്‍ - സപ്തസ്വരങ്ങളെ ഗാനമായ് മാറ്റാന്‍

പൊലിഞ്ഞ വസന്തമെന്നിനി വന്നണയും ?
ല്‍ പ്രതീക്ഷയെ പുല്കീടുവാന്‍ !!!
യാങ്ങള്‍ കൊഴിയുമ്പോള്‍ ഏകയായ്
ശൂന്യതയില്‍ നോക്കി നിന്നു ഞാന്‍

എന്‍ മോഹങ്ങള്‍ക്ക് ചിറകു മുളപ്പിക്കാന്‍
പുതുവര്‍ഷമിങ്ങെത്തിയല്ലോ!!!!!!!
ലയാളികളുടെ പുതുയായ് ......
സ്വാഗതം പുതുവര്‍ഷമേ സ്വാഗതം

35 comments:

  1. എല്ലാവിധ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും നന്മകളും നേരുന്നു

    ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

    ReplyDelete
  2. കേവലം ആശംസകള്‍ കൈമാറൂന്നതിനപ്പുറം ജീവിതത്തിന്റെ കണക്കെടുപ്പിനുള്ള സമയം കൂടിയാണ് ഓരോ വര്ഷാരംഭവും അവസാനവും

    ഹൃദ്യമായ പുതുവല്‍സരാശംസകള്‍

    ReplyDelete
  3. റാണിക്ക് ഈ ഈ സഹോദരന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍......

    തുടരട്ടെ അക്ഷരപ്രയാണം.....

    ReplyDelete
  4. ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ....:)

    ReplyDelete
  5. എഴുത്തു തുടരു...
    പുതുവത്സര ആശംസകളോടെ,
    ജോയ്സ്.

    ReplyDelete
  6. നന്നായി.
    പുതുവർഷം നല്ലതു വരുത്തട്ടെ!

    ReplyDelete
  7. കഷ്ടനഷ്ടങ്ങളുടെ കണക്കെടുപ്പില്‍.. വരും കാല ജീവിതത്തെ പ്രതീക്ഷയോടെ നോക്കി കാണാന്‍ എന്തെങ്കിലും മിച്ചം കാണും... നിരാശ വേണ്ട.... സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കട്ടെ..!!
    [നമ്മുടെ കൂട്ടത്തെയും പരാമര്‍ശിക്കപ്പെട്ടതില്‍ സന്തോഷം അറിയിക്കട്ടെ..!!]

    ReplyDelete
  8. എന്തിനെന്‍ മോഹങ്ങളേ നീയ-
    ന്നുടച്ചു തകര്‍ത്തു കളഞ്ഞു ?
    എന്തിനെന്‍ സ്വപ്നങ്ങളില്‍
    കരിനിഴല്‍ വീഴ്ത്തി നീ?

    പുതുവർഷത്തിൽ ഓർമ്മകൾക്ക് ചിറക് മുളക്കട്ടെ.

    ReplyDelete
  9. എന്റടുത്ത് ആദ്യായിട്ടല്ലാട്ടൊ..
    മുമ്പേ വന്നിട്ടുണ്ട്..

    ===========================================
    യാമങ്ങള്‍ കൊഴിയുമ്പോള്‍ ഏകയായ്
    ശൂന്യതയില്‍ നോക്കി നിന്നു ഞാന്‍

    ഇന്ദ്രജാലക്കാരുടെ കയ്യടക്കത്തോടെ
    ശൂന്യതയില്‍ (അങ്ങനൊന്നില്ലെങ്കിലും) ഇനിയും ആശയങ്ങള്‍
    അക്ഷരങ്ങളായ് വിടരട്ടെ!

    എന്‍ മോഹങ്ങള്‍ക്ക് ചിറകു മുളപ്പിക്കാന്‍
    പുതുവര്‍ഷമിങ്ങെത്തിയല്ലോ!

    ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരമാശംസിക്കുന്നു..
    ===========================================

    ReplyDelete
  10. പുതുവർഷം നല്ലതു വരുത്തട്ടെ

    ReplyDelete
  11. സ്വാഗതം പുതു വര്‍ഷമേ ,സ്വാഗതം ....
    എന്‍ - ഹൃത്തെ തഴുകി തലോടാന്‍
    എന്‍ - മാനസവീണയില്‍ ആനന്ദരാഗം ഉണര്‍ത്താന്‍
    എന്‍ - സപ്തസ്വരങ്ങളെ ഗാനമായ് മാറ്റാന്‍


    പുതു വത്സരാശംസകള്‍...

    ReplyDelete
  12. "സ്വാഗതം പുതു വര്‍ഷമേ ,സ്വാഗതം ....
    എന്‍ - ഹൃത്തെ തഴുകി തലോടാന്‍
    എന്‍ - മാനസവീണയില്‍ ആനന്ദരാഗം ഉണര്‍ത്താന്‍
    എന്‍ - സപ്തസ്വരങ്ങളെ ഗാനമായ് മാറ്റാന്‍"

    സ്വപ്നങ്ങള്‍ പൂവണിയുന്ന ഐശ്യര്യ പൂര്‍ണമായ നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു..

    ReplyDelete
  13. ആദരാഞ്ഞലികള്‍2010.............
    വീണ്ടും എന്‍റെ ബാല്യത്തിന്റെയ് മുകളില്‍ ഒരു കൊല്ല വര്ഷം കൂടി കേറി നിക്കുന്നു

    ReplyDelete
  14. സ്വാഗതം പുതുവര്‍ഷമേ, ഒത്തിരി നന്മകളുമായി വന്നെത്തുന്ന നിന്നെ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    ReplyDelete
  15. നല്ല സദ്യ. പുതുവത്സരാശംസകൾ നേരുന്നു

    ReplyDelete
  16. ഇന്നും നാളെയും തമ്മിലുള്ള വ്യത്യാസമല്ലെ 2010ഉം2011 ഉം തമ്മിൽ. നാളെ നല്ലതായിരിക്കാൻ ആശംസിക്കുന്നു. ( ആ പൂച്ച്ക്കുട്ടിയെ ഇഷ്ട്ടമായി. വെള്ളം പൂച്ചയ്ക്കു ഇഷ്ട്ടമല്ല, കേട്ടൊ)

    ReplyDelete
  17. ചാത്തന്റെ കുപ്പാട്ടിലെത്തും പുതുവര്‍ഷം
    ഒരു നിറസ്വപ്നവുമായി!
    ചിത്രീകരനത്തിനു പ്രത്യേക അഭിനന്ദനങ്ങള്‍.

    ReplyDelete
  18. ആദ്യം ഞാനും വിചാരിച്ചു ഈ "മ" ക്കക്കൊക്കെ എന്തിനാ ഇത്ര വലിപ്പം എന്ന് :-)

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. പുതു വത്സരാശംസകൾ

    ReplyDelete
  21. priyappetta suhurtthinu എന്റെ സ്നേഹം നിറഞ്ഞ പുതുവത്സര ആശംസകള്‍ നേരുന്നു

    ReplyDelete
  22. ഓരോ വര്‍ഷവുമല്ല ,
    ഓരോ ദിവസവും പുതിയതാവട്ടെ ...
    നന്മകള്‍ ആശംസിക്കുന്നു ...:)

    ReplyDelete
  23. ഈ പുതു വര്‍ഷ പിറവിയില്‍ നേരുന്നു ഒരു നല്ല വര്‍ഷം!!

    ReplyDelete
  24. പുതുവത്സരാശംസകള്‍ :)

    ReplyDelete
  25. പുതുവത്സരാശംസകള്‍!!!

    ReplyDelete
  26. പുതു വർഷം പുതു ഹർഷം

    ReplyDelete
  27. എനിക്കിപ്പോഴും മനസിലായില്ല എന്തിനാ ഈ 'മ' യ്കൊക്കെ ഇത്ര വലുപ്പം എന്ന്.. പുതുവത്സരാശംസകള്‍.......

    ReplyDelete
  28. വളരെ നല്ല ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

    ReplyDelete
  29. പുതുവത്സരത്തിലും വരാനിരിക്കുന്ന നാളുകളഖിലവും ജീവിതത്തില്‍ നന്മയും,ശാന്തിസമാധാനവും സംതൃപ്തിയും ലഭിക്കട്ടെ.

    ReplyDelete
  30. ദേവൂട്ടിയുടെ മോഹങ്ങള്‍ക്കെല്ലാം ചിറകുമുളക്കട്ടേ ഈ പുതുവര്‍ഷത്തില്‍

    സദ്യ ഒരെണ്ണം പാഴ്സലായി അയച്ചോളൂ

    ReplyDelete
  31. ഈ വര്‍ഷം നന്മ മാത്രം തരട്ടെ
    www.shiro-mani.blogspot.com

    ReplyDelete
  32. Thank You all........

    @venugopal 'മ' എന്നത് ബ്ലോഗര്‍ മാരുടെ(നല്ല ഒരു) കൂട്ടായ്മ ആണ് FB യില്‍ ..I Welcome you on FB...

    ReplyDelete
  33. ആ മലയാളിയുടെ പുതു 'മ' ക്ക് എന്‍റെ ഒരു സല്യൂട്ട്!

    ReplyDelete
  34. പുതുവർഷത്തിലെ പുതു‘മ’ കൊള്ളാം കേട്ടൊ

    ReplyDelete
  35. മ കണ്ടിരുന്നു..ദേവുട്ടിയെ പിന്നെ കണ്ടില്ല..
    ഇനി മെയില്‍ അയക്കണം കേട്ടോ..
    അത് ഫോളോ ചെയ്യാനുള്ള സമയമേ
    ഉള്ളൂ ...അത് കൊണ്ടാ ..ക്ഷമിക്കുക.
    പുതു വത്സര ആശംസകള്‍..

    ReplyDelete