വീണ്ടുമൊരു യാത്ര! കേരള വ്യാപാരി വ്യവസാസി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ കൂടെ!!.കഴിഞ്ഞ വര്ഷം ചിദംബര സ്മരണകൾ എന്ന യാത്രാവിവരണത്തിന്റെ ബാക്കിയെന്നു പറയാം . ഇപ്രാവശ്യം 4 ദിവസങ്ങളായാണ് യാത്ര .
പതിവുപോലെ 2024 ജനുവരി 25 നു കൃത്യം 3.30 നു മണത്തണയിൽ നിന്നും പുറപ്പെട്ടു .തിരുവനന്തപുരം-കന്യാകുമാരി ആണ് ലക്‌ഷ്യം.25 സ്ത്രീകളും,25 പുരുഷന്മാരും (KVVES ന്റെ വനിതാവിങ്,യൂത്ത് വിങ് ,യൂണിറ്റ് മെംബേർസ്)
നമ്മുടെ ഭക്ഷണത്തിനു വേണ്ടി മെമ്പറായ ജിമ്മിയും കൂടെ രണ്ടുപേരും പാകം ചെയ്യാൻ ഉള്ള സാമഗ്രികൾ അടക്കം തുണ്ടിയിൽ നിന്നും കയറി.
ഇനി 4 ദിവസം വ്യാപാരവും,വ്യവസായവും,വീട്ടിലെ പ്രാരാബ്ധങ്ങളും ,ടെന്ഷനുകളും മാറ്റി വെച്ച് സന്തോഷത്തോടെ ഒരു യാത്ര.
അടുത്ത വർഷത്തേക്ക് വരെ ഉള്ള ഊർജം നിറക്കുന്നത് പോലെ …..
ബസിൽ പാട്ടും ഡാൻസും മേളം തന്നെ.
പാട്ട് പാടിയ കലാകാരി തുടങ്ങിയത് കണ്ണന്റെ പാട്ട്. എന്റെ മനസ്സിൽ തോന്നിയത് പറയട്ടെ..
ഗണപതിയെ സ്മരിച്ചാണല്ലോ നമ്മൾ തുടങ്ങാറ് പക്ഷെ കണ്ണനിൽ തുടങ്ങി. അതുകാരണം ആണോ പിറ്റേന്ന് പദ്മനാഭ സ്വാമിയെ കാണാൻ പ്ലാൻ ചെയ്തത് മുടങ്ങിയതും , അത് ലാസ്റ്റ് ദിവസത്തേക്ക് മാറ്റിയതും എന്ന് ഞാൻ ഒരു വേള ചിന്തിച്ചു .
ആദ്യം തിരുവനന്തപുരത്തു ആറ്റുകാൽ ദേവീ ക്ഷേത്രം തൊഴുതു. (സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്നു )
വെട്ടുകാട് പള്ളി
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ ഗ്രാമപഞ്ചായത്തിൽ തമിഴ്നാട്
അതിർത്തിയോട് ചേർന്നുകിടക്കുന്ന പുറ്ററയ്ക്കൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം.ശിവനും പാർവ്വതിയും ഒരേ പീഠത്തിലിരിയ്ക്കുന്ന പ്രധാന പ്രതിഷ്ഠ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മഹാശിവലിംഗം സ്ഥിതിചെയ്യുന്ന ക്ഷേത്രം എന്ന നിലയിൽ പ്രസിദ്ധമാണ് ചെങ്കൽ ക്ഷേത്രം. 111 അടി ഉയരം വരുന്ന ഈ ശിവലിംഗത്തിനകത്ത് ഏഴുനിലകളും അവയിലോരോന്നിലുമായി നിരവധി പ്രതിഷ്ഠകളും കാണാം. ഏറ്റവും താഴെയുള്ള നിലയിൽ പ്രതിഷ്ഠിച്ചിട്ടുള്ള ശിവലിംഗത്തിൽ ഭക്തർക്ക് സ്വയം പൂജകൾ നടത്താനുള്ള സൗകര്യവുമുണ്ട്. ശിവന് വിഗ്രഹ പ്രതിഷ്ഠയുള്ള ലോകത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്ന് എന്ന നിലയിലും ശ്രദ്ധേയമാണ് ഈ ക്ഷേത്രം. കൂടാതെ, 32 ഗണപതിരൂപങ്ങളുടെ പ്രതിഷ്ഠ, ഗംഗാജലം നിറഞ്ഞുനിൽക്കുന്ന കിണർ, പന്ത്രണ്ട് ജ്യോതിർലിംഗങ്ങളുടെയും മാതൃകകൾ തുടങ്ങി വേറെയും ആകർഷണങ്ങൾ ഇവിടെ കാണാം. ഇവയെല്ലാം 2011-നും 2021-നും ഇടയിൽ പണികഴിപ്പിയ്ക്കപ്പെട്ടവയാണ്. സ്വാമി മഹേശ്വരാനന്ദ സരസ്വതി എന്ന സന്ന്യാസിയുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്ര ഭരണം നടത്തിപ്പോരുന്നത്.
നട്ടെല്ലിന്‍റെ കീഴറ്റത്തായി മനുഷ്യ ശരീരത്തി ല്‍ സ ര്‍പ്പ രൂപത്തിലുള്ള കുണ്ഡലിനി എട്ടു ചുറ്റായി ചുരുണ്ട് കിടക്കുന്നതായി യോഗശാസ്ത്രം. (മൂന്നര, മൂന്ന് ചുറ്റുകള്‍ എന്നും വിശ്വാസമുണ്ട്). നിദ്രാവസ്ഥയിലുള്ള ഈ ശക്തി , യമം, നിയമം, ആസനം,പ്രാണായാമം തുടങ്ങിയ യോഗാനുഷ്ഠാനങ്ങളെ കൊണ്ട് ഉണ ര്‍ത്തു മ്പോ ള്‍ നട്ടെല്ലിനു സമാന്തരമായുള്ള ഇഡ, പിംഗള , നാഡികള്‍ സുഷുമ്ന വഴി മേല്‍ പ്പോ ട്ട് സഞ്ചരിച്ച് ശിരസ്സിലെ സഹസ്രാര പത്മത്തി ല്‍ (ആയിരം ഇതളുള്ള താമര)എത്തുന്നു. ഇതോടെ യോഗി സര്‍വ്വജ്ഞനും, സിദ്ധനും, മുക്തനുമാവുന്നു.
തന്ത്രവിധി പ്രകാരം മനുഷ്യ ശരീരത്തിന്റെ ഏഴ് മുഖ്യചക്രങ്ങളിലൊന്നാണ് മൂലാധാരം നാലിലകളുള്ള ഒരു ചുവന്ന താമരയാണ് മൂലാധാരയെ പ്രതിനിധീകരിക്കുന്നത്.
ഇന്ന് അപൂർവ്വ തിരക്ക് തന്നെ റിപ്പബ്ലിക്ക് ഡേ ആയതിനാൽ പബ്ലിക് ഹോളിഡേ ആണല്ലോ...പിന്നെ ശനിയും ഞായറും.....
എന്തായാലും വിവേകാനന്ദപ്പാറ കാണാൻ പോവുക തന്നെ!!
കന്യാകുമാരി ക്ഷേത്രത്തിന് കിഴക്ക് നിന്നാൽ ഉദയാസ്തമനങ്ങൾ ദർശിക്കാനാകും. അതു മാത്രമല്ല പൗർണമി നാളിൽ ഒരേ സമയത്ത് തന്നെ ചന്ദ്രോദയവും സൂര്യാസ്തമയവും അല്ലെങ്കിൽ സൂര്യോദയവും ചന്ദ്രാസ്തമയവും കാണാനാകുമത്രേ...
വിവേകാനന്ദ പാറയിലേക്ക് പോകാൻ ബോട്ട് സർവീസ് ആണ്. അതിനുള്ള ടിക്കറ്റ് എടുക്കാനുള്ള ക്യു വിലാണ്. വിശന്നപ്പോൾ പെട്ടിക്കടയിൽ നിന്നും ചായയും പരിപ്പുവടയും കഴിച്ചു. ഇതുപോലൊരു ക്യു ഞാനിതുവരെ കണ്ടില്ല. എങ്കിലും ചിരിച്ചും, കളിച്ചും, വില പേശി യും നമ്മൾ നടന്നു നീങ്ങി. കുറെ മണിക്കൂറുകൾ ക്യു വിൽ തന്നെ. പിന്നെ ബോട്ടിൽ കയറുന്നതിനു മുന്നേ lifejacket എടുക്കാൻ തിരക്ക്. എല്ലാരും ത്രിൽ മൂടിലാ.
അന്ന് വൈകീട്ട് തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചു. 'Magic planet 'ആണ് ലക്ഷ്യം.