Wednesday, February 21, 2024

ഒരു കന്യാകുമാരി യാത്ര !

                       വീണ്ടുമൊരു യാത്ര! കേരള വ്യാപാരി വ്യവസാസി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ കൂടെ!!.കഴിഞ്ഞ വര്ഷം ചിദംബര സ്മരണകൾ എന്ന യാത്രാവിവരണത്തിന്റെ ബാക്കിയെന്നു പറയാം . ഇപ്രാവശ്യം 4 ദിവസങ്ങളായാണ് യാത്ര .

പതിവുപോലെ 2024 ജനുവരി 25 നു കൃത്യം 3.30  നു മണത്തണയിൽ നിന്നും പുറപ്പെട്ടു .തിരുവനന്തപുരം-കന്യാകുമാരി ആണ് ലക്‌ഷ്യം.25 സ്ത്രീകളും,25 പുരുഷന്മാരും (KVVES ന്റെ വനിതാവിങ്,യൂത്ത് വിങ് ,യൂണിറ്റ് മെംബേർസ്)

നമ്മുടെ ഭക്ഷണത്തിനു വേണ്ടി മെമ്പറായ ജിമ്മിയും കൂടെ രണ്ടുപേരും പാകം ചെയ്യാൻ ഉള്ള സാമഗ്രികൾ അടക്കം തുണ്ടിയിൽ നിന്നും കയറി.

ഇനി 4 ദിവസം വ്യാപാരവും,വ്യവസായവും,വീട്ടിലെ പ്രാരാബ്ധങ്ങളും ,ടെന്ഷനുകളും  മാറ്റി വെച്ച് സന്തോഷത്തോടെ ഒരു യാത്ര.

               


അടുത്ത വർഷത്തേക്ക് വരെ ഉള്ള ഊർജം നിറക്കുന്നത് പോലെ …..

ബസിൽ പാട്ടും ഡാൻസും മേളം തന്നെ.

പാട്ട് പാടിയ കലാകാരി തുടങ്ങിയത് കണ്ണന്റെ പാട്ട്. എന്റെ മനസ്സിൽ തോന്നിയത് പറയട്ടെ..

 ഗണപതിയെ സ്മരിച്ചാണല്ലോ നമ്മൾ തുടങ്ങാറ് പക്ഷെ കണ്ണനിൽ തുടങ്ങി. അതുകാരണം ആണോ പിറ്റേന്ന് പദ്മനാഭ സ്വാമിയെ കാണാൻ പ്ലാൻ ചെയ്തത് മുടങ്ങിയതും , അത് ലാസ്റ്റ് ദിവസത്തേക്ക് മാറ്റിയതും എന്ന് ഞാൻ ഒരു വേള ചിന്തിച്ചു .

ആദ്യം തിരുവനന്തപുരത്തു ആറ്റുകാൽ ദേവീ ക്ഷേത്രം തൊഴുതു. (സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്നു )

വെട്ടുകാട് പള്ളി 










ചെങ്കൽ മഹാദേവ ക്ഷേത്രം 

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ ഗ്രാമപഞ്ചായത്തിൽ തമിഴ്നാട് 

അതിർത്തിയോട് ചേർന്നുകിടക്കുന്ന പുറ്ററയ്ക്കൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം.ശിവനും പാർവ്വതിയും ഒരേ പീഠത്തിലിരിയ്ക്കുന്ന   പ്രധാന പ്രതിഷ്ഠ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മഹാശിവലിംഗം സ്ഥിതിചെയ്യുന്ന ക്ഷേത്രം എന്ന നിലയിൽ പ്രസിദ്ധമാണ് ചെങ്കൽ ക്ഷേത്രം. 111 അടി ഉയരം വരുന്ന ഈ ശിവലിംഗത്തിനകത്ത് ഏഴുനിലകളും അവയിലോരോന്നിലുമായി നിരവധി പ്രതിഷ്ഠകളും കാണാം. ഏറ്റവും താഴെയുള്ള നിലയിൽ പ്രതിഷ്ഠിച്ചിട്ടുള്ള ശിവലിംഗത്തിൽ ഭക്തർക്ക് സ്വയം പൂജകൾ നടത്താനുള്ള സൗകര്യവുമുണ്ട്. ശിവന് വിഗ്രഹ പ്രതിഷ്ഠയുള്ള ലോകത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്ന് എന്ന നിലയിലും ശ്രദ്ധേയമാണ് ഈ ക്ഷേത്രം. കൂടാതെ, 32 ഗണപതിരൂപങ്ങളുടെ പ്രതിഷ്ഠ, ഗംഗാജലം നിറഞ്ഞുനിൽക്കുന്ന കിണർ, പന്ത്രണ്ട് ജ്യോതിർലിംഗങ്ങളുടെയും മാതൃകകൾ തുടങ്ങി വേറെയും ആകർഷണങ്ങൾ ഇവിടെ കാണാം. ഇവയെല്ലാം 2011-നും 2021-നും ഇടയിൽ പണികഴിപ്പിയ്ക്കപ്പെട്ടവയാണ്. സ്വാമി മഹേശ്വരാനന്ദ സരസ്വതി എന്ന സന്ന്യാസിയുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്ര ഭരണം നടത്തിപ്പോരുന്നത്.

നട്ടെല്ലിന്‍റെ കീഴറ്റത്തായി മനുഷ്യ ശരീരത്തി ല്‍ സ ര്‍പ്പ രൂപത്തിലുള്ള കുണ്ഡലിനി എട്ടു ചുറ്റായി ചുരുണ്ട് കിടക്കുന്നതായി യോഗശാസ്ത്രം. (മൂന്നര, മൂന്ന് ചുറ്റുകള്‍ എന്നും വിശ്വാസമുണ്ട്). നിദ്രാവസ്ഥയിലുള്ള ഈ ശക്തി , യമം, നിയമം, ആസനം,പ്രാണായാമം തുടങ്ങിയ യോഗാനുഷ്ഠാനങ്ങളെ കൊണ്ട് ഉണ ര്‍ത്തു മ്പോ ള്‍ നട്ടെല്ലിനു സമാന്തരമായുള്ള ഇഡ, പിംഗള , നാഡികള്‍ സുഷുമ്ന വഴി മേല്‍ പ്പോ ട്ട് സഞ്ചരിച്ച് ശിരസ്സിലെ സഹസ്രാര പത്മത്തി ല്‍ (ആയിരം ഇതളുള്ള താമര)എത്തുന്നു. ഇതോടെ യോഗി സര്‍വ്വജ്ഞനും, സിദ്ധനും, മുക്തനുമാവുന്നു.

 

തന്ത്രവിധി പ്രകാരം മനുഷ്യ ശരീരത്തിന്റെ ഏഴ് മുഖ്യചക്രങ്ങളിലൊന്നാണ് മൂലാധാരം നാലിലകളുള്ള ഒരു ചുവന്ന താമരയാണ് മൂലാധാരയെ പ്രതിനിധീകരിക്കുന്നത്.

മൂലാധാരത്തിൽ ആരംഭിച്ച് സ്വാധിഷ്ഃഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി,ആജ്ഞ, എന്നിങ്ങനെ ആറാധാരങ്ങളിലൂടെയാണ് കുണ്ഡലിനിയുടെ യാത്ര.

കൂടെ ഒരു ഗൈഡ് ഉണ്ടാകും എല്ലാ നിലകളുടെയും കാര്യങ്ങൾ വിസ്തരിച്ച് പറഞ്ഞു കേൾപ്പിക്കും ...  ഓരോ നിലയിലും അത്ഭുതത്തോടെയും ആകാംഷയോടും കൂടി ഭക്തി ജനിപ്പിക്കുന്ന അന്തരീക്ഷത്തിൽ നമ:ശിവായ ജപിച്ചു നീങ്ങി.
ഭീമാകാരമായ ശിവലിംഗത്തിലൂടെ ഏഴു നിലകളും കടന്നു ചെന്നാൽ കൈലാസമായി ...... അവിടെ എത്തുമ്പോൾ തണുപ്പ് കൂടി വന്നു....
പ്രത്യേകതരം അനുഭൂതി...... ശിവനും പാർവതിയും സഹസ്രദളം പദ്മത്തിൽ വിരാജിക്കുന്നു. എല്ലാവരും ഉച്ചത്തിൽ ജപിച്ചുകൊണ്ട് പ്രദക്ഷിണം വച്ച്.

 കൈലാസത്തിൽ എത്തിയ പ്രതീതി!!!!!!!!!!!!!! എന്റെ ജീവിതത്തിൽ ഞാൻ ആഗ്രഹിച്ചത് ...... 

ഇനി കന്യാകുമാരിയിലേക്കുള്ള യാത്ര !!!








നേരം അഞ്ചുമണി കഴിഞ്ഞു. ഇപ്പോള്‍ കടല്‍ത്തീരം മുഴുവന്‍ ആളുകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. എല്ലാവരും കടലിന്റെ അനന്തതയിലേക്കു നോക്കിനില്‍പ്പാണ്. സൂര്യന്‍ ഉദിച്ചുയരുന്നുണ്ടോ? കിഴക്കേ ആകാശം മേഘങ്ങളാല്‍ ആവൃതമായിരിക്കുന്നു. എല്ലാവരുടെയും കാത്തിരിപ്പിനൊടുവില്‍...

                  ഇന്ന് സൂര്യൻ ഇത്തിരി വൈകിയോ?



ഇന്ന് അപൂർവ്വ തിരക്ക് തന്നെ റിപ്പബ്ലിക്ക് ഡേ ആയതിനാൽ പബ്ലിക് ഹോളിഡേ ആണല്ലോ...പിന്നെ ശനിയും ഞായറും.....

എന്തായാലും വിവേകാനന്ദപ്പാറ കാണാൻ പോവുക തന്നെ!! 

കന്യാകുമാരി ക്ഷേത്രത്തിന് കിഴക്ക് നിന്നാൽ ഉദയാസ്തമനങ്ങൾ ദർശിക്കാനാകും. അതു മാത്രമല്ല പൗർണമി നാളിൽ ഒരേ സമയത്ത് തന്നെ ചന്ദ്രോദയവും സൂര്യാസ്തമയവും അല്ലെങ്കിൽ സൂര്യോദയവും ചന്ദ്രാസ്തമയവും കാണാനാകുമത്രേ...

വിവേകാനന്ദ പാറയിലേക്ക് പോകാൻ ബോട്ട് സർവീസ് ആണ്. അതിനുള്ള ടിക്കറ്റ് എടുക്കാനുള്ള ക്യു വിലാണ്. വിശന്നപ്പോൾ പെട്ടിക്കടയിൽ നിന്നും ചായയും പരിപ്പുവടയും കഴിച്ചു. ഇതുപോലൊരു ക്യു ഞാനിതുവരെ കണ്ടില്ല. എങ്കിലും ചിരിച്ചും, കളിച്ചും, വില പേശി യും നമ്മൾ നടന്നു നീങ്ങി. കുറെ മണിക്കൂറുകൾ ക്യു വിൽ തന്നെ. പിന്നെ ബോട്ടിൽ കയറുന്നതിനു മുന്നേ lifejacket എടുക്കാൻ തിരക്ക്. എല്ലാരും ത്രിൽ മൂടിലാ.







അന്ന് വൈകീട്ട് തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചു. 'Magic planet 'ആണ് ലക്ഷ്യം.

3 മണിക്ക് തുടങ്ങുന്ന പരിപാടി ആണേലും അവിടെ എത്തിയപ്പോൾ 4 മണിയായി.


ഇത് ഒരു തീം പാർക്ക്‌ ആണ്. വിവിധ തരം ആക്ടിവിറ്റീസ് ഇവിടെ കാണാം.ആദ്യം നമ്മൾ കണ്ടത് ഒരാളെ ചിരിപ്പിക്കണം. ഒരു കോമാളിയെ പോലെ ഒരാൾ നിൽക്കും ആർക്കു വേണമെങ്കിലും അയാളെ ചിരിപ്പിക്കാം. അയാൾ ചിരിച്ചാൽ 5000/- നമ്മുടെ പോക്കെറ്റിൽ വീഴും. നല്ല ഗെയിം തന്നെ. പലരും ചിരിപ്പിക്കാൻ ശ്രമിച്ചു. നടന്നില്ല. അയാൾ ചിരിക്കുമോ, ക്യാഷ് അയാളുടെ ശമ്പളത്തിൽ നിന്നും കട്ട്‌ ആക്കും. അറിഞ്ഞെങ്കിൽ ഒന്ന് prepare ചെയ്യാമായിരുന്നു. അടുത്ത തവണയാകട്ടെ.
അടുത്തത് ഒരു മാജിക്‌ ഷോ. സൂപ്പർ....
പിന്നെ സിർക്കസ്... എന്തു രസമാണ്...


പക്ഷെ ചെറിയ മക്കൾ ഓരോ ഐറ്റം കാണിക്കുമ്പോൾ നെഞ്ചിടിപ്പോടെ, അത്ഭുതത്തോടെ, കണ്ണ് നനഞ്ഞ് കൈ അടിക്കാൻ തുടങ്ങി.എല്ലാം ഒരു ചാൺ വയറിനു വേണ്ടി ആണല്ലോ.

വീണ്ടും ഭിന്നശേഷി കുട്ടികൾ അവതരിപ്പിച്ച ഒരു മാജിക്‌ ഷോ. വീണ്ടും കണ്ണ് നനഞ്ഞു, ഹൃദയം വിങ്ങി........ ആ മക്കൾക്ക് നല്ലത് വരട്ടെ.

ഇനി ഷേക്സ്പിയർ ന്റെ 'The Tempest'. നാടകം. നന്നായി ആസ്വദിച്ചു. എന്നെ ഓർമ്മകൾ സ്കൂൾ നാൾ വഴികളിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ഇനി ഒരു മെന്റലിസം പരിപാടി....എന്താണ് മെന്റലിസം ?എൻ്റെ ഇഷ്ട വിഷയം

ഒറ്റവാക്കിൽ - 'അതീന്ദ്രിയ സിദ്ധികൾ ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ,മന:ശ്ശാസ്ത്രവും മാജിക്കും ഉപയോഗപ്പെടുത്തിക്കൊണ്ട് അവതരിപ്പിക്കുന്ന ഒരു കലാരൂപമാണ് മെൻ്റലിസം' -എന്ന് പറയാം

നമ്മളെ അത്ഭുതപെടുത്താനും ,അമാനുഷികം എന്ന് പറയാനും തോന്നുന്ന ഒരു തരംഐറ്റം . ചിലവരെ സ്റ്റേജിൽ വിളിക്കുന്നു.അവരെക്കൊണ്ട് ചിലത് ചെയ്യിക്കുന്നു.... അത്ഭുതം എന്ന് പറയട്ടെ, എല്ലാം ആ മാജിക് മാനുകഴിയുന്നു.... എന്നെയും വിളിച്ചു...മൊബൈലിൽ കോൺടാക്ട് നമ്പര് അവർ കാണാതെ സ്ക്രോൾ ചെയ്യുന്നു. അദ്ദേഹം അത് പറയുന്നു.എന്തോ അദ്ദേഹത്തിന് നമ്മുടെ കണ്ണുകളിൽ നോക്കുമ്പോൾ,കൈയിൽ തൊടുമ്പോൾ മനസ്സ് അറിയുന്ന പോലെ...

എന്തായാലും സൂപ്പർ തന്നെ 'മാജിക്‌ പ്ലാനറ്റ് '.







ഇനി ഒരു ദിവസവും കൂടി മാത്രം .രാത്രി വനിത വിംഗ് കുറെ കലാപരിപാടികൾ അവതരിപ്പിച്ചു. എത്ര നല്ല കലാകാരന്മാരും കലാകാരികളും ആണ് നമ്മുടെ കൂടെ ഉള്ളത് എന്ന് അഭിമാനിക്കട്ടെ.

രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോയി.... കോടീശ്വര പ്രഭുവിനെ തൊഴുതു..... മനം കുളിർത്തു ........................ഇനി നാട്ടിലേക്ക്....

4 ദിവസം ആഹ്ലാദിച്ച് തിമിർത്ത് പെട്ടെന്ന് എല്ലാം കഴിഞ്ഞല്ലോ ! വീണ്ടും അടുത്ത വർഷം പൊളിക്കാം! അല്ലെ ? എല്ലാർക്കും നന്ദി KVVES ന് ഹൃദയം നിറഞ്ഞ നന്ദി!!!

കുറച്ച് ഫോട്ടോസ്:





🙏