പ്രദീപ് അസ്വസ്ഥനായിരുന്നു.മുഖം ആരെയോ പ്രതീക്ഷിക്കുന്നത് മാതിരി.ഉമ്മറത്തുകൂടി അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തികൊണ്ട് തന്റെ റിസ്റ്റ് വാച്ചിലേക്ക് നോക്കി"പത്തരയായല്ലോ എന്തേ വരാത്തേ ?"
കാലിന്റെ വേഗത്തിനേക്കാള്‍ ,സമയത്തിന്റെ ദൈര്‍ഘ്യത്തിനേക്കാള്‍ തന്റെ ചിന്തക്ക് വേഗത കൂടുന്നതായും അയാള്‍ക്ക് അറിയാന്‍ സാധിച്ചു.പിന്നെ അലസമായി കൈ തലക്ക് താങ്ങായി വച്ചു കൊണ്ട് ഉമ്മറത്തെ പ്ലാസ്റിക് മെടഞ്ഞ കസേരയിലേക്ക് ഇരുന്നു .ടീപോയിയുടെ മേലെ വച്ച മാഗസിന്‍ എടുത്തു,താളുകള്‍ നീക്കി."സ്നേഹത്തിന്റെ മാധുര്യം" തലക്കെട്ട് വായിച്ചു...ആരാണ് എഴുതിയത്? എന്ന് കണ്ണോടിച്ചു.അറിയില്ല - ഏതോ പുതിയ എഴുത്ത്കാരിയാ..എങ്കിലും അത് "മീര" എന്ന് വായിക്കാനായിരുന്നു പ്രദീപ് ആഗ്രഹിച്ചത്.പക്ഷേ കണ്ണ് പുസ്തകത്താളില്‍ ആയിരുന്നെങ്കിലും മനസ്സ് ഇവിടെയെങ്ങും ആയിരുന്നില്ല.ങാ ! അങ്ങകലെ പച്ചവിരിച്ച പാടത്തുകൂടി ആരെങ്കിലും വരുന്നുണ്ടോ? തന്റെ കാത്തിരിപ്പിന് അന്ത്യമുണ്ടാകുമോ?മരച്ചില്ലയില്‍ നിന്നും പക്ഷികള്‍ സംഗീതം പൊഴിക്കുന്നു...ഇലകള്‍ മുറ്റത്ത് വീണു കിടക്കുന്നു.കൊഴിഞ്ഞുപോയ ആ ഇലകള്‍ക്ക് ജീവനില്ല അവയെ നോക്കി പ്രദീപ് നെടുവീര്‍പ്പിട്ടു.
തന്റെ ഭൂതകാലത്തേക്ക് തിരിഞ്ഞുനോക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല.,കാരണം നഷ്ടബോധം.എങ്കിലും പതുക്കെ പതുക്കെ ആ ചിരിക്കുന്ന,വളരെ ദൈന്യതയുള്ള,വലിയ കണ്ണുകളും വിടര്‍ന്ന നെറ്റിത്തടവും വളരെ പ്രത്യേകതയാര്‍ന്ന മുടിയുമുള്ള ആ കൊച്ചുസുന്ദരി മനസ്സിന്റെയുള്ളില്‍ തത്തിക്കളിക്കുന്നു.ചിരിക്കുമ്പോള്‍ പല്ലിന്റെ വിടവ് കാണാം.എന്തൊക്കെയോ അപാകതകള്‍ ഉള്ള "മീര".അതെ അതാണവളുടെ പേര്.തനിക്ക് അവള്‍ ആരുമല്ലായിരുന്നു.പക്ഷേ ആ പാവം,ഏതോ മുജ്ജന്മ ബന്ധം പോലെ തന്റെ നിഴലായ് വന്നിരുന്നു എന്ന് ഒരു നിമിഷം പ്രദീപ് ഓര്‍ത്തു.കണ്‍തടം ആര്‍ദ്രമായോ?
പെട്ടെന്ന് കലാലയത്തിന്റെ കവാടത്തിലേക്ക് അയാള്‍ എത്തിച്ചേര്‍ന്നു.ക്ലാസ് തുടങ്ങുന്ന ദിവസം തന്നെ ആ പച്ചപ്പാവടക്കാരിയെ താന്‍ ശ്രദ്ധിച്ചിരുന്നു.ആ സൗന്ദര്യം അല്ല,പിന്നെ എന്താണ് തന്നെ അവളിലേക്ക് അടുപ്പിച്ചത്?അന്ന് തനിക്ക് ആരും കൂട്ടില്ലായിരുന്നു.പക്ഷേ തന്നിലേക്ക് ആരോ കൂടുതല്‍ അടുക്കാന്‍ ആഗ്രഹിച്ചിരുന്നു എന്ന് തോന്നി. പക്ഷെ ആ സ്നേഹം കണ്ടില്ലെന്നു നടിക്കാനേ താന്‍ ശ്രമിച്ചുള്ളൂ.എല്ലാ കാര്യങ്ങളും സസൂക്ഷ്മം വീക്ഷിക്കുകയും അമിതമായ സ്വാതന്ത്ര്യം കാട്ടുകയും ചെയ്തത് എന്തിനായിരുന്നു? എന്തോ.. ആദ്യം മനസ്സില്‍ പ്രണയം ഒന്നും തോന്നിയില്ല.അവഗണന മാത്രമേ താന്‍ കൊടുത്തിരുന്നുള്ളൂ."പ്രദീപ്.." എന്ന് പുറകില്‍ നിന്നും വിളിച്ചാല്‍ പോലും തിരിഞ്ഞു നോക്കുക പതിവില്ല.എന്തോ പറയാന്‍ വിതുമ്പുന്ന മനസ്സ് എന്തേ താന്‍ കേട്ടില്ല!! കുറ്റബോധം അയാളില്‍ ആളിപ്പടര്‍ന്നു.അറിയാതെ മീരയുടെ കണ്ണില്‍ നോക്കിയാല്‍ "പ്രദീപ്...എന്തിനെന്നെ വെറുക്കുന്നു " എന്ന മനോഭാവം അവളുടെ കണ്ണുകളില്‍ കാണാമായിരുന്നു...
അവന്‍ ഓര്‍ക്കുകയായിരുന്നു...സ്നേഹം ഒരു ദൌര്‍ബല്യമായിരുന്നു തനിക്ക്,സ്നേഹിക്കുന്നവരാന്‍ വെറുക്കുന്ന ചരിത്രമേ ഉണ്ടായിട്ടുള്ളൂ.."സ്നേഹത്തിന്റെ ദാഹത്തിലും കുളിര്‍മഴയായ് പെയ്ത മീരയുടെ സ്നേഹം " പ്രദീപ് അറിഞ്ഞിരുന്നില്ലേ? അതോ അറിഞ്ഞില്ല എന്ന് നടിക്കുകയായിരുന്നോ?ഒരിക്കലെങ്കിലും എന്തിനു തന്നെ സ്നേഹിക്കുന്നു എന്നോ എന്തിനാണ് തന്നെ പിന്തുടരുന്നത് എന്നോ താന്‍ ഇതുവരെ ചോദിച്ചിരുന്നില്ല..
മീര നാട്ടില്‍ പോയ ദിനങ്ങള്‍ പ്രദീപിന് വിരസവും എകാന്തവുമായ് അനുഭവപ്പെട്ടു..തന്നില്‍ നിന്നും എന്തോ അടര്‍ത്തി മാറ്റിയപോലെ .അവളോട് ഒന്നും സംസാരിച്ചില്ലെങ്കിലും മൗനത്താല്‍ ആരും കാണാതെ അകലെ നിന്നും വീക്ഷിച്ചിരുന്നു.പതുക്കെ പതുക്കെ ആ മുഖത്തെ സ്നേഹിക്കാന്‍ തുടങ്ങികഴിഞ്ഞു.പക്ഷെ ഒരിക്കലും അത് പ്രകടമാക്കിയില്ല.അവളുടെ സാഹിത്യ രചനകളും മനോഹരങ്ങളായ വരികളും ആരും കാണാതെ ആസ്വദിക്കുമായിരുന്നു...പക്ഷെ ഒരിക്കലും അവള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ചെവി കൊടുത്തിരുന്നില്ല.പിറകെ നടന്നു "എനിക്ക് ചിലത് പറയാനുണ്ട് "എന്ന് പറയുമ്പോളും ഉള്ളില്‍ അവള്‍ തുളുമ്പുന്ന കാര്യം പറഞ്ഞില്ല.
മനസ്സിനെ പാകപ്പെടുത്തി "ഞാന്‍ നിന്നെ സ്നേഹിക്കുന്നു" എന്ന് പറഞ്ഞാലോ? പക്ഷേ അവളുടെ ഉള്ളില്‍ എന്താണ് ?അത് തനിക്കറിയില്ലല്ലോ.മനസ്സില്‍ യുദ്ധം..അവസാനം ..പറഞ്ഞു -- "മീരാ ...നിനക്കെന്താണ് എന്നോട് പറയാനുള്ളത് ?..പറയൂ" നിശബ്ദത രണ്ടുപേരെയും കീഴടക്കി...ഒന്നും സംസാരിച്ചില്ലല്ലോ...പക്ഷെ ആ മുഖത്ത് എന്തൊക്കെയോ പറയാനുള്ള ഭാവം....സമയം അതിക്രമിച്ചിരിക്കുന്നു..കോഴ്സ് കഴിഞ്ഞു എല്ലാരും വേര്‍പിരിയുന്ന സന്ദര്‍ഭം ആയിരുന്നു..മീരക്കും നാട്ടിലേക്ക് പോകേണ്ട സമയം ആയി "യാത്രകള്‍ സൂക്ഷിക്കണം,ആരോഗ്യം ശ്രദ്ധിക്കണം ..." എന്ന് പറഞ്ഞ് കൈയ്യിലെ കാര്‍ഡ് പ്രദീപിന്റെ കൈയ്യില്‍ കൊടുത്ത് ചിരിക്കുന്ന മുഖവുമായ് അവള്‍ പോകുന്നത് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.കാര്‍ഡിലെ വരികള്‍ "You make me smile.. പക്ഷെ അവളെ സന്തോഷിപ്പിക്കാന്‍ ഇതുവരെ താന്‍ ശ്രമിച്ചിട്ടില്ല എന്ന സത്യം താന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
കാലങ്ങള്‍ കൊഴിഞ്ഞു.ഇന്നും ഒരു നൊമ്പരമായ് മീര മനസ്സില്‍ അവശേഷിക്കുന്നു.എന്തായിരുന്നു മീരക്ക് പറയാനുണ്ടായിരുന്നത്?പെട്ടെന്ന് പരിസരം തിരിച്ചറിഞ്ഞു....പതിനൊന്നര ...ചിന്തകള്‍ ,താന്‍ ചിന്തകളുടെ കൂമ്പാരമാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ !!ഇന്നലെ ജോസിനെ കണ്ടിരുന്നു .മീരയുടെ എഴുത്ത് ഉണ്ട് എന്ന് ജോസിന്റെ ഭാര്യ പറഞ്ഞ വിവരം താനും അറിഞ്ഞു.അപ്പോള്‍ മുതല്‍ തുടങ്ങിയ പ്രതീക്ഷയാണ്.തനിക്കും എഴുതിയിട്ടുണ്ടാകുമോ ? കൂടെയുള്ളവര്‍ എല്ലാരും വിവാഹം കഴിഞ്ഞു..വീട്ടുകാര്‍ നിര്‍ബന്ധം തുടങ്ങിയിരിക്കുന്നു.തനിക്കും വേണ്ടേ!!പക്ഷെ!! കണ്ണുകള്‍ വീണ്ടും അങ്ങകലെ ... ദൂരെനിന്നും പോസ്റ്റ് മാന്‍ കുട്ടന്‍ പിള്ളയല്ലേ ആ വരുന്നത് ! താന്‍ ലീവും എടുത്തു കാത്തുനിന്നതിനു അന്ത്യമുണ്ടായി ആശ്വാസം.പ്രതീക്ഷാനിര്‍ഭരമായ ഒരു മണിക്കൂര്‍ സാറേ ...ഒരെഴുത്തുണ്ട് .." കുട്ടന്‍ പിള്ള കുശലം ചോദിച്ച് പിന്തിരിയവേ വൃത്തിയോടെ എഴുതിയ കൈപ്പട ചെറു പുഞ്ചിരിയോടെ നോക്കിക്കൊണ്ട്
പ്രദീപ് എഴുത്ത് വായിച്ചു."എന്റെ സ്വന്തം പ്രദീപിന്,
എന്റെ വിവാഹം ആണ് 16 നു ..വരന്‍ രാഹുല്‍ ..
എന്നോട് പിണക്കമുണ്ടാവും അല്ലേ? എന്റെ മനസ്സില്‍ പറയണം എന്ന് വിചാരിച്ച ഒരു കാര്യമുണ്ടായിരുന്നു.പക്ഷെ പ്രദീപ് അത് കേട്ടില്ല.എങ്കിലും ഇപ്പോള്‍ പറയാം.എനിക്ക് ഒരു എട്ടനുണ്ടായിരുന്നു.പ്രദീപിന്റെ അതേ രൂപവും ഭാവവും സ്വരവും.എന്റെ കളിക്കൂട്ടുകാരന്‍ ..പട്ടാളത്തിലായിരുന്ന എന്റെ ഏട്ടന്‍ നാട്ടിലേക്കുള്ള വരവില്‍ എന്നെന്നേക്കുമായ് എന്നെ വിട്ടു പോയി.....എന്റെ ഏട്ടന്റെ സാന്നിദ്ധ്യം പ്രദീപിലൂടെ എനിക്ക് തിരിച്ചുകിട്ടി.എന്റെ ചിരിയും സന്തോഷവും ഞാന്‍ വീണ്ടെടുത്തു.പക്ഷെ ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ എന്നെ അനുവദിച്ചില്ല.സ്വന്തം ഏട്ടന്റെ സ്ഥാനത്ത് നിന്ന് എന്റെ വിവാഹം നടത്തി തരണം .....
എന്ന് പ്രതീക്ഷയോടെ ,
ഏട്ടന്റെ സ്വന്തം മീര."
സ്തബ്ധനായി ഒരു നിമിഷം നിന്നു പോയി.മണ്ണില്‍ വീണ കല്യാണക്കുറി കുനിഞ്ഞെടുത്തു
മീര weds രാഹുല്‍ പാശ്ചാത്താപത്തിന്റെ നടുക്കടലില്‍ നീന്തിത്തുടിക്കുന്ന താന്‍ ചെയ്ത തെറ്റിനെ കുറിച്ച് ബോധവാനായി.Feb 16 മറ്റന്നാള്‍ ..ഇന്ന് പോയാല്‍ നാളെ രാവിലെ അങ്ങെത്താം.എത്തണം.ട്രെയിനില്‍ പുറത്തെ കാറ്റ് കൊണ്ട് മുടി നേരെയാക്കുന്നതിനിടക്ക് അയാള്‍ തന്റെ ഭൂതകാലത്തേക്ക് ഊളിയിട്ടിറങ്ങി
മീര weds രാഹുല്‍ പാശ്ചാത്താപത്തിന്റെ നടുക്കടലില്‍ നീന്തിത്തുടിക്കുന്ന താന്‍ ചെയ്ത തെറ്റിനെ കുറിച്ച് ബോധവാനായി.Feb 16 മറ്റന്നാള്‍ ..ഇന്ന് പോയാല്‍ നാളെ രാവിലെ അങ്ങെത്താം.എത്തണം.ട്രെയിനില്‍ പുറത്തെ കാറ്റ് കൊണ്ട് മുടി നേരെയാക്കുന്നതിനിടക്ക് അയാള്‍ തന്റെ ഭൂതകാലത്തേക്ക് ഊളിയിട്ടിറങ്ങി
-തന്റെ മനസ്സിലെ സ്വയം രചിച്ച കഥ മാറ്റി എഴുതാന്‍ -സ്നേഹത്തിന്റെ മാധുര്യം അനുഭവിച്ചറിയാന്‍ -