Saturday, May 14, 2011

ഈ ദേവൂട്ടി എന്താ ഇങ്ങിനെ?

ജനിച്ചു,അന്നം മുട്ടാതെ വളര്‍ന്നു.പൂക്കള്‍ പൂക്കുന്നതും,കായ്ക്കുന്നതും കണ്ടു - പിന്നെ കൊഴിഞ്ഞു വീഴുന്നതും കണ്ടു - ഉദയസൂര്യന്റെ പ്രഭയും,അസ്തമയ സൂര്യന്റെ വിതുമ്പലും കേട്ടു.ലാളിത്യത്തിന്റേയും,പങ്കുവയ്ക്കലിന്റേയും,സഹകരണത്തിന്റേയും പാതകള്‍ കണ്ടു.അതുപോലെ പ്രതിസന്ധികളുടേയും,സംഘര്‍ഷത്തിന്റേയും തീച്ചൂളകള്‍ കണ്ടു.വ്യര്‍ത്ഥമായ ബന്ധത്തിന്റെ ശൈഥല്യവും,അമൂല്യങ്ങളായ,അനിര്‍വചനീയമായ സ്നേഹത്തിന്റെ ഊഷ്മളതയും ,സൌഹൃദത്തിന്‍ ആഴവും നോക്കി കണ്ടു.വാത്സല്യച്ചൂട് അനുഭവിച്ചു.തിരക്ക് കണ്ടു,ആള്‍ക്കൂട്ടം കണ്ടു,സ്നേഹശൂന്യതയും,സ്വാര്‍ത്ഥതയും കണ്ടു.ഒടുവില്‍ വ്യവസ്ഥാപിതമായ എല്ലാ ബന്ധങ്ങളും നിരര്‍ത്ഥകമാണെന്നു കണ്ടു.എല്ലാ മനുഷ്യബന്ധങ്ങളും നിയമങ്ങള്‍ക്കും കണക്കുകൂട്ടലിനും അപ്പുറത്താണെന്നും കണ്ടു.

എല്ലാം അനുസരിച്ച് കൊണ്ട് ഒന്നിനും എതിരു പറയാതെ സദാ വിനീതയായി നിശബ്ദതയുടെ മടിത്തട്ടില്‍ മൌനിയായ് ദേവൂട്ടി...കിട്ടിയതില്‍ സംതൃപ്തി..ഓരോ നിമിഷത്തിലും സന്തോഷം..ഒന്നും ആലോചിക്കാതെ,ദു:ഖിക്കാതെ - കാണുന്ന കാഴ്ചകള്‍ കൃഷ്ണമണിയില്‍ തട്ടുന്നു.കേള്‍ക്കുന്ന ശബ്ദം പ്രതിധ്വനിക്കുന്നു.അപരിചിതര്‍ പരിചിതരാകുന്നു.അവരിലെ സര്‍ഗ്ഗാത്മകത,അഭിരുചികള്‍,സ്നേഹബന്ധങ്ങള്‍ മനസ്സിലാക്കുന്നു.ജീവിതം ഒരു തുറന്ന പുസ്തകം ആണെന്നു പറയാറുണ്ട്,പക്ഷേ അതില്‍ ഒരു താളു പോലും അടക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്? ഒരു പക്ഷേ ചില താളുകള്‍ വീണ്ടും വീണ്ടും തുറക്കാന്‍ ആഗ്രഹിക്കുന്നവരോ? ചില താളുകള്‍ കീറി കാറ്റില്‍ പറത്താം..തെറ്റുകള്‍ ആവര്‍ക്കാതിരിക്കാന്‍,പുതിയ തെറ്റ് ചെയ്യാതിരിക്കാന്‍..

ആരെങ്കിലും ദേവൂട്ടിയെ മനസ്സിലാക്കിയോ? അഥവാ അതിനു ശ്രമിച്ചോ? അറിയില്ല..ശ്രമിച്ചവര്‍ അകലുന്നു..അറിയാത്തവര്‍ ശ്രമിക്കുന്നു..അറിഞ്ഞവര്‍ അറിഞ്ഞില്ല എന്നു നടിക്കുന്നു..കാടു പിടിച്ച വീഥി വെട്ടി മാറ്റി നടക്കാന്‍ വഴിയാക്കാന്‍ ശ്രമിക്കവേ ആ വീഥിയില്‍ കരിയിലകള്‍ മാത്രം!! ആരെയെങ്കിലും വേദനിപ്പിച്ചോ? അതും അറിയില്ല ...ഈ ലോകം നന്നാവുമോ? സമയത്തോടും കാലത്തിനോടും ഒന്ന് ചോദിച്ചോട്ടേ...? അല്ലയോ സമയമേ,കാലമേ നിങ്ങള്‍ക്കെന്താ ഇത്ര ധൃതി?

ഇതെല്ലാം ദേവൂട്ടിയുടെ ഭ്രാന്തന്‍ ചിന്തകള്‍!! ചിന്തകളുടെ കൂമ്പാരമാണു ദേവൂട്ടി...

    ദേവൂട്ടിയോടു ചോദിക്കട്ടേ .... ഈ ദേവൂട്ടിയെന്താ ഇങ്ങനെ?




47 comments:

  1. ഞാനുമീ വഴി ആദ്യം...ദേവൂട്ടി പറഞ്ഞോളൂ സീത കേൾക്കാം..
    അല്ലാ ഈ ദേവൂട്ടിയെന്താ ഇങ്ങനെ...ഹിഹി...ചുമ്മാ പറഞ്ഞതാട്ടോ...നല്ല എഴുത്ത്...ആശംസകൾ...ഇനിയുമീ വഴി വരാം

    ReplyDelete
  2. സന്തോഷത്തിന്റെയും സന്താപത്തിന്റെയും നിമിഷങ്ങള്‍, സ്നേഹത്തിന്റെയും വിദ്വേഷത്തിന്റെയും അനുഭവങ്ങള്‍, പ്രയാസങ്ങള്‍ പരിഭവങ്ങള്‍ പ്രതീക്ഷകള്‍ താല്പര്യങ്ങള്‍ വിവിധങ്ങളായ വിഷയങ്ങളിലെ താങ്കളുടെ സമീപനങ്ങള്‍ എല്ലാം നമ്മുടെ വ്യക്തിത്ത്വത്തെ എങ്ങിനെ രൂപപ്പെടുത്തി എന്നത് ആലോചിക്കേണ്ടത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്.

    കഴിഞ്ഞ കാലത്തെ നന്മകളെ പരിപോഷിപ്പിച്ചു കൊണ്ടും, തെറ്റിനെ തിരുത്തിയും വ്യക്തമായ ഒരു കാഴ്ചപ്പാടുമായി ജീവിതത്തെ യാതാര്‍ത്ഥ്യബോധത്തോടെ നോക്കികാണാന്‍ സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ....
    എല്ലാ നനമകളും ആശംസിക്കുന്നു നാമൂസ്,

    ReplyDelete
  3. ഇതെല്ലാം ദേവൂട്ടിയുടെ ഭ്രാന്തന്‍ ചിന്തകള്‍!! ചിന്തകളുടെ കൂമ്പാരമാണു ദേവൂട്ടി.

    ഒക്കെ വെറും വ്യഥ. പോസറ്റീവായി ചിന്തിക്കൂ ദേവൂട്ടീ..
    ആശംസകൾ നേരുന്നു.

    ReplyDelete
  4. പറഞ്ഞപോലെ ... ഈ ദേവൂട്ടിയെന്താ ഇങ്ങനെ ?

    ReplyDelete
  5. ദേവൂട്ടിമാർ ഇങ്ങനെയാ....ആരെങ്കിലും ദേവൂട്ടിയെ മനസ്സിലാക്കിയോ? അഥവാ അതിനു ശ്രമിച്ചോ?എല്ലാ മനുഷ്യബന്ധങ്ങളും നിയമങ്ങള്‍ക്കും കണക്കുകൂട്ടലിനും അപ്പുറത്താണെന്നും കണ്ടു.എല്ലാം അനുസരിച്ച് കൊണ്ട് ഒന്നിനും എതിരു പറയാതെ സദാ വിനീതയായി നിശബ്ദതയുടെ മടിത്തട്ടില്‍ മൌനിയായ് ദേവൂട്ടി...ജീവിതം ഒരു തുറന്ന പുസ്തകം ആണെന്നു പറയാറുണ്ട്,പക്ഷേ അതില്‍ ഒരു താളു പോലും അടക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്? ഒരു പക്ഷേ ചില താളുകള്‍ വീണ്ടും വീണ്ടും തുറക്കാന്‍ ആഗ്രഹിക്കുന്നവരോ? ചില താളുകള്‍ കീറി കാറ്റില്‍ പറത്താം.പക്ഷേ... ദേവൂട്ടിയെ മനസ്സിലാക്കത്തവർക്ക് തെറ്റി... അവൾ കാലത്തെ അതിജീവിക്കും... എതിർത്തവർക്ക് നേരെ വാളോങ്ങും.. ചവുട്ടി അരച്ചവരുടെ കാലുകൾ കൊയ്യും... ദേവൂട്ടി ഭദ്രയാണു.. ഇനിയും ശല്യപ്പെടുത്തിയാൽ അവൾ കാളിയാവും...ഭദ്ര - കാളി.. ദാരികന്മാർക്ക് യമപുരിയാണു പിന്നെ ശരണം... ഈ എഴുത്തിന് എന്റെ നസ്കാരം

    ReplyDelete
  6. എന്റെ പുസ്തകത്തിലെ ചില താളുകൾ വീണ്ടും തുറക്കണമെന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്...
    വായിച്ചു ചേച്ചി.. നന്നായിട്ടുണ്ട്..

    ReplyDelete
  7. ഈ ദേവൂട്ടിയെന്താ ഇങ്ങനെ?

    നന്നായിട്ടുണ്ട് :)

    ആശംസകൾ

    ReplyDelete
  8. “ആരെങ്കിലും ദേവൂട്ടിയെ മനസ്സിലാക്കിയോ? അഥവാ അതിനു ശ്രമിച്ചോ? അറിയില്ല..ശ്രമിച്ചവര്‍ അകലുന്നു..അറിയാത്തവര്‍ ശ്രമിക്കുന്നു..അറിഞ്ഞവര്‍ അറിഞ്ഞില്ല എന്നു നടിക്കുന്നു..”

    ചിന്താശേഷിയുള്ള എല്ലാവരുടെയും മനസ്സിൽ ഇങ്ങനെയുള്ള ചിന്തകൾ ഉണ്ടാവാറുണ്ട്. അത് സാധാരണയാണ്. എന്നാൽ അതൊക്കെ മനൊഹരമായ ഭാഷയിൽ എഴുതിപ്പിടിപ്പിക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. ദേവൂട്ടിക്കു കഴിയട്ടെ.

    ആശംസകൾ!

    ReplyDelete
  9. ട്ടേ..))))....കിട്ടിയോ ..ഒരു പെടയാണ്...ഇതില്ലാത്ത കുറവാ ന്‍റെ ദേവൂട്ട്യെ അനക്ക്...ഇപ്പം ശരിയായില്ലേ...ഇല്ലേ...:)

    ReplyDelete
  10. സീത* :നന്ദി ... വീണ്ടും വരിക ...

    നാമൂസ് :വളരെ നന്ദി നാമൂസ് ...വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും

    jayarajmurukkumpuzha ,moideen angadimugar
    Naushu ,ബൈജുവചനം നന്ദി

    ചന്തു നായര്‍ : നന്ദി മാഷേ ...നല്ല വാക്കുകള്‍ എഴുതിയതിന് .. സ്ത്രീ പ്രകൃതിയാണ്,ദേവിയാണ് ... ചിലപ്പോള്‍ കാളിയും തീര്‍ച്ചയായും ദുഷ്ടനിഗ്രഹം

    കണ്ണന്‍ | Kannan : കണ്ണാ ... താളുകള്‍ തുറക്കാന്‍ കഴിയട്ടെ..നന്ദി ദേവൂട്ടിയെ വിസിറ്റ് ചെയ്തതിന് ...

    ABDULLA JASIM IBRAHIM,Anonymous ,മുല്ല: നന്ദി...

    jayanEvoor :നന്ദി മാഷേ ...ആ നല്ല വാക്കുകള്‍ക്ക്

    Jazmikkutty :കയ്യോടെ കിട്ടി ബോധിച്ചു ...കിട്ടേണ്ടത് കിട്ടിയപ്പോള്‍ തോനേണ്ടത് തോന്നി..ഹി ഹി..നന്ദി വായനക്ക്

    ReplyDelete
  11. ചിന്താശക്തിയുണ്ടെന്ന് മനസ്സിലായി.. അല്ല എന്താ ദേവൂട്ടി ഇങ്ങനെ.. അയ്യേ.. അയ്യേ :) :)

    ReplyDelete
  12. വിഷമിക്കാതെ ദേവൂട്ട്യെ...
    ഒക്കേറ്റിനും ഒരു സമയമുണ്ട് .
    അപ്പോള്‍ എല്ലാം ശരിയാകും .
    ആശംസകള്‍ ....

    ReplyDelete
  13. അല്ലയോ സമയമേ,കാലമേ നിങ്ങള്‍ക്കെന്താ ഇത്ര ധൃതി?
    all the best............

    ReplyDelete
  14. ദേവൂട്ടി ചോദ്യം എറിഞ്ഞത് ഒരു പ്രത്യേക ആളുടെ മറുപടിക്ക് വേണ്ടിയാണെന്ന് മനസ്സിലായി...അതാരാ??? (നമ്മളും ഈ പ്രായമൊക്കെ കടന്നു വന്നതല്ലേ ദേവൂട്ട്യെ)
    പിന്നെ, ദേവൂട്ടി കുറച്ചു കൂടി റിയാലിറ്റി ഉള്‍ക്കൊണ്ടു ജീവിക്കേണ്ടതുണ്ടെന്ന് ഈ ചാണ്ടിക്ക് വെറുതെ തോന്നുന്നു...
    എന്താ, ചാണ്ടിക്കങ്ങനെ തോന്നിക്കൂടെ???

    ReplyDelete
  15. ഇങ്ങിനെ ആയാല്‍ പോരല്ലോ .. :)
    ഞാന്‍ അധികം ചിന്തിക്കാന്‍ പോകാറില്ല. :)
    നന്നായി

    ReplyDelete
  16. ജീവിതം ഒരു തുറന്ന പുസ്തകം ആണെന്നു പറയാറുണ്ട്,പക്ഷേ അതില്‍ ഒരു താളു പോലും അടക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്?

    എഴുത്തിലെ വരികളെല്ലാം ശരിയാണ്, കാര്യമാണ്. പക്ഷെ എല്ലാവര്ക്കും തോന്നുന്നത് തന്നെ. അത് ഇത് പോലെ എഴുതാന്‍ പലര്‍ക്കും കഴിയാറില്ല എന്നതാണ് ശരി. വായിക്കുമ്പോള്‍ ഇത് തന്നെയാണല്ലോ എനിക്കും തോന്നുന്നത് എന്ന് തോന്നും. എങ്കിലും ഇങ്ങിനെ പറയേണ്ടി വരുന്നതിനു ചാണ്ടിക്കുഞ്ഞു പറഞ്ഞത്‌ പോലെ കാരണവും വേണ്ടി വരും എന്ന് മാത്രം. അല്ലെങ്കില്‍തന്നെ മറ്റൊരാളെ ക്രിത്യമായി എങ്ങിനെയാണ് മനസ്സിലാക്കാന്‍ കഴിയുക? മറ്റൊരാളെ നമ്മള്‍ പൂര്‍ണ്ണമായി മനസ്സിലാക്കി എന്ന് വെറും വാക്ക്‌ മാത്രമേ പറയാന്‍ കഴിയു.
    എഴുത്ത്‌ നന്നായി.

    ReplyDelete
  17. വീണേടം വിഷ്ണുലോകം...പിന്നെയെന്ത് ചിന്തിക്കാന്‍?

    ReplyDelete
  18. അല്ല , ശരിയാണല്ലോ , ഈ ദേവൂട്ടി എന്താ ഇങ്ങിനെ ?

    ReplyDelete
  19. അകലുന്ന സുഹൃത്തുകളെ സൂക്ഷിക്കണം ..

    അകന്നിട്ടു അടുക്കുന്നവരെ കൂടുതല്‍

    സൂക്ഷികണം ..പുതിയവരെ വളരെ

    കൂടുതല്‍ സൂക്ഷികണം ...ഇപ്പൊ ആണും

    പെണ്ണും തിരിച്ചു അറിയാന്‍ വരെ സൂക്ഷിക്കണം ..

    ആശംസകള്‍ ...ദേവൂട്ടി എന്താ ഇങ്ങനെ ?ഇങ്ങനെ

    തന്നെ എല്ലാവരും ദേവൂട്ടി ....

    ReplyDelete
  20. ദേ ..നമ്മടെ ദേവൂട്ടി ഫിലോസഫി പറേന്നു.....ആള്‍ക്ക് ശ്ശി സങ്കടം വന്നിട്ടുണ്ട് ട്ടാ ...ആരാ ദേവൂട്ടിനെ മനസിലാക്കാണ്ട് ഇപ്പൊ മാറി നടന്നെ ? ആരാടാ ഇവിടെ വാടാ ...സാരല്യ ദേവൂട്ടി ഞാന്‍ വെരട്ടീട്ടുണ്ട് ..ദിപ്പോ വരും ട്ടാ ..

    ReplyDelete
  21. ദേവൂട്ടി എത്ര വേണേലും പറഞ്ഞോളൂ ..ഞങ്ങള്‍ കേള്‍ക്കുന്നുണ്ടല്ലോ ..പോരെ ?

    ReplyDelete
  22. അനുഭവത്തിന്റെ തീച്ചൂളകളുടെ നാളങ്ങളില്‍ അഭിരമിച്ച് മനസ്സിലെ അതിരുകളില്ലാത്ത ചിന്തകളുടെ നീണ്ടുകിടക്കുന്ന മേല്‍പ്പാലത്തിലൂടെ ഭ്രാന്തന്‍ ചിന്തകളുടെ ചിറികിലേറി ദേവൂട്ടി പറക്കുകയാണ്....ചിറകുകളുടെ വിശി, മാനത്തെ മൗനികളായ വെണ്‍മേഘങ്ങളെ തൊട്ടുരുമി....അങ്ങിനെ അങ്ങിനെ.......വായിക്കുവാന്‍ സുഖമുണ്ട്....ഭംഗിയുന്ന പദവിന്യാസം.
    പറ്റുമെങ്കില്‍ (ബ്ലോഗില്‍ ചെയ്യണമെന്നില്ല) ഇത്തരത്തില്‍ പൂര്‍ണ്ണമായും കാല്പനികമായ ഒരു ആവിഷ്‌കാരം...ഒരു കുഞ്ഞു നോവല്‍പോലെ ശ്രമിച്ചൂടെ....പറ്റുമെന്ന് എനിക്ക് തോന്നുന്നു......ബന്ധങ്ങളെ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ആളായതിനാലും ബന്ധങ്ങള്‍ക്ക് എക്കാലത്തും നിലനില്‍പ്പുള്ളതിനാലും.....ഒന്നു ശ്രമിച്ചൂടെ.....

    സ്‌നേഹത്തോടെ
    പാമ്പള്ളി

    ReplyDelete
  23. ഈ ദേവൂട്ടി എന്താ ഇങ്ങിനെ?

    ReplyDelete
  24. Villagemaan :നന്ദി...

    Manoraj : നന്ദി..ദേവൂട്ടി ഇങ്ങനെയാ...

    pushpamgad kechery ,khadu :നന്ദി വായനക്ക്

    ചാണ്ടിച്ചായന്‍ :ചാണ്ടിച്ചനെന്താ ഇങ്ങനെ?? ദേവൂട്ടി എന്തൊക്കെയോ പറയുന്നു ...ചോദ്യങ്ങള്‍ പ്രത്യേകിച്ച് ആരോടും അല്ല ...മനുഷ്യരോടാണ് ..‘ദേവൂട്ടി‘ എന്നാല്‍ സ്ത്രീ ..ഭൂമിയിലെ എല്ലാ സ്ത്രീകളും ദേവൂട്ടിമാര്‍ തന്നെ...തെറ്റിദ്ധരിക്കരുത്...

    ചെറുവാടി :അധികം ചിന്തിക്കണ്ട....നന്ദി വായനക്ക്

    പട്ടേപ്പാടം റാംജി : റാംജി സാര്‍ ...നന്ദി ..

    നികു കേച്ചേരി ,ajith ,ismail chemmad

    ente lokam :വളരെ ശരിയാണു പറഞ്ഞത് ...വായനക്ക് നന്ദി

    രമേശ്‌ അരൂര്‍ :ഹി ഹി...നന്ദി

    സിദ്ധീക്ക.. : ദേവൂട്ടി പറഞ്ഞുകൊണ്ടേയിരിക്കും..കേള്‍ക്കുന്ന സുഹൃത്തുക്കള്‍ക്ക് നന്ദി...

    സന്ദീപ്‌ പാമ്പള്ളി :ശ്രമിക്കാം ...അഭിപ്രായത്തിനും നല്ല വാക്കുകള്‍ക്കും നന്ദി...ഒപ്പം വായനക്കും.....

    Noushad Koodaranhi :ദേവൂട്ടി ഇങ്ങനേയാ..ഹി ഹി

    ReplyDelete
  25. ആരെയെങ്കിലും പൂർണ്ണമായി മനസിലാക്കാൻ കഴിയുമൊ.അവനവനെ തന്നെ പിടികിട്ടുന്നില്ല, പിന്നെയാ മറ്റുള്ളവരെ !.
    ചിന്തകളെക്കുറിച്ചാണെങ്കിൽ ഇങ്ങനെയാണെന്ന് തോന്നുന്നു,
    “one problem, very problem. Two problems, big problem. A lot of problems, too much problem. Too much problems, no problem."
    ദേവൂട്ടിയെന്താ ഇങ്ങനെ?

    ReplyDelete
  26. ദേവൂട്ടിക്ക് ശരിക്കും അടികൊള്ളതത്തിന്റെ കുറവാണെന്ന് തോന്നുന്നു...

    ReplyDelete
  27. സമയത്തിനും കാലത്തിനും ഇനിയും ഒരുപാടു പോകാനുണ്ട്
    അതാ ഇത്ര ദ്രിതി,
    ദേവൂട്ടിയെ ഇതാദ്യം ആണു കാണുന്നെ
    ഇനിയും ഇതു വഴി വരാന്‍ ശ്രമിക്കാം

    ReplyDelete
  28. ഇതെന്താ ദേവൂട്ടീ..
    എന്ത് പറ്റീ..?

    ReplyDelete
  29. ആളവന്‍താന്‍ :ഹി ഹി ..വായനക്ക് നന്ദി

    sreee : നോ പ്രോബ്ലം ...നന്ദി

    HarWare Labs.: അടിച്ചോളൂ എന്നാലും നന്നാവില്ല...നന്ദി
    ഹാപ്പി ബാച്ചിലേഴ്സ് :ഒന്നും പറണ്ട ... എല്ലാം ദേവൂട്ടി പറയും ,,,കേള്‍ക്കൂ...നന്ദി

    ജിത്തു : ശ്രമിച്ചാല്‍ പോര ... വീണ്ടും വരിക ...നന്ദി ..

    ~ex-pravasini* :ഇപ്പം ഇങ്ങനെയാ ...നന്ദി

    ReplyDelete
  30. വെറുതെ ഇങ്ങനെയൊന്നും ചിന്തിക്കാതെ...
    എല്ലാം നല്ലതിനാവട്ടെയെന്നു ആശംസിക്കുന്നു....

    ReplyDelete
  31. ദേവൂട്ടി യെ മനസ്സിലാക്കുന്നവര്‍ ബൂലോകത്ത് ഒരുപാടുണ്ട്..
    നന്നായി എഴുതാന്‍ ഇനിയും കഴിയട്ടെ ..
    ആശംസകള്‍ .

    ReplyDelete
  32. ദേവൂട്ടി നീറ്റല്‍ അനുഭവിക്കുന്ന ഒരു മനസ്സിന്റെ വ്യെ ഥ വരിയില്‍ കാണുന്നു

    ദേവൂട്ടി എങ്ങിനെ ആയാലും ലോകം നന്നായാലും ഞാന്‍ നന്നാവൂല

    ReplyDelete
  33. അല്ല, ഈ ദേവൂട്ടിയെന്താ ഇങ്ങനെ?

    മനസില്ലാവാത്തത് മനസ്സില്ലായി എന്ന് പറഞ്ഞാല്‍ മനസ്സില്ലായത് കൂടി മനസിലാവില്ല,., മനസ്സിലായോ...

    ഒന്നും മനസ്സിലായില്ല, എന്നാലും ശക്തമായ വാക്കുകള്‍ കൊണ്ടുള്ള മാനസിക പ്രതിഫലനം കാണാന്‍ കഴിഞ്ഞു. ഭ്രാന്തന്‍ ചിന്തകള്‍ക്ക് പകരം വെക്കാന്‍ എന്റെ കൈയില്‍ ഒന്നുമില്ല.........നന്നായി വരട്ടെ എന്നാശംസിക്കുന്നു

    ReplyDelete
  34. എന്താ സംഭവം.ഒരു പിടീം കിട്ടുന്നില്ല. അസ്തിത്വ ദുഖമാണോ... മനുഷ്യന്‍ existentialism ഒക്കെ വിട്ട് post post modernism ത്തിലെത്തി.സാര്‍ത്രിനൊന്നും ഇപ്പൊ വല്യ മാര്‍ക്കറ്റില്ല ദേവൂട്ട്യേ.. നന്നായി ട്ടോ...

    ReplyDelete
  35. അനുഭവങ്ങളില്‍ നിന്ന് അനുഭവങ്ങളിലേക്ക്‌ ദേവൂട്ടിമാര്‍ ...പുതിയ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്ന എന്റെ പ്രിയ കഥാകാരി പോകുനുണ്ട് ഇനിയും ....ദേവൂട്ടി ഇനിയും പറയണം ..പറയും

    ReplyDelete
  36. പൂക്കള്‍ എങ്ങനാടോ പൂക്കുന്നതു? മറ്റൊരു ഭ്രാന്തന്‍ ചിന്തയാകും അല്ലെ..?

    പിന്നെ, ഇത് പോലത്തെ ചില ഭ്രാന്തന്‍ ചിന്തകള്‍ എനിക്കുമുണ്ട്...ബട്ട്‌ ഇതില്‍ ആദ്യ പാരയിലെ നിന്റെ ചിന്തകള്‍ക്ക് നേരെ എതിരാണ് എന്റെ ചിന്തകള്‍ എന്ന് മാത്രം..
    "ജനിച്ചു. അന്നം മുട്ടി വളര്‍ന്നു. പൂ വിരിയുന്നത് കണ്ടിട്ടില്ല, കൊഴിയുന്നത് മാത്രം കണ്ടു.
    സൂര്യന്റെ പ്രഭയോ വിതുമ്പലോ അറിഞ്ഞിട്ടില്ല കാരണം സൂര്യ താപത്താല്‍ ഉരുകുകയായിരുന്നു.
    പ്രതിസന്ധികളുടേയും,സംഘര്‍ഷത്തിന്റേയും തീച്ചൂളകള്‍ കണ്ടിട്ടില്ല; സ്വയാനുഭവങ്ങള്‍ കാണാനാവില്ലല്ലോ. സ്നേഹത്തിന്റെ ഊഷ്മളതയും ,സൌഹൃദത്തിന്‍ ആഴവും എന്തെന്നെനിക്കറിയില്ല; അവയെനിക്കന്യമായിരുന്നു. വാത്സല്യച്ചൂട് കുഞ്ഞുമനസിനും ശരീരത്തിനും ഏറ്റ പീഡനങ്ങള്‍ ആയിരുന്നു..
    തിരക്ക് കണ്ടില്ല ,ആള്‍ക്കൂട്ടം കണ്ടില്ല കാരണം എവിടെയും ഞാന്‍ ഒറ്റക്കായിരുന്ന്നു. "

    അതിനെശേഷം എഴുതിയവയൊക്കെ എനിക്കും അങ്ങനെ തന്നെ..
    "ഒടുവില്‍ വ്യവസ്ഥാപിതമായ എല്ലാ ബന്ധങ്ങളും നിരര്‍ത്ഥകമാണെന്നു കണ്ടു.എല്ലാ മനുഷ്യബന്ധങ്ങളും നിയമങ്ങള്‍ക്കും കണക്കുകൂട്ടലിനും അപ്പുറത്താണെന്നും കണ്ടു."

    ഒടുവില്‍ നാട്ടുകാരെല്ലാം എന്നോട് ചോദിക്കുന്നു, ഞാനെന്താ ഇങ്ങനെ................?????????????

    പോസ്റ്റില്‍ എന്തൊക്കെയോ ഫീല്‍ ചെയ്തു...
    വരികള്‍ക്കിടയില്‍ വായിക്കാന്‍ പിന്നെ വരാം പൂച്ചക്കുട്ടീ.. ഇപ്പൊ മൂഡ്‌ അത്ര ശരിയല്ല..

    ReplyDelete
  37. മുമ്പേ ആ യാത്രാ വിവരണത്തില്‍ വന്നിരുന്നു. അത് അത്ര പോരായിരുന്നു ട്ടൊ. സമയക്കുറവ് നെറ്റ് പ്രോബ്ലം, അഭിപ്രായം പറയാന്‍ സമയം കിട്ടീല്ല.

    ഇവിടെ ഈ ദേവൂട്ടിയുടെ ചിന്തകള്‍ വായിച്ചപ്പോള്‍ പറയാന്‍ തോന്നുന്നത് ഇങ്ങനെയാണ്.

    “ഞാന്‍, അല്ലെങ്കില്‍ ഞാനുമായ് ബന്ധപ്പെടുന്നവര്‍ക്കിടയിലുള്ള ദു:ഖമാണ് ഏറ്റവും വലിയ ദു:ഖമെന്ന് കരുതിയിരുന്നു. ദു:ഖം എന്നത് മാനസിക സംഘര്‍ഷവും ടെന്‍ഷനുമൊക്കെയാവാം.”

    ഇവിടെ ദേവൂട്ടിയേയും വായിക്കുമ്പോള്‍ ദേവൂട്ടി അവളെ മാത്രമേ ചിന്തിക്കുന്നുള്ളൂ, അല്ലേ? എങ്കിലും പുറംതോടിനുള്ളില്‍ അടക്കിയ ഒരു ചിത അല്ലെങ്കില്‍ ഒരു വാസന്തം എല്ലാരിലുമുണ്ട്.
    ..
    ഓ ടോ :-മനസ്സിലാക്കി ഒരു താരതമ്യത്തിലെത്തുമ്പോഴേ നമ്മുടെ വികാരം തുലോം തുച്ഛമാണെന്ന് അറിയുന്നുള്ളൂ പലപ്പോഴും..

    എഴുത്ത് തുടരട്ടെ..

    ReplyDelete
  38. ഈ പൂച്ചക്കുട്ടി എന്താ ഇങ്ങനെ ??????????

    ReplyDelete
  39. സോറി ദേവൂട്ടീ വരാനൊരുപാട് വൈകി..
    എല്ലാവരുടെ ഉള്ളിലും കിടന്ന് പിടയ്ക്കുന്നതാണീ ചോദ്യം..
    ഏറ്റവും കുറഞ്ഞത്‌ എന്റെ ഉള്ളിലെങ്കിലും.

    ReplyDelete
  40. ചിന്തകള്‍ അങ്ങിനെ യാണ് ..........ഭ്രാന്തമായ രീതിയില്‍ സഞ്ചരിക്കും അതിനെ കടിഞ്ഞാണിടുക .....നല്ല ചിന്തകള്‍ക്ക് വാതില്‍ തുറന്നു കൊടുക്കുക

    ReplyDelete