അമ്മു ഹോസ്റ്റലിലെ ഇടനാഴിയിലൂടെ കുറച്ചു വേഗത്തിൽ നടന്നു . സമയം പോയോ? വാച്ചിൽ സമയം കൂടുതൽ ആണ് സെറ്റ് ചെയ്യുന്നത്. ഒരു സീരിയസ് കിട്ടാൻ വേണ്ടി.. എല്ലാവരും ക്ലാസ്സിലേക്കു പോയി. ഇന്നെന്തേ ഇത്ര വൈകിയത്? റൂം നം.20 ,40 എല്ലാം നിശബ്ദത . വാർഡൻ സീറ്റിൽ ഇല്ല. വേഗം റെജിസ്റ്ററിൽ പേരെഴുതി. തീയതി .. ഓർമ്മയുണ്ട് 30 ഒക്ടോബർ.
ഗോയിങ് ടു ഹോം എന്ന് എഴുതുമ്പോൾ ഒരു കുറ്റബോധം.. ഒപ്പ് ഇടുമ്പോൾ പുറകിൽ നിന്നും വാർഡന്റെ ശബ്ദം " കുട്ടി ഇന്ന് വീട്ടിലേക്കല്ലേ വെള്ളിയാഴ്ച അല്ലെ". അതെ എന്ന് മറുപടിയും പറഞ്ഞു ധൃതിയിൽ നടന്നു. ഉള്ളിൽ ഒരു കുറ്റബോധത്തിൻ്റെ അലകടൽതിര ചീറിവരുന്നുണ്ടായിരുന്നു.
ക്ലാസ്സിൽ എത്തിയപ്പോൾ ആൻ മരിയ വന്നിരുന്നു. സീറ്റിൽ ഇരുന്നപ്പോൾ തിരിഞ്ഞുനോക്കി എന്തോ ആംഗ്യം കാണിക്കുന്നു.ഇന്നലെ വാട്സ് അപ്പ് മെസ്സേജ് നു റിപ്ലൈ അയക്കഞ്ഞതിനു പരിഭവമുണ്ടോ എന്തോ! അമീറിനെ പരിചയപ്പെടുത്തി തന്നതോ ആൻ തന്നെ... പഠിത്തത്തിൽ തീരെ ശ്രദ്ധ കുറഞ്ഞോ തനിക്ക്!!
ഇന്റർവെൽ നേരത്ത് ആൻ പാഞ്ഞു വന്നു
"ഡീ നീ പെർമിഷൻ വാങ്ങിയോ?"
"ഇല്ല ആൻ ... എനിക്ക് വയ്യ . ഇന്നേവരെ അമ്മയോട് ഞാൻ കള്ളം പറഞ്ഞില്ല. വേണ്ട ഡാ ഞാൻ തളർന്നു പോകും"
"നീ എന്താ ഇങ്ങിനെ? പണ്ടുള്ള പോലെ ഒന്നുമല്ല ഈ കാലം.
ജീവിതം ആസ്വദിക്കാനുള്ളതാണ് വേണമെങ്കിൽ ഞാനും കൂടി വരാം ലീവ് കിട്ടാതിരിക്കില്ല . നമുക്ക് മറൈൻ ഡ്രൈവിലൂടെ നടക്കാം..ബോൾഗാട്ടിയിൽ പോയി ഐസ്ക്രീം നുണയാം... ബോട്ടിങ് നു പോവാം
ഏതോ അനുഭൂതിയില്‍ മുങ്ങിപ്പൊങ്ങി, സ്വയം മറന്ന്, ഏതോ സ്വപ്നലോകത്ത് പറന്നു പറന്നിങ്ങനെ... അതാണ് പ്രണയത്തിന്‍റെ മായാജാലം.
രാഹുലും അമീറും ഉണ്ടല്ലോ
നിനക്ക് അമീറിനെ വേണ്ടേ ?!!"
അസ്വസ്ഥ മനസ്സോടെ അവർ പറഞ്ഞു "വേണം"
"എങ്കിൽ അമ്മയോട് പറയൂ ഇന്ന് സ്റ്റഡി ടൂർ ഉണ്ട് എന്ന് "
ഇതൊക്കെ കണ്ടു കൊണ്ട് ആകാശ് അടുത്ത ക്ലാസിനു മുന്നിൽ നിന്നിരുന്നു.മെല്ലെ അമ്മുവിൻ്റെ നേരെ വന്നു.
ആൻ വേഗം ക്ലാസ്സിലേക്ക് മടങ്ങി
"എന്താ അവൾ കുശുകുശുക്കുന്നത് കണ്ടത്? എന്തിനാ അമ്മൂ അവളൂടെ കൂടെ കൂടണ്ടാ എന്ന് ഞാൻ പറഞ്ഞില്ലേ ഞാൻ കേട്ടു എങ്ങോട്ടാ നിങ്ങൾ പോവാൻ പ്ലാൻ ഇട്ടത്?"
"ഇന്നത്തെ കാലത്തെ കുറിച്ചു അറിയുമോ നിനക്ക് ? പൊട്ടി പെണ്ണേ !!
ഇന്നത്തെ കേരളം ഒട്ടും സുരക്ഷിതമല്ല; സുഹൃത്തുക്കളെ പോലും ഭയക്കേണ്ട കാലം.
അന്നത്തെ പ്രണയം തുറന്നുപറയാനുള്ള ഏകമാർഗം കത്തുകളായിരുന്നു. ... പ്രണയിനികൾക്ക് പ്രണയം പങ്കുവെയ്ക്കാനോ ഒരുമിച്ചിരുന്ന് സംസാരിക്കുവാനോ ഉള്ള ഇടമായിരുന്ന പാർക്കുകളിൽ പോലും ഇന്ന് ...
മൊബൈലിൽ വാട്സ് ആപ്പും ചാറ്റിങ്ങും ഫേസ്ബുക്കും ... അവസാനം
എന്താണ് നടക്കുന്നത് എന്നറിയുമോ?"
"ഉം..." മൂളിക്കേട്ടു അമ്മു അവൾ പോക്കറ്റിൽ നിന്നും കർചീഫ് എടുത്ത് മുഖമൊന്നു തുടച്ചു .
ഓർത്തു തൻ്റെ ബാല്യം. അന്ന് അമ്മയായിരുന്നു തനിക്ക് കൂട്ട്. ഇവളെ എന്താ കളിയ്ക്കാൻ വിട്ടു കൂടെ എന്ന് ആകാശ് ചോദിക്കാറുണ്ടായിരുന്നു. ആരുടെയും കൂടെ കൂടാതെ ഇങ്ങിനെ ഇരുന്നാൽ ശരിയാവില്ല എന്ന് പറഞ്ഞതും തന്നെ കൂട്ടുകാരോടൊത്തു കളിയ്ക്കാൻ പ്രേരിപ്പിച്ചതും അവൻ തന്നെ. ചിറ്റമ്മയുടെ മോൻ. കളിക്കുമ്പോൾ ചെറുതായി ഒന്ന് വീണാൽ, മുറിഞ്ഞാൽ തൻ്റെ മുഖം ഒന്ന് മങ്ങിയാൽ ഓടി വന്നു ചേർത്ത് പിടിക്കും. വീട്ടിൽ കൊണ്ടുപോയി വിടും.
ഇന്ന് അവൻ വളർന്നു ഒത്ത പുരുഷൻ ആയിരിക്കുന്നു. എഞ്ചിനീയറിംഗ് നു വിടുമ്പോൾ 'അമ്മക്ക് പേടിയായിരുന്നു. "ആകാശ് നീ ഉണ്ടല്ലോ ..ഇന്നേ വരെ എൻ്റെ മോളെ ഞാൻ പിരിഞ്ഞിട്ടില്ല "
എന്ന് പറഞ്ഞു തിരിയുമ്പോൾ അമ്മയുടെ സാരിത്തലപ്പിൽ നനവുണ്ടായിരുന്നു.
തൻ്റെ കൈയും പിടിച്ചു കോടതിയിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ അമ്മയുടെ സാരിത്തലപ്പിൻ്റെ നനവ് ഞാൻ അറിഞ്ഞിരുന്നു. അച്ഛൻ എന്നയാളുടെ മുഖം അന്ന് അവസാനമായി കണ്ട അവ്യക്ത രൂപം.
അന്ന് മുതൽ 'അമ്മ തന്നെ കൂട്ട് .
ആ അമ്മയെ ആണ് താൻ പറ്റിക്കാൻ നോക്കുന്നത്. തൻ്റെ ഉള്ളൊന്നു പിടഞ്ഞു.
"ഇങ്ങോട്ട് നോക്ക്" ആകാശ് കടുപ്പിച്ചു പറഞ്ഞു.
മുഖം താഴ്ത്തി നിന്ന അവൾ ആകാശിനെ മെല്ലെ മുഖമുയർത്തി നോക്കി.ആ കണ്ണുകളിലേക്ക് നോക്കാൻ വയ്യ. കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യ രശ്മികൾപോലും വഴിമാറി സഞ്ചരിക്കും.
അവൻ തുടർന്നു.....
"സന്ധ്യ മങ്ങിയാൽ കാണുന്ന എല്ലാം സ്ത്രീ ശരീരങ്ങളും കാമത്തിൻറെ കണ്ണുകളാലാണ് കാണുക. ... സാഹചര്യത്തിൽ ഒത്തു കിട്ടുന്ന പെണ്ണിനെ ഒന്ന് തോണ്ടാനും പിടിക്കാനും തോന്നും.പെണ്ണ് വെറും ഒരു ഭോഗവസ്തു..
നീ അറിയുമോ ഒരു തലമുറയുടെ ഭാവിയെ തന്നെ ഇല്ലാതാക്കുന്നവിധം കഞ്ചാവടക്കമുള്ള ലഹരി വസ്തുകളുടെ ഉപയോഗം കേരളത്തില്‍ വ്യാപിക്കുകയാണ്.ലഹരിയുടെ മായാലോകത്തിലേക്കുള്ള വാതായനം നിങ്ങളുടെ മുന്നിൽ തുറന്നിട്ടിരിക്കുകയാണ്. ഓരോ അടിയും സൂക്ഷിക്കുക ! സൂക്ഷിച്ചാൽ ദുഖിക്കേണ്ട. ദിവസവും പത്രത്താളുകളിൽ കാണുന്നില്ലേ അമ്മു... ഈ കൊച്ചിയിൽ ലഹരി മാഫിയ ആയിരം കൈയുള്ള നീരാളിയെ പോലെ മുന്നിലുണ്ട്. ഒരിക്കലും അതിൽ വീണു പോകരുത്.. അതിലുപരി ആ അമ്മയെ വിഷമിപ്പിക്കരുത് മോളെ....
മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെയേ അവർ നിങ്ങളോട് പെരുമാറുകയുള്ളൂ. ഈ കൂട്ട് വേണ്ടാ .......
പക്വമായ ആ വാക്കുകൾ!!
ഇത്രയും കേട്ട് തൻ്റെ നെഞ്ച് തകരുന്നത് പോലെ തോന്നി കണ്ണിൽ കാർമേഘം മഴ പെയ്യിക്കാന് തുടങ്ങി... അത് കണ്ടപ്പോൾ അവൻ തന്നെ ചേർത്ത് പിടിച്ചു അന്നത്തെ പോലെ ..... "ഇല്ല ആകാശ്... ഞാൻ തെറ്റ് ചെയ്യില്ല...സത്യം എനിക്ക് ബോധ്യമായി..."
വഴി തെറ്റുമ്പോൾ വഴികാട്ടിയായ് ദൈവം എത്തും പോലെ ആകാശ് !!
അവൻ പറഞ്ഞു എൻ്റെ അമ്മു നല്ലവളാ... ഇനിയും അങ്ങിനെ തന്നെ. ഈ ഏട്ടൻ അടുത്ത വര്ഷം ഇവിടുണ്ടാകില്ല കോഴ്സ് കഴിഞ്ഞു പോകും. നല്ല കുട്ടിയായി ഇരിക്കൂ.. മനസ്സിനെ നിയന്ത്രിക്കാൻ പഠിക്കൂ.. നിന്നെ കുറ്റപ്പെടുത്തില്ല ഞാൻ...
വേഗം ക്ലാസ്സിൽ ചെല്ലൂ ... ഈ ലഹരി നമുക്ക് വേണ്ട...
അവൾ തിരിച്ചു നടന്നു.ശൂന്യമായിരുന്നു മനസ്സ്......
കർച്ചീഫിൽ നനവ് പറ്റിയിരിക്കുന്നു... ഇനി ഇങ്ങിനെ ഒന്നുണ്ടാവില്ല ഉറപ്പിച്ചു.
അറിയില്ല വേറെ ഏതോ ഒരു ലോകത്തു എത്തിയത് പോലെ ആയിരുന്നു... ഞാൻ ഇങ്ങിനേ ആയിരുന്നില്ല...തെറ്റ് പറ്റിഇനി അത് ആവർത്തിക്കില്ല..... അപ്പോളേക്കും തൻ്റെ മൊബൈൽ ഫോൺ ശബ്ദിച്ചു...
അമ്മയായിരുന്നു...
"ഹലോ മോളെ .... "
"'അമ്മ പറയൂ.." അവൾ കൊഞ്ചി..
"മോൾ ഇന്ന് വരില്ലേ... സ്റ്റഡി ടൂറിനു ഒന്നും പോവണ്ട... എനിക്ക് മോളെ കാണാതിരിക്കാൻ വയ്യ.."
"ഇല്ലമ്മേ ഞാൻ പോവുന്നില്ല.... ക്ലാസ് കഴിഞ്ഞ് വരാൻ ഇരിക്കുവാ....അമ്മയെ കാണാതെ എനിക്ക് പറ്റുന്നില്ല...."
------------------------------------------------------------------------------------------