Saturday, February 12, 2011

സ്നേഹത്തിന്റെ മാധുര്യം

പ്രദീപ്‌ അസ്വസ്ഥനായിരുന്നു.മുഖം ആരെയോ പ്രതീക്ഷിക്കുന്നത് മാതിരി.ഉമ്മറത്തുകൂടി അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തികൊണ്ട് തന്റെ റിസ്റ്റ് വാച്ചിലേക്ക് നോക്കി"പത്തരയായല്ലോ എന്തേ വരാത്തേ ?"
കാലിന്റെ വേഗത്തിനേക്കാള്‍ ,സമയത്തിന്റെ ദൈര്‍ഘ്യത്തിനേക്കാള്‍ തന്റെ ചിന്തക്ക് വേഗത കൂടുന്നതായും അയാള്‍ക്ക് അറിയാന്‍ സാധിച്ചു.പിന്നെ അലസമായി കൈ തലക്ക് താങ്ങായി വച്ചു കൊണ്ട് ഉമ്മറത്തെ പ്ലാസ്റിക് മെടഞ്ഞ കസേരയിലേക്ക് ഇരുന്നു .ടീപോയിയുടെ മേലെ വച്ച മാഗസിന്‍ എടുത്തു,താളുകള്‍ നീക്കി."സ്നേഹത്തിന്റെ മാധുര്യം" തലക്കെട്ട്‌  വായിച്ചു...ആരാണ് എഴുതിയത്? എന്ന് കണ്ണോടിച്ചു.അറിയില്ല - ഏതോ പുതിയ എഴുത്ത്കാരിയാ..എങ്കിലും അത്  "മീര" എന്ന്  വായിക്കാനായിരുന്നു പ്രദീപ്‌ ആഗ്രഹിച്ചത്.പക്ഷേ  കണ്ണ് പുസ്തകത്താളില്‍ ആയിരുന്നെങ്കിലും മനസ്സ് ഇവിടെയെങ്ങും ആയിരുന്നില്ല.ങാ ! അങ്ങകലെ പച്ചവിരിച്ച പാടത്തുകൂടി ആരെങ്കിലും വരുന്നുണ്ടോ? തന്റെ കാത്തിരിപ്പിന് അന്ത്യമുണ്ടാകുമോ?മരച്ചില്ലയില്‍ നിന്നും പക്ഷികള്‍ സംഗീതം പൊഴിക്കുന്നു...ഇലകള്‍ മുറ്റത്ത് വീണു കിടക്കുന്നു.കൊഴിഞ്ഞുപോയ ആ ഇലകള്‍ക്ക് ജീവനില്ല അവയെ നോക്കി പ്രദീപ്‌ നെടുവീര്‍പ്പിട്ടു. 

തന്റെ ഭൂതകാലത്തേക്ക് തിരിഞ്ഞുനോക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല.,കാരണം നഷ്ടബോധം.എങ്കിലും പതുക്കെ പതുക്കെ ആ ചിരിക്കുന്ന,വളരെ ദൈന്യതയുള്ള,വലിയ കണ്ണുകളും വിടര്‍ന്ന നെറ്റിത്തടവും വളരെ പ്രത്യേകതയാര്‍ന്ന മുടിയുമുള്ള ആ കൊച്ചുസുന്ദരി മനസ്സിന്റെയുള്ളില്‍ തത്തിക്കളിക്കുന്നു.ചിരിക്കുമ്പോള്‍ പല്ലിന്റെ വിടവ് കാണാം.എന്തൊക്കെയോ അപാകതകള്‍ ഉള്ള "മീര".അതെ അതാണവളുടെ പേര്.തനിക്ക് അവള്‍ ആരുമല്ലായിരുന്നു.പക്ഷേ ആ പാവം,ഏതോ മുജ്ജന്മ ബന്ധം പോലെ തന്റെ നിഴലായ് വന്നിരുന്നു എന്ന് ഒരു നിമിഷം പ്രദീപ്‌ ഓര്‍ത്തു.കണ്‍തടം ആര്‍ദ്രമായോ?  

പെട്ടെന്ന് കലാലയത്തിന്റെ കവാടത്തിലേക്ക് അയാള്‍ എത്തിച്ചേര്‍ന്നു.ക്ലാസ് തുടങ്ങുന്ന ദിവസം തന്നെ ആ പച്ചപ്പാവടക്കാരിയെ താന്‍ ശ്രദ്ധിച്ചിരുന്നു.ആ സൗന്ദര്യം അല്ല,പിന്നെ എന്താണ് തന്നെ അവളിലേക്ക് അടുപ്പിച്ചത്?അന്ന് തനിക്ക് ആരും കൂട്ടില്ലായിരുന്നു.പക്ഷേ തന്നിലേക്ക് ആരോ കൂടുതല്‍ അടുക്കാന്‍ ആഗ്രഹിച്ചിരുന്നു എന്ന് തോന്നി.   പക്ഷെ ആ സ്നേഹം കണ്ടില്ലെന്നു നടിക്കാനേ താന്‍ ശ്രമിച്ചുള്ളൂ.എല്ലാ കാര്യങ്ങളും സസൂക്ഷ്മം വീക്ഷിക്കുകയും അമിതമായ സ്വാതന്ത്ര്യം കാട്ടുകയും ചെയ്തത് എന്തിനായിരുന്നു? എന്തോ.. ആദ്യം മനസ്സില്‍ പ്രണയം ഒന്നും തോന്നിയില്ല.അവഗണന മാത്രമേ താന്‍ കൊടുത്തിരുന്നുള്ളൂ."പ്രദീപ്‌.." എന്ന് പുറകില്‍ നിന്നും വിളിച്ചാല്‍ പോലും തിരിഞ്ഞു നോക്കുക പതിവില്ല.എന്തോ പറയാന്‍ വിതുമ്പുന്ന മനസ്സ് എന്തേ താന്‍ കേട്ടില്ല!! കുറ്റബോധം  അയാളില്‍ ആളിപ്പടര്‍ന്നു.അറിയാതെ മീരയുടെ കണ്ണില്‍ നോക്കിയാല്‍ "പ്രദീപ്‌...എന്തിനെന്നെ വെറുക്കുന്നു " എന്ന മനോഭാവം അവളുടെ കണ്ണുകളില്‍ കാണാമായിരുന്നു... 

അവന്‍ ഓര്‍ക്കുകയായിരുന്നു...സ്നേഹം ഒരു ദൌര്‍ബല്യമായിരുന്നു തനിക്ക്,സ്നേഹിക്കുന്നവരാന്‍ വെറുക്കുന്ന ചരിത്രമേ ഉണ്ടായിട്ടുള്ളൂ.."സ്നേഹത്തിന്റെ ദാഹത്തിലും കുളിര്‍മഴയായ്‌ പെയ്ത മീരയുടെ സ്നേഹം " പ്രദീപ്‌ അറിഞ്ഞിരുന്നില്ലേ? അതോ അറിഞ്ഞില്ല എന്ന് നടിക്കുകയായിരുന്നോ?ഒരിക്കലെങ്കിലും എന്തിനു തന്നെ സ്നേഹിക്കുന്നു എന്നോ  എന്തിനാണ് തന്നെ പിന്തുടരുന്നത് എന്നോ താന്‍ ഇതുവരെ ചോദിച്ചിരുന്നില്ല..

മീര നാട്ടില്‍ പോയ ദിനങ്ങള്‍ പ്രദീപിന് വിരസവും എകാന്തവുമായ് അനുഭവപ്പെട്ടു..തന്നില്‍ നിന്നും എന്തോ അടര്‍ത്തി മാറ്റിയപോലെ .അവളോട് ഒന്നും സംസാരിച്ചില്ലെങ്കിലും മൗനത്താല്‍ ആരും കാണാതെ അകലെ നിന്നും വീക്ഷിച്ചിരുന്നു.പതുക്കെ പതുക്കെ ആ മുഖത്തെ സ്നേഹിക്കാന്‍ തുടങ്ങികഴിഞ്ഞു.പക്ഷെ ഒരിക്കലും അത് പ്രകടമാക്കിയില്ല.അവളുടെ സാഹിത്യ രചനകളും മനോഹരങ്ങളായ വരികളും ആരും കാണാതെ ആസ്വദിക്കുമായിരുന്നു...പക്ഷെ ഒരിക്കലും അവള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ചെവി കൊടുത്തിരുന്നില്ല.പിറകെ നടന്നു "എനിക്ക് ചിലത് പറയാനുണ്ട് "എന്ന് പറയുമ്പോളും ഉള്ളില്‍ അവള്‍ തുളുമ്പുന്ന കാര്യം പറഞ്ഞില്ല.

മനസ്സിനെ പാകപ്പെടുത്തി "ഞാന്‍ നിന്നെ സ്നേഹിക്കുന്നു" എന്ന് പറഞ്ഞാലോ? പക്ഷേ അവളുടെ ഉള്ളില്‍ എന്താണ് ?അത് തനിക്കറിയില്ലല്ലോ.മനസ്സില്‍ യുദ്ധം..അവസാനം ..പറഞ്ഞു -- "മീരാ ...നിനക്കെന്താണ് എന്നോട് പറയാനുള്ളത് ?..പറയൂ" നിശബ്ദത രണ്ടുപേരെയും കീഴടക്കി...ഒന്നും സംസാരിച്ചില്ലല്ലോ...പക്ഷെ ആ മുഖത്ത് എന്തൊക്കെയോ പറയാനുള്ള ഭാവം....സമയം അതിക്രമിച്ചിരിക്കുന്നു..കോഴ്സ് കഴിഞ്ഞു എല്ലാരും വേര്‍പിരിയുന്ന സന്ദര്‍ഭം ആയിരുന്നു..മീരക്കും നാട്ടിലേക്ക് പോകേണ്ട സമയം ആയി "യാത്രകള്‍ സൂക്ഷിക്കണം,ആരോഗ്യം ശ്രദ്ധിക്കണം ..." എന്ന് പറഞ്ഞ് കൈയ്യിലെ കാര്‍ഡ്  പ്രദീപിന്റെ കൈയ്യില്‍ കൊടുത്ത് ചിരിക്കുന്ന മുഖവുമായ് അവള്‍ പോകുന്നത് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.കാര്‍ഡിലെ വരികള്‍ "You make me smile.. പക്ഷെ അവളെ സന്തോഷിപ്പിക്കാന്‍ ഇതുവരെ താന്‍ ശ്രമിച്ചിട്ടില്ല എന്ന സത്യം താന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
കാലങ്ങള്‍ കൊഴിഞ്ഞു.ഇന്നും ഒരു നൊമ്പരമായ് മീര മനസ്സില്‍ അവശേഷിക്കുന്നു.എന്തായിരുന്നു മീരക്ക് പറയാനുണ്ടായിരുന്നത്?പെട്ടെന്ന് പരിസരം തിരിച്ചറിഞ്ഞു....പതിനൊന്നര ...ചിന്തകള്‍ ,താന്‍ ചിന്തകളുടെ കൂമ്പാരമാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ !!ഇന്നലെ ജോസിനെ കണ്ടിരുന്നു .മീരയുടെ എഴുത്ത് ഉണ്ട് എന്ന് ജോസിന്റെ ഭാര്യ  പറഞ്ഞ വിവരം താനും അറിഞ്ഞു.അപ്പോള്‍ മുതല്‍ തുടങ്ങിയ പ്രതീക്ഷയാണ്.തനിക്കും എഴുതിയിട്ടുണ്ടാകുമോ ? കൂടെയുള്ളവര്‍ എല്ലാരും വിവാഹം കഴിഞ്ഞു..വീട്ടുകാര്‍ നിര്‍ബന്ധം തുടങ്ങിയിരിക്കുന്നു.തനിക്കും വേണ്ടേ!!പക്ഷെ!! കണ്ണുകള്‍ വീണ്ടും അങ്ങകലെ ... ദൂരെനിന്നും പോസ്റ്റ്‌ മാന്‍ കുട്ടന്‍ പിള്ളയല്ലേ ആ വരുന്നത്  ! താന്‍ ലീവും എടുത്തു കാത്തുനിന്നതിനു അന്ത്യമുണ്ടായി ആശ്വാസം.പ്രതീക്ഷാനിര്‍ഭരമായ ഒരു മണിക്കൂര്‍ സാറേ ...ഒരെഴുത്തുണ്ട് .." കുട്ടന്‍ പിള്ള കുശലം ചോദിച്ച് പിന്തിരിയവേ വൃത്തിയോടെ എഴുതിയ കൈപ്പട ചെറു പുഞ്ചിരിയോടെ നോക്കിക്കൊണ്ട്
പ്രദീപ്‌ എഴുത്ത് വായിച്ചു.

"എന്റെ സ്വന്തം പ്രദീപിന്,

എന്റെ വിവാഹം ആണ്  16 നു ..വരന്‍ രാഹുല്‍ ..
എന്നോട് പിണക്കമുണ്ടാവും അല്ലേ? എന്റെ മനസ്സില്‍ പറയണം എന്ന് വിചാരിച്ച ഒരു കാര്യമുണ്ടായിരുന്നു.പക്ഷെ പ്രദീപ്‌ അത് കേട്ടില്ല.എങ്കിലും ഇപ്പോള്‍ പറയാം.എനിക്ക് ഒരു എട്ടനുണ്ടായിരുന്നു.പ്രദീപിന്റെ അതേ രൂപവും ഭാവവും സ്വരവും.എന്റെ കളിക്കൂട്ടുകാരന്‍ ..പട്ടാളത്തിലായിരുന്ന എന്റെ ഏട്ടന്‍ നാട്ടിലേക്കുള്ള വരവില്‍ എന്നെന്നേക്കുമായ് എന്നെ വിട്ടു പോയി.....എന്റെ ഏട്ടന്റെ സാന്നിദ്ധ്യം പ്രദീപിലൂടെ എനിക്ക് തിരിച്ചുകിട്ടി.എന്റെ ചിരിയും സന്തോഷവും ഞാന്‍ വീണ്ടെടുത്തു.പക്ഷെ ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ എന്നെ അനുവദിച്ചില്ല.സ്വന്തം ഏട്ടന്റെ സ്ഥാനത്ത് നിന്ന് എന്റെ വിവാഹം നടത്തി തരണം .....

എന്ന് പ്രതീക്ഷയോടെ ,
ഏട്ടന്റെ സ്വന്തം മീര."

സ്തബ്ധനായി ഒരു നിമിഷം നിന്നു പോയി.മണ്ണില്‍ വീണ കല്യാണക്കുറി കുനിഞ്ഞെടുത്തു
മീര weds രാഹുല്‍ പാശ്ചാത്താപത്തിന്റെ  നടുക്കടലില്‍ നീന്തിത്തുടിക്കുന്ന താന്‍  ചെയ്ത തെറ്റിനെ കുറിച്ച് ബോധവാനായി.Feb 16 മറ്റന്നാള്‍ ..ഇന്ന് പോയാല്‍ നാളെ രാവിലെ അങ്ങെത്താം.എത്തണം.ട്രെയിനില്‍ പുറത്തെ കാറ്റ് കൊണ്ട് മുടി നേരെയാക്കുന്നതിനിടക്ക്  അയാള്‍ തന്റെ ഭൂതകാലത്തേക്ക് ഊളിയിട്ടിറങ്ങി
-തന്റെ മനസ്സിലെ സ്വയം രചിച്ച കഥ മാറ്റി എഴുതാന്‍ -സ്നേഹത്തിന്റെ മാധുര്യം അനുഭവിച്ചറിയാന്‍ -
 

42 comments:

 1. Good.. Pranayathinappurathum bandangalundennu ormipikan kazhinju... Nannayi...

  ReplyDelete
 2. ഒരു ധാരണാപിശക്, ആദ്യമേ പറയാമായിരുന്നു.

  ReplyDelete
 3. കഥ ഒരു വായനാ സുഖം തരുന്നില്ല.പഴകിയ ആശയം ആയതുകൊണ്ടാകാം.അതുകൊണ്ട് ഒന്നു ഓടിച്ചു വായിക്കുവാനേ തോന്നിയുള്ളു.പഴയ ആശയങ്ങള്‍ ആയാലും പുതുമയുള്ള രീതിയില്‍ അവതരിപ്പിക്കുക.എഴുതി വരട്ടെ..വളരട്ടെ

  ReplyDelete
 4. മനസ്സിനെ പാകപ്പെടുത്തി "ഞാന്‍ നിന്നെ സ്നേഹിക്കുന്നു" എന്ന് പറഞ്ഞാലോ? പഴയ ആശയങ്ങള്‍ ആയാലും പുതുമയുള്ള രീതിയില്‍ അവതരിപ്പിക്കുക.എഴുതി വരട്ടെ..വളരട്ടെ
  തന്റെ മനസ്സിലെ സ്വയം രചിച്ച കഥ മാറ്റി എഴുതാന്‍ -സ്നേഹത്തിന്റെ മാധുര്യം അനുഭവിച്ചറിയാന്‍... congrats!

  ReplyDelete
 5. പെണ്ണുങ്ങളുടെ മനസ്സില്‍ എന്താണ് ഉള്ളത് എന്നറിയാന്‍ പറ്റുന്ന വല്ല യന്ത്രവും ആരേലും കണ്ടുപിടിച്ചെങ്കില്‍ ......

  ReplyDelete
 6. അതെന്നെ ഹഫീസ്‌ പറഞ്ഞത് ശെരിയാണ്....ഈ പെണ്ണുങ്ങളുടെ ഒരു കാര്യം..അത്ര കഷ്ട്ടപ്പെട്ട് മനസ്സിനെ ഒരു വിധം നന്നാക്കി വരുമ്പോള്‍..ചേട്ടനാണ്...അനിയനാണ്..സുഹുര്‍ത്തു ആണ്...താന്‍ ഒരു കാമുകിയെപ്പോലെ സ്നേഹിച്ച പെണ്ണ്..അവളും അത് പോലെ പെരുമാറുന്നത് കണ്ടിട്ട്.. അവസാനം പോകാന്‍ നേരത്ത് ..ചേട്ടനാണ് എന്നൊക്കെ പറഞ്ഞാല്‍ ആ മനസ്സില്‍ ഉണ്ടാകുന്ന വേദന അത് വളരെ വലുതാണ്‌ സുഹുര്‍ത്തെ...

  നന്നായി എഴുതി .....

  ReplyDelete
 7. ആറു പതിറ്റാണ്ട് പെണ്ണിന്റെ കൂടെ കിടന്നാലും പെണ്‍ മനം മനസിലാക്കാന്‍ കഴിയില്ല


  പുരുഷ മനസ്സിന്റെ പോരായിമയും

  ReplyDelete
 8. പ്രണയം വിവാഹത്തിന് ശേഷം പോരെ ...ചിലപ്പോള്‍ ആവശ്യമില്ലാത്ത വയ്യാ വേലികള്‍ വലിച്ചു വെച്ച് ജീവുതത്തില്‍ കൈച്ചിട്ടു ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും മേലാത്ത അവസ്ഥയുണ്ട് വിവാഹ പൂര്‍വ്വ പ്രണയത്തിനു ... പരസ്പരം ഉള്‍ക്കൊള്ളുവാനും, ആശ്വസിപ്പിക്കുവാനും, തണലാകുവാനും കഴിയുന്ന രണ്ടു പേര്‍ക്കെ വിവാഹ ജീവിതം മധുരിക്കൂ ... പൊള്ള വാക്കുകളില്‍ കെട്ടിപ്പടുത്ത പ്രണയ ബന്ധങ്ങള്‍ ഇളം കാറ്റില്‍ പോലും ആടി ഉലയുകയെ ഉള്ളൂ ...

  (അല്ല, ഇതും കഥയും തമ്മില്‍ എന്ത് ബന്ധം ? അല്ലെ ..:))

  ReplyDelete
 9. കൊള്ളാം... കഥ നന്നായിട്ടുണ്ട്...

  ReplyDelete
 10. ദേവൂട്ടി... പഴയ ആശയമാണ്‌ എങ്കിലും, കഥ നന്നായിരിക്കുന്നു...കൂടാതെ ചിത്രവും... എപ്പോഴും ആണ്‍-പെണ്‍ സ്നേഹത്തെ “പ്രണയമായി” ചിത്രീകരിക്കുന്ന നമ്മുടെ സമൂഹത്തിനു പ്രണയത്തിന് അപ്പുറത്തും സ്നേഹബന്ധങ്ങള്‍ ഉണ്ടെന്നു എടുത്തുകാട്ടുന്ന ഒരു നല്ല കഥ... കൂടുതല്‍ കൂടുതല്‍ എഴുതുക.. ദൈവം അനുഗ്രഹിക്കട്ടെ... ആശംസകള്‍...

  ReplyDelete
 11. പഴയ ആശയം ആണു..ഇതു വായിക്കുമ്പോ
  ഒപ്പം ചില സിനിമകള്‍ ഓര്‍മ്മവന്നു.
  ഏതു സൗഹൃദതിലും പ്രണയം കണ്ടെത്താന്‍ ആണു
  മിക്കവരും ശ്രമിക്കുന്നത്..കുറച്ചുകൂടി നന്നാവട്ടെ അടുത്ത
  കഥ..

  ReplyDelete
 12. "You make me smile.. പക്ഷെ അവളെ സന്തോഷിപ്പിക്കാന്‍ ഇതുവരെ താന്‍ ശ്രമിച്ചിട്ടില്ല എന്ന സത്യം താന്‍ ഇപ്പോഴും ഓര്‍ക്കുന്നു"

  അവളെ സന്തോഷിപ്പിക്കാന്‍ പ്രദീപിന് ഇനിയെങ്കിലും ആവട്ടെ, സ്ത്രീ പുരുഷ ബന്ധങ്ങളെ പ്രണയത്തില്‍ നിന്നും അടര്‍ത്തി മാറ്റി സാഹോദര്യ സ്നേഹത്തിലീക്ക് മാറ്റാന്‍ നമുക്കാവട്ടെ..

  കഥ നന്നായി, ആശംസകള്‍..

  ReplyDelete
 13. പ്രത്യേകിച്ചൊന്നും തോന്നിയില്ല കഥ വായിച്ചപ്പോള്‍.....
  എന്തെങ്കിലും ആത്മകഥാംശമുണ്ടോ ഇതില്‍....
  വെറുതെ ചോദിച്ചതാ കേട്ടോ!!!

  ReplyDelete
 14. പറയാന്‍ വിട്ടു പോയി: ചിത്രം ദേവൂട്ടി സ്റ്റൈലില്‍ അടിപൊളി..നല്ല വര..

  ReplyDelete
 15. കുംഭമാസനിലാവു പോലെ
  കുമാരിമാരുടെ ഹൃദയം

  എന്ന് കവി പാടിയത് വെറുതെയല്ല.

  ReplyDelete
 16. ആശയത്തില്‍ പുതുമയില്ല എങ്കില്‍ പോലും പ്രതീക്ഷിക്കാത്ത രീതിയില്‍ ഒരു എന്‍ഡിങ് ഉണ്ടാക്കിയെടുത്തു. ആ ഒരു എന്‍ഡിങ് ഇല്ലായിരുന്നെങ്കില്‍ ഈ കഥ ചില പ്രയോഗങ്ങള്‍ കൊണ്ട് മാത്രം ഓര്‍ക്കുമായിരുന്നുള്ളൂ. കഥക്ക് കൊടുത്ത അപ്രതീക്ഷിത ക്ലൈമാക്സ് ഒന്നുകൊണ്ട് മാത്രം കഥയെ നമുക്ക് നല്ലതെന്ന് പറയാന്‍ കഴിയില്ല. റാണിയുടെ മികച്ച കഥക്കായി കാത്തിരിക്കുന്നു. കഥക്കായി വരച്ച ചിത്രത്തിലെ പെണ്‍കുട്ടിയുടെ രൂപത്തിന് ജീവനുണ്ട്.

  ReplyDelete
 17. സംഭവിക്കാവുന്ന മിസ്റ്റേക്ക്..!

  ReplyDelete
 18. a woman's heart is an ocean of sectrets.....

  chechi katha athrakk sukhaayilla... :-(

  ReplyDelete
 19. കഥ നന്നായിട്ടുണ്ട്.

  ReplyDelete
 20. വിഷയവും,ശൈലിയും രണ്ടും നിരാശപെടുത്തുന്നു.
  നന്നാക്കാൻ കഴിയും.ശ്രമിച്ചാട്ടേ....

  ReplyDelete
 21. ഭാവുകങ്ങള്‍.
  വരക്കാനും അറിയാല്ലേ...

  ReplyDelete
 22. കഥയിലെ ചിത്രം വളരെ നന്നായി.കഥ അല്പം
  വലിച്ച് നീട്ടിയത് പോലെ തോന്നി.ക്ലൈമാക്സ്‌ കൊള്ളാം
  വിവാഹ ക്ഷണകത്ത്‌ ആവും എന്ന് തോന്നിയെങ്കിലും അവിടെ കൂടി മറ്റൊരു ട്വിസ്റ്റ്‌ കൊടുത്തത് നന്നായി. വാചക തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ...
  സ്നേഹം ഒരു ദുര്‍ബലത എന്നതിന് പകരം ദൌര്‍ബല്യം എന്ന് ആക്കാമായിരുന്നു. സ്നേഹിക്കുന്നവരാല്‍ വെറുക്കപ്പെടുന്ന എന്നും
  മാറ്റാം..അത് പോലെ സ്തബ്ധനായി നിന്നു എന്നല്ലേ വേണ്ടത്?
  മനസ്സിന് എവിടെയും sancharikkaamallo എന്ന വാചകം അനാവശ്യം കാരണം ഓര്‍മ്മകള്‍ ആണെന്ന് വ്യക്തം പിന്നെ ഒരു വിശദീകരണം
  ആവശ്യമില്ല.. കാച്ചി കുറുക്കി ഒന്ന് കൂടി വായിച്ചിട്ട് എഴുതിയാല്‍ വീണ്ടും നന്നാക്കാം..
  ആശംസകള്‍....

  ReplyDelete
 23. ചിത്രം നന്നായി !

  ReplyDelete
 24. എല്ലാ പെണ്ണുങ്ങളുടെയും അവസാനത്തെ ഡയലോഗാ.അവസാനം എല്ലാ ഏട്ടന്മാരും കൂടി കല്ല്യാണം നടത്തി തരാന്‍ എത്തിയാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ?

  ReplyDelete
 25. valare nannaayittundu devootty...kadha enikkishttappettu .....!

  ReplyDelete
 26. പഴത് പോലെ എനിക്കത്രയും ഉഷാറായി തോന്നിയില്ല. പലരും പറഞ്ഞ പ്രമേയം ആകുമ്പോള്‍ അവതരണത്തിലൂടെ ഒന്ന് കൊഴുപ്പ് കൂട്ടണമായിരുന്നു എന്നെനിക്ക് തോന്നി.
  പലപ്പോഴും പറയാന്‍ കരുതിയിരിക്കുന്നത് പറയാതെയും രണ്ടാളും മനസ്സില്‍ കരുതിയിരിക്കുന്നത് ഒന്നാണെന്നും ധരിച്ച് വെക്കുമ്പോള്‍ അവസാനം ഉണ്ടാകുന്ന പ്രയാസം വലുതായിരിക്കും.
  ആശംസകള്‍

  ReplyDelete
 27. നന്നായിട്ടുണ്ട് ആശംസകള്‍

  ReplyDelete
 28. കഥയുടെ പരിണാഗുപ്തി സൂപ്പറാക്കി...കേട്ടൊ

  പിന്നെ പെൺ മനം...പെണ്ണിനല്ലേ അറിയൂ ..അല്ലേ

  ReplyDelete
 29. Really good story...
  Thanks for sharing...

  ReplyDelete
 30. Your drawing are good. Keep up the good work.

  ReplyDelete
 31. ക്ലൈമാക്സ്‌ നന്നായി. വരച്ച ചിത്രവും.
  ആശംസകള്‍.

  ReplyDelete
 32. എഴുതി എഴുതി തെളിയട്ടെ മാഷേ. എല്ലാ ഭാവുകങ്ങളും.

  satheeshharipad.blogspot.com

  ReplyDelete
 33. കഥയേക്കാള്‍ വരയാണ് ഇഷ്ടമായത് ..ആശംസകള്‍

  ReplyDelete
 34. പഴയ ആശയം.. ഒരുപാട് സ്ഥലത്ത് കണ്ടും കേട്ടും മടുപ്പ് തോന്നി തുടങ്ങിയ ഒന്ന്. പൈങ്കിളി കഥകള്‍ മുതല്‍ തൂവല്‍കൊട്ടാരം എന്ന സിനിമ വരെ ഇത് തന്നെയല്ലേ സംഭവം.

  ReplyDelete
 35. ഒരു പാട് പുതു ചിന്തകള്‍ വരട്ടെ... ഒരു ഒഴുക്ക് കിട്ടുന്നില്ല.. ശരിയാകും.. ഇനിയും ഇനിയും എഴുതുക.. ആശയങ്ങള്‍ വരട്ടെ..

  ReplyDelete
 36. the content is old but when u write this, i get some special rani touch somewhere..the picture is superb!!!!good rani, go on....

  ramya

  ReplyDelete