ചിദംബര കാഴ്ചകൾ
യാത്രകൾ
എന്നും എനിക്കൊരു ഹരമാണ്. നിലാവുള്ള രാത്രിയിൽ, നേർത്ത തണുപ്പുള്ള രാത്രിയിൽ
ഒറ്റയ്ക്ക് നടക്കാൻ , പ്രകൃതിയെ കണ്ടറിയാൻ,നേർത്ത തണുപ്പുള്ള രാത്രിയിൽ പുറത്തെ
കാഴ്ചകൾ കണ്ട് കണ്ണും നട്ടിരിക്കാൻ,സുന്ദരമായ പ്രകൃതി ഭംഗി ഒറ്റക്ക്
ആസ്വദിക്കാൻ ,എന്നിലേക്ക് ആഴത്തിൽ അലിയാൻ എന്തിനേറെ ,പുതിയ സ്ഥലങ്ങൾ ,ഭാഷ,ജനങ്ങൾ
.. എല്ലാം എല്ലാം ..
ജീവിതം
തന്നെ ഒരു യാത്രയാണ് കയ്പ്പും മധുരവും നിറഞ്ഞ യാത്ര..
ഈ
യാത്രയിൽ ഇനിയെത്ര ദൂരം!
അങ്ങിനെ
ഞാൻ നവംബര് 25 നു ഒരു യാത്ര പുറപ്പെടുന്നു.
നീണ്ട
ഐടി ജീവിതത്തിൽ നിന്നും വിട വാങ്ങിയിട്ട് 7 വർഷം ,ഇപ്പോൾ തിരക്കുള്ള ഒരു വ്യാപാരി
(കോമൺ സർവീസ് സെൻറർ). വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യാത്ര!!
ഉച്ചയ്ക്ക്
2 മണിക്ക് യാത്ര പുറപ്പെട്ടു. കൂടെ ഉള്ളവരെ കുറെ പേരെ അറിയില്ല എങ്കിലും വഴിയേ
പരിചയപ്പെടാമല്ലോ ..
കണ്ണൂര്
മണത്തണയിൽ നിന്നും പുറപ്പെട്ട് നിലമ്പൂർ റോഡ് വഴി ഗൂഡല്ലൂർ -ഊട്ടി-മേട്ടുപ്പാളയം
സേലം വഴി ചിദംബരം. ഉച്ചഭക്ഷണവും കഴിഞ്ഞാണ് യാത്ര തുടങ്ങിയത്. ബസ്സിൽ നല്ല
രസമായിരുന്നു . എല്ലാരുടെ പരിചയപ്പെടാലിന് ശേഷം ഗായകരായ യാത്രികരുടെ ഗാനങ്ങൾ
അതിമനോഹരങ്ങളായിരുന്നു. സമിതിയുടെ പ്രസിഡണ്ട്,സെക്രട്ടറി,ട്രഷറർ എല്ലാവരുടെയും
സഹകരണം വളരെ പ്രാധാന്യം അർഹിക്കുന്നത് തന്നെ. ഇതിൽ യൂത്ത് വിങ്, വനിത വിംഗ് ന്റെ ഗാനങ്ങളും അന്താക്ഷരിയും ഞാൻ നന്നായി ആസ്വദിച്ചു.
രാത്രി ഭക്ഷണം കരുതിയിട്ടുണ്ടായിരുന്നു. കൂടാതെ പാചകക്കാരും പാത്രങ്ങളും കൂടെയുണ്ട്. എല്ലാം പാചകം ചെയ്ത് കഴിക്കുന്ന ആ സുഖം ഒന്നു വേറെ തന്നെ!!
അതി
രാവിലെ ചിദംബരത്ത് എത്തി.
തമിഴ് നാട്ടിലെ ചിദംബരത്തുള്ള ശിവക്ഷേത്രം.
എന്റെ പഴയ വായനയിൽ മനസ്സിൽ അതിയായ പതിഞ്ഞുപോയ ഒരു ആഗ്രഹം ആണ് ചിദംബരം. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബര സ്മരണ എന്ന കൃതി ആയിരുന്നു മൂല കാരണം.
ചിദംബരം പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഒന്ന് . ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ 108 നാട്യ ഭാവങ്ങളും അവതരിപ്പിക്കുന്ന ചിത്രങ്ങൾ കാണാം ...
ഭൂമി,ആകാശം,അഗ്നി,ജലം,വായു എന്നിങ്ങനെ പഞ്ചഭൂതങ്ങൾ
കിഴക്കേ ഗോപുരം ചോള രാജവംശക്കാലത്ത് നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. നടരാജൻ ആനന്ദനടനം ആടുന്ന ചിദംബരം....
"ആനന്ദനടനം ആടിനാൻ .." ഈണം മനസ്സിൽ മൂളി.
എന്താണ് ചിദംബര രഹസ്യം?
ചിത്തിനെ ആകാശമാക്കുന്ന .. ആകാശഭാവം എന്നുവച്ചാൽ രൂപമില്ലാത്ത .. മനസ്സിനെ ഉണർത്തുന്ന ആ ഭാവം..
ഹൃദയത്തെ ആനന്ദമാക്കുന്ന ദേവന്റെ സ്ഥാനം ..
ചിദംബര രഹസ്യം തേടിയുള്ള യാത്ര...
മോക്ഷം തേടി, ജന്മാന്തര പുണ്യം തേടി ആനന്ദ നടരാജന്റെ ന ടയ്ക്കലെത്തുന്നവരുടെയെല്ലാം ഹൃദയത്തിലുണ്ടാവാം അനവധി അനവധി അനുഭവങ്ങളുടെ കദന ഭാരം.
ദുഖത്തിന്റെ ഇരുട്ടിൽ നിന്നും മുക്തി തരണേ ,മോക്ഷം നല്കി
അനുഗ്രഹിക്കണേ എന്ന പ്രാർഥന ആകാം ഓരോ ഭക്തരുടെയും ഉള്ളിന്റെഉള്ളിൽ .
ജീവിതത്തിൽ അറിയാതെ സംഭവിച്ചുപോയ തിന്മകളെ എല്ലാം നീക്കിക്കളയണേ എന്നു അറിയാതെ പറഞ്ഞു .
കിഴക്കേ നടക്കു മുന്നിൽ എത്തിയപ്പോൾ ആകാശത്തിന്റെ അനന്തനീലിമയിൽ കൈകൂപ്പുന്നതുപോലെ തോന്നി ക്ഷേത്ര ഗോപുരം.
ഓരോ ഗോപുര നിലയിലും ഭരതന്റെ നാട്യ ശാസ്ത്രത്തിലെ അഭിനയമുദ്രകൾ !!! മിഴിവുറ്റ ശില്പ വിസ്മയങ്ങൾ !!!!
വായൂ രൂപത്തില്‍ ശിവനെ ആരാധിക്കുന്ന ക്ഷേത്രമാണ് ആന്ധ്രാ പ്രദേശിലെ കാളഹസ്തി ക്ഷേത്രം.
ആകാശത്തെ പ്രതിനിധീകരിക്കുന്ന പഞ്ചഭൂത ക്ഷേത്രമാണ് ചിദംബരത്തെ ചിദംബരം ക്ഷേത്രം.
No comments:
Post a Comment