Monday, January 3, 2011

എന്റെ റോസ്‌ മേരി

റോസ്‌ മേരി ഇങ്ങെത്തി... റോസ്‌ കലര്‍ന്ന ഒരു വയലെറ്റ് നിറമാണവള്‍ക്ക് . ഒരജാന ബാഹു. എത്ര പേരാണവളെ  കാത്തു നില്‍ക്കണത് !! ഹോണടി കേട്ടാല്‍ ആരും ചെവി പൊത്തി പോകും .വലിയ രണ്ടു  കൊമ്പുമായി അങ്ങിനെ .. കുലുങ്ങി..കുലുങ്ങി..അവളുടെ വരവിനു തന്നെയുണ്ട് ഒരു ആന ചന്തം  !!ബസ്സ്  പുരാണം പലവരും പറഞ്ഞിട്ടുണ്ടെങ്കിലും റോസ്‌ മേരിയെ ഒന്ന് പരിചയപ്പെടെണ്ടേ?

ഡിഗ്രിക്ക്  പഠിക്കുന്ന സമയം..കണ്ണൂരില്‍ നിന്നും ഞാന്‍ വരുന്ന സ്ഥിരം ബസ്സ് അതാണ്‌ 'റോസ്‌ മേരി' (പേര് അതല്ല)അതിലെ കണ്ടനേയും ഡ്രൈവറെയും കിളിയേയും(ബാബു,രാജു,ജിമ്മി) സ്വന്തം ആങ്ങളമാരെപ്പോലെയാണ്   കാണുന്നത് !!ചേട്ടന്‍മാര്‍ ആണെങ്കിലോ നമ്മള്‍ സ്ത്രീ ജനങ്ങളെ സ്വന്തം സ്റ്റോപ്പില്‍ ഇറക്കി വിടുന്ന വരെ ആധി ആണ് (ആങ്ങളമാരുടെ ഉത്തരവാദിത്വം)കേറുംമ്പോളെ തുടങ്ങും "എന്താടോ ...നീയൊക്കെ സ്ഥിരമാക്കിയോ ഈ വണ്ടി..മുന്നിലും പുറകിലും ഒന്നും ഇല്ലേ വേറെ വണ്ടി...??" പാവം നമ്മള്‍ പാസ് കൊടുത്തു പോകുന്ന വിദ്യാര്‍ഥികള്‍ .. long റൂട്ട്  ആയതുകൊണ്ട് എന്തോ ഞങ്ങള്‍  കുറച്ചു പേരെ പരിഗണിക്കും.

അന്ന് ഒരു വെള്ളിയാഴ്ച ,എങ്ങിനെയോ റോസ്‌ മേരിയില്‍ കയറിപ്പറ്റി.സന്ധ്യയും കൂടെ ഉണ്ട്. (നമ്മള്‍ BSc.Maths ഫൈനല്‍ ഇയര്‍ )"കീയാന്‍  ഉള്ളോരു കീഞ്ഞിറ്റ് കേരാന്‍ ഉള്ളോരു കേരിയാ മതി...(കണ്ണൂര് കാര്‍ക്ക് മനസ്സിലാകും )" എന്ന് ബാബു വലിയ വായില്‍ നിലവിളിക്കുന്നുണ്ട് .ഫിനിഷിംഗ് പൊയന്റില്‍ ട്രോഫി വച്ചത് പോലെ "വേം നോക്ക് വേം നോക്ക് " എന്ന് പുലമ്പുന്നുമുണ്ട്. കിളി ആണെങ്കില്‍ ഫുഡ് ബോര്‍ഡില്‍ നിന്ന് കുട്ടികളെ 'തടവി' കയറ്റുന്നു.സ്പര്‍ശനസുഖം ആണ് കക്ഷീടെ ലക്‌ഷ്യം.അവന്റെ മൊബൈല്‍ പാടുന്നു "ചുംബനപൂ കൊണ്ട് മൂടീ ......"


എല്ലാ ദിവസവും ചീത്ത പറയുന്ന കണ്ടന്‍ എന്തോ സന്ധ്യയുടെ അടുത്ത് നിന്ന്‍ കുശുകുശുക്കുന്നു,ചിരിക്കുന്നുമുണ്ട്.അവള്‍ക്ക് പെട്ടെന്ന് തന്നെ സീറ്റ്‌ കിട്ടി ...ആ സത്യം സന്ധ്യ എപ്പോളോ പറഞ്ഞു .... "കേറുമ്പോള്‍ ഞാനവനെ നോക്കി കണ്ണിറുക്കി..അതുകൊണ്ടെന്താ സീറ്റ്‌ ഉറപ്പയാല്ലോ.."അവന്‍ സീറ്റില്‍ ഉരുന്ന മറ്റു കുട്ടികളെ ചീത്ത പറയുന്നു "50 പൈസ കൊടുത്ത് ഇരിക്കുന്നത് കണ്ടില്ലേ .."എന്ന് പിറു പിറുത്ത് സന്ധ്യയുടെ അടുത്തെത്തുമ്പോള്‍ ഒരു ചെറിയ മൂളി പ്പാട്ട് .."സന്ധ്യക്കെന്തിനു... സിന്ദൂരം......"  നിന്റെ തറവാട് സ്വത്താണോ റോസ്‌ മേരി എന്ന് ചോദിയ്ക്കാന്‍വെമ്പുന്നപോലെ സന്ധ്യ, എങ്കിലും ദേഷ്യം കടിച്ചമര്‍ത്തി പുറമേ പുഞ്ചിരി തൂകി....

എന്തായാലും തനിക്ക് സീറ്റ്‌ കിട്ടിയില്ല ശ്വാസം മുട്ടുന്നു.തൃശൂര്‍ പൂരത്തിനുള്ള ആളുണ്ട് റോസ്‌ മേരിയില്‍ . അപ്പോളേക്കും  കുഞ്ഞിനെ എടുത്തു കൊണ്ട്   ഒരു ചേച്ചി കേറി.പാസ്സ് കാര്‍ എഴുനേറ്റ് കൊട് എന്ന് അയാള്‍ കൂവുന്നു.ഞാന്‍ നോക്കുമ്പോള്‍ സന്ധ്യ കണ്ണടച് ഉറങ്ങുന്നു.ഇവളിത്ര പെട്ടെന്നുറങ്ങിയോ ? മക്കളെ നിങ്ങള്‍ക്കും ഈ സ്ഥിതി വരുമ്പോള്‍ ആരും എഴുനേറ്റ് തരില്ല കേട്ടോ രാജുവിന്റെ കമന്റ്‌ .

ശ്വാസം മുട്ടി പിടയുന്ന ഞാന്‍ മുകളിലെ കമ്പി പിടിക്കാനുള്ള ശ്രമത്തിലാ.."എന്തിനാ വെറുതെ കഷ്ടപ്പെടുന്നത് താഴത്തെ കമ്പിയില്‍ പിടിച്ചാ പോരെന്നു " ബാബു..ഉയരത്തിന്റെ കാര്യത്തില്‍ ദൈവം തന്റെ നേരെ കണ്ണടച്ചു എന്നാ സത്യത്തിന്റെ വേദന ഞാന്‍ അന്ന് മനസ്സിലാക്കി.രണ്ടു സീറ്റിനും മദ്ധ്യേ നിന്ന നിലയില്‍ അനങ്ങാന്‍ പറ്റാതെ വിഷമിച്ച് ഞാന്‍ .തൊട്ടടുത്ത് അമ്മയുടെ തോളത്ത്‌ കിടക്കുന്ന 2 വയസ്സുകാരന്‍ വലിയ വായില്‍ നിലവിളിക്കുന്നു  " എനിക്ക് JCB വേണം ..." അവന്റെ കൈയ്യില്‍ നോക്കിയപ്പോള്‍ ഒരു ചെറിയ കാര്‍ . അമ്മ JCB ക്ക് പകരം കാറില്‍ ഒതുക്കിയതാവാം.

ഞാന്‍ നില്‍ക്കുന്ന സീറ്റില്‍ ഇരിക്കുന്നു ഒരു ചേട്ടന്‍ .കഷണ്ടി കേറിയ മുടി.മീശ പിരിച്ചു വച്ചിട്ടുണ്ട്.ഉണ്ടക്കണ്ണന്‍ !! ഒരു റിട്ടയേര്‍ഡ്‌ മിലിട്ടറി  ആണെന്ന് തോന്നുന്നു.ഗൌരവത്തില്‍ ആണ് ഇരിപ്പ്.ഞാന്‍ ഒരു വളിച്ച ചിരി പാസ്സാക്കി,റോസ് മേരി ബ്രേക്ക്‌ ഇട്ടാല്‍ ചേട്ടന്റെ ദേഹത്ത് വീഴുമേ എന്ന മുന്‍‌കൂര്‍ ജാമ്യം മാതിരി .ഹേയ്...കക്ഷി നല്ല ഫോമിലാ ...ദഹിക്കുന്ന ഒരു നോട്ടവും.അയാള്‍ തന്റെ കൈയ്യിലുള്ള പ്ലാസ്റ്റിക്‌ സഞ്ചി കമ്പിക്കിടയില്‍ കെട്ടിയിട്ടുണ്ട്.എന്താണാവോ ആ സഞ്ചിയില്‍ ?പച്ചക്കറി ആകുമോ? അല്ല മക്കള്‍ക്ക് മഞ്ച് മിട്ടായി ആയിരിക്കും,അതുമല്ലെങ്കില്‍ പരിപ്പുവട...ആ എന്തേലും ആകട്ടെ ഞാനെന്തിനാ ഊഹിക്കുന്നത് !!പിന്നെ കുറച്ചു നേരം പുറത്തേക്ക് വായിനോക്കാന്‍ തുടങ്ങി....

ആ ചേട്ടന് ഇറങ്ങാന്‍ ആയീന്നു തോന്നുന്നു..മെല്ലെ മുടിയൊന്ന്(ഒന്നേ ഉള്ളൂ) കൈകൊണ്ട് ചായ്ച്ചു വച്ചു.2 സ്റ്റോപ്പ്‌ കൂടിയുണ്ട്.കക്ഷി മെല്ലെ സഞ്ചിയുടെ കെട്ടഴിക്കാന്‍ ശ്രമിക്കുന്നു.അഴിയുന്നില്ലല്ലോ!! അപ്പോളേക്കും ആ സ്റ്റോപ്പ്‌ കഴിഞ്ഞു.ഇനി ഒരു സ്റ്റോപ്പും കൂടി ഉണ്ട് കക്ഷി അഴിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.പറ്റണില്ല.ഇത്തിരി ശക്തിയില്‍ വലിച്ചു.ഇല്ലാ...അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാനുള്ളതാ ഒരു പുഴുങ്ങിയ ചിരിയുമായിആ കെട്ടിയ സഞ്ചി ശക്തിയില്‍ കടിച്ചു വലിക്കാന്‍ തുടങ്ങി.എന്നില്‍ മനുഷ്യസ്നേഹം വല്ലാണ്ടെ ഇരച്ചുകേറി.ഞാന്‍ സര്‍വശക്തിയും എടുത്ത് ഒരറ്റ വലി !! ഠപ്പേ .....  സഞ്ചി പൊട്ടി ...കുറെ tablets ചിതറി വീണു.നിലത്തു വീണ ഗുളികകള്‍ എടുത്തു നല്‍കവേ ഞാന്‍ ഓര്‍ത്തു എന്റെ ഊഹം തെറ്റിയെന്നു.അദ്ദേഹം എന്നോട് പറഞ്ഞു "മോന്‍ ആശുപത്രിയിലാ....."ഒരു ചെറു നൊമ്പരം എന്‍ മനസ്സില്‍ അവശേഷിപ്പിച്ചു കൊണ്ട് അയാള്‍ ഇറങ്ങിപ്പോയി.

ആളുകള്‍ കുറയാന്‍ തുടങ്ങി.ഹാവൂ ..സീറ്റ്‌ കിട്ടി സന്ധ്യയുടെ തൊട്ടു പിറകിലെ സീറ്റ്‌ .ഒരു യുദ്ധം കഴിഞ്ഞ പ്രതീതി.ലോകത്തിലെ ഏറ്റവും സന്തോഷം തരുന്ന നിമിഷം.(ഇത്രയും നേരം തൂങ്ങിപ്പിടിച്ച് സീറ്റ്‌ കിട്ടിയപ്പോള്‍ )  ഇത് എഴുതുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു വേദന തരുന്ന ഷൂസിനു പകരം പുതിയത് വാങ്ങാന്‍ പറഞ്ഞ സന്ധ്യയോട് ഞാന്‍ പറഞ്ഞത് . ഇങ്ങനെയായിരുന്നു."സന്ധ്യേ..രാവിലെ മുതല്‍ വൈകീട്ട് വരെ ഈ ഷൂസ് തരുന്ന വേദനയും വിഷമവും സഹിച്ച് വൈകീട്ട് അത് വലിചൂരിയിടുമ്പോള്‍ കിട്ടുന്ന സുഖം വേറെ കിട്ടില്ലാന്നു"
ഞാന്‍ പറഞ്ഞ ഈ മറുപടി അവളില്‍ ചിന്തകള്‍ക്ക് വഴിയൊരുക്കി എന്നറിഞ്ഞു.പുറത്തേക്ക് കണ്ണും നട്ട് ഇരിക്കുമ്പോള്‍  യുദ്ധത്തിന്റെ ആലസ്യം കാരണം ഇത്തിരി മയങ്ങീന്നു  തോന്നുന്നു.പെട്ടെന്ന് ഞെട്ടി.എന്റെ പിറകില്‍ എന്തോ ഇഴയുന്ന പോലെ.തിരിഞ്ഞു നോക്കുമ്പോള്‍ ഒരു ബലിഷ്ഠമായകൈ പുറകിലെ സീറ്റില്‍ നിന്നും എന്റെ സീറ്റിലേക്ക്..  പേടിച്ച് സന്ധ്യയെ വിളിച്ചു. അവള്‍ വേഗം എന്റെയടുത്ത്  ഇരുന്നു.

ആ കറുത്ത കൈകള്‍ അമ്പലത്തിലെ വിഗ്രഹം എന്ന പോല്‍ എന്റെ സീറ്റിന്റെ വലതു വശത്തായ് പ്രതിഷ്ഠ ച്ചിരിക്കുന്നു സന്ധ്യ ഒന്നും നോക്കിയില്ല. ഷാളില്‍ കുത്തിയ സേഫ്റ്റി പിന്‍ വലിച്ചൂരി(സ്ത്രീകളുടെ ആയുധം 1 ) "സന്ധ്യേ വേണ്ട" എന്ന് ഞാന്‍ പറയുന്നുണ്ട്..അവള്‍ കുത്താന്‍ കൈകള്‍ പൊക്കിപ്പിടിച്ച് പിന്‍ വിരലുകള്‍ക്കിടയില്‍ തിരുകി.ഷോട്ട്പുട്ടിനു  ഒരുങ്ങുന്നത് പോലെ ഓങ്ങി ഓങ്ങി..ഒരറ്റ കുത്ത്.ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു.ചോര ഒഴുകുന്നുണ്ടാകും എന്ന വിചാരിച്ചത്.. പക്ഷെ.......കണ്ണ് തുറന്നപ്പോള്‍ ആ കൈകള്‍ അങ്ങിനെ തന്നെ വച്ചിട്ടുണ്ട്,ഒരനക്കവും സംഭവിച്ചില്ല."ദേവൂ ...... യെവന്‍ പുലി തന്നെ..ഇത് ശീലമായി എന്ന തോന്നണത് ". പിന്‍ പ്രയോഗം കാരണം അവന്റെ കൈ അരിപ്പയായിട്ടുണ്ട് .അവന്‍ ചിന്തിക്കുന്നുണ്ടാകും "കൊക്കെത്ര കുളം കണ്ടതാന്നു "

അങ്ങനെ ആ തന്ത്രവും പാളിയതോടെ കണ്ടനെ വിളിച്ചു.ആങ്ങളയുടെ ഭാഗം അഭിനയിക്കാന്‍ അവസരം ലഭിച്ച പോലെ ആ കറുത്ത കൈയുടെ ഉടമസ്ഥന്റെ അടുക്കല്‍ ഇരുന്നു.അയാള്‍ ഇറങ്ങാന്‍ കാതോര്‍ത്തിരുന്ന നമ്മളെ അതിശയിപ്പിക്കുന്ന പോലെ കണ്ടു: വളരെ ഡീസെന്റ്‌ ആയ ആ മനുഷ്യനെ.കണ്ടാല്‍ വലിയ പൊസിഷനില്‍ ആണെന്ന് പറയും.മാന്യന്‍ !!
മാന്യന്മാരുടെ ഈ മുഖം മൂടി വലിച്ചെറിയാന്‍ ആരുമില്ലേ!!! 

എല്ലാം കഴിഞ്ഞു.ഇനി കഷ്ടി അര മണിക്കൂറും കൂടിയുണ്ട്.ഒന്ന് സ്വസ്ഥമായ് ഉറങ്ങണം. എന്ന് കരുതി,ഇടത്തോട്ട് തിരിഞ്ഞപ്പോള്‍ കിളിയുടെ ഫോണില്‍ "ച്ചുംബനപ്പൂ ..കൊണ്ട് ..മൂടീ ..."
സംസാരിക്കുന്നതിനിടയില്‍ പാളി നോക്കുന്നത് കണ്ടു...ഒന്ന് കൂടി ഒതുങ്ങി വലതു വശത്തേക്ക് ചാഞ്ഞിരുന്നു..അപ്പോള്‍ അങ്ങകലെ ഡ്രൈവറുടെ കണ്ണാടിയില്‍ രണ്ടു കണ്ണുകള്‍ തന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു............

വര്‍ഷങ്ങള്‍ കൊഴിഞ്ഞിട്ടും ദേവുട്ടിയെയും, സന്ധ്യയെയും പോലുള്ള പെണ്‍കുട്ടികളെയും,മാന്യന്മാരെയും പേറി ഇന്നും "റോസ് മേരി " ജൈത്ര യാത്ര തുടരുന്നു..

 




പുനര്‍ജ്ജന്മം
ആത്മകഥ ജനിക്കുന്നു.. 
ചതിക്കുഴി
കുമാരന്‍ മാഷ്‌ 
 തേനൂറും മാതൃഭാവം......
.....................





65 comments:

  1. ദേവൂട്ടി നര്‍മം ആദ്യമായിട്ടാണ് പരീക്ഷിക്കുന്നത്.വിജയിക്കുമോ എന്ന് അറിയില്ല ..കൂട്ടുകാര്‍ വായിച്ച് സത്യസന്ധമായ അഭിപ്രായം അറിയിക്കുമല്ലോ

    ReplyDelete
  2. ഇതില്‍ നര്‍മ്മം എത്രത്തോളം ഉണ്ടെന്നു അറിയില്ല. എന്തായാലും കലാലയ ജീവിതത്തിലെ വലിയൊരു അദ്ധ്യായം ഓര്‍മപ്പെടുത്തി..(സ്ഥിരം ബസ് യാത്രക്കാരായ സ്ടുടന്റ്സിനു ഓര്മ കാണും ആ പങ്കപ്പാട്..) അന്നത്തെ അതെ ബസ്..കിളി..കണ്ടക്ടര്‍...പൂവാലന്‍ ...ആ പിന്നു...പക്ഷെ കുത്തിയിട്ടും കൈ വലിക്കാത്ത അയാളെന്തു ഇരുമ്പ് മനുഷ്യനാവും...ഏതായാലും കമന്ടുന്നവര്‍ക്കൊക്കെ ഓര്‍മ്മിക്കാന്‍ചിലതൊക്കെ ഉണ്ടാവും ബസ്‌ യാത്രാ പുരാണത്തില്‍..

    ReplyDelete
  3. #ആ കറുത്ത കൈകള്‍ അമ്പലത്തിലെ വിഗ്രഹം എന്ന പോല്‍ എന്റെ സീറ്റിന്റെ വലതു വശത്തായ് പ്രതിഷ്ഠ ച്ചിരിക്കുന്നു..#
    എനിക്കിഷ്ടമായി....

    ReplyDelete
  4. സന്ധ്യ ആളു കൊള്ളാമല്ലോ ..പാവം പെണ്‍കുട്ടികള്‍ .....

    ReplyDelete
  5. ബസ് യാത്ര കഴിഞ്ഞിറങ്ങി, ഒരു നാരങ്ങാവെള്ളം കുടിക്കാന്ന് തോന്നണ്. എന്താ ക്ഷീണം! നര്‍മ്മം അവിടിവിടെ ചിതറിക്കിടക്കുന്നുണ്ട്.


    ബേങ്കി ബേങ്കി
    ആളെറങ്ങീറ്റ് കേരോളി
    ആള് കീയാന്ണ്ടേ..
    ഇത് പോലെ ഞമ്മള കണ്ണൂര് ഭാഷ കൊറെ ഇണ്ടെങ്കില് നല്ലേനു! ;)

    ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകളോടെ..

    ReplyDelete
  6. ദേവൂട്ടി, ഇതുവരെ എഴുതിയതില്‍ നിന്നും വത്യസ്തം.. നന്നായിരിക്കുന്നു, കണ്ണൂര്‍ ഭാഷ.
    പിന്നെ 'തടവി കയറ്റല്‍ ഞങ്ങള്‍ കിളികളുടെ ജന്മാവകാശം, അത് ചോദ്യം ചെയ്തത് ശരിയായില്ല.. വേതനമില്ലെങ്കിലും യാതന സഹിച്ചു ഞങ്ങള്‍ കിളികള്‍ പണിയെടുക്കും. പക്ഷെ തടവല്‍ നിരോധിച്ചാല്‍ കേരളമാകെ 'കിളികള്‍' സ്തംഭിപ്പിക്കും, പറഞ്ഞേക്കാം..

    "കിളി ആണെങ്കില്‍ ഫുഡ് ബോര്‍ഡില്‍ നിന്ന് കുട്ടികളെ 'തടവി' കയറ്റുന്നു.സ്പര്‍ശനസുഖം ആണ് കക്ഷീടെ ലക്‌ഷ്യം."

    "ബാബു..ഉയരത്തിന്റെ കാര്യത്തില്‍ ദൈവം തന്റെ നേരെ കണ്ണടച്ചു എന്നാ സത്യത്തിന്റെ വേദന ഞാന്‍ അന്ന് മനസ്സിലാക്കി, "
    ഹും ഒരു ശ്രീനിവാസന്‍ ടച്ച്‌...

    ReplyDelete
  7. നന്നായിട്ടുണ്ട്
    പത്തു കൊല്ലം പ്രൈവറ്റ് ബസ്‌ കിളി ആയിരുന്നു ഞാന്‍ എനിക്ക് നല്ലോണം പിടിച്ചു

    ReplyDelete
  8. ദേവൂട്ടി നര്‍മ്മം ആണെഴുതിയെങ്കിലും ഇതിലെ ഒരു ഭാഗത്ത് എനിക്ക് സങ്കടമാണ് തോന്നിയത് ..അത് കഥയുടെ മോശം കൊണ്ടല്ല... ആ സഞ്ചി വലിച്ചു പൊട്ടിച്ചപ്പോള്‍ അതില്‍ നിന്നും tablets ചാടുകയും മോന്‍ ആശുപത്രിയിലാ എന്നദ്ദേഹം പറയുകയും ചെയ്തപ്പോള്‍ .. എന്തോ ഒരു വിഷമം ....

    അനുഭവക്കുറിപ്പ് നന്നായിട്ടുണ്ട്...
    നര്‍മ്മം എന്ന ലേബല്‍ വേണ്ട എന്നാണ് എന്‍റെ അഭിപ്രായം “അനുഭവക്കുറിപ്പ്” എന്ന് മതിയായിരുന്നു..

    ReplyDelete
  9. കീയാന്‍ ഉള്ളോരു കീഞ്ഞിറ്റ് കേരാന്‍ ഉള്ളോരു കേരിയാ മതി... അത് കലക്കി.

    റോസ് മേരി ഇപ്പോ ഉണ്ടോ...? ഞാനുമൊന്ന് കണട്ടെ അതിലെ കലാകാരന്മാരെ.

    ReplyDelete
  10. ഹംസ പറഞ്ഞതിനോട് യോജിക്കുന്നു...നര്‍മത്തില്‍ ചാലിച്ച ഒരു അനുഭവക്കുറിപ്പ് എന്ന് പറയുന്നതായിരിക്കും നല്ലത്....
    നര്‍മം വഴങ്ങണമെങ്കില്‍ ചാണ്ടിയുടെ സ്കൂളില്‍ ചേര്‍ന്നോളൂ....ഫീസ് തരണ്ട....

    ReplyDelete
  11. പറയത്തക്ക നർമ്മമൊന്നും ഇതിൽകണ്ടില്ല.എങ്കിലും പോസ്റ്റ് ഇഷ്ടമായി.പേരിനൊത്ത നിറമുള്ള ബസ്സും.

    ReplyDelete
  12. "കീയാനുല്ലോര് കീയീട്ടു"...ഇങ്ങനെ ഒരു പോസ്റ്റില്‍ ഒന്ന് ഒക്കെ വെച്ചു ഇട്ടാല്‍ ഞങ്ങള് 'മറ്റുള്ളവര്‍' പഠിച്ചോളാം.ഒന്നിച്ചു കീച്ചരുത് കേട്ടോ.ഒന്നും മനസ്സിലാകില്ല..

    ദേവൂട്ടി കമന്റ് കണ്ടിട്ട് നര്‍മം നമ്മക്കിട്ടു പണി തന്നോ എന്നൊരു സംശയം അല്ലെ ?.ഒരു കുഴപ്പവും ഇല്ല.വായിക്കാന്‍ നല്ല രസം.പക്ഷെ അനുഭവം നര്‍മത്തില്‍ വായിക്കാമല്ലോ. അങ്ങനേ കൂട്ടിയാല്‍ മതി.
    ചാണ്ടി പിന്നെ ഫ്രീ ക്ലാസ്സ്‌ തരാം എന്ന് പറഞ്ഞത് ഒന്നും വിശ്വസിക്കണ്ട. അത് വെറും വെടിയാ..തന്റെ കയ്യിഇല്‍ ഉള്ള ഉണ്ട കൂടി അങ്ങേരു വാങ്ങും ...ആരാ അത് മോന്‍...പിന്നെ കിളികളെ നിങ്ങള്‍ ആങ്ങളമാര്‍ ആയി കൂട്ടിയാല്‍
    ദേ അവര് ഇത് പോലെ പണി തരും..തടവി..

    നര്‍മം വേണം എങ്കില്‍ ആകാമായിരുന്നു..ആ ഇരുമ്പ് കൈക്ക് ഒരു scope ഉണ്ടായിരുന്നു.അതും അവസാനം കളഞ്ഞു.. എന്തായാലും ബസ്‌ യാത്ര മൊത്തം കലക്കി..അഭിനന്ദനങ്ങള്‍..

    ReplyDelete
  13. പണ്ട് ബസ്സില്‍ കയറുമ്പോള്‍ കിളി പറയുന്ന സ്ഥിരം വാചകവും ( പുറകില്‍ ഫുട് ബോള്‍ കളിയ്ക്കാന്‍ സ്ഥലമുണ്ടല്ലോ ) അതിനു ഞങ്ങള്‍ പറയുന്ന മറുപടിയും ( എങ്കില്‍ ഒരു ഫുട് ബോള്‍ കൂടി തരു ചേട്ടാ ) ഓര്‍മ്മ വന്നു !

    പുതുവത്സര ആശംസകള്‍

    ReplyDelete
  14. 'പുഞ്ചിരിക്കുള്ളിലെ നൊമ്പരം' ആയിട്ടാണ് എനിക്ക് തോന്നിയത്.
    ബസ്‌ യാത്ര നിര്‍ത്തണ്ട.
    ആശംസകള്‍ ..

    ReplyDelete
  15. ബസ്സ്‌ യാത്ര ശോചനീയം, തന്നെ.. പ്രത്യേകിച്ച് സ്ത്രീകള്‍ക്കും "ST ഒക്കെ പൊവാന്‍ നേരം കേറ്യാ മത്യേ" കേട്ട് കാത്‌ തഴമ്പിച്ചതഅ എനിക്കും.. ഹി ഹി, ഞാനും കോഴിക്കോട് - കണ്ണൂര്‍ റൂട്ടില്‍ കൊറച്ച് അലഞ്ഞതാ ;)

    ReplyDelete
  16. ഗോള്ളാം...നന്നായിട്ടുണ്ട് . നര്‍മം എന്ന ലേബലി നേക്കാള്‍ ഓര്‍മ്മകള്‍ എന്നാക്കാ മായിരുന്നു എന്നൊരു നിര്‍ദേശം ഉണ്ട്

    ReplyDelete
  17. ഉള്ളിൽ ഇതെല്ലാം സഹിച്ചു കൊണ്ട് റോസ്മേരി പറക്കട്ടെ .നർമ്മം നന്നായി.

    ReplyDelete
  18. അനുഭവം നർമ്മമായി അവതരിപ്പിച്ചു. നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ !

    ReplyDelete
  19. വളരെ നല്ല ശൈലി,,
    നര്‍മം ഉണ്ടൊന്നറിയില്ല..ഉണ്ടായിരുന്നെങ്കില്‍ ചിരി വരുമായിരുന്നു..അത് വന്നില്ല,,
    പക്ഷെ എനിക്കിഷ്ടപ്പെട്ടു,
    ഇഷ്ടപ്പെടാന്‍ നര്‍മം വേണമെന്ന് ആരാ പറഞ്ഞേ..

    ReplyDelete
  20. ജെ.സി.ബി വേണം എന്ന് പറഞ്ഞു കരയുന്ന ആ ചെക്കനെ സൂക്ഷിക്കണം, മുഖ്യന്റെ ആളായിരിക്കാനാണ് സാധ്യത. നല്ല രസമുള്ള പോസ്റ്റ് ദേവൂ. നർമ്മത്തിൽ പറഞ്ഞ ഈ അനുഭവ പോസ്റ്റ് രസിച്ചു. ആ നിസുനേം കുമാരണ്ണനേം ഈ ബസ്സിന്ന് ഇറക്കി വിടണം. അത്ര മോശമായിട്ടല്ലേ ഞമ്മന്റെ ഫാഷ പറഞ്ഞേക്കണത്.

    ReplyDelete
  21. ചാണ്ടിയാണോ ഗുരു! ഹഹ ഹഹ ചിരിച്ച് ചിരിച്ച് ചാവും. ബെസ്റ്റ് കണ്ണാ ബെസ്റ്റ്

    ReplyDelete
  22. ഇനി നര്‍മ്മത്തിന്റെ മര്‍മ്മത്തു തന്നെ പിടിച്ചോളൂ... ട്രാക്കിലായിക്കോളും. മുള്ളും പൂവും പോലെയുള്ള അനുഭവങ്ങള്‍.. നന്നായി. ഹാപ്പി ന്യൂ ഇയര്‍.

    ReplyDelete
  23. കൂട്ടുകാരിയുടെ സേഫ്ടി പിന്‍ കൊണ്ടത്‌ മിക്കവാറും സീറ്റില്‍ ആയിരിക്കണം... അല്ലെങ്കില്‍ പാവം കുഷ്ഠരോഗി ആയിരിക്കണം...ബസ്സില്‍ സഞ്ചരിച്ച ഒരുമാതിരിപ്പെട്ട എല്ലാ സ്ത്രീകള്‍ക്കും ഇതുപോലുള്ള ഞരമ്പ് കഥകള്‍ പറയാന്‍ കാണും.. കൊള്ളാം...

    ReplyDelete
  24. ദേവൂട്ടീ, നര്‍മത്തിന് വേണ്ടി നര്‍മമെഴുതുമ്പോഴാണ് അത് വിരസമാകുന്നത്. അനുഭവങ്ങള്‍ നര്‍മത്തില്‍ ചാലിച്ച് പറയുമ്പോള്‍ രസമാകും. ഈ എഴുത്ത് അങ്ങിനെയൊന്നാണ്.

    ReplyDelete
  25. ഒരനുഭവം നന്നായി അവതരിപ്പിച്ചു. നര്‍മ്മത്തിന് വേണ്ടി നര്‍മ്മം ചേര്‍ക്കാത്ത കുറവ് എന്ന് വേണമെങ്കില്‍ പറയാം. വായിക്കാന്‍ രസമായിരുന്നു.
    പുതുവല്‍സരാശംസകള്‍.

    ReplyDelete
  26. നർമ്മത്തെക്കാൾ കാര്യങ്ങൾ ചാലിച്ച പെൺപിള്ളേരുടെ യാത്രയുടെ യാതനകൾ നന്നായി അവതരിപ്പിച്ചു കേട്ടൊ റാണി
    പിന്നെ
    ഭവതിക്കും കുടുംബത്തിനും അതിമനോഹരവും,
    സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
    ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
    സസ്നേഹം,

    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.

    ReplyDelete
  27. നര്‍മം ശരിക്കുമേറ്റു..റോസ് മേരിയിലെ യാത്ര രസകരമായിരുന്നു..
    ഒരിക്കല്‍ മോള്‍ടെ കോളേജില്‍ മീറ്റിങ്ങും കഴിഞ്ഞു അവളുടെയും കൂടുകാരികളുടെയും കൂടെ തിരിച്ചു വരികയായിരുന്നു.തലശ്ശേരി ബ്രണ്ണന്‍ കോളേജ് പരിസരം കണ്ടവര്‍ക്കറിയാം അവിടുത്തെ തിരക്ക്..അങ്ങിനെ നില്‍ക്കുമ്പോഴതാ കേള്‍ക്കുന്നു "ഷിബി..ഷിബി.."എന്ന കുശുകുശു.ഞാന്‍ ചുറ്റിലും അതിശയത്തോടെ നോക്കി എന്റെ ബന്ധു ശിബിയെ എങ്ങിനെയാ ഇവര്‍ക്കൊക്കെ അറിയുന്നത് എന്ന ഭാവത്തില്‍.അപ്പോഴല്ലേ മനസ്സിലാകുന്നത്‌ അവരുടെ പ്രിയപ്പെട്ട ബസ്‌ ആണ്‌ അതെന്നു!
    അക്ഷരാര്‍ത്ഥത്തില്‍ സൂചികുത്താന്‍ ഇടമില്ലാതിരുന്നതിനാല്‍ ഞങ്ങള്‍ ശിബിയെ വിട്ട് ധര്‍മടത്തേക്ക് നടക്കാന്‍ തുടങ്ങി.അപ്പോഴുണ്ട് മോള്‍ടെ കൂട്ടുകാരി പ്രജിഷ പറയുന്നു "പ്രാര്‍ത്ഥന.."ഞാനുടനെ കയറി ചോദിച്ചു "ഇനി മോളുടെ പ്രാര്‍ത്ഥനയൊക്കെ വൈകും അല്ലെ?" അവളതാ പൊട്ടിച്ചിരിക്കുന്നു..അതും ബസ്‌ആയിരുന്നു!

    ReplyDelete
  28. കൂട്ടുകാര്‍ പറഞ്ഞപോലെ നര്‍മം എന്ന label മാറ്റി അനുഭവം ആക്കി...ഇനി ഞാന്‍ എന്നെഴുതും നര്‍മം??
    @Noushad Koodaranhi,@കണ്ണന്‍ | Kannan,@faisu madeena,@നിശാസുരഭി,@elayoden,@iylaserikkaran,@ഹംസ,@കുമാരന്‍ | kumaran,@ചാണ്ടിക്കുഞ്ഞ്,@moideen angadimugar,@ente lokam,@Villagemaan,ഇസ്മായില്‍ കുറുമ്പടി (തണല്‍),@റിയാസ് (മിഴിനീര്‍ത്തുള്ളി),@Kiran / കിരണ്‍,@ismail chemmad,@sreee,@മുഹമ്മദ്കുഞ്ഞി വണ്ടൂര്‍,@~ex-pravasini* ,@ഹാപ്പി ബാച്ചിലേഴ്സ് ,@kARNOr(കാര്‍ന്നോര്),@വേണുഗോപാല്‍ ജീ,@ajith,@പട്ടേപ്പാടം റാംജി,@മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.,@mayflowers എല്ലാര്ക്കും നന്ദി സന്ദര്‍ശിച്ചതിനും അഭിപ്രായം പറഞ്ഞതിനും .........................................

    ReplyDelete
  29. ഇത്തരം, കറുത്തതും വെളുത്തതുമയ കൈകൾ ഇന്നും ഇഴഞ്ഞ് നടക്കുന്നു….
    സ്ത്രീ ശരീരങ്ങൾ പരതി.ഒപ്പം,പലതരം കണ്ണുകളൂം ;………….ജാഗ്രതൈ….

    ReplyDelete
  30. nalla stroy thudarnnum nagne ulla kadakal ezuka devootty............

    ReplyDelete
  31. ടെവൂട്ടിക്കു നര്‍മം പറ്റുമോ ..നര്‍മം ..മോശം ഇല്ല ദേവൂട്ടി യഥാര്‍ത്ഥ കഥകള്‍ തന്നെ പറഞ്ജോള്ളൂ ട്ടോ ..പിന്നെ എല്ലാരും ഇത് പോലെയൊന്നും അല്ലാ കേട്ടാ..നല്ല കിളികളും ഉണ്ട്..എന്റെ നാട്ടില്‍ ഒരു കുട്ടിയെ രാത്രി റെയില്‍വേ സ്റ്റേഷനില്‍ നിന്നും വീട് വരെ ബസ്സില്‍ കൊണ്ടാക്കിയ ഒരു ഡ്രൈവറെയും എനിക്ക് അറിയാം..ചുരുക്കം ചിലര്‍ അത് രണ്ടു വകുപ്പിലും ഉണ്ട് ഏത് ..അതെന്നെ മനസ്സിലായാ...

    ReplyDelete
  32. ദേവൂട്ടി നര്‍മ്മം കൊള്ളാം.ഈ സെഫ്റ്റിപ്പിന്‍ പ്രയോഗം പണ്ട് പുരാതീന കാലം തൊട്ടേയുള്ളതാണേ...ഞങ്ങള്‍ കോളേജു കുമാരികലായിരുന്നപ്പോഴും
    ഈപ്രയോഗം ഉണ്ടായിരുന്നു.

    ReplyDelete
  33. നന്നായിട്ടുണ്ട്

    ReplyDelete
  34. നന്നായി അവതരിപ്പിച്ചു

    ReplyDelete
  35. ദേവൂട്ടീ നർമ്മവും വഴങ്ങും ട്ടൊ. എന്നാലും ഈ പോസ്റ്റിനു കൂടുതൽ യോജിക്കുക അനുഭവം എന്ന ലേബൽ തന്നെയാണ്. നന്നായിട്ടുണ്ട്. തുടരുക

    ReplyDelete
  36. മിസ്.റാപ്രി... നിങ്ങൾ ദുർബലകളായ പെണ്ണുങ്ങൾ നർമം പരീക്ഷിക്കുന്നതിനേക്കാൾ നല്ലത് പൂവിന്റേം പുച്ചട്ടിയുടേയും പട്ടിക്കുഞ്ഞിന്റേം ഒക്കെ മ്രിദുലമായ കഥകളും കവിതകളും ഒക്കെ എഴുതുന്നതാണ്...നമ്മടെ കൊച്ചുത്രേസ്യ ഒക്കെ അതുപോലൊരു ദുർബലയാണ്..ബ്രിട്ടണിലിരുന്ന് ഭയങ്കര കാര്യങ്ങൾ ഒക്കെ പറയുമെങ്കിലും രാത്രി 7 മണി കഴിഞ്ഞാൽ പുറത്തിറങ്ങീല്ല....ഞങ്ങൾ ഘടാഘടിയന്മാരായ ആണുങ്ങൾ കനപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യും..ഓക്കേ...

    ReplyDelete
  37. നര്‍മവും അനുഭവവും ചേര്‍ന്ന് എഴുതി എനിക്ക് ഇഷ്ട്ടായി
    റോസ് മേരി കാണാനും സുന്തരി തന്നെ

    ReplyDelete
  38. ഇതില്‍ പരീക്ഷിച്ചതെല്ലാം വിജയിച്ചു. പ്രതേകിച്ചു നര്‍മം. എനിക്ക് ഏറ്റവും ഇഷ്ടമായത് " എനിക്ക് JCB വേണം ..." ഭാഗമാണ് കേട്ടോ. ശരിക്കും, വായിക്കാതെ കമെന്റിടാന്‍ ആര്‍ക്കും കഴിയില്ല.

    ReplyDelete
  39. പ്പേ ..... സഞ്ചി പൊട്ടി ...കുറെ tablets ചിതറി വീണു.നിലത്തു വീണ ഗുളികകള്‍ എടുത്തു നല്‍കവേ ഞാന്‍ ഓര്‍ത്തു എന്റെ ഊഹം തെറ്റിയെന്നു.അദ്ദേഹം എന്നോട് പറഞ്ഞു "മോന്‍ ആശുപത്രിയിലാ....."ഒരു ചെറു നൊമ്പരം എന്‍ മനസ്സില്‍ അവശേഷിപ്പിച്ചു കൊണ്ട് അയാള്‍ ഇറങ്ങിപ്പോയി.

    REALLY TOUCHING. GOOD ONE

    ReplyDelete
  40. ഈ പാസ് കൊടുക്കുന്ന പിള്ളേരെ കണ്ടാല്‍ കണ്ടന്‍ മാര്കൊക്കെ വല്ലാത്ത ഒരു ഭാവമാറ്റ ആണല്ലോ പൊതുവേ,കാണുമ്പൊള്‍ പ്രാന്ത് വരും

    ഈ കീയാന്‍ ഉള്ളോരു കീഞ്ഞിട്ടു കേറാന്‍ ഉള്ളോരു കേറിയ മതി, നല്ല പരിചയമുണ്ട്

    ReplyDelete
  41. ആടെല്ലം കിളി മുന്നില് നിക്കല്‌ണ്ടല്ലേ . നമ്മളടുത്തൂട്ടി പോവ്‌ന്ന ബസ്സിലൊന്നും കിളീന മുന്നില് നിര്‍ത്തലില്ല . എന്തെല്ലം അനുഭവിക്കണമല്ലേ ഈ ബസ്സില് പോണങ്കില് .

    അനുഭവങ്ങള് പോരട്ടെ .നര്‍മ്മം കൂടെ വരുന്നെങ്കില് വരട്ടെ .

    ReplyDelete
  42. പണ്ടത്തെ ബസ്‌ യാത്രകള്‍ ഓര്‍മ്മ വന്നു ...
    പിന്നെ ലേശം കൂടി മ്മളെ കണ്ണൂര് ഭാഷ എടുക്കേനു... അവതരണം നന്നായിട്ടുണ്ട് ...
    കീയലും കേരലും ഒന്നും കൂടി കേട്ടപ്പോ സന്തോഷായി...
    എനിക്കിഷ്ടപ്പെട്ടു.. :)

    ReplyDelete
  43. കണ്ണൂര്‍ ഭാഷ കുറച്ചു കൂടി ഉപയോഗിച്ചാലും കുഴപ്പമില്ല..നന്നായി എഴുതി.........

    ReplyDelete
  44. ഇഷ്ട്ടപ്പെട്ടു...

    പഠനത്തിന്റെ ഭൂരിഭാഗവും ഹോസ്റ്റല്‍ ജീവിതം ആയതിനാല്‍ എനിക്കീ ബസ്സിലെ അങ്കങ്ങളൊക്കെ അന്യമാണ്...

    ReplyDelete
  45. റോസ്മേരിയിലെ തിരക്കുള്ള യാത്ര ആസ്വദിച്ചു. സൈഫ്ടി പിന്നിന്റെ കുത്തോന്നും ഇപ്പൊ ഏല്‍ക്കാതെ ആയെന്നു തോന്നുന്നു.

    >>>അങ്ങനെ ആ തന്ത്രവും പാളിയതോടെ കണ്ടനെ വിളിച്ചു.ആങ്ങളയുടെ ഭാഗം അഭിനയിക്കാന്‍ അവസരം ലഭിച്ച പോലെ ആ കറുത്ത കൈയുടെ ഉടമസ്ഥന്റെ അടുക്കല്‍ ഇരുന്നു.അയാള്‍ ഇറങ്ങാന്‍ കാതോര്‍ത്തിരുന്ന നമ്മളെ അതിശയിപ്പിക്കുന്ന പോലെ കണ്ടു:<<<< ഈ ഭാഗങ്ങളിലൊക്കെ ഒരു വ്യക്തത ഇല്ലാത്ത പോലെ തോന്നി. അടുത്ത പോസ്റ്റില്‍ ശ്രദ്ധിക്കുമല്ലോ. ഭാവുകങ്ങള്‍.

    ReplyDelete
  46. റോസ്മേരിയിലെ തിരക്കുള്ള യാത്ര ആസ്വദിച്ചു. സൈഫ്ടി പിന്നിന്റെ കുത്തോന്നും ഇപ്പൊ ഏല്‍ക്കാതെ ആയെന്നു തോന്നുന്നു.

    >>>അങ്ങനെ ആ തന്ത്രവും പാളിയതോടെ കണ്ടനെ വിളിച്ചു.ആങ്ങളയുടെ ഭാഗം അഭിനയിക്കാന്‍ അവസരം ലഭിച്ച പോലെ ആ കറുത്ത കൈയുടെ ഉടമസ്ഥന്റെ അടുക്കല്‍ ഇരുന്നു.അയാള്‍ ഇറങ്ങാന്‍ കാതോര്‍ത്തിരുന്ന നമ്മളെ അതിശയിപ്പിക്കുന്ന പോലെ കണ്ടു:<<<< ഈ ഭാഗങ്ങളിലൊക്കെ ഒരു വ്യക്തത ഇല്ലാത്ത പോലെ തോന്നി. അടുത്ത പോസ്റ്റില്‍ ശ്രദ്ധിക്കുമല്ലോ. ഭാവുകങ്ങള്‍.

    ReplyDelete
  47. നര്‍മ്മം മോശമായില്ല. കണ്ണൂര്‍ ഭാഷ എനിക്ക് വല്ലാണ്ട് ഇഷ്ടായി. ആ ഒരു ഡയലോഗ് മാത്രം മതി ഈ പോസ്റ്റ് ചിരിപ്പിക്കാന്‍. പിന്നെ ഇതൊക്കെ ബസ്സുകളിലെ സ്ഥിരം കാഴ്ചകളായി മാറിയിരിക്കുന്നു. മുകളില്‍ അക്ബര്‍ പറഞ്ഞ ഭാഗത്ത് എനിക്കും അപാകത തോന്നി. ഒരു പക്ഷെ എഴുതിയത് പോസ്റ്റ് ചെയ്തപ്പോള്‍ അറിയാതെ മുറുഞ്ഞുപോയതാവാം. അത് ഒന്ന് നോക്കണേ..

    ReplyDelete
  48. നന്നായിരിക്കുന്നു.... കണ്ണൂര്‍ ഭാഷ മുഴുവന്‍ മനസ്സിലായില്ല.... ഈയിടെ ആയി എനിക്കൊരു ഫ്രണ്ട് ഉണ്ട് ,, പറശ്ശിനിക്കടവ് ....അങ്ങനെ പഠിക്കാന്‍ നോക്കാം...

    ReplyDelete
  49. നര്‍മ്മതിനുള്ള മര്‍മ്മം ഉണ്ടായിരുന്നെങ്കിലും ദേവൂട്ടി അത് വിട്ടു കളഞ്ഞു പക്ഷെ പോസ്റ്റ്‌ ഒരു നൊസ്റ്റാള്‍ജിക് ഫീലിംഗ് തന്നു കേട്ടോ!

    അല്ലെങ്കിലും ദേവൂട്ടിക്ക് എന്തിനാ നര്‍മ്മം..

    ReplyDelete
  50. നര്‍മ്മം വഴങ്ങുന്നുണ്ട് . സമൂഹത്തിലെ ഒരു പരിച്ഹേദം ആണ് ബസ്‌ യാത്രക്കാരും എല്ലാ തരം ആള്‍ക്കാരും അതില്‍ കാണും . വിദ്യാര്‍ത്ഥികളുടെയും സ്ത്രീകളുടെയും യാത്ര ദുരിതം നിറഞ്ഞത് തന്നെ

    ReplyDelete
  51. 'റോസ് മേരി'യിലെ യാത്ര നന്നായി രസിപ്പിച്ചു...

    ReplyDelete
  52. നമ്മുടെ നാട്ടിലെ സ്ത്രീകളുടെ ബസ്സ് യാത്ര വളരെ സാഹസികത തന്നെ. പക്ഷേ കാര്യസാധ്യത്തിനായി കണ്ടക്ടറെ കണ്ണിറുക്കിക്കാണിച്ച സന്ധ്യയുടെ പ്രവൃത്തിയും ഒരു പ്രശ്നമാണ്. ഇത്തരം അബദ്ധങ്ങൾ കുഴിയിൽ ചാടിച്ചു കളയും. നമ്മുടെ എത്രയോ സ്ത്രീപീഡനകേസുകളിൽ ബസ്സിലെ കിളികൾ കൂട്ടിക്കൊടുപ്പുകാരായി നിൽക്കുന്നുണ്ട്.

    ഒളിച്ചോട്ടങ്ങളിലെ വീര കഥാനായകന്മാരിൽ ഒരുപാട് പേർ ബസ്സ് ജീവനക്കാർ ആണെന്ന സത്യവും മറന്നുകൂടാ

    ReplyDelete
  53. ദേവൂട്ടിക്കു ഒരു കമന്റ് കൊടുക്കാമെന്നു വച്ചാല്‍ ഇവിടെ കമന്റുകളുടെ ബഹളം.....സത്യം പറഞ്ഞാല്‍ എനിക്ക് അസൂയ തോന്നിപോയി.....എന്തായാലും കൊള്ളാം എന്നാ ഈയുള്ളവന്റെ എളിയ അഭിപ്രായം ഇതിനാല്‍ ദേവൂട്ടിയെ അറിയിക്കുന്നു.

    ReplyDelete
  54. പ്രാണിക്രിയ ഒരു സംഭവം തന്നെ...എനിക്കു കുറച്ചു പൈസ ഉണ്ടെങ്ങില്‍ ഈ കഥയെല്ലാം ഞാന്‍ ടെലി ഫിലിം ആക്കിയേനെ..

    ReplyDelete
  55. എന്റെ ബ്ലോഗുകള്‍ താല്‍പ്പര്യത്തോടെ വായിച്ചതിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നതിനും നന്ദി. ഞാന്‍ കുറച്ചു നാളുകള്‍ ആയിട്ടെ ഉള്ളു ബ്ലോഗുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്, മാത്രമല്ല എഴുത്ത് ഒഴിച്ച് ബാക്കിയെല്ലാ കാര്യങ്ങളും ചെയ്തു തരുന്നത് എന്‍റെ സുഹൃത്ത് ആണ്. താങ്കളുടെ ബ്ലോഗും ഞാന്‍ സന്ദര്‍ശിച്ചു. നന്നായിട്ടുണ്ട്

    ReplyDelete
  56. രസായിരിയ്ക്കുന്നു !!!!

    ആശംസകള്‍!!

    ReplyDelete
  57. നന്നായി എഴുതി.... പക്ഷേ... നര്‍മ്മം ഇച്ചിരി കൂടി ആവായിരുന്നു...!!
    നര്‍മ്മം എന്നത് നല്ലൊരു കാര്യമാണ്..! മറ്റുള്ളവരെ ചിരിപ്പിക്കുക എന്നത് കരയിപ്പിക്കുന്നതിനേക്കാള്‍ ദുഷ്ക്കരവും.......!

    അഭിനന്ദനങ്ങള്‍ ......!

    ReplyDelete
  58. നർമ്മം കലക്കിയിരിക്കുന്നു, ബസ് യാത്ര നന്നായി,
    ഇനിയും വരാം, ഇപ്പോൾ
    കണ്ണൂരിലെ ഒരു ബസ്‌യാത്ര
    വായിച്ച് ചിരിക്കാം

    ReplyDelete
  59. കൂടുകാരി..
    ഇന്നാണ് വായിക്കാന്‍ തരായത്..ഭേഷായിരിക്കുന്നു .. . നര്‍മ്മം അല്ല നര്‍മ്മത്തിന്റെ ഒരു നിഴല്‍ ഉടനീളം ഉണ്ട്. ഒപ്പമൊരു കൊച്ചു നൊമ്പരവും.
    വീണ്ടും ഇത്യാദി അനുഭവകഥകള്‍ പ്രസിദ്ധീകരികുമല്ലോ..?
    അഭിവാദ്യങ്ങള്‍...
    രഞ്ജിത്ത് മണ്ണാര്‍ക്കാട്

    ReplyDelete
  60. ഇങ്ങോട്ടുള്ള എന്റെ വരവ് വെറുതെയായില്ല...!
    നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍...!

    ReplyDelete
  61. റാണി പ്രിയ എന്ന് കാണാന്‍ തുടങ്ങിയിട്ട്‌ കുറച്ച്‌ നാളായി. ആദ്യമായാണ്‌ ഈ വഴി, എഴുത്തിനെ കുറിച്ച്‌ എന്താ പറയുക,,,, ഉഗ്രന്‍ എന്ന് തന്നെ പറയാം. ! ബസിലെ ഒരു ദിവസത്തെ യാത്രയില്‍ സാധാരണ സംഭവികാറുള്ള വിവരങ്ങള്‍ സരസമായി പറഞ്ഞിരിക്കുന്നു. ഞരമ്പ്‌ രോഗികളില്ലാത്ത ഒരു ബസു പോലും കേരള നിരത്തിലൂടെ ഒാടുന്നില്ല എന്ന് പറയാന്‍ കഴിയും. ഞാനും കുറച്ച്‌ കാലം അല്‍പം ഉടായിപ്പ്‌ പരിപാടികളുമായി ഇങ്ങനെ ബസില്‍ കയറി പെണ്‍പിള്ളാരുടെ തൊട്ടു പിറകെ നില്‍ക്കാറുണ്‌ടായിരുന്നു. പിന്നെ അതെല്ലാം അവസാനിപ്പിച്ചു. :) എന്തായാലും ഉഷാറായി, അഭിനന്ദനങ്ങള്‍ !

    ReplyDelete
  62. നര്‍മ്മം നന്നായി അവതരിപ്പിച്ചു എന്നാണു എന്റെ അഭിപ്രായം. ഭാവുകങ്ങള്‍. എന്റെ ലേറ്റസ്റ്റ് നര്‍മ്മം ഒന്ന് നോക്കി അഭിപ്രായം പറയുമല്ലോ.

    ReplyDelete