Monday, May 2, 2011

സൗഹൃദത്തണല്‍

യാത്ര-എനിക്കെന്നും ഒരു ഹരമായിരുന്നു.പ്രത്യേകിച്ചും അത് ഒരു കടലിലേക്കുള്ളതാണെങ്കില്‍ ഇതും ഒരു യാത്രയാണു - ജീവിതം ആകുന്ന യാത്ര... ദു:ഖഭാണ്ഡവുമേന്തിയുള്ള ഈ യാത്രയില്‍ ഇറക്കി വയ്ക്കാന്‍ ഒരു തണല്‍ അതാണു സൗഹൃദം...ഈ യാത്രയുടെ പ്രത്യേകത തികച്ചും വികാരഭരിതമാണ്.

നമ്മള്‍ മൂന്നു പേര്‍ ഉണ്ണിമോള്‍,വാവ പിന്നെ ഈ ദേവൂട്ടിയും..ഉണ്ണിമോളും വാവയും... ഇവര്‍ ആരാ?അറിയപ്പെടാത്ത ഒരു നിയോഗമായവള്‍ വന്നു ഉണ്ണിമോള്‍,പിറകെ വാവയും..ഏതു വികാരമാണ് എന്നെ അവളുമായ് അടുപ്പിച്ചത്? അറിയില്ല..പക്ഷേ ഇന്നവള്‍ എന്റെ ആരോ ആയിത്തീര്‍ന്നിരിക്കുന്നു.കിലുകിലെ ചിരിക്കുന്ന അവളെ കണ്ടാല്‍ സകല ദു:ഖങ്ങളും പമ്പ കടക്കും...ഒരു സൗപര്‍ണ്ണിക പോലെ .... അത് ഒഴുകിക്കൊണ്ടേയിരിക്കട്ടെ....

ജോലി ഭാരം കഴിഞ്ഞ് ഹോസ്റ്റലിന്റെ ആളൊഴിഞ്ഞ ഇടനാഴികളില്‍ നമ്മള്‍ കണ്ടുമുട്ടാറുണ്ട്,പിന്നീട് ആ പടികളില്‍ ആയിരുന്നു..എന്നെന്നും കൂട്ടായിരുന്നു എനിക്ക് ‘പടവുകള്‍.‘..അവിടെ ഇരുന്നാല്‍ അരികിലുള്ള ജനലിലൂടെ നോക്കിയാല്‍ റോഡിലൂടെ ധൃതിയില്‍ നടന്നു പോകുന്ന കാലുകള്‍ കാണാം.എന്തൊക്കെയോ ലക്ഷ്യവുമായ് നീങ്ങുന്ന കാലുകള്‍...ആ പടികളില്‍ ഇരുന്ന് നമ്മള്‍ ദു:ഖങ്ങളും സന്തോഷങ്ങളും പങ്കു വച്ചു.നിലാവ് കിനാവിനോട് പറയുന്ന പോലെ...കടല്‍ കരയോട് പറയുന്ന പോലെ,മേഘം മണ്ണിനോട് പറയുന്ന പോലെ!! ചിലപ്പോള്‍ അത്ഭുതമായിട്ടുണ്ട് നമ്മളെ തിരിച്ചറിഞ്ഞ ഈശ്വരന്‍ എത്ര കരുണാമയനാണ്!! ഒരിക്കലും അറ്റുപോകരുതേ ഈ സൗഹൃദം..

ഇതൊക്കെ കണ്ട് വാവ അസൂയപ്പെട്ടിരുന്നു.അധികം മിണ്ടാത്തവളാ വാവ.എന്തോ എന്നോട് ഒരു അടുപ്പം...ഇടക്ക് ഒളി കണ്ണിട്ടു നോക്കുന്നത് നമുക്ക് കാണാമായിരുന്നു..മെല്ലെ മെല്ലെ അവളും നമ്മുടെ ലോകത്തേക്ക് വന്നു..അവള്‍ക്കും ഉണ്ട് ഒരു പിടി ദു:ഖങ്ങളും സന്തോഷങ്ങളും...നമ്മുടെ ലോകത്ത് ദു:ഖങ്ങളില്ല...സന്തോഷം മാത്രം..ജീവിതത്തിലെ ഉപമ,ഉത്പ്രേക്ഷ ഇത്യാദി എല്ലാ നമ്മള്‍ ഉപേക്ഷിച്ചു...ഈ നിമിഷത്തില്‍ ജീവിക്കുക..കോളേജ് പ്രായം കഴിഞ്ഞ് യൌവ്വനത്തില്‍ എത്തി നില്‍ക്കുന്ന മൂവരും ഒരു യാത്ര പുറപ്പെട്ടു..”പുതു വൈപ്പിന്‍ ബീച്ച്”- 

ഞങ്ങള്‍ സന്തോഷത്താല്‍ തുള്ളിച്ചാടി.അന്നൊരു ഞായര്‍ ആയിരുന്നു 3.30 ന് പുറപ്പെട്ടുകാണും വഴിയൊക്കെ കണ്ടുപിടിച്ചു.ലക്ഷ്യം മാര്‍ഗ്ഗത്തിനു തടസ്സമാകരുതല്ലോ..മോഡേണ്‍ ഡ്രസ്സ് ഒക്കെയിട്ട് മൂന്നു പേരും യാത്രയായി....ചെക്കന്മാരൊക്കെ നോക്കുന്നുണ്ടായിരുന്നു - നോക്കാതിരിക്കില്ലല്ലോ - നോക്കണമല്ലോ - അതല്ലേ പ്രകൃതി നിയമം.

വിജനമായിരുന്നു ആ തീരം.ഇത്തിരി വെയില്‍ നമ്മലെ അസ്വസ്ഥരാക്കി.പെട്ടെന്ന് തന്നെ തിരകളുടെ അടുത്തേക്ക് പോകാന്‍ തോന്നിയില്ല.ദൂരെ മാറിയിരുന്നു.ഉണ്ണിമോളുടെ കുറുമ്പ് തുടങ്ങി കൂടെ വാവയും.പിന്നെ കടല്‍ത്തീരത്ത് പേരുകള്‍ എഴുതി അത് കടല്‍ അത് മായ്ക്കുന്നതും നോക്കി നിന്നു.നമ്മുടെ സൗഹൃദം കടലിനു പോലും അസൂയ ഉളവാക്കിയോ?




സമയം ഇഴഞ്ഞുനീങ്ങി.ഉല്ലാസയാത്രക്ക് എത്തിയ ദമ്പതികളെയും പ്രണയിതാക്കളെയും കാണാം.കൊച്ചുകുഞ്ഞുങ്ങള്‍ കടലിലേക്ക് എടുത്തു ചാടുന്നു,ചിലര്‍ കരയുന്നു.ഉണ്ണിമോളും വാവയും കൂടി പൂഴിമണ്ണില്‍ കൊട്ടാരം പണിയുന്നു.ആ മണല്‍ കൊട്ടാരം ഞാന്‍ ഒറ്റയടിക്ക് തകര്‍ത്തു.വഴക്കായി.എനിക്ക് എല്ലാം തകര്‍ക്കാനുള്ള വാസന കൂടുതല്‍ ആണെന്നവള്‍ പറഞ്ഞപ്പോള്‍ ശരിക്കും വിഷമമായി..പരസ്പരം അടികൂടിയും കളിപറഞ്ഞും ഇരിക്കവേ മൂന്നു  പേരുടെ കണ്ണുകളിലും ആര്‍ദ്രത..പെട്ടെന്ന് പുറകില്‍ രണ്ടു കണ്ണുകള്‍ !!! നമ്മെത്തന്നെ വീക്ഷിക്കുന്നു.ഒരു കാതിലില്‍ കമ്മലിട്ട്,മുടി നീട്ടി,കണ്ണുകള്‍ ചുവന്ന ഒരു രൂപം...ഒരു മൃഗത്തെപ്പോലെ.പെട്ടെന്ന് നമ്മുക്ക് ഒരു അരക്ഷിതാവസ്ഥ അനുഭവപ്പെട്ടു.ആ സ്ഥലം പന്തിയല്ല തീരത്തെ വേറൊരു കോണില്‍ നമ്മള്‍ നീങ്ങി.ഒരു നിമിഷം ആ പ്രായം ഊഹിച്ചു ഒരു ഇരുപത് കാണും.എന്റോസള്‍ഫാന്‍ നിരോധനം കൊടുമ്പിരി കൊള്ളുന്ന ഈ സമയം അതിലും മാരകമായ മയക്കുമരുന്നും,വിദേശമദ്യവും നിരോധിക്കാന്‍ ആരും തുനിയുന്നില്ല..


അപ്പോളും എപ്പോളും എന്റെ മനസ്സ് എന്റെ ആത്മസുഹൃത്തിന്റെ കൂടെ ആയിരുന്നു.ഒന്നു പിണങ്ങാനും ഇണങ്ങാനും ഈ തീരം.എന്നെ തിരഞ്ഞു ഞാന്‍  എന്നിലെത്തിയ നിമിഷം വെറുതെ-ഓര്‍ത്തുപോയി- തീരത്തെ തണുത്ത കാറ്റ് മനം കുളിര്‍പ്പിച്ചു.ഒത്തിരി പറയാന്‍ വെമ്പി തിരമാലകള്‍ അലമുറയിട്ട് എന്നിലേക്കണയുന്നു.തനുവില്‍ ഒരു തണുപ്പു മാത്രം തന്ന് എന്തേ തിരിച്ചു പോയി? സൂര്യനെ മേഘങ്ങള്‍ മറച്ചിരിക്കുന്നു.അസ്തമയ സൂര്യനെ കാണാനില്ല.അതോ ഒളിച്ചിരിക്കുകയാണോ?ദൂരെ ദൂരെ കടലും ആകാശവും ചുംബനത്തിലമര്‍ന്നോ??ചുകന്നു തുടുത്ത അസ്തമയ സൂര്യനെ ഇപ്പോള്‍ കാണാം.അപ്പോളേക്കും കണ്ണന്റെ ഒരു കവിത എഴുതിതീര്‍ന്നിരിക്കുന്നു...ആ തീരത്തുനിന്നും പോരാന്‍ തോന്നുന്നില്ല.....കടല്‍ വല്ലാതെ ആകര്‍ഷിക്കുന്നു..മെല്ലെ മെല്ലെ മുന്നോട്ട് (കടലിന്റെ ആഴങ്ങളിലേക്ക്)നടക്കാന്‍ തുടങ്ങി..മനസ്സ് അങ്ങ് അകലെ ആണ്..ഞാന്‍ പ്രണയിക്കുകയാണ് കടലിനെ...
എന്റെപ്രണയം കടലിനോടാണ്,കാറ്റിനോടാണ്,മഴയോടാണ്,മഞ്ഞുതുള്ളിയോടാണ് പ്രകൃതിയോടാണ്.കടലിലേക്ക് ഞാന്‍ അലിയട്ടെ ......

അയ്യോ .... അപ്പോളതാ .... ആരാണ് എനിക്ക് മുന്നെ കടലിലേക്ക് നടക്കാന്‍ പോയത്?? ഉണ്ണിമോളല്ലേ അത്...  ഓടിച്ചെന്ന് ഉണ്ണിമോളുടെ കൈപിടിച്ചു തിരികെ വിളിച്ചു ...നിനക്ക് ഞാനില്ലേ .... എന്നെ ഒറ്റക്കാക്കി പോകരുത്...ഞാനും പോകില്ല .... ഇനിയും ഈ വഴിയില്‍ എത്ര ദൂരം നടക്കാനുണ്ട്?? ഇനി ഓരോ ചുവടും നാം ഒരുമിച്ച്!!! ഇതെന്റെ നിയോഗം!! ഉണ്ണിമോളേയും,വാവയേയും കൂട്ടി തീരത്തോട് വിട പറഞ്ഞ് മനസ്സിലെ ദു:ഖങ്ങളും സന്തോഷങ്ങളും സൗഹൃദവും പങ്കുവച്ച് അവര്‍ നടന്നു നീങ്ങി .......












41 comments:

  1. ഒരു സൌഹൃദയാത്ര ..... ഞാന്‍ മൊബൈലില്‍ എടുത്ത ഫോട്ടോകള്‍ ..

    ReplyDelete
  2. ചിലപ്പോള്‍ അത്ഭുതമായിട്ടുണ്ട് നമ്മളെ തിരിച്ചറിഞ്ഞ ഈശ്വരന്‍ എത്ര കരുണാമയനാണ്!! ഒരിക്കലും അറ്റുപോകരുതേ ഈ സൗഹൃദം..

    ReplyDelete
  3. ഇനിയും ഈ വഴിയില്‍ എത്ര ദൂരം നടക്കാനുണ്ട്??
    നല്ല സൌഹൃദങ്ങള്‍ അതൊരു ഭാഗ്യം തന്നെയാണേ.....

    ReplyDelete
  4. കൊള്ളാം നല്ല സൌഹൃദം....
    പക്ഷെ, എന്നെങ്കിലുമൊരു കുടുംബിനിയായി, കുട്ടികളാകുമ്പോള്‍, ഈ സൌഹൃദമെല്ലാം മറക്കും....മറക്കണം...അങ്ങനെയാണ് വേണ്ടത്....
    ദേവൂട്ട്യെ.......മിക്കവാറും എല്ലാ രചനകളിലും, ആ ഒറ്റപ്പെടല്‍ ഹൈലൈറ്റ് ചെയ്യപ്പെടുന്നുണ്ട്.....എന്തിനാ നമ്മള്‍ ഒറ്റക്കാകുന്നത്....ഈ ലോകം ഇങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുകയല്ലേ....
    ജീവിതം ഒന്നേയുള്ളൂ...അത് ഒറ്റപ്പെടാനുള്ളതല്ല....കൂട്ടായ്മകളുടെതാണ്...

    ReplyDelete
  5. ജീവിതം ആകുന്ന യാത്ര... ദു:ഖബാണ്ടവുമേന്തിയുള്ള ഈ യാത്രയില്‍ ഇറക്കി വയ്ക്കാന്‍ ഒരു തണല്‍ അതാണു സൗഹൃദം...

    ReplyDelete
  6. സൌഹൃദങ്ങളും ഒരു സമസ്യ ആണ്
    ദേവൂട്ടി .ഓരോ കാലത്ത് ഓരോന്നിനോട് ആവും .
    സ്ഥിരം ആയി ഒന്ന് കിട്ടുക ഭാഗ്യം തന്നെ ..

    പുതു വയ്പ് ബീച്ചില്‍ ഉണ്ണി മോളെയും വാവയെയും
    കൂട്ടി തന്നെ ആണല്ലോ പോയത് .മത്സ്യ കന്യക
    യുടെ ചിന്തയും ആയി ..!!!

    പിന്നെ മൌന പ്രണയത്തില്‍ പ്രണയം ഇനി ഇല്ല അത്
    ദുഃഖം ആണെന്നും കണ്ടു പിടിച്ചു അല്ലെ ....ആശംസകള്‍ ...

    ReplyDelete
  7. സൌഹൃദം........
    എനിക്കേറേയില്ലാത്തതും...
    എന്നെ കൊതിപ്പിക്കുന്നതും...
    ആശംസകൾ...

    ReplyDelete
  8. നല്ല സൗഹൃദങ്ങൾ ജീവിതത്തിന്റെ ഊന്ന് വടിയാണ്.
    സൗഹൃദങ്ങൾ മനസിന് ദൃഡതയും സന്തോഷവും നൽകും
    നന്മയുടെ ഒത്തിരി തിരിനാമ്പുകൾ തെളിയിക്കും...
    അനന്തമായ കടലും വശ്യസുന്ദരമായ തീരവും
    വിശാലമായ ആകാശവും സൗഹൃദങ്ങളുടേയും സന്തോഷങ്ങളുടേയും വാസസ്ഥലമാണ്.....

    നന്മയുടെ ഒത്തിരി സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു

    ReplyDelete
  9. കൊള്ളാം നന്നായിട്ടുണ്ട്

    ReplyDelete
  10. സൌ ഹ്രതം എനിക്കൊരു ലഹരി ആണ് അടിമപെട്ടുപോയ ലഹരി
    രക്ത ബന്ധങ്ങളെക്കാള്‍ നല്ലത് സുഹ്രത് ബന്ധങ്ങള്‍ ആകുന്നു

    ReplyDelete
  11. മോഡേണ്‍ ഡ്രസ്സ് ഒക്കെയിട്ട് മൂന്നു പേരും യാത്രയായി....
    ചെക്കന്മാരൊക്കെ നോക്കുന്നുണ്ടായിരുന്നു ...
    നോക്കാതിരിക്കില്ലവല്ലോ .. നോക്കണമല്ലോ ..
    അതല്ലേ പ്രകൃതി നിയമം..!

    ReplyDelete
  12. സുഹുര്‍ത്തുക്കള്‍..നല്ലവരായ നല്ല കൂട്ടുകാരെ കിട്ടുക ഈ ജീവിതത്തിന്റെ പുണ്യം ആണ് എന്തേ

    ReplyDelete
  13. ഈ സംഭവം റാണി പ്രിയയുടെ കൂട്ടുകാരി പ്രിയ ജി (PRIYAG ) അതായത് ഈ പോസ്റ്റിനു ആദ്യ കമന്റു ഇട്ടയാള്‍ രണ്ടു ദിവസം മുന്‍പ് സ്വന്തം ബ്ലോഗില്‍ (കാണാ കാഴ്ചകള്‍ )ഒരു ബ്ലോഗു പോസ്റ്റാക്കിയത് ഞാന്‍ വായിച്ചിരുന്നു...ഇതും നന്നായിട്ടുണ്ട് ..:)
    ഒരിക്കലും പിരിയാത്ത കൂട്ടൊക്കെ ഒരു വല്ലാത്ത അനുഭവം തന്നെയാണ് ..ഓരോ കാലഘട്ടത്തിലും കൂടെയുള്ളവരെ നോക്കി നമ്മള്‍ പറയും ഇതാണ് എന്റെ ഏറ്റവും വലിയ കൂട്ടെന്നു !! പക്ഷെ ....:(

    ReplyDelete
  14. ഉം..അത്ര പോര..എന്തോ തിരക്കിട്ട് എഴുതിയത് പോലെ തോന്നുന്നു...ഒരു വാചകം എനിക്കു ഇഷ്ടപ്പെട്ടു; ശരിക്കും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് മുമ്പു നമ്മള്‍ മദ്യവും മയക്കുമരുന്നും നിരോധിക്കേണ്ടിയിരിക്കുന്നു....ഹ ഹ ഹ...

    ReplyDelete
  15. വളരെ നല്ല അനുഭവം, പങ്ക് വെച്ചതിന് നന്ദി.

    ReplyDelete
  16. സൗഹ്രുദത്തിന്റ തീരങ്ങളിലേക്കുള്ള കുഞ്ഞോളങ്ങളായി മാറട്ടെ നമ്മുടെ യാത്രകൾ....ദേവൂട്ടി നന്നായി പറഞ്ഞു...

    ReplyDelete
  17. ഒരു നല്ല സൌഹൃദം പറഞ്ഞപ്പോള്‍ പോലും വിരഹത്തിന്റെയും ദൈന്യതയുടേയും സ്ഥായി ഭാവം. എന്തേ റാണി. പ്രിയയുടെ കടലിലിലേക്ക് നടക്കാന്‍ എന്ന പോസ്റ്റ് കണ്ടപ്പോള്‍ ഏതാണ്ട് ഊഹിച്ചിരുന്നു അന്ന് കൂടെയുണ്ടായിരുന്ന ഒരാള്‍ റാണിയാവും എന്ന്. അവിടെ അത്തരത്തില്‍ കമന്റ് ചെയ്യുകയും ചെയ്തിരുന്നു. ഏതായാലും പ്രശാന്തസുന്ദരമായ പുതുവൈപ്പ് ബീച്ച് വരെ എത്തിയല്ലോ.. ഇനിയും യാത്രതുടരട്ടെ..

    ReplyDelete
  18. nalla sahrudham athoru baagyam aanu...palarkkum kittatathe pokunnathum athaanu..

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. നല്ല സൌഹൃദങ്ങൾ ധാരാളം ഉണ്ടാകട്ടെ,എന്നേയ്ക്കും നിലനിൽക്കട്ടെ അവ. പ്രതിഫലം മോഹിക്കാതെ കിട്ടുന്നതു നല്ല സുഹൃദ്ബന്ധങ്ങൾ മാത്രമാണ്.

    ReplyDelete
  21. എപ്പോഴും കഴിഞ്ഞു പോയ കാലങ്ങളെയും അനുഭവങ്ങളെയും കുറിച്ചോര്‍ക്കുമ്പോള്‍, നമുക്കൊരു സന്തോഷം തന്നെയാണ്. അതുകൊണ്ടായിരിക്കാം ഒരു ഹിന്ദി കവി ഇങ്ങനെ പാടിയത്
    "गया ले जाया तू जीवन की सबसे मस्त ख़ुशी मेरी"
    "പോയി, കൊണ്ട് പോയി നീ എന്‍റെ ജീവിതത്തില്‍ നിന്നും
    എന്‍റെ ഏറ്റവും വലിയ സന്തോഷത്തെ".
    അഭിനന്ദനങ്ങള്‍.
    ഈ ഒരു ഓര്‍മ്മപ്പെടുതലിനു.

    ReplyDelete
  22. മനോഹരം,,ഈ സൌഹൃദക്കാഴ്ചകള്‍..............

    ReplyDelete
  23. നന്നായി പറഞ്ഞു റാണീ ഈ സൌഹൃദക്കഥ.

    ReplyDelete
  24. നല്ല വിവരണം.. സൗഹൃദത്തിനു എല്ലാ ആശംസകളും..

    ReplyDelete
  25. റാണി,

    വായിച്ചു ഇഷ്ടമായി. നല്ല സൗഹൃദം ഭാഗ്യം തന്നെ. ഒരിക്കലും നശിക്കാതിരിക്കട്ടെ. പിന്നെ ആ ഒറ്റപ്പെടല്‍ തോന്നല്‍ വേണ്ടേ വേണ്ട.
    the picture which u have posted are very nice.

    Ramya.

    ReplyDelete
  26. മനസ്സ് വിങ്ങി നില്‍ക്കുമ്പോള്‍ ആ വിങ്ങല്‍ തീര്‍ക്കാന്‍ ഒരു ചുമല്‍..
    കെട്ടി നില്‍ക്കുന്ന ദുഃഖം പെയ്തൊഴിക്കാന്‍ ഒരു തീരം..
    സന്തോഷം പങ്കിടാന്‍ നല്ലൊരു ഹൃദയം..
    അതാണ്‌ സൗഹൃദം എന്റെ കണ്ണില്‍..
    ചിത്രങ്ങള്‍ സുന്ദരം..

    ReplyDelete
  27. ..ദുഖഭാണ്ഡം...എന്നാണോ ദുഃഖബാണ്ഡം എന്നാണോ..?

    നല്ല സൗഹൃദങ്ങള്‍
    സുഗന്ധവാഹിനികളാണ്...
    അവ ഹൃദയത്തില്‍ നിന്നും
    ഹൃദയത്തിലേക്ക് ഒഴുകും...


    സ്‌നേഹത്തോടെ
    പാമ്പള്ളി

    ReplyDelete
  28. കടല്‍ തീരങ്ങള്‍, ഒഴിവുനേരങ്ങള്‍. എല്ലായിടത്തും ഭീതി.
    ഒനന് ഉല്ലസിക്കാന്‍ പോലും ഇടമില്ലാതായി മാറുന്നു ഈ നാട്, അതിവേഗം.

    ReplyDelete
  29. >>ഓരോ ചുവടും നാം ഒരുമിച്ച്!!! ഇതെന്റെ നിയോഗം!! <<

    നിയോഗത്തിന്‌ ആശ്ച്യര്യം!!
    ഉണ്ണിമോളായതു കോണ്ടാവുംല്ലേ...

    ReplyDelete
  30. ഈ തണല്‍ പടര്‍ന്നു പന്തലിക്കട്ടെ...! എല്ലാ ഭാവുകങ്ങളും.

    ReplyDelete
  31. നല്ല സൗഹൃദങ്ങൾ ഒരു ഭാഗ്യമാണ്. എന്നും നിലനിൽക്കട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  32. സൌഹൃദം പുണ്യമാണ്

    ReplyDelete
  33. priyag: ഒരിക്കലും അറ്റു പോകരുതേ ...ഈ
    കുസുമം ആര്‍ പുന്നപ്ര:ഈ വഴിയില്‍ ഇനിയെത്ര ദൂരം! സൌഹൃദത്തണലിലൂടെ ഇത്തിരി നേരം..നന്ദി വായനക്ക്..
    ചാണ്ടിക്കുഞ്ഞ് :ചാണ്ടിക്കുഞ്ഞ് പറഞ്ഞതൊക്കെ നേര് ..നന്ദി...
    khadu :നന്ദി
    ente lokam:എന്റെപ്രണയം കടലിനോടാണ്,കാറ്റിനോടാണ്,മഴയോടാണ്,മഞ്ഞുതുള്ളിയോടാണ് പ്രകൃതിയോടാണ്.
    ബൈജുവചനം :അനുഭവിച്ചാലേ അറിയൂ സൌഹൃദം...നന്ദി വായിച്ചതിന്
    മുഹമ്മദ്കുഞ്ഞി വണ്ടൂര്‍:വിശാലമായ ആകാശവും സൗഹൃദങ്ങളുടേയും സന്തോഷങ്ങളുടേയും വാസസ്ഥലമാണ്.....ഈ വാക്ക് ഇഷ്ടപ്പെട്ടു..നന്ദി
    moideen angadimugar :നന്ദി
    കൊമ്പന്‍: കൊമ്പാ ... ഇപ്പൊം ബ്ലോഗ് വായന കുറവാണ്..കൊമ്പന്റെ ബ്ലോഗ് വായിക്കറുണ്ടോന്ന് അറിയില്ല...സൌഹൃദത്തണല്‍ വായിച്ചതിനു നന്ദി..
    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം:നന്ദി വിലയേറിയ...

    ReplyDelete
  34. ആചാര്യന്‍,രമേശ്‌ അരൂര്‍,HarWare Labs.,mini//മിനി
    ഐക്കരപ്പടിയന്‍ ----നന്ദി
    Manoraj :കണ്ടു പിടിച്ചല്ലേ....
    lekshmi. lachu,sreee,ajith,Ashraf Ambalathu
    ~ex-pravasini* ---നന്ദി
    സിദ്ധീക്ക..,Jefu Jailaf
    Remya:ഇനി ഒറ്റപ്പെടല്‍ ഇല്ല .....നന്ദി
    mayflowers:മനസ്സ് വിങ്ങി നില്‍ക്കുമ്പോള്‍ ആ വിങ്ങല്‍ തീര്‍ക്കാന്‍ ഒരു ചുമല്‍..കെട്ടി നില്‍ക്കുന്ന ദുഃഖം പെയ്തൊഴിക്കാന്‍ ഒരു തീരം.. ഈ വാക്കുകള്‍ ഇഷ്ടമായി...നന്ദി
    സന്ദീപ്‌ പാമ്പള്ളി:തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി...തിരുത്തി...
    ഒരില വെറുതെ,നികു കേച്ചേരി ,ഷമീര്‍ തളിക്കുളം:നന്ദി...
    ഹാപ്പി ബാച്ചിലേഴ്സ് ,ismail chemmad--നന്ദി

    ReplyDelete
  35. a true friend is the most precious germ..

    ReplyDelete
  36. എല്ലാ ഭാവുകങ്ങളും........

    ReplyDelete
  37. "ചെക്കന്മാരൊക്കെ നോക്കുന്നുണ്ടായിരുന്നു - നോക്കാതിരിക്കില്ലല്ലോ - നോക്കണമല്ലോ - അതല്ലേ പ്രകൃതി നിയമം."
    എഴുതുമ്പോള്‍ നിങ്ങള്‍ ഇങ്ങനെ ഒക്കെ എഴുതും പക്ഷെ ഒന്ന് നോക്കിപ്പോയാലോ പിന്നെ ചീത്തവിളിയായി , പൂവാലശല്യമായി, പീഡനമായി അവസാനം എന്തും സഹിക്കാന്‍ പാവം ബോയ്സും.....

    ഉണ്ണിമോളുടെ ബ്ലോഗു നേരത്തെ തന്നെ സന്ദര്‍ശിച്ചിരുന്നു....

    പോസ്റ്റിനെക്കുറിച്ച്...നിങ്ങള്‍ മൂന്നുപേരില്‍ ആര്‍ക്കാണ് കൂടുതല്‍ വട്ട് എന്ന് മാത്രമാണ് ഇപ്പോള്‍ മനസ്സില്‍ അവശേഷിക്കുന്ന ഏക ചോദ്യം...?
    എന്നും നിങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയിരിക്കട്ടെ എന്നാശംസിച്ചു കൊണ്ട് നിര്ത്തുന്നു....

    ReplyDelete
  38. സൗഹൃദം പൂക്കട്ടെ.
    എഴുത്ത് സുന്ദരമായിട്ടുണ്ട്.

    ReplyDelete
  39. നല്ല സൌഹൃതങ്ങള്‍ എന്നും നില നില്‍ക്കട്ടെ..കടലിനോടുള്ള സ്നേഹവും, ചെക്കന്മാരുടെ നോട്ടവുമെല്ലാം കോര്‍ത്തിണക്കി നന്നായി എഴുത്ത്.. ആശംസകള്‍..

    ReplyDelete
  40. ഒരു ദിവസം വന്നു പോയിരുന്നു :)
    കമന്റ്സ് ചില പ്രത്യേക കാരണങ്ങളാല്‍..

    ഇനീം പോന്നോട്ടെ ഇത്തരം സംഭവങ്ങള്‍..

    ReplyDelete