സന്ധ്യയുടെ മാറിലേക്ക് ഇരുട്ട് മുഖമമര്‍ത്തി..
അപ്പോളും അയാള്‍ തന്‍റെ കുപ്പികള്‍ സൂക്ഷ്മതയോടെ പൊടി തട്ടി വയ്ക്കുകയായിരുന്നു .ചെറുപ്പം മുതലേ ഉള്ള ശീലം. അത് ജീവിതകാലം മുഴുവന്‍ ഒരു കൂടപ്പിറപ്പ് ആയി..നിധി പോലെ സൂക്ഷിച്ച,ചെറുപ്പത്തില്‍ മണ്ണ് വാരി കളിച്ച കുപ്പിയും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഒന്നും അയാള്‍ നശിപ്പിച്ചിരുന്നില്ല.
"എറിഞ്ഞുടക്കാനും, സ്വയം വീണ് ഉടയാനും " ആണ് ലോകം കുപ്പികളെ സൃഷ്ടിക്കുന്നത് എന്ന് അയാള്‍ക്കറിയാം..എന്നിട്ടും അയാള്‍ കുപ്പികളെ സ്നേഹിച്ചു .....ഇതാണ് കുപ്പിക്കേളു(നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന പേര് )കേളു ശേഖരിക്കുന്ന കുപ്പികള്‍ക്ക് ഒന്നും അടപ്പില്ലായിരുന്നു.. ഒന്നും മൂടി വയ്ക്കുന്ന ശീലം കേളുവിനില്ല .പല നിറത്തിലും , പല ആകൃതിയിലും ഉള്ള കുപ്പികള്‍ അയാള്‍ ശേഖരിച്ചു .അച്ഛന്റെ മരണ ശേഷം ആ ഇടുങ്ങിയ വീട്ടില്‍ കുപ്പിയോടു ഒട്ടി ചേര്‍ന്ന് അയാള്‍ കിടന്നു ..
പിന്നീട് എപ്പോളോ അയാള്‍ കുപ്പിക്കുള്ളിലെ നിറമുള്ള ദ്രാവകത്തിന്നടിമയായി.വിവാഹം കഴിഞ്ഞിട്ടും അയാള്‍ കുപ്പികളോടുള്ള കലശലായ പ്രേമം വെടിഞ്ഞില്ല...പിന്നെ ആ വിഷദ്രാവകം വില്‍ക്കുന്ന മുതലാളിയായി..നാട്ടുകാര്‍ ആവോളം നുകര്‍ന്ന്..പണം മേല്‍ക്കുമേല്‍ വര്‍ധിച്ചു..നിറമുള്ള ദ്രാവകത്തിന്റെ ലഹരിയില്‍ പോലും അയാള്‍ കുപ്പികളെ എറിഞ്ഞുടച്ചില്ല ...ഭാര്യയെ ക്കാളും നെഞ്ചില്‍ ഒട്ടി നിന്നത് കുപ്പികളാണ് എന്ന് മനസ്സിലാക്കി ,ഇരട്ടക്കുട്ടികളില്‍ ഒന്നിനെയും എടുത്ത് അവള്‍ പോയി.. "എറിഞ്ഞുടക്കാനും, സ്വയം വീണ് ഉടയാനും " ആണ് ലോകം കുപ്പികളെ സൃഷ്ടിക്കുന്നത് എന്ന സത്യം അപ്പോളും അയാള്‍ ആരോടും പറഞ്ഞില്ല
ഭാര്യയുടെ വേര്‍പാടിന് ശേഷം അയാളെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് തന്‍റെ ചില്ലലുമാരയിലെ കുപ്പികളുടെ സാന്നിധ്യമായിരുന്നു ...ആശയും ആശങ്കയും പങ്കുവയ്ക്കാന്‍ ആളില്ലാതായപ്പോള്‍ ഏകാന്തമായ അയാളുടെ മനസ്സ് കുപ്പികളോട് കൂടുതന്‍ അടുത്തു.പിന്നെയുള്ള ചിന്ത കുപ്പികള്‍ മാത്രമായി .. വാര്‍ധക്യ സഹജമായ അസ്വസ്ഥതകള്‍ക്കൊപ്പം കുപ്പികളുടെ എണ്ണവും കൂടി വന്നു..തന്‍റെ ബിസിനസ് പാതി വഴിക്കായി, ഒന്നുമില്ലാത്ത അവസ്ഥയിലും ചിന്ത മറ്റൊന്നായിരുന്നില്ല ...
ഒരു ഉപകാരവുമില്ലാത്ത ഈ കുപ്പികള്‍ എന്തിനു എന്ന മകന്‍റെ ഭാര്യയുടെ ചോദ്യം മനസ്സിനെ മുറിപ്പെടുത്തി.. പക്ഷെ അതിലേറെ ദു:ഖിപ്പിച്ചത് താന്‍ സ്നേഹിച്ചു വളര്‍ത്തിയ മകന്‍ തന്‍റെ നേരെ ഓങ്ങിയതായിരുന്നു.... മകനും ഭാര്യയും താമസിക്കുന്ന വീട്ടില്‍ കുപ്പികള്‍ (ഒപ്പം താനും) അധികപ്പറ്റാണെന്ന സത്യം അയാള്‍ മനസ്സിലാക്കുകയായിരുന്നു..
അശാന്തി പെയ്യുന്ന മനസ്സില്‍ നിന്ന് രാത്രി പകലാവാനും, പകല്‍ രാത്രിയാകാനും അയാള്‍ പ്രാര്‍ഥിച്ചു ..താന്‍ ഒരു മാറാരോഗിയാണെന്ന സത്യം അറിയാന്‍ താമസം ഉണ്ടായില്ല ...ആശുപത്രിക്കിടക്കയില്‍ തന്‍റെ കുപ്പികള്‍ മരുന്നിന്‍റെ രൂപത്തില്‍ കണ്ടപ്പോള്‍ ലജ്ജ തോന്നി..തന്നെ വിട്ടു പോയ ഭാര്യയുടെ സ്നേഹത്തിന്റെ വില അറിഞ്ഞ നിമിഷങ്ങള്‍ ...
"എറിഞ്ഞുടക്കപ്പെട്ട ജീവിതം ...അതോ സ്വയം വീണ് തകര്‍ന്നതോ ?"
എല്ലാത്തിനും കാരണം ഈ കുപ്പികള്‍ ആണ് ...ഒരു തിരിച്ചറിയലിന്റെ വക്കിലായി കേളു..വേദന കടിച്ചമര്‍ത്തി വലിപ്പിനുള്ളിലെ ആ ചെറിയ കുപ്പിയുടെ അടപ്പ് തുറന്നു..ആശുപത്രി ജീവക്കാര്‍ അയാളുടെ ജീവനറ്റ ശരീരം എടുക്കുമ്പോള്‍ "എറിഞ്ഞുടക്കാനും സ്വയം വീണ് തകരാനാനും ആണ് ലോകം കുപ്പികളെ സൃഷ്ടിക്കുന്നത്" എന്ന ആ രഹസ്യം തന്‍റെ വലതു കൈയ്യില്‍ എഴുതിയിട്ടുണ്ടായിരുന്നു ...
എന്‍റെ പഴയ ഡയറി ത്താളുകള്‍ക്ക് ഇടയില്‍ നിന്നും കണ്ടെടുത്തത്................
ReplyDeleteകുപ്പികള്‍ ഹരമായൊരു മനുഷ്യന്‍.. നല്ല ചെറുകഥ.
ReplyDeleteനിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)
ReplyDelete"എറിഞ്ഞുടയ്ക്കാനും,സ്വയം വീണു ഉടയാനും" സൃഷ്ടിക്കപ്പെട്ടത് എന്ന് കരുതുന്ന 'കുപ്പികള്‍' മൂടിയില്ലാതെ സൂക്ഷിക്കുന്ന അയാള്‍ ആശുപത്രിക്കിടക്കയില്‍ കിടന്ന് കുപ്പികളില്‍ നിറഞ്ഞിരിക്കുന്ന മരുന്നിനെക്കുറിച്ച് ഓര്‍ക്കുന്നത്...ഭാര്യയെക്കുറിച്ച് ഓര്‍ക്കുന്നത്.
ReplyDeleteആശയം നന്നായി.
ഒന്നുകൂടി സ്പഷ്ടമാക്കിയിരുന്നെന്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു എന്നെനിക്ക് തോന്നി.
ഹണീബീയും ജോണിവാക്കറുമൊക്കെ നല്ല പ്ലാസ്റ്റിക്ക് കുപ്പീലാണല്ലൊ ഇറങണെ! എറിഞ്ഞാലും വീണാലും ഉളുക്കുകളോടെ രക്ഷപെടാര്‍ന്നു. ആ...ഇനീപ്പൊ പറഞ്ഞിട്ടെന്നതാ കാര്യം അല്യോ! ;)
ReplyDeleteകഥേം ആശയോം കൊള്ളാം, പഴേഡയറിതാളുകള്‍ക്കിടയില്‍ കിടന്നതെങ്കിലും വീര്യം നഷ്ടപെട്ടിട്ടില്യ. ആശംസകള്‍ട്ടാ :)
കുപ്പി അത് തന്നെ കാര്യം ,എല്ലാരും ചോദിക്കുന്നു "കുപ്പി ഒന്നൂലെ ഇഷ്ടാ "
ReplyDelete"എറിഞ്ഞുടക്കാനും, സ്വയം വീണ് ഉടയാനും" കുപ്പികളുടെ മാത്രമല്ല ഇത് തന്നെയല്ലേ മനുഷ്യരുടെയും അവസ്ഥ..!
ReplyDeleteറാണീ കൊള്ളാം . ചെറുതെങ്കിലും അര്‍ത്ഥസമ്പുഷ്ടമായ കഥ.
ReplyDeleteകുപ്പിക്കഴുത്തിലൂടെ
ReplyDeleteശ്രീക്കുട്ടന്‍ , നന്ദി
ReplyDeleteകഥപ്പച്ച - നോക്കാം നിങ്ങളെ പോലെ തുടക്കം കുരിച്ചവരാനല്ലോ നമ്മളും..
ആ പ്രോത്സാഹനം ആണ് ഇതുവരെ വീണ്ടും എഴുതാന്‍ പ്രേരിപ്പിച്ചതും....
നന്ദി വിസിറ്റ് ചെയ്തതിനു
പട്ടേപ്പാടം റാംജി ,നന്ദി സര്‍ ...എനിക്കും തോന്നി...
ചെറുത്* - ചെറുതേ...വലുതിന്റെ ചിന്ത ആണല്ലോ..
സിയാഫ് അബ്ദുള്‍ഖാദര്‍ -
ഇഷ്ടാ കുപ്പി ഇഷ്ടാ? നന്ദി വിസിറ്റ് ചെയ്തതിനു
വെള്ളിക്കുളങ്ങരക്കാരന്‍ - മനുഷ്യന്റെ അവസ്ഥ തന്നെയാണ് ദേവൂട്ടി പറയാന്‍ ശ്രമിച്ചത്...നന്ദി വായിച്ചതിനും അഭിപ്രായം എഴുതിയതിനും
T. J. Ajit - നന്ദി മാഷേ..
ajith - ദേവൂട്ടി ഇവിടൊക്കെ തന്നെ ഉണ്ട് .....നന്ദി
ജീവിതം ആണ് ഇത് ..കുപ്പിയെ സ്നേഹിച്ച മനുഷ്യന്‍ !..മറ്റൊന്നും സ്നേഹിച്ചില്ല ..വിലപ്പെട്ടത് എന്തൊക്കെയോ നഷ്ട്പെട്ടു ..തിരിച്ചറിയുന്ന നാളുകള്‍ ...എറിഞ്ഞുടക്കപെട്ട ജീവിതം .. അതോ സ്വയം വീണുടഞ്ഞതോ ?
ReplyDeleteകൊച്ചു കഥയെങ്കിലും വളരെ നന്നായി. "എറിഞ്ഞുടക്കാനും സ്വയം വീണ് തകരാനാനും ആണ് ലോകം കുപ്പികളെ സൃഷ്ടിക്കുന്നത്" ഇത് ഒരൊന്നന്നര വാചകമാണ്.
ReplyDeleteഎറിഞ്ഞുടക്കാനും സ്വയം വീണ് തകരാനാനും ആണ് ലോകം കുപ്പികളെ സൃഷ്ടിക്കുന്നത്" ഈ ഒരു വാചകം അതിന്റെ അര്‍ഥം പൂര്‍ണ്ണമായി വിശദീകരിക്കുന്ന രീതിയില്‍ കഥയില്‍ സന്നിവേശിച്ചു.. നന്നായിട്ടുണ്ട്
ReplyDeleteറാണി, കഥ നന്നായി. ഒടുവില്‍ അയാളും ഒരു കുപ്പിയെപ്പോലെ തകര്ന്നുടഞ്ഞു പോയല്ലോ.
ReplyDeleteചില കുപ്പികള്‍ വിട്ടുപോയി,
ReplyDeleteസൂചിമുനയിലൂടെ നാഡി ഞരമ്പിലേക്ക് രക്തം ഇറ്റുവീഴുന്ന കുപ്പികള്‍,
ഒരുതുള്ളി വെള്ളം നാവിലിറ്റിക്കുവാനില്ലാതെ ശൂന്യമായ ജീവജലത്തിന്റെ കുപ്പികള്‍,........
ജീവന്‍ നിലനിര്‍ത്താന്‍ കുത്തിയെടുക്കുന്ന ഇന്‍സുലിന്‍ കുപ്പികള്‍, ഓക്സിജന്‍ കുപ്പികള്‍.....,.......
റാണിയേച്ചി ഒരു ചെറിയ കുപ്പിയില്‍ ഒരുപാടു ഉള്‍കൊള്ളിക്കാന്‍ സാധിച്ചു .... കഥ വളരെ നന്നായിട്ടുണ്ട് ....
ReplyDeleteഅര്‍ത്ഥ സമ്പൂര്‍ണ്ണമായ നല്ല കഥ.
ReplyDeleteകുപ്പിയെ മാത്രം സ്നേഹിച്ച മനുഷ്യന്‍... ....നല്ല കഥ !!
ReplyDeleteജീവിതങ്ങള്‍ തകരുമ്പോഴും കുപ്പി വ്യവസായം വളരുന്നു. ഇന്നിന്റെ യാഥാര്‍ത്ഥ്യം
ReplyDeleteVery Nice and meaningful story
ReplyDeleteഇങ്ങിനെ ഉടഞ്ഞു പോകുന്ന ജീവിതങ്ങള്‍ ....!
ReplyDeleteഇന്നും പ്രസക്തിയുള്ള ചിന്ത, നല്ല കഥയായി...
ജീവിതം കുപ്പിക്കകത്തായ എത്രെയോ മനുഷ്യരുണ്ട് നമുക്കിടയില്‍ ..... "എറിഞ്ഞുടക്കാനും സ്വയം വീണ് തകരാനാനും ആണ് ലോകം കുപ്പികളെ സൃഷ്ടിക്കുന്നത് " നല്ല ആശയം.. നല്ല കഥ....
ReplyDelete"എറിഞ്ഞുടക്കാനും, സ്വയം വീണ് ഉടയാനും " ആണ് ലോകം കുപ്പികളെ സൃഷ്ടിക്കുന്നത്.
ReplyDeleteവളരേ അര്ത്ഥവത്തായ സന്ദേശം. അത് ഭംഗിയായി പറഞ്ഞുവെക്കുന്നതില് കഥ വേണ്ടത്ര വിജയിച്ചു എന്ന് തോന്നുന്നില്ല.
അടുത്ത കഥ "ചുരുട്ട്" അല്ലെങ്കില്‍ "ബീഡി" ആയിരിക്കുമോ?
ReplyDeleteഞാന്‍ ഒരിക്കലും കുപ്പിയേ സ്നേഹിക്കില്ല. അതിലെ ദ്രവകത്തെ മാത്രമേ സ്നേഹിക്കൂ. കുപ്പി സ്വയം വീണുടയും എന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കത്തില്ല. 'പുറമേ ഒരു ബലത്തിന്റെ സഹായമില്ലാതെ ജടാവസ്ഥയിലുള്ള ഒരു വസ്തുവിനെ ആ അവസ്ഥയില്‍ നിന്നും മാറ്റാന്‍ കഴിയില്ല.' ഞാന്‍ പറഞ്ഞതല്ല ന്യുട്ടന്‍ പറഞ്ഞതാണ്.
ReplyDeleteകഥ നന്നായി, കുപ്പിക്കുള്ളിലെ വീര്യത്തിനു പിന്നാലെ പയുന്നവര്‍, ഇപ്പോള്‍ അതാണ് മലയാളികള്‍.
കുപ്പിക്കഥ നന്നായി .... പലപ്പോഴും ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നു തന്നെയാണ് കുപ്പി പക്ഷെ അത് പലര്‍ക്കും പല രൂപത്തില്‍ ആയിരിക്കും എന്ന് മാത്രം പാല്‍ കുപ്പിയില്‍ തുടങ്ങുന്ന ജീവിതം പല കുപ്പികളിലൂടെ കയറിയിറങ്ങി അവസാനം ചിലപ്പോള്‍ ഒരു വിഷക്കുപ്പിയില്‍ ഒതുങ്ങുന്നു. ( കഥാ നായകനു അൽപ്പം വട്ടുണ്ടായിരുന്നോ എന്ന് ഒരു സംശയം.. ചുമ്മാ )
ReplyDeleteദേവൂട്ടി..കൊള്ളാം..ആശംസകള്‍..
ReplyDelete"എറിഞ്ഞുടക്കാനും, സ്വയം വീണ് ഉടയാനും ആണ് ലോകം കുപ്പികളെ സൃഷ്ടിക്കുന്നത്.''
ReplyDeleteവാസ്തവം. നല്ല ആശയം - അവതരണം.