ഏകാന്തമായി ഈ കടല്‍ക്കരയില്‍ നില്‍ക്കുമ്പോള്‍ ...തണുത്ത കാറ്റു ശരീരത്തെ തഴുകുമ്പോള്‍ അവള്‍ക്ക് പഴയ ചിന്തകള്‍,ചാരം മൂടി കിടന്ന ആ ചിത്രങ്ങള്‍
തെളിഞ്ഞു വന്നു .പൊടി മൂടിക്കിടന്ന ആ ചിത്രങ്ങള്‍വീണ്ടും മനസ്സിലേക്ക് വിരുന്നു വന്നു .അവള്‍ ഒരിക്കലും വരാന്‍ ആഗ്രഹിക്കരുതേ എന്ന് ചിന്തിച്ച വര്‍ണ്ണ ശബളമായ ആ ചിത്രങ്ങള്‍ പിന്നെയും മനസ്സിനെ പാകപ്പെടുത്തി എടുക്കാന്‍ ശ്രമിക്കവേ കടലിലെ തിരമാലകള്‍ കണക്കെ ഓരോന്നോരോന്നായ് തന്നെ തേടി വരുന്നു .കണ്ണില്‍ നിന്നും
സമുദ്രങ്ങള്‍ പുറപ്പെടാന്‍ തുടങ്ങി .
കടല്‍ ഉള്ളില്‍ ഒളിപ്പിച്ച നിഗൂഡ സത്യങ്ങള്‍ പറയുകയാണെന്ന് അവള്‍ക്ക് തോന്നി.തിരമാലകള്‍ ഉച്ചത്തില്‍ അലമുറയിട്ട് വരുന്നു.ആരുമില്ലാത് കേള്‍ക്കാന്‍ അവള്‍ മാത്രം കടലമ്മ കൂട്ട് എല്ലാം പറഞ്ഞുഅവള്‍ കല്ടലമ്മയോട് സമുദ്രത്തിന്റെ ഓരോ സ്വരങ്ങളും അവളോടുള്ള മറുപടിയായി തോന്നി അവള്‍ക്ക് ചില തമാശകള്‍ പറഞ്ഞു.പൊട്ടിച്ചിരിച്ചു.നേരം പോയത് അറിഞ്ഞില്ല അവള്‍കടലമ്മയുടെ കണ്ണുകള്‍.
സമുദ്രത്തിന്റെ ആഴം,അത് അവളുടെതാണെന്ന് തോന്നി.സൂര്യന്‍ അസ്തമിച്ചു.അവള്‍ക്ക് തിരികെ മടങ്ങണം.അവള്‍ തിരിച്ചുനടന്നു .കടലമ്മ എത്രയോ ദൂരത്ത്.
അപ്പോള്‍ കടല്‍ ഉഗ്രരൂപം പൂണ്ട് അലമുറയിടുകയായിരുന്നു.....................