Tuesday, January 1, 2013

ലജ്ജയാവുന്നില്ലേ ഭാരതം?






2012 ന്‍റെ താളുകള്‍ നീക്കി 2013 ന്‍റെ സുന്ദരസ്വപ്നവുമായ് ഉണരേണ്ട കേരളം..

ഇന്നലെകളുടെ സമൃദ്ധിയിലെ സൂര്യതേജസ്സിനെ ആവാഹിച്ച് ഇന്നിന്‍റെ
ഇരുളടഞ്ഞ കര്‍മ്മപഥത്തിലൂടെ നീങ്ങി നാളെയുടെ പ്രകാശപൂര്‍ണമായ
തലമുറയെ വാര്‍ത്തെടുക്കാന്‍ ഒരുങ്ങുന്ന ഭാരതം...

 ഒരേയൊരു ചോദ്യം ഭൂമിയോട്: ലജ്ജയില്ലേ ഈ പുരുഷവര്‍ഗ്ഗത്തെ പേറി
നില്‍ക്കാന്‍?2012 ഇല്‍ എന്താണ് നാം കണ്ടത്? 2012 സന്തോഷം പകര്‍ന്നോ? സമാധാനം ഉണ്ടായിരുന്നോ? ഇല്ല എന്ന് നിസ്സംശയം പറയാം ....
'ആത്മഹത്യയും കൊലപാതങ്ങളും,പ്രകൃതിക്ഷോഭങ്ങളു
ം,പീഡനങ്ങളും,രാഷ്ട്രീയ കുതികാല്‍ വെട്ടും ...' എണ്ണിയാല്‍ തീരാത്ത .....

പിന്നെയോ ,ഭാരത സംസ്കൃതി എന്ന് ഉറക്കെ പാടി നടന്ന ഇടത്തില്‍ അതിനെ കളങ്കപ്പെടുത്തുന്ന രീതിയിലുള്ള പീഡനങ്ങള്‍ !!

അച്ചന്‍ മകളെ മാനഭംഗം ചെയ്യുന്ന അറപ്പിക്കുന്ന വാര്‍ത്തകള്‍ !
അതിലുപരി കാമാര്‍ത്തി പൂണ്ട പുരുഷ വര്‍ഗ്ഗങ്ങള്‍ ! നരാധമന്മാര്‍ !

വേട്ടയാടപ്പെട്ടത് ഞാനടക്കമുള്ള സ്ത്രീ വര്‍ഗ്ഗങ്ങള്‍ !
നിയമങ്ങള്‍ ഉണ്ടായിട്ടും നടപ്പിലാക്കാത്ത ഒരു അവസ്ഥ !

ആ പെണ്‍കുട്ടി കാട്ടാളന്മാരുടെ കിരാത കാമനകള്‍ക്കിരയായി
രാജ്യത്തെ നടുക്കിയ ആ സംഭവത്തിലെ  ഇര... അവള്‍,ജ്യോതി  മരണത്തോട് മല്ലടിച്ച് മരണത്തിനു കീഴടങ്ങി..

പതിനേഴ് വയസ്സുകാരന്‍​ഉള്‍പ്പെടെ ആറ് പ്രതികളാണ് കേസിലുളളത്. പ്രതികള്‍ക്കെതിരെ കടുത്ത നടപടി(വധ ശിക്ഷ) വേണം എന്നുള്ളത് ഭാരതത്തിലെ ഒന്നടങ്കമുള്ള സമൂഹത്തിന്‍റെ മുറവിളിയാണ്...

സ്ത്രീകളുടെ നിലവിളി ആരും കേള്‍ക്കുന്നില്ലേ?
തങ്ങളുടെ ശരീരം ആക്രമിക്കാന്‍ വരുന്നവരോട് അവള്‍ നടത്തുന്ന
യാചന കാണുന്നില്ലേ? സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അവഗണന അറിയുന്നില്ലേ? രക്ഷകനായ് മാറേണ്ട പുരുഷ വര്‍ഗ്ഗം തന്നെ അവളെ ശിക്ഷിക്കുകയാണല്ലോ !

മനുഷ്യന്‍ എന്നാല്‍ വിവേകം,വിവേചനം,വിശകലനം ഉള്ളവര്‍! എന്തെ ഇന്ന് അത് നഷ്ടമായി!
ലജ്ജയാവുന്നില്ലേ  ഭാരതം? 
എല്ലാര്‍ക്കും പുതുവത്സരാശംസകള്‍ ! ഈ വര്‍ഷവും ഇത് പോലെ ഉള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇട വരുത്തല്ലേ എന്ന പ്രാര്‍ത്ഥനയുമായ്‌  !!!!!!!

26 comments:

  1. എല്ലാര്‍ക്കും പുതുവത്സരാശംസകള്‍ ! ഈ വര്‍ഷവും ഇത് പോലെ ഉള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇട വരുത്തല്ലേ എന്ന പ്രാര്‍ത്ഥനയുമായ്‌ !!!!!!!

    ReplyDelete
  2. കൊള്ളാം, സ്ത്രീയും പുരുഷനും മനുഷ്യനും ഒന്നും വിലയില്ലാതാവുന്ന കാലം...! മനുഷ്യ മൃഗങ്ങൾക്കാണ് ഇപ്പോൾ മാർക്കറ്റ്

    ReplyDelete
  3. നാം മാറണം, സമൂഹം മാറണം, ഇന്നേക്കല്ല, നാളെകെങ്കിലും

    ReplyDelete
  4. നല്ലകാലം വരുമായിക്കും ....?

    ReplyDelete
  5. Shubha pratheekshayode jeevikkuka
    Athu mathramalle eka vazhi....?

    ReplyDelete
  6. Shubha pratheekshayode jeevikkuka
    Athu mathramalle eka vazhi....?

    ReplyDelete
  7. ഇല്ല ഭാരതം ഇങ്ങനെ ഒക്കെയാണ് ....

    ReplyDelete
  8. "ലജ്ജയില്ലേ ഈ പുരുഷവര്‍ഗ്ഗത്തെ പേറി നില്‍ക്കാന്‍?"
    ഈ വാചകം ശരിയാണോ റാണിപ്രിയേ? തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കില്ലേ?

    കുറ്റവാളികള്‍ പിടിക്കപ്പെടുമെന്നും ശികഷിക്കപ്പെടുമെന്നും ഉറപ്പുവരുത്താനുള്ള ചങ്കൂറ്റമുള്ള ഒരു ഭരണകൂടത്തിന്‍റെ കുറവെന്നേ ഞാന്‍ പറയൂ.

    ReplyDelete
  9. ദേവൂട്ടിയെ,, ഈ പുരുഷവർഗ്ഗത്തിൽ ചിലർ ഇങ്ങനെയൊക്കെയാണ്. അവർ ചെയ്യുന്നത് കൊടും ക്രൂരതകളാണ്.
    "അച്ചന്‍ മകളെ മാനഭംഗം ചെയ്യുന്ന അറപ്പിക്കുന്ന വാര്‍ത്തകള്‍ !
    അതിലുപരി കാമാര്‍ത്തി പൂണ്ട പുരുഷ വര്‍ഗ്ഗങ്ങള്‍ ! നരാധമന്മാര്‍ !"
    അതിലും അറപ്പിക്കുന്ന വാർത്തകൾ പത്രത്തിൽ വായിച്ചിരുന്നു,, തൊഴുത്തിൽ കെട്ടിയിട്ട പശുക്കളെപോലും വെറുതെ വിടാത്ത പീഡനവാർത്ത 2012ൽ പത്രത്തിൽ വായിച്ചു... പിന്നെ, എന്ത് പറയാനാ?

    ReplyDelete
  10. പറയാന്‍ വാക്കുകളില്ല

    ReplyDelete
  11. ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരിക്കുകയാണ്.
    എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
    ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
    ആയത് ദേവൂട്ടിക്കടക്കം എല്ലാവര്‍ക്കും നന്മയുടെയും
    സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
    ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
    അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

    സസ്നേഹം,

    മുരളീമുകുന്ദൻ

    ReplyDelete
  12. പട്ടേപ്പാടം റാംജി സര്‍ ,
    ഒരിക്കലും പുരുഷവര്‍ഗ്ഗത്തെ ഒന്നടങ്കം പറഞ്ഞതല്ല ദേവൂട്ടി..
    ഒരു വിഭാഗം എന്നെ പറയാന്‍ പറ്റൂ...തെറ്റിയെങ്കില്‍ സോറി...
    അറിയാമല്ലോ ഡല്‍ഹിയിലെ പ്രക്ഷോഭങ്ങളില്‍ കൂടുതലും പ്രതികരിച്ചതും പുരുഷന്‍ മാര്‍ തന്നെ ആണ്...

    സ്ത്രീയെ രക്ഷിക്കാന്‍ നിയോഗിച്ചവരാണ് പുരുഷന്‍മാര്‍ അവരും ഇങ്ങനെ തുടങ്ങിയാല്‍ നമ്മുടെ ഭാരതം__!

    ഇനി ഇങ്ങനെ ഉണ്ടാകരുത് എന്ന് ആവര്‍ത്തിച് ആവര്‍ത്തിച്ച് പറയുമ്പോളും ഇത് ഒരു തുടര്‍ കഥയായ് മാറുന്നത് കാണുന്നില്ലേ?

    ശെരിക്കും നമുക്ക് പുറത്തിറങ്ങുമ്പോള്‍,ബസില്‍ കയറുമ്പോള്‍,ട്രെയിനില്‍ കയറുമ്പോള്‍ ഭീതിയാണ് ഉള്ളില്‍...
    പിന്നെ പുരുഷ വര്‍ഗ്ഗത്തിലെ നല്ല വിഭാഗം പേര്‍ ഉള്ളതാണ് ഇന്ന് ആശ്വാസം...പക്ഷെ തിരിച്ചറിയാനും ബുദ്ധിമുട്ട്!

    ഏതായാലും ദേവൂട്ടി പറയട്ടെ...തെറ്റിധാരണ വേണ്ട സര്‍....



    Rainy Dreamz,
    Rinu Prasad,ഷാജു അത്താണിക്കല്‍, sm sadique , Noushad Koodaranhi ,പട്ടേപ്പാടം റാംജി, mini//മിനി ,ajith ,ബിലാത്തിപട്ടണം Muralee Mukundan

    നന്ദി വായനക്ക്...നമുക്ക് പ്രതികരിക്കാം,പ്രാര്‍ഥിക്കാം നല്ല നാളേക്ക്


    ReplyDelete
  13. പുരുഷ വര്‍ഗത്തെ ആകെ കുറ്റപ്പെടുത്തുന്നു എന്ന ഒരു മെസ്സേജ് പോസ്റ്റില്‍ ഉണ്ട് എന്ന് പറയാതെ വയ്യ ( വിശദീകരണം കമന്റില്‍ ഉണ്ട് എങ്കിലും )

    നിര്‍ഭാഗ്യകരമാണ് ദല്‍ഹി സംഭവം എന്ന് സമ്മതിക്കുന്നു ഒരു ചെറിയ ശതമാനം ആള്‍ക്കാരുടെ തെറ്റുകള്‍ പുരുഷവര്‍ഗതെയാകെ ബാധിക്കുന്നു എന്നതും ശരിതന്നെ . പക്ഷെ നല്ലവര്‍ ആണ് കൂടുതലും എന്ന് ഞാന്‍ കരുതുന്നു . ഒരു സ്ത്രീക്ക് എന്തെങ്കിലും ആപത്തു വരുമ്പോള്‍ ആദ്യം മുന്നിട്ടിറങ്ങുന്നതും പുരുഷന്‍ തന്നെ .

    പുതുവത്സരാശംസകള്‍ !

    ReplyDelete
  14. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ

    ReplyDelete
  15. രചന നന്നായിരിക്കുന്നു.
    സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിക്കൂടി വരുന്നു. ഇതൊരു ചിന്താവിഷയമാണ്; അതിനുള്ള പോംവഴികള്‍ കണ്ടെത്തേണ്ടതാണ്‌. അതോടൊപ്പം പറയട്ടെ, പുരുഷവര്‍ഗത്തെ ഒന്നടങ്കം കുറ്റപ്പെടുത്തുന്നത് ശരിയുമല്ലല്ലോ - നല്ല പുത്രരും, സഹോദരന്മാരും, പിതാക്കളും, ഗുരുക്കളും, സ്നേഹിതരും ഒക്കെ ഉണ്ട്. അതുപോലെ സ്ത്രീകളില്‍ അപൂര്‌വ്വമെങ്കിലും ഈ പറഞ്ഞതിന് വിപരീതവും! എങ്കിലും ഇവിടെ സ്ത്രീക്കാണ് മുന്‍‌തൂക്കം. ആര്‍ഷഭാരത സംസ്കാരം അങ്ങിനെയാണ്. പുരുഷന്മാര്‍ അത് അംഗീകരിക്കുകയും. Happy New Year.
    http://drpmalankot0.blogspot.com

    http://drpmalankot0.blogspot.com

    ReplyDelete
  16. മാംസനിബദ്ധമല്ല രാഗം പറഞ്ഞ നാവുകൾ മൌനത്തിന്റെ പടുകുഴിയിൽ വീണു പോയിരിക്കുന്നു..ലജ്ജിക്കണം മനുഷ്യ മനസ്സാക്ഷികൾ...പുതിയ പ്രതീക്ഷകളോടെ ഇന്നലെയുടെ നോവും പേറി നടന്നേ തീരൂ..ഇതും പ്രകൃതി നിയമം...പുതുവത്സരാശംസകൾ

    ReplyDelete
  17. OK. Your ഗാഡ്ജെറ്റ് added in my Blogspot.

    ReplyDelete
  18. നന്ദി ഡോ. പി. മാലങ്കോട്

    സീത* ,റോസാപൂക്കള്‍ ,Villagemaan/വില്ലേജ്മാന്‍ നന്ദി വായനക്ക്...

    ReplyDelete
  19. 2013 തുടക്കത്തില്‍ സ്ത്രീ കത്തി കാട്ടി 12 വയസുകാരന്‍ പയ്യനെ പീഡിപ്പിച്ച കഥ ആണ് പുറത്തു വന്നത്. അപ്പോള്‍ ഞാന്‍ ഭൂമിയോട്‌ ചോദിക്കട്ടെ "നാണം ഇല്ലെ സ്ത്രീയെ താങ്ങി നടക്കാന്‍'' എന്ന്? എല്ലാ ആണുങ്ങളും ഭീകരന്‍ അല്ല കുട്ടി....

    ReplyDelete
  20. ഒരു ന്യൂനപക്ഷ തെമ്മാടികള്‍ കാണിക്കുന്ന തന്തയില്ലായ്മത്തരത്തിനും തരവഴികള്‍ക്കും എല്ലായ്പ്പോഴും തലകുനിക്കുവാന്‍ വിധിക്കപ്പെട്ടവര്‍. നല്ലവരെ ആരും തിരിച്ചറിയുകയുമില്ല. പീഡകര്‍ എന്നാല്‍ പുരുഷന്മാര്‍...

    ReplyDelete
  21. ഈ വര്‍ഷമെങ്കിലും ഇത്തരം വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങളില്‍ ഇടം പിടിയ്ക്കാനുള്ള സാഹചര്യങ്ങള്‍ വരാതിരിയ്ക്കട്ടെ.

    പുതുവത്സരാശംസകള്‍!

    ReplyDelete
  22. ഈ വര്‍ഷാന്ത്യം ഇങ്ങനെ ഒന്നും കേള്‍ക്കാതെ ഇരിക്കട്ടെ!

    ReplyDelete
  23. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് തനിച്ചു നടക്കാനാകാത്ത കേരളത്തിലെ പട്ടണങ്ങളെകാള്‍ അല്പം മെച്ചമല്ലേ ദല്‍ഹി?പ്രതിഷേധ സമരങ്ങളില്‍ എത്ര അന്തസ്സായിട്ടാണ് ദല്‍ഹി പ്രതികരിച്ചത്?ഒരന്യായം നടന്ന നഗരത്തില്‍ ഒരു കലാപമുണ്ടായില്ലെങ്കില്‍ ആ നഗരം കത്തി ചാമ്പലാവനം എന്ന് പറഞ്ഞ കവിക്ക് ഒരു ദുഷ്പേരു മുണ്ടാക്കിയില്ല ദല്‍ഹി.എന്നാല്‍ ഉടനീളം ഒരൊറ്റ നഗരമായ, പച്ച പരിഷ്കാരികളുടെ കേരളത്തില്‍ പിതാവാലും അയാളുടെ സുഹൃത്താലും പീഡിപ്പിക്കപ്പെട്ട പിഞ്ചു കുഞ്ഞിനുവേണ്ടി ഒരു കരിങ്കൊടി പ്രകടനമെങ്കിലും നടന്നുവോ?(കല്പറ്റ നാരായണന്‍)

    ReplyDelete
  24. ഇനിയെങ്കിലും....

    ReplyDelete
  25. ഈ വര്‍ഷവും ഇത് പോലെ ഉള്ള വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കുന്നു ..:(

    ReplyDelete