Monday, November 18, 2013

ഈ വഴിയില്‍ ഇനിയെത്ര ദൂരം !


കാലത്തിന്‍റെ നടപ്പാത! പാത വിജനമായിരുന്നു.
ഈ വഴിയില്‍ ഇനിയെത്ര ദൂരം ! എന്ന് പറയുന്നതിന് അര്‍ത്ഥമുണ്ടോ?
അജ്ഞാതരായ സഹയാത്രികര്‍ ! അവര്‍ അജ്ഞാതരാണോ? അല്ല !
ഈ യാത്ര ആര്‍ക്കു വേണ്ടി? പാതയുടെ അന്ത്യത്തില്‍ ...അവിടെ ..അവിടെ.... തന്റെ പേരും ശിലാലിഖിതം ആയിട്ടുണ്ടാകും..
അറിയില്ല !
ഈ വഴി യാത്ര ചെയ്യുന്നവരും ഒരേ ലക്‌ഷ്യം ആയിരിക്കാം...അതും അറിയില്ല!

വഴിയരികില്‍ വിശ്രമിക്കാനായ് ഒരുക്കിയിട്ടുള്ള പരുക്കന്‍ സിമന്‍റ് ബഞ്ചില്‍ ശൂന്യമായ ആകാശം നോക്കി അഖില ഇരുന്നു.നവംബര്‍ പോകുന്നു ഡിസംബറിനെ സ്വീകരിക്കാന്‍ ! രണ്ടും അഖിലക്ക് ഇഷ്ടമുള്ള മാസങ്ങള്‍.ഒന്ന് നഷ്ടത്തിന്‍റെതും  മറ്റൊന്ന് ലാഭത്തിന്‍റെതും..ഒന്നോര്‍ത്താല്‍ നഷ്ടവും ഒരു ലാഭം തന്നെ..

ഇനിയുള്ള  വഴികള്‍ പൂക്കള്‍ നിറഞ്ഞവയാണ്..പാതയുടെ ഇരുവശവും മഞ്ഞപ്പൂക്കള്‍ .... മനസ്സില്‍ സന്തോഷത്തിന്‍റെ തിരയിളക്കം.കടന്നുപോയ വഴികളെ ഒന്നോര്‍ത്തപ്പോള്‍ കണ്ണില്‍ നിന്നും സമുദ്രം..കാലം ഒരു മരുന്നാണല്ലോ! മുറിപ്പാടുകള്‍ മായ്ക്കാതിരിക്കുമോ? കല്ലും മുള്ളും നിറഞ്ഞ വഴികള്‍ താണ്ടിയ നേരത്തും തന്റെ കൂടെ ആരോ ഉണ്ടായിരുന്നു..താന്‍ അനുഭവിക്കുക ആയിരുന്നു...ഈ കാത്തിരിപ്പിന് എത്ര വയസ്സായി? കണ്ടുമുട്ടാതിരിക്കില്ല...നീലാംബരത്തിന്‍റെ വിരിമാറിലൂടെ ഊളിയിട്ടു പറക്കുന്ന മഴമേഘപ്രാവുകളെ നോക്കിയവള്‍ നെടുവീര്‍പ്പിട്ടു.അനന്ത നീലിമയില്‍ അവര്‍ തീരം തേടി അലയുകയാണോ? ഇരിപ്പിടമായ് ഒരു ചില്ല തേടി അലയുക ആണോ? നീണ്ട ഒരു നെടു വീര്‍പ്പിനന്ത്യത്തില്‍ ശിരസ്സൊന്നു കുനിച്ചപ്പോള്‍ പരുക്കന്‍  ബഞ്ചിന്‍റെ അറ്റത്ത് ഒരാള്‍ തന്നെ നോക്കി ചിരിക്കുകയാണ്..ചിരിക്കണോ? അറിയില്ല..അപരിചിതന്‍ ! വേണ്ടാ ....

വീണ്ടും ചിന്തയുടെ ആഴക്കയത്തില്‍  മുങ്ങിത്താഴാവേ,ശ്രദ്ധ പാളി വീണ്ടുമൊന്നു നോക്കിയപ്പോള്‍ വര്‍ഷങ്ങള്‍ പരിചിതനെന്നപോല്‍ അയാള്‍ തന്നെ തന്നെ നോക്കി മന്ദഹസിക്കുകയാണ്.ആ കണ്ണുകളില്‍ പരിചിതമായ ഒരു അപരിചിതത്വം അഖിലക്ക് കാണാന്‍ കഴിഞ്ഞു.

തന്‍റെ ലക്‌ഷ്യം മുന്നോട്ടുള്ള യാത്രയാണ് ... തനിക്കൊരു ലക്ഷ്യമുണ്ട് ....
പക്ഷെ ആ കണ്ണുകള്‍ അവളുടെതാണെന്നു അഖിലക്ക് തോന്നുകയാണ്..വീണ്ടും ആ കണ്ണുകളിലേക്ക് അവള്‍ അറിയാതെ അറിയാതെ...നോക്കുകയായിരുന്നു... "ആ നോട്ടം അഖിലയുടെ മനസ്സിനെ ഒരുപാട് വര്‍ഷങ്ങള്‍ പിറകിലേക്ക് പായിച്ചു...കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ നീ നടക്കുമ്പോള്‍ ഞാന്‍ ഉണ്ടായിരുന്നില്ലേ...അഖില ഒന്ന് പതറി.

തന്‍റെ യാത്രയില്‍ കൂടെ നടന്നയാള്‍ ! വിഷമിച്ച അവസ്ഥയില്‍ ഓടിയണഞ്ഞവന്‍ ! ഇനി ഓരോ ചുവടും തന്‍റെ കൂടെ ! ഏകയാണ് എന്ന് ചിന്തിച്ച നിമിഷം തന്നെ വന്ന്‍ അണഞ്ഞിരിക്കുന്നു...കൃഷ്ണനാണോ! അറിയില്ല ...മുന്നില്‍ എത്രയെത്ര കാല്‍പ്പാടുകള്‍ !ഇറക്കിവച്ച ഭാണ്ഡങ്ങള്‍ വീണ്ടും ചുമലിലേറ്റി നടക്കാന്‍ തുടങ്ങിയപ്പോള്‍ അയാളും പിന്തുടര്‍ന്നു...ദൂരം താണ്ടിയെ മതിയാകൂ...

തന്നെപ്പോലെ  കാത്തിരിപ്പിന്‍റെ വേദന അറിയുന്ന മറ്റൊരാള്‍ !! അനുഭവങ്ങള്‍ വ്യത്യസ്തങ്ങള്‍ ആകാം ....പൂക്കള്‍ നിറഞ്ഞ ആ വഴികളിലൂടെ അവര്‍ സ്വയം മറന്നു നടന്നു...അവന്‍ കഥ പറഞ്ഞു 
നക്ഷത്രങ്ങള്‍ കുളിര് സഹിയാതെ ആകാശത്ത് നിന്നും വിറച്ചു.പുല്ലിനോടു പരിഭവിച്ചു മഞ്ഞു തുള്ളികള്‍ !! ദൂരം താണ്ടിയതറിഞ്ഞില്ല.

മുന്നില്‍ വഴി രണ്ടായ് പിരിഞ്ഞിരിക്കുന്നു.കണ്ണില്‍ ചോദ്യങ്ങളും ചുണ്ടില്‍ മൌനവും.അയാള്‍ പറഞ്ഞു ഇതാണെന്‍റെ വഴി! ഇതാണെന്റെ ലക്‌ഷ്യം! "വരൂ...." നീര്‍ച്ചുഴിയില്‍പ്പെട്ട ഒരു ചെറു പുല്‍നാമ്പിനെ പോല്‍ അവളുടെ മനസ്സ്, ആ സന്ദര്‍ഭത്തെ നേരിടാന്‍ ധൈര്യം പകര്‍ന്നു. 

വൈകാരിക സ്പന്ദനത്തിന്‍റെ നൈസര്‍ഗ്ഗികത നഷ്ടപ്പെട്ടോ ;കണ്ടു തീരാത്ത സ്വപ്നങ്ങളും ,വേദനകളും  ഒരുമിച്ച് മനസ്സിനെ പാകപ്പെടുത്തി,  കൈ കോര്‍ത്ത്‌  അവര്‍  ആ വഴിയിലൂടെ നടന്നു നീങ്ങി.....................................കാലം തന്ന രക്തം പൊടിഞ്ഞ ആ മുറിവുകളിലേക്ക്‌ സ്നേഹത്തിന്‍റെ മധുരമാം നേര്‍ത്ത കാറ്റില്‍ ഒരു പ്രത്യേക സുഖം.....

കാലമേ നീ തന്ന നേര്‍ത്ത സുഖമുള്ള നോവിനാല്‍ എന്‍ തൂലിക ചലിച്ചിടട്ടെ!!!ഈ വഴിയില്‍ ഇനിയെത്ര ദൂരം! (ഫോട്ടോ കടപ്പാട് : സാന്‍ജോ ജോസഫ്‌ (എന്റെ സുഹൃത്ത്‌ ))
Visit here :  https://www.facebook.com/photographysanjojoseph

31 comments:

 1. യാത്രയാണ്.ശരിയായ സ്ഥലത്ത് ഇറങ്ങി നടക്കണം .അതു തെറ്റിയാല്‍ വന്ന വഴി തിരിഞ്ഞു നടക്കാന്‍ ഇത്തിരി പ്രയാസാ.

  ReplyDelete
  Replies
  1. ശരിയാണ് ഇതാണ് ജീവിത യാത്ര ...നന്ദി ഈ വായനക്ക്

   Delete
 2. തൂലിക ചലിയ്ക്കട്ടെ!! ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി...... വീണ്ടും വരിക ...........

   Delete
 3. ചിത്രങ്ങൾ ഉൾപ്പെടുത്തിയത് ഭംഗിയായി. ആശംസകൾ...

  ReplyDelete
  Replies
  1. നന്ദി.....ചിത്രങ്ങള്‍ക്ക് കടപ്പാട് സാന്‍ജോ ജോസഫ്‌......

   Delete
 4. ലക്ഷ്യത്തിലേക്ക് തന്നെ നീങ്ങട്ടെ.

  ReplyDelete
  Replies
  1. നന്ദി സര്‍ .....വായനക്ക്....

   Delete
 5. വൈകാരിക സ്പന്ദനത്തിന്‍റെ നൈസര്‍ഗ്ഗികത നഷ്ടപ്പെട്ടോ ..
  കണ്ടു തീരാത്ത സ്വപ്നങ്ങളും , വേദനകളും ഒരുമിച്ച് മനസ്സിനെ പാകപ്പെടുത്തി,
  കൈ കോര്‍ത്ത്‌ അവര്‍ ആ വഴിയിലൂടെ നടന്നു നീങ്ങി..........

  കാലം തന്ന രക്തം പൊടിഞ്ഞ ആ മുറിവുകളിലേക്ക്‌
  സ്നേഹത്തിന്‍റെ മധുരമാം നേര്‍ത്ത കാറ്റില്‍ ഒരു പ്രത്യേക സുഖം.....

  ReplyDelete
  Replies
  1. നന്ദി വരവിനും ദേവൂട്ടിയെ വായിച്ചതിനും

   Delete
 6. മനസ്സിന് സുഖം തരുന്ന ചിത്രത്തിനുള്ളില്‍ ഞാന്‍ കുറച്ച് നേരം ഇരുന്നു, ആ പ്രകാശ വീചിയുടെ അപ്പുറത്ത് പച്ചപ്പിലേക്ക് കണ്ണുകളയച്ച് ആ പരുക്കന്‍ പാതയില്‍ കുറച്ച് നേരം ഇരുന്നു. കുളിര് തോന്നിയപ്പോള്‍ ആ ചെറു വെളിച്ചത്തിലേക്ക് എഴുന്നേറ്റ് മാറി നിന്നു. അപ്പോഴൊക്കെ ആരൊ നടക്കുന്നതും എന്തോ പറയുന്നതും ഞാന്‍ കേട്ടു. മനോഹരമായ ഭാഷയുടെ സംഗീതമാണ് എന്നെ ഇവിടെ പിടിച്ചിരുത്തിയത്. പക്ഷെ ഞാന്‍ വ്യക്തമായും അത് ശ്രവിച്ചില്ല.

  ReplyDelete
  Replies
  1. നന്ദി തുംബിക്കുട്ടീ ...... നന്ദി

   Delete
 7. VERY HAPPY TO READ U AGAIN......GOOD ONE...

  ReplyDelete
 8. Very nice chechi..u have the talent.......special thanks for including my pictures......

  ReplyDelete
 9. വാക്കുകളില്‍ കവിത തുളുംമ്പുന്നല്ലോ

  ReplyDelete
 10. യാത്രയെന്നത് നല്ലൊരു പ്രതീകമാണ്.... ജീവിതത്തെ അവതരിപ്പിക്കാന്‍ യാത്രയോളം നല്ല ബിംബകല്‍പ്പനയില്ല
  നന്നായി എഴുതി.....

  ReplyDelete
  Replies
  1. ശരിയാണ് ....ജീവിതം ഒരു യാത്ര തന്നെ ഒരിടത്ത്‌ നിന്നും തുടങ്ങി മറ്റൊരിടത്ത്‌ അവസാനിക്കുന്നു..നന്ദി വായനക്ക്

   Delete

 11. തന്‍റെ ലക്‌ഷ്യം മുന്നോട്ടുള്ള യാത്രയാണ് ... തനിക്കൊരു ലക്ഷ്യമുണ്ട് ....
  പക്ഷെ ആ കണ്ണുകള്‍ അവളുടെതാണെന്നു “കണ്ണടയിട്ട കണ്ണുകൾ................ ആശംസകൾ..........

  ReplyDelete
  Replies
  1. ആരാദ്? പറയൂ .......
   ഈ കണ്ണടക്കാരന്‍

   Delete
 12. കാലമേ,നിന്റെ ആഴത്തിന്‍ സുഖമുള്ള നോവില്‍ നിന്നും എന്റെ തൂലിക ഉണരട്ടെ!!!

  ReplyDelete
  Replies
  1. ദുഖത്തിന്റെ ആഴം കൂടും തോറും തൂലികയുടെ തുമ്പില്‍ നിന്നും മൂര്‍ച്ചയേറിയ വാക്കും അടര്‍ന്നു വീഴും.....എഴുത്തുകാര്‍ക്ക്‌ ദുഃഖം കൂടപ്പിറപ്പാണ്.....എന്നാലേ നല്ല സൃഷ്ട്ടി ഉണ്ടാകുകയുള്ളൂ ..
   തിരക്കിനിടയില്‍ (മാര്‍ജാരന്‍ ) സാര്‍ ദേവൂട്ടിയെ വിസിറ്റ് ചെയ്തതിനും കമന്റ് നല്‍കിയതിനും നന്ദി......

   Delete
 13. ബിംബ കല്‍പ്പനകള്‍ കൊണ്ട് തീര്‍ത്ത ഒരു കഥ .വായിച്ചു പോകുന്നു.

  ReplyDelete
 14. ജീവിത വഴിയിലെ വെറും യാത്രക്കാർ നാമൊക്കെ...നല്ല ചിത്രങ്ങൾ..

  ReplyDelete
 15. ദൂരം നിശ്ചയമില്ലാത്ത ഒരു നടത്തമല്ലേ ഈ ജീവിത യാത്ര...,

  എഴുത്ത് നന്നായിരിക്കുന്നു..., ആശംസകള്‍...

  ReplyDelete