Monday, September 23, 2013

അറിയപ്പെടാതെപോയ ബഹുമുഖ പ്രതിഭ - ഇ പി മൊയ്തീന്‍

തിരക്കിട്ട് ഓഫീസിലേക്ക് പോകുമ്പോള്‍ അയല്‍വാസിയുടെ വീട്ടിലേക്ക് വെറുതെ ഒന്ന് നോക്കിയതാണ്.ഞാന്‍ കണ്ടു ,വരാന്തയിലെ കസാരയില്‍ ഇരുന്ന് പത്രം വായിക്കുന്ന എണ്‍പത്കാരന്‍(84 ആയി). എന്തോ.. എവിടെയോ കണ്ട പരിചയം..
പിറ്റേന്ന് വളരെ ശ്രദ്ധിച്ച് തന്നെ നോക്കി.അതെ.. അതുതന്നെ..'യാത്രക്കാരുടെ ശ്രദ്ധക്ക്' എന്ന സിനിമയില്‍ നമ്മുക്കെവര്‍ക്കും സുപരിചിതനായ ആ ഡ്രൈവിംഗ് വിദ്യാര്‍ഥി തന്നെ!!. " അല്ല മാഷേ !! ഈ ക്ലച്ചും ആക്സിലെരേട്ടരും ഒന്നിച്ചു കൊടുത്താല്‍ എന്താ സംഭാവിക്യാ?"


ഇതാണ് ഇ പി മൊയ്തീന്‍ അഥവാ തിരൂര്‍ മൊയ്തീന്‍കുട്ടി.അന്ന് തന്നെ അദേഹത്തെ കാണാന്‍ പോയി.വാര്‍ധക്യത്തില്‍ ഡ്രൈവിംഗ് പഠിക്കാന്‍ പോയ രാമന്‍ നായര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോയ്ദീന്ക്ക
ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ഡ്രൈവിംഗ് പഠിച്ച് ഹെവി ലൈസന്‍സ് നേടിയ വ്യക്തിയാണ് എന്നറിയുക.

(തന്‍റെ വീടിനു മുന്‍പില്‍ തന്‍റെ കാറുമായി ഇ പി മൊയ്തീന്‍.ഞാന്‍ കാണാന്‍ ചെന്നപ്പോള്‍ മരുന്ന് വാങ്ങാന്‍ പോയിട്ട ഡ്രൈവ് ചെയ്ത് എത്തിയാതെ ഉള്ളൂ.അപ്പൊ തന്നെ കാച്ചി ഒരു ക്ലിക്ക്!!! )

മൊയ്‌തീന്‍റെ യഥാര്‍ത്ഥ ജീവിതം സിനിമയേക്കാള്‍ വലിയൊരു കഥ പറയുന്നു.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട ബാല്യം.രാപ്പകല്‍ തെരുവോരങ്ങളില്‍ അലഞ്ഞു തീര്‍ത്ത കൌമാരം.ഒട്ടിയ വയര്‍ നിറക്കുവാനായി കേട്ട പാട്ടുകളെല്ലാം ആള്‍ക്കൂട്ടത്തിനു മുന്നില്‍ ഏറ്റു പാടിയപ്പോള്‍ മോയ്തീനിലെ ഗായകന്‍ വളര്‍ന്നു വരികയായിരുന്നു.അക്കാലത്ത് തിരൂര്‍ മുതല്‍ പാണമ്പ്ര വരെയുള്ള കല്യാണപ്പന്തലുകളില്‍ മൊയ്തീന്‍റെ സ്വരവും ഈണവും പുതിയൊരു അനുഭവമാകുകയായിരുന്നു.കോഴിക്കോടെ പേരുകേട്ട ഗായകരില്‍ ഒരാളായി മൊയ്തീന്‍.

തബലയും ഹാര്‍മോണിയവും  അദ്ധേഹത്തിന് ഹരമായിരുന്നു.ഇന്നും അങ്ങിനെ തന്നെ.ആ മുഖത്ത് എനിക്കെല്ലാം വായിച്ചെടുക്കാന്‍ കഴിഞ്ഞു.
അദേഹത്തിന്‍റെ മുഖ്യ കൂട്ടുകാരില്‍ ഒരാളായിരുന്നു, മുഹമ്മദ്‌ സാഹിര്‍.
അതായത് 'ബാബുരാജ്'.മൂന്നാമത് ഒരാളായ അബ്ദുള്‍ ഖാദര്‍,ഇവരായിരുന്നു, അക്കാലത്തെ ഗായക സംഘം.

അങ്ങിനെ ആകാശവാണിയില്‍ പാടാന്‍ അവസരം ലഭിച്ചു.പി ഭാസ്കരെന്റെയും കെ രാഘവന്‍റെയും സഹായത്തോടെ ആയിരുന്നു അത്.
ആകാശവാണിയില്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ 'ആശാദീപങ്ങള്‍' എന്ന സിനിമയില്‍ പാടാന്‍ ക്ഷണം ലഭിച്ചത്.പക്ഷെ മദിരാശിയില്‍ എത്തിയപ്പോള്‍ രണ്ട് ദിവസം വൈകിപ്പോയി അവസരം നഷ്ടമായി എന്നത് അദ്ദേഹം വേദനയോടെ ഓര്‍ത്തു.പിന്നീട് കോറസ് പാടുകയും ഖവാലി ഗാനം പാടാന്‍ അവസരം ലഭിക്കുകയും ചെയ്തു.പിന്നെ ബോംബെ കോര്‍പറേഷന്‍ ബസ്സുകളുടെ ബോര്‍ഡ് എഴുതുന്ന ആര്‍ട്ടിസ്റ്റ് ആയി.അവിടുന്നാണ് ഹെവി ലൈസന്‍സ് എടുക്കുന്നത്.അങ്ങിനെ ബോംബെയില്‍ രണ്ട്പതിറ്റാണ്ട്ജീവിതംഅവസാനിപ്പിച്ച്കോഴിക്കോട്മടങ്ങിയെത്തി.റീജിയണല്‍  എഞ്ചിനീയറിംഗ് കോളേജില്‍ ഡ്രൈവറായി ജോലി നോക്കി..
 
                                             (ആല്‍ബത്തില്‍ നിന്നും-എഞ്ചിനീയറിംഗ് കോളേജില്‍ ഡ്രൈവര്‍)



"ഞാന്‍ ചെയ്യാത്ത ജോലികളില്ല" എന്ന് രാമന്‍കുട്ടിയുടെ അതേ ചിരിയോടെ പറയുന്നത് ഞാന്‍ കൌതുകത്തോടെ നോക്കി നിന്നു.
1982- ല്‍ ജയന്‍ നായകനായ 'അഭിനയം' എന്ന സിനിമയില്‍ ഹാസ്യവേഷം.പിന്നീട് ഈ പുഴയും കടന്ന്‍,അവിട്ടം തിരുനാള്‍ ആരോഗ്യ ശ്രീമാന്‍,മക്കള്‍ മഹാത്മ്യം,എന്നും നന്മകള്‍,അഴകിയരാവണന്‍,കൊച്ച് കൊച്ച് സന്തോഷങ്ങള്‍,ഇരട്ടക്കുട്ടികളുടെ അച്ചന്‍,നോട്ട് ബുക്ക്‌,പഴശ്ശിരാജ തുടങ്ങി 40 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.

2003 ലെ യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന സിനിമയാണ് പ്രേക്ഷകരുടെഓര്‍മ്മയിലുള്ളചിത്രം.





ജീവിതത്തിന്‍റെ ആദ്യഘട്ടത്തില്‍ തെരുവുകളിലും,കല്യാണ വീടുകളിലും പാട്ട് പാടിയും,രണ്ടാം ഘട്ടത്തില്‍ ഗസല്‍ ഗായകനായും,ആര്‍ട്ടിസ്റ്റ് ആയും പിന്നീട് ഡ്രൈവറായും, മൂന്നാം ഘട്ടത്തില്‍ സിനിമാനടനായും അദ്ദേഹം വേഷം ഇട്ടു.

84 ന്‍റെ ആലസ്യം ഉണ്ടെങ്കിലും പണ്ടത്തെ ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ ബാബുരാജിന്‍റെ ഉറ്റ സുഹൃത്തിന്‍റെ മുഖത്ത് പല നിറങ്ങള്‍ മാറി മറയുന്നതായി തോന്നി.

ഇനിയും വേഷങ്ങള്‍ പ്രതീക്ഷിച്ച് ഇരിക്കയാണ് ഇക്ക.

"ഇനി ഒരു സീരിയസ് വേഷം ചെയ്യണം.അവസരം വരും..വരാതിരിക്കില്ല" ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകള്‍.

സത്യന്‍(സത്യന്‍ അന്തിക്കാട്) ആണ് എന്നെ സിനിമയില്‍ എത്തിച്ചത് അദ്ദേഹം ഓര്‍ത്തു."ഡ്രൈവിംഗ് അറിയാതെ ഓടിക്കുന്ന സീന്‍ എടുക്കാന്‍ ഏറെ പണിപ്പെട്ടു അറിയുന്ന ഞാന്‍ ശെരിക്കും ഓടിച്ചു പോകുക  ആയിരുന്നു(അറിയാതെ)"

                                           (ആല്‍ബത്തില്‍ നിന്നും)


                                            (യാത്രക്കാരുടെ ശ്രദ്ധക്ക് - സെറ്റില്‍)

                                        (ഒരു അഭിഭാഷകന്‍റെ കേസ് ഡയറി)
ഇത്ഏതാണെന്ന്ഇക്കക്കുംഅറീല.ഒരുബ്രോക്കര്‍ ആയിട്ട് ആണ് അഭിനയിച്ചത് എന്ന് മാത്രം അറിയാം.
സ്കൂളില്‍ പോകാന്‍ അവസരം കിട്ടാത്ത ഇക്കക്ക് ഇംഗ്ലീഷും ഹിന്ദിയും കൈകാര്യം ചെയ്യാനറിയാം.പാടാനറിയാം,ഹാര്‍മോണിയം വായിക്കും പക്ഷെ ഒന്നിനും ഗുരു ഇല്ല എന്നുള്ളതാണ് പ്രത്യേകത.എല്ലാം സ്വന്തം പഠിച്ചു.കണ്ടിട്ടും കേട്ടിട്ടും.
ഇതൊക്കെ അറിഞ്ഞിട്ട് എനിക്കും തോന്നി, ബഹുമുഖ പ്രതിഭ തന്നെ!!! പക്ഷെ എന്തുകൊണ്ടോ അറിയപ്പെടാന്‍ അവസരം കിട്ടീല.


വിലാസം:
ഇ പി മൊയ്തീന്‍
ഇ പി എം ഹൌസ്
തേഞ്ഞിപ്പാലം
മലപ്പുറം-673636
ഫോണ്‍:9895875619

23 comments:

  1. ഇതൊരു ബഹുമുഖപ്രതിഭ തന്നെയാണല്ലോ

    ReplyDelete
  2. ഇങ്ങനെ ഒരാളെ പരിചയപ്പെടുത്തിയതിൽ സന്തോഷം

    ReplyDelete
  3. കൊള്ളാമല്ലോ...ബഹുമുഖ പ്രതിഭതന്നെ.
    പരിചയപ്പെടുത്തിയത് നന്നായി.

    ReplyDelete
  4. ഈ പരിചയപ്പെടുത്തലിന് നന്ദി ..

    ReplyDelete
  5. ബഹുമുഖപ്രതിഭ എന്ന രീതിയിൽ കാണാവുന്നതിനേക്കാൾ ജീവിതത്തെ സരസമായി കണ്ട് നന്നായി ജീവിച്ച് കാണിച്ച ഒരു വ്യക്തി എന്നതാണെന്റെ ഓർമ്മ. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ഇറങ്ങിയ സമയത്ത് ഇദ്ദേഹം ഞങ്ങളുടെ റോഡിലൂടെ ഒറ്റപ്പാലത്തോ മറ്റോ പോയി വരുന്ന സമയത്ത് ഞങ്ങൾ കൂട്ടുകാർ കൂട്ടംകൂടുന്ന ഹോട്ടലും പലചരക്ക് കടയും ഉള്ള കവലയിൽ വന്നു. അവിടുന്ന് ഞങ്ങളോട് ഒരുപാട് നേരം സംസാരിച്ച് ചായയും കുടിച്ച് സന്തോഷമായി യാത്ര പ്[അറഞ്ഞ് പോയതാണ് എന്റെ ഓർമ്മയിലുള്ള ഇദ്ദേഹം.!
    പരിചയപ്പെടുത്തലിന് നന്ദി.
    ആശംസകൾ.

    ReplyDelete
  6. ഈ പരിചയപ്പെടുത്തല്‍ നന്നായി ,നാലാള്‍ അറിയേണ്ടവര്‍ .പിന്നെ 1882- ല്‍ ജയന്‍ നായകനായ 'അഭിനയം' 1882- ല്‍ തന്നെയാണോ ??നോക്കണേ അത്.

    ReplyDelete
    Replies
    1. അയ്യോ തെറ്റിയതാ തിരുത്തി കേട്ടോ 1982 തന്നെ...നന്ദി തെറ്റ് സൂചിപ്പിച്ചതിന്..................

      Delete
  7. അദ്ദേഹം അഭിനയിച്ച സിനിമകള്‍ കണ്ടിട്ടുണ്ട്. പേരുപോലും അറിയില്ലായിരുന്നു. ഒരു നല്ല പ്രതിഭയെ പരിചയപ്പെടുത്തിത്തന്നതിനു നന്ദി

    ReplyDelete
  8. അറിയപ്പെടാതെ പോയ ഒരു പ്രതിഭയെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം; 'യാത്രക്കാരുടെ ശ്രദ്ധ'യിലാണ് ഇദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് എന്ന് തോനുന്നു.
    കോയിക്കോടിന്‍റെ സ്വന്തം കലാകാരന്‍ തന്നെ.
    ആശംസകള്‍. ദേവൂട്ടി ഇനിയും പറയട്ടെ !!

    ReplyDelete
  9. ഈ ഡ്രൈവിങ്ങ് സ്റ്റുഡന്റിനെ
    അസ്സലായി പരിചയപ്പെടുത്തിയിരിക്കുന്നൂ‍...

    ReplyDelete
  10. ഈ പോസ്റ്റിലൂടെ ഒരു കലാകാരനെ അറിയാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം... നന്ദി :)

    ReplyDelete
  11. ചുമ്മാതാണോ ...ഈ 'പുലി' എന്‍റെ നാട്ടുകാരനല്ലേ !!

    ReplyDelete
  12. എന്റെയും നാട്ടുകാരനാ ..
    പോയി കാണണം
    അവതരണം നന്നായ് ബോധിച്ചു

    ReplyDelete
  13. ന്റേം നന്ദി അറിയിക്കട്ടെ..
    ചില കഥപാത്രങ്ങൾ നമ്മെ ആകർഷിപ്പിക്കുമെങ്കിലും അവരെക്കുറിച്ചറിയാൻ ആഗ്രഹം പ്രകടിപ്പിക്കാതെ വരുന്നു..
    ഈ പരിചയപ്പെടുത്തൽ നന്നായി...!

    ReplyDelete
  14. പരിചയപ്പെടുത്തൽ നന്നായി...!

    ReplyDelete
  15. നല്ല പരിചയ പെടുതല്‍ ..നന്നായി റാണി പ്രിയാ ....

    ReplyDelete
  16. തിരൂര്‍ മൊയ്തീന്‍കുട്ടി... ബഹുമുഖ പ്രതിഭ തന്നെ!! ഒരു നല്ല പ്രതിഭയെ പരിചയപ്പെടുത്തിത്തന്നതിനു നന്ദി...
    വീണ്ടുംവരാം .. സസ്നേഹം
    ആഷിക് തിരൂർ

    ReplyDelete
  17. ഈ പരിചയപ്പെടുത്തലിന് നന്ദി
    ഇങ്ങനെ എത്രയെത്ര മുഖങ്ങൾ

    ReplyDelete
  18. നല്ല പരിചയപ്പെടുത്തല്‍!

    ReplyDelete