Friday, December 17, 2010

തേനൂറും മാതൃഭാവം......

പിറവിയുടെ വേദന തൊട്ടറിഞ്ഞവളെ !!
എന്‍ കരച്ചില്‍ കേട്ടാദ്യമായ് സന്തോഷിച്ചവളെ !!
പിന്നെന്‍ കണ്ണുനീരിന്‍ വേദന
തന്റേതാക്കി തീര്‍ത്തവളെ !! അമ്മേ !!!

മാധുര്യമേറും പാല്‍ ചുരത്തി
എന്‍ അധരത്തെ കുളിരണിയിച്ചു നീ !!!
എന്‍ മിഴി തുറന്നപ്പോള്‍ ആദ്യമായ്
ചിരി തൂകി ചുംബനം തന്നു നീ !!!!

വാസന്ത ശയ്യാഗൃഹത്തില്‍ നിന്‍ -
മടിയില്‍ ഞാന്‍ ചായവേ
നെഞ്ചകം തുടിക്കുന്നതറിഞ്ഞു ഞാന്‍ !!!
നിന്‍ തലോടലിന്‍ സുഖവുമറിഞ്ഞു ഞാന്‍ !!!

തേനൂറും അമ്മിഞ്ഞ പ്പാലിന്‍ മാധുര്യം
മറക്കില്ലൊരിക്കലും ഞാന്‍ മരിച്ചാലും , അമ്മേ !!!!!


                                           My Drawing.......
ദേവൂട്ടി പറഞ്ഞ കഥകള്‍
കുമാരന്‍ മാഷ്‌ 
പുനര്‍ജ്ജന്മം
ആത്മകഥ ജനിക്കുന്നു.. 
ചതിക്കുഴി

 

 

35 comments:

  1. മരിച്ചാലും മറക്കാത്ത മാധുര്യം തന്നെ അമ്മിഞ്ഞപ്പാലും അമ്മയും.
    ചിത്രവും നന്നായിരിക്കുന്നു.

    ReplyDelete
  2. റാംജി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല.
    നല്ല മാധുര്യമുള്ള കവിത. കവിത നന്നായി.
    ആശംസകള്‍.

    ReplyDelete
  3. അമ്മയെ ആര്‍ക്കും മറക്കാന്‍ കഴിയില്ല .ഇത് പോലുള്ള കൊസ്ട്യുംസ് ഇപ്പോളും കിട്ടുമോ ?:)

    ReplyDelete
  4. തേനൂറും അമ്മിഞ്ഞ പ്പാലിന്‍ മാധുര്യം
    മറക്കില്ലൊരിക്കലും ഞാന്‍ മരിച്ചാലും , അമ്മേ !!!!!
    good...

    ReplyDelete
  5. ദേവൂട്ടി, നല്ല കവിത, പിറവിയുടെ വേദന മുതല്‍ തുടങ്ങുന്ന മാതൃ സ്നേഹം - അതൊരിക്കലും മറക്കാന്‍ കഴിയില്ലല്ലോ - അമ്മക്ക് പകരം വെക്കാന്‍ അമ്മ മാത്രം...

    എല്ലാവരും ചൂണ്ടി കാണിച്ചതാ, എന്നാലും എനിക്കും മനസ്സില്‍ തറച്ച വരികള്‍...

    "തേനൂറും അമ്മിഞ്ഞ പ്പാലിന്‍ മാധുര്യം
    മറക്കില്ലൊരിക്കലും ഞാന്‍ മരിച്ചാലും , അമ്മേ"

    അഭിനന്ദങ്ങള്‍..

    ReplyDelete
  6. "നീ തന്നോരംമ്മിഞ്ഞ പാല്‍ കണമിന്നൊരു
    സ്നേഹത്തിന്‍ പാലാഴി അല്ലെ, അമ്മെ,
    സ്നേഹത്തിന്‍ പാലാഴി അല്ലെ...."... കൊള്ളാം...

    ReplyDelete
  7. നല്ല കവിത ..നല്ല ചിത്രം

    ReplyDelete
  8. അമ്മയുടെ അമ്മിഞ്ഞ പാലിന്റെ മാധുര്യത്തില്‍ ചിത്രത്തിന്റെ ഭംഗി പറയാന്‍ വിട്ടു. ഒന്നാംതരം ചിത്രങ്ങള്‍..ഇനിയും പോന്നോട്ടെ..

    ReplyDelete
  9. അമ്മ, നമ്മുടെ ഗുരു, സുഹൃത്ത്‌, വഴികാട്ടി ,.......

    കവിത റാണിയുടെ അമ്മ വായിച്ചോ ?

    ReplyDelete
  10. "അമ്മ" ത്യാഗത്തിന്റേയും, ക്ഷമയുടേയും, സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും പര്യായമാണ്. അമ്മയുടെ സ്നേഹത്തിനു പകരം വെയ്ക്കാന്‍ ഈ ലോകത്ത് മറ്റൊന്നില്ല.. അമ്മയോടുള്ള കടപ്പാട്‌ കൊടുത്തു തീര്‍ക്കാനും നമുക്കാവില്ല.

    കവിത നന്നായി. പോസ്റ്റിലെ ചിത്രം റാണി വരച്ചതാണോ?

    ReplyDelete
  11. അമ്മയും അമ്മിഞ്ഞപ്പാലും മാധുര്യമൂറുന്ന വരികളും വാക്കുകളും: കുഞ്ഞു വരികളിലൊരു വലിയ സ്നേഹ പ്രപഞ്ചം. കൊള്ളാം, നന്നായിട്ടുണ്ട്.

    ReplyDelete
  12. ശരിക്കും മുലപ്പാലിന് മാധുര്യമല്ലല്ലോ, ചെറിയ ഉപ്പല്ലേ....(ഈ ചാണ്ടിയുടെ ഒരു കാര്യം)
    കവിത മനോഹരം, ചിത്രം അതിമനോഹരം....

    ReplyDelete
  13. കവിത നന്നായിരിക്കുന്നു. ഇനിയും എഴുതണം. ആശംസകള്‍

    ReplyDelete
  14. @ഹരിപ്രിയ--നന്ദി ദേവൂട്ടി യെ സന്ദര്‍ശിച്ചതിനു......സ്വാഗതം

    @പട്ടേപ്പാടം റാംജി-അമ്മത്തൊട്ടില്‍ ഫാഷന്‍ ആയ ഈ നൂറ്റാണ്ടില്‍ അമ്മിഞ്ഞ പ്പാലിന്റെ മാധുര്യം മനുഷ്യര്‍ പാടേ മറന്നിരിക്കുന്നു. ഇത് സത്യം മാത്രം.....

    ഓര്‍മയുടെ അങ്ങേ അറ്റത്ത് ഇങ്ങനെ ഒരു ചിത്രം എല്ലാര്ക്കും ഉണ്ടാകും ......അത് ഞാന്‍ വരച്ചു കാട്ടാന്‍ ശ്രമിച്ചു..... നന്ദി വിലയേറിയ അഭിപ്രായത്തിനു പ്രോത്സാഹനത്തിനും...

    @ഹാപ്പി ബാച്ചിലേഴ്സ്, @റിയാസ് (മിഴിനീര്‍ത്തുള്ളി),
    @രമേശ്‌അരൂര്‍, @faisu madeena,@ആചാര്യന്‍.. നന്ദി......

    @elayoden,വേണുഗോപാല്‍ ജീ,കിരണ്‍ നന്ദി വിലയേറിയ അഭിപ്രായത്തിനു പ്രോത്സാഹനത്തിനും...

    @Aneesa അമ്മ വായിച്ചില്ല....മോള്‍ ബ്ലോഗ്ഗിണി ആണെന്ന് അറിയില്ല....കാണിക്കണം..നന്ദി അഭിപ്രായത്തിനു പ്രോത്സാഹനത്തിനും...

    @Vayady അതെ ഞാന്‍ വരച്ചതാണ്.....പോസ്റ്റിലെ എല്ലാ ചിത്രവും ..ഇത് നോക്കൂ ...
    http://ranipriyaa.blogspot.com/2010/07/my-works.html

    @ajith നന്ദി

    @ചാണ്ടിക്കുഞ്ഞ് ഈ ചാണ്ടിയുടെ ഒരു കാര്യം.....നന്ദി ദേവൂട്ടി യെ സന്ദര്‍ശിച്ചതിനു

    @സ്വപ്നസഖി നന്ദി ഇനിയും ശ്രമിക്കാം ...

    ReplyDelete
  15. അമ്മിഞ്ഞപ്പാലിന്റെ മധുരമുള്ള കവിത തന്നെ. ആശംസകള്‍.

    ReplyDelete
  16. നല്ല കവിത ..നല്ല ചിത്രം

    ReplyDelete
  17. കവിത നന്നായിരിക്കുന്നു

    റാണി പ്രിയ, എന്‍റെ പുതിയ ഷോട്ട് ഫിലിം കാണുവാന്‍ ഞാന്‍ താങ്കളെ എന്‍റെ ബ്ലോഗിലേക്ക് ക്ഷണിക്കുന്നു.

    ReplyDelete
  18. ഉണ്ണിഗണപതി അമ്മയുടെ മടിയില്‍ കിടക്കുന്ന ചിത്രം ആദ്യമായിട്ടാണ്‌ കാണുന്നത്‌... ആശംസകള്‍... കവിതയും മനോഹരം...

    ReplyDelete
  19. എല്ലാ വേദനകളും നമ്മളെ ഓര്‍മയില്‍പ്പോലും വേദനിപ്പിക്കും.
    എന്നാല്‍ പിറവിയുടെ വേദന... അതിന്‌ പകരം കിട്ടുന്നതോ?
    അമൂല്യമായ ഒരു ജന്മം.
    നല്ല വരികള്‍.

    ReplyDelete
  20. ഇവിടെ അഭിപ്രായമായി പറയാന്‍ എനിക്ക് തോന്നിയത് കണ്ണൂരാന്‍ തന്‍റെ പോസ്റ്റില്‍ അമ്മയെ കുറിച്ചെഴുതിയ ചില വരികളാണ്.. അത് ഞാന്‍ ഇവിടെ കോപിപേസ്റ്റ് ചെയ്യുന്നു കടപ്പാട് കണ്ണൂരാനു നല്‍കികൊണ്ട് തന്നെ
    അമ്മ...! ഒരായിരം വാക്കുകള്‍ ഒരുമിച്ചു ചേര്‍ത്താലും ഒന്നിനോടും പകരം നില്‍ക്കാത്ത രണ്ടക്ഷരങ്ങള്‍. അടിവയറ്റിനുള്ളില്‍ കൈ-കാലിട്ടടിക്കുമ്പൊഴും അന്തരാത്മാവില്‍ മാതൃത്വത്തിന്‍റെ അനുഭൂതി നുകരുന്ന അതുല്യ പ്രതിഭാസം. ഞരമ്പുകള്‍ക്കിടയില്‍ നിന്നും നോവിന്‍റെ കിരണങ്ങളുയരുമ്പോള്‍ 'ഇതെന്‍റെ സ്വന്തം രക്തമെന്ന്' അഭിമാനം കൊള്ളുന്ന സൂര്യതേജസ്. ഗര്‍ഭപാത്രത്തിനകത്തും പുറത്തും യാതൊരു പോറലുമേല്‍പ്പിക്കാതെ അതിസൂക്ഷ്മ-നിരീക്ഷണം നടത്തുന്ന വാല്‍സല്യവാരിധി. എത്ര പറഞ്ഞാലും പാടിയാലും, വരച്ചാലും കുറിച്ചാലും തീരാത്ത മഹാകാവ്യം..!


    ചിത്രവും മനോഹരമായിരിക്കുന്നു...

    ReplyDelete
  21. നല്ല ചിത്രം
    കവിതയും നന്നായിരിക്കുന്നു

    ReplyDelete
  22. എല്ലാര്ക്കും നന്ദി.......

    ReplyDelete
  23. മാതൃത്വം , അമ്മിഞ്ഞപ്പാല്‍ , ഹോ
    എല്ലാ ഭാവുകങ്ങളും

    ReplyDelete
  24. എല്ലാ വരികളും ഇഷ്ടായി !!!
    മറക്കില്ലൊരിക്കലും ഞാന്‍ മരിച്ചാലും , അമ്മേ !!!!!

    ReplyDelete
  25. അമ്മ
    അന്ന്..
    നിന്നെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു നടത്തി...
    ഇന്ന്..
    നീ വെളിച്ചത്തില്‍ നിന്ന് ഇരുട്ടിലേക്ക് നടത്തുന്നു...

    ReplyDelete
  26. ദേവൂട്ടിയെ ആ വഴിക്ക് കണ്ടില്ലല്ലൊ എന്ന് അന്വേഷിച്ചിറങ്ങിയതാ!! :) പുതുവത്സരാശംസകൾട്ടൊ

    ReplyDelete
  27. ഒരു വല്ലാത്ത സ്നേഹം. ചിത്രത്തോടും കവിതയോടും

    ReplyDelete
  28. nannayirikkunnu aashmsakal

    ReplyDelete
  29. ഇതൊരു കമെന്റിന്റെ കമെന്റാണ്
    ദൈവം വികൃതികള്‍ കാട്ടാറില്ല റാണിപ്രിയ..
    ഇത് പറയാനാ ഞാന്‍ വന്നത് പോസ്റ്റുകള്‍ വായിച്ചു
    നന്നായിരിക്കുന്നു...
    http://alexanderantony.blogspot.com/

    ReplyDelete
  30. വരിയും , വരയും ഹൃദ്യം ..

    ReplyDelete
  31. ammayum ammayude snehavum varnanakalkum atheethamanu.ammaye snehikunna ellavarkum orupadishtamayitundavum alle????????
    Enikum orupaduishtapettu varikal mathramalla varayum

    ReplyDelete