October 14-2011
റാണി ട്രാവെല്‍സ് മൂന്നാര്‍ യാത്രക്ക് ഒരുങ്ങിനില്ക്കുന്നു.ഞങ്ങള്‍ യാത്ര പുറപ്പെടുകയാണ് മുന്നാറിലേക്ക്..... "കിഴക്കിന്‍റെ കാശ്മീരിലേക്ക് !!"
സോഫ്റ്റ്‌വെയര്‍ department ലെ 50 പേര് ഉണ്ടായിരുന്നെങ്കിലും 37 പേര് അടങ്ങുന്ന കൊച്ചു ടീം ആണ് യാത്ര പുറപ്പെട്ടത്.എല്ലാരുടെയും മുഖത്ത് സന്തോഷം തിരതല്ലുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നു.ജോലിയുടെ എല്ലാ ഭാരങ്ങളും ഒരു ദിവസത്തേക്ക് മാറ്റി വച്ച് നമ്മുടെ ടീം പുറപ്പെട്ടു..
ടൂറിന്റെ ഉത്തരവാദിത്വങ്ങളില്‍ ചിലത് എന്നില്‍ നിക്ഷിപ്തമായിരുന്നു .എങ്കിലും എല്ലാ നിമിഷങ്ങളും ഞാന്‍ ആസ്വദിച്ചു..
'നാളെ'യെന്നുള്ള ചിന്തയില്‍ കാണാതെ പോകുന്ന 'ഇന്നു'കളെ,ഈ 'നിമിഷ'ത്തെ ആസ്വദിക്കാം ....ജീവിതമാകുന്ന പുസ്തകത്തിന്റെ ഏടുകളില്‍ സന്തോഷത്തിന്റെ നിമിഷങ്ങള്‍ കോറിയിട്ട താളുകള്‍ മറിക്കുമ്പോള്‍ അതിന്റെ ഒരു താളില്‍ തുന്നി ചേര്‍ക്കുന്നു ഞാനീ 'മൂന്നാര്‍ യാത്ര'
പച്ച വിരിച്ച തെയിലതോട്ടങ്ങളെ ,ചുറ്റും പാറി പറക്കുന്ന കിളികളെ,പുഞ്ചിരിക്കുന്ന പൂക്കളെ,തലോടുന്ന കാറ്റിനെ തെളിഞ്ഞ സൂര്യനെ ഒന്ന് കാണൂ .....................
ജീവിതത്തില്‍ സന്തോഷിക്കാനുള്ള മുഹൂര്‍ത്തങ്ങള്‍ ആഘോഷിക്കാം ..
ഒരു യാത്ര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വെറും ഒരു സ്ഥലം സന്ദര്‍ശി ക്കുകയല്ല മറിച്ച് ഒരു കൂട്ടായ്മ ആണ്..നോര്‍ടെക് കുടുംബം ....
വലിപ്പചെറുപ്പമില്ലാതെ നമ്മുടെ സ്റാഫിന്റെ കൂടെ മാനേജിംഗ് ഡയറക്ടെര്‍ ക്രിക്കറ്റും ഫുട്ബാളും കളിക്കുന്നത് എന്നില്‍ അത്ഭുതം ഉളവാക്കി ..
ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.......ഹരിത വര്‍ണ്ണങ്ങള്‍ എന്റെ മനസ്സിന് കുളിമയേകി....ബസ്സിനുള്ളിലെ പാട്ടും ഡാന്‍സും എന്നെ എന്തെന്നില്ലാത്ത ഒരു സന്തോഷത്തിലേക്ക് നയിച്ചു........ഒരിക്കലും ഇങ്ങനെയുള്ള നിമിഷങ്ങള്‍ ഉണ്ടാകില്ല എന്ന്‍ ഒരിക്കല്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നു . കാടിനുള്ളിലെ കയറ്റങ്ങളും ഇറക്കങ്ങളും പോലെ ആ ഓര്‍മ്മകള്‍ എന്നെ കുത്തി നോവിച്ചുവോ?!!
മൂന്നാറില്‍ നിന്നും 13 കിലോമീറ്റെര്‍ സഞ്ചരിച്ചിട്ടുണ്ടാവണം നമ്മള്‍ എക്കോ പൊയന്റില്‍ എത്തി....അവിടെ എല്ലാവരും ഒച്ചത്തില്‍ കൂകി വിളിക്കുന്നു..
പ്രതിദ്ധ്വനി യുടെ മാസ്മരികത നമ്മെ ആകര്‍ഷിച്ചു..കൂകി മടുത്തപ്പോള്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കാം എന്ന് വച്ചു...
നമ്മുടെ Group Leaders(Praveen,Sreenath and Rinson)
ഇതാണ് മാട്ടുപ്പെട്ടി ഡാം ..... മനോഹര ദൃശ്യങ്ങള്‍ .....നമ്മള്‍ പ്രകൃതിയെ കാണുകയാണ്...അല്ല അനുഭവിക്കുകയാണ്....മുന്നാറിലെ തണുത്ത കാറ്റിനു പോലും എന്തൊക്കെയോ പറയാനുണ്ടെന്ന് തോന്നുന്നു ...
താഴേക്ക് നോക്കാന്‍ സാധിക്കുന്നില്ല... പ്രകൃതി എന്നെ ആകര്‍ഷിക്കുകയാണ്.... അതിന്റെ ചലനം താളാത്മകമായ് അനുഭവിച്ചു ഞാന്‍ !!തല കറങ്ങും പോലെ ..താഴേക്ക് ചാടിയാലോ എന്ന് ഒരു നിമിഷം ശങ്കിച്ചു .... മരണമെന്ന സത്യത്തെ പുല്‍കാന്‍!! ആ പ്രകൃതിയില്‍ ലയിക്കാന്‍ !! ഒരു നിമിഷം ഞാന്‍ എന്റേതായ ലോകത്ത് ആയിരുന്നു....
യൂക്കാലിപ്സ് മരങ്ങള്‍ കാണാം.കഷ്ടം! അതിന്റെ തോലിയെല്ലാം ഉരിഞ്ഞു നഗ്നരായി കാണപ്പെട്ടു. മനുഷ്യവേദനയെക്കാള്‍ പ്രകൃതിയുടെതായ വേദനകള്‍ തന്നെയാണ് ശക്തം എന്ന് എനിക്ക് ബോധ്യമായി. പ്രകൃതിക്ക് ഒരു താളമുണ്ട്.മൂന്നാറില്‍ ആ താളം നഷ്ടമായില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു..ദൈവത്തിന്റെ സ്വന്തം നാട് - ഇവിടം തന്നെ!
ഇത് കുണ്ടള ഡാം..ഇവിടെ എത്തിയപ്പോള്‍ സമയം 6.30..ഇരുട്ട് മൂടപ്പെട്ടിരുന്നു.ഈ നിലാവ്,ഈ ഓര്‍മ്മകളുടെ ഇളം കാറ്റ്,നമ്മുടെ മനസ്സിന്റെ അഗാധതയില്‍ ഉണരുന്ന സുഗന്ധം ..ഹാ..മനോഹരം !
ഈ ഇരുട്ടിന്റെ അഗാധതയിലും എന്റെയുള്ളില്‍ വെളിച്ചം പടരുകയാണ്.
അങ്ങ് ദൂരെ മഞ്ഞു മൂടപ്പെട്ടിരിക്കുന്നു.മഞ്ഞു താഴ്ന്നു മലനിരകളെ ചുംബിക്കുന്നതായ് കാണപ്പെട്ടു.അവര്‍ പ്രണയത്തിലാണോ ? ആ മഞ്ഞുമലകള്‍ ഉന്മാദത്തിന്റെ ചൂടിലാണോ? മുകളില്‍ നിന്നും താഴേക്ക് നോക്കി ഞാന്‍ എല്ലാം മുഴുകി നില്‍ക്കുകയാണ്.വെള്ളത്തുള്ളികള്‍ മുകളിലേക്ക് ചിതറിവീഴുമ്പോള്‍ ,അത് ശരീരത്തെ തണുപ്പിക്കുമ്പോള്‍,എല്ലാരുടെയും കൂട്ടത്തില്‍ ആയിട്ട് പോലും ഞാന്‍ ഒറ്റക്കായിരുന്നു..ആ ഏകാന്തതയുടെ മേച്ചില്‍ പുറം തേടി ഞാന്‍ അലഞ്ഞു.
തിരിച്ച് റിസോര്‍ട്ടിലേക്ക് ....
വീണ്ടും കളിയും,ചിരിയും വിവിധ തരം മത്സരങ്ങളും നടന്നു..
മ്യുസിക്കല്‍ ചെയര്‍ ,പാസ്സിംഗ് ബോള്‍,ബിന്ഗോ എല്ലാത്തിനും സമ്മാനങ്ങളും...
iuioui
തീറ്റ മത്സരം തുടങ്ങി...ഭക്ഷണം കഴിഞ്ഞപ്പോള്‍ രാത്രി 11 മണി..
ആരാണാവോ ഈ പാതിരാത്രി ഫോണ്‍ ചെയ്യണത്?
ഏതായാലും ടൂര്‍ ഗംഭീരം ആയി.ഈ അവസരത്തില്‍ ഞാന്‍ ഈ യാത്ര മിസ്സ് ആയവരെ ഓര്‍ത്തു പോവുകയാണ്.അവര്‍ക്ക് മിസ്സ് ആയത് വെറും ഒരു യാത്ര അല്ല,ഒരു കൂട്ടായ്മയാണ്,അനുഭവമാണ്..
ദേവൂട്ടി നോര്‍ടെക്കിനൊപ്പം വീണ്ടും യാത്ര തുടരട്ടെ!!