നീയെവിടെക്കാ ?ഞാനും വരട്ടെ ?
നീയെവിടുന്നാ ? നീയാരാ ?
നിന്നെയാരാ എന്റെടുത്തെക്ക് പറഞ്ഞുവിട്ടത് ?
ശാന്തിയും സമാധാനവും എവിടെ കിട്ടും ?
നിന്റെ കൂടെ അതൊക്കെയുണ്ടോ ?
എങ്കില്‍ ഞാനും വരാം നിന്റെ കൂടെ ......
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക്
പകച്ചു നില്‍ക്കരുതേ !!!
മോഹം മരണം വരെ !!
അതിന്റെ വേലിയേറ്റത്താല്‍
ജീവിതം തുടരട്ടെ !!
'ആത്മീയ മനുഷ്യന്‍ ' വിവേചനാത്മന്‍ !!
ജീവിതയാത്രയില്‍ എത്ര വണ്ടി മാറി -
ക്കയറണം !! ലഭിക്കുമോ 'ശാന്തി,സമാധാനം '
യൗവ്വനവും ധനവും ഉണ്ടെന്നോര്‍ത്ത് അഹങ്കരിക്കല്ലേ !
സുഹൃത്തേ മരണം അതെല്ലാം തട്ടിയെടുക്കും ...
എന്നിലെ എന്നെ തിരിച്ചറിഞ്ഞു ഞാന്‍
ലഭിച്ചൂ 'ശാന്തി യും സമാധാനവും '
സ്നേഹത്തിന്റെ ഭാഷയല്ലോ ആത്മാവിന്‍ ഭാഷ
ആ ഭാഷയല്ലോ മൌനം,
നിശബ്ദതയില്‍ മൌനിയായ് ഞാനും
ഭാഷ മനുജന്റെ സൃഷ്ടിയല്ലോ,
സത്യം മനുജന്റെ കണ്ടെത്തലും
ജ്ഞാനചക്ഷു സ്സു തുറക്കൂ ..
തിരയൂ നിന്നിലെ നിന്നെ !!!
നിദ്രവിട്ടുണരൂ സുഹൃത്തെ ...
ഞാനിതാ നിന്‍ പാഥേയ മാര്‍ഗേ....
ജന്മാന്തര സുകൃതം ഉണ്ണാന്‍
മോചന മാര്‍ഗം തേടി......
"ഈ വഴിയില്‍ ഇനിയെത്ര ദൂരം !!!"
ഈ വഴിയില്‍ ഇനിയെത്ര ദൂരം !!!"
ReplyDeleteആകെ വേദാന്തത്തിന്റെ ലൈന്‍ ആണല്ലോ... സത്യം... മൌനം.... ധനം..... യൌവനം ..... അഹങ്കാരം..... കൊള്ളാം...
ReplyDeleteഈ ഭൂമിയില്‍ ശാന്തിയും സമാധാനവും കിട്ടാത്തവന് അങ്ങ് സ്വര്‍ഗത്തിലും അതൊന്നും കിട്ടാന്‍ പോണില്ല റാണിപ്രിയേ...കാരണം, ഇവരെയൊക്കെത്തന്നെയാ അവിടെയും കാണാന്‍ പോണത്!!!
ReplyDeleteബ്ലോഗേഴ്സ് ചാറ്റില്‍ റാണി പ്രിയ യോട് ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ...
ReplyDeleteയൗവ്വനവും ധനവും ഉണ്ടെന്നോര്‍ത്ത് അഹങ്കരിക്കല്ലേ !
ReplyDeleteസുഹൃത്തേ മരണം അതെല്ലാം തട്ടിയെടുക്കും ...
ശാന്തി, സ്മാധാനം ഇതൊന്നും വിലക്കു വങ്ങാന്‍ കഴിയാത്തതാണെന്ന തിരിച്ചറിവ്...........
ആശംസകള്‍!
സന്മനസ്സുള്ളവര്‍ക്ക് സമാധാനം ...
ReplyDelete"ശാന്തിയും സമാധാനവും എവിടെ കിട്ടും ?
ReplyDeleteനിന്റെ കൂടെ അതൊക്കെയുണ്ടോ ?"
അതെല്ലാം എവിടെ കിട്ടാന്‍ ? റാണി പറഞ്ഞത് പോലെ സ്വയം കണ്ടുപിടിച്ചു ഉണ്ടാക്കിയെടുക്കുക തന്നെ . നല്ല ചിന്തകള്‍ .
എന്നിലെ എന്നെ തിരിച്ചറിഞ്ഞു ഞാന്‍
ReplyDeleteലഭിച്ചൂ 'ശാന്തി യും സമാധാനവും '
ദേവൂട്ടീ, അഹം ബ്രഹ്മാസ്മി....
ReplyDeleteജ്ഞാനചക്ഷുസ്സു തുറക്കൂ ..
തിരയൂ നിന്നിലെ നിന്നെ !!!
നല്ല വരികള്‍ ; ടെവൂട്ടിക്കു ആശംസകള്‍
ReplyDeleteചാണ്ടി കുഞ്ഞു പറഞ്ഞതിനോടാ എനിക്കും യോജിപ്പ് ! ഞങ്ങളൊക്കെ തന്നെ അല്ലെ അവിടേം വരിക...കമന്റിടാന്‍ !
ReplyDeleteശാന്തിയും സമാധാനവും തേടിയുള്ള ക്ഷണികമായ യാത്ര....
ReplyDeleteശാന്തിയും സമാധാനവും എല്ലായിടത്തും പുലരട്ടെ.. സ്വര്‍ഗ്ഗത്തിലും..
"നിദ്രവിട്ടുണരൂ സുഹൃത്തെ ...
ഞാനിതാ നിന്‍ പാഥേയ മാര്‍ഗേ....
ജന്മാന്തര സുകൃതം ഉണ്ണാന്‍
മോചന മാര്‍ഗം തേടി......
"ഈ വഴിയില്‍ ഇനിയെത്ര ദൂരം"
അയ്യോ നീ വരണ്ട എനിക്ക് പേടിയാ ... :)
ReplyDeleteകുറച്ചൊക്കെ മനസ്സിലായി :)
ReplyDeleteസ്വയം തിരച്ചില്‍ നടക്കട്ടെ. എല്ലാം കണ്ടെത്തിയില്ലെന്കിലും അവനവനെ കണ്ടെത്തട്ടെ
ReplyDeleteആര്‍ത്തിപൂണ്ട മനുഷ്യന്റെ പരക്കം പാച്ചിലിനിടയില്‍ ചിന്തിക്കാനെവിടെ നേരം?
ReplyDeleteകഴിവുകള്‍ നഷ്ടപ്പെട്ട് കിടപ്പിലാവുമ്പോള്‍ മരണം മുന്നില്‍ കണ്ട് കേഴുന്നു,എല്ലാം വെറുതെ എന്ന് വിലപിക്കുന്നു.അതുവരെ തിരക്കൊഴിയാതെ കാല്‍ക്കീഴില്‍ വരുന്നതിനെ ചവുട്ടിയരച്ച് വെട്ടിപ്പിക്കാന്‍ ഓട്ടം തന്നെ.
കമെന്റ്സ് കൂട്ടി വായിച്ചപ്പോള്‍ കുറച്ചൊക്കെ മനസ്സിലായി,ആശംസകള്‍..
ReplyDeleteനമ്മളിലെ നമ്മളെ തിരിച്ചറിഞ്ഞാൽ ഈ പറഞ്ഞ സായൂജ്യങ്ങളെല്ലാം നമുക്കന്യമല്ല ഈ ദൂരത്തിനുള്ളിൾ നമുക്ക് നേടിയെടുക്കാം...
ReplyDeleteതത്വമസി !
Chechi sanyasikkan povukayano? Enta ee ezuthi vachirikunath?
ReplyDeleteജീവിതയാത്രയില്‍ എത്ര വണ്ടി മാറിക്കയറണം ? എത്ര വണ്ടി മാറിക്കയറിയാലും കുഴപ്പമില്ല...പലവണ്ടിയില്‍ കാല് വെച്ച് യാത്ര ചെയ്യാതിരുന്നാല്‍ മതി...ലക്ഷ്യസ്ഥാനത്തേക്കുള്ള സമയം കുറയും........
ReplyDeleteനിദ്രവിട്ടുണരൂ സുഹൃത്തെ ...
ReplyDeleteജാഗൊ ഗ്രാഹക് ജാഗൊ!! എന്ന് പറയുന്നത് ഇതാണല്ലേ?
aashamsakal
ReplyDelete:)
ReplyDeleteസമാധാനം തേടി മനുഷ്യന്‍ ഏത് പാതാളത്തിലും പോകും.
ReplyDeleteഎല്ലാവരിലും ഓരോ തത്വചിന്തക/ന്‍ ഉണ്ട്. ജീവിതത്തിന്റെ പരീക്ഷണഘട്ടങ്ങളില്‍ പതറാതെ മുന്നോട്ട് പോകാന്‍ തത്വചിന്ത ആരെയും സഹായിക്കുക തന്നെ ചെയ്യും. നല്ല ചിന്തകളാണ് ഇവിടെ പങ്ക് വെച്ചത്. പക്ഷെ കവിത എന്ന് പറയുമ്പോള്‍ അതിന്റെയൊരു ക്രാഫ്റ്റ് ഉണ്ടല്ലോ. അത് ഇവിടെ ശരിയായോ എന്ന് സംശയം. ഞാന്‍ കവിത എഴുതാറില്ല. എന്തെന്നാല്‍ കവിത എനിക്ക് വഴങ്ങുകയില്ല.
ReplyDeleteആശംസകളോടെ,
പാവം ഞാന്‍ ......!!!
ReplyDeleteജീവിതം എന്നത് ഒരു ഉത്തരം കിട്ടാത്ത സമസ്യയാണ്..മരണം ആണ് അതിന്റെ ഉത്തരം എങ്കില്‍ ..ശാന്തി നമുഉക്ക് കിട്ടുക മരണത്തിലായിരിക്കും എന്തേ?...നന്നായി എന്ന് പറയാന്‍ ഞാന്‍ ആരാ..
ReplyDeleteദൂരം അകലയാണെങ്കിലും അതെപ്പോഴും അടുത്തുണ്ടെന്നോർക്കുക!
ReplyDeleteദൈവമേ, എല്ലാരും ഇങ്ങനെ സ്വയം കണ്ടെത്താന്‍ തുടങ്ങിയാലോ
ReplyDeleteദേവൂട്ടീ, ദേവൂട്ടിയേ.. ഹേയ് ദേവൂട്ടീ....ഒന്നിങ്ങ് തിരിച്ച് വായോ.....
ആഞ്ഞു വീശുക നീ ചൂട്ടുകറ്റകള്‍,
ReplyDeleteമുന്നോട്ടു നടക്കുക സത്വം തേടി
കണ്ടെത്തും നീ നിന്നെ തന്നെ ,
സത്യങ്ങള്‍ നിന്നെ നോക്കി നീണ്ട
ദ്രംഷടകള്‍ കാട്ടി കൊഞ്ഞനം കുത്തും,
കളിയാക്കും, തളരാതെ തുടരുക നിന്‍റെ യാത്ര.
@ ummu jazmine ,@വേണുഗോപാല്‍ ജീ ,@ചാണ്ടിക്കുഞ്ഞ് ,@Noushad Vadakkel ,@മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ,@ഹംസ,@sreee ,@Akbar ,@Venu ,@ismail chemmad, @Villagemaan ,@elayoden,@ഒഴാക്കന്‍. ,@hafeez ,@salam pottengal ,@പട്ടേപ്പാടം റാംജി,@~expravasini*,@മുരളീമുകുന്ദൻ ബിലാത്തിപട്ടണം,@റിയാസ് (മിഴിനീര്‍ത്തുള്ളി) ,@Anju Aneesh
ReplyDelete@ഹാഷിക്ക്,@ഹാപ്പി ബാച്ചിലേഴ്സ് ,@സുജിത് കയ്യൂര്‍ ,@moideen angadimugar,@mayflowers,@കെ.പി.സുകുമാരന്‍,@faisu madeena ,@ആചാര്യന്‍,@PK Hamza,@ajith ,@നാമൂസ്
കൂട്ടുകാരേ,...എല്ലാര്‍ക്കും നന്ദി അഭിപ്രായം പറഞ്ഞവര്‍ക്കും വായിച്ചവര്‍ക്കും......
Ella yathrikarkkum...!
ReplyDeleteManohaaram, Ashamsakal...!!!
ആരെങ്കിലും ഉണര്‍ന്നു കാണില്ലേ, ഉണര്‍ന്നാല്‍ ഈ കവിത സക്സസ് ,റാണി യെ ഇപ്പൊ ആ വഴികൊന്നും കാണുന്നില്ലാലോ, എന്തെ
ReplyDeleteഅയ്യോ, ഞാന്‍ അടിച്ച ഒരു കമെന്റ് ഡിലീറ്റ് ആക്കിയിട്ടുണ്ട്, പോസ്റ്റ് മാറി പോയതാണേ, റാണി യുടെതും തുറന്നു വെച്ചത് കൊണ്ട് അടിച്ച സ്ഥലം മാറി പോയി, ക്ഷമിക്കൂട്ടോ
ReplyDeleteകവിത കൊള്ളാം ചില വരികളില്‍
ReplyDeleteഎഡിറ്റിംഗ് അനിവാര്യം
ഭാഷ മനുഷ്യ.........
നീ നിന്നെ തിരിച്ചറിഞ്ഞാൽ ലോകത്തെ മനസ്സിലാക്കുക എളുപ്പം. കാരണം നിന്നിലുള്ളതെല്ലാം ലോകത്തിലുമുണ്ട്.
ReplyDeleteരണ്ടും രണ്ടായി കാണുമ്പോഴല്ലെ പ്രശ്നം.
കവിതയാവാൻ ആശയം മാത്രം പോരാ എന്നും നാം തിരിച്ചറിയണം.
എ സ്മാൾ ടാക്ക് ഓൺ ലൈഫ്(ബാർ അറ്റാച്ഡ്) എന്ന ഒരു കഥ ഞാൻ എഴുതി ബ്ലോഗിലിട്ടിട്ടുണ്ട്. സമയം കിട്ടുമ്പോൾ നോക്കുക. വിഷയം ഇതുതന്നെ.
ഓരോ വരികളിലും ഉണ്ട് ഒരു ചിന്തകള്‍.
ReplyDeleteനനായിട്ടുണ്ട് ഹരിപ്രിയ
ആശംസകള്‍
പുതിയ പോസ്റ്റ് വായിച്ചു. കമന്റ് ചെയ്യുന്ന പെട്ടി എവിടെ? പെട്ടി എവിടേ----ന്ന്? http://ranipriyaa.blogspot.com/2011/01/vs.html
ReplyDeleteആത്മാവിന്റെ ഭാഷ!!
ReplyDeleteസാഹചര്യങ്ങളല്ലെ ആത്മാവിന്റെ ഭാഷ സംസാരിക്കുക? ആത്മാനിൽ നിന്നും പുറത്തേക്ക് വരുന്നത് സ്നേഹമായിരിക്കാം, ദുഖമായിരിക്കാം, ദേഷ്യമായിരിക്കാം...
സ്നേഹത്തെ അല്ലെങ്കിൽ പ്രണയത്തെ ആത്മാവികൽ കയറ്റിവെച്ച സഹോദരിക്ക് ആത്മാവിന്റെ ഭാഷ സ്നേഹത്തിന്റെത് മാത്രമാണ് :)
നല്ല തീം.. നല്ല വരികൾ..
എന്നിലെ എന്നെ തിരിച്ചറിഞ്ഞു ഞാന്‍
ReplyDeleteലഭിച്ചൂ 'ശാന്തി യും സമാധാനവും '
പുതിയ കവിതകളിലൂടെ ഇടക്കു പോയിരുന്നെങ്കില്‍ ഇത്തിരി കൂടി മുറുക്കമുള്ള കാവ്യാനുഭവത്തിലേക്കു വന്നേനെ. ഇത്തിരി കൂടി വെട്ടിത്തിരുത്താനുള്ള ഇടങ്ങള്‍, ഇപ്പോഴും. ഇനിയുമേറെ എഴുതാനാവട്ടെ.
ReplyDeleteസുഹൃത്തേ ,ജീവിതയാത്രയില്‍ എത്ര വണ്ടി മാറി -
ReplyDeleteക്കയറണം !! ലഭിക്കുമോ 'ശാന്തി,സമാധാനം '
ആശംസകള്‍
വളരെ നന്നായിട്ടുണ്ട് ഞാനും അന്വേഷിക്കുകയാ സമാധാനം എവിടെ കിട്ടും ?ല്ലാവിധ ആശംസകളും നേരുന്നു
ReplyDelete