ബ്ലോഗ് ഉണ്ടാക്കുന്നതെങ്ങിനെയെന്ന് അറിയുമോ? ഷാല്‍വിന്‍ സാര്‍ ചോദിച്ചു...മൈക്രോസോഫ്റ്റിന്റെ ഡോട്ട്നെറ്റ് സര്‍ട്ടിഫിക്കേഷന്‍ എടുക്കാന്‍ ഉള്ള തത്രപ്പാട്...ക്ലാസ്സില്‍ ഏകദേശം 10 പേരുണ്ടാകും..
“നമുക്ക് ഒരു ബ്ലോഗ്ഗ് ക്രിയേറ്റ് ചെയ്തു നോക്കാം..എന്താണു പേര് ..പറയൂ..”
“റാണിപ്രിയ”
ബ്ലോഗ്ഗ് എന്ന് കേട്ടിട്ടേ ഉള്ളൂ ... എന്തായാലും അറിയുക തന്നെ..അങ്ങിനെ എന്റെ ബ്ലോഗ്ഗ് ജനിച്ചു.ഷാല്‍വിന്‍,അദ്ദേഹം ഒരു ബ്ലോഗ്ഗര്‍ ആണ്.വിഷയം ഡോട്ട്നെറ്റ്.വിവരസാങ്കേതികവിദ്യയുടെ നൂതന അറിവുകള്‍ പകരുന്നു.. ഇതില്‍ നമുക്ക് എന്തും എഴുതാമോ? “എഴുതാം...ചിലര്‍ തങ്ങളുടെ പേഴ്സണല്‍ ഡയറിയായി ഉപയോഗിക്കുന്നു,മറ്റുചിലര്‍ പുതിയ വിവരങ്ങള്‍,ഫോട്ടോകള്‍,അഭിരുചികള്‍...എല്ലാം...”..സര്‍ പറഞ്ഞു.തന്നു..അറിവിന്റെ ആദ്യാക്ഷരങ്ങള്‍..സാറിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു..അന്ന് മുഴുവനും ചിന്തകള്‍ ആയിരുന്നു
എഴുതണം....എല്ലാം.....തീരുമാനിച്ചു.....സത്യം ഒളിച്ചു വച്ചു....അറിയപ്പെടേണ്ടതാണ്....സത്യത്തിന് മറയ്ക്കാന്‍ ഒന്നുമില്ല...പന്തീരാണ്ട് മനസ്സില്‍ കൊണ്ടുവച്ചതും....ഡയറിയില്‍ കുറിച്ചു വച്ചതും ...എല്ലാം..മൂടുപടമന്യേ .... ഒരു രാജകൊട്ടാരം...കൊട്ടാരത്തിലെ റാണി...വൃന്ദാവനം.. സുഗന്ധവാഹിനികളായ പുഷ്പങ്ങള്‍...പുഷ്പഗന്ധം - അന്തരീക്ഷം മുഴുവനും ... ആ കൊട്ടാരത്തില്‍ എത്ര മുറികള്‍ ഉണ്ടെന്ന് അറിയില്ല...വാതില്‍ തുറന്നില്ല..തുറക്കാന്‍ കഴിഞ്ഞില്ല..തുറന്നാലോ പിന്നെയും വാതില്‍..പിന്നേയും...എല്ലാം പൂട്ടി താക്കോല്‍കൂട്ടം കൈയിലുണ്ട്...ഇരുട്ടുമൂടിയ രാത്രി..ജീവിതത്തിന്റെ സര്‍വ്വപഴുതുകളും അടഞ്ഞു..ശ്വാസം മുട്ടി..ഇനി മാര്‍ഗ്ഗമില്ല..വഴി തുറന്നു..അതിലൂടെ...അതിലൂടെ.....
വര യില്‍ തുടങ്ങി ‘ഏകാന്തത ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി’ യായി ‘മഴമേഘപ്രാവ്’ ആയി ആ നീലവിഹായസ്സില്‍ ഏകയായി നീന്തിതുടിച്ചു, കടലിനേയും പൂവിനേയും സ്നേഹിച്ചു..പക്ഷേ അധികം ആരും വന്നില്ല..
“അതേയ് ...ഈ ബ്ലോഗ്ഗര്‍മ്മാര്‍ക്ക് ഒരു ലോകം... ണ്ട് ...ബൂലോകം” ഉണ്ണിമോളു വന്നു,പറഞ്ഞുതന്നു.
ദേവൂട്ടി ബൂലോകത്ത് പിച്ചവച്ചു...ബൂലോകത്തെ കാഴ്ച്ചകള്‍ കണ്ടു...ഒക്കെ ഇഷ്ടായി...ഇന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ 30 നു അടുത്ത് പോസ്റ്റ്...അങ്ങനെ വരയുടെ ബ്ലോഗ്ഗ് ആയ വരവീണയും പിറന്നു..........
ദേവൂട്ടി ഓര്‍ക്കുന്നു ,ജീവിതത്തിലെ പ്രതിസന്ധികളേയും,പരിമിതികളേയും അതിജീവിക്കാന്‍ സഹായിക്കുന്ന ഒറ്റമൂലിയാണ് പ്രോത്സാഹനം.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍.അക്ഷരങ്ങളെ സ്നേഹിക്കുന്ന ബ്ലോഗ്ഗേര്‍സ്സ് എന്റെ പ്രോത്സാഹനമായി...ദേവൂട്ടിയെ ഇതുവരെ വായിച്ചവര്‍ക്കും കമന്റ് ഇട്ട് പ്രോത്സാഹിപ്പിച്ചവര്‍ക്കും ഒരുപാട് നന്ദി....പിന്നെയും എടുത്തുപറയാന്‍ അര്‍ഹതയുള്ള എന്റെ മറ്റൊരു സുഹൃത്തിന് മൌനമായ് ഹൃദയത്തിന്റെ ഭാഷയില്‍ ..
തുറന്നിട്ട വാതിലുകള്‍ വീണ്ടും കൊട്ടിയടക്കണം എന്ന മനസ്സിന്റെ ആശ.ഈ വഴിയില്‍ ഇനി ദൂരമില്ല.
ദേവൂട്ടി ചോദിക്കട്ടെ....ദേവൂട്ടി ഇനി പറയണോ??
പിറന്നാള്‍ ആശംസകള്‍ ദേവൂട്ടി... :)ഇനി സപ്തതി നമുക്ക് ആഘോഷിക്കണം :)
ReplyDeleteപിറന്നാള്‍ ആശംസകള്‍.............
ReplyDeleteദേവൂട്ടി എന്തിന് പറയാതിരിക്കണം..?
ReplyDeleteപിറന്നാളാശംസ..!!
""തുറന്നിട്ട വാതിലുകള്‍ വീണ്ടും കൊട്ടിയടക്കണം എന്ന മനസ്സിന്റെ ആശ.ഈ വഴിയില്‍ ഇനി ദൂരമില്ല.
ReplyDeleteദേവൂട്ടി ചോദിക്കട്ടെ....ദേവൂട്ടി ഇനി പറയണോ??""
ഇതൊരു അശുഭകരമായ ചിന്തയല്ലേ?? വാതിലുകൾ തുറന്നു തന്നെയിരിക്കട്ടെ....ഇനിയുമൊരുപാട് ദൂരം സഞ്ചരിക്കാൻ സാധിക്കട്ടെ... ആശംസകൾ...
ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ ....ഒരു നല്ല ബ്ലോഗറെ ഉണ്ടാക്കി എടുത്തതിനു ഷാല്‍വിന്‍ സാറിനു സ്പെഷല്‍ താങ്ക്സ് ...ഇനിയും ഒരു പാട് മുന്നേറാന്‍ കഴിയട്ടെ ...!
ReplyDeleteസന്തോഷ ജന്മദിനം കുട്ടിക്ക്!!
ReplyDeleteഅവസാന പാര. ഒരു ഒരു ഒരു ഇതായിപ്പോയില്ലെ എന്നൊരു സംശയം.. !!
ചേച്ചീ ഒരു നൂറു ബ്ലോഗ്ജന്മദിനം ആശംസിക്കുന്നു...
ദേവുട്ടിക്ക് ഒരായിരം പൂച്ച കുട്ടികളെ ഇനിയും ലഭിക്കട്ടെ എന്നാത്മാര്‍ത്ത പ്രാര്‍ഥനയോടെ ആശംസകള്‍
ReplyDeleteആശംസകള്‍ :)
ReplyDeleteദേവൂട്ടി പറയുകയും വരയ്ക്കുകയും ചെയ്യുക മാത്രമല്ല പാടുകയും വേണം ,,പിറന്നാളിന് ദേവൂട്ടി പാടണം ,,പാടണം ..പാടണം ,,,,:)
ReplyDeleteഅപ്പൊ മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദി ഡേ. താങ്ക്യൂ താങ്ക്യൂ :)
ReplyDeleteഅതിലിട്ട എല്ലാ ലിങ്കേലും കേറി ക്ലിക്കി. ചിലതൊന്നും ക്ലിങ്ങീല്യ. ക്ലിങ്ങിയതിലൂടെ പോയി സാറിനെ കണ്ട് പേടിച്ചോടി പോന്നു. സൃഷ്ടിക്ക് നിമിത്തമായ സാറിനും നന്ദി, പിച്ച വപ്പിച്ച ഉണ്ണിമോള്‍ക്കും നന്ദി, വരവീണയുടെ മുതലാളിക്ക് കാര്യമായ അഭിനന്ദങ്ങളും.
പാട്ടിനു മുന്നേ രമേശേട്ടന്‍ കൂവാന്‍ തുടങ്ങിയോ. യെന്താ...ദ് ;)
വാതിലുകള്‍ തുറന്നിട്ടോളൂ. അത് ഇറങ്ങിപ്പോകാന്‍ മാത്രമല്ല, കയറിവരാനുമുള്ളതാണ്. നല്ല നല്ല പോസ്റ്റുകള്‍ ഇനിയുമുണ്ടാവട്ടെ. പിറന്നാള്‍ ആശംസകള്‍.
ReplyDeleteപിറന്നാള്‍ ആശംസകള്‍...
ReplyDeleteധാരാളം പിറന്നാളുകള്‍ ആഘോഷിക്കാന്‍ കഴിയട്ടെ :)
ReplyDeleteപിറന്നാള്‍ആശംസകള്‍............. :))
ReplyDeleteപിറന്നാള്‍ മംഗളങ്ങള്‍...
ReplyDeleteപിറന്നാൾ ആശംസകൾ
ReplyDeleteദേവൂട്ടി പറഞ്ഞോളൂ...ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.
ReplyDeleteപിറന്നാള്‍ ആശംസകള്‍...
പിറന്നാള്‍ ആശംസകള്‍...
ReplyDeleteall the very very best.....
:)
ReplyDeleteനിങ്ങടെ നൂറുനൂറ് പിറന്നാള് കാണാന്‍ എനിക്ക് ഭാഗ്യമുണ്ടാകട്ടെ! ;)
ഹൃദ്യമായ പിറന്നാള്‍ ആശംസകള്‍ ....
ReplyDelete:) :) :) :)
മനസ്സ് നിറഞ്ഞ പിറന്നാളാശംസകൾ ദേവൂട്ടി....
ReplyDeleteDevootty oru +2 vare kalichchu, samsaarichu nadakkate! ennittaalochikaam enthu cheyyanam enn... :)
ReplyDeleteഇനിയും ബൂലോകത്ത് ചിത്രമായും ..അക്ഷരമായും ആയിരമായിരം രചനകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു...."മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ" തുടക്കം മുതല്‍ തന്നെ ഞാങ്ങലോടോത്തുള്ള ടെവൂട്ടിക്കു ഗ്രൂപ്പിന്റെ ഹൃദ്യമായ ആശംസകള്‍
ReplyDeleteപിറന്നാളാശംസകള്‍
ReplyDeleteപിറക്കട്ടേ അനവധി പിറന്നാളുകളിനിയും...
ReplyDeleteഎല്ലാ ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ
ഇനിയുമേറെ എഴുതുക.
ReplyDeleteവാക്കുകളുടെ പല
കാലങ്ങള്‍ നേരുന്നു.
അയ്യോ..ഇന്നലെയും ഞാന്‍ വന്ന് പിറന്നാളാശംസ പറഞ്ഞതാണല്ലോ
ReplyDeleteദേവൂട്ടി നീ പറയണം . പറയും ! പറയാതിരിക്കാന്‍ നിനക്ക് ആവില്ലല്ലോ . പറഞ്ഞില്ലേല്‍ പിന്നെ നീ ദേവൂട്ടി ആണോ . നീ പറയുന്നത് കേള്‍ക്കാനല്ലേ ഞങ്ങളൊക്കെ ഇവിടെ ഉള്ളത് . ഇനി ഭീഷണി , പറഞ്ഞില്ലേല്‍ നിന്നെ കൊന്നു കളയും ഞാന്‍ .
ReplyDeleteപിറന്നാള്‍ ആശംസകള്‍.. ഇനിയും പറഞ്ഞോളൂ..
ReplyDeleteഒരു വസസ്സല്ലേ ആയുള്ളൂ അപ്പോള്‍ തന്നെ നടക്കാന്‍ പഠിച്ചു. ഇനി അടുത്ത വര്‍ഷമാകുമ്പോള്‍ ഓടണ്ടേ? ആശംസകള്‍ ദേവൂട്ടിക്ക്. ഒരുപാട് പിറന്നാളുകള്‍ ആഘോഷിക്കാന്‍ അവസരം ഉണ്ടാകട്ടെ.
ReplyDeleteramya
ദേവൂട്ടിക്കു എന്‍റെ വകയും കിടക്കട്ടെ ഒരു പിറന്നാള്‍ ആശംസ...മണി മണി അപ്പി റിട്ടേണ്‍സ്...
ReplyDeleteദേവൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍,,
ReplyDeleteദേവൂട്ടി ഇനി പറയണോ,,ന്നോ??
പിന്നെ പറയാതെ,,
എല്ലാര്‍ക്കും എന്റെ നന്ദി.....
ReplyDeleteദേവൂട്ടി പറയും ..... പറയാതിരിക്കാന്‍ ആവില്ല.....സ്വീകരിക്കാന്‍ നിങ്ങളുണ്ടെങ്കില്‍ ..
പക്ഷേ പാടൂല്ല..രമേഷ്ജീ ....
...........
ReplyDeleteമെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദി ഡേ ..............
ദേവൂട്ടി ഇനിയും പറയണം...ഒരു പാട് നാള്‍..പിന്നെ ജൂലായ് 24 നു തന്നെയാ എന്റെയും ജന്മ ദിനം..അപ്പോള്‍ എനിക്കും ദേവൂട്ടിക്കും സന്തോഷ ജന്മ ദിനം!!
ReplyDeleteപിറന്നാള്‍ആശംസകള്‍....
ReplyDeleteദേവൂട്ടി..
ReplyDeleteഈ പിറന്നാള്‍ പതിപ്പ് ഒന്നുകൂടെ മധുരം ചേര്‍ത്ത് ഉഷാറാക്കാമായിരുന്നു.
പത്തായത്തില്‍ നെല്ലുന്ടെന്കില്‍ എലി വയനാട്ടീന്നും എത്തുന്നതുപോലെ, നല്ല പോസുട്കള്‍ ഇട്ടാല്‍ ഞങ്ങള്‍ അവിടെയെത്തും. പത്തായത്തില്‍ നെല്ല് ഇടുമ്പോള്‍ ഒന്ന് അറിയിച്ചാല്‍ (മെയില്‍)ഉപകാരം.
ദേവൂട്ടി പറഞ്ഞോളൂ ...വായിലെ വെള്ളം വറ്റുംവരെ.
ആശംസകള്‍
ദേവൂട്ടി പറഞ്ഞു കൊണ്ടേയിരിക്കണം ; എല്ലാ ഭാവുകങ്ങളും............
ReplyDeleteപിറന്നാൾ ആശംസകൾ ..
ReplyDeleteറാണീജി...ച്ഛെ...ഒന്നു വിളിച്ചു പറഞ്ഞിരുന്നുവെങ്കില്‍...ശരണ്‍ജിയോടൊപ്പം പിറന്നാള്‍ സദ്യ ഉണ്ണാന്‍ ഞാനും വന്നേനെ....
ReplyDeleteആശംസകള്‍!
ഇനിയും,
ReplyDeleteപറയൂ പറയൂ രാജാവേ ..
കേള്‍ക്കാം കേള്‍ക്കാം നന്നായി ..
പിറന്നാള്‍ ആശംസകള്‍..
ഹൃദ്യമായ ആശംസകള്‍...!
ReplyDeleteമനസിരുത്തി വയിക്കുവാനായിട്ടില്ല, ആശംസകള്‍
ReplyDeleteവൈകിയ പിറന്നാള്‍ ആശംസകള്‍ റാണി.
ReplyDeleteആശംസകൾ.
ReplyDeleteആശംസകൾ ..
ReplyDelete