Wednesday, January 23, 2013

കണ്ണാ നീ എന്നെ മറന്നിടൊല്ലേ !


കണ്ണാ നീ എന്നെ മറന്നിടൊല്ലേ !
എന്നെ പിരിഞ്ഞു നീ പോയിടൊല്ലേ!

നിന്നാത്മ രൂപമതെന്‍ മനസ്സില്‍
എന്നെന്നുമുള്ളില്‍ വിടര്‍ന്നു നില്‍പ്പൂ!

എന്നെ തിരഞ്ഞു ഞാന്‍ നിന്നിലെത്തീ..
അന്ന് ഞാന്‍ ആത്മ നിര്‍വൃതി അടഞ്ഞു ..

എന്നുള്ളിലുല്ലൊരു ശോകമെല്ലാം
ഏതോ വിസ്മൃതിയിലലിഞ്ഞു പോയീ..

ആ രാഗദീപ്തിയില്‍ ഞാനലിഞ്ഞൂ..
നിന്നെയോരോമല്‍ പ്രതീക്ഷയാക്കീ..

ഉള്ളിലുള്ളോരനുരാഗമെന്തേ
എഴയായ്  കേഴുമീ ഞാന്‍ അറിഞ്ഞീല !

ഇന്നെന്‍ മാനസവീണയില്‍ നിന്നോമല്‍
വേണുഗാനം ഉയര്‍ന്നു പൊങ്ങീ...

കാളിന്ദിയില്‍ ഞാന്‍ കുളിച്ച പോലെ !
നിന്നധരമധുരം നുകര്‍ന്ന പോലെ!

എന്നും കിനാവിന്‍റെ ചില്ലയില്‍ ഞാനൊരു
കുഞ്ഞു കിളിക്കൂട്‌ വയ്ക്കും...

രണ്ടു പൂത്തുംബിയായ് നാം രണ്ടു പേരും..
കല്‍പ്പാന്ത കാലം പറന്നുയരും..

താരാട്ടിന്‍ ഗീതമായ് നീ ചാരെവന്നെന്‍
പൂങ്കവിള്‍ നുകരാറണ്ടല്ലോ  !

എന്നും  ഉഷസ്സിന്റെ  വാതിലില്‍
വന്നു നീ എന്നെ ഉണര്‍ത്തുന്ന കള്ളനല്ലേ!

നീളും ദിനങ്ങളില്‍ നിന്നാത്മ സൗഹൃദം..
നല്‍കുമീ കാലടിപ്പാട്  മാത്രം!

കണ്ണാ നീ എന്നെ മറന്നിടൊല്ലേ !
എന്നെ പിരിഞ്ഞു നീ പോയിടൊല്ലേ!

25 comments:

  1. കണ്ണന്‍ ഇത് വായിക്കണം .... എന്നാല്‍ പോവില്ല ട്ടോ

    ReplyDelete
  2. രാധ വിഷമിക്കണ്ട, കണ്ണന്‍ ഇത് ഒന്ന് വായിച്ചാല്‍ ഒരിക്കലും പിരിഞ്ഞീടില്ല ട്ടോ...

    നല്ല വരികളാണ് ആശംസകള്

    ReplyDelete
  3. ഗോപികാ വസന്തം...

    ലളിത മധുരമായ കവിത

    ശുഭാശംസകള്...........‍

    ReplyDelete
  4. ചിത്രം കാണുമ്പോള്‍ തന്നെ ആ മുഖത്ത് ഇത്തരം ഭാവങ്ങളും ആകുലതകളും സ്പഷ്ടമാണ്.
    വരികള്‍ നന്നായി.

    ReplyDelete
  5. നന്നായിരിക്കുന്നു...ആശംസകള്‍

    ReplyDelete
  6. രാധയുടെ കണ്ണന്‍ - ചിത്രവും വരികളും നന്നായിരിക്കുന്നു.
    http://drpmalankot0.blogspot.com

    ReplyDelete
  7. നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete
  8. നന്നായിട്ടുണ്ട്......ഗാന്ധാരിയും ഉത്തരയും സുഭദ്രയും ഒക്കെ കരയുമ്പോഴും രാധ പ്രേമിക്കുകയാണ്........

    ReplyDelete
  9. കണ്ണേ...ഈ കണ്ണൻ നിന്നെ എങ്ങിനെ മറക്കും ..പൊന്നേ

    ReplyDelete
  10. ഡിയര്‍ റാണിപ്രിയ ,
    ദേവൂട്ടി പറയട്ടെ എന്ന ബ്ലോഗ്‌ കുഴല്‍വിളി അഗ്രിഗേറ്ററിന്റെ "ഏറ്റവും പുതിയത് - തരം തിരിക്കാതെ" , "കഥ ", "കവിത", "ലേഖനം" എന്നീ വിഭാഗങ്ങളില്‍ ചേര്‍ത്തിരിക്കുന്നു..... കൂടാതെ വരവീണ എന്ന ബ്ലോഗ്‌ കുഴല്‍വിളി അഗ്രിഗേറ്ററിന്റെ "ഏറ്റവും പുതിയത് - തരം തിരിക്കാതെ", "ചിത്രം" എന്നീ വിഭാഗങ്ങളിലും കാണാം. മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിനു സഹായകമായ താങ്കളുടെ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. തുടര്‍ന്നും കുഴല്‍വിളി അഗ്രിഗേറ്റര്‍ സന്ദര്‍ശിക്കുവാനും ഇതിന്റെ ലോഗോ താങ്കളുടെ ബ്ലോഗുകളില്‍ പ്രദര്‍ശിപ്പിച്ച് (ആവശ്യമായ html കോഡ് അഗ്രിഗേറ്ററില്‍ നല്‍കിയിട്ടുണ്ട് ) ഈ സംരംഭം വിജയിപ്പിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. http://kuzhalvili-aggregator.blogspot.in/

    ReplyDelete
  11. kannan pokilatto, ithu kandal kannan pokilla

    ReplyDelete
  12. മറന്നീടല്ലേ, എന്നോ മറന്നീടൊല്ലേ,അല്ലെങ്കില്‍ മറന്നിടൊല്ലേ എന്നാക്കണം !
    ചെറിയ അഴിച്ചു പണികളില്‍ നല്ല താളം വരും കവിതയ്ക്ക്, ആകെ നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
    Replies
    1. hi
      im new in blogspot pls read ant sent openions



      Delete
    2. This comment has been removed by the author.

      Delete
    3. കണ്ണന്‍ എന്നും കൂടെയുണ്ടാവട്ടെ. കവിതയും വരയും ഇഷ്ടമായി.

      ദേവൂട്ടിക്കു എല്ലാ വിധ ആശംസകളും.

      Delete
  13. iniyum ezhuthuka.....valaruka lokathinoppam

    ReplyDelete
  14. കണ്ണന്‍ എന്നും കൂടെയുണ്ടാവട്ടെ. കവിതയും വരയും ഇഷ്ടമായി.

    ദേവൂട്ടിക്കു എല്ലാ വിധ ആശംസകളും.

    ReplyDelete
  15. വരികള്‍ക്കൊത്ത ചിത്രം..
    എഴ - ഏഴ .. ഇതിലേതാണ് ശരി?
    എന്നുള്ളിലുല്ലൊരു - എന്നുള്ളിലുള്ളൊരു .. എന്നല്ലേ നല്ലത്

    ഒരു ചെറിയ അഴിച്ചു പണി കൂടായാല്‍ കൂടുതല്‍ നന്നാവില്ലേ. ?

    ReplyDelete