അപ്രതീക്ഷിതമായിരുന്നു എന്റെ മൂകാംബിക ദര്‍ശനം.വളരെക്കാലമായി ആ സന്നിധിയില്‍ എത്തിച്ചേരണം എന്നും ദര്‍ശനഭാഗ്യം ലഭിക്കണം എന്നും കൊതിക്കുന്നു.പക്ഷെ നമ്മള്‍ മനുഷ്യര്‍ മാത്രം വിചാരിച്ചാല്‍ പോര !! ദേവിയും സങ്കല്പ്പിക്കണം എന്നതിന്റെ ഉത്തമോദ്ധാഹരണം ആണ് 23 നു പുറപ്പെട്ട എന്റെ ഈ യാത്ര! 21 നു ആയിരുന്നു എന്റെ സുഹൃത്ത് എന്നെ വിളിക്കുന്നത് "പറ്റുമെങ്കില്‍ നാളെത്തന്നെ ദേവിയെ ദര്‍ശിക്കുക ! പറ്റുമെങ്കില്‍ എന്നല്ല-പോകണം പോയെ തീരൂ " അതെ ...ഞാന്‍ അനുസരിക്കുകയായിരുന്നു.ദേവിയുടെ വാക്കാണ് ..
അങ്ങിനെ അന്നേ ദിവസം രാവിലെ പുറപ്പെട്ടു.അച്ഛനും അമ്മയും ഞാനും! ഞാന്‍ ഏറെ ഇഷ്ടപ്പെട്ട മുഹൂര്‍ത്തം.അനിയന്‍ ആണ് കാര്‍ ഓടിച്ചത്(റെയില്‍വേ സ്റെഷനിലെക്ക്) .കുളി കഴിഞ്ഞു നനഞ്ഞ മുടിയും ചുണ്ടില്‍ മന്ത്രവുമായി ദേവിയുടെ തിരുനടയും മനനം ചെയ്ത് യാത്ര ആരംഭിച്ചു.അവന്‍ CD ഇട്ടിട്ടുണ്ട്.തമിള്‍ ഗാനങ്ങളുടെ തട്ട് പൊളിയന്‍ ഗാനങ്ങള്‍ എനിക്ക് അരോചകമായ് തോന്നി. ഞാന്‍ പറഞ്ഞു "റാണാ..ഗായത്രീ മന്ത്രം വക്കൂ "ഗായത്രിയോ? അപ്പുറത്തെ ഗായത്രിയാണോ യേച്ചി ....." അവന്‍ എന്നെ കളിയാക്കിയതാണ്.നീരസം ഉള്ളില്‍ ഉണ്ടെങ്കിലും അത് പുറത്ത് കാട്ടാതെ മന്ത്രം ഉരുവിടുകയായിരുന്നു...എന്തോ ...എന്റെ മനസ്സ് കണ്ട മാതിരി അവന്‍ ഗണപതി സ്തുതി വച്ചു.എനിക്ക് സന്തോഷമായി."വിഘ്നേശ്വര.......വിഘ്നം വരുത്തല്ലേ.."
അങ്ങിനെ റെയില്‍വേ സ്റെഷനില്‍ അവന്‍ നമ്മളെ ഇറക്കി.ഒന്നര മണിക്കൂര്‍ യാത്ര കഴിഞ്ഞു ഇറങ്ങിയപ്പോള്‍ പുറത്തെ തണുത്ത മഞ്ഞിന്റെ നനുത്ത സ്പര്‍ശം മനസ്സിനെ കുളിര്‍പ്പിച്ചു.കാറിനുള്ളിലെ കൃത്രിമ തണുപ്പ് അനുഭവിച്ച എന്നില്‍ ,മനുഷ്യര്‍ എന്തിനു ഇത്തരം കൃത്രിമങ്ങളുടെ പുറകെ പോകുന്നു എന്ന തോന്നല്‍ ഉളവായി. ഇത്തിരി നേരം അതിനെകുറിച്ച് ചിന്തിച്ചു. ചായയും വടയും കഴിച്ചതോടെ ട്രെയിനിന്റെ ചൂളം വിളി കേള്‍ക്കാനായി ഒപ്പം അറിയിപ്പിന്റെ കുയില്‍ നാദവും...സീറ്റ് ഒട്ടുമിക്കതും ഒഴിഞ്ഞ അവസ്ഥയില്‍ ആയിരുന്നു.റെയില്‍വേ സ്റെഷനില്‍ നിന്നും വാങ്ങിയ എം ടി യുടെ "വാനപ്രസ്ഥം" വായിക്കാനുള്ള തിരക്കിലായിരുന്നു ഞാന്‍ .തൊട്ടടുത്ത സീറ്റില്‍ തെലുങ്ക് പറയുന്ന മലയാളി ദമ്പതികള്‍ .ഇത്തിരി പ്രായം ചെന്നവര്‍ .ആ സ്ത്രീ അദ്ദേഹത്തോട് പറയുകയാ...ദേ ...നോക്കിയേ... എം ടി യുടേതാ...നോക്കിക്കോട്ടേ എന്ന് എന്നോട് അനുവാദം വാങ്ങി അദ്ദേഹം പുസ്തകത്തിന്റെ പേര് നോക്കി.അത് വായിച്ചതാണെന്ന ഭാവം ആ മുഖത്ത് അനുഭവവേദ്യമായി.1993 ഇല്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് ഓടക്കുഴല്‍ അവാര്‍ഡ് നേടിക്കൊടുത്ത കഥ.നാല് ശ്രേഷ്ടങ്ങളായ കഥകളാണ് ഈ സമാഹാരത്തില്‍ .അത് ഞാന്‍ ഇപ്പോഴേ വായിക്കുന്നുള്ളൂ എന്ന അപകര്‍ഷതാ ബോധം എന്നില്‍ ലജ്ജയുണര്‍ത്തി.എങ്കിലും വായന തുടങ്ങി.അമ്മ പിറുപിറുക്കുന്നുണ്ട് ."അവള് തുടങ്ങി വായന" എനിക്കമ്മയോടുള്ള എതിര്‍പ്പ് ഇതിനു മാത്രമാണ് ..
വാനപ്രസ്ഥം ഹൃദ്യമായ ഒരു വായന സമ്മാനിച്ചു.അതിലും കൊല്ലൂര്‍ മൂകാംബികാ ദര്‍ശനം ആണ് പ്രമേയം എന്നത് കണ്ട ഞാന്‍ സ്തബ്ദയായി.പഴയകാലത്തെ ഒരു മാഷും ശിഷ്യയും.അവരുടെ അനുരാഗമഴ വളരെ നന്നായി എം.ടി അവതരിപ്പിച്ചിരിക്കുന്നു.വയസ്സുകാലത്ത് ഈ തീര്‍ഥാടനത്തിന് അവര്‍ ഒന്നിച്ചിരിക്കുന്നു.കുടജാദ്രിയിലും പോകുന്നുണ്ട്.അത് വായിച്ച മുതല്‍ അവിടെയും പോകണം എന്ന ആഗ്രഹം മുള പൊട്ടി.അങ്ങനെ മൂന്നു മണിക്കൂറില്‍ കൂടുതല്‍ യാത്ര,മംഗലാപുരം എത്തി.ഇനി ബസ്സില്‍ ഒരു നാലര മണിക്കൂര്‍ യാത്രയും കൂടി യുണ്ട് ...കൊല്ലൂരിലെക്കുള്ള ബസ്സ് പെട്ടെന്ന് കിട്ടുക എന്നത് ഒരു ഭാഗ്യം തന്നെയാണ്.ഞങ്ങള്‍ എത്തിയപ്പോളെക്കും പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന ഒരു ബസ്സ്.ഭക്ഷണം കഴിക്കണ്ടേ എന്ന് അമ്മ പറയുന്നുണ്ട്.പക്ഷെ അതൊന്നു കൂട്ടാക്കാതെ അച്ഛന്‍ കയറി.കൃത്യം 3 സീറ്റ് ഒഴിച്ചിട്ട മാതിരി! നമ്മുക്കുവേണ്ടി ആ ബസ്സ് സീറ്റും ഒഴിച്ചിട്ടു കാത്തുനില്‍ക്കുന്നു!ദേവീ ..മൂകാംബികേ ....ദേവിയുടെ സാമീപ്യം അറിഞ്ഞമാതിരി.എന്തായാലും ഇതുവരെ ഒരു കുഴപ്പം ഒന്നും ഉണ്ടായില്ല.അടുത്തിരിക്കുന്നവര്‍ ഒക്കെ എത്രയോ മുന്നേ വന്നവര്‍ ! ആരും ഭക്ഷണം കഴിച്ചില്ല എന്ന് കേട്ടതോടെ അമ്മക്ക് ആശ്വാസമായി.ബസ്സ് എവിടെയെങ്കിലും നിര്തുമല്ലോ. പക്ഷെ ഞാന്‍ ആഗ്രഹിച്ചത് ഇത് തന്നെയായിരുന്നു...അങ്ങനെ ബസ്സ് നീങ്ങിത്തുടങ്ങി...മടുപ്പ് തീരെ ഉണ്ടായിരുന്നില്ല..industrial ഏരിയ ആയ മംഗലാപുരം ടൌണ്‍ കഴിഞ്ഞതോടെ കാടുകള്‍ ആണ്...ഉഡുപ്പി ഒരു മെയിന്‍ സ്റൊപ്പാണ്.ആളുകള്‍ കയറുന്നുണ്ട്....ഇരിക്കുന്നവരില്‍ മിക്കവാറും ആളുകള്‍ കൊല്ലൂരില്‍ ഇറങ്ങേണ്ടവര്‍ ആണ്..കന്നഡ ഭാഷയില്‍ പറയുന്നതൊന്നും മനസ്സിലാകുന്നില്ല.പക്ഷെ അപ്പ,അമ്മ എന്ന് മനസ്സിലായി..എല്ലാ ഭാഷയിലും അപ്പയും അമ്മയും തന്നെ ആശ്വാസം !!!

കുന്താപുരത്ത് എത്തിയപ്പോള്‍ കുറച്ചു സമയം നിര്‍ത്തി .ഡ്രൈവര്‍ പറഞ്ഞു "എയിട്ട് മിനുട്ട് " എന്ന്...ഇതെന്താപ്പാ...ഒരു എട്ടു മിനുട്ടിന്റെ കണക്ക് ?? അപ്പോളേക്കും അമ്മ അടുത്ത് ഉള്ളവരോട് കമ്പനി തുടങ്ങിക്കഴിഞ്ഞു.. പൂരം വര്ത്തമാനമാണ്..ഞാന്‍ സഹസ്രനാമം ഒരുവിട്ടുകൊണ്ടെയിരിക്കുന്നു.എന്റെ അടുത്തിരുന്നു ഒരു പെണ്‍കുട്ടി എന്നെ നോക്കി ചിരിക്കുന്നു ആ ഓമനത്വമാര്‍ന്ന മുഖം,ഞാന്‍ നോക്കി നില്‍ക്കെ എന്നെ കണ്ണില്‍ നിന്നും ഒരുതുള്ളി അശ്രു അടര്ന്നുവീനു.അവള്‍ എന്റെ കൈവിരല്‍ പിടിച്ചിരിക്കുന്നു(മുറുക്കി...മുറുക്കി)നൊണ്ണ്‍കാട്ടി ചിരിക്കുന്നു.വല്ലാത്ത ഒരാകര്‍ഷണം!ദൈവത്തെപ്പോലെയാണ് കുഞ്ഞുങ്ങള്‍ നിഷ്കളങ്കര്‍ !! ബുദ്ധി വച്ച് കഴിയുംപോലെക്കും ഇവര്‍ ഈ ലോകത്തെ കപടത മുഴുവന്‍ പഠിച്ചിരിക്കും എന്തായാലും നാമം പൂര്‍ത്തിയാക്കി അവളുടെ കുസൃതികള്‍ കണ്ടു മനം കുളിര്‍ത്തു.അവിടെ നിന്നും കരിക്ക് കുടിച്ചു നല്ല ആശ്വാസം തോന്നി...ശരീരത്തിനും മനസ്സിനും നല്ല ഉന്മേഷം.പിന്നെയും കാടും മലകളും നിറഞ്ഞ സ്ഥലങ്ങളിലൂടെയുള്ള യാത്ര.റോഡിന്റെ വീതി കുറഞ്ഞു വരികയാണ്.ബസ്സിന്റെ ഇരമ്പല്‍ ചെവിയില്‍ കേട്ടുകൊണ്ടേ ഇരിക്കുന്നു..സ്വര്‍ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതാണെന്ന് ഞാന്‍ ഓര്‍ത്തു. അപ്പോളേക്കും അഞ്ചര ആയി..നമ്മള്‍ ആ പുണ്യസ്ഥലമായ ദേവിയുടെ സന്നിധിയിലേക്ക് അടുക്കാറായി.വൈകുന്നേരം ആയിട്ട് കൂടി മുന്നോട്ടു പോകുന്തോറും ഒരു കുളിര്‍മ അനുഭവിച്ചു.ആറു മണിയോടെ ഞങ്ങള്‍ കൊല്ലൂരില്‍ എത്തി ... ഒരു വശം നിറയെ കച്ചവടങ്ങള്‍ നടക്കുന്നു..ഒരാള്‍ ഞങ്ങളെ സമീപിച്ചു താമസസ്ഥലം പറഞ്ഞു തന്നു...ദേവിയുടെ നടയിലൂടെ നീങ്ങിയപ്പോള്‍ ദേവി..എന്നെ ഇത്ര പെട്ടെന്ന് അവിടുത്തെ നടയില്‍ എത്തിച്ചല്ലോ എന്ന മനസ്സിന്റെ വിളിയുയര്‍ന്നു!!
റൂമില്‍ പോയി ലഗേജ് വച്ച്,ചായയും കുടിച്ച് ,കുളിച്ച് സെറ്റുമുണ്ടും ധരിച്ച്, ഒരു താലത്തില്‍ പൂക്കളും(തെച്ചി,മുല്ല,ചുകന്ന റോസാ ഇത്യാദി)എടുത്ത് ക്യുവില്‍ നിന്നു.അത്യാവശ്യം പുറകിലായിരുന്നു.അമ്മേ മഹാമായേ ..എന്ന ഒറ്റധ്യാനം..മുന്നില്‍ ഒന്നും കാണുന്നില്ല ദേവി മാത്രം മനസ്സില്‍ ! വലിയൊരു ആരവതോട് കൂടി നട തുറക്കുന്ന ശബ്ദം കേള്‍ക്കാം!ഇടതടവില്ലാതെ മണി അടിച്ചുകൊണ്ടെയിരിക്കുന്നു.ക്യു നീങ്ങിത്തുടങ്ങി.അനേകമനേകം ദുഖഭാരങ്ങളും ഏന്തി ഭക്തജനങ്ങള്‍ ദേവിയോട് സങ്കടം ഉണര്തിക്കാന്‍ വേണ്ടി നില്‍ക്കുന്നു.ക്യുവില്‍ നീങ്ങുമ്പോള്‍ ചുവര്‍ചിത്രങ്ങള്‍ കാണാം.അങ്ങിനെ നടയുടെ വാതില്‍ക്കല്‍ എത്തി.ക്യു രണ്ടായി പിരിഞ്ഞു.ദേവീ..മഹാമായേ എന്ന വിളി മാത്രം.ഇത്തിരികൂടി നടന്നപ്പോള്‍ കാണുമാറായി എന്റെ ദേവിയെ!!പച്ച സാരിയും ഉടുത്ത് സര്‍വ്വാലന്കാര വിഭൂഷിതയായി ദേവി..മൂകാംബിക.എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല.കണ്ണ് ഇത്തിരി കൂടി വിടര്‍ത്തി ഇമ വെട്ടാതെ നിര്‍ന്നിമേഷിതയായി നോക്കി നിന്നു.കണ്ണുനീര്‍ കുടുകുടാ ഒഴുകിക്കൊണ്ടിരുന്നു.ഏകാന്തതയില്‍ എത്ര കണ്ണുനീര്‍ ഒഴുക്കിയിട്ടുണ്ട്! അജ്ഞാതയായ എന്നെ ദേവി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടാകണം!കുളിര്‍ത്തെന്നലായ് എന്റെ കണ്ണുനീര്‍ ഒപ്പിയത് അദൃശ്യയായ് ഈ കൈകള്‍ കൊണ്ടായിരുന്നില്ലേ!!ദേവീ!കരച്ചിലിനെക്കള്‍ വലിയൊരു പ്രാര്‍ത്ഥന മറ്റെന്താണ്!ഈശ്വരനുവേണ്ടി കരയാന്‍ സാധിച്ചാല്‍ ഭൗതിക ദുഖങ്ങളില്‍ നിന്നും കരകേറുവാന്‍ മറ്റു മാര്‍ഗങ്ങളൊന്നും ആവശ്യമില്ല.അപ്പോളേക്കും ഞാന്‍ ക്യുവില്‍ നിന്നും പുറത്തായി..ഇനിയും കാണണം എന്ന ആഗ്രഹം.. അന്ന് 3 - 4 തവണ ദര്‍ശനം നടത്തി.
നമ്മുടെ നാട്ടുകാരിയായ ഒരു കാര്‍ത്യായനി അമ്മ-- ടീച്ചര്‍ ആയിരുന്നു.30 വര്‍ഷമായി ദേവിയുടെ അടുക്കല്‍ സന്യാസിനി ആണ്.എത്ര പുണ്യങ്ങള്‍ ചെയ്തവരായിരിക്കും ആ സ്ത്രീ !!അവര്‍ പിന്നെയും നമ്മളെ കൂട്ടി പ്രത്യേക സ്ഥലത്തുനിര്‍ത്തി ദര്‍ശനം നേടിത്തന്നു.ദേവിക്ക് ആഭരണം ചാര്‍ത്താന്‍ നേര്‍ച്ചയുണ്ടായിരുന്നു അതും വളരെ ഭംഗിയോടെ സാധിച്ചു.പ്രസാദ ഊട്ടിനു പോയി...നേദ്യ ചോറും കറിയും കഴിച്ചപ്പോള്‍ മനസ്സിനും ശരീരത്തിനും ഉണ്ടായ ഉന്മേഷം പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല..മൂകാംബികയിലെ പ്രധാന പ്രസാദം ആയ കഷായ തീര്‍ത്ഥം വാങ്ങാനുള്ള ക്യുവില്‍ നിന്നു...ശങ്കരാചാര്യര്‍ക്ക് ദേവി പച്ചിലകള്‍ കൊണ്ട് ഉണ്ടാക്കിയ മരുന്നാണ് എന്ന് പറയപ്പെടുന്നു..ഇത് സേവിച്ചാല്‍ സര്‍വ്വ രോഗവും ശമിക്കും എന്ന് സങ്കല്പം..
പിറ്റേന്ന് കാലത്ത് നാല് മണിക്ക് എഴുനേറ്റ് കുളിച്ച് നടക്കല്‍ എത്തി വീണ്ടും തൊഴുതു..അപ്പോളും കിട്ടി 2 - 3 തവണ ദര്‍ശനം .....എന്തോ നല്ല തിരക്കില്ലാത്ത ദിവസം തന്നെ....ദേവീടെ അനുഗ്രഹം എന്നല്ലാതെ എന്ത് പറയാന്‍ ! അപ്പോളേക്കും കാര്‍ത്യായനി അമ്മ നമ്മള്‍ വഴിപാടു ചെയ്തു കിട്ടിയ പ്രസാദത്തിനു പുറമേ ദേവിക്ക് ചാര്‍ത്തിയ ഉടയാടകളും ആഭരണങ്ങളും കൊണ്ടുതരുന്നു....ഇതിലേറെ സന്തോഷിക്കാന്‍ എന്ത് വേണം!!!! സൌപര്‍ണികയില്‍ എത്തിയപ്പോള്‍ ചിന്തിച്ചു,അവസരം കിട്ടിയാല്‍ കുടജാദ്രിയില്‍ പോകണം പിന്നെയാവട്ടെ.. യാത്ര പറഞ്ഞു തിരിച്ചു പോരുമ്പോള്‍ മനസ്സില്‍ ഒരു നൊമ്പരം .ഇനി എന്ന് കാണും ദേവീ മഹാമായേ!!! ഈ യാത്രക്ക് ഹേതുവായ എന്റെ സുഹൃത്തിനും നന്ദി...