Monday, February 6, 2012

അദ്രിനാഥ് മദ്ദളം വായിക്കുകയാണ് !!!







ഗുരുവായൂരിലെ പടിഞ്ഞാറേ നടയിലെ മൂന്നു നില ഫ്ലാറ്റിലെ രണ്ടാം നിലയില്‍ നിറം മങ്ങിയ ജനാലക്കരികില്‍ ഞങ്ങളേയും പ്രതീക്ഷിച്ച് രണ്ടു കണ്ണുകള്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.പടികളെ പിന്നിലാക്കി കാലുകള്‍ മുന്നോട്ടു വയ്ക്കവേ മനസ്സില്‍ ഒരു ചിത്രം ഉണ്ടായിരുന്നു.വാതുക്കല്‍ തന്നെ ആ കണ്ണുകളുടെ ഉടമസ്ഥന്‍ പ്രത്യക്ഷമായി    --“അദ്രിനാഥ്”--‘അദ്രി...കണ്‍ഗ്രാഗുലേഷന്‍സ്’ എന്നു അഭിമാനത്തോടെ പറഞ്ഞ് ആ മാന്ത്രികമായ കരങ്ങള്‍ കുലുക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു എല്ലാം ഗുരുവായൂരപ്പന്റെ കൃപ.മുഖത്തെ കണ്ണടക്കുള്ളില്‍ ഞാന്‍ കണ്ടു ആത്മവിശ്വാസം തുളുമ്പുന്ന ആ കണ്ണുകള്‍....ചെറു മന്ദഹാസത്തോടെ അവന്‍ നമ്മെ സ്വീകരിച്ചു..

ഇതാണു അദ്രിനാഥ്..ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി.ഈ വര്‍ഷത്തെ സ്കൂല്‍ കലോത്സവത്തിനു മദ്ദളത്തിനു ഒന്നാം സമ്മാനവും ‘എ’ ഗ്രേഡും.കഴിഞ്ഞ വര്‍ഷവും ‘എ’ ഗ്രേഡോടെ ആണു അദ്രി മുന്നേറിയത് അതും സ്വന്തമായി മദ്ദളമില്ലാതെ..അവന്റെ സ്വപ്നങ്ങളില്‍ ഒന്നാണു അത്.നാലു വര്‍ഷമായി ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴില്‍ പഞ്ചവാദ്യവും,മദ്ദളവും അഭ്യസിക്കുന്നു.രണ്ടു മുറി മാത്രമുള്ള ആ കുഞ്ഞു വീട്ടില്‍ അവന്റേയും അനിയത്തിയുടേയും പുസ്തകങ്ങള്‍ ....കിട്ടിയ സമ്മാനങ്ങള്‍ ... ഫോട്ടോ ആല്‍ബങ്ങള്‍ ...ഞാന്‍ കണ്ടു


ബാങ്കില്‍ പിരിവ് ജോലി യുള്ള നിരാമയന്റെയും ഭാര്യ ലളിതയുടെയും മകനാണ് അദ്രിനാഥ് .
അനിയത്തിയും ഡാന്‍സ് പഠിക്കുന്നു ...Feb 10 നു ഗുരുവായൂര്‍ നടയില്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് അദ്രി ....വിദൂരഭാവിയില്‍ അവന്റെ സ്വപ്നമായായ സ്വന്തം മദ്ദളത്തില്‍ ആ വിരലുകള്‍ ചലിക്കട്ടെ,പഞ്ചവാദ്യം, കഥകളി, കൃഷ്ണനാട്ടം തുടങ്ങിയ പല കലാരൂപങ്ങൾക്കും ഒഴിച്ചുകൂടാനാവാത്ത ഒരു വാദ്യമായ മദ്ദളത്തില്‍ അഗ്രഗണ്യന്‍ ആകട്ടെ അദ്രിനാഥ്  എന്നും നമുക്ക് പ്രാര്‍ഥിക്കാം..

എല്ലാ ഭാവുകങ്ങളും നേരുന്നു ഞാന്‍ ആ കുഞ്ഞു കലാകാരന് !!!

[N .B : അദ്രിനാഥ് -- എന്റെ ശ്യാമേട്ടന്റെ വല്യച്ഛന്റെ മകന്റെ മകന്‍]

കഴിഞ്ഞ വര്‍ഷത്തെ സ്കൂള്‍ യുവജനോത്സവത്തില്‍ നിന്നും 



31 comments:

  1. എല്ലാ ഭാവുകങ്ങളും നേരുന്നു ഞാന്‍ ആ കുഞ്ഞു കലാകാരന് !!!

    ReplyDelete
  2. ഞാനും നേരുന്നു ഭാവുകങ്ങള്‍.

    ReplyDelete
  3. ഞാനും നേരുന്നു നന്മകള്‍

    ReplyDelete
  4. Jassinteyum Electric Guitarinteyum vazhiye pokunna ee kaalathu maddalathil maanthrika viralukal meettunna ee eliya kalaakaaranu Abhinandanangal, oppam ee bloginum

    ReplyDelete
  5. അദ്രിനാദ്‌ മദ്ദളം വായിക്കട്ടെ ..ദേവൂട്ടി ഇനി കുറച്ചു നാള്‍ സ്വസ്ഥമായിരുന്നു മംഗളം വായിക്കൂ ..മംഗലം കഴിഞ്ഞതല്ലേ ..മംഗളം ഭവന്തു :)

    ReplyDelete
  6. എല്ലാ ഭാവുകങ്ങളും

    ReplyDelete
  7. മംഗളം നേരുന്നു,,

    ReplyDelete
  8. എല്ലാം നന്നായി വരട്ടെ.

    ReplyDelete
  9. എല്ലാം നന്നായി വരട്ടെ :)

    ReplyDelete
  10. എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  11. നന്മകള്‍ നേരുന്നു !

    ReplyDelete
  12. അദ്രിനാഥിന് ഞങ്ങടെ അന്യേഷണം പറയണേ...

    ReplyDelete
  13. ella vidha bhavukangalum....nerunnu

    ReplyDelete
  14. വിരലുകള്‍ കൊണ്ട് മായാജാലം തീര്‍ക്കുന്ന അദ്രിനതിനു എന്റെ ഭാവുകങ്ങള്‍

    ReplyDelete
  15. എന്‍റേം ആശംസകള്‍...പ്രാര്‍ത്ഥനകള്‍...!

    ReplyDelete
  16. ആശംസകള്‍...അദൃവിനും റാണി പ്രിയക്കും....

    ReplyDelete
  17. ഈ കൊച്ചുകലാകാരൻ അദ്രിനാഥ്
    ഭാവിയിലെ മേളത്തിന്റെ ഒരു തലതൊട്ടപ്പനായി തീരട്ടേ..!

    ReplyDelete
  18. എല്ലാവിധ നന്മകളും നേരുന്നു... വലിയ ഒരു കലാകാരന്‍ ആയി ഉയരാന്‍ ദൈവം അനുഗ്രഹിക്കട്ടെ....

    ReplyDelete
  19. എല്ലാവിധ നന്മകളും നേരുന്നു...കൊച്ചുകലാകാരൻ അദ്രിനാദിനു .....

    ReplyDelete
  20. ഈ കൊച്ചു മിടുക്കന്‍ വളര്‍ന്നു വാദ്യകലയിലെ കേമനാവട്ടെ.... പ്രാര്‍ത്ഥനകളോടെ..

    സന്ദീപ്‌

    ReplyDelete
  21. എല്ലാ ആശംസകളും നേരുന്നു ആ കലാകാരന് .എന്റെ നാട്ടില്‍ പെരിങ്ങോടെ ഹൈസ്കൂളില്‍ പഞ്ച വാദ്യത്തിന്റെ ശബ്ദം ചെവികളില്‍ മുഴങ്ങുന്നു

    ReplyDelete
  22. ആ കുഞ്ഞു കലാകാരന് എല്ലാ ആശംസകളും നേരുന്നു

    ReplyDelete
  23. എന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍...

    ReplyDelete
  24. എല്ലാ നന്മകളും നേരുന്നൂ...ഞാനും മുൻപൊരു താളവാദ്യക്കാരനായിരുന്നൂ...വിധി തടസ്സം നിന്നത് കൊണ്ട് അതിക്കെ മതിയാക്കി....എന്നാലും ഇത്തരം കുഞ്ഞ് പ്രതിഭകളുടെ കരവിരുത് കാണുമ്പോൾ....ഇപ്പോൾ സ്നേഹം മാത്രം...

    ReplyDelete
  25. ആശംസകൾ അദ്രി....

    ReplyDelete
  26. അദ്രിനാഥിന് എല്ലാവിധ ആശംസകളും നേരുന്നു. കൂടുതല്‍ ഉയരങ്ങളിലെത്താനാവട്ടെ..

    ReplyDelete