Monday, December 27, 2010

'ഓര്‍മ്മകളേ ..വിട.....'(രണ്ടാം ഭാഗം)

'ഓര്‍മ്മകളേ ..വിട.....' ഒന്നാം ഭാഗം ഇവിടെ വായിക്കാം 
********************************************************************************
"ഹം തേരെ ശഹര്‍ മേം ആയേ ഹേ മുസാഫിര്‍ കി തരഹ് .....
സിര്‍ഫ്‌ ഇക്ക ബാര്‍ മുലാകത് കാ മൌകാ ദേ ദേ .........."

സീറ്റില്‍ ചാരി കിടന്നു ആ ഗസലിന്റെ ഈണത്തില്‍ വിരലുകള്‍ താളം പിടിക്കുന്നുണ്ട് എങ്കിലും ഗംഗ മറ്റേതോ ലോകത്ത് ആയിരുന്നു...ദത്തന്‍ ഓഫീസിലെ എന്തൊക്കെയോ തമാശകള്‍ പറയുന്നുമുണ്ട്..

"ഗംഗാ ......എന്ത് പറ്റി നിനക്ക് ?കടല്‍ കാണാന്‍ പോകണ്ട എന്ന് എത്ര തവണ പറഞ്ഞതാ...നീ കേട്ടില്ല......നിന്റെ മൌനം എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു മോളെ.." "ദത്തേട്ടാ......എനിക്ക് എന്തൊക്കെയോ പറയാന്‍ തോന്നുന്നു വണ്ടി ഒരിത്തിരി നിര്‍ത്തുമോ?" അപ്പോളേക്കും അടുത്ത ഗസല്‍ തുടങ്ങിയിരുന്നു.. ദത്തന്‍ ഇന്നോവ റോഡരുകില്‍ ഒതുക്കിയിട്ടു.

"ദത്തെട്ടന്‍ എന്നെ വല്ലാതെ സ്നേഹിക്കുന്നു. ഈ സ്നേഹം കാണുമ്പോള്‍ പേടിയാവുന്നു എനിക്ക്. എന്നില്‍ നിന്നും അല്കലരുതെ ഏട്ടാ......"കണ്ണുകളില്‍ നിന്നും ഗംഗാപ്രവാഹം പോലെ മിഴിനീര്‍ അടര്‍ന്നു വീണു

"നിന്നെ വിട്ടു ഞാന്‍ എങ്ങോട്ട് പോവാനാ ..എനിക്കാരുമില്ലല്ലോ ഈ ലോകത്ത് നീയല്ലാതെ... നിനക്കെന്ത മോളെ പറയാനുള്ളത് പറയൂ .."ഏട്ടാ ഞാന്‍...ഞാന്‍ ...ഒരു നിമിഷം ഓര്‍ത്തു പോയ്‌ ആ കടല്‍ തീരം...

അന്ന് ഞാനും എന്റെ കുഞ്ഞനിയനും അച്ഛനും അമ്മയും ഉള്ള ദിനങ്ങള്‍ .... സന്തോഷവും സംതൃപ്തിയും കുന്നോളം വാണ കാലം.....കടലില്‍ വലവീശാന്‍ പോകുന്ന അച്ഛന്‍ ... കടപ്പുറത്ത് വല നെയ്യുന്ന അമ്മ..ആ പൂഴിമണ്ണില്‍ 'കടലമ്മ' എന്ന് എഴുതുമ്പോള്‍ തന്റെ എല്ലാം എല്ലാം ആയിരുന്നു കടല്‍. പക്ഷെ ഇന്ന് ഡിസംബര്‍ 26 തന്റെ കുടുംബത്തെ കടലമ്മ തട്ടിയെടുത്ത ദിനം.ഇന്നും ആര്‍ത്ത് അട്ടഹസിച്ച് 'സുനാമി' തിരകള്‍ ഭീകര സ്വപ്നമായ് തന്നെ തേടി വരുന്നു.....അച്ഛന്‍,അമ്മ,അനിയന്‍ എല്ലാരും പോയി...എന്നെ മാത്രം എന്തേ ഈ കരയില്‍ ഉപേക്ഷിച്ചു?സ്വാന്തനമായ് 'സ്വാന്ത്വനം' വന്നെത്തിയത്തോടെ തന്റെ അവശിഷ്ട ജീവിതം അവിടുത്തെ അന്തെവാസികളോട് കൂടെ....
 
ഗന്ധര്‍വനെപ്പോലെ ദത്തെട്ടന്‍ വന്ന ദിവസം ഞാന്‍ ഓര്‍ക്കുന്നു...ഈ അനാഥ ക്ക് കൂട്ടായി....എന്റെ ദത്തേട്ടാ....മരണത്തിലും ഞാന്‍ മറക്കില്ല ...

ദത്തന്‍ :"നിന്റെ കണ്ണുനീര്‍ എനിക്ക് സഹിക്കില്ല ഗംഗാ....ഇനി കരയരുത്...നീ ഇനി കരഞ്ഞാല്‍ എന്റെ മരണം ആകട്ടെ...എല്ലാ വര്‍ഷവും പറയാറുള്ളതല്ലേ ഇതൊക്കെ...ഇനി ഒരിക്കലും ഇതൊന്നും ഓര്‍ക്കരുത്...കഴിഞ്ഞതൊക്കെ കഴിഞ്ഞു...ഗംഗാ..നിനക്ക് ഞാനുണ്ട് നിന്റെ ദത്തെട്ടന്‍ ....നമ്മുടെ മക്കള്‍...ഇനി ഇതാണ് നമ്മുടെ ലോകം ..........................."

2010 കഴിഞ്ഞു 2011 പിറക്കാന്‍ പോകുന്നു...എല്ലാ ദുഖവും മറന്നു ഈ പുതുവര്‍ഷപുലരിയെ നമുക്ക് വരവേല്‍ക്കാം....
ഗംഗ: ശരി ഏട്ടാ....ഓര്‍മകള്‍ക്ക് വിട.....ഞാന്‍ ഇനി ഏട്ടനെ വിഷമിപ്പിക്കില്ല ...
എന്റെ കണ്ണ് നിറയില്ല സത്യം....എന്റെ ഏട്ടനും മക്കളും ആണ് എന്റെ ലോകം....

********************************************************************************

33 comments:

  1. 'ഓര്‍മ്മകളേ ..വിട.....' എന്ന പോസ്റ്റ്‌ പൂര്‍ണമല്ല,കഥ ആയില്ല എന്ന വായനക്കാരുടെ പ്രതികരണം മാനിച് ആ പൂര്‍വ്വകാല ഓര്‍മ്മകള്‍ പങ്കുവെച് ദേവുട്ടി ഈ കഥ അവസാനിപ്പിക്കട്ടെ........ ദേവുട്ടിക്ക് പറയാനുള്ളത് കേള്‍ക്കൂ

    ReplyDelete
  2. കൊള്ളം നനായിട്ടുണ്ട് ഇനിയും സഹോദരിയുടെ തൂലിക യില്‍ നിന്ന് ഗംഗാ പ്രവാഹം ഉണ്ടാവട്ടേ
    http://iylaserikaran.blogspot.com/

    ReplyDelete
  3. ഓര്‍മകളെ വിട പറയൂ.. പോയി വരട്ടെ ഞാന്‍........

    ReplyDelete
  4. "ഇന്ന് ഡിസംബര്‍ 26 തന്റെ കുടുംബത്തെ കടലമ്മ തട്ടിയെടുത്ത ദിനം.ഇന്നും ആര്‍ത്ത് അട്ടഹസിച്ച് 'സുനാമി' തിരകള്‍ ഭീകര സ്വപ്നമായ് തന്നെ തേടി വരുന്നു"

    "2010 കഴിഞ്ഞു 2011 പിറക്കാന്‍ പോകുന്നു...എല്ലാ ദുഖവും മറന്നു ഈ പുതുവര്‍ഷപുലരിയെ നമുക്ക് വരവേല്‍ക്കാം...

    സുനാമിയുടെ ഓര്‍മ്മകള്‍ അയവിറക്കി ഗംഗയും ദത്തെട്ടനും പഴയ വേദനകള്‍ മറന്നു പുതു പുലരിയെ വരവേല്‍ക്കുന്നു. പുതു പുത്തന്‍ സ്വപ്നങ്ങളുമായി നമുക്കും പുതു വര്‍ഷത്തെ വരെവേല്‍ക്കാം..

    പുതുവത്സരാശംസകള്‍.. .

    ReplyDelete
  5. :"നിന്റെ കണ്ണുനീര്‍ എനിക്ക് സഹിക്കില്ല ഗംഗാ....ഇനി കരയരുത്

    ReplyDelete
  6. കൊള്ളം നനായിട്ടുണ്ട്.
    ...........
    പുതുവത്സരാശംസകള്‍.. .

    ReplyDelete
  7. അതെ..ഓര്‍മകള്‍ക്ക് വിട പറയാം ..പുതിയ പുതിയ ഓര്‍മകളും ..അനുഭവങ്ങളും സുഹുര്‍ത്തുക്കളും ആയി പുതു വര്ഷം മാറട്ടെ ..എന്തേ?..പുതുവത്സരാശംസകള്‍..

    ReplyDelete
  8. ഒന്നാം ഭാഗം മുമ്പ്‌ വായിച്ചിരുന്നില്ല. ഇപ്പൊ രണ്ടും വായിച്ചു. നന്നായി. എല്ലാത്തിനും സാഗരം സാക്ഷി. കടലിനു കര്‍മ്മസാക്ഷി എന്നൊരു പേരുകൂടി ഉണ്ടെന്നു തോന്നുന്നു. എത്ര തലമുറകളുടെ ആശയും നിരാശയും ...

    ReplyDelete
  9. ഭാവുകങ്ങള്‍
    പുതുവത്സരാശംസകളും

    ReplyDelete
  10. nannayittund.................................................................... happy new year

    ReplyDelete
  11. Now the story is completed.
    Best wishes for a flamboyant 2011

    ReplyDelete
  12. ഇതു വായിച്ചപ്പോള്‍ എന്‍റെ മനസ്സിലേക്കു ഓടി വന്നതു കാഴ്ച്ച എന്ന സിനിമയും പിന്നെ കേരള കഫേ എന്ന സിനിമയും ആണു.. ഒന്നു ഗുജറാത്തു ദുരന്തത്തെ ഓര്‍മ്മിപ്പിച്ചപ്പോള്‍ ഒന്നു പെരുമണ്‍ ദുരന്തത്തെ ഓര്‍മ്മിപ്പിച്ചു... അതിന്‍റെ ആ തീക്ഷണത അല്ല എങ്കില്‍ ആ നീതി പുലര്‍ത്താന്‍ റാണിക്കും കഴിഞ്ഞിട്ടുണ്ടു ... എല്ലാഭാവുകങ്ങളും നേരുന്നു.. ഒപ്പം പുതു വത്സര ആശംസകളും

    ReplyDelete
  13. അത് ശരി വായനക്കാര്‍ പൂര്‍ണമായില്ല എന്നു പറഞ്ഞപ്പോള്‍ കഥക്ക രണ്ടാം ഭാഗം ഉണ്ടായോ ... ഹിഹി ... ഹിഹി
    ഞാന്‍ പറയുന്നു ഇതും പൂര്‍ണമല്ല അടുത്ത ഭാഗം വരട്ടെ... 2010 കഴിഞ്ഞു 2011 പിറന്നിട്ടായാലും മതി :D

    എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ :)

    ReplyDelete
  14. നന്നായിട്ടുണ്ട്...
    പുതുവത്സരാശംസകള്‍..

    ReplyDelete
  15. ഓര്‍മ്മകളേ ..വിട.നന്നായിട്ടുണ്ട്

    പുതുവത്സരാശംസകള്‍.

    ReplyDelete
  16. ആ അബ്രപ്റ്റ് എൻഡ് ഒഴിവാക്കാൻ ഇങ്ങനെയൊരു പണിയൊപ്പിച്ചു അല്ലേ? എന്തായാലും നന്നായി. പുതുവത്സരത്തിൽ ഒരുപാട് നല്ല കഥകളും കൂട്ടുകാരേയും കിട്ടട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  17. എഴുത്ത് കൊള്ളാം


    പുതുവത്സരാശംസകള്‍!

    ReplyDelete
  18. valare nannayittundu.... hridayam niranja puthuvalsara aashamsakal.....

    ReplyDelete
  19. 2010 നും വിട...പുതുവത്സരാശംസകള്‍..

    ReplyDelete
  20. വായനക്കാര്‍ക്ക്‌ വേണ്ടി എഴുതിയതാണെന്ന് തോന്നുന്നില്ല....
    സംഭാഷണ രീതിയില്‍ കഥ എഴുതിയത് ഇഷ്ട്ടമായി.
    ഇനിയും വല്ലതും മറന്നൊന്നു നോക്ക്..ഞാന്‍ ഇവിടെ തന്നെയുണ്ട്‌...:)

    ReplyDelete
  21. "നിന്റെ കണ്ണുനീര്‍ എനിക്ക് സഹിക്കില്ല ഗംഗാ....ഇനി കരയരുത്...നീ
    നാന്നയി അവതരിപ്പിച്ചു. ഹ്രദ്യം. അഭിനന്ദനങ്ങള്‍

    ReplyDelete
  22. nannaayittund ... iniyum ezhuthu orupaadu... happy new year

    ReplyDelete
  23. വളരെ ഹൃദ്യമായ ഒരു വായന നല്‍കി.

    ReplyDelete
  24. എല്ലാവിധ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും നന്മകളും നേരുന്നു

    ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

    ReplyDelete
  25. കൊള്ളാം.
    നന്നായി.


    പുതുവത്സരാശംസകൾ!

    ReplyDelete
  26. എത്ര പ്രാവ്ശ്യം ഓർമകൾക്ക് വിടചൊല്ലി ഞാൻ , എന്നിട്ടും വിടാതെ പിന്തുടരുന്നു ഓർമകൾ. എന്റെ ഓർമകൾ…….
    ആശംസകളോടെ……….

    ReplyDelete
  27. റാണീ പരാതിയെത്തുടർന്ന് തിടുക്കത്തിൽ പൂരിപ്പിച്ചതാണിത്. ഒരു ചേരായ്മ ഉന്റ്. എന്നാലും അതിന് ഒരു എക്സ്റ്റൻഷൻ കണ്ടെത്തിയല്ലോ. എന്നാ‍ലും കഥയെപ്പറ്റി ആഴത്തിൽ ആലോചിക്കണം. ജീവിതം പണിയണം കഥയിൽ.
    അത് റാണിക്ക് കഴിയും. ഭാവുകങ്ങൾ.

    ReplyDelete
  28. നല്ല അനുഭവങ്ങളും ഓര്‍മ്മകളും തരുന്ന പുതുവത്സരം ആശംസിക്കുന്നു

    ReplyDelete
  29. എനിക്ക് ഒരുപാടിഷ്ടമായി... പെട്ടെന്ന് സുനാമിയെ കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലായപ്പോള്‍ ഒരു ചെറിയ തിരമാല എന്റെ മനസ്സില്‍ അലയടിച്ചു. സത്യം. കഴിഞ്ഞ പോസ്റ്റ്‌ വായിച്ചപ്പോള്‍ ഇതായിരിക്കും ഗംഗയുടെ background എന്ന് ഓര്‍ത്തെ ഇല്ല...

    ReplyDelete
  30. താങ്കള്‍ക്കും കുടുംബത്തിനും എന്‍റെ ഹൃദയം നിറഞ്ഞ; നന്മനിറഞ്ഞ പുതു വത്സര ആശംസകള്‍ ..

    ReplyDelete